Home Blog Page 2308

കണ്ടക്ടർ ഇല്ലാതെ കെഎസ്ആർടിസി ബസ് ഓടി,ഒടുവില്‍ നടന്നത്

പാലക്കാട്‌ . കണ്ടക്ടർ ഇല്ലാതെയും റൂട്ട് മാനേജു ചെയ്യാമെന്ന് തെളിയിച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി. കണ്ടക്ടര്‍ ഇല്ലാതെ കെഎസ്ആർടിസി ബസ് ഓടിയത് കിലോമീറ്ററുകളോളം . ഷൊർണൂരിൽ നിന്നും പാലക്കാട് പോകുന്ന കെഎസ്ആർടിസി ബസ്സിലാണ് സംഭവം. ബസ്സെടുക്കുമ്പോൾ കണ്ടക്ടർ ബസ്സിൽ കയറിയിരുന്നില്ല. കിലോമീറ്റർ ഓളം കണ്ടക്ടറില്ലാതെ ബസ് സഞ്ചരിച്ചു

ഓരോ സ്റ്റോപ്പിലും ആളുകൾ ഇറങ്ങി കയറി. കുളപ്പുള്ളിയും കഴിഞ്ഞു ബസ് കൂനത്തറ എത്താൻ നേരത്താണ് യാത്രക്കാർ ടിക്കറ്റ് നൽകാൻ കണ്ടക്ടറെ കാണാതായപ്പോൾ ഡ്രൈവറോട് ചോദിക്കുന്നത്. കണ്ടക്ടർ പിന്നാലെ ഓട്ടോ വിളിച്ചെത്തി കൂനത്തറയിൽ നിന്നും ബസ്സിൽ കയറുകയായിരുന്നു.

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ;പത്തനംതിട്ടയിൽ ഓറഞ്ച് അലർട്ട്, കേരള തീരത്ത് കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ടയില്‍ ഇന്ന് ഓറഞ്ച് അലർട്ടാണ്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളില്‍ യെല്ലോ അലർട്ട് ആണ്. കേരളാ തീരത്ത് ഉയർന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

ആഗസ്റ്റ് 20 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും, 19ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 20ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിളും കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കൂടാതെ വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണമെന്നും മല്‍സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വെക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിപ്പില്‍ വ്യക്തമാക്കി.മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാൻ പാടുള്ളതല്ല. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിർദേശങ്ങള്‍ക്ക് അനുസരിച്ച്‌ ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

