23.2 C
Kollam
Saturday 20th December, 2025 | 10:36:11 AM
Home Blog Page 2305

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലംനിറ നാളെ… തൃപ്പുത്തരി 28ന്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ ഇല്ലംനിറ. രാവിലെ 6.18 മുതല്‍ 7.54 വരെയുള്ള മുഹൂര്‍ത്തിലാണ് ചടങ്ങ്. ആദ്യ കൊയ്ത്തിന്റെ നെല്ല് ഗുരുവായൂരപ്പന് സമര്‍പ്പിക്കുന്ന പ്രസിദ്ധമായ ചടങ്ങിനുള്ള കതിര്‍ക്കറ്റകള്‍ എത്തി. അഴീക്കല്‍, മനയം പാരമ്പര്യ അവകാശി കുടുംബാംഗങ്ങള്‍ ഇന്ന് രാവിലെ കതിര്‍ക്കറ്റകള്‍ കിഴക്കേ ഗോപുരത്തിന് സമീപമെത്തിച്ചു.
രാവിലെ പത്തു മണിയോടെ ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ കതിര്‍ക്കറ്റകള്‍ ഏറ്റുവാങ്ങി. അഴീക്കല്‍ കുടുബാംഗം വിജയന്‍ നായര്‍, മനയം കുടുംബാഗം കൃഷ്ണകുമാര്‍, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍, ജീവനക്കാര്‍, ഭക്തര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. ഇല്ലം നിറയുടെ തുടര്‍ച്ചയായുള്ള തൃപ്പുത്തരി ഓഗസ്റ്റ് 28ന് നടക്കും.

ഓട്ടോറിക്ഷ പെർമിറ്റിൽ ഇളവ് ; സുപ്രധാന തീരുമാനവുമായി ട്രാൻസ്പോര്‍ട്ട് അതോറിറ്റി, ഇനി കേരളം മുഴുവൻ ഓടാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ റിക്ഷകള്‍ക്കുള്ള പെർമിറ്റിൽ ഇളവ് വരുത്തി. കേരളം മുഴുവൻ ഇനി മുതൽ ഓട്ടോറിക്ഷകള്‍ക്ക് സർവീസ് നടത്താനായി പെർമിറ്റ് അനുവദിക്കും. അപകട നിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകള്‍ തള്ളിയാണ് സിഐടിയുവിന്‍റെ ആവശ്യപ്രകാരം സംസ്ഥാന ട്രാൻസ്ഫോർട്ട് അതോറിറ്റിയുടെ സുപ്രധാന തീരുമാനം.

ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെർമിറ്റ് നല്‍കിയിരുന്നത്. ഓട്ടോകള്‍ക്ക് ദീർഘദൂര സർവീസ് നടത്തുന്നതിലെ അപകട സാധ്യത കണക്കിലെടുത്താണ് പെർമിറ്റ് നിയന്ത്രിയിച്ചത്.

എന്നാൽ, പെർമിറ്റിൽ ഇളവ് വരുത്തണമെന്ന് സിഐടിയു പല പ്രാവശ്യം ആവശ്യപ്പെട്ടിരുന്നു. മോട്ടോർ വാഹനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നിരവധി പ്രാവശ്യം ഇക്കാര്യം ചർച്ച ചെയ്തു. ദീർഘദൂര പെർ‍മിറ്റുകള്‍ അനുവദിച്ചാൽ അപകടം കൂടുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിർദ്ദേശം. ദീർഘദൂര യാത്രക്ക് ഡിസൈൻ ചെയ്തിട്ടുള്ള വാഹനമല്ല ഓട്ടോ റിക്ഷ, സീൽറ്റ് ബെൽറ്റ് ഉള്‍പ്പെടെ ഇല്ല, മാത്രമല്ല അതിവേഗ പാതകള്‍ സംസ്ഥാനത്ത് വരുകയാണ്. റോഡുകളിൽ ഓട്ടോക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം 50 കിലോമീറ്ററാണ്.

