Home Blog Page 237

മസാജ് ചെയ്യുന്നതിനിടെ ജീവനക്കാരി ഊരിവച്ച മാല തിരികെനൽകണം, അല്ലെങ്കിൽ ആറരലക്ഷം രൂപ ,CPO യെ ഭീഷണിപ്പെടുത്തി എസ് ഐ പണം തട്ടിയ കേസ്, എസ്ഐക്ക് സസ്പെൻഷൻ

കൊച്ചി. CPO യെ ഭീഷണിപ്പെടുത്തി എസ് ഐ പണം തട്ടിയ കേസ്, എസ്ഐക്ക് സസ്പെൻഷൻ. പാലാരിവട്ടം സ്റ്റേഷനിലെ എസ് ഐ, കെ കെ ബൈജുവിനെയാണ് സസ്പെൻഡ് ചെയ്തത്. പ്രതി ബൈജുവിനെ അറസ്റ്റ് ചെയ്യാൻ പോലീസ്. ഇയാൾ ഒളിവില്ലെന്ന് വിവരം

സ്പായിൽ പോയ വിവരം ഭാര്യയെ അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് 4 ലക്ഷം തട്ടിയത്. തട്ടിയെടുത്തതിൽ 2 ലക്ഷം ബൈജുവിന് ലഭിച്ചതായി കണ്ടെത്തൽ.SI ബൈജു തട്ടിപ്പിന് ഉപയോഗിച്ചത് ഗൂണ്ട നേതാവിനെ. CPO യെ ആദ്യം ഭീഷണിപ്പെടുത്തിയത് ഗുണ്ട നേതാവിനെ ഉപയോഗിച്ച്. പിന്നീട് ബൈജു നേരിട്ട് ഭീഷണിപ്പെടുത്തി.പാലാരിവട്ടം റോയൽ വെൽനസ് സ്‌പാ നടത്തിപ്പുകാരൻ ഷിഹാം, ജീവനക്കാരി രമ്യ എന്നിവരാണ് മറ്റ് പ്രതികൾ.

സെപ്‌തംബർ എട്ടിന് വൈകിട്ട് 5.30നാണ് പൊലീസുകാരൻ സ്‌പായിൽ എത്തിയത്. പിറ്റേന്ന് രാവിലെ പത്തോടെ പൊലീസുകാരനെ സ്‌പായിലെ ജീവനക്കാരി രമ്യ ഫോണിൽ വിളിച്ചു. മസാജ് ചെയ്യുന്നതിനിടെ താൻ മാല ഊരിവച്ചിരുന്നെന്നും അത് തിരികെനൽകണമെന്നും അല്ലെങ്കിൽ ആറരലക്ഷം രൂപ കൈമാറണമെന്നും ആവശ്യപ്പെട്ടു. മാല എടുത്തിട്ടില്ലെന്നും വേണമെങ്കിൽ പരാതി നൽകാനും പൊലീസുകാരൻ പറഞ്ഞു. പൊലീസുകാരൻ മാല മോഷ്ടിച്ചുവെന്ന ആരോപണത്തിൽ ഉറച്ചുനിന്ന രമ്യ, പിറ്റേന്ന് പാലാരിവട്ടം സ്റ്റേഷനിലെത്തി പരാതി നൽകി.

ഇതിനിടെ, രണ്ടാംപ്രതി ഷിഹാം പൊലീസുകാരനെ ഫോണിൽ വിളിച്ച്, സ്‌പായിൽ വന്നതും മാല മോഷ്ടിച്ചതും ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ നാലുലക്ഷം രൂപ പാലാരിവട്ടം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബൈജു മുഖേന പ്രതികൾക്ക് കൈമാറിയെന്നാണ് പൊലീസുകാരൻ്റെ മൊഴി. സ്‌പായിലെ മാല മോഷണക്കേസ് പെട്ടെന്ന് ഒത്തുതീർന്നത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇവരുടെ അന്വേഷണത്തിലാണ് എസ്‌ഐയുൾപ്പെട്ട് കേസ് ഒത്തുതീർത്തത് പുറത്തുവന്നത്

