28.8 C
Kollam
Wednesday 17th December, 2025 | 08:33:06 PM
Home Blog Page 2286

യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ എഞ്ചിനീയരുടെ ഓഫീസ് ഉപരോധിച്ചു

കരുനാഗപ്പള്ളി: നഗരസഭയില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനപ്രകാരം കരുനാഗപ്പള്ളി നഗരസഭയുടെ ഹൃദയഭാഗമായ എസ്.ബി.എം ഹോസ്പിറ്റലിന് കിഴക്കുവശം മുതല്‍ കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്റ് വരെയുളള സ്ഥലത്തെ വെള്ളക്കെട്ട് അടിയന്തിരമായി പരിഹരിക്കുന്നതിന് വേണ്ടി ടി സ്ഥലത്ത് ആര്‍.സി.സി പൈപ്പുകള്‍ സ്ഥാപിക്കുവാന്‍ നഗരസഭയില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു.
കരുനാഗപ്പള്ളി ബില്‍ഡിംഗ് & ഡെവലപ്പ്‌മെന്റ് ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ടി വര്‍ക്ക് കരാര്‍ എടുത്ത് എഗ്രിമെന്റ് വച്ചിട്ടുള്ളതുമാണ്. കരാര്‍ കാലാവധി അവസാനിച്ചിട്ടും ടി വര്‍ക്ക് പൂര്‍ത്തീകരിച്ചിട്ടില്ലാത്തതാണ്. ഇതുമൂലം നിരവധി കുടുംബങ്ങള്‍ വെള്ളക്കെട്ടില്‍ നരകയാതന അനുഭവിക്കുകയാണ്. ഗുരുതരമായ കരാര്‍ ലംഘനം നടത്തിയ ലേബര്‍ കോണ്‍ട്രാക്റ്റ് സംഘത്തിന്റെ കരാര്‍ നഷ്‌ടോത്തരവാദിത്വത്തില്‍ അവസാനിപ്പിച്ച് റീ ടെണ്ടര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നഗരസഭ എഞ്ചിനീയറിംഗ് ഓഫീസ് ഉപരോധിച്ചു. ഉപരോധ സമരം യു.ഡി.എഫ് നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എം.അന്‍സാര്‍ ഉത്ഘാടനം ചെയ്തു. വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ കോടിക്കണക്കിന് രൂപയുടെ കരാര്‍ ഏറ്റെടുക്കുകയും കാലാവധിയ്ക്കുള്ളില്‍ പൂര്‍ത്തീകരിക്കുകയും ചെയ്യാതെ കരാര്‍ ലംഘനം നടത്തുന്നത് ഈ സൊസൈറ്റിയുടെ സ്ഥിരം നടപടിയാണെന്നും കഴിഞ്ഞ സാമ്പത്തിക വര്‍ഷം നഗരസഭയില്‍ മാത്രം 31 വര്‍ക്കുകള്‍ പൂര്‍ത്തീകരിക്കാതെ പോയത് ഈ സൊസൈറ്റിയുടെ കരാര്‍ ഏറ്റെടുത്ത ബിനാമി കരാറുകാരന്റെ നിഷേധാത്മകമായ നിലപാട്മൂലമാണെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കൗണ്‍സിലര്‍മാരായ അഡ്വ.റ്റി.പി.സലിംകുമാര്‍, സിംലാല്‍, റഹിയാനത്ത്ബീവി, യു.ഡി.എഫ് നേതാക്കളായ എന്‍.അജയകുമാര്‍, സുരേഷ് പനക്കുളങ്ങര, പി.സോമരാജന്‍, ആര്‍.ദേവരാജന്‍, എസ്.ജയകുമാര്‍, മുഹമ്മദ് ഹുസൈന്‍, ബി.മോഹന്‍ദാസ്, രതീദേവി, ഉല്ലാസ്, രമേശന്‍, അമ്പുവിള സലാഹ്, നൂര്‍മുഹമ്മദ്, ജയദേവന്‍, രാജേന്ദ്രന്‍, സന്തോഷ്ബാബു, തിരുവാലില്‍ അഷറഫ്, ഹാരീസ് തുടങ്ങിയവര്‍ സംസാരിച്ചു.

