തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും നൽകി.
മലയോര മേഖലകളിൽ മഴ കനക്കാൻ സാധ്യതയുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ മഴ ലഭിച്ച ഇടങ്ങളിൽ പ്രത്യേക ജാഗ്രത തുടരണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
ബിഹാർ :ഹാജിപൂരിൽ ആർജെഡി നേതാവിനെ വെടിവെച്ചു കൊന്നു. മുൻസിപ്പൽ കൗൺസിലറായ പങ്കജ് റായ് ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് വീടിന് സമീപത്തെ തുണിക്കടയിൽ നിൽക്കുമ്പോൾ ബൈക്കിലെത്തിയ മൂന്നംഗ സംഘം പങ്കജ് റായിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു
ബന്ധുക്കളും നാട്ടുകാരും ചേർന്ന് പങ്കജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ഥാനത്ത് ക്രമസമാധാനം സംരക്ഷിക്കുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു.
നിതീഷ് കുമാർ നയിക്കുന്ന എൻഡിഎ ഗുണ്ടകളാണ് പങ്കജിനെ കൊലപ്പെടുത്തിയതെന്നും തേജസ്വി ആരോപിക്കുന്നു. തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് പങ്കജ് ആറ് മാസം മുമ്പ് പോലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും നടപടിയൊന്നും എടുത്തില്ലെന്ന് കുടുംബവും ആരോപിച്ചു.
കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരി തസ്മിതിനായി അന്വേഷണം ഊർജിതം. കുട്ടിയുടെ ചെന്നൈയിലുള്ള സഹോദരനിൽ നിന്ന് പോലീസ് വിവരങ്ങൾ തേടി. കുട്ടി ചെന്നൈയിലുള്ള സഹോദരനെ ബന്ധപ്പെട്ടിട്ടുണ്ടോ എന്നറിയാനാണ് പോലീസ് വിവരം തേടിയത്. കുട്ടി കന്യാകുമാരിയിൽ തന്നെയുണ്ടെന്നാണ് നിഗമനം.
കന്യാകുമാരിയിൽ പോലീസ് വ്യാപക തെരച്ചിൽ നടത്തുകയാണ്. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിക്കുകയാണ് ഇതുവരെയുള്ള തിരച്ചിലിൽ സൂചനകളൊന്നുമില്ല ബീച്ചിലും അടഞ്ഞ് കിടക്കുന്ന കടകളിലും പരിശോധന തുടരുകയാണ്. ഇന്നലെ രാവിലെയാണ് അസം സ്വദേശിനിയായ തസ്മിത് തംസും വീടുവിട്ടിറങ്ങിയത്. കുട്ടിയെ കാണാതായിട്ട് 24 മണിക്കൂർ പിന്നിട്ടു.
ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്നും ബംഗളൂരു-കന്യാകുമാരി ട്രെയിനിൽ കുട്ടി യാത്ര ചെയ്യുന്ന ചിത്രം പോലീസിന് ലഭിച്ചിരുന്നു. കുട്ടിയെ കണ്ട് സംശയം തോന്നിയ ഒരു വിദ്യാർഥി പകർത്തിയ ചിത്രമാണ് തെരച്ചിലിൽ നിർണായകമായത്.
ശാസ്താംകോട്ട:ചക്കുവള്ളിക്ക് സമീപം പ്രവർത്തിക്കുന്ന മതപഠന കേന്ദ്രത്തിലെ 15കാരനായ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ അധ്യാപകനെ പൊലീസ് വലയിലാക്കിയത് തന്ത്രപരമായി.പരാതിയെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ പ്രശ്നം പറഞ്ഞു തീർക്കാമെന്ന് വിശ്വസിപ്പിച്ച് കരുനാഗപ്പള്ളിയിൽ എത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.കൊല്ലം മയ്യനാട് ധവളക്കുഴി എ.എസ് മൻസിൽ അൽത്താഫ് (24)നെയാണ് പോക്സോ വകുപ്പ് പ്രകാരം ശൂരനാട് സി.ഐ ജോസഫ് ലിയോണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.ഒന്നര മാസം മുമ്പാണ് ഇയ്യാൾ അധ്യാപകനായി മതപഠന കേന്ദ്രത്തിൽ എത്തിയത്.പീഡനം അസഹ്യമായതിനെ തുടർന്നു കുട്ടി വിവരം വീട്ടിൽ അറിയിക്കുകയായിരുന്നു. വീട്ടുകാരാണ് പൊലീസിൽ പരാതി നൽകിയത്.മതപഠന കേന്ദ്രത്തിലെ മറ്റ് വിദ്യാർത്ഥികളെ ഇയ്യാൾ കായികമായി ഉപദ്രവിച്ചിട്ടുള്ളതായും പരാതിയുണ്ട്.