അതിവേഗപാതകളിൽ പുതിയ വാഹനങ്ങള്‍ പായുമ്പോള്‍ ഓട്ടോകള്‍ ദീർഘദൂര സർവീസ് നടത്തുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും ഉദ്യോഗസ്ഥ തല യോഗം വിലയിരുത്തി. അതോറ്റി യോഗത്തിലെ ചർച്ചയിൽ പങ്കെടുത്തവരും അപകട സാധ്യത ചൂണ്ടികാട്ടി. പക്ഷെ ഇതെല്ലാം തള്ളിയാണ് അതോറിറ്റി തീരുമാനമെടുത്ത്. ഗതാഗത കമ്മീഷണറും ട്രാഫിക് ചുമതലയുള്ള ഐജിയും അതോറിറ്റി സെക്രട്ടറിയും ചേർന്നാണ് തീരുമാനമെടുത്തത്. ഓട്ടോറിക്ഷ യൂണിയന്‍റെ സിഐടിയു കണ്ണൂർ മാടായി ഏര്യ കമ്മിറ്റി നൽകി അപേക്ഷ പരിഗണിച്ചാണ് തീരുമാനം. യാത്രക്കാരുടെ സുരക്ഷ ഡ്രൈവർ ഉറപ്പുവരുത്തണമെന്ന ലാഘവത്തോടെയുള്ള നിബന്ധവെച്ചാണ് തീരുമാനം. സിഐടിയുവിന്‍റെ സമ്മർദ്ദത്തിന്‍റെ അടിസ്ഥാനത്തിൽ സർക്കാർ നിർദ്ദേശ പ്രകാരമാണ് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തീരുമാനം.

4 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത, ഓറഞ്ച് അലർട്ട്, ചക്രവാതച്ചുഴി തെക്കൻ കർണാടകയ്ക്ക് മുകളിൽ രൂപപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. നാല് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ,തൃശൂർ,പാലക്കാട്, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് നാളെ അതിശക്തമായ മഴയ്ക്ക് സാധ്യത. തെക്കൻ കർണാടകയ്ക്ക് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു. തെക്കൻ കർണാടകം മുതൽ കൊമറിന് തീരം വരെയായി ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതിനാൽ കേരളാ തീരത്ത് മത്സ്യബന്ധത്തിന് വിലക്ക് തുടരും.

മഴ ശക്തമായതിനെ തുടർന്ന് അപകടകരമായി ജലനിരപ്പ് ഉയർന്നതോടെ നദി തീരങ്ങളിൽ മുന്നറിയിപ്പ് നൽകി. മണിമല, അച്ചൻകോവിൽ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. മണിമല നദിയിൽ കേന്ദ്ര ജല കമ്മിഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
അച്ചൻകോവിൽ നദിയിൽ മഞ്ഞ അലർട്ടുണ്ട്. മണിമല നദിയിലെ കല്ലൂപ്പാറ സ്റ്റേഷൻ, മണിമല സ്റ്റേഷൻ , വള്ളംകുളം സ്റ്റേഷൻ, പുല്ലാക്കയർ സ്റ്റേഷനുകളിലാണ് മുന്നറിയിപ്പ്. അച്ചൻകോവിൽ നദിയിലെ കോന്നി സ്റ്റേഷൻ,പന്തളം സ്റ്റേഷൻ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്. പമ്പ മടമൺ സ്റ്റേഷനിലും മുന്നറിയിപ്പുണ്ട്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിർദേശാനുസരണംപ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കണം. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെനനും കേന്ദ്രജല കമ്മീഷന്റെ മുന്നറിയിപ്പുണ്ട്.

മോദിയുടെ താടിയില്‍ പിടിച്ച് കുറുമ്പ് കാട്ടിയ നൈസമോള്‍ ആശുപത്രി വിട്ടു

വയനാട് ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ, ആശ്വസിപ്പിക്കാന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള നൈസമോളിന്റെ ചിത്രങ്ങള്‍ ആരും മറന്നിട്ടുണ്ടാകില്ല. മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പിതാവിനെയും സഹോദരങ്ങളെയും അടക്കം കുടുംബത്തിലെ അഞ്ചുപേരെ നഷ്ടമായ ഈ മൂന്ന് വയസുകാരി ആശുപത്രി വിട്ടു. മേപ്പാടി നെല്ലിമുണ്ട സ്‌കൂള്‍പടിയിലെ വാടക ക്വാര്‍ട്ടേഴ്സിലാണ് ഇവര്‍ക്ക് താത്കാലിക താമസസൗകര്യം ഒരുക്കിയത്.
വയനാട് ദുരന്തത്തെ തുടര്‍ന്ന് ദുരിതത്തിലായവരെ കാണാന്‍ നരേന്ദ്രമോദി ദുരിതാശ്വാസ ക്യാമ്പിലെത്തിയപ്പോഴാണ് നൈസമോളെ ശ്രദ്ധിച്ചത്. ഓടിയെത്തിയ മോദിയുടെ താടിയില്‍ പിടിച്ച് കുറുമ്പ് കാട്ടിയ ഈ കൊച്ചുമിടുക്കി എല്ലാവരെയും കൈയിലെടുത്തു. കുട്ടിയുടെ കുറുമ്പിനൊപ്പം മോദിയും നിന്നുകൊടുത്തു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപകമായാണ് പ്രചരിച്ചത്.

പടപ്പക്കരയിൽ വീട്ടമ്മ വീടിനുള്ളിൽ മരിച്ച നിലയിൽ, പിതാവ് ഗുരുതര പരുക്കുകളോടെ, മകനെ കാണാനില്ല

കുണ്ടറ. പടപ്പക്കരയിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.


പടപ്പക്കര പുഷ്പവിലാസം വീട്ടിൽ പുഷ്പലത (45) യെയാണ് മരിച്ചനിലയിൽ  കണ്ടെത്തിയത്.


അച്ഛൻ  ആന്റണി (75) യെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

മകൻ അഖിൽ കുമാറിനെ (25) കാണാനില്ല.


മകൾ ഫോണിൽ വിളിച്ചിട്ടും  എടുക്കാതിരുന്നാതിനെ തുടർന്ന് സമീപവാസിയായ ബന്ധു അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ചനിലയിൽ പുഷ്പലതയെ കണ്ടെത്തിയത്.


മകൻ ഉപദ്രവിക്കുന്നുവെന്ന് ഇരുവരും കഴിഞ്ഞ ദിവസം പോലീസിനെ വിളിച്ച് പരാതി പറഞ്ഞിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നതിൽ അനിശ്ചിതത്വം

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നതിൽ അനിശ്ചിതത്വം. നടി രഞ്ജിനിയുടെ ഹർജി കോടതിയുടെ പരിഗണനയിലിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ന് റിപ്പോർട്ട് പ്രസിദ്ധീകരിക്കേണ്ടെന്ന് സർക്കാർ നിലപാട് എടുത്തത്. റിപ്പോർട്ട് ആവശ്യപ്പെട്ട മാധ്യമപ്രവർത്തകർക്ക് പുറത്തുവിടുന്നതിന് വിടുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് തീരുമാനം മാറ്റിയ വിവരം അറിയിച്ചത്.