ഇന്ന് ചിങ്ങം ഒന്ന്; കൊല്ലവര്‍ഷം പതിമൂന്നാം നൂറ്റാണ്ടിലേക്ക്…

ഇന്ന് പൊന്നിൻചിങ്ങ പിറവി… കൂടെ കൊല്ലവർഷം പുതിയ നൂറ്റാണ്ടിലേക്ക് നാം കടക്കും. കർക്കടകം 32ന് 1199 വിടചൊല്ലി.​ ചിങ്ങം ഒന്നോടെ കേരളത്തിന്റെ മാത്രമായ 1200 എന്ന കൊല്ലവർഷം തുടങ്ങുകയായി. ദൈനംദിന ജീവിതത്തിലും ഔദ്യോഗിക കാര്യങ്ങൾക്കും ഇംഗ്ളീഷ് കലണ്ടർ വർഷത്തെ ആശ്രയിക്കുമ്പോഴും വിതയ്ക്കും വിളവെടുപ്പിനും നാളും നക്ഷത്രവും നിശ്ചയിക്കാനും വിവാഹമൂഹർത്തങ്ങൾക്കും പുതിയ വീടുവയ്ക്കുന്നതിനും താമസമാക്കുന്നതിനും മലയാളികൾ ആശ്രയിക്കുന്നത് കൊല്ലവർഷത്തെയാണ്. ശ്രാദ്ധമൂട്ടുന്നതും കൊല്ലവർഷത്തെ ആധാരമാക്കിയാണ്. ഓരോ നൂറുവർഷം കൂടുമ്പോഴും വീണ്ടും ഒന്നിൽ തുടങ്ങുന്ന സപ്തർഷി വർഷമായിരുന്നു ഭാരതത്തിൽ പ്രചാരത്തിലുണ്ടായിരുന്നത്. കശ്മീർ അടിസ്ഥാനമാക്കിയുള്ളതായിരുന്നു സപ്തർഷി വർഷം. എന്നാൽ മേടമാസം ഒന്നാം തീയതി പുതുവർഷമായി കണക്കാക്കുന്ന കലിവർഷ കലണ്ടറും ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു. അതിലും 12 മാസമാണ് ഉൾപ്പെട്ടിരുന്നത്. വാണിജ്യ കേന്ദ്രമായ കൊല്ലത്ത് മറ്റ് ദേശങ്ങളിൽ നിന്ന് കപ്പൽമാർഗ്ഗമെത്തിയ കച്ചവടക്കാരാണ് അവർക്ക് പരിചിതമായിരുന്ന സപ്തർഷി വർഷവും ഇവിടുത്തെ കാലഗണനാ രീതികളും ചേർത്ത് 12 മാസങ്ങളുള്ള കൊല്ലവർഷത്തിന് രൂപം നൽകാൻ കാരണക്കാരായത്. വ്യാപാരവുമായി ബന്ധപ്പെട്ട് പ്രോമിസറി നോട്ടുകൾ തയ്യാറാക്കാനും മറ്റും ഇതാവും കൂടുതൽ സൗകര്യപ്രദമെന്ന് അന്നത്തെ വേണാട് രാജാവിനോട് അവർ ആവശ്യപ്പെട്ടു. എ.ഡി. 824 ലാണ് കൊല്ലവർഷം ആദ്യമായി കണക്ക് കൂട്ടിതുടങ്ങിയത്. എന്നാൽ കൊല്ലവർഷവുമായി ബന്ധപ്പെട്ട് മറ്റ് പല അവകാശവാദങ്ങളും നിലവിലുണ്ട്. കൊല്ലം നഗരം സ്ഥാപിച്ചതിന്റെ ഓർമ്മയ്ക്കാണ് കൊല്ലവർഷം ആരംഭിച്ചതെന്ന അഭിപ്രായവും പ്രബലമാണ്. ഏതായാലും മലയാളിക്ക് ഐശ്യര്യത്തിന്റെയും സമൃദ്ധിയുടെയും തുടക്കമാണ് ചിങ്ങം ഒന്ന്.

സംസ്ഥാനത്ത് ഇന്ന് ഡോക്ടർമാർ 24 മണിക്കൂർ പണിമുടക്കും, ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടും

തിരുവനന്തപുരം:
കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിലെ പി ജി വിദ്യാർഥിനി അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഡോക്ടർമാരുടെ പണിമുടക്ക്. ശനിയാഴ്ച രാവിലെ ആറ് മണി മുതൽ ഞായറാഴ്ച രാവിലെ ആറ് മണി വരെയാണ് പണിമുടക്ക്. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഡോക്ടർമാർ ഒപി ബഹിഷ്‌കരിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ അറിയിച്ചു

തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിലെ ഡോക്ടർമാരും പണിമുടക്കിൽ പങ്കെടുക്കും. മെഡിക്കൽ കോളേജ് ആശുപത്രികളിലും ഡെന്റൽ കോളേജ് ആശുപത്രികളിലും ഒപി സേവനമുണ്ടാകില്ല. അത്യാഹിത വിഭാഗങ്ങൾ പ്രവർത്തിക്കും. ഐഎംഒ ആഹ്വാനം ചെയ്ത പ്രതിഷേധ സമയത്തിൽ മെഡിക്കൽ കോളേജ് അധ്യാപക സംഘടനയായ കെജിഎംസിടിഎയും പങ്കെടുക്കും.

അവശ്യസർവീസുകൾ ഒഴികെ ഒപി അടക്കമുള്ള ദൈനംദിന പ്രവർത്തനങ്ങളിൽ നിന്ന് ഡോക്ടർമാർ വിട്ടുനിൽക്കുമെന്നും ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ സഹകരിക്കണമെന്നും കെജിഎംസിടിഎ അഭ്യർഥിച്ചു. അതേസമയം അത്യാഹിത വിഭാഗങ്ങൾ സാധാരണ പോലെ പ്രവർത്തിക്കും. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വയനാട് ജില്ലയെ സമരത്തിൽ നിന്ന് ഒഴിവാക്കി

ഉപജില്ലാ വിദ്യാഭ്യാസ ആഫീസ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തനം ആരംഭിച്ചു

മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തനം ആരംഭിച്ച ശാസ്താംകോട്ട ഉപജില്ലാ വിദ്യാഭ്യാസ ആഫീസിൻ്റെ പ്രവർത്തന ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം എൽ എ നിർവഹിക്കുന്നു.

