Home Blog Page 2262

ബംഗാളില്‍ പീഡനത്തിനിരയായി മരിച്ച ഡോക്ടറുടെ മാതാപിതാക്കളെ ആശുപത്രി അധികൃതർ തെറ്റിദ്ധരിപ്പിച്ചതിനുള്ള തെളിവുകൾ പുറത്ത്

കൊല്‍ക്കൊത്ത. പീഡനത്തിനിരയായി മരിച്ച ഡോക്ടറുടെ മാതാപിതാക്കളെ ആശുപത്രി അധികൃതർ തെറ്റിദ്ധരിപ്പിച്ചതിനുള്ള തെളിവുകൾ പുറത്ത് വന്നു. വനിത ഡോക്ടർക്ക്‌ സുഖമില്ലെന്നും,അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയുമാണെന്ന് കുടുംബത്തെ ആദ്യം അറിയിച്ച ആശുപത്രി അധികൃതർ, ഡോക്ടർ ആത്മഹത്യ ചെയ്തതാകാമെന്ന് മാതാപിതാക്കളോട് പറഞ്ഞതിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നത്.

സെക്രട്ടറിയേറ്റ് വളയൽ പ്രതിഷേധത്തിനും , ബംഗ്ലാ ബന്ദിനുമിടയിലുണ്ടായ അക്രമ സംഭവങ്ങൾക്ക് പിന്നാലെ ഗവർണർ സി വി ആനന്ദ ബോസ് ഡൽഹിയിൽ എത്തി. സംസ്ഥാനത്തെ ക്രമ സമാധാന സാഹചര്യം ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും, രാഷ്ട്രപതിയെയും ധരിപ്പിച്ചേക്കും എന്നാണ് സൂചന. പ്രതിഷേധക്കാർക്കെതിരെയുണ്ടായ പോലീസ് നടപടിക്ക് പിന്നാലെ സർക്കാരിനെ കടുത്ത ഭാഷ യിൽ വിമർശിച്ചു ഗവർണർ രംഗത്ത് വന്നിരുന്നു. ഡോക്ടറുടെ കൊലപാതകത്തിൽ നീതി ആവശ്യപ്പെട്ടുള്ള പ്രതി ഷേധങ്ങൾ ശക്തമായി തുടരുകയാണ്. ഇന്ന് വൈകീട്ട് അഞ്ചു മണിക്ക് ഡൽഹി കൊണാട്ട് പ്ലേസിൽ റസിഡന്റ് ഡോക്ടർ മാർ മെഴുകുതിരി കത്തിച്ചുള്ള പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഡൽഹിയിൽ ഇന്ന് എസ് എഫ് ഐ യുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടക്കും.

സംസ്ഥാനത്ത് പരക്കെ മഴ , കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിലാണ് ഓറഞ്ച് അലെർട്.കോഴിക്കോട് കണ്ണൂർ വയനാട് കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിട്ടുള്ളത്. ഏഴു ജില്ലകളിലാണ് മഞ്ഞ മഞ്ഞ മുന്നറിയിപ്പുള്ളത്.പത്തനംതിട്ട കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂർ പാലക്കാട് മലപ്പുറം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട്.ഇന്ന് ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുമെന്ന് കരുതുന്ന പുതിയ ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായാണ് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത യെന്ന് പ്രവചിക്കുന്നത്.ഗുജറാത്ത്‌ അതി തീവ്ര ന്യുന മർദ്ദം ‘അസ്ന’ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു അറബികടലിൽ പ്രവേശിച് ഒമാൻ ഭാഗത്തേക്ക്‌ നീങ്ങാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കാസർകോട് ജില്ലയിലെ ഉപ്പള സ്റ്റേഷനിലെ ജലനിരപ്പ് മുന്നറിയിപ്പ് പരിധി കവിഞ്ഞതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിക്കുന്നു.

യുവേഫ ചാമ്പ്യൻസ് ലീഗ് ,ആദ്യ റൗണ്ടിന്റെ മത്സരക്രമം പ്രഖ്യാപിച്ചു

യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലെ ആദ്യ റൗണ്ടിന്റെ മത്സരക്രമം പ്രഖ്യാപിച്ചു . ടീമുകളുടെ എണ്ണം 32ൽ നിന്ന് 36 ആയി ഉയർന്നതോടെ ഗ്രൂപ്പുകൾക്ക് പകരം ലീഗ് ഫോർമാറ്റിൽ ആണ് ഇത്തവണത്തെ ടൂർണമെന്റ് . ലീഗ് റൗണ്ടിൽ ഓരോ ടീമിനും 8 വീതം മത്സരങ്ങളാണുള്ളത് .
നിലവിലെ ചാമ്പന്മാരായ റയൽ മാഡ്രിഡിന് ആദ്യ റൗണ്ടിൽ ലിവർപൂൾ, ബൊറൂസിയ ഡോർട്മുണ്ട്, AC മിലാൻ ഉൾപ്പെടെയുള്ള ടീമുകളാണ് എതിരാളികൾ . ബാഴ്സലോണ ആദ്യ റൗണ്ടിൽ ബയേൺ മ്യൂണിക് ,ബൊറൂസിയ ടീമുകളെയും നേരിടണം . ഫ്രഞ്ച് ക്ലബ്ബ് പി എസ്ജിക്കാണ് കടുത്ത പോരാട്ടങ്ങൾ .
മാഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യുണിക്, ആഴ്സണൽ, അത്ലറ്റിക്കോ മാഡ്രിഡ് തുടങ്ങിയ ശക്തരായ എതിരാളികളാണു ആദ്യ റൗണ്ടിൽ പി എസ് ജിക്ക് നേരിടാനുള്ളത്. ലീഗ് റൗണ്ടിൽ ആദ്യ 8 സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ നേരിട്ട് പ്രീക്വാർട്ടറിൽ എത്തും. 9 മുതൽ 24 വരെയുള്ള ടീമുകൾക്ക് പ്ലേ ഓഫ് മത്സരം കളിക്കേണ്ടി വരും പ്രീക്വാർട്ടറിലെത്താൻ .

ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയുടെ ചരക്ക് കപ്പൽ ഇന്ന് വിഴിഞ്ഞത്ത് എത്തും.

വിഴിഞ്ഞം. ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ എം എസ് സി യുടെ കൂറ്റൻ ചരക്ക് കപ്പൽ ഇന്ന് വിഴിഞ്ഞത്ത് എത്തും. എം എസ് സി ഡെയ്ല എന്ന കണ്ടെയ്നർ ഷിപ്പ് ആണ് തുറമുഖത്ത് അടുക്കുന്നത്. വൈകിട്ട് അഞ്ചോടെ കപ്പൽ വിഴിഞ്ഞത്ത് എത്തുമെന്ന് തുറമുഖ അധികൃതർ അറിയിച്ചു. ഇതുവരെ വിഴിഞ്ഞത്ത് എത്തിയ കപ്പലുകളിൽ ഏറ്റവും വലുതാണ് എം എസ് സി ഡെയ്ല. 13,988 കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുള്ള കപ്പലിന് 366 മീറ്റർ നീളവും 51 മീറ്റർ വീതിയും ഉണ്ട്. കപ്പലിൽ നിന്ന് 1500 ഓളം കണ്ടെയ്നറുകൾ തുറമുഖത്ത് ഇറക്കും. ആഫ്രിക്കൻ രാജ്യമായ ടോംഗോയിൽ നിന്ന് പുറപ്പെട്ട കപ്പൽ മുംബൈയിലെ നാവ ഷേവ തുറമുഖം വഴിയാണ് വിഴിഞ്ഞത്ത് എത്തുന്നത്. എം എസ് സിയുടെ ഫീഡർ കപ്പലായ അഡു വി ചരക്കിറക്കാൻ മറ്റന്നാൾ വിഴിഞ്ഞത്ത് എത്തും.

വയനാട് ഉരുൾപൊട്ടൽ ,സ്വമേധയായെടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി.വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയായെടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ദുരന്ത നിവാരണ പദ്ധതികൾക്കായി അനുവദിച്ച തുകയുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ കഴിഞ്ഞയാഴ്ച്ച കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയിരുന്നു.കൂടാതെ
ദുരന്തബാധിതർക്ക് സർക്കാർ നൽകുന്ന സഹായത്തിൽ നിന്നും ഇ.എം.ഐയും ,വായ്പ്പാ കുടിശികയും പിടിക്കരുതെന്നും കോടതി പറഞ്ഞിട്ടുണ്ട് .

ഗ്രാന്മ ഗ്രാമീണ വായനശാലയ്ക്ക് അനുവദിച്ചപ്രൊജക്ടർ, ലാപ്പ്ടോപ്എന്നിവയുടെ ഉദ്ഘാടനവും ഡോക്യുമെൻ്ററി പ്രദർശനവും

ശാസ്താംകോട്ട : ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ
അഡ്വ.അനിൽ എസ്.കല്ലേലിഭാഗം
വെളിച്ചം പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാന്മ ഗ്രാമീണ വായനശാലയ്ക്ക് അനുവദിച്ച
പ്രൊജക്ടർ, ലാപ്പ്ടോപ്
എന്നിവയുടെ ഉദ്ഘാടനവും
ഡോക്യുമെൻ്ററി പ്രദർശനവും പട്ടകടവ് സെൻ്റ് ആൻഡ്രൂസ് യു.പി.സ്കൂളിൽ നടന്നു. അഡ്വ: അനിൽ എസ് കല്ലേലിഭാഗം ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര ഡോക്യുമെൻ്ററി ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച കെ.ബി.ശെൽവമണി സംവിധാനം ചെയ്ത ദി ഗ്രേറ്റ് സൈലൻസ് പ്രദർശിപ്പിച്ചു. ഹെഡ്മിസ്ട്രസ് വൈ .ഗീത,കെ.ബി.ശെൽവമണി, എസ്.ദേവരാജൻ, ബോസ് റൊണാൾഡ് എന്നിവർ സംസാരിച്ചു.

വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഏഴാം ഘട്ട കുടുംബ സഹായ വിതരണം 31ന്

ശാസ്താംകോട്ട. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഏഴാം ഘട്ട കുടുംബ സഹായ വിതരണം 31ന് ശനിയാഴ്ച വൈകിട്ട് 4.00 മണിക്ക് ഭരണിക്കാവിൽ വച്ച് നടക്കും. കൊല്ലം ജില്ലാ പ്രസിഡന്റ്‌ എസ്. ദേവരാജന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം ബഹു.സംസ്ഥാന മൃഗ സംരക്ഷണ – ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മരണമടഞ്ഞ അഞ്ച് വ്യാപാരികളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതമുള്ള കുടുംബ സഹായ വിതരണം കൊടിക്കുന്നിൽ സുരേഷ് എം. പി നിർവ്വഹിക്കുന്നതാണ്. സ്നേഹ സ്പർശം പദ്ധതിയിൻ കീഴിലെ രണ്ടാം ഘട്ട അംഗത്വ രജിസ്ട്രേഷന്റെ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം. എൽ. എ നിർവ്വഹിക്കും, പദ്ധതിയിൽ ചേർന്നവരിൽ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളായ ക്രിസ്റ്റീന സാം , ക്രിസ്റ്റോ സാം ( ഭരണിക്കാവ് യൂണിറ്റ് ) എന്നിവരെ കൊല്ലം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. കെ. ഗോപൻ ചടങ്ങിൽ വച്ച് അനുമോദിക്കും.

2023 നവംബർ മാസം ഒന്നാം തീയതി ആരംഭിച്ച സ്നേഹ സ്പർശം വ്യാപാരി കുടുംബ സുരക്ഷ പദ്ധതിയിലൂടെ ഇതിനോടകം ആറ് ഘട്ടങ്ങളിലായി മുപ്പതു വ്യാപാരി കുടുംബങ്ങൾക്ക് പത്തു ലക്ഷം രൂപ വീതം ആകെ മൂന്ന് കോടി രൂപ കുടുംബസഹായമായി വിതരണം ചെയ്ത് കഴിഞ്ഞു. ഏഴാം ഘട്ടമായി അഞ്ച് കുടുംബങ്ങൾക്ക് കൂടി പത്ത് ലക്ഷം രൂപ വീതം വിതരണം ചെയ്യുമ്പോൾ ആകെ മൂന്നര കോടി രൂപയാണ് ജില്ലയിലെ മരണമടഞ്ഞ മുപ്പത്തിയഞ്ച് വ്യാപാരികളുടെ കുടുംബങ്ങൾക്ക് ഈ പരസ്പര സഹായ ജീവകാരുണ്യ പദ്ധതിയിലൂടെ വിതരണം ചെയ്യപ്പെടുക.

പദ്ധതിയിൽ അംഗത്വം ചേരുന്നതിന്റെ രണ്ടാം ഘട്ടം ഓഗസ്റ്റ് 15ന് ആരംഭിച്ച് സെപ്റ്റംബർ 30ന് അവസാനിക്കുകയാണ് എന്ന് ഭാരവാഹികള്‍ പറഞ്ഞു.

‘മുഖത്ത് തലയണ അമർത്തി അച്ഛൻ കൊല്ലാൻ ശ്രമിച്ചു’; സൗദിയില്‍ മരിച്ച പ്രാക്കുളത്തെ ദമ്പതികളുടെ മരണത്തിൽ നിർണായകമായി കുട്ടിയുടെ മൊഴി

റിയാദ് : സൗദി അറേബ്യയിലെ ദമാം അൽകോബാർ തുഖ്ബയിൽ കൊല്ലം സ്വദേശികളായ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തല്‍. അമ്മ രണ്ടു മൂന്ന്​ ദിവസമായി കട്ടിലിൽ ഒന്നും മിണ്ടാതെ കിടക്കുകയായിരുന്നുവെന്ന് ദമ്പതികളുടെ അഞ്ചു വയസ്സുള്ള മകൾ​ ആരാധ്യയുടെ വെളിപ്പെടുത്തൽ. കുട്ടി പൊലീസിനോട് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

കട്ടിലിൽ കിടന്നിരുന്ന ത​ന്റെ മുഖത്ത്​ തലയണ അമർത്തി അച്​ഛൻ കൊല്ലാൻ ശ്രമിച്ചുവെന്നും കരഞ്ഞപ്പോൾ ശ്രമം ഉപേക്ഷിച്ച് മാറിപോവുകയായിരുന്നുവെന്നും പറഞ്ഞു. കുട്ടിയുടെ മൊഴി പ്രകാരം ​രമ്യ നേരത്തെ മരിച്ചിട്ടുണ്ടാവുമെന്നാണ് പൊലീസ്​ നിഗമനം. പോസ്​റ്റുമോർട്ടത്തിന്​ ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളു.

ലോകകേരള സഭാഅംഗവും സാമൂഹികപ്രവർത്തകനുമായ നാസ്​ വക്കത്തെ വിളിച്ചുവരുത്തിയ പൊലീസ് കുട്ടിയെ അദ്ദേഹത്തെ ഏൽപിച്ചു. നിലവിൽ അൽ കോബാറിലുള്ള ഒരു മലയാളി കുടുംബത്തി​ന്റെ സംരക്ഷണയിലാണ്​ കുട്ടി. നാട്ടിലുള്ള കുടുംബാംഗങ്ങൾ ബന്ധപ്പെട്ടുവെന്നും, അവർ കുട്ടിയുമായി സംസാരിച്ചുവെന്നും സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

കൊല്ലം ജില്ലയിലെ തൃക്കരുവ, കാഞ്ഞാവെളി സ്വദേശി, മംഗലത്ത്​ വീട്ടിൽ അനൂപ്​ മോഹൻ (37), ഭാര്യ രമ്യമോൾ വസന്തകുമാരി (30) എന്നിവരