ചാത്തന്നൂര്‍: കൊല്ലം-തിരുവനന്തപുരം ദേശീയപാതയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്. കോട്ടയം മണക്കാട് സ്വദേശികളായ ജോഷി, ജയമോള്‍, ഇവരുടെ മകള്‍ അഞ്ജന എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഉച്ചയ്ക്ക് 2.45ന് കല്ലുവാതുക്കല്‍ പാറയില്‍ ജങ്ഷനില്‍ ആണ് അപകടം ഉണ്ടായത്. കോട്ടയം മണക്കാട് നിന്നും ആറ്റിങ്ങല്‍ എഞ്ചിനീയറിങ് കോളേജിലേക്ക് വന്ന കാറില്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും എറണാകുളത്തേക്ക് പോയ ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. അമിത വേഗത്തില്‍ എത്തിയ ടാങ്കര്‍ ലോറിയുടെ മുന്‍വശത്തെ ടയര്‍ പഞ്ചറായി എതിര്‍ ദിശയില്‍ വന്ന കാറില്‍ ഇടിക്കുകയായിരുന്നു.
കാര്‍ ഓടിച്ചിരുന്ന ജോഷിയെ അപകടസ്ഥലത്ത് എത്തിയ നാട്ടുകാരും പോലീസും ചേര്‍ന്ന് കാര്‍ വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. ജോഷിയെ ഗുരുതരപരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും മറ്റുള്ളവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്
ചിറക്കരയില്‍ പേപ്പട്ടിയുടെ ആക്രമണം; നിരവധിപേര്‍ക്ക് കടിയേറ്റു
ചാത്തന്നൂര്‍: ചിറക്കരയില്‍ പേപ്പട്ടിയുടെ ആക്രമണത്തില്‍ അഞ്ചരവയസുകാരനുള്‍പ്പെടെ അഞ്ചോളം പേര്‍ക്ക് പരിക്ക്. നിരവധി തെരുവ് നായകള്‍ക്കും പശുക്കള്‍ക്കും പേപ്പട്ടിയുടെ കടിയേറ്റു. ചിറക്കര നാഗത്തറ വടക്കതില്‍ വീട്ടില്‍ ബിജു (47), വി.എസ്. നിവാസില്‍ വിഗ്‌നേഷ് (12), കമലാലയത്തില്‍ പുഷ്പവല്ലി (56), മീനമ്പലം മഞ്ജു ഭവനില്‍ രമണി, തിരുവാതിരയില്‍ മോഹന്‍ദാസ് (65), ബിന്ദുഭവനില്‍ അഞ്ചര വയസുകാരന്‍ അതിഥി എന്നിവര്‍ക്കാണ് കടിയേറ്റത്.
ഇതില്‍ മോഹന്‍ദാസിനാണ് കൂടുതലായി പരിക്കേറ്റത്. ഉച്ചയോടെ ചിറക്കര ക്ഷേത്രത്തിന് സമീപമുള്ള മാര്‍ക്കറ്റിലാണ് പേപ്പട്ടിയുടെ ആക്രമണം ഉണ്ടായത്. മാര്‍ക്കറ്റില്‍ തമ്പടിച്ചിരുന്ന നിരവധി തെരുവ് നായ്ക്കളെയും റോഡ് സൈഡിലും വീടുകളിലും കെട്ടിയിരുന്ന പശുക്കള്‍ക്കുനേരെയുമാണ് ആക്രമണം ഉണ്ടായത്. കടിയേറ്റവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പശുക്കള്‍ക്കും മറ്റും കുത്തിവയ്പ്പ് എടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.
ജന്മദിനാഘോഷത്തിനിടെ ശാസ്താംകോട്ടയിലെ ബാർഹോട്ടലിൽ തല്ല്, ചുമട്ടു തൊഴിലാളിയുടെ തല അടിച്ചു പൊട്ടിച്ച യുവാക്കൾ അറസ്റ്റിൽ
ശാസ്താംകോട്ട:ജന്മദിനാഘോഷത്തിനിടെ ബാർഹോട്ടലിൽ സംഘർഷമുണ്ടാക്കുകയും ചുമട്ടു തൊഴിലാളിയുടെ തല അടിച്ചു പൊട്ടിക്കുകയും ചെയ്ത കേസ്സിൽ യുവാക്കൾ അറസ്റ്റിൽ.അരിനല്ലൂർ അരീക്കാവ് ചരുവിൽ പുത്തൻ വീട്ടിൽ അഭിജിത്ത് (22),ശൂരനാട് തെക്ക് കക്കാക്കുന്ന് പള്ളിയാട്ട് വീട്ടിൽ അതുൽ കൃഷ്ണ (19) എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസം ശാസ്താംകോട്ട മണ്ണെണ്ണ മുക്കിലെ ബാറിലാണ് സംഭവം.പിറന്നാൾ ആഘോഷിക്കാൻ അറസ്റ്റിലായവർ ഉൾപ്പെടെ അഞ്ച് യുവാക്കളാണ് എത്തിയത്.ആഘോഷത്തിനിടെ ബാറിൽ സംഘർഷമുണ്ടാക്കിയ യുവാക്കൾ ബിയർ കുപ്പി കൊണ്ട് ചുമട്ടു തൊഴിലാളിയുടെ തല അടിച്ചു പൊട്ടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
തുടർന്ന് ശാസ്താംകോട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
കുന്നത്തൂർ താലൂക്ക് പി എ സി എസ് അഡ്വൈസറി കമ്മിറ്റി പ്രവർത്തനങ്ങൾക്ക് തുടക്കമായി
ശാസ്താംകോട്ട :കേരളബാങ്ക് ജില്ലാ പി എ സി എസ് അഡ്വൈസറി കമ്മിറ്റിയുടെ തീരുമാന പ്രകാരം കുന്നത്തൂർ താലൂക്കിലെ സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിനുംപ്രാഥമിക സഹകരണ സംഘങ്ങളുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും കുന്നത്തൂർ താലൂക്ക്തല പ്രാഥമിക സഹകരണ സംഘങ്ങളുടെ അഡ്വൈസറി കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾക്ക് താലൂക്കിൽ തുടക്കമായി. താലൂക്ക് തല യോഗം മൈനാഗപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഹാളിൽ ജില്ലാ തല സമിതി ചെയർമാനും കേരള ബാങ്ക് ഡയറക്ടറുമായ അഡ്വ. ജി ലാലു ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ എം സി ബിനുകുമാർ അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർ എം ശിവശങ്കര പിള്ള, ജനറൽ കൺവീനർ അഡ്വ ടി മോഹനൻ, കേരള ബാങ്ക് സി പി സി ഡെപ്യൂട്ടി ജനറൽ മാനേജർ പി കെ പ്രദീപ്കുമാർ, മാനേജർ എസ് സുഗന്ധി എന്നിവർ സംസാരിച്ചു. താലൂക്കിലെ പ്രാഥ മിക സഹകരണ സംഘo പ്രസിഡന്റുമാർ, സെക്രെട്ടറിമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കേരള ബാങ്കുമായി ബന്ധപ്പെട്ട വിവിധങ്ങളായ പ്രശനങ്ങൾക്കു പരിഹാരം കണ്ടെത്തുന്നതിനു തീരുമാനമായി. സംഘങ്ങളെ പ്രതിനിധികരിച് മുടിയിൽ തറ ബാബു, കല്ലട ഗിരീഷ്, കേശവചന്ദ്രൻ നായർ, ആന്റണി, ബാഹുലേ യൻ, ബിനീഷ്, ബി ശശി, തുളസിധരൻപിള്ള, വഹാബ്, പ്രേംകുമാർ എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസ് സൂപ്രണ്ട് രതീഷ്കുമാർ നന്ദി പറഞ്ഞു
പുതിയലക്ഷ്യവും ശുഭാപ്തിവിശ്വാസവുമെന്ന് നേതൃത്വം, കോണ്‍ഗ്രസ് ക്യാംപ് സമാപിച്ചു
വയനാട്. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പായി ചുമതലകള്‍ നേതാക്കള്‍ക്ക് വിഭജിച്ച് നല്‍കി കെപിസിസി ക്യാംപ് എക്സിക്യുട്ടീവിന് സമാപനം. വിവാദങ്ങളില്‍ തൊടാതെയാണ് ഇത്തവണത്തെ നേതൃയോഗത്തിന് സമാപനമായത്. ശുഭാപ്തി വിശ്വാസത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് നേതാക്കള്‍ ക്യാമ്പ് വിട്ടിറങ്ങുന്നതെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്‍റെ പ്രതികരണം.