ഗുണ്ട നേതാവ് മട്ടാഞ്ചേരി സ്വദേശി ശിഹാമിനെ പോലീസ് അറസ്റ്റ് ചെയ്തു. CPO യിൽ തട്ടിയെടുത്ത 4 ലക്ഷം രൂപയിൽ ഒരു ലക്ഷം ശിഹാമിന് നൽകി. സമാനരീതിയിൽ മുൻപും സംഘം പണം തട്ടിയിട്ടുണ്ട് എന്നും അന്വേഷണം

കൊച്ചിനഗരത്തില്‍ അന്തർസംസ്ഥാന വാഹന മോഷ്ടാക്കൾ പിടിയിൽ

കൊച്ചി.നഗരത്തില്‍ അന്തർസംസ്ഥാന വാഹന മോഷ്ടാക്കൾ പിടിയിൽ.മൂന്ന് കാസർഗോഡ് സ്വദേശികൾ പനങ്ങാട് പൊലീസിന്റെ പിടിയിൽ.നാല് വർഷം മുൻപ് സ്വിഫ്റ്റ് കാർ മോഷ്ടിച്ച കേസിന്റെ അന്വേഷണത്തിലാണ് സംഘം കുടുങ്ങിയത്.പിടിയിലായത് നിരവധി വാഹന മോഷണക്കേസുകളിലെ പ്രതികൾ

പത്തനാപുരത്ത് യുഡിഎഫിൽ പൊട്ടിത്തെറി, ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ രണ്ട് സ്ഥാനാർത്ഥികൾ

പത്തനാപുരം. യുഡിഎഫിൽ പൊട്ടിത്തെറി. നേതാക്കൾ ഇടപെട്ടിട്ടും പരിഹാരമായില്ല. ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ രണ്ട് സ്ഥാനാർത്ഥികൾ. പത്തനാപുരം ഡിവിഷനിലാണ് തർക്കം രൂക്ഷമായിരിക്കുന്നത്. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് മത്സരിക്കുന്ന സീറ്റിൽ അവകാശവാദം ഉന്നയിച്ച് കോൺഗ്രസ് സ്ഥാനാർത്ഥിയും

വിനീത് വിജയനും ആലുവിള ബിജുവുമാണ് യുഡിഎഫ് സ്ഥാനാർത്ഥികൾ. യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥികളെന്ന് അവകാശപ്പെട്ട് ഇരുവരും. കോൺഗ്രസിലെ പ്രമുഖ നേതാക്കൾ തമ്മിലുള്ള ചേരിപ്പോരും പ്രതിസന്ധി രൂക്ഷമാക്കുന്നു.കോൺഗ്രസ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നോമിനി എന്ന് വിനീത് വിജയൻ. കോൺഗ്രസിന്റെ വല്യേട്ടൻ മനോഭാവമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും വിനീത്

അധ്യാപകന്റെ കൈപത്തി വെട്ടിയ കേസ്,പുതിയ അന്വേഷണവുമായി എന്‍ഐഎ

കൊച്ചി.അധ്യാപകന്റെ കൈപത്തി വെട്ടിയ കേസ്. മുഖ്യപ്രതി സാവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ കുറിച്ച് അന്വേഷിക്കാൻ NIA. സവാദ് ഒളിവിൽ കഴിഞ്ഞത് ഡിണ്ടിഗൽ, ചെന്നൈ, കണ്ണൂർ എന്നിവിടങ്ങളിൽ. ഒളിവിൽ കഴിയാൻ സഹായിച്ചത് PFI നേതാക്കൾ എന്ന് സവാദ് മൊഴി നൽകി. ഒളിവിൽ കഴിയാൻ സഹായിച്ചവർക്ക് കൈവെട്ട് കേസിന്റെ ഗൂഡലോചനയിൽ പങ്ക് ഉണ്ടോ എന്ന് അന്വേഷിക്കണമെന്ന് എന്ന് NIA. സവാദ് ഒളിവിൽ കഴിഞ്ഞത് 14 വർഷം

സ്കൂളിന് സമീപം സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

അൽമോറ. ഉത്തരാഖണ്ഡിലെ സ്കൂളിന് സമീപം സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു.സ്കൂളിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നാണ് സ്ഫോടവസ്തുക്കൾ കണ്ടെത്തിയത്.അൽമോറയിലെ സർക്കാർ സ്കൂളിന് സമീപം നിന്നാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.20 കിലോയിൽ അധികം ഭാരമുള്ള 161 ജലാറ്റിൻ സ്റ്റിക്കുകൾ ആണ് കണ്ടെത്തിയത്

