ജമ്മു.റിയാസി ഭീകരാക്രമണ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് എന്‍ഐഎ അന്വഷണ സംഘം.ഭീകരരെ സഹായിച്ചത് രജൗരി സ്വദേശിയും കന്നുകാലി കച്ചവടക്കാരനുമായ ഹകം ദിനെന്ന് കണ്ടെത്തൽ.ഇയാൾ വനമേഖലയിലെ ഭീകരരുടെ താമസസ്ഥലത്തേക്ക് ഭക്ഷണം എത്തിച്ചുവെന്നും വിവരം ലഭിച്ചു. പൗനിയിൽ വാഹനങ്ങൾ വേഗത കുറച്ച് പോകുന്ന പ്രദേശം കാണിച്ച് കൊടുത്തുവെന്നും അന്വേഷണത്തിൽ. പ്രതിഫലമായി ഭീകരർ ഹകമിന് 5000 രൂപ നൽകി.അറസ്റ്റിലായ ഹകമിൻ്റെ സഹായത്തോടെ ഭീകരരുടെ രേഖാചിത്രം തയ്യാറാക്കി എന്നും അന്വേഷണ സംഘം അറിയിച്ചു.റിയാസിയിൽ തീർത്ഥാടകരുടെ ബസ്സിനു നേരെയാണ് ഭീകരാക്രമണം ഉണ്ടായത്.
കാരാളിമുക്കിലെ വ്യാപാര മോഷണം, ‘പക്കി സുബൈർ’ പിടിയിലായതോടെ തുമ്പാവുമോ
മാവേലിക്കര:കുപ്രസിദ്ധ മോഷ്ടാവ് ‘പക്കി സുബൈർ’ (49) പിടിയിലായതോടെ ശാസ്താംകോട്ട കാരാളിമുക്കിൽ വ്യാപാര സ്ഥാപനങ്ങളുടെ പൂട്ട് തകർത്ത് പണവും വസ്ത്രവുമടക്കം കവർന്ന സംഭവത്തിൽ തുമ്പാവുമെന്ന് സൂചന.ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ശനിയാഴ്ച രാത്രി മാവേലിക്കര പൊലീസാണ് പക്കിയെ പിടികൂടിയത്.മാവേലിക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ മോഷണവുമായി നടന്ന അന്വേഷണത്തിലാണ് പ്രതി കസ്റ്റഡിയിലായത്.അതിനിടെ
കാരാളിമുക്കിലെ മോഷണവുമായി ബന്ധപ്പെട്ട് പക്കി സുബൈറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിന് കോടതിയെ സമീപിക്കുമെന്ന് ശാസ്താംകോട്ട
പൊലീസ് അറിയിച്ചു.വയനാട് വെള്ളമുണ്ട തരുവണ കരിങ്ങേരി സ്വദേശിയായ ഇയ്യാൾ ഇപ്പോൾ ശൂരനാട് വടക്ക് തെക്കുംമുറിയിലാണ് താമസമെന്ന് പറയപ്പെടുന്നു.മോഷണത്തിലൂടെ ലഭിക്കുന്ന പണം കൊണ്ട് ലോട്ടറി എടുക്കുകയാണ് സുബൈറിന്റെ ഇഷ്ട വിനോദം.കാരാളിമുക്കിൽ മോഷണം നടത്തിയ ശേഷം ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ നിന്നും ഇയ്യാൾ ട്രെയിൻ കയറി പോയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.ഒന്നര ആഴ്ച മുമ്പ് പുലർച്ചെ 2 ഓടെയാണ് കാരാളിമുക്കിൽ മോഷണം നടന്നത്.മുല്ലമംഗലം സ്റ്റോഴ്സ്,ടെക്സറ്റയിൽസ്,വഴിയോരക്കട, ഫ്രണ്ട്സ് റെസ്റ്റോന്റ്,ഭാരത് ബേക്കറി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.ഇടനേരം എന്ന റസ്റ്റോറന്റിന്റെ പൂട്ട് തകർത്ത് അകത്ത് കയറാനുള്ള ശ്രമം വിജയിച്ചില്ല.മുല്ലമംഗലം ടെക്സറ്റയിൽസിൽ നിന്നും ഒരു ജോടി വസ്ത്രമാണ് കവർന്നത്.