ശാസ്താംകോട്ട : ശാസ്താംകോട്ട ഉപജില്ലാ വിദ്യാഭ്യാസ ആഫീസ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തനം ആരംഭിച്ചു. പുതിയ ഓഫീസിൻ്റെ പ്രവർത്തന ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം എൽ എ നിർവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി എസ് സുജാകുമാരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ സുന്ദരേശൻ, കുന്നത്തൂർ തഹസീൽദാർ
ജോൺ സാം , ബി പി ഒറോഷൻ, എച്ച് എം ഫോറം ചെയർമാൻ ആർ രാജീവ്, കൺവീനർ സുബുകുമാർ, സീനിയർ സൂപ്രണ്ട് സുനിത കെ , സ്റ്റാഫ്
സെക്രട്ടറി സജിത്ത് കുമാർ ജി എന്നിവർ സംസാരിച്ചു. നൂൺമീൽ ഓഫീസർ മനു വി കുറുപ്പ് സ്വാഗതവും നൗഷാദ്
കെ എ നന്ദിയും പറഞ്ഞു. വിവിധ സ്കൂളുകളിലെ പ്രധാന അധ്യാപകർ, സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുത്തു.ഇരുപത്തിയഞ്ച് വർഷത്തിലേറെയായി ശാസ്താംകോട്ട യിലെ വിവിധ വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന ഓഫീസാണ് ഇപ്പോൾ സ്ഥിരം സംവിധാനത്തിലേക്ക് പ്രവർത്തനം ആരംഭിച്ചത്.

ചെമ്പഴന്തി എസ്എൻ കോളേജില്‍ അധ്യാപകന് വിദ്യാർത്ഥികളുടെ മർദനം

തിരുവനന്തപുരം.അധ്യാപകന് വിദ്യാർത്ഥികളുടെ മർദനം. ചെമ്പഴന്തി എസ്എൻ കോളേജിലെ അധ്യാപകനെ വിദ്യാർത്ഥികൾ മർദിച്ചതായി പരാതി. കോളേജ് ക്യാമ്പസിനുള്ളിൽ വച്ച് മർദിച്ചെന്നാണ് പരാതി. മർദനം ഒരു ബൈക്കിൽ നാല് വിദ്യാർത്ഥികൾ പോകുന്നത് ചോദ്യം ചെയ്തതിന്. ഇന്ന് വൈകീട്ടാണ് സംഭവം. കെമിസ്ട്രി വിഭാഗം അധ്യാപകൻ ആർ ബിജുവിനാണ് മർദനമേറ്റത്

അധ്യാപകൻ കോളേജ് പ്രിൻസിപ്പലിന് പരാതി നൽകി. ഗണിതശാസ്ത്ര വിഭാഗം വിദ്യാർത്ഥികളായ സെന്തിൽ, ആദിത്യൻ, ശ്രീജിത്ത്, അനുന്തു എന്നിവർക്കെതിരെയാണ് പരാതി

ഡ്രൈവിംഗ് സ്‌കൂൾ വാഹനങ്ങൾ ഇനി മുതൽ മഞ്ഞ നിറം

ഡ്രൈവിംഗ് പരിശീലന വാഹനങ്ങൾക്ക് ഏകീകൃത നിറം. ഡ്രൈവിംഗ് സ്‌കൂൾ വാഹനങ്ങൾ ഇനി മുതൽ മഞ്ഞ നിറം ഉപയോഗിക്കാൻ സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ നിർദ്ദേശം. ഒക്ടോബർ ഒന്ന് മുതൽ മാറ്റം പ്രാബല്യത്തിൽ വരും. ടൂറിസ്റ്റ് ബസുകളുടെ നിറം വെള്ളം നിറമായി തുടരും.

ഡ്രൈവിംഗ് സ്‌കൂൾ വാഹനങ്ങൾക്ക് മുന്നിലും പിന്നിലും ആംബർ യെല്ലോ നിറം നൽകണം എന്നാണു ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ നിർദ്ദേശം. ബമ്പർ, ബോണറ്റ്, ഡിക്കി എന്നിവയിൽ ഉൾപ്പെടെ പുതിയ മഞ്ഞ നിറം നൽകണം. മാറ്റം ഒക്ടോബര് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. തീരുമാനം നടപ്പാക്കാൻ RTO മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റോഡ് സുരക്ഷാ മുന്നിൽ കണ്ടാണ് പരിശീലന വാഹനങ്ങളുടെ നിറം മാറ്റുന്നത്. എന്നാൽ ഇരുചക്ര വാഹനങ്ങളുടെ നിറം മാറ്റേണ്ടതില്ല. നിറം മാറ്റാം അധിക ബാധ്യത സൃഷ്ടിക്കും എന്നാണു സ്‌കൂൾ ഉടമകൾ പറയുന്നത്. അതെ സമയം ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറത്തിന് മാറ്റം ഉണ്ടാകില്ല. വെള്ള നിറം പിൻവലിക്കാൻ ആവശ്യം ശക്തമായിരുന്നു എങ്കിലും ട്രാൻസ്‌പോർട്ട് അതോറിട്ടി ആവശ്യം തള്ളി. ഡ്രൈവിംഗ് സ്കൂൾ ഉടമകളും ടൂറിസ്റ്റ് ബസ് ഓപറേറ്റര്മാരും ആയി നേരത്തെ ചർച്ചകൾ നടന്നിരുന്നു. പിന്നാലെ നടന്ന ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ യോഗത്തിലാണ് പുതിയ തീരുമാനങ്ങൾ.

