ചണ്ഡീഗഡ്.എ ടി എം തട്ടിപ്പുകാരനെ മറുനാട്ടിലെത്തി പിടികൂടി പോലീസ്
ഹരിയാന സ്വദേശി ആലത്തെയാണ് തോപ്പുംപടി പോലീസ് പിടികൂടിയത്
ഹരിയാനയിലെ മേവാതിൽ എത്തിയാണ് പോലീസ് സംഘം പ്രതിയെ പിടികൂടിയത്
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ എടിഎം തട്ടിപ്പുകളിൽ നിരവധി കേസുകൾ ഉള്ള പ്രതിയാണ് ആലം
എറണാകുളം ജില്ലയിലും നിരവധി തട്ടിപ്പുകൾ നടത്തിയതായി പ്രതി പോലീസിനോട് സമ്മതിച്ചു
എ ടി എം തട്ടിപ്പുകാരനെ മറുനാട്ടിലെത്തി പിടികൂടി പോലീസ്
കെഎസ്എഫ്ഇ ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
മലപ്പുറം. കെഎസ്എഫ്ഇ മലപ്പുറം വളാഞ്ചേരി ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തായി. പത്ത് മാസത്തിനിടെ നടന്നത് ഏഴ് കൊടിയുടെ തട്ടിപ്പ് എന്ന് കണ്ടെത്തൽ.ശാഖയിലെ ഗോൾഡ് അപ്രൈസർ കൊളത്തൂർ സ്വദേശി രാജനെ വളാഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു.
തട്ടിപ്പ് വിവരം പുറത്ത് വന്നതിന് പിന്നാലെ KSFE ഇന്റേണൽ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ ആണ് 7 കോടിയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്.പത്ത് അകൗണ്ടുകളിലായാണ് മുക്കുപണ്ടം പണയം വെച്ചത്.പ്രതികൾ നിരവധി തവണ വളാഞ്ചേരി ശാഖയിൽ മാത്രം ഇടപാട് നടത്തിയിട്ടുണ്ട്.സംഭവത്തിൽ ശാഖയിലെ ഗോൾഡ് അപ്രൈസർ മലപ്പുറം കൊളത്തൂർ സ്വദേശി രാജനെ പൊലീസ് കാസ്റ്റഡിയിൽ എടുത്തു.
അപ്രൈസർ അറിയാതെ തട്ടിപ്പ് നടത്താനാകില്ല എന്നാണ് പൊലീസിന്റെ നിഗമനം. മുക്കുപണ്ടം പണയം വെച്ച് ഒരു കോടി നാല്പത്തി എട്ടായിരം രൂപ തട്ടി എടുത്തു എന്നായിരുന്നു ശാഖാ മാനേജർ പൊലീസിൽ നൽകിയ പരാതി.
രാജന് പുറമെ പാലക്കാട് സ്വദേശികളായ പടപ്പേതൊടി അബ്ദുൽ നിഷാദ്,കൊരക്കോട്ടിൽ മുഹമ്മദ് അഷ്‌റഫ്,പറങ്ങാട്ടുതൊടി റഷീദലി,കാവുംപുറത്ത് മുഹമ്മദ് ശരീഫ് എന്നിവർ ആണ് പ്രതികൾ.ഇതിന് പുറമെ മറ്റൊരു അപ്രൈസറെ കൂടി പ്രതി ചേർത്തിട്ടുണ്ട്.അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടേക്കും.പ്രതികൾ ഉന്നത സ്വാധീനം ഉള്ളവർ ആണ് എന്നാണ് സൂചന.
നടൻ വിജയിയുടെ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റ പതാക പുറത്തിറക്കി
നടൻ വിജയിയുടെ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റ പതാക പുറത്തിറക്കി. ചെന്നൈ പനയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് രാവിലെ നടന്ന ചടങ്ങില്‍ വിജയ് പതാക ഉയര്‍ത്തി. ചുവപ്പും മഞ്ഞയുമാണ് പതാക നിറം. കൊടിയുടെ മധ്യത്തിലായി രണ്ട് ആനകളുടെ ചിത്രവും ഒരു പീലി വിടര്‍ത്തിയാടുന്ന മയിലിന്റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്
പാര്‍ട്ടി ആസ്ഥാനത്തെ 30 അടി ഉയരത്തിലുള്ള കൊടിമരത്തിലാണ് പതാക ഉയര്‍ത്തിയത്. തെരഞ്ഞെടുക്കപ്പെട്ട മൂന്നൂറ് അംഗങ്ങള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പാര്‍ട്ടി പതാക ഇന്ന് പുറത്തിറക്കുമെന്ന് പാര്‍ട്ടിയുടെ ഔദ്യോഗിക സമൂഹമാധ്യമപേജിലൂടെ അറിയിച്ചിരുന്നു.
പാര്‍ട്ടിയുടെ ഔദ്യോഗിക ഗാനവും ഇന്ന് പുറത്തിറക്കിയേക്കും. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ ലക്ഷ്യമിട്ടാണ് വിജയുടെ പ്രവര്‍ത്തനം.
മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി… വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു
മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി. വിമാനം സുരക്ഷിതമായി ലാൻ്റ് ചെയ്തു. ഭീഷണി സന്ദേശത്തെ തുടർന്ന് വിമാനത്തിൽ വിശദമായ പരിശോധന നടത്തും. യാത്രക്കാരെ ഇറക്കിയ ശേഷമായിരിക്കും പരിശോധന. ബോബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ലാൻഡിംഗിന് കൂടുതൽ സുരക്ഷ ഒരുക്കിയിരുന്നു. മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് ലാന്റ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് സന്ദേശം എത്തിയത്. വ്യാജ സന്ദേശമാണെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ, ഭീഷണി സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ സുരക്ഷ കൂട്ടുകയായിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി:
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സ്വദേശിയാണ് ഹർജി നൽകിയത്. പൂർണമായ ഹേമ കമ്മിറ്റി റിപ്പോർട്ടും ആധാരമാക്കിയ തെളിവുകളും വിളിച്ചു വരുത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു
റിപ്പോർട്ടിൻ മേൽ നടപടി സ്വീകരിക്കാൻ ഡിജിപിക്ക് നിർദേശം നൽകണമെന്നാണ് മറ്റൊരു ആവശ്യം. ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതി സ്വീകരിക്കുന്ന നിലപാട് വിഷയത്തിൽ നിർണായകമാകും. കഴിഞ്ഞ ദിവസമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടത്
സിനിമയിൽ സ്ത്രീകൾ പലരീതിയിലുള്ള പീഡനങ്ങൾക്ക് ഇരയാകുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത്. ലൈംഗിക പീഡനം, തൊഴിൽപരമായ പീഡനങ്ങൾ, വേതന കുറവ് തുടങ്ങിയ കാര്യങ്ങളൊക്കെ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നാലര വർഷത്തിന് ശേഷമാണ് സർക്കാർ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത്.
ബണ്ണിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ
“കഴിക്കുന്ന ബണ്ണിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. ചങ്ങനാശേരി പുഴവാത് കൊട്ടാരച്ചിറ അമ്പാടി ബിജു (24), റെയിൽവേ സ്റ്റേഷൻ ഹൗസിങ് ബോർഡ് കോളനി തോപ്പിൽ താഴ്ചയിൽ ടി എസ് അഖിൽ (24) എന്നിവരാണു പിടിയിലായത്.
ഇന്നലെ രാവിലെ പെരുന്ന രാജേശ്വരി കോംപ്ലക്സ് ജംക്‌ഷനു സമീപമായിരുന്നു സംഭവം. ബണ്ണിനുള്ളിൽ 20.9 ഗ്രാം എംഡിഎംഎ പൊതികളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ചങ്ങനാശേരി പൊലീസും ചേർന്നാണ് യുവാക്കളെ പിടികൂടിയത്.
ബംഗളൂരുവിൽ നിന്നു ബസിലാണ് ഇവർ എംഡിഎംഎ കടത്തിക്കൊണ്ടുവന്നതെന്നു പൊലീസ് പറഞ്ഞു. എസ്ഐ സന്തോഷ്, എഎസ്ഐമാരായ രഞ്ജീവ് ദാസ്, കെ.എൻ.അംബിക, സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
13കാരിയെ തിരികെ എത്തിക്കാൻ പോലീസ് സംഘം വിശാഖപട്ടണത്തേക്ക് തിരിച്ചു; കുട്ടിയെ കണ്ടെത്തിയത് താംബരം എക്‌സ്പ്രസിൽ
തിരുവനന്തപുരം:
കഴക്കൂട്ടത്ത് നിന്ന് കാണാതായി 37 മണിക്കൂറിന് ശേഷം കണ്ടെത്തിയ അസം സ്വദേശിയായ 13 വയസുകാരിയെ തിരിച്ചെത്തിക്കാൻ ശ്രമം. കഴക്കൂട്ടത്ത് നിന്ന് വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ട്രെയിനിൽ വിശാഖപട്ടണത്തേക്ക് തിരിച്ചു. കഴക്കൂട്ടം എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിശാഖപട്ടണത്തേക്ക് തിരിച്ചത്.