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഫോട്ടോഗ്രാഫി ദിനാചരണവും,സാരംഗപാണി അനുസ്മരണവും നടത്തി

കരുനാഗപ്പള്ളി.ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി മേഖലയുടെ നേതൃത്വത്തിൽ ലോക ഫോട്ടോഗ്രാഫി ദിനാചരണവും, സ്ഥാപക ജനറൽ സെക്രട്ടറി സാരംഗപാണി അനുസ്മരണവും, മരണശേഷം ഒരംഗത്തിന് പത്ത് ലക്ഷം രൂപ മരണാനന്തര കുടുംബ സഹായം നൽകുന്ന സാന്ത്വനം ഫണ്ട് വിതരണവും നടന്നു. കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ നടന്ന പരിപാടി സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് രാജു പെരുങ്ങാല അദ്ധ്യഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി പ്രദീപ് അപ്പാളു സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം അനിൽ എ വൺ സാരംഗപാണി അനുസ്മരണം നടത്തി. മുതിർന്ന അംഗങ്ങൾക്കുള്ള കൈ നീട്ടം പദ്ധതി സ്വാന്തനം കോഡിനേറ്റർ ജോയി ഉമ്മന്നൂർ നിർവ്വഹിച്ചു. ജില്ലാ വെൽഫെയർ ഫണ്ട് വിതരണം വെൽഫെയർ ട്രസ്റ്റ് ചെയർമാൻ രാജശേഖരൻ നായർ നിർവ്വഹിച്ചു.
മേഖല വൈസ് പ്രസിഡൻ്റ് ഗോപു നീണ്ടകര, ട്രഷറർ മനു ശങ്കർ, ജില്ലാ കമ്മിറ്റി അംഗം പ്രദീപ് പി.ജി, വെസ്റ്റ് യൂണിറ്റ് പ്രസിഡൻ്റ് ശ്രീജിത്ത് ഓറഞ്ച്, ഈസ്റ്റ് യൂണിറ്റ് സെക്രട്ടറി അജീഷ്, ചവറയൂണീറ്റ് സെക്രട്ടറി ബാബു ജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു.

നോര്‍ക്ക പ്രവാസി  ബിസിനസ് ലോണ്‍ ക്യാമ്പ് 21ന്

കൊല്ലം: പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്സും കാനറാ ബാങ്കും സംയുക്തമായി 21ന് ജില്ലയില്‍ പ്രവാസി ബിസിനസ് ലോണ്‍ ക്യാമ്പ് സംഘടിപ്പിക്കും. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് പദ്ധതി പ്രകാരമാണ് ക്യാമ്പ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യണം. കൊല്ലം നെല്ലിമുക്കിലുളള സണ്‍ബേ മിനി ഹാളില്‍ ചേരുന്ന ക്യാമ്പില്‍ സ്പോട്ട് രജിസ്ട്രേഷനും അവസരമുണ്ടാകും.
രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലിചെയ്തു നാട്ടില്‍ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പ്രയോജനപ്പെടുത്താം.

മണ്ണിൽ പൊന്ന് വിളയിച്ച് കോവൂരിലെ സഹോദര കൂട്ടായ്മ

ശാസ്താംകോട്ട:ജൈവ കൃഷിയിൽ നൂറുമേനി കൊയ്ത് കോവൂരിലെ സഹോദര കൂട്ടായ്മ നാടിന് മാതൃകയാകുന്നു.ജോലിക്കാരെ ഒഴിവാക്കി സഹോദരങ്ങൾ തന്നെ പ്രഭാതം മുതൽ പ്രദോഷം വരെ കൃഷി ഭൂമിയിൽ ഒരേ മനസോടെ പണിയെടുക്കുന്നതാണ് ഇവരുടെ വിജയഗാഥയ്ക്ക് ആധാരം.