വിവാദങ്ങളൊഴിവായ കോണ്‍ഗ്രസ് സംഘടനാ സമ്മേളനമായിരുന്നു ഇത്തവണത്തേത്. ലക്ഷ്യം ഉപതെരഞ്ഞെടുപ്പും വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും. ഇതിനായി സംഘടനയെ സജ്ജമാക്കാനുള്ള കര്‍മ്മ പദ്ധതികളാണ് വയനാട്ടില്‍ രണ്ട് ദിവസമായി നടന്ന ക്യാമ്പില്‍ ആവിഷ്കരിച്ചത്.
ഇതില്‍ പ്രധാനമായിരുന്നു ചുമതലയുടെ വിഭജനം. കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ ചുമതല കെ സുധാകരനും എറണാകുളത്തിന്‍റേത് വിഡി സതീശനുമാണ്. കോഴിക്കോട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തലയ്ക്കും തൃശ്ശൂര്‍ എഐസിസി സെക്രട്ടറി റോജി എം ജോണിനും കൊല്ലം മുന്‍ മന്ത്രി വി.എസ്.ശിവകുമാറിനും തിരുവനന്തപുരം പി.സി.വിഷ്ണുനാഥിനും വിഭജിച്ചുനല്‍കി. ജില്ലകളെ മൂന്ന് മേഖലകളായി വിഭജിച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ക്കും ചുമതല നല്‍കി. ഉത്തരമേഖല ടി സിദ്ദഖിനാണ് ചുമതല മധ്യമേഖല ടിഎന്‍ പ്രതാപനും, ദക്ഷിണ മേഖല കൊടിക്കുന്നില്‍ സുരേഷിനുമാണ് നല്‍കിയിരിക്കുന്നത്. ജില്ലകളുടെ സംഘടനാ ചുമതലവഹിക്കുന്ന ജനറല്‍ സെക്രട്ടറിമാറിക്ക് പുറമെ ജില്ലാതല മേല്‍നോട്ട ചുമതല ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് കൂടി നല്‍കിയിട്ടുണ്ട്. എല്ലാ നേതാക്കളെയും കൂട്ടിയിണക്കി മുന്നോട്ടുപോകുമെന്നും തെരഞ്ഞെടുപ്പുകള്‍ക്ക് കോണ്‍ഗ്രസ് സജ്ജമെന്നും കെസി വേണുഗോപാല്‍
പ്രദേശിക തലത്തിലുള്ള ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുപോകാനും സര്‍ക്കാരിനെതിരായ പ്രചാരണം ശക്തിപ്പെടുത്താനും തീരുമാനമെടുത്തു. പാലക്കാട് റെയില്‍വെ ഡിവിഷന്‍ വിഭജനത്തിനെതിരായ പ്രമേയമടക്കം അംഗീകരിച്ചാണ് കെപിസിസി ക്യാമ്പ് എക്സിക്യുട്ടീവ് സമാപിച്ചത്
വീര്യവും സ്നേഹവും ചേർന്ന പുതിയ അദ്ധ്യായം : വിടുതലൈ പാർട്ട് 2ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും അംഗീകാരങ്ങളും കരസ്ഥമാക്കി ഭാഷാ ഭേദമന്യേ ഗംഭീര വിജയം തിയേറ്ററിൽ കരസ്ഥമാക്കിയ വിടുതലൈ ചിത്രത്തിന് ശേഷം വിടുതലൈ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. രണ്ടു പോസ്റ്ററുകളാണ് ഫസ്റ്റ് ലുക്കായി റിലീസ് ചെയ്തത്. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി, സൂരി, മഞ്ജു വാര്യർ, അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് വിടുതലൈ രണ്ടിലെ പ്രധാന താരങ്ങൾ.
ആർ എസ് ഇൻഫോടൈൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. വിടുതലൈ പാർട്ട് 2ന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഇളയരാജയാണ്. വിടുതലൈ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിന്റെ അവസാനഘട്ട ജോലികൾ നടക്കുന്നതായി അണിയറപ്രവർത്തകർ വ്യക്തമാക്കി .
വിടുതലൈ പാർട്ട് 2ന്റെ ഡി ഓ പി : ആർ. വേൽരാജ്, കലാസംവിധാനം : ജാക്കി, എഡിറ്റർ : രാമർ , കോസ്റ്റ്യൂം ഡിസൈനർ : ഉത്തര മേനോൻ, സ്റ്റണ്ട്സ് : പീറ്റർ ഹെയ്ൻ & സ്റ്റണ്ട് ശിവ സൗണ്ട് ഡിസൈൻ : ടി. ഉദയകുമാർ, വി എഫ് എക്സ് : ആർ ഹരിഹരസുദൻ, പി.ആർ.ഓ : പ്രതീഷ് ശേഖർ.
താറാവു കര്‍ഷകര്‍ എന്തു ചെയ്യും, ആശങ്കയില്‍ആലപ്പുഴ
ആലപ്പുഴ. ജില്ലയിൽ പക്ഷിപ്പനി പ്രതിരോധിക്കാൻ എട്ട് മാസത്തേക്ക് താറാവ്, കോഴി എന്നിവയുടെ വളർത്തലും വിപണനവും പൂർണമായി നിരോധിക്കാനാണ് സർക്കാർ ആലോചന. പക്ഷിപ്പനിയെ തുടർന്ന് കഴിഞ്ഞ മൂന്നുമാസമായി താറാവ് കർഷകർ പട്ടിണിയിലേക്ക് നീങ്ങുന്ന അവസ്ഥയാണ്. വലിയ തുക വായ്പ എടുത്ത് ഈ സീസണിൽ താറാവ് കൃഷി ചെയ്ത കര്‍ഷകര്‍ ഇനി എന്തു ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ്.
കുട്ടനാട്ടിലെ പരമ്പരാഗത താറാവ് കർഷകരിലേറെയും നിത്യവൃത്തി കഴിയുന്നു എന്നല്ലാതെ വലിയ സമ്പാദ്യത്തിന് ഉടമകളല്ല. ഏറെപ്പേരും ഫാമുകളായല്ല കുടുംബാംങ്ങളുടെ സഹായത്തോടെ വീടിനു ചേര്‍ന്നും മറ്റുമാണ് കൃഷി.വലിയ സാങ്കേതിക സൗകര്യങ്ങളില്ല.
ഓരോ സീസണിലും പ്രതീക്ഷയോടെ വായ്പ എടുത്ത പണം കൊണ്ട് താറാവിൻ കുഞ്ഞുങ്ങളെ വളർത്തി വിൽപ്പനയ്ക്ക് പറ്റുന്ന നിലയിൽ എത്തിക്കും. എന്നാൽ പക്ഷിപ്പനി എത്തുന്നതോടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റും. ഇത്തവണ 7500 താറാവുകളെ വരെ പക്ഷിപ്പനിയെ തുടർന്ന് കൊന്നൊടുക്കിയ കര്‍ഷകരുണ്ട്. ഏക വരുമാനം നിലച്ചതോടെ ആശങ്കയിലാണ് കുടുംബം
ആലപ്പുഴ ജില്ലയിൽ 500ലധികം വരുന്ന താറാവ് കർഷകരുണ്ട്. കൊന്നൊടുക്കിയ താറാവിന്റെ നഷ്ടപരിഹാരം പോലും ലഭിച്ചിട്ടില്ല. ഇതിനിടെ കടുത്ത നിയന്ത്രണം കൂടി എത്തുന്നതോടെ താറാവ് കർഷകർക്ക് അത് ഇരുട്ടടിയാകും
നാളെ അവധി പ്രഖ്യാപിച്ചിട്ടില്ല
തൃശ്ശൂർ. ജില്ലയിൽ നാളെ 18/07/2024 (വ്യാഴം) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി പ്രചരിക്കുന്ന വാർത്ത വ്യാജം എന്ന് ജില്ലാ ഭരണകൂടം. ജില്ലയിൽ നിലവിൽ അവധി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് എഡിഎം വ്യക്തമാക്കി.
ചെങ്ങളായിൽ കണ്ടെത്തിയത് നിധി തന്നെ, പുരവസ്തു വകുപ്പ്
കണ്ണൂർ. ചെങ്ങളായിൽ കണ്ടെത്തിയത് നിധി തന്നെയെന്ന് പുരവസ്തു വകുപ്പ്. കണ്ടെത്തിയത് 350 വർഷത്തിലധികം പഴക്കമുള്ള ആഭരണങ്ങളും നാണയങ്ങളുമെന്ന് സ്ഥിരീകരണം. നിധി ശേഖരം ഏറ്റെടുക്കുമെന്നും ആവശ്യമെങ്കിൽ വിശദമായ പഠനം നടത്തുമെന്നും പുരാവസ്തു വകുപ്പ് വ്യക്തമാക്കി.
ശ്രീകണ്ഠപുരം പരിപ്പായിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മഴ കുഴിയെടുക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭിച്ചത് അപൂർവ നിധിയെന്ന് ഒടുവിൽ സ്ഥിരീകരണം. 1659 കാലഘട്ടം മുതലുള്ള വെനീഷ്യൻ ഡകാറ്റ് ഇനത്തിൽ പെട്ട സ്വർണ നാണയങ്ങൾ മുതൽ ആലിരാജയുടെ കണ്ണൂർ പണം വരെയുണ്ട് നിധി ശേഖരത്തിൽ. ഫ്രാൻസിസ്കോ കോഡാന്റെ നാണയങ്ങൾ,വീരരായൻ പണം അഥവാ സാമൂതിരി വെള്ളിനാണയം,, ഇൻഡോ- ഫ്രഞ്ച് നാണയങ്ങൾ, പുതുച്ചേരി കോയിനുകൾ തുടങ്ങിയവയാണ് നിധി ശേഖരത്തിൽ ഉള്ളത്.
ആർക്കിയോളജി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഇ ദിനേശന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് നിധി പരിശോധിച്ചത്. പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്ന നിധി ശേഖരം വിദഗ്ധ പരിശോധനയ്ക്കും പഠനത്തിനും വിധേയമാക്കും
വധശ്രമത്തിന് സമാനമാണ് മാലിന്യങ്ങൾ തള്ളുന്നതെന്ന് ഹൈക്കോടതി
കൊച്ചി. വധശ്രമത്തിന് സമാനമാണ് മാലിന്യങ്ങൾ തള്ളുന്നതെന്ന് ഹൈക്കോടതി. പേരണ്ടൂർ കനാൽ മാലിന്യപ്രശ്നത്തിൽ കൊച്ചി കോർപറേഷന് വിമർശനം. നടപ്പാതകളിലെ ഫ്ലക്സ് നീക്കത്തതിനും കടുത്ത ശാസന.
ആമഴയിഞ്ചാൻ തോടിൽ ജോയിക്ക് സംഭവിച്ച അപകടം മാലിന്യനിർമാർജനത്തിൽ കണ്ണുതുറക്കാൻ വഴിവെക്കണമെന്ന് പറഞ്ഞ കോടതി പേരണ്ടൂർ കനാൽ നവീകരണം വൈകുന്നതിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചു.
കനാലിൽ മാലിന്യ നിക്ഷേപിക്കുന്നവർക്കെതിരെ എന്തു നടപടിയാണ് സ്വീകരിച്ചത്. കോർപ്പറേഷന് കാര്യമായ മറുപടിയിൽ നിന്നും കോടതിയുടെ പരിഹാസം. നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് മാത്രമായിരുന്നു കോർപ്പറേഷന്റെ മറുപടി.
കമ്മട്ടിപ്പാടത്തെ കല്ലിങ്കൽ പുനർനിർമ്മിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. റോഡുകളിലെ അനധികൃത ഫ്ലക്സുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പറഞ്ഞ കോടതി ഇടയിടാക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും ഓർമിപ്പിച്ചു. കേസ് അടുത്താഴ്ച വീണ്ടും പരിഗണിക്കും.



