ആർപിഎഫിന്റെ സംരക്ഷണയിലാണ് കുട്ടി നിലവിലുള്ളത്. ഇന്നലെ രാത്രി പത്തേകാലോടെയാണ് മലയാളി അസോസിയേഷൻ പ്രവർത്തകർ താംബരം എക്‌സ്പ്രസിൽ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തിരിച്ചെത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷമാകും കുടുംബത്തെ ഏൽപ്പിക്കുക.
കുട്ടിക്ക് കൗൺസിലിംഗും നൽകും. കുട്ടിയെ വിമാനമാർഗം തിരുവനന്തപുരത്ത് എത്തിക്കാനാണ് നീക്കം. ട്രെയിനിലെ ബെർത്തിനുള്ളിൽ കിടന്നുറങ്ങുന്ന നിലയിലായിരുന്നു പെൺകുട്ടി. കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് വിവരം.
ആന്ധ്രപ്രദേശിലെ അനാഗപള്ളിയിൽ സ്ഫോടനം: 17 മരണം
ഹൈദരാബാദ്.ആന്ധ്രപ്രദേശിലെ അനാഗ പള്ളിയിൽ സ്ഫോടനം: 17 മരണം.സ്ഫോടനം ഉണ്ടായത് മരുന്ന് നിർമ്മാണ കമ്പനിയിൽ.
20 പേരുടെ പരിക്ക് ഗുരുതരം എന്ന് റിപ്പോർട് അച്യുതപുരം സ്പെഷ്യൽ എക്കണോമിക്സ് സോണിലാണ് സംഭവം. രണ്ട് ഷിഫ്റ്റ് കളിലായി 381 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്
രാഹുൽ ഗാന്ധി ശ്രീനഗറിൽ
ശ്രീനഗര്‍.പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശ്രീനഗറിൽ. നേതാക്കളും പാർട്ടി പ്രവർത്തകരുമായി ഇന്ന് കൂടിക്കാഴ്ച. ശ്രീനഗറിലെ സന്ദർശനത്തിനുശേഷം രാഹുൽഗാന്ധി കാശ്മീരിലേക്ക്.
ശ്രീനഗറിൽ രാവിലെ 10 മണിക്കാണ് പാർട്ടി പ്രവർത്തകരുമായുള്ള യോഗം. നിയമസഭാ തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. അതിനുശേഷം ശ്രീനഗറിൽ വച്ച് രാഹുൽഗാന്ധിയുടെ വാർത്താസമ്മേളനം. ശ്രീനഗറിലെ പരിപാടികൾക്കുശേഷം കശ്മീരിൽ എത്തുന്ന രാഹുൽഗാന്ധി ബാങ്ക്വറ്റ് റിസോർട്ടിൽ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ സന്ദർശനം.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയും രാഹുൽഗാന്ധിക്ക് ഒപ്പമുണ്ട്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി നിർണായക രാഷ്ട്രീയ നീക്കങ്ങൾക്ക സാധ്യതയെന്നും സൂചന.
കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 കാരിയെ വിശാഖപട്ടണത്ത് കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് ഇന്നലെ രാവിലെ ഒമ്പത് മണി മുതല്‍ കാണാതായ അസം സ്വദേശിനിയായ 13കാരി പെൺകുട്ടിയെ കണ്ടെത്തി.
വിശാഖപട്ടണത്ത് നിന്നാണ് കുട്ടിയെ 37 മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവില്‍ കണ്ടെത്തിയിരിക്കുന്നത്. ട്രെയിനിനുള്ളിലെ ബെര്‍ത്തില്‍ ഉറങ്ങുന്ന നിലയിലായിരുന്നു പെണ്‍കുട്ടി. ട്രെയിനിലുണ്ടായിരുന്ന മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ വ്യക്തമാക്കി.





