? കേരളത്തില്‍ അതിശക്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 6 ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 2 ചക്രവാതചുഴിയും മധ്യ കിഴക്കന്‍ അറബിക്കടല്‍ മുതല്‍ മാലിദ്വീപ് വരെ 0 .9 കിലോമീറ്റര്‍ ഉയരത്തിലായി ന്യുനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതുമാണ് കേരളത്തിലെ അതിശക്ത മഴക്ക് കാരണം.
? പതിമൂന്ന് ഇനങ്ങളുള്ള ഓണക്കിറ്റ് സംസ്ഥാനത്തെ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ് ലക്ഷം പേര്‍ക്ക് 36 കോടി രൂപ ചെലവിലാണ് ഈ വര്‍ഷത്തെ കിറ്റ് വിതരണം. സപ്ലൈകോ ഓണവിപണികള്‍ സെപ്തംബര്‍ 6 മുതല്‍ ആരംഭിക്കും. ജൈവ പച്ചക്കറിയും, ഓണം ഫെയറുകളും ഒരുക്കും.
? സ്ത്രീകളെ മാന്യമായും ബഹുമാനത്തോടെയും കാണണമെന്നും സ്ത്രീയേയും പുരുഷനേയും വേര്‍തിരിച്ച് കാണുന്നത് അംഗീകരിക്കാനാവില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു ഗവര്‍ണറുടെ പ്രതികരണം.
? തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ മുങ്ങിമരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ അമ്മയ്ക്ക് വീട് വച്ച് നല്‍കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍ നല്‍കിയ ശുപാര്‍ശയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. 3 സെന്റില്‍ കുറയാത്ത സ്ഥലം ജില്ലാ പഞ്ചായത്ത് കണ്ടെത്തി നല്‍കണം.
? ഓണത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്തു നിന്ന് ബംഗളുരുവിലേക്കും തിരിച്ചും പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വെ. കൊച്ചുവേളിയില്‍ നിന്ന് ബംഗളുരു എസ്എംവിടി സ്റ്റേഷനിലേക്കാണ് 16 തേര്‍ഡ് എ.സി കോച്ചുകളുള്ള ട്രെയിന്‍ അനുവദിച്ചിരിക്കുന്നത് .
? ജസ്‌ന തിരോധാന കേസില്‍ സി ബി ഐ അന്വേഷണം പുരോഗമിക്കുന്നു. ഇന്നലെ മുണ്ടക്കയത്ത് എത്തിയ സി ബി ഐ സംഘം കേസിന്റെ വിവരങ്ങള്‍ ശേഖരിച്ചു. മുണ്ടക്കയം ലോഡ്ജിന്റെ ഉടമ ബിജു സേവിയറിന്റെ മൊഴി സി ബി ഐ രേഖപ്പെടുത്തി.
? മലപ്പുറം പൊലിസ് അസോസിയേഷന്‍ യോഗത്തില്‍ ജില്ലാ പൊലിസ് മേധാവിയെ അധിക്ഷേപിച്ച പി വി അന്‍വര്‍ എം എല്‍ എക്കെതിരെ ഐ പി എസ് അസോസിയേഷന്‍. സേനാംഗങ്ങളുടെ യോഗത്തില്‍ വച്ച് വ്യക്തിപരമായി ഉദ്യോഗസ്ഥനെ അധിക്ഷേപിച്ചതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നാണ് അസോസിയേഷന്‍ അംഗങ്ങളുടെ ആവശ്യം.
? കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കാനായി കൈറ്റ് ഗ്‌നു ലിനക്‌സ് 22.04 എന്ന പുതുക്കിയ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം സ്യൂട്ട് കൈറ്റ് തയ്യാറാക്കി. ഓഗസ്റ്റ് 23 ന് രാവിലെ 10.30 ന് എറണാകുളം കൈറ്റ് കേന്ദ്രത്തില്‍ നടക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് സംസ്ഥാന ക്യാമ്പിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രകാശനം നിര്‍വഹിക്കും.
? പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ ദലിത്, ആദിവാസി സംഘടനകള്‍ പ്രഖ്യാപിച്ച സംസ്ഥാന ഹര്‍ത്താല്‍ തുടങ്ങി. ഹര്‍ത്താല്‍ ജനകീയ സഹകരണത്തോടെ വിജയിപ്പിക്കുമെന്നും ബലം പ്രയോഗിച്ചോ, നിര്‍ബന്ധിച്ചോ ജനജീവിതം തടസപ്പെടുത്തില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.
? പത്തനംതിട്ട ഏരിയാ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തി സിപിഎം. ഏരിയാ കമ്മിറ്റിയംഗം അന്‍സാരി അസീസിനെയാണ് ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ തോമസ് ഐസക്കിനെ പരിഹസിക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് നടപടി.
? ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വര്‍ണ്ണം തട്ടിയെടുക്കാനായി മുന്‍ മാനേജര്‍ പകരം വെച്ച വ്യാജ സ്വര്‍ണ്ണം പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി മധു ജയകുമാര്‍ വച്ച 26 കിലോ വ്യാജ സ്വര്‍ണ്ണമാണ് കണ്ടെടുത്തത്. ബാങ്കില്‍ നിന്നും 40 കോടിയോളം രൂപയാണ് സ്വകാര്യ ധനകാര്യ സ്ഥാപനം സ്വര്‍ണ പണയത്തില്‍ വായ്പയെടുത്തത്.
? രണ്ടേകാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടുമായി മലയാളികള്‍ അടക്കം നാല് പേര്‍ കര്‍ണാടകയിലെ മംഗളൂരുവില്‍ അറസ്റ്റില്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് മംഗ്ളൂരു ക്ലോക്ക് ടവറിന് സമീപത്തെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
? ഓണ്‍ലൈന്‍ ലോണ്‍ എടുത്ത യുവതി ലോണ്‍’ നല്‍കിയവരുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്തു. എറണാകുളം വേങ്ങൂര്‍ എടപ്പാറ സ്വദേശിനി ആരതി (30)ആണ് മരിച്ചത്.
? ബിസിസിഐ സെക്രട്ടറി ജയ് ഷാ പുതിയ ചെയര്‍മാനായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റായ ജയ് ഷായെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
തിരുവനന്തപുരം.കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ ആഗസ്ത് 20 ശ്രീനാരായണ ഗുരു ജയന്തി മുതൽ ആഗസ്ത് 28 അയ്യൻകാളി ജയന്തി വരെ നടക്കുന്ന നവോത്ഥാനവാരത്തിന് തുടക്കമായി.
നമുക്ക് ജാതിയില്ല വിളംബര ശതാബ്‌ദി സ്മാരക ശ്രീനാരായണഗുരു പ്രതിമയിൽ ബാലഭവൻ ചെയർമാൻ വി.കെ പ്രശാന്ത് എം എൽ എയ്ക്കും കടകംപള്ളി സുരേന്ദ്രൻ എം എൽ എയ്ക്കുമൊപ്പം ബാലഭവൻ വിദ്യാർഥികൾ പുഷ്‌പാർച്ചന നടത്തി. തുടർന്ന് ‘നവോത്ഥാന കേരളം’ എന്ന വിഷയത്തിൽ കുട്ടികൾക്കായുള്ള പ്രസംഗ മത്സരം നടന്നു. ബാലഭവൻ പ്രിൻസിപ്പൽ ഇൻ-ചാർജ്ജ് വി കെ നിർമല കുമാരി, എക്സിക്യൂട്ടീവ് ഓഫീസർ ഒ കെ രാജൻ , ബാലഭവൻ ജീവനക്കാർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു . നവോത്ഥാനവാരത്തിന്റെ ഭാഗമായി ആഗസ്ത് 25ന് രാവിലെ 9.30 മുതൽ കുട്ടികൾക്കായി ചിത്രകല, സാഹിത്യ രചനാമത്സരങ്ങളും വൈകുന്നേരം 5 മണിക്ക് കനകക്കുന്ന് പ്രവേശനകവാടത്തിനു മുന്നിൽ ‘നവോദയം’ ഡോക്യു്ഡ്രാമ അരങ്ങേറും. ആഗസ്ത് 28 അയ്യൻകാളി ദിനത്തിൽ വെള്ളയമ്പലം അയ്യൻകാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തും. വൈകുന്നേരം 4.30 മുതൽ ബാലഭവൻ ആഡിറ്റോറിയത്തിൽ നവോത്ഥാന സദസ്സ് നടക്കും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും.
