കോപ്പ അമേരിക്കയിൽ അർജന്റീനയുടെ വിജയാഘോഷത്തിന് പിന്നാലെ വംശവെറി നിറഞ്ഞ വിഡിയോ പോസ്റ്റ് ചെയ്ത് അര്‍ജന്റീനിയൻ താരം എന്‍സോ ഫെര്‍ണാണ്ടസ്. ഫ്രാന്‍സ് ടീമിലെ ആഫ്രിക്കന്‍ വംശജരായ താരങ്ങളെക്കുറിച്ചുള്ള വിഡിയോയാണ് എന്‍സോ ഫെര്‍ണാണ്ടസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. താരത്തിന്റെ ക്ലബായ ചെല്‍സിയിലെ ഫ്രഞ്ച് താരങ്ങളടക്കം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. സമൂഹമാധ്യമങ്ങളില്‍ എന്‍സോ ഫെര്‍ണാണ്ടസിനെ പിന്തുടരുന്നത് അവസാനിപ്പിച്ചു. ഇതോടെ പോസ്റ്റ് പിന്‍വലിച്ച് എന്‍സോ പരസ്യമായി മാപ്പുപറഞ്ഞു.
കൊളംബിയയ്‌ക്കെതിരായ അർജന്‍റീനയുടെ കോപ്പ വിജയത്തിന് പിന്നാലെയാണ് എന്‍സോ ഫെർണാണ്ടസും സഹതാരങ്ങളും ചേര്‍ന്ന് ഫ്രാൻസിന്‍റെ കളിക്കാരെ അപകീർത്തിപ്പെടുത്തുന്ന ഗാനം ആലപിക്കുന്ന വിഡിയോ പുറത്തുവന്നത്. ദൃശ്യങ്ങളില്‍ മറ്റൊരാള്‍ വിഡിയോ കട്ട് ചെയ്യാന്‍ പറയുന്നുണ്ടെങ്കിലും അതിന് മുന്‍പേ ഗാനത്തിന്‍റെ ആദ്യഭാഗങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയായിരുന്നു. ഫ്രാൻസും അർജന്‍റീനയും തമ്മിലെ 2022 ലെ ലോകകപ്പ് ഫൈനൽ സമയത്ത് ഉയര്‍ന്നുവന്ന വംശവെറിയും ട്രാന്‍സ്ഫോബിയയും നിറഞ്ഞ പാട്ടാണിത്.
വംശവെറി നിറഞ്ഞ വിഡിയോ പോസ്റ്റ് ചെയ്ത് അര്‍ജന്റീനിയൻ താരം എന്‍സോ ഫെര്‍ണാണ്ടസ്… പ്രതിഷേധം ശക്തം
സ്വര്‍ണവില ഒരിടവേളയ്ക്ക് ശേഷം വീണ്ടും കയറി
കൊച്ചി:പൊന്നിന്‍റെ പ്രയാണം വീണ്ടും മുകളിലേക്ക്, ആവശ്യക്കാരന്‍ നെഞ്ചിടിപ്പോടെ. സംസ്ഥാനത്ത് സ്വര്‍ണവില ഒരിടവേളയ്ക്ക് ശേഷം വീണ്ടും 55,000 തൊട്ടു. ഒറ്റയടിക്ക് 720 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയത്.
55000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 90 രൂപയാണ് വര്‍ധിച്ചത്. 6875 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
മാസാദ്യം 53000 രൂപയായിരു സ്വര്‍ണവിലയാണ് 16 ദിവസത്തിനിടെ 2000 രൂപ വര്‍ധിച്ചത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
മെയ് മാസം 20നാണ് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. പിന്നീട് നാലുദിവസം കൊണ്ട് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് വീണ്ടും തിരിച്ചുകയറിയത്
അയല്‍പുരയിടത്തിലെ അപകടകരമായ മരം മുറിച്ചില്ല, വീടിനുമീതേ മരംവീണു
ശൂരനാട്. തെക്കേമുറി ഒമാന്‍ ഹൗസില്‍ ബദറുദ്ദീന്‍റെ വീടിനുമീതേയാണ് മരംവീണത്. അപകടകരമായി നില്‍ക്കുന്ന മരങ്ങളെ പ്പറ്റി പരാതി പറഞ്ഞിട്ടും അയല്‍വാസികള്‍ അവ നീക്കാന്‍ തയ്യാറായില്ല. പഞ്ചായത്തില്‍ നല്‍കിയ പരാതി അനുസരിച്ച് അവരെത്തി നിര്‍ദ്ദേശിച്ചിട്ടും മരം നീക്കിയില്ല.പൊലീസിലും പരാതി നല്‍കിയിട്ടും നടപടിയില്ല. രാഷ്ട്രീയസ്വാധീനം മൂലം ആണ് ഇതെന്നും അപകടമാകുന്ന മരം ഇനിയുമുണ്ട് എന്നുമാണ് പരാതി. അടിന്തരമായി അപകടം ഒഴിവാക്കണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടു.
