തിരുവനന്തപുരം. കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ ശ്രീനാരായണഗുരു ജയന്തി മുതൽ അയ്യങ്കാളി ജയന്തി വരെ സംഘടിപ്പിച്ച നവോത്ഥാനവരാചാരണത്തിന് സമാപനം. ബാലഭവൻ ചെയർമാൻ വി കെ പ്രശാന്ത് എംഎൽ എയുടെ നേതൃത്വത്തിൽ വെള്ളായമ്പലം അയ്യങ്കാളി പ്രതിമയിൽ കുട്ടികൾ പുഷ്പാർച്ചന നടത്തി. തുടർന്ന് ബാലഭവൻ ആഡിറ്റോറിയത്തിൽ വി കെ പ്രശാന്ത് എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന നവോത്ഥാന സദസ്സിൽ കവിയും സാംസ്‌കാരിക പ്രവർത്തകനുമായ വിനോദ് വെള്ളായണി മുഖ്യപ്രഭാഷണം നടത്തി. ബാലഭവൻ എക്സിക്യൂട്ടീവ് ഓഫീസർ ഒ കെ രാജൻ സ്വാഗതവും പ്രിൻസിപ്പൽ ഇൻ ചാർജ്ജ് വി കെ നിർമലകുമാരി നന്ദിയും പറഞ്ഞു. നവോത്ഥാനവാരത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി നടന്ന കലാ സാഹിത്യ മത്സരവിജയികൾക്ക് സമ്മാനദാനം നടന്നു. തുടർന്ന് സതീഷ് ജി നായർ രചനയും സംവിധാനവും നിർവഹിച്ച ‘നവോദയം ’ ഡോക്യുഡ്രാമ വിദ്യാർഥികൾ അവതരിപ്പിച്ചു.
മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയയാള്‍ പിടിയില്‍
അഞ്ചല്‍: മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുത്തയാള്‍ അഞ്ചല്‍ പോലീസിന്റെ പിടിയിലായി. കൊട്ടാരക്കര നീലേശ്വരം സ്വദേശി സജയകുമാറാണ് അറസ്റ്റിലായത്. അഞ്ചല്‍ സൊസൈറ്റി ജംഗ്ഷന് സമീപത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്ക് പണ്ടം പണയം വച്ച് 47,000 രൂപ തട്ടിയെടുത്ത കേസിലാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ ഇത്തരത്തില്‍ നിരവധി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
സ്ത്രീകള്‍ മാത്രം ജോലി ചെയ്യുന്ന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ എത്തി ഇത്തരത്തില്‍ മുക്കുപണ്ടം പണയം വയ്ക്കുന്നതാണ് സജയകുമാറിന്റെ രീതിയെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്. അഞ്ചല്‍ സിഐ ഹരീഷ്, എസ്‌ഐ പ്രജീഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിനോദ്കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അബീഷ്, റജ്ബീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പികെ ശശിക്കെതിരായ സിപിഐഎമ്മിന്റെ അച്ചടക്ക നടപടിക്ക് അംഗീകാരം
തിരുവനന്തപുരം. മുന്‍ എം.എല്‍.എയും, കെ.ടി.ഡി.സി ചെയര്‍മാനുമായ പി.കെ.ശശിക്കെതിരായ സിപിഐഎമ്മിന്റെ അച്ചടക്ക നടപടിക്ക് അംഗീകാരം.നേരത്തെ ജില്ലാ കമ്മിറ്റി എടുത്ത നടപടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയും വീണ്ടും ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു,ജില്ലാ കമ്മിറ്റി അംഗമെന്ന പദവിയില്‍ നിന്നും ബ്രാഞ്ചിലേക്കാണ് പി.കെ.ശശിയുടെ മാറ്റം