ശാസ്താംകോട്ട. പി. എൻ. പണിക്കർ അനുസ്‌മരണത്തിന്റെ ഭാഗമായി ശാസ്താംകോട്ട ഗവ എച്ച്എസ്എസ് എന്‍എസ്എസ് യൂണിറ്റ് മാവേലിക്കര ഗ്ലോബൽ ബുക്‌സുമായി സഹകരിച്ച് പുസ്‌തകോത്സവം നടത്തുന്നു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് 21,22,23 തീയതികളിൽ ആണ് പ്രോഗ്രാം. DC ബുക്സ‌്, മാതൃഭൂമി ബുക്‌സ്, ഗ്രീൻ ബുക്സ് എന്നീ പ്രസാധകരുടെ പുസ്തകങ്ങളും ഉണ്ടാവും.
കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ പുതിയ മേൽശാന്തിയായി കുടവട്ടൂർ രതീഷ് കുമാർ തിരുമേനി. കുടവട്ടൂർ, മുന്തിരികുളത്ത് ഇല്ലത്ത് (ജയഭവൻ) രതീഷ് കുമാറിനെ നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. നിലവിൽ തൃക്കണ്ണമംഗൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം മേൽ ശാന്തി ആണ്. മുൻപ് കൊട്ടാരക്കര ഗണപതി ക്ഷേത്രം കീഴ് ശാന്തി, ആര്യൻകാവ്, അച്ചൻകോവിൽ ക്ഷേത്രങ്ങളിൽ മേൽ ശാന്തിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കരുനാഗപ്പള്ളി. വയനാട്ടിൽ സർവ്വസ്വവും നഷ്ടപ്പെട്ട് ദുരന്തം അനുഭവിക്കുന്ന ജനതയെ സഹായിക്കുന്നതിന് ,അവരുടെ പുനരുദ്ധാരണത്തിനും കൈത്താങ്ങായി ആഗസ്റ്റ് മാസം 22 തീയതി വ്യാഴാഴ്ച്ച രാവിലെ 7.30 ന് പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റർസ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കരുനാഗപ്പള്ളി, കുന്നത്തൂർ താലൂക്കിലെ മുഴുവൻ ബസ്സുകളും കാരുണ്യ യാത്രയായി സർവ്വീസ് നടത്തുന്നു അന്നത്തെ കളക്ഷൻ തുക വയനാടിൻ്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയാണ് .ഈ കാരുണ്യ യാത്രയുടെ ഫ്ളാഗ് ഓഫ് ബഹു : കരുനാഗപ്പള്ളി എം.എൽ.എ സി.ആർ . മഹേഷ് , ബഹു : കരുനാഗപ്പള്ളി മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു എന്നിവർ ചേർന്ന് നിര്‍വഹിക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് കുമ്പളത്ത് രാജേന്ദ്രന്‍, സെക്രട്ടറി സഫ അഷ്റഫ് എന്നിവര്‍ അറിയിച്ചു.