മൈനാഗപ്പള്ളി കോവൂർ നെടുതറയിൽ വീട്ടിൽ സുഗതൻ,സോമൻ,സുരേന്ദ്രൻ എന്നിവരാണ് കഠിനാധ്വാനത്തിലൂടെ നൂറുമേനി വിളവെടുക്കുന്നത്.മറ്റ് സഹോദരന്മാരായ സുദേവൻ,
സുരേശൻ,സുരേഷ് എന്നിവരും ഇവർക്ക് ഊർജ്ജം പകരുന്നു.ഒരു കോമ്പൗണ്ടിൽ തന്നെ അടുത്തടുത്തായി എല്ലാവരും വീടുകൾ വച്ച് കഴിഞ്ഞു വരുന്നു.ഏകദേശം 5 ഏക്കറോളം ഭൂമിയിലാണ് ഇവർ കൃഷി ചെയ്യുന്നത്. തെങ്ങ്,കവുങ്ങ്,വാഴ,മരച്ചീനി,ചേന,ചേമ്പ്,കാച്ചിൽ,കുരുമുളക്, പയർ,പാവൽ,കോവൽ,വെണ്ട, വെളളരി,വഴുതന,മുളക്,ചീര,
ശീവക്കിഴങ്ങ്,ഇഞ്ചി,മഞ്ഞൾ
തുടങ്ങിയവയാണ് പ്രധാന കൃഷികൾ.ജില്ലയിലെ ഏറ്റവും വലിയ വെറ്റില കർഷകർ കൂടിയാണ് നെടുന്തറക്കാർ.3000 മൂട് വെറ്റിലയിൽ നിന്ന് മാസം 1ലക്ഷം രൂപ വരുമാനം.15 പശുക്കൾ,150 കോഴികൾ,മീൻവളർത്തൽ എല്ലാമുണ്ട്.മൂത്തയാളായ സുഗതന്റെ മാർഗ നിർദ്ദേശങ്ങൾ അനുസരിച്ചാണ് ഇളയ സഹോദരന്മാർ എല്ലാ കാര്യങ്ങളും ചെയ്തു വരുന്നത്.ഓരോരുത്തർക്കായി കൃഷിയും അനുബന്ധ കാര്യങ്ങളും തിരിച്ചു നൽകിയിട്ടുണ്ട്.സുഗതൻ വെറ്റില കൃഷി നോക്കുമ്പോൾ സോമൻ പച്ചക്കറിയുടെ മേൽനോട്ടം വഹിക്കും.പശുക്കളുടെ ചുമതല സുരേന്ദ്രനാണ്.സ്വന്തമായി വിത്ത് ഉല്പാദിപ്പിച്ച് കൃഷി ചെയ്യുന്നതാണ് ഇവിടുത്തെ രീതി.രണ്ടര മാസം കൊണ്ട് വിളവെടുപ്പ് നടത്താവുന്ന രീതിയിലാണ് പച്ചക്കറികൾ കൃഷി ചെയ്യുന്നത്.വെണ്ട,പയർ,കോവൽ,വെളളരി എന്നിവ ഓണത്തിന് വിളവെടുക്കാൻ പാകമായിട്ടുണ്ട്.ജൈവ കൃഷി ആയതിനാൽ ഇവരുടെ ഉല്പന്നങ്ങൾ വാങ്ങാൻ ആവശ്യക്കാരുടെ വലിയ തിരക്കാണ് നെടുതറയിൽ വീട്ടിൽ അനുഭവപ്പെടുന്നത്.സംസ്ഥാന സർക്കാരിന്റേത് ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങളും ഈ സഹോദരന്മാരെ തേടിയെത്തിയിട്ടുണ്ട്.2009 മുതൽ 2024 വരെ മൈനാഗപ്പള്ളി പഞ്ചായത്തിലെ മികച്ച കർഷകനുള്ള പുരസ്കാരവും രണ്ട് തവണ ബ്ലോക്ക്‌ തല പുരസ്സ്കാരവും സഹോദര കൂട്ടായ്മയിലെ പ്രധാനിയായ സോമനെ തേടി എത്തിയിട്ടുണ്ട്.

കർഷകരെ ആദരിച്ചു

മൈനാഗപ്പള്ളി - ഗ്രാന്മ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ കർഷകരെ ആദരിച്ചു. ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് നേതൃസമിതി കൺവീനർ കെ.പി.ദിനേശൻ പ്രഭാഷണം നടത്തി.കെ.രാഘവൻ, എൻ.രാധാകൃഷ്ണപിള്ള, ജി.ശിവൻപിള്ള, ടി.അരവിന്ദാക്ഷൻ പിള്ള എന്നിവരെയാണ് ആദരിച്ചത്.പ്രസിഡൻ്റ് സോമൻ മൂത്തേഴം അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കെ.ബി.ശെൽവമണി സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർമാരായ രജനി സുനിൽ, ആർ.റജീല എന്നിവർ സംസാരിച്ചു. എസ്.ദേവരാജൻ നന്ദി രേഖപ്പെടുത്തി.