ഡോണള്‍ഡ് ട്രംപിനു നേരെ വെടിയുതിര്‍ത്ത ഇരുപതുകാരനെ തിരിച്ചറിഞ്ഞു
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു നേരെ വെടിയുതിര്‍ത്തയാളെ തിരിച്ചറിഞ്ഞു. ഇരുപതുകാരനായ തോമസ് ക്രൂക്‌സ് ആണെന്ന് ന്യൂയോര്‍ക് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു. പെന്‍സില്‍വാനിയയിലെ റാലിക്കിടെയാണു ട്രംപിനു നേരെ ആക്രമണമുണ്ടായത്. ട്രംപിന്റെ വലതു ചെവിക്കു പരുക്കേറ്റു. വേദിയില്‍ പരുക്കേറ്റു വീണ ട്രംപിനെ സുരക്ഷാ സേന ഉടന്‍ സ്ഥലത്തു നിന്നു മാറ്റി.
ട്രംപിനു നേരെ വെടിയുതിര്‍ത്ത അക്രമിയെ സുരക്ഷാസേന വെടിവച്ചുകൊന്നു. റാലിയില്‍ പങ്കെടുത്ത ഒരാള്‍ കൊല്ലപ്പെട്ടതായും മറ്റൊരാള്‍ക്കു ഗുരുതര പരുക്കേറ്റതായുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ട്രംപിന് നേരയുള്ള ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
സ്റ്റേജിന് 130വാര അകലെയുള്ള നിര്‍മ്മാണ പ്ലാന്റിന്റെ മുകള്‍ ഭാഗത്തുനിന്നാണ് ക്രൂക്‌സ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി തവണ ഇയാള്‍ ട്രംപിന് നേരെ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ട്രംപ് സുഖമായിരിക്കുന്നുവെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
യുപി മാതൃക?,ബിഎസ്പി നേതാവ് ആംസ്ട്രോങ് വധക്കേസിലെ പ്രതിയെ ഏറ്റുമുട്ടലിനിടയിൽ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി
ചെന്നൈ. തമിഴ്നാട്ടിൽ ബിഎസ്പി നേതാവ് ആംസ്ട്രോങ് വധക്കേസിലെ പ്രതിയെ ഏറ്റുമുട്ടലിനിടയിൽ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. കേസിലെ മുഖ്യപ്രതികളിൽ ഒരാളായ തിരുവെങ്കിടമാണ് കൊല്ലപ്പെട്ടത്.
തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസ് വിശദീകരണം.
തമിഴ്നാട്ടിൽ ഒരാഴ്ചയ്ക്കിടെ ഏറ്റുമുട്ടലിനിടയിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഗുണ്ടാ നേതാവാണ് തിരുവെങ്കിടം. ആംസ്ട്രോങിന്റെ കൊലപാതകത്തിൽ
നേരിട്ട് പങ്കെടുത്ത എട്ട് പേരിൽ ഒരാൾ. ചെന്നൈ മാധവാരത്ത് തെളിവെടുപ്പിനായി എത്തിച്ചപ്പോൾ തിരുവെങ്കിടം അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചുവെന്നാണ് പൊലീസ് പങ്കുവെക്കുന്ന വിവരം.
ഇതേ തുടർന്ന് പൊലീസ് നിറയൊഴിച്ചു എന്നാണ് വിശദീകരണം.
ഉടൻതന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്ന് പൊലീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.ആംസ്ട്രോങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 11 പേരാണ് അറസ്റ്റിൽ ആയിട്ടുള്ളത്. ഗുണ്ടാപകയാണ് കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണ സംഘമുള്ളത്. സംഭവത്തെ തുടർന്ന് പൊലീസിനും സർക്കാരിനും എതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
ഇത് തണുപ്പിക്കുന്നതിനായി ആസൂത്രണം ചെയ്ത ഏറ്റുമുട്ടൽ കൊലപാതകം എന്ന ആരോപണവും ഉയരുന്നുണ്ട്
ഡോണള്‍ഡ് ട്രംപിനു നേരെ വെടിയുതിര്‍ത്ത ഇരുപതുകാരനെ തിരിച്ചറിഞ്ഞു
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു നേരെ വെടിയുതിര്‍ത്തയാളെ തിരിച്ചറിഞ്ഞു. ഇരുപതുകാരനായ തോമസ് ക്രൂക്‌സ് ആണെന്ന് ന്യൂയോര്‍ക് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു. പെന്‍സില്‍വാനിയയിലെ റാലിക്കിടെയാണു ട്രംപിനു നേരെ ആക്രമണമുണ്ടായത്. ട്രംപിന്റെ വലതു ചെവിക്കു പരുക്കേറ്റു. വേദിയില്‍ പരുക്കേറ്റു വീണ ട്രംപിനെ സുരക്ഷാ സേന ഉടന്‍ സ്ഥലത്തു നിന്നു മാറ്റി.
ട്രംപിനു നേരെ വെടിയുതിര്‍ത്ത അക്രമിയെ സുരക്ഷാസേന വെടിവച്ചുകൊന്നു. റാലിയില്‍ പങ്കെടുത്ത ഒരാള്‍ കൊല്ലപ്പെട്ടതായും മറ്റൊരാള്‍ക്കു ഗുരുതര പരുക്കേറ്റതായുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ട്രംപിന് നേരയുള്ള ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
സ്റ്റേജിന് 130വാര അകലെയുള്ള നിര്‍മ്മാണ പ്ലാന്റിന്റെ മുകള്‍ ഭാഗത്തുനിന്നാണ് ക്രൂക്‌സ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി തവണ ഇയാള്‍ ട്രംപിന് നേരെ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ട്രംപ് സുഖമായിരിക്കുന്നുവെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
വിപ്ലവകാരികളിലെ സന്യാസി സന്യാസിമാരിലെ വിപ്ലവകാരി,ഡോ.സുരേഷ് മാധവിന്റെ ‘വേദഗുരു സദാനന്ദസ്വാമികള്‍’ വിശകലനം
ഡോ.കൂമുള്ളി ശിവരാമന്‍
നവോത്ഥാന നായകന്മാരുടെ കര്‍മ്മസാരഥിയായ സദ്ഗുരു സദാനന്ദസ്വാമികളുടെ സമഗ്രമായ ജീവിതവും ദര്‍ശനവും ആണ് ഡോ.സുരേഷ് മാധവിന്റെ ‘വേദഗുരു സദാനന്ദസ്വാമികള്‍’ എന്ന കൃതി. ചരിത്രരേഖകളുടെയും ഗ്രന്ഥ സാമഗ്രികളുടെയും സൂക്ഷ്മവിശകലനത്തിലൂടെ രചന സാധിക്കുന്ന ഗ്രന്ഥം ഒരുകാലഘട്ടത്തിന്റെ വിപ്ലവകരമായ മുഖപടലങ്ങളും ഇരുട്ടിലാണ്ടു പോയ സത്യനിധികളും കണ്ടെടുക്കുന്നു.
‘പത്തൊമ്പതാം നൂറ്റാണ്ടിനൊടുവില്‍ ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെ നടന്നുകൊണ്ട് ഇരുപതാം നൂറ്റാണ്ടിലെ കേരള നവോത്ഥാന ഭാവിയെക്കുറിച്ച് പഠിക്കുകയും പ്രശ്നപരിഹാരം നിര്‍ദ്ദേശിക്കുകയുമാണ് സ്വാമികള്‍ ചെയ്തത്. തത്വശാസ്ത്രത്തിന്റെ യുക്തിയും സാധാരണ മനസ്സിന്റെ ഭക്തിയും നാഗരികലോകത്തിന്റെ വാണിജ്യബോധവും പുതുയുഗം ആവശ്യപ്പെടുന്ന പരിഷ്‌കരണധര്‍മ്മവും വേദഗുരുവിന്റെ അന്തര്‍ദര്‍ശനത്തിലുണ്ടായിരുന്നു’ എന്ന നിരീക്ഷണത്തിന്റെ സാര്‍ത്ഥകമായ ആവിഷ്‌കാരമാണ് ഈ കൃതി. ചില മനീഷികളുടെ ഉജ്ജ്വലമായ കര്‍മ്മകാണ്ഡം വിധി വൈപരീത്യത്താലും ബോധപൂര്‍വ്വമായ അവഗണനയാലും തമസ്‌കരിക്കപ്പെടും. ചരിത്രത്തില്‍ അവര്‍ക്ക് സിംഹാസനം ഉണ്ടാവില്ല. ക്രമേണ അവര്‍ നിത്യാസ്തമനത്തിലേക്ക് വഴുതിവീഴും. അയ്യങ്കാളി തുടങ്ങി പല നവോത്ഥാനനായകന്മാര്‍ക്കും വഴികാട്ടിയായിസഞ്ചരിച്ച സദാനന്ദസ്വാമികളുടെ ആത്മാന്വേഷണവും തേജോമയമായ കര്‍മ്മചരിതവും അനന്യ സാധാരണമായ ഉപലബ്ധികളും ചരിത്ര സാമൂഹ്യപരിപ്രേഷ്യത്തില്‍ അടയാളപ്പെടുത്തുകയാണ്ഡോ. സുരേഷ് മാധവ്.
1977ല്‍ പാലക്കാട് ചിറ്റൂരില്‍ ജനിച്ച രാമനാഥന്‍ സദാനന്ദസ്വാമികളായി പരിവര്‍ത്തനം ചെയ്യപ്പെടുന്ന ഐതിഹാസിക ചരിതം യഥാര്‍ത്ഥ Textകര്‍മ്മയോഗിയുടെ വിജയഗാഥയാകുന്നു. ഭൗതികാത്മീയതകളുടെ സമന്വയമാണ് ഭാരതീയ സംസ്‌കൃതിയുടെ ഉള്‍പ്പൊരുള്‍. സ്വാമികളുടെ കര്‍ത്തവ്യനിഷ്ടമായ ജീവിതപദം ഈ പ്രകാശവീഥിയിലാണ്. വിപ്ലവകാരികളില്‍ സന്യാസിയും സന്യാസിമാരില്‍ വിപ്ലവകാരിയുമായി ആ ധന്യജീവിതം തപസ്സിന്റെയും ജ്ഞാന സഞ്ചാരത്തിന്റെയും സമ്പൂര്‍ണ്ണമായ പ്രായോഗിക പദ്ധതിയായി മുന്നേറി. വേദ വേദാന്താധ്യാപനം, രസവാദം, ഗ്രന്ഥങ്ങള്‍, പ്രഭാഷണം, സത്സംഗം, ശാസ്ത്രഗവേഷണം, വേദപാഠശാലകള്‍, ക്ഷേത്രങ്ങള്‍ അവധൂതാശ്രമങ്ങള്‍, ആയുര്‍വേദശാലകള്‍, കലാലയങ്ങള്‍, പത്രപ്രവര്‍ത്തനം, അച്ചുകൂടം, വ്യവസായസംരംഭങ്ങള്‍ എല്ലാം ആ മനീഷിയുടെ വിദൂരവീക്ഷണത്തിന്റെ ഫലസമൃദ്ധികള്‍ ആയിരുന്നു. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തീണ്ടലും തൊടീലും ജാതിക്കുശുമ്പുകളും മലീമസമാക്കിയനാട്ടിന്റെ ദുര്‍മുഖം മായിച്ച് ആധുനിക കേരളത്തിന്റെ കമനീയമായ മുഖത്തെഴുത്തിനായിരുന്നു സ്വാമിജിയുടെ ധര്‍മ്മസഞ്ചാരം.
പുലയ സമുദായത്തിലെ കുട്ടികള്‍ക്ക് ഋഗ്വേദ മന്ത്രം ഉപദേശിച്ചായിരുന്നു വേദവിപ്ലവത്തിന്റെ തുടക്കം. പിന്നീട് ബ്രഹ്മനിഷ്ടാ മഠം ചിത്സഭാമിഷന്‍ സ്ഥാപിച്ച് പ്രവര്‍ത്തനം വിപുലമാക്കുകയായിരുന്നു. കീഴാളരുടെ ഉന്നമനത്തിനായി അഹോരാത്രം യത്നിക്കുന്ന സദാനന്ദ സ്വാമികളിലേക്ക് അയ്യങ്കാളി ആകൃഷ്ടനായി. നവോത്ഥാന സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സ്വാമിജി ‘രാജഭക്തി പ്രബോധിനി’, ‘വിഗ്രഹാരാധന’, ‘പന്തിരുകുലം ഉല്പത്തി’, ‘താഴ്ത്തപ്പെട്ടവരുടെ ഉയര്‍ച്ച’ തുടങ്ങിയ ഗ്രന്ഥങ്ങളിലൂടെ കേരളാന്തരീക്ഷത്തില്‍ പരിവര്‍ത്തനത്തിന്റെ അലകള്‍ ഉയര്‍ത്തി.
ഹഠയോഗം, രാജ്യതന്ത്രം, വിദ്യാഭ്യാസം തുടങ്ങിയ മേഖലയിലും സ്വാമികളുടെ സംഭാവന നിര്‍ണായകമായിരുന്നു. സാമുദായ വിപ്ലവത്തിലൂടെ നാടിന്റെ അന്തരംഗങ്ങളില്‍ വേദഗുരു കൊളുത്തിയ ദീപങ്ങള്‍ സനാതനധര്‍മ്മ ജീവിതത്തിന്റെ പ്രകാശഗോപുരങ്ങളായി. ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാസമ്മേളനം ഇതിനു നിദര്‍ശനമാണ്. ‘വേദകാലത്ത് ചാതുര്‍വര്‍ണ്യ വ്യവസ്ഥ ഇല്ലായിരുന്നെന്ന് തെളിവുസഹിതമാണ് സ്വാമികള്‍ വാദിച്ചത്. ജീവികളുടെ സ്വാഭാവിക കര്‍മ്മം പ്രകൃതിയെ നിറക്കലും സവിശേഷധര്‍മ്മം പ്രകൃതിയെ ശുദ്ധീകരിക്കലുമാണ്. ഈ ശുദ്ധീകരണത്തിലാണ് മനുഷ്യവത്കരണം നടക്കുന്നത്. അങ്ങനെ രൂപപ്പെട്ടു വരുന്ന മനുഷ്യന്റെ ബോധമാണ് മാനവികത’ എന്ന് തിരിച്ചറിയുകയും അതിന്റെ സാക്ഷാത്കാരവൃത്തിയായി സ്വന്തം കര്‍മ്മരംഗത്തെ പ്രാപ്തമാക്കുകയുമായിരുന്നു വേദഗുരു. തൊഴില്‍, സംസ്‌കാരം, വര്‍ണ്ണ വ്യവസ്ഥ ബുദ്ധിനില, പരിശീലനം, ജന്മവാസന, രസവാദം തുടങ്ങിയ ജ്ഞാന മൂല്യങ്ങളെ ശാസ്ത്രീയമായാണ് സ്വാമികള്‍ വിശകലനം ചെയ്യുക. ജാതി സമൂഹം, സ്ത്രീ സ്വാതന്ത്ര്യം, ഭരണാധികാരം തുടങ്ങിയ നാനാ വിഷയങ്ങള്‍ പൗരാണിക നവീനസമന്യയത്തിലൂടെയാണ് ഗുരു വ്യാഖ്യാനിച്ചുറപ്പിക്കുന്നത്. ആത്മീയതയും ഭൗതികതയും യോഗാത്മക ചേതനയായി മനുഷ്യനില്‍ ചലനം കൊള്ളണമെന്ന വേദഗുരുവിന്റെ അപൂര്‍വ്വദര്‍ശനം ശ്രീ അരവിന്ദന്റെ മഹാദര്‍ശനവുമായി സമരസപ്പെടുന്നു.
ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും കത്തി നിന്ന നവോത്ഥാനപരിസരങ്ങളില്‍ സ്വക്ഷേത്രത്തിലൂടെ സഞ്ചരിച്ച ഈ മനീഷിയാണ് അയ്യങ്കാളിയെയും സുബ്രഹ്മണ്യ ശിവയും സംഘടനാ രംഗത്തേക്ക് ആനയിക്കുന്നത് . ബുദ്ധിജീവികളും എഴുത്തുകാരും സാധാരണ മനുഷ്യരും ആ വ്യക്തിത്വത്തെ അറിഞ്ഞനുഭവിച്ചവരാണ് സി.വിയുടെ ‘ധര്‍മ്മരാജാ’യിലെ ഹരിപഞ്ചാനന്‍ രൂപപ്പെടുന്നത് വേദഗുരുവിന്റെ മാതൃകാപരിവേഷത്തിലാണെന്ന് സൂചിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ സ്വാമിജിയെ അപകീര്‍ത്തികരമായ വിശേഷണംമുപയോഗിച്ച് നിന്ദിക്കാനാണ് സ്വദേശാഭിമാനിയെ പോലുള്ളവര്‍ ഒരുമ്പെട്ടത്.
ചരിത്ര സാക്ഷ്യങ്ങളില്‍ നഷ്ടപ്പെട്ടുപോയ അംഗീകാരത്തിന്റെ സിംഹാസനമാണ് ഡോ.സുരേഷ് മാധവ് രചിച്ച ഗ്രന്ഥത്തിലൂടെ വേദഗുരു നേടിയെടുക്കുന്നത്. പൊള്ളുന്ന സത്യസങ്കല്‍പ്പങ്ങളും ആദര്‍ശനിഷ്ടമായ കര്‍മ്മകാണ്ഡവും ആര്‍ഷപ്രേരിതമായ പദ്ധതികളും കൊണ്ട് അപൂര്‍വ്വ സുന്ദരമായ ആ ജീവിതവിഭൂതികള്‍ സരളഭാസുരമായ ഭാഷയിലൂടെയും മിഴിവാര്‍ന്ന ശൈലിയിലൂടെയും അനാവരണം ചെയ്യുകയാണ് ഈ അപൂര്‍വ രചന. ചരിത്രപരമായ അടിത്തറയും ഗവേഷണമൂല്യവും സമര്‍ത്ഥിക്കുന്ന ഗ്രന്ഥം സര്‍വ്വകലാശാലാ തലത്തില്‍ പഠനവിഷയമായി അംഗീകരിക്കേണ്ടതുണ്ട് .
ഡോണള്‍ഡ് ട്രംപിനു നേരെ വെടിയുതിര്‍ത്ത ഇരുപതുകാരനെ തിരിച്ചറിഞ്ഞു
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു നേരെ വെടിയുതിര്‍ത്തയാളെ തിരിച്ചറിഞ്ഞു. ഇരുപതുകാരനായ തോമസ് ക്രൂക്‌സ് ആണെന്ന് ന്യൂയോര്‍ക് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു. പെന്‍സില്‍വാനിയയിലെ റാലിക്കിടെയാണു ട്രംപിനു നേരെ ആക്രമണമുണ്ടായത്. ട്രംപിന്റെ വലതു ചെവിക്കു പരുക്കേറ്റു. വേദിയില്‍ പരുക്കേറ്റു വീണ ട്രംപിനെ സുരക്ഷാ സേന ഉടന്‍ സ്ഥലത്തു നിന്നു മാറ്റി.
ട്രംപിനു നേരെ വെടിയുതിര്‍ത്ത അക്രമിയെ സുരക്ഷാസേന വെടിവച്ചുകൊന്നു. റാലിയില്‍ പങ്കെടുത്ത ഒരാള്‍ കൊല്ലപ്പെട്ടതായും മറ്റൊരാള്‍ക്കു ഗുരുതര പരുക്കേറ്റതായുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ട്രംപിന് നേരയുള്ള ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
സ്റ്റേജിന് 130വാര അകലെയുള്ള നിര്‍മ്മാണ പ്ലാന്റിന്റെ മുകള്‍ ഭാഗത്തുനിന്നാണ് ക്രൂക്‌സ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി തവണ ഇയാള്‍ ട്രംപിന് നേരെ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ട്രംപ് സുഖമായിരിക്കുന്നുവെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോട്ടയത്തെയുഡിഎഫിൽ തർക്കം
കോട്ടയം. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോട്ടയത്തെ
യുഡിഎഫിൽ തർക്കം. വാകത്താനം, നാലുന്നാക്കൽ, മാടപ്പള്ളി തുടങ്ങിയ സഹകരണ ബാങ്കുകളിൽ ആണ് തർക്കം ഉണ്ടായത്. ജോസ് വിഭാഗവുമായി ചേർന്ന മത്സരിക്കുന്നതും ബിജെപി അനുഭാവിയെ സ്ഥാനാർത്ഥിയാക്കിയതും അടക്കം വലിയ തർക്കങ്ങളാണ് യുഡിഎഫിന് തലവേദനയാകുന്നത്. കൂടാതെ യൂത്ത് കോൺഗ്രസുകാർക്ക് സീറ്റ് നൽകാത്തതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
വർഷങ്ങളായി യുഡിഎഫ് ഭരിച്ചുകൊണ്ടിരുന്ന സഹകരണ ബാങ്കുകളിൽ ആണ് തർക്കം ഉടലെടുത്തിരിക്കുന്നത്. വാകത്താനം സഹകരണ ബാങ്കിൽ കോൺഗ്രസിലെ ഒരു വിഭാഗം ഭരണം പിടിക്കാൻ നടത്തിയ നീക്കമാണ് ഘടകകക്ഷികളുടെ അടക്കം എതിർപ്പിന് കാരണമായത്. ജോസഫ് വിഭാഗം പരസ്യമായി രംഗത്ത് വരികയും ചെയ്തു. നാലുനാക്കലും ഇതേ അവസ്ഥ തന്നെയാണ് .ഒരു സീറ്റ് പോലും നൽകിയില്ലെന്നാണ് ഘടക കക്ഷികളുടെ ആക്ഷേപം
പുതുപ്പള്ളി യുഡിഎഫ് ചെയർമാരെയും വാകത്താനം യുഡിഎഫ് കൺവീനർ വരെ മാറ്റിനിർത്തി.
നാലുന്നാക്കലിൽ ബിജെപി അനുഭാവിയെ സ്ഥാനാർത്ഥിയാക്കിയത് കടകക്ഷികളെ ചൊടിപ്പിച്ചിട്ടുണ്ട്.
അഴിമതി മറച്ചുവെക്കാനുള്ള നീക്കമാണ് ഒരു വിഭാഗം കോൺഗ്രസുകാരൻ നടത്തുന്നതെന്നാണ് ഘടകക്ഷികൾ ആരോപിക്കുന്നത്.
