22.3 C
Kollam
Saturday 20th December, 2025 | 03:17:27 AM
Home Blog Page 2461

എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തൃശൂർ: എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.ഒരുമനയൂര്‍ ഒറ്റതെങ്ങ് മാവേലി റോഡില്‍ കാഞ്ഞിരപറമ്പില്‍ വിഷ്ണു (31) ആണ് മരിച്ചത്.

തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

കൊച്ചി മെട്രോ അധിക സർവീസ് ആരംഭിക്കുന്നു

കൊച്ചി.നാളെ മുതൽ കൊച്ചി മെട്രോ അധിക സർവീസസ് ആരംഭിക്കും. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് 12 സർവീസുകൾ ആണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ പ്രതിദിന സർവീസ് 250 ലേക്ക് എത്തും.
ഈ മാസം മാത്രം ഒരു ലക്ഷത്തിലധികം പേരാണ് പ്രതിദിനം കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്. നിലവിൽ ട്രെയിനുകൾ തമ്മിലുള്ള ദൈർഘ്യം 7.മിനിറ്റും 45 സെക്കന്റുമാണ്. അധിക സർവീസ് ആരംഭിക്കുന്നതോടെ ഇത് ഏഴു മിനിറ്റായി കുറയും.

അടിച്ച ഇന്ധനത്തിന് പണം ചോദിച്ചതിന് പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച്  കൊല്ലാൻ പൊലീസുകാരന്‍റെ ശ്രമം

കണ്ണൂര്‍. പോലീസുകാരന്റെ ഗുണ്ടായിസം. പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച്  കൊല്ലാൻ ശ്രമം.
ഇന്ധനം നിറച്ച പണം  നൽകാതെ പോകാൻ ശ്രമിച്ചത് തടഞ്ഞ ജീവനക്കാരനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമിച്ചു. കാറിൽ തൂങ്ങി കിടന്ന ജീവനക്കാരനെ ഏറെ ദൂരം മുന്നോട്ട് കൊണ്ടുപോയി .കണ്ണൂർ  എൻകെബിടി പെട്രോൾ പമ്പിലാണ് സംഭവം . കണ്ണൂർ DHQ മെസ്സ് ഡ്രൈവർ സന്തോഷാണ് പരാക്രമം കാട്ടിയത്. പോലീസുകാരനെതിരെ വധശ്രമത്തിന് കേസ് എടുത്തു. അതിക്രമം നടത്തിയ കണ്ണൂർ സിറ്റി ഡി എച്ച് ക്യുവിലെ ഡ്രൈവർ സന്തോഷ് കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യും. ഇന്ധനം നിറച്ച പണം ചോദിച്ച ജീവനക്കാരനെയായാണ് ഇയാൾ കാറടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത്.

കണ്ണൂർ സിറ്റി ഡി എച്ച് ക്യൂവിലെ ഡ്രൈവർ സന്തോഷ് കുമാർ കാറുമായി ടൗണിലെ എൻ കെ ബി ടി പമ്പിലെത്തി. 2,100 രൂപയ്ക്ക് പെട്രോൾ അടിച്ചു. തുടർന്ന് 1900 രൂപ മാത്രം നൽകി പോകാൻ ശ്രമിച്ചു. പമ്പിലെ ജീവനക്കാരൻ പള്ളിക്കുളം സ്വദേശി അനിൽ, അവശേഷിക്കുന്ന പണം കൂടി നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതിനു കൂട്ടാക്കാതിരുന്ന പോലീസുകാരൻ ജീവനക്കാരനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമിച്ചു. ബോണറ്റിൽ പിടിച്ചിരുന്ന അനിലുമായി ഏറെ ദൂരം മുന്നോട്ടുപോയി. വാഹനം നിർത്തിയത് ട്രാഫിക് സ്റ്റേഷനു മുന്നിൽ. ഞെട്ടിക്കുന്ന അതിക്രമമാണ് നടന്നത് .

കഴിഞ്ഞ ഒക്ടോബറിൽ സന്തോഷ് മറ്റൊരു പെട്രോൾ പമ്പിലേക്ക് ഇയാൾ പൊലീസ് ജീപ്പ് ഇടിച്ചു കയറ്റിയിരുന്നു. പരാക്രമം വിവാദമായതോടെ സന്തോഷ് കുമാറിനെതിരെ വധശ്രമത്തിന് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. സസ്പെൻഷൻ അടക്കമുള്ള വകുപ്പ് തല നടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഓട്ടോയിൽ ഇടിച്ച് അപകടം

പന്തളം.എം സി റോഡിൽ കുരമ്പാലയിൽ വാഹനാപകടം. കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഓട്ടോയിൽ ഇടിച്ചാണ് അപകടം .
കുരമ്പാല ജംക്ഷന് സമീപം ആണ് അപകടം .പന്തളം ഭാഗത്ത് നിന്നും വന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്‌  കുരമ്പാലയിൽ നിന്നും പഴകുളം ഭാഗത്തേക്ക് തിരിഞ്ഞ ഓട്ടോയിൽ ഇടിക്കുകയായിരുന്നു .അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു .
അപകടത്തെ തുടർന്ന് എം സി റോഡിൽ അല്പസമയം ഗതാഗത കുരുക്ക് ഉണ്ടായി.
ഇന്ന് വൈകിട്ട് 7.45 ഓടെയാണ് അപകടം ഉണ്ടായത്