തേങ്ങയിടും റോബോട്ടുകൾ; കൗതുകമായി റോബോകോൺ

കൊല്ലം: അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ സംഘടിപ്പിച്ച ‘ റോബോകോൺ 2024 ‘ അന്താരാഷ്ട്ര റോബോട്ടിക് ഡിസൈൻ മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ നിർമിച്ച റോബോട്ടുകൾ കൗതുകമായി. തെങ്ങ് കർഷകർക്ക് സഹായകരമാകുന്ന വിധത്തിൽ റോബോട്ടുകളെ രൂപപ്പെടുത്തിയെടുക്കുകയെന്നതായിരുന്നു മത്സരത്തിന്റെ വിഷയം. 8 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ ഒന്നിനൊന്ന് മികച്ച റോബോട്ടുകളാണ് പിറവിയെടുത്തത്. തെങ്ങിൽ നിന്ന് തേങ്ങ ഇടുന്നതിനും താഴെ വീഴുന്ന തേങ്ങ വാഹനത്തിലേക്ക് മാറ്റുന്നതിനുമായി ഒന്നിലധികം റോബോട്ടുകളെയാണ് ഓരോ ടീമും രംഗത്തിറക്കിയത്.

ഓഗസ്റ്റ് 5 ന് ആരംഭിച്ച മത്സരത്തിൽ മത്സരവേദിയിൽ വച്ചാണ് വിദ്യാർത്ഥികൾ റോബോട്ടുകളെ രൂപപ്പെടുത്തിയെടുത്തത്. മത്സരത്തിൽ ടോക്കിയോ ഡെൻകി യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ഡെയ്കി കൊമാബ, ഈജിപ്തിലെ മെനൂഫിയ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള മുഹമ്മദ് അഹമ്മദ് സലാമ, അമൃത വിശ്വവിദ്യാപീഠത്തിലെ ജെ. തനുഷ്, എസ്.ടീന, സി.എച്ച്.എസ്.എസ് അനീഷ് എന്നിവരടങ്ങുന്ന ടീം പർപ്പിൾ ഒന്നാമതെത്തി. ജപ്പാനിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള വിദ്യാർത്ഥികളടങ്ങിയ ടീം ഗ്രീൻ രണ്ടാം സ്ഥാനം നേടി.

സമാപനസമ്മേളനത്തിൽ മുഖ്യാതിഥിയായ സെൻട്രൽ പ്ലാന്റേഷൻ ക്രോപ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.കെ.ബി ഹെബ്ബാർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഐസിഎആർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.റെജി ജേക്കബ് തോമസ്, പാരച്യൂട്ട് കൽപവൃക്ഷ ഫൗണ്ടേഷൻ മാനേജർ ജി.എസ് അരവിന്ദ്, ടോക്കിയോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഡോ.മസാക്കി യാമാകിത, അമൃത വിശ്വവിദ്യാപീഠം സിഐആർ ഡയറക്ടർ ബ്രഹ്‌മചാരി വിശ്വനാഥാമൃത ചൈതന്യ, ഡീൻ ഡോ. ബാലകൃഷ്ണൻ ശങ്കർ, അസോസിയേറ്റ് ഡീൻ ഡോ.എസ്.എൻ ജ്യോതി, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം ചെയർമാൻ ബ്രഹ്‌മചാരി ചിദാനന്ദാമൃത ചൈതന്യ, അമൃത ഹട്ട്‌ലാബ്‌സ് ഡയറക്ടർ ഡോ.രാജേഷ് കണ്ണൻ മേഘലിംഗം, കെ.എം ശക്തിപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.