നഞ്ചിയമ്മയെ തടഞ്ഞു
അഗളി.കൃഷി ഇറക്കാനെത്തിയ നഞ്ചിയമ്മയെ തടഞ്ഞു. ടിഎൽഎ കേസിലെ വിധിയിലൂടെ ലഭിച്ച ഭൂമിയിൽ കൃഷിയിറക്കാനെത്തിയ നഞ്ചിയമ്മയെയും ബന്ധുക്കളെയും തടഞ്ഞു. പോലീസും റവന്യൂ ഉദ്യോഗസ്ഥരും ചേർന്നാണ് തടഞ്ഞത്.ഭൂമി ഉഴുതു കൃഷിയിറക്കാൻ ട്രാക്ടറുമായാണ് നഞ്ചിയമ്മ എത്തിയത്. ഭൂമിക്ക് ഉടമസ്ഥ അവകാശം സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാലാണ് നഞ്ചിയമ്മയെ തടഞ്ഞത്
എന്നാൽ വ്യാജ രേഖയുണ്ടാക്കി ഭൂമി കൈവശപ്പെടുത്താൻ ചിലർക്ക് റവന്യൂ ഉദ്യോഗസ്ഥർ ഒത്താശ ചെയ്ത് നൽകുകയാണെന്ന് നഞ്ചിയമ്മ ആരോപിച്ചു. 19നു വിഷയം ചർച്ച ചെയ്യാമെന്ന ഉറപ്പിൽ നഞ്ചിയമ്മ മടങ്ങി
സാഹിത്യകാരൻ ഹിരണ്യന്‍ അന്തരിച്ചു
തൃശൂര്‍: അധ്യാപകനും സാഹിത്യകാരനുമായ ഹിരണ്യന്‍ (70) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു.
കവി, സാഹിത്യകാരൻ, വിമര്‍ശകന്‍, ചരിത്ര പണ്ഡിതന്‍ എന്നീ നിലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു. പ്രശസ്ത സാഹിത്യകാരി പരേതയായ ഗീത ഹിരണ്യന്‍ ആണ് ഭാര്യ. ഉച്ചയ്ക്ക് ഒരു മണി വരെ പൊതുദര്‍ശനം. രണ്ടുമണിക്ക് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.
അന്‍വര്‍ അരുവി ഇല്ലാതാക്കിയോ,ജില്ലാ കലക്ടർ ഇന്ന് തെളിവെടുപ്പ് നടത്തും
കോഴിക്കോട്. പി വി അൻവറിൻ്റെ കക്കാടംപൊയിൽ പാർക്ക് നിർമ്മാണ വിവാദത്തിൽ ജില്ലാ കലക്ടർ ഇന്ന് തെളിവെടുപ്പ് നടത്തും. പരാതിക്കാരനും റിസോർട്ട് മാനേജരും ഉൾപ്പെടെ കോഴിക്കോട് കളക്ട്രേറ്റിലെ തെളിവെടുപ്പിന് ഹാജരാകണം. കാട്ടരുവി തടഞ്ഞ് നാല് തടയണകൾ നിർമ്മിച്ചെന്ന പരാതിയിൽ ഹൈക്കോടതി ആദ്യം ഇടപെട്ടിരുന്നു. തടയണകൾ പൊളിച്ചു നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടപ്പോൾ കാട്ടരുവി തന്നെ ഇല്ലാതാക്കിയെന്നാണ് പുതിയ പരാതി. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് കളക്ടർ കക്ഷികളിൽ നിന്നും തെളിവെടുക്കുന്നത്. കക്ഷികളെ കേട്ട ശേഷം കളക്ടർക്ക് നടപടിയെടുക്കാമെന്നാണ് കഴിഞ്ഞ മാർച്ചിൽ ഹൈക്കോടതി ഉത്തരവിട്ടത്.
രാത്രി പുഴയുടെ അതിര് കാണാൻ കഴിഞ്ഞില്ല,യുവാവ് പുഴയിൽ വീണ് മരിച്ചു
ഇടുക്കി. മാങ്കുളം താളുംകണ്ടത്ത് യുവാവ് പുഴയിൽ വീണ് മരിച്ചു. താളുംകണ്ടം കുടി സ്വദേശി സനീഷ് (20) ആണ് മരണപ്പെട്ടത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. മഴയായതിനാൽ പുഴയുടെ അതിര് കാണാൻ കഴിഞ്ഞില്ല. കാൽ വഴുതി വീണാണ് അപകടം സംഭവിച്ചത്. മൂന്നാർ പോലീസ് സ്ഥലത്തേക്ക് എത്തുന്നു. താളുംകണ്ടം പുഴയിലേക്ക് ആണ് സനീഷ് വീണത്.
സിദ്ധാർത്ഥൻ്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഗവർണർ നിയോഗിച്ച കമ്മിഷൻ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും
തിരുവനന്തപുരം. പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥൻ്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഗവർണർ നിയോഗിച്ച കമ്മിഷൻ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും.ജസ്റ്റിസ് ഹാരിസ് പ്രസാദ് ആണ് ഗവർണർക്ക് റിപ്പോർട്ട് കൈമാറുക. രാവിലെ രാജഭവനിലെത്തിയാണ് കമ്മീഷൻ റിപ്പോർട്ട് കൈമാറുക. സിദ്ധാർത്ഥൻ്റെ മാതാപിതാക്കൾ അടക്കം 28 പേരുടെ മൊഴി കമ്മീഷൻ രേഖപ്പെടുത്തിയിരുന്നു.
സിദ്ധാർത്ഥന്റെ മരണത്തിൽ സർവകലാശാലയ്ക്ക് ഭരണപരമായ പിഴവുണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് ഗവർണർ പ്രത്യേക കമ്മീഷനെ നിയോഗിച്ചത്. ഇതോടൊപ്പം ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ഉള്ള നടപടികളും കമ്മീഷൻ ശുപാർശ ചെയ്യും.
യൂണിവേഴ്‌സിറ്റി ആക്‌ട്, യുജിസി പുറപ്പെടുവിച്ച റാഗിംഗ് വിരുദ്ധ ചട്ടങ്ങൾ എന്നിവ പ്രകാരം കാമ്പസിലെ റാഗിംഗും മറ്റ് ക്രിമിനൽ പ്രവർത്തനങ്ങളും തടയുന്നതിൽ അധികൃതരുടെ വീഴ്ച, ഭരണപരമായ വീഴ്ചകൾ എന്നിവയാണ് കമ്മിഷൻ അന്വേഷിച്ചത്
ചെങ്ങളായിയിൽ മഴക്കുഴി നിർമാണത്തിനിടെ കണ്ടെത്തിയ നിധി ഇന്ന് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കും
കണ്ണൂർ. ചെങ്ങളായിയിൽ മഴക്കുഴി നിർമാണത്തിനിടെ കണ്ടെത്തിയ നിധി ഇന്ന് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കും. നിധിയിലെ സ്വർണം, വള്ളി അടക്കമുള്ളവയുടെ കാലപ്പഴക്കം നർണയിക്കുകയാണ് ലക്ഷ്യം. തളിപ്പറമ്പ് ആർ ഡി ഒ യുടെ കസ്റ്റഡിയിൽ നിന്ന് ഏറ്റുവാങ്ങിയാണ് പരിശോധന നടത്തുക. പുരാവസ്തുവെന്ന് ബോധ്യപ്പെട്ടാൽ പിന്നെ ഇത് പുരാവസ്തു വകുപ്പ് ഏറ്റെടുക്കും. ആർക്കിയോളജി വകുപ്പ് ഡയറക്ടർ ഇ ദിനേശൻ, കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ഓഫീസർ കെ . കൃഷ്ണ രാജ് എന്നിവരാണ് വസ്തുക്കൾ പരിശോധിക്കുക. ഇരുവരും നിധി കണ്ടെത്തിയ സ്ഥലം ഇന്നലെ സന്ദർശിച്ചിരുന്നു. 200 വർഷത്തിലധികം പഴക്കമുള്ളവയാണ് നിധിയെന്നാണ് പ്രാഥമിക നിഗമനം
ആലുവ ദേശീയപാത ബൈപ്പാസിൽ വാഹനപകടത്തില്‍ യുവാവ് കൊല്ലപ്പെട്ടു
ആലുവ. ദേശീയപാത ബൈപ്പാസിൽ വാഹനപകടം. പാലക്കാട് സ്വദേശിയായ യുവാവ് മരണപ്പെട്ടു. പാലക്കാട് പട്ടാമ്പി പുതുമന തിരുത്ത് അജിത്ത് (23) ആണ് ബൈപ്പാസിൽ അർദ്ധരാത്രി ഒരു മണിയോടെ കാറും ഇരു ചക്രവാഹനവും തമ്മിൽ കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടത്. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന അജിത്തിനെ ഗുരുതര പരിക്കുകളോടെ ആലുവ രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു


