സഹകരണ കോളജ് നിയമനത്തിലെ ക്രമക്കേടും, ഏരിയ കമ്മറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ട് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതും പാര്‍ട്ടിയുടെ അന്വേഷണ കമ്മീഷന്‍ പരിശോധനയില്‍ തെളിഞ്ഞിരുന്നു,ഇതോടെയാണ് ശശിക്ക് പുറത്തേക്കുളള വഴിയൊരുങ്ങിയത്,ജില്ലാ കമ്മറ്റി തീരുമാനിച്ചെടുത്ത തരംതാഴ്ത്തല്‍ നടപടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയും ജില്ലാ കമ്മറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തതോടെ നടപടി പ്രാബല്യത്തിലായി.ഇതോടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടി പദവികളും ശശിക്ക് നഷ്ടപ്പെടും,ജില്ലാ കമ്മിറ്റി അംഗമെന്ന പദവിയില്‍ നിന്നും ബ്രാഞ്ചിലേക്കാണ് പി.കെ.ശശിയുടെ മാറ്റം
വേങ്ങ നെടിയത്ത് കിഴക്കതിൽ കബീർ കുട്ടി നിര്യാതനായി
ശാസ്താംകോട്ട. വേങ്ങ നെടിയത്ത് കിഴക്കതിൽ കബീർ കുട്ടി (75) നിര്യാതനായി. ഭാര്യ ആത്തുക്കാ ബീവി
മക്കൾ ജമീല, നൂർജഹാൻ, സനോജ, ഇക്ബാൽ
മരുമക്കൾ’ മുഹമ്മദ് കുഞ്ഞ് , മുഹമ്മദ് കുഞ്ഞ് , ജബ്ബാർ, ഷെമി
നവിമുംബൈയിൽ സെക്സ് റാക്കറ്റ് നടത്തിവന്ന മലയാളി സ്ത്രീ പിടിയിലായി
മുംബൈ.നവിമുംബൈയിൽ സെക്സ് റാക്കറ്റ് നടത്തിവന്ന മലയാളി സ്ത്രീ പിടിയിലായി. കനകമ്മ എന്ന 55കാരിയെ കസ്റ്റഡിയിലെടുത്തതായി മഹാരാഷ്ട്ര പൊലീസിലെ ആന്ർറി ഹ്യൂമൻ ട്രാഫിക് സെൽ അറിയിച്ചു. ബേലാപ്പൂർ സിബിഡിയിലെ തന്ർറെ താമസ സ്ഥലത്തായിരുന്നു സ്ത്രീ യുവതികളെ എത്തിച്ച് ലൈംഗിക വ്യാപാരം നടത്തിയിരുന്നത്. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് റെയ്ഡ് നടത്തി ഇവിടെയുണ്ടായിരുന്ന യുവതികളെ രക്ഷിച്ചു
കൊല്ലം കടയ്ക്കലില്‍ സ്വകാര്യ ബസിടിച്ച് റോഡില്‍ വീണ ബൈക്ക് യാത്രികന്‍ ടിപ്പര്‍ ലോറി കയറിയിറങ്ങി മരിച്ചു
കൊല്ലം: കടയ്ക്കലില്‍ സ്വകാര്യ ബസിടിച്ച് റോഡില്‍ വീണ ബൈക്ക് യാത്രികന്‍ ടിപ്പര്‍ ലോറി കയറിയിറങ്ങി മരിച്ചു. മുക്കുന്നം കല്ലുതേരി സ്വദേശിയായ സക്കീര്‍ ഹുസൈനാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെ ദര്‍ഭക്കാടിന് സമീപത്താണ് അപകടമുണ്ടായത്.
ടിപ്പറും ബൈക്കും സ്വകാര്യ ബസും ഒരേ ദിശയിലാണ് എത്തിയത്. ടിപ്പറിനെ മറികടന്ന് മുന്നോട്ടു പോകാന്‍ ശ്രമിച്ച ബൈക്കില്‍ പിന്നാലെ അമിത വേഗതയില്‍ എത്തിയ ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായിപരിക്കേറ്റ സക്കീര്‍ ഹുസൈന്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രവാസിയായ സക്കീര്‍ ഹുസൈന്‍ ഒരു മാസം മുമ്പാണ് നാട്ടില്‍ എത്തിയത്.
മാള്‍ട്ടയില്‍ വാഹനാപകടത്തില്‍ കൊട്ടാരക്കര സ്വദേശി മരിച്ചു
കൊട്ടാരക്കര: മാള്‍ട്ടയില്‍ വാഹനാപകടത്തില്‍ കൊട്ടാരക്കര വെണ്ടാര്‍ സ്വദേശിയായ യുവാവ് മരിച്ചു. വെണ്ടാര്‍ കമലാലയത്തില്‍ ബാലകൃഷ്ണപിള്ള (വെണ്ടാര്‍ ബാലന്‍)യുടെയും കമല മണിയമ്മയുടെയും മകന്‍ ബാലു ഗണേഷ് (39) ആണ് മരിച്ചത്.