റെയില്‍വേയില്‍ പാരാ മെഡിക്കല്‍ സ്റ്റാഫ്

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഇപ്പോള്‍ പരാ മെഡിക്കല്‍ സ്റ്റാഫ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് വിവിധ പാരാ മെഡിക്കല്‍ പോസ്റ്റുകളില്‍ ആയി മൊത്തം 1376 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അ 2024 ഓഗസ്റ്റ് 17 മുതല്‍ 2024 സെപ്തംബര്‍ 16 വരെ അപേക്ഷിക്കാം.

RRB Para Medical Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്‌
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeRegular Basis
Advt NoNotification No: 04/2024
തസ്തികയുടെ പേര്പരാ മെഡിക്കല്‍ സ്റ്റാഫ്‌
ഒഴിവുകളുടെ എണ്ണം1376
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs.19,900 – 44,900/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2024 ഓഗസ്റ്റ് 17
അപേക്ഷിക്കേണ്ട അവസാന തിയതി2024 സെപ്തംബര്‍ 16
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.rrbapply.gov.in/

വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ ജോലി

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ ജോലി നേടാന്‍ അവസരം. വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ ഇപ്പോള്‍ അപ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് , ITI യോഗ്യത ഉള്ളവര്‍ക്ക് വിവിധ ട്രേഡ്കളില്‍ മൊത്തം 3317 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2024 ഓഗസ്റ്റ് 5 മുതല്‍ 2024 സെപ്തംബര്‍ 4 വരെ അപേക്ഷിക്കാം.

Railway RRC WCR Apprentice Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeApprentices Training
Advt No01/2024 (Act Apprentice)
തസ്തികയുടെ പേര്അപ്രന്റീസ്
ഒഴിവുകളുടെ എണ്ണം3317
ജോലി സ്ഥലംAll Over Madhya Pradesh
ജോലിയുടെ ശമ്പളംAs per rules
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2024 ഓഗസ്റ്റ് 5
അപേക്ഷിക്കേണ്ട അവസാന തിയതി2024 സെപ്തംബര്‍ 4
ഒഫീഷ്യല്‍ വെബ്സൈറ്റ്https://wcr.indianrailways.gov.in/

കേരളത്തില്‍ ഫാം അസിസ്റ്റന്റ്

കേരള സര്‍ക്കാരിന്റെ കീഴില്‍ കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ ജോലി നേടാം. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി ഇപ്പോള്‍ Farm Assistant Grade II (Veterinary) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് ഫാം അസിസ്റ്റന്റ് പോസ്റ്റുകളിലായി മൊത്തം 33 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ജൂലൈ 30 മുതല്‍ 2024 സെപ്തംബര്‍ 4 വരെ അപേക്ഷിക്കാം.

Kerala Public Service Commission Latest Notification Details
സ്ഥാപനത്തിന്റെ പേര്കേരള വെറ്ററിനറി ആൻഡ് അനിമൽ  സയൻസ് യൂണിവേഴ്സിറ്റി
ജോലിയുടെ സ്വഭാവംKerala Govt
Recruitment TypeDirect Recruitment
കാറ്റഗറി നമ്പര്‍CATEGORY NO: 239/2024
തസ്തികയുടെ പേര്Farm Assistant Grade II (Veterinary)
ഒഴിവുകളുടെ എണ്ണം33
Job LocationAll Over Kerala
ജോലിയുടെ ശമ്പളംRs. 27,900-63,700/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
ഗസറ്റില്‍ വന്ന തീയതി2024 ജൂലൈ 30
അപേക്ഷിക്കേണ്ട അവസാന തിയതി2024 സെപ്തംബര്‍ 4
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.keralapsc.gov.in/