ഇന്ന് രാവിലെ 11 മണിക്ക് ആവശ്യപ്പെട്ട മാധ്യമപ്രവർത്തകർക്ക് ഹേമ കമ്മിറ്റി റിപ്പോർട്ട് നൽകും എന്നായിരുന്നു അറിയിപ്പ്. ഇതിനിടെ റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ കോടതിയെ സമീപിച്ചു എന്ന് നടി രഞ്ജിനി സർക്കാരിനെ അറിയിച്ചു. ഇതോടെയാണ് സാംസ്കാരിക വകുപ്പ് ആശയക്കുഴപ്പത്തിലായത്. മൊഴി നൽകിയ തനിക്ക് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും, തന്റെ മൊഴി എങ്ങനെയാണ് റിപ്പോർട്ടിൽ ഉള്ളതെന്ന് അറിയാനുള്ള അവകാശം തനിക്കുണ്ടെന്നുമാണ് രഞ്ജിനിയുടെ വാദം. തിങ്കളാഴ്ചയാണ് ഹർജി കോടതി പരിഗണിക്കുന്നത്. ഇത് കണക്കിലെടുത്താണ് റിപ്പോർട്ട് തൽക്കാലം പുറത്തുവിടേണ്ട എന്ന തീരുമാനത്തിൽ സംസ്കാരിക വകുപ്പ് എത്തിയത്. രഞ്ജിനിയുടെ ഹർജിയുടെ നിലനിൽപ്പ് തന്നെ സംശയമാണെന്നും, റിപ്പോർട്ട് ഉടൻ പുറത്തുവിടുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവീ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

19 ക്കുള്ളിൽ റിപ്പോർട്ട് പുറത്തുവിടണമെന്നാണ് കോടതിയുടെ നിർദ്ദേശം. ഇന്ന് റിപ്പോർട്ട് പുറത്തുവിടുന്നത് തടസ്സമില്ലെന്ന നിയമപദേശവും സർക്കാരിന് ലഭിച്ചിരുന്നു. എന്നിട്ടും സർക്കാരിൻറെ പിന്മാറ്റം എന്തുകൊണ്ടെന്ന് വ്യക്തമല്ല.

കെഎസ്ആർടിസിയിൽ ശമ്പളവും പെൻഷനും നൽകാനായി91.53 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം.കെഎസ്ആർടിസിയിൽ ശമ്പളവും പെൻഷനും നൽകാനായി
91.53 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. ജൂലൈ മാസത്തെ പെൻഷൻ നൽകാനായി
71.53 കോടി രൂപയാണ് അനുവദിച്ചത്. ഈ മാസം 29 നകം പെൻഷൻ കുടിശിക തീർക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

കെഎസ്ആര്‍ടിസിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 91.53 കോടി രൂപ കൂടി അനുവദിച്ചു. ഇതിൽ 71.53 കോടി രൂപ പെൻഷൻ വിതരണത്തിനായി കോർപറേഷൻ എടുത്ത വായ്‌പയുടെ തിരിച്ചടവിനായാണ്‌ നൽകിയത്‌. 20 കോടി രൂപ ജീവനക്കാരുടെ ശമ്പളത്തിൻ്റെ രണ്ടാം ഗഡു നൽകാനാണ്.
പ്രാഥമിക കാർഷിക വായ്‌പ സംഘങ്ങളുടെ കൺസോർഷ്യത്തിൽ നിന്ന്‌ പെൻഷൻ വിതരണത്തിനായി കെഎസ്‌ആർടിസി വായ്പ എടുത്തിരുന്നു. ഇതിൻ്റെ തിരിച്ചടവ് സർക്കാർ ഉറപ്പാക്കുന്നതോടെ കെ.എസ്.ആർ.ടി.സിക്ക് വീണ്ടും വായ്പയെടുക്കാനാകും. ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെ വിതരണം ചെയ്യാൻ ഈ മാസം ആദ്യം 30 കോടി രൂപ അനുവദിച്ചിരുന്നു. ഇതിനുപുറമെയാണ്‌ ഇപ്പോൾ 20 കോടി കൂടി നൽകിയത്‌. ഇതിനുവേണ്ടിമാത്രം പ്രതിമാസം 50 കോടി രൂപ കോര്‍പ്പറേഷന് സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഈ മാസം 29 ന് പെൻഷൻ കുടിശിക തീർക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
രണ്ടുമാസത്തെ പെൻഷൻ നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയോടും ഗതാഗത സെക്രട്ടറിയോടും നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.