മാള്‍ട്ടയില്‍ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാവിലെ 10ന് ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. ബാലു ഗണേഷ് രണ്ടു വര്‍ഷം മുന്‍പാണ് മാള്‍ട്ടയിലെത്തിയത്. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഭാര്യ: മനസ്വനി. മകന്‍: ദേവര്‍ഷ്. സഹോദരങ്ങള്‍: ബാലു മഹേഷ്, ബാലു രമേശ്.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: മരിച്ച 36 പേരെ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു
വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച 36 പേരെ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ ഉത്തരവിറക്കി. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുള്‍പ്പെടെ 73 സാമ്പിളുകളാണ് രക്ത ബന്ധുക്കളില്‍ നിന്ന് ശഖരിച്ച ഡി.എന്‍.എ സാമ്പിളുമായി യോജിച്ചത്. ഒരാളുടെ തന്നെ ഒന്നില്‍ കൂടുതല്‍ ശരീര ഭാഗങ്ങള്‍ ലഭിച്ചതായി പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ഉള്‍പ്പെടെ പരിശോധിച്ചാണ് 17 മൃതദേഹങ്ങള്‍ ഉള്‍പ്പെടെ 36-പേരെ തിരിച്ചറിഞ്ഞത്. കണ്ണൂര്‍ ഫോന്‍സിക് സയന്‍സ് ലാബോട്ടറിയിലാണ് പരിശോധന നടത്തിയത്. ഡിഎന്‍എ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ കാണാതായ 36 പേരെ തിരിച്ചറിഞ്ഞതിന്റെ അടിസഥാനത്തില്‍ അവരുടെ വിലാസവും മറ്റ് വിശദാംശങ്ങളും കൃത്യമായി ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
നവവരന്‍ വിവാഹദിവസം ജീവനൊടുക്കിയ നിലയില്‍
നവവരന്‍ വിവാഹദിവസം ജീവനൊടുക്കിയ നിലയില്‍. മലപ്പുറം കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് സ്വദേശി ജിബിന്‍ ആണ് മരിച്ചത്. 30 വയസ്സായിരുന്നു. ശുചിമുറിയിലാണ് കൈഞരമ്പ് മുറിച്ച നിലയില്‍ ജിബിനെ കണ്ടെത്തിയത്.
രാവിലെ വിവാഹത്തിനായി പോകുന്നതിന് മുന്നോടിയായി ശുചിമുറിയിലേക്ക് പോയ ജിബിനെ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്ക് കണ്ടില്ല. ഇതേത്തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്തു കടന്നു നോക്കിയപ്പോഴാണ് കൈ ഞരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
വിദേശത്ത് ജോലി ചെയ്തിരുന്ന ജിബിന്‍ വിവാഹത്തിനായി നാട്ടിലെത്തിയതായിരുന്നു. വിവാഹത്തില്‍ എതിര്‍പ്പ് പറഞ്ഞിരുന്നില്ലെന്നും, മരണം സംബന്ധിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ലെന്നും വീട്ടുകാരും അയല്‍ക്കാരും സുഹൃത്തുക്കളും പറയുന്നു. മരണകാരണം എന്താണെന്ന് ആര്‍ക്കും അറിയില്ല. ജിബിന്റെ ഫോണ്‍ വിശദമായ പരിശോധനയ്ക്ക് അയക്കാനാണ് പൊലീസിന്റെ തീരുമാനം.
നടന്‍ ജയസൂര്യക്കെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി
നടന്‍ ജയസൂര്യക്കെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി. ഷൂട്ടിങ് സെറ്റില്‍വെച്ച് തന്നെ ജയസൂര്യ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി. 2013- തൊടുപുഴയില്‍ ഷൂട്ടിങ് സെറ്റില്‍ വെച്ചാണ് സംഭവമെന്നും പരാതിയില്‍ പറയുന്നു. അന്വേഷണ സംഘത്തിലെ വനിതാ ഐപിഎസ് ഓഫീസര്‍മാരായ ജി. പൂങ്കുഴലി, ഐശ്വര്യ ഡോങ്ക്‌റെ എന്നിവര്‍ പരാതിക്കാരിയുമായി നേരിട്ട് സംസാരിച്ചു.
നേരത്തെ മറ്റൊരു നടിയും ജയസൂര്യക്കെതിരെ പരാതി നല്‍കിയിരുന്നു. 2008 ല്‍ സെക്രട്ടേറിയറ്റില്‍ നടന്ന സിനിമാ ഷൂട്ടിങ്ങിനിടെ ജയസൂര്യയില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായെന്നാണ് നടി പരാതിപ്പെട്ടത്. റസ്റ്റ് റൂമില്‍ പോയി വരുമ്പോള്‍ ജയസൂര്യ പിന്നില്‍ നിന്ന് കെട്ടിപ്പിടിച്ചു ചുംബിച്ചു. ഫ്‌ലാറ്റിലേക്ക് വരാന്‍ ക്ഷണിച്ചെന്നുമായിരുന്നു നടിയുടെ പരാതി. ഈ പരാതിയിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





































