27.6 C
Kollam
Wednesday 17th December, 2025 | 10:07:14 PM
Home Blog Page 2285

ഞെട്ടാന്‍ ഒന്നുമില്ല, എല്ലാം ഞങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍, രേവതി

കൊച്ചി. ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിലൂടെ പുറത്തുവന്ന കാര്യങ്ങളില്‍ ഞെട്ടാന്‍ എന്താണുള്ളതെന്ന് നടിയും ഡബ്‌ള്യുസിസി അംഗവുമായ രേവതി.

തങ്ങളെ സംബന്ധിച്ചിടത്തോളം ഞെട്ടാന്‍ ഒന്നുമില്ല. കാരണം എല്ലാം ഞങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങളാണെന്ന് രേവതി പ്രതികരിച്ചു. റിപ്പോര്‍ട്ട് പുറത്തുവന്നാലെ ചില കാര്യങ്ങളൊക്കെ ചെയ്യാന്‍ കഴിയൂ എന്ന് ഡബ്‌ള്യുസിസി പറഞ്ഞത് ഇത്രയും ഗൗരവമേറിയ സാഹചര്യം നിലനില്‍ക്കുന്നതുകൊണ്ടാണെന്നും രേവതി പറഞ്ഞു.

മലയാളസിനിമയെ ഒരു സുരക്ഷിത മേഖലയാക്കാനാണ് ഡബ്‌ള്യുസിസി ഇത്രയധികം കഷ്ടപ്പെട്ടത്. നീതി താമസിച്ചുവെങ്കിലും ഇപ്പോഴെങ്കിലും ലഭിച്ചതില്‍ കേരളസര്‍ക്കാരിനോട് നന്ദിയുണ്ട്. റിപ്പോര്‍ട്ട് ഇതുവരെ വായിച്ചിട്ടില്ല. അതുകഴിഞ്ഞ് ഡബ്‌ള്യുസിസി ഒരുമിച്ച് തീരുമാനമെടുക്കും. അംഗങ്ങളെല്ലാം ഒറ്റക്കെട്ടാണെന്നും, എല്ലാവര്‍ക്കും റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്നും രേവതി വ്യക്തമാക്കി.

സിനിമാ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉച്ചയോടെയാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് 233 പേജുകളുള്ള റിപ്പോര്‍ട്ട് സാംസ്‌കാരിക വകുപ്പ് പുറത്തുവിട്ടത്. വ്യക്തികളെ തിരിച്ചറിയുന്ന വിവരങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.

സിനിമ സെറ്റുകളില്‍ സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് പോകാന്‍ പറ്റാത്ത അവസ്ഥ നിലനില്‍ക്കുന്നു. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനലുകളാണ്. സ്ത്രീയുടെ ശരീരത്തെ പോലും മോശമായ രീതിയില്‍ വര്‍ണിക്കുന്നു. പരാതിയുമായി പോകുന്ന സ്ത്രീകള്‍ക്ക് നേരെ സൈബര്‍ ആക്രമണം നടക്കുന്നു. ഡബ്ല്യു.സി.സിയില്‍ അംഗത്വം എടുത്തത് കൊണ്ട് മാത്രം സിനിമയില്‍ നിന്നും പുറത്താകാന്‍ ശ്രമം നടക്കുന്നു.

സിനിമാ മേഖലയില്‍ ഒരു പവര്‍ ഗ്രൂപ്പ് നിലനില്‍ക്കുണ്ട്. ഇതില്‍ സംവിധായകരും നടന്മാരും നിര്‍മാതാക്കളും ഉള്‍പ്പെടെ 15 പുരുഷന്മാരാണുള്ളത്. ഇവര്‍ സിനിമയെ നിയന്ത്രിക്കുന്നു. ഈ ഗ്രൂപ്പ് പലരേയും വിലക്കിയതായും റിപ്പോര്‍ട്ടിലുണ്ട്. മലയാള സിനിമയിലെ ഒരു നടന്‍ ഈ പവര്‍ ഗ്രൂപ്പിനെ മാഫിയ സംഘം എന്ന് വിശേഷിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അപ്രഖ്യാപിത വിലക്കുമൂലം ഈ നടന് സീരിയലിലേക്ക് പോകേണ്ടി വന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗസ്റ്റ് 21 ന് ഭാരത് ബന്ദ്,ഏതൊക്കെ മേഖലകളെ ബാധിക്കും?