വിവിധ വാഹനാപകടങ്ങളിൽ അഞ്ചു മരണം

സംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളിൽ അഞ്ചു മരണം. തൃശ്ശൂരും കോഴിക്കോടും രണ്ടുപേർ വീതവും പാലക്കാട് ഒരാളുമാണ് മരിച്ചത്. കോഴിക്കോട് വടകരയിൽ പോലീസ് ബസ് ഇടിച്ചു പണിക്കോട്ടി സ്വദേശി
അസൈനാർ ആണ് മരിച്ചത്.


കോഴിക്കോട് വടകര എസ്പി ഓഫീസിന് സമീപം 11 മണിയോടെ ആയിരുന്നു പോലീസ് ബസ് ഇടിച്ച് വയോധികൻ തൽക്ഷണം മരിച്ചത്. ദേശീയപാതയിൽ അശ്രദ്ധമായി റോഡ് മുറിച്ചു കിടക്കവേ ബസ് ഇടിക്കുകയായിരുന്നു. വടകര പണിക്കോട്ടി സ്വദേശി കുനിങ്ങാട്ട് അസൈനാർ ( 62 ) ആണ് മരിച്ചത്. കോഴിക്കോട് കുന്ദമംഗലം പടനിലത്ത് ബൈക്കും കാറും കൂട്ടിയിടിച്ച്
പുതുപ്പാടി ഈങ്ങാപ്പുഴ സ്വദേശി നാജിയയാണ് മരിച്ചത്. തൃശൂർ എരുമപ്പെട്ടി വാഹനാപകടത്തിൽ ചിറപ്പുറം സ്വദേശികളായ പ്രവീണും ആനന്ദനുമാണ് മരിച്ചത്.
മഞ്ഞൂരിൽ ഇന്നലെ രാത്രി ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചായിരുന്നു അപകടം.
പാലക്കാട് കൂനത്തറയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് കീഴൂർ റോഡ് സ്വദേശിയായ അഫ്സലിനും ജീവൻ നഷ്ടമായി .

ഓട്ടോറിക്ഷകള്‍ക്ക് പെർമിറ്റിൽ ഇളവ്

തിരുവനന്തപുരം. സംസ്ഥാനത്ത് ഓട്ടോ റിക്ഷകള്‍ക്കുള്ള പെർമിറ്റിൽ ഇളവ്.കേരളം മുഴുവൻ ഇനി മുതൽ ഓട്ടോറിക്ഷകള്‍ക്ക് സർവീസ് നടത്താനായി പെർമിറ്റ് അനുവദിച്ചു.അപകട നിരക്ക് കൂട്ടുമെന്ന ഉദ്യോഗസ്ഥ അഭിപ്രായം മറികടന്നാണ് സംസ്ഥാന ട്രാൻസ്ഫോർട്ട് അതോറിറ്റിയുടെ സുപ്രധാന തീരുമാനം.പെർമിറ്റിൽ ഇളവ്
അനുവദിക്കണമെന്ന് സിഐറ്റിയുവും ആവശ്യപ്പെട്ടിരുന്നു.

ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു
ഇതുവരെ പെർമിറ്റ് നല്‍കിയിരുന്നത്.ദീർഘദൂര സർവീസ് നടത്തുന്നതിലെ അപകട സാധ്യത കണക്കിലെടുത്തായിരുന്നു പെർമിറ്റ് നിയന്ത്രിയിച്ചത്.പെർമിറ്റിൽ ഇളവ് വരുത്തണമെന്ന് ഓട്ടോ
റിക്ഷ യൂണിയന്‍റെ സി.ഐ.ടി.യു കണ്ണൂർ മാടായി ഏര്യ കമ്മിറ്റി അപേക്ഷ നൽകിയിരുന്നു.മോട്ടോർ വാഹനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നിരവധി പ്രാവശ്യം ഇക്കാര്യം ചർച്ച ചെയ്തു.ദീർഘദൂര
പെർ‍മിറ്റുകള്‍ അനുവദിച്ചാൽ അപകടം കൂടുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിർദ്ദേശം.ദീർഘദൂര
യാത്രക്ക് ഡിസൈൻ ചെയ്തിട്ടുള്ള വാഹനമല്ല ഓട്ടോ റിക്ഷ,സീൽറ്റ് ബെൽറ്റ് ഇല്ല എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു ഉദ്യോഗസ്ഥ എതിർപ്പ്.അതോറ്റി യോഗത്തിലെ ചർച്ചയിൽ പങ്കെടുത്തവരും
അപകട സാധ്യത ചൂണ്ടികാട്ടി.എന്നാൽ ഇതെല്ലാം തള്ളിയാണ് അതോറിറ്റി തീരുമാനമെടുത്ത്.
ഗതാഗത കമ്മീഷണറും ട്രാഫിക് ചുമതലയുള്ള ഐ.ജിയും അതോറിറ്റി സെക്രട്ടറിയും ചേർന്നാണ്
ഓട്ടോറിക്ഷകൾക്കു സംസ്ഥാനത്തുടനീളം സർവീസ് നടത്താൻ പെർമിറ്റ് അനുവദിച്ചത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പരിശീലകനായിരുന്ന എം മനുവിനെതിരെ കുറ്റപത്രം

തിരുവനന്തപുരം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പരിശീലകനായിരുന്ന എം.മനുവിനെതിരെ കുറ്റപത്രം സമർപ്പിച്ചു.നാല് കേസുകളിലാണു
കുറ്റപത്രം സമർപ്പിച്ചത്.പോക്സോ, ബലാത്സംഗം, തെളിവ് നശിപ്പിക്കൽ തുടങ്ങിയവയാണു കുറ്റങ്ങൾ.
ആറു പീഡന കേസുകളായിരുന്നു എം.മനുവിനെതിരെ എടുത്തിരുന്നത്.

ആറു വര്‍ഷം മുന്‍പ് നടന്ന പീഡനശ്രമക്കേസില്‍ ഇക്കഴിഞ്ഞ ജൂണ്‍ 12നാണു മനുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.ഇതിനു പിന്നാലെ 6 പെണ്‍കുട്ടികൽ ഇയാള്‍ക്കെതിരെ പരാതി നൽകിയിരുന്നു.ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ പതിനൊന്നുകാരിയെ വാഷ്‌റൂമില്‍ വച്ച് കടന്നുപിടിച്ചു ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു ആദ്യത്തെ കേസ്.ആറ്റിങ്ങലിലും തെങ്കാശിയിലും നടന്ന
ടൂര്‍ണമെന്റുകള്‍ക്കിടയിലും ഇയാള്‍ പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നതായി പരാതിയുണ്ട്.
ഇതിൽ തമിഴ്നാട് കുറ്റാലം പൊലീസാണ് ഒരു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.കേരളത്തിൽ രജിസ്റ്റർ
ചെയ്ത ആറു കേസുകളിൽ നാലെണ്ണത്തിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.പെണ്‍കുട്ടികളുടെ മൊഴികളും സാഹചര്യത്തെളിവുകളും വച്ചാണ് കേസെടുത്തത്.മനുവിന്റെ മൊബൈൽ ഫോണിന്റെ
ഫോറൻസിക് പരിശോധന റിപ്പോർട്ടും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കെ.സി.എ ആസ്ഥാനത്തെ ജിമ്മിലും ശുചിമുറിയിലും വെച്ച് പെൺകുട്ടികളുടെ ചിത്രങ്ങളെടുക്കുകയും ഉപദ്രവിക്കുകയും
ചെയ്‌തുവെന്നും പരാതിയുണ്ടായിരുന്നു.