റോബോട്ടിക് മേഖലയിലെ സാങ്കേതിക നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് വിഭാഗത്തിന്റെയും അമൃത ഹട്ട് ലാബ്സിന്റെയും നേതൃത്വത്തിൽ മത്സരം സംഘടിപ്പിച്ചത്. ഇന്ത്യയ്ക്ക് പുറമെ ജപ്പാൻ, ചൈന, യു.എസ്.എ. തായ്ലൻഡ്, ഈജിപ്ത്, സിംഗപ്പുർ, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ടീമുകളാണ് മത്സരത്തിൽ മാറ്റുരച്ചത്.

വേങ്ങ ഇളയപ്പൻ മഹാദേവർ ക്ഷേത്രത്തിൽവഞ്ചി തകർത്ത് പണം കവർന്നു

ശാസ്താംകോട്ട:വേങ്ങ ഇളയപ്പൻ മഹാദേവർ ക്ഷേത്രത്തിൽ
വഞ്ചി തകർത്ത് പണം കവർന്നു.കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം.ക്ഷേത്രത്തിൻ്റെ മുൻവശത്ത് സ്ഥാപിച്ചിരുന്ന വഞ്ചിയുടെ പൂട്ട് കമ്പിമ്പാര ഉപയോഗിച്ച് തകർത്താണ് മോഷണം നടത്തിയതെന്ന് നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽ വ്യക്തമാണ്.ഒരു മാസം മുമ്പ് ഇതേ വഞ്ചി തകർത്ത് പണം കവർന്നിരുന്നു.പ്രതിയെ ഉടൻ പിടികൂടണമെന്നും പൊലിസ് രാത്രികാല പട്രോളിംഗ് സംവിധാനം ഏർപ്പെടുത്തണമെന്നും ക്ഷേത്രോപദേശക സമിതി ആവശ്യപ്പെട്ടു.

നടന്‍ മോഹന്‍ലാലിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു

നടന്‍ മോഹന്‍ലാലിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. കഴിഞ്ഞ ദിവസമാണ് കടുത്ത പനിയും ശ്വാസ തടസവുമുണ്ടായതിനെ തുടര്‍ന്ന് താരത്തെ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മോഹന്‍ലാല്‍ സുഖം പ്രാപിച്ചുവെന്നും വിശ്രമത്തിന് ശേഷം ജോലികളിലേക്ക് തിരികെ പ്രവേശിച്ചെന്നും താരത്തിന്റെ അടുത്തവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
കടുത്ത പനിയും ശ്വാസതടസവും നേരിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മോഹന്‍ലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ച് ദിവസത്തെ വിശ്രമമാണ് താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നത്.

മലയാള സിനിമ അടിമുടി സ്ത്രീവിരുദ്ധം, മലയാള സിനിമ മേഖലയിൽ പുരുഷമേധാവിത്വം, ജൂനിയർ‌ ആർട്ടിസ്റ്റുകൾക്ക് വാട്സ് ആപ്പ് ​ഗ്രൂപ്പ്

തിരുവനന്തപുരം: സിനിമയിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു. ആൺ താരങ്ങൾ അധികാരം ദുരുപയോഗിക്കുന്നു. അടിമുടി സ്ത്രീവിരുദ്ധമാണ് മലയാള സിനിമ. താമസസ്ഥലത്തും, യാത്രക്കിടയിലും സെറ്റുകളിലും നടിമാർ ഉപദ്രവിക്കപ്പെടുന്നു. പുതുമുഖ നടിമാരെ ലൈം​ഗികമായി ഉപയോ​ഗിക്കുന്നതിൽ തെറ്റില്ലെന്ന് കരുതുന്ന നടിമാരുടെ അമ്മമാരുമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
വിട്ടുവീഴ്ചകൾക്ക് തയാറാകുന്ന നടിമാരുമുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസ് ഒറ്റപ്പെട്ടതല്ല, പുറത്ത് വന്ന ഒന്ന് മാത്രം . ലൈംഗിക ചൂഷണം നടക്കുന്നുണ്ടെന്ന് ആൺ താരങ്ങൾ തന്നെ മൊഴി നൽകി. പക്ഷെ ഈ അവസ്ഥ മാറ്റാനാകില്ലെന്നും ആൺ താരങ്ങൾ കമ്മിറ്റിയോട് പറഞ്ഞു. പരാതി പറഞ്ഞതോടെ wcc യുടെ അംഗങ്ങളെ സിനിമയിൽ നിന്നും വിലയ്ക്ക്
‍താല്പര്യത്തിന് വഴങ്ങാത്തവരെ റിപ്പീറ്റ് ഷോട്ടുകൾ എടുപ്പിക്കുന്നു. ഇങ്ങനെ 14 ഷോട്ടുകൾ വരെ എടുപ്പിച്ചു എന്ന് കമ്മീഷന് മൊഴി. മലയാള സിനിമയിൽ അത്രയും സ്വാധീനമുള്ള അധികാരം നിർണയിക്കാൻ കരുത്തുള്ളവർ ഉടഞ്ഞു വീഴും. സ്ത്രീകളെ പ്രതിഫലത്തിന്റെ കാര്യത്തിലും കബളിപ്പിക്കുന്നു. ജൂനിയർ ആർട്ടിസ്റ്റ് ആയി വിളിക്കുന്ന പെൺകുട്ടികൾക്കും രക്ഷയില്ല. ജൂനിയർ ആർട്ടിസ്റ്റുകൾക്കായി വാട്ട്സാപ്പ് ഗ്രൂപ്പ്