ഡല്‍ഹി. ആഗസ്റ്റ് 21 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് സംവരണ ബച്ചാവോ സംഘര്‍ഷ് സമിതി. എസ് സി- എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സംവരണ ബച്ചാവോ സംഘര്‍ഷ് സമിതി ആഗസ്റ്റ് 21 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഭാരത് ബന്ദിന് മുന്നോടിയായി സോഷ്യല്‍ മീഡിയയിലും വലിയ പ്രചരണം നടക്കുന്നുണ്ട്. എക്സില്‍ ‘#21_August_Bharat_Bandh’ എന്ന ഹാഷ്ടാഗ് നിലവില്‍ ട്രെന്‍ഡിംഗിലാണ്. ഇതിനോടകം പതിനായിരത്തിലേറെ പോസ്റ്റുകള്‍ ഈ ഹാഷ് ടാഗിന് കീഴില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യുകയും അത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുക എന്നതാണ് ഭാരത് ബന്ദിന്റെ പ്രധാന ലക്ഷ്യം.

ഭാരത് ബന്ദിന് വിവിധ സാമൂഹിക രാഷ്ട്രീയ സംഘടനകളുടെ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ബന്ദിനിടെ അക്രമസംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. എല്ലാ ഡിവിഷണല്‍ കമ്മീഷണര്‍മാരും ജില്ലാ മജിസ്‌ട്രേറ്റുകളും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഡിജിപിയും അധ്യക്ഷത വഹിച്ച യോഗത്തില്‍ ആഗസ്റ്റ് 21 ന് നടക്കുന്ന ബന്ദിന് തയ്യാറെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ഭാരത് ബന്ദ് ശക്തമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. പൊലീസ് അവിടെ കനത്ത ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്. പ്രതിഷേധങ്ങള്‍ക്കിടെ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ വിപുലമായ നടപടികളാണ് സ്വീകരിക്കുന്നത്.

ഭാരത് ബന്ദ്- ഏതൊക്കെ മേഖലകളെ ബാധിക്കും?

ഭാരത് ബന്ദ് ആശുപത്രി, പത്രം, പാല്‍ ആംബുലന്‍സുകള്‍ പോലുള്ള അടിയന്തര സേവനങ്ങളെ ബാധിക്കില്ല. പൊതുഗതാഗതം സ്തംഭിക്കാനും ചില സ്വകാര്യ ഓഫീസുകള്‍ അടച്ചിടാനും സാധ്യതയുണ്ട്. ബഹുജന്‍ സംഘടനകള്‍ ഭാരത് ബന്ദില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേരളത്തില്‍ ഭാരത് ബന്ദ് വലിയ സ്വാധീനം ചെലുത്തില്ല. ഭാരത് ബന്ദിനോട് അനുഭാവവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ച് റാലികളും യോഗങ്ങളും നടന്നേക്കും.

ഈ വര്‍ഷം ഇതാദ്യമായല്ല ഭാരത് ബന്ദ് നടക്കുന്നത്. കര്‍ഷക സംഘടനകള്‍ അവരുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി 16 ന് ബന്ദ് സംഘടിപ്പിച്ചിരുന്നു. എന്നിരുന്നാലും ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഇത് കാര്യമായ സ്വാധീനം ചെലുത്തിയില്ല, എന്നാല്‍ പഞ്ചാബിലും ഹരിയാനയിലും കര്‍ഷകരുടെ പ്രക്ഷോഭമുണ്ടായിരുന്നു.

ശൂരനാട്                                  ജിഎച്ച്എസ്എസിൽ കാർഷിക വിപണിയും കുട്ടി കർഷകരെ ആദരിക്കലും നടത്തി