സ്കൂൾ പ്രിൻസിപ്പൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി.വ്യാഴാഴ്ചയാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഛേദിക്കപ്പെട്ട ശരീരഭാഗങ്ങൾ, നരബലി എന്ന് സംശയം

ചണ്ഡീഗഡ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഛേദിക്കപ്പെട്ട ശരീരഭാഗങ്ങൾ കണ്ടെത്തിയ സംഭവം,നരബലി എന്ന് സംശയം.ഹരിയാനയിലെ ഗുരുഗ്രാമിന് സമീപമാണ് കഴിഞ്ഞ ബുധനാഴ്ച മൃതദേഹം കണ്ടെത്തിയത്.തലയും,കാലും ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ ആണ് കിട്ടിയത്. പാതയോരത്തെ വയലില്‍ കര്‍ഷകനാണ് സരീരഭാഗം കണ്ടെത്തി പൊലീസില്‍ അറിയിച്ചത്.

​ആറിനും പത്തിനും ഇടയിൽ പ്രായമുള്ള പെൺകുട്ടിയുടേതാണ് ശരീരഭാഗങ്ങൾ. ബലി നൽകുന്നതിന്റെ ഭാഗമായിട്ടായിരിക്കാം പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് സംശയം. കുട്ടിയുടെ മുറിച്ചെടുത്ത മുടിയിഴകൾ മൃതദേഹതോടൊപ്പം കിട്ടിയിരുന്നു. ശരീരത്ത് രക്തം തളിച്ചതായും കാണാം. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് മുറിച്ചനിലയിലാണ് ഭാഗങ്ങള്‍. പട്ടുതുണിയുടെ കഷണങ്ങളും കിട്ടി. ഇതെല്ലാം ദുര്‍മന്ത്രവാദത്തിന്‍റെ സൂചന നല്‍കുന്നതായി പൊലീസ് പറയുന്നു. വിശദമായ അന്വേഷണം നടക്കുകയാണ്.

വിവാഹാഘോഷത്തിനിടെ മൂന്നുവയസുകാരി ക്രൂരമായി ബലാത്സംഗത്തിനിരയായി

വിവാഹാഘോഷത്തിനിടെ മൂന്നുവയസുകാരി ക്രൂരമായി ബലാത്സംഗത്തിനിരയായി. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയിൽ മാട്ടൗൾ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസിയെ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രതിയെ കോടതിയിൽ ഹാജരാക്കുകയും തുടർന്ന് ജയിലിലേക്ക് അയക്കുകയും ചെയ്തു. പെൺകുട്ടി ജില്ലാ വനിതാ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച ഗ്രാമത്തിൽ ഒരു വിവാഹ ഘോഷയാത്ര എത്തിയപ്പോഴാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഗ്രാമവാസികൾ അതിഥികളെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു, അതേസമയം വധുവിന്റെ മൂന്ന് വയസ്സുള്ള മരുമകൾ മറ്റ് കുട്ടികളോടൊപ്പം വീടിന് പുറത്ത് കളിക്കുകയായിരുന്നു. ഈ സമയത്ത്, അതേ ഗ്രാമത്തിൽ നിന്നുള്ള ഒരാൾ കുട്ടിയെ എടുത്തുകൊണ്ട് സ്ഥലംവിടുകയായിരുന്നു.