‘ഉപദ്രവിച്ച ആളിന്റെ ഭാര്യയായി പിറ്റേന്ന് അഭിനയിക്കേണ്ടി വന്നു; ഒരു ഷോട്ടിന് 17 റീ ടേക്കുകൾ വേണ്ടി വന്നു’

തിരുവനന്തപുരം; മോശമായ അനുഭവം ഉണ്ടായതിന്റെ പിറ്റേദിവസം ഉപദ്രവിച്ച ആളിന്റെ ഭാര്യയായി അഭിനേയിക്കേണ്ടി വന്ന സാഹചര്യമുണ്ടായി എന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടിയുടെ മൊഴി. തലേദിവസത്തെ മോശം അനുഭവം മാനസികമായി തകർത്തതിനാൽ ഒരു ഷോട്ട് എടുക്കുന്നതിന് 17 റീ ടേക്കുകൾ എടുക്കേണ്ടി വന്നു. ആ സാഹചര്യത്തിൽ സംവിധായകൻ കഠിനമായി വിമർശിച്ചെന്നും നടി പറയുന്നു.

സ്ത്രീകൾ സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത് കലയോടുള്ള ആഭിമുഖ്യം കാരണമാണെന്ന് ഈ മേഖലയിലെ പുരുഷൻ‌മാർക്ക് ചിന്തിക്കാനാകുന്നില്ല. അവർ പേരിനും പ്രശസ്ത‍ിക്കും പണത്തിനുമായാണ് എത്തുന്നതെന്നും ഒരു അവസരത്തിനായി ഏതു പരുഷനോടൊപ്പവും കിടക്ക പങ്കിടുമെന്നുമുള്ള ചിന്തയാണ് സിനിമാ മേഖലയിലെ ചില പുരുഷൻമാർക്ക്.

ഒരു പെണ്‍കുട്ടി ചൂഷണത്തെ എതിർക്കുന്ന ആളാണെങ്കിൽ പിന്നീട് സിനിമയിലേക്ക് വിളിക്കാത്ത സാഹചര്യമാണ്. അതിനാൽ കലയോട് ആഭിമുഖ്യമുള്ളവരാണെങ്കിൽപോലും ചൂഷണം നിശബ്ദമായി സഹിക്കുന്നു. ഇത്തരം അനുഭവങ്ങൾ നേരിട്ടുണ്ടോ എന്ന് കമ്മിറ്റി ഒരു നടിയോട് ചോദിച്ചു. ചിലപ്പോൾ ഉണ്ടാകാമെന്നും പരസ്യമായി പറയാൻ ഭയക്കുന്നുണ്ട് എന്നുമായിരുന്നു മറുപടി. കൃത്യമായ വേതനം നൽകാതെ പറ്റിക്കുന്നു. കരാറിൽ പറയുന്നതും യഥാർഥത്തിൽ നൽകുന്ന തുകയും തമ്മിൽ വലിയ അന്തരമെന്നും മൊഴി. ബി​ഗ് ബജറ്റ് സിനിമയിൽ ഇരുപത് ദിവസം അഭിനയിച്ചതിന് ലഭിച്ചത് നാലായിരം രൂപ മാത്രമെന്നും നടി മൊഴി നൽകി.