മാടപ്പള്ളി സഹകരണ ബാങ്കിലും യുഡിഎഫിൽ ഭിന്നത രൂക്ഷമാണ് ഔദ്യോഗിക പാനലിനെതിരെ വിമതവിഭാഗം മറ്റൊരു പാനൽ തന്നെ നിർത്തിയിട്ടുണ്ട്. ഇതിനിടെ തെരഞ്ഞെടുപ്പിൽ പരിഗണന ലഭിച്ചില്ലെന്ന് പറഞ്ഞ് യൂത്ത് കോൺഗ്രസും രംഗത്ത് വന്നിട്ടുണ്ട്
മൂന്നാർ സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേടിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് മുൻ എംഎൽഎ എസ് രാജേന്ദ്രൻ
ഇടുക്കി. മൂന്നാർ സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേടിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ സിപിഐഎം സംസ്ഥാന സെക്രട്ടറിക്ക് കത്ത് നൽകി. കഴിഞ്ഞദിവസമാണ് മാക്സി മൂന്നാർ എന്ന കമ്പനി രൂപീകരിച്ച് ബാങ്ക് നടത്തിയ ക്രമക്കേടുകളുടെ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നത്.
സിപിഐഎം ഭരിക്കുന്ന മൂന്നാർ സർവീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് 2020 മുതൽ താൻ ഉന്നയിച്ച ആരോപണങ്ങളാണ് ഓഡിറ്റ് റിപ്പോർട്ടിൽ പുറത്തുവന്നിരിക്കുന്നതെന്നാണ് എസ് രാജേന്ദ്രൻ പറയുന്നത്. തോട്ടം തൊഴിലാളികളുടെ പണം അന്യാധീനപ്പെട്ട് പോകരുത്. ക്രമക്കേട് നടത്തിയ സിപിഐഎം നേതാക്കൾക്കെതിരായ അന്വേഷണം നിക്ഷ്പക്ഷമായിരിക്കണം എന്നുമാണ് എം വി ഗോവിന്ദന് നൽകിയ കത്തിൽ രാജേന്ദ്രൻ ആവശ്യപ്പെടുന്നത്. ബാങ്കിൻറെ ക്രമക്കേടുകൾ നേരെത്തെ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുത്തില്ലെന്നും എസ് രാജേന്ദ്രൻ.
2022-23 സാമ്പത്തിക വർഷത്തെ ഓഡിറ്റിലാണ് മൂന്നാർ സർവീസ് സഹകരണ ബാങ്കിൽ ഗുരുതര പിഴവുകൾ കണ്ടെത്തിയത്. സിപിഐഎം ഭരിക്കുന്ന സഹകരണ ബാങ്ക് മാക്സി മൂന്നാർ എന്ന കമ്പനി രൂപീകരിച്ച് കോടികളുടെ ക്രമക്കേട് നടത്തിയതായാണ് ഓഡിറ്റ് റിപ്പോർട്ടിൽ പുറത്തുവന്നത്.
വിവാഹ പന്തലില്‍ കൂളറിന് മുന്നിലിരിക്കാന്‍ ബഹളം…തമ്മിലടി..വിവാഹം മുടങ്ങി
വിവാഹ പന്തലില്‍ കൂളറിന് മുന്നിലിരിക്കാന്‍ ബഹളം കൂട്ടിയതിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ വിവാഹം മുടങ്ങി. തുടര്‍ന്ന് വരന്‍ ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു
വെള്ളി, ശനി ദിവസങ്ങളിലായി നടന്ന കല്യാണ ചടങ്ങിലാണ് സംഭവം. വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ അതിഥികള്‍ തമ്മിലാണ് ഇരിപ്പിടത്തെക്കുറിച്ച് തര്‍ക്കമുണ്ടായത്. വരന്റെ ബന്ധുക്കളുടെ പെരുമാറ്റം മോശമായതിനെത്തുടര്‍ന്ന് വധു വിവാഹത്തില്‍ നിന്ന് പിന്‍മാറി. സംഭവത്തില്‍ വരന്‍ ഹുകും ചന്ദ് ജയ്‌സ്വാള്‍, ബന്ധു പങ്കജ്, വധുവിന്റെ പിതാവ് നന്ദ് ജി ഗുപ്ത, സഹോദരന്‍ രാജേഷ് ഗുപ്ത എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.


