ശൂരനാട്: പുതുവർഷത്തെ വരവേറ്റ് മാതൃഭൂമി സീഡ് ക്ലബ്ബ് ‘കുട്ടി കർഷക ‘രെ ആദരിച്ചു. ജില്ലയിലെ മികച്ച സീഡ് കുട്ടി കർഷനായ ദേവ് ആർ എസ് അമ്പാടി, പഞ്ചായത്തിലെ മികച്ച കുട്ടി കർഷ ഇശൽ, സ്കൂൾ കുട്ടി കർഷകരായ കീർത്തനാ ചന്ദ്രൻ , മാളവിക എന്നിവരെയാണ് ആദരിച്ചത്. പിറ്റിഎ പ്രസിഡൻ്റ് എസ് ഹാരീസ് അധ്യക്ഷതവഹിച്ചു. വാർഡ് മെമ്പർ എസ്.സൗമ്യ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ഗോപാലകൃഷ്ണപിള്ള, ഹരികുമാർ , എന്നിവർ സംസാരിച്ചു. സീഡ് കോഡിനേറ്റർ ശൂരനാട് രാജേന്ദ്രൻ നേതൃത്വം നൽകി. സ്കൂൾ കാർഷിക വിപണിയിൽ കുട്ടികളുടെ പച്ചക്കറി ഉൽപ്പനങ്ങളുടെ വിൽപ്പനയും പ്രദർശനം നടത്തി.’

പൊലീസ് മെഡല്‍ ലഭിച്ചു

കൊട്ടാരക്കര.വിശിഷ്ട സേവനത്തിനു ബഹു. കേരള മുഖ്യമന്ത്രി യുടെ പോലീസ് മെഡൽ ലഭിച്ച കൊട്ടാരക്കര DHQ സബ് ഇൻസ്‌പെക്ടർ ദീപ്തി കുമാർ.. കുന്നത്തൂർ സ്വദേശി ആണ്

കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കൊട്ടാരക്കര: എംസി റോഡില്‍ കൊട്ടാരക്കര കലയപുരത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. മൈലം ഇഞ്ചക്കാട് പരുവക്കുഴിയില്‍ വീട്ടില്‍ രാധാകൃഷ്ണന്‍ (56) ആണ് മരിച്ചത്. ഇന്ന്‌ ഉച്ചക്ക് 1.30-ഓടെയായിരുന്നു സംഭവം. കൊട്ടാരക്കരയില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ്
എതിര്‍ ദിശയില്‍ നിന്നും വന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ രാധാകൃഷ്ണനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പ്രവേശിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊട്ടാരക്കര പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: ശ്രീജ. മക്കള്‍: രാഖികൃഷ്ണന്‍, ആര്യ കൃഷ്ണന്‍.

കുന്നത്തൂര്‍ മിനി സിവില്‍ സ്റ്റേഷന്‍റെ പുതിയ കെട്ടിടം ചോരുന്നു

ശാസ്താംകോട്ട. കുന്നത്തൂര്‍ മിനി സിവില്‍ സ്റ്റേഷന്‍റെ വിവാദമേല്‍നില നിര്‍മ്മാണം ഒരു ദശാബ്ദത്തിലേറെ എടുത്ത് പൂര്‍ർത്തിയായതാണ്. അവിടേക്ക് മാറിക്കയറാന്‍ അനുമതി വാങ്ങി എത്തിയ ഉദ്യോഗസ്ഥര്‍ വലയുന്നു. കെട്ടിടം ചോര്‍ന്നുതുടങ്ങി. പലയിടത്തും നനവ് പിടിച്ച് സിമിന്‍റെ അടരുന്ന നിലയിലാണ്.

ഒരാഴ്ചമുമ്പാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് അവിടേക്ക് മാറിയത്. ഇപ്പോള്‍ രേഖകളും മറ്റും നനയാതെ സൂക്ഷിക്കാന്‍ പാടുപെടേണ്ടി വരുമോ എന്ന ആശങ്കയുണ്ട്. കോടതിക്കെട്ടിടം നിര്‍മ്മിച്ച് വിവാദത്തിലായ കരാറുകാരനായിരുന്നു ഈ കെട്ടിടവും കരാറെടുത്തിരുന്നത്. പണി വല്ലാതെ നീണ്ടു. മൂന്നു അന്യസ്ംസ്ഥാനത്തൊഴിലാളികളെ വച്ച് മാസങ്ങള്‍ എടുത്ത് നിര്‍മ്മാണം നടത്തിയത് നേരത്തേ വാര്‍ത്തയായിരുന്നു. കമ്പുകൊണ്ട് ചുരണ്ടിയാല്‍ സിമിന്‍റ് പൊഴിയുന്നു എന്ന പരാതിയും ഇതിനെച്ചൊല്ലി സമരവും നടന്നതാണ്.

താലൂക്ക് വികസന സമിതിയിലടക്കം നിരവധിതവണ ഈപ്രശ്നങ്ങള്‍ ഉന്നയിച്ചിരുന്നുവെന്നും. തകരാര്‍ പരിഹരിക്കാന്‍ അധികൃതര്‍ തയ്യാരാകാത്ത പക്ഷം ജനകീയസമരം നേരിടേണ്ടി വരുമെന്നും ബ്ളോക്ക് പഞ്ചായത്ത് അംഗം തുണ്ടില്‍ നൗഷാദ് മുന്നറിയിപ്പു നല്‍കി.

താലൂക്ക് ആസ്ഥാനത്ത് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ ഉണ്ട്. കെട്ടിടം ചോര്‍ന്നു തുടങ്ങി.ത് ഇവിടേക്ക് വരാന്‍ കാത്തിരുന്ന ഓഫീസുകളിലെ ഉദ്യോഗസ്ഥരെ ആശങ്കയിലാക്കിയിട്ടുണ്ട്.

തെരുവ് വിളക്കുകൾ കത്തിക്കാൻ നടപടിയില്ല;ബൾബുകളുമായിശാസ്താംകോട്ട പഞ്ചായത്ത്സെക്രട്ടറിക്ക് മുന്നിൽ അംഗങ്ങളുടെ പ്രതിഷേധം

ശാസ്താംകോട്ട:ഗ്രാമ പഞ്ചായത്തിലെ പള്ളിശ്ശേരിക്കൽ മേഖലയിൽ വഴിവിളക്കുകൾ കത്തിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് വാർഡിലേക്ക് നൽകിയ ബൾബുകളുമായി ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ പ്രതിഷേധം. പള്ളിശ്ശേരിക്കൽ 14,16 വാർഡ് അംഗങ്ങളായ ഐ. ഷാനവാസ്, നസീമാ ബീവി എന്നിവരാണ് സെക്രട്ടറിയ്ക്ക് മുന്നിൽ പ്രതിഷേധം ഉയർത്തിയത്.മേഖലയിലെ വഴിവിളക്കുകൾ മാസങ്ങളായി തകരാറിലായിരുന്നു. പൊതുജനങ്ങളിൽ നിന്നും വ്യാപകമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ വഴി വിളക്കുകൾ നന്നാക്കണമെന്ന് ആവശ്യപ്പെട്ടങ്കിലും കരാർ അടിസ്ഥാനത്തിൽ ആളിനെ നിയമിക്കാൻ 4 മാസത്തോളം എടുത്തു. പിന്നീട് ആളിനെ നിയമിച്ചങ്കിലും താല്പര്യമുള്ള മേഖലകളിലാണ് ഇവർ വഴിവിളക്കുകൾ നന്നാക്കുന്നതെന്ന് അംഗങ്ങൾ ആരോപിക്കുന്നു. ഇതിനെ തുടർന്നാണ് പ്രതിഷേധം ഉയർത്തിയത്.അടിയന്തിരമായി പള്ളിശ്ശേരിക്കൽ മേഖലയിലെ വഴിവിളക്കുകൾ നന്നാക്കാമെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു.

കോർപ്പറൽ.ദീപക് ദിലീപൻ അനുസ്മരണ യോഗവും എൻഡോവ്മെൻ്റ് വിതരണവും

ശാസ്താംകോട്ട:കുമ്പളത്ത് ശങ്കുപിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിലെ ബോട്ടണി വിഭാഗം പൂർവ്വവിദ്യാർത്ഥിയും പിന്നീട് ഇന്ത്യൻ എയർഫോഴ്‌സിൽ ഉദ്യോഗസ്ഥനും ആയിരിക്കെ മധ്യപ്രദേശിലെ ആംലയിൽ വെച്ച് കൃത്യനിർവ്വഹണത്തിനിടെ 2018 ഫെബ്രുവരിയിൽ ഉണ്ടായ സ്ഫോടനത്തിൽ വീരമൃത്യ വരിച്ച കോർപ്പറൽ.ദീപക് ദിലീപൻ അനുസ്മരണ യോഗവും എൻഡോവ്മെൻ്റ് വിതരണവും നടത്തി.2006-2009 ബോട്ടണി ബാച്ചിൻ്റെ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.മികച്ച വിദ്യാർത്ഥികൾക്കുള്ള എന്‍ഡോവ്മെന്റ് ബോട്ടണി വിഭാഗത്തിലെ 21- 24 ബാച്ച് പരീക്ഷയില്‍ ഉയർന്ന മാര്‍ക്ക് ലഭിച്ച മീര ബിജുവിന് ശാസ്താംകോട്ട എസ്.ഐ കെ.എച്ച് ഷാനവാസ് സമ്മാനിച്ചു.കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ഡോ.മധു അധ്യക്ഷത വഹിച്ചു.മുൻ ഹെഡ് ഓഫ് ദി ഡിപ്പാർട്ട്മെന്റ് പ്രൊഫ.സത്യപ്രകാശ്,പ്രൊഫ.സവിജ സത്യപ്രകാശ്,കെ.വി രാമാനുജൻ തമ്പിഡോ.ഗീതാകൃഷ്ണൻ നായർ,ശ്രീനാഥ്,ഡോ.പ്രീത.ജി.പ്രസാദ്,അനിൽകുമാർ,ആദർശ്,നീതു,ധന്യ,
ശുഭലക്ഷമി,ലക്ഷ്മി ശ്രീകുമാർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

ഉരുൾപൊട്ടൽ ദുരിത ബാധിതന്റെ അക്കൗണ്ടിൽ നിന്ന് കേരള ഗ്രാമീൺ ബാങ്ക് ഈടാക്കിയ പണം തിരികെ നൽകി

കോഴിക്കോട്. വിലങ്ങാട് ഉരുൾപൊട്ടൽ ദുരിത ബാധിതന്റെ അക്കൗണ്ടിൽ നിന്ന് ഈടാക്കിയ പണം തിരികെ നൽകി കേരള ഗ്രാമീൺ ബാങ്ക്. മഞ്ഞച്ചീളി സ്വദേശി സിജോ തോമസിനാണ് പണം തിരികെ നൽകിയത്.

ഉരുൾ പൊട്ടലിൽ ഏകവരുമാനമായ കട തകർന്നതോടെ ജീവിതം വഴിമുട്ടിയ
വിലങ്ങാട് മഞ്ഞച്ചീളി സ്വദേശി സിജോ തോമസിന് പ്രദേശവാസി പതിനയ്യായിരം
രൂപ സഹായം നൽകിയിരുന്നു. ഈ പണമാണ് കേരള ഗ്രാമീൺ ബാങ്ക് പിടിച്ചെടുത്തത്. ബാങ്കിൽ സിജോയ്ക്ക് ലോൺ ഉണ്ടായിരുന്നു. 14ന് സിജോയുടെ അക്കൗണ്ടിൽ എത്തിയ പണം അന്നുതന്നെ തിരിച്ചടവ് ഇനത്തിൽ  കേരള ഗ്രാമീൺ ബാങ്ക് ഈടാക്കി.

പരാതിയുമായി ബാങ്ക് അധികൃതർക്ക് മുന്നിൽ എത്തിയെങ്കിലും സ്വാഭാവിക നടപടി എന്നായിരുന്നു മറുപടി.
തുടർന്ന് ഇന്ന് രാവിലെയോടെ ബാങ്കിൻ്റെ വിലങ്ങാട് ശാഖയിലെത്തി സിജോ പരാതി എഴുതി നൽകി. അതിനിടെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ ബാങ്കിന് മുന്നിലേക്കെത്തി.

പിന്നാലെയാണ്, പണം തിരികെ നൽകാനുള്ള കേരള ഗ്രാമീൺ ബാങ്കിൻ്റെ തീരുമാനം. ഈടാക്കിയ 15,000 രൂപയും സിജോയുടെ അക്കൗണ്ടിൽ തിരികെ നിക്ഷേപിച്ചു.

ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ നടപടി ആവശ്യപ്പെട്ട് ഡിജിപിക്കും,വനിതാ കമ്മീഷനും പരാതി

തിരുവനന്തപുരം.ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ നടപടി ആവശ്യപ്പെട്ട് ഡിജിപിക്കും,വനിതാ കമ്മീഷനും പരാതി.യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബിൻ വർക്കിയാണ് പരാതി നൽകിയത്.ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഗുരുതരമാണ്.ഹേമ കമ്മറ്റി റിപ്പോർട്ടിൽ പറയുന്ന ഗുരുതരമായ ലൈംഗിക അതിക്രമ വിഷയങ്ങളിൽ കുറ്റക്കാരായവർക്കെതിരെ കേസുകൾ എടുത്ത് നിയമനടപടി സ്വീകരിക്കണം.കുറ്റക്കാരുടെ പേര് വിവരങ്ങൾ പുറത്തുവിടണമെന്നും ആവശ്യം