ശാസ്താംകോട്ട : രണ്ട് ദേശീയ പാതകൾ സംഗമിക്കുന്ന, കുന്നത്തൂരിലെ ഏറ്റവും പ്രധാനപ്പെട്ട ടൗൺ ആയ ഭരണിക്കാവിൻ്റെ വികസനം തേടിയുള്ള കാത്തിരിപ്പിന് വർഷളുടെ പഴക്കമുണ്ട്. കൊല്ലം – തേനീ ദേശീയപാതയും വണ്ടിപ്പെരിയാർ – ഭരണിക്കാവ് ദേശീയപാതയും, ചവറ – പത്തനംതിട്ട സംസ്ഥാന പാതയും ഒക്കെ സംഗമിക്കുന്ന സ്ഥലമായിട്ടും ഭരണിക്കാവിൻ്റെ വികസനത്തിൽ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും ഇഛാശക്തിയോടെ പ്രവർത്തിക്കുന്നില്ല എന്നാണ് പ്രധാന ആക്ഷേപം. കടപുഴ പാലം യാഥാർത്ഥ്യമായതോടെയാണ് ഭരണിക്കാവ് ടൗൺ വികസനത്തിലേക്ക് ചുവട് വച്ചത്. അടൂർ – പത്തനംതിട്ട, കുണ്ടറ, ചവറ – കരുനാഗപ്പള്ളി, ചക്കുവള്ളി, പതാരം തുടങ്ങിയ നിരവധി ദിക്കുകളിലേക്കുള്ള റോഡുകൾ സംഗമിക്കുന്ന സ്ഥലം എന്ന പ്രത്യേകതയും ഭരണിക്കാവിന് ഉണ്ട്. അതുകൊണ്ട് തന്നെ കെ.എസ്.ആർ.റ്റി. സി – സ്വകാര്യ ബസുകൾ അടക്കം നൂറുകണക്കിന് ബസുകളും മറ്റ് ആയിരക്കണക്കിന് വാഹനങ്ങളും നിമിഷം പ്രതിഭരണിക്കാവ് ടൗണിലൂടെ കടന്ന് പോകുന്നുണ്ട്. എന്നാൽ ഇവിടെ സിഗ്നൽ ലൈറ്റ് ഇല്ല എന്നതാണ് ഏറെ സവിശേഷത. ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഹോം ഗാർഡുകൾ എത്തിയാണ് ഗതാഗതം നിയന്ത്രിക്കുന്നത്. അതുകൊണ്ട് തന്നെ ഏത് സമയവും ഇവിടെ ഗതാഗത കുരുക്കാണ്. പ്രത്യേകിച്ചും രാവിലെയും വൈകിട്ടും. ഭരണിക്കാവിലെ ബസ് സ്റ്റാൻഡ് നിരവധി തവണ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടങ്കിലും രണ്ടോമൂന്നോ മാസത്തിനുള്ളിൽ പ്രവർത്തനം നിലയ്ക്കും എന്നുള്ളതിനാൽ ഇവിടെ ട്രിപ്പ് അവസാനിപ്പിക്കുന്ന സ്വകാര്യ ബസുകൾ അടക്കം റോഡരികിലാണ് പാർക്ക് ചെയ്യുന്നത്. റോഡുകളുടെ വീതി കുറവും റോഡുകളിലേക്കുള്ള കൈയ്യേറ്റവും മൂലം അപകടസാധ്യത യുംഏറെയാണ്. പല ദിക്കുകളിലേക്കും വാഹനങ്ങൾ തിരിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്.ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ എത് .ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവർ അലക്ഷ്യമായി ഇരുചക്ര വാഹനങ്ങൾ അടക്കം റോഡിൽ പാർക്ക് ചെയ്ത് പോകുന്നതും അനധികൃത വഴിയോര കച്ചവടങ്ങളും ഗതാഗത കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. നൂറുകണക്കിന് ആളുകൾ വിവിധ ദിക്കുകളിലേക്ക് ബസ് കാത്ത് നിൽക്കുന്നുണ്ടെങ്കിലും ഒരു സ്ഥലത്ത് പോലും ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ല. മഴയും വെയിലും ഏറ്റ് റോഡരികിലോ കടതിണ്ണകളിലോ നിൽക്കേണ്ട അവസ്ഥയാണ്. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യവും ഇല്ല. എല്ലാ വാഹനങ്ങളും ഭരണിക്കാവ് ടൗണിൽ പ്രവേശിക്കാതെ മറ്റ് സ്ഥലങ്ങളിലേക്ക് പോകാൻ കഴിയുന്ന ചില സമാന്തര പാതകൾ അനിയോജ്യമായി ടൗണിന് സമീപത്ത് തന്നെ ഉണ്ടങ്കിലും അത് പ്രയോജനപ്പെടുത്തി എടുക്കുന്നതിനുള്ള ശ്രമവും ഉണ്ടായിട്ടില്ല.