കുറച്ചുകഴിഞ്ഞാണ് പെൺകുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ മനസിലാക്കുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിൽ ഏകദേശം രണ്ട് മണിക്കൂറിന് ശേഷം വീട്ടിൽ നിന്ന് 300 മീറ്റർ അകലെ ഗ്രാമവാസിയായ ശ്യാംപാൽ(36) എന്ന യുവാവിനൊപ്പം കണ്ടു. ഇയാളുടെ അലങ്കോലമായ വസ്ത്രങ്ങളും പെൺകുട്ടിയുടെ വസ്ത്രത്തിൽ രക്തക്കറകളും കണ്ടതോടെ വീട്ടുകാര്‍ക്ക് സംശയമായി. കുട്ടി അബോധാവസ്ഥയിലായിരുന്നു. കുടുംബം ഉടൻ തന്നെ ഭിഖാംപൂർ പൊലീസ് ഔട്ട്‌പോസ്റ്റിൽ വിവരമറിയിച്ചു.
പുലർച്ചെ ഒരു മണിയോടെയാണ് സംഭവത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതെന്ന് സ്റ്റേഷൻ ഓഫീസർ രവീന്ദ്ര സോങ്കർ പറഞ്ഞു. കുട്ടിയെ ആദ്യം സമീപത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (സിഎച്ച്സി) പ്രവേശിപ്പിച്ചത്. പിന്നീടാണ് ജില്ലാ വനിതാ ആശുപത്രിയിലേക്ക് മാറ്റിയത്. പെൺകുട്ടിയുടെ നില ഗുരുതരമാണെന്നും വിദഗ്ധ ചികിത്സക്കായി ലഖ്‌നൗവിലേക്ക് റഫർ ചെയ്തതായും സർക്കിൾ ഓഫീസർ യാദവേന്ദ്ര പറഞ്ഞു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും എസ്‌സി/എസ്ടി നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

ഒരാഴ്ചയ്ക്കിടെ രണ്ടു ശസ്ത്രക്രിയ നടത്തിയ വീട്ടമ്മ മരിച്ചു

ഒരാഴ്ചയ്ക്കിടെ രണ്ടു ശസ്ത്രക്രിയ നടത്തിയ വീട്ടമ്മ മരിച്ചു.  ആങ്ങമൂഴി കലപ്പമണ്ണില്‍ മായയാണ് മരിച്ചത്. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് പരാതി. അതേസമയം അടിയന്തരഘട്ടത്തിലാണ് രണ്ടാം ശസ്ത്രക്രിയ ചെയ്തതെന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍. 

ശനിയുടെ 2026 ലെ വക്രഗതി ചില രാശിക്കാർക്ക് വൻ നേട്ടം

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശനി. കര്‍മ്മത്തിന്റേയും നീതിയുടേയും ദേവന്‍ എന്നാണ് ശനിയെ വിശേഷിപ്പിക്കുന്നത്. 2026 ല്‍ ശനി നേര്‍രേഖാ സഞ്ചാരം വിട്ട് വക്രഗതിയില്‍ സഞ്ചരിക്കും. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും സമ്മാനിക്കുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യപാദം )

മേടം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരം ഗുണഫലങ്ങള്‍ നല്‍കും. പുതിയ വീട്, വാഹനം തുടങ്ങിയവ വാങ്ങാന്‍ യോഗമുണ്ടാകും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പലവഴിക്ക് പണം കൈയിലെത്തും. ഇതെല്ലാം നിങ്ങളുടെ സാമ്പത്തിക സ്ഥിരത വര്‍ധിപ്പിക്കും. ദാമ്പത്യ ജീവിതത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് അനുകൂല സമയം.ഥുനം

മിഥുനം (മകയിരം രണ്ടാം പകുതി തിരുവാതിര, പുണർതം ആദ്യ മുക്കാൽ പാദം )

മിഥുനം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരം അനുകൂലമായിരിക്കും. കരിയറില്‍ മികച്ച വിജയം കൊയ്യാം. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ദാമ്പത്യ ജീവിതത്തിലെ ചെറിയ പിണക്കങ്ങള്‍ പരിഹരിക്കപ്പെടും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും പ്രതീക്ഷിക്കാം. അതിനാല്‍ തന്നെ സാമ്പത്തിക സ്ഥിതിയില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചയുണ്ടാകും.

കര്‍ക്കടകം പ്രുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

കര്‍ക്കടകം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരം അനുകൂലമായിരിക്കും. ആഗ്രഹിക്കുന്നതെന്തും നടക്കും. ഏറെ നാളത്തെ പ്രണയ ബന്ധം വിവാഹ ജീവിതത്തിലേക്ക് വഴി മാറും. ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരിക്കും.

കന്നി (ഉത്രം അവസാന മുക്കാൽ അത്തം, ചിത്തിര ആദ്യ പകുതി )

ശനിയുടെ വക്രഗതി സഞ്ചാരം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇവരുടെ സാമ്പത്തിക സ്ഥിതി അടുത്ത വര്‍ഷത്തില്‍ മെച്ചപ്പെടും. ചെയ്യുന്ന ജോലികളിലെല്ലാം വിജയം ഉണ്ടാകും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. കരിയറില്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന സ്ഥാനം ലഭിക്കും.

മകരം (ഉത്രാടം അവസാന മുക്കാൽ പാദം തിരുവോണം, അവിട്ടം ആദ്യ പകുതി )

മകരം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരം ഗുണം ചെയ്യും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ബിസിനസില്‍ പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ അനുകൂല സമയം. ജീവിതത്തില്‍ വളരെയധികം മാറ്റങ്ങളുണ്ടാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാന്‍ സാധിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ദൂരയാത്രകള്‍ ചെയ്യേണ്ടി വന്നേക്കാം.

അലന് നേരേ നടന്നത് കൃത്യമായ ഗുണ്ടാ ആക്രമണം

തിരുവനന്തപുരം . നഗരമധ്യത്തിൽ നടന്ന 18 വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതികളുടെ തെളിവെടുപ്പ് നടത്തി.
മുഖ്യപ്രതി അജിനെയും മൂന്നാം പ്രതി കിരണിനെയും തൈക്കാട്ടെ സംഭവസ്ഥലത്തെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.പ്രതികളെ തിങ്കളാഴ്ച  കോടതിയിൽ ഹാജരാക്കും.

വൈകുന്നേരം അഞ്ചുമണിയോടെയാണ് മോഡൽ സ്കൂളിനെ സമീപത്ത് കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ച പ്രതികളെ തെളിവെടുപ്പ്. നിലവിൽ ഏഴ് പ്രതികളാണ് ഉള്ളത്.അലനെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയ ഒന്നാംപ്രതി അജിനെയും മൂന്നാം പ്രതി കിരണിനേയുമാണ് ആണ് തെളിവെടുപ്പിനായി എത്തിച്ചത്.
അലനെ കുത്തിയ ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ട വഴികളിലും തെളിവെടുപ്പ് പൂർത്തിയാക്കി.കൊലപാതകത്തിന് ശേഷം
മുഖ്യപ്രതി അടക്കം ഒളിവിൽക്കഴിഞ്ഞിരുന്ന കാട്ടാക്കട അടക്കമുള്ള സ്ഥലങ്ങളിലെത്തിച്ച് രാവിലെ തെളിവ് ശേഖരിച്ചിരുന്നു.
കേസിലെ ഏഴ് പ്രതികളും ഇതിനോടകം പിടിയിലായിക്കഴിഞ്ഞു. ഇതിൽ അജിൻ അടക്കമുള്ള അഞ്ചുപേർ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് മുൻപാകെ കീഴടങ്ങുകയായിരുന്നു. പിടിയിലായ പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ ഹോമിൽ പ്രവേശിപ്പിച്ചിരുന്നു. നാളെ വൈകീട്ട് അഞ്ചുമണി വരെയാണ് മറ്റ് ആറു പ്രതികളുടെയും കസ്റ്റഡി അനുവദിച്ചിട്ടുള്ളത്.

വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയും മ്യൂസിയം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള ആളുമാണ് മുഖ്യപ്രതി അജിന്‍. തൈക്കാട് മോഡൽ സ്കൂളിലെ 9, 10 ക്ലാസിലെ കുട്ടികൾ തമ്മിൽ ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ തർക്കം ഒത്തുതീർപ്പാക്കുന്നതിന് വേണ്ടി വിളിച്ചുവരുത്തിയപ്പോഴാണ് സംഭവമുണ്ടാകുന്നത്.സ്ഥലത്തുനിന്ന് മാറിപ്പോകാൻ പറഞ്ഞതിൽ പ്രകോപിതരായ അലനെ പ്രതികൾ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ആദ്യം ഹെൽമെറ്റ് വെച്ചും തുടർന്ന് കൈയിലുണ്ടായിരുന്ന ഇരുമ്പുദണ്ഡ് ഉപയോഗിച്ചും അലനെ ആക്രമിച്ചു. തുടർന്ന് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അജിൻ അലന്റെ ഇടനെഞ്ചിൽ കുത്തുകയായിരുന്നു.