മണിപ്പൂരിൽ സിആർപിഎഫ് സംഘത്തിന് നേരെ വെടിവെയ്പ്പ്

മണിപ്പൂർ: മണിപ്പൂരിൽ സിആർപിഎഫ് സംഘത്തിന് നേരെ വെടിവയ്പ്പ്. ജിരിബാമിലെ ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാൻ വീരമൃത്യു.പോലീസും സിആർപിഎഫും ചേർന്ന് നടത്തിയ പെട്രോളിനിടയാണ് വെടിവെപ്പ് ഉണ്ടായത്. സുരക്ഷാസേനയും വെടിവെപ്പ് നടത്തിയതോടെ ആക്രമികൾ സ്ഥലംവിട്ടു. മേഖലയിൽ ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു. അതിനിടയിൽ സുരക്ഷാസേന ഇംഫാൽ ഈസ്റ്റ് വെസ്റ്റ് ജില്ലകൾ നടത്തിയ തിരിച്ചിലിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു.AK 56,SLR റൈഫിളുകളും,പിസ്റ്റളുകളും, ഗ്രനേഡുകളും, വെടിമരുന്നുമാണ് പിടിച്ചെടുത്തത് . സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു .

ഡൽഹി ആശുപത്രിയിൽ രോഗിയെ വെടിവെച്ച് കൊലപ്പെടുത്തി

ന്യൂഡൽഹി :ജി റ്റി ബി ആശുപത്രിയിൽ രോഗിയെ വെടിവെച്ച് കൊലപ്പെടുത്തി.വയറിലെ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന റിയാസുദ്ദീൻ ആണ് കൊല്ലപ്പെട്ടത്. വൈകിട്ട് 4 മണിയോടെയാണ് സംഭവം.18 വയസ്സുള്ള ആളാണ് പ്രതിയെന്ന് ഡൽഹി പോലീസ്. രോഗിയെ നാലുതവണ വെടിവെച്ചതായും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു വരുന്നതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വിഷ്ണു കുമാർ ശർമ്മ അറിയിച്ചു.സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല.ഖജൂരി ഖാസിയിൽ നിന്നുള്ള റിയാസുദ്ദീൻ ജൂൺ 23നാണ് ആശുപത്രിയിൽ അഡ്മിറ്റ്‌ ആയത്. ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായി അന്വേഷണം ആരംഭിച്ചു.

കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരന് നേരെ പോലീസുകാരൻ്റെ പരാക്രമം

കണ്ണൂർ:കണ്ണൂരിൽ പോലീസുകാരന്റെ ഗുണ്ടായിസം.
പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമം.
ഇന്ധനം നിറച്ച പണം നൽകാതെ പോകാൻ ശ്രമിച്ചത് തടഞ്ഞ ജീവനക്കാരനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമിച്ചു.
കാറിൽ തൂങ്ങി കിടന്ന ജീവനക്കാരനെ ഏറെ ദൂരം മുന്നോട്ട് കൊണ്ടുപോയി .
കണ്ണൂർ എൻകെബിടി പെട്രോൾ പമ്പിലാണ് സംഭവം
കണ്ണൂർ ഡിഎച്ച് ക്യൂ മെസ്സ് ഡ്രൈവർ സന്തോഷാണ് പരാക്രമം കാട്ടിയത്.

മുലപ്പാൽ തൊണ്ടയിൽ തിങ്ങി 21 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

അടൂർ: മുലപ്പാൽ തൊണ്ടയിൽ തിങ്ങി
21 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പന്തളം ചേരിക്കൽ മന്നത്ത് വീട്ടിൽ റഹീം സബീന ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്.
അടൂർ താലൂക്ക് ആശുപത്രിയിലും തൊട്ടടുത്ത ലൈഫ് ലൈൻ ആശുപത്രിയിലും എത്തിക്കുമ്പോഴേക്കും മരണസംഭവിച്ചിരുന്നു.

കുഞ്ഞിന്റെ ചികിത്സാർത്ഥം മാതാവും ഭാര്യയും തിരുവനന്തപുരത്ത് ആശുപത്രിയിൽ;പനപ്പെട്ടിയിൽ ഓട്ടോ ഡ്രൈവർ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

ശാസ്താംകോട്ട:പോരുവഴി പനപ്പെട്ടി തെറ്റിക്കുഴിക്ക് പടിഞ്ഞാറ് ഓട്ടോ ഡ്രൈവറെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കന്നീലയ്യത്ത് വീട്ടിൽ അരുൺ(41) ആണ് മരിച്ചത്.ഞായർ രാവിലെ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലാണി കണ്ടെത്തിയത്.ഭരണിക്കാവ് ജെ.എം ഹൈസ്കൂളിൽ ഡ്രൈവറായി ജോലി നോക്കി വരുന്നു.അരുണിന്റെ കുട്ടിയുടെ ചികിത്സാർത്ഥം മാതാവും ഭാര്യയും ഒരാഴ്ചയായി തിരുവനന്തപുരം എസ്.എ.റ്റി ആശുപത്രിയിൽ അഡ്മിറ്റാണ്.ഇതിനിടയിലാണ് അരുൺ ആത്മഹത്യ ചെയ്തത്.കാരണം അറിവായിട്ടില്ല.മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ശാസ്താംകോട്ട പൊലീസ്
കേസെടുത്തു.

*ആത്മഹത്യ ഒന്നിനും പരിഹാരമല്ല

നാളെ വിദ്യാലയങ്ങൾക്ക് അവധി

കോഴിക്കോട്: ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി തീവ്ര മഴയുള്ളതിനാലും നാളെയും ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലും കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (15-07-2024) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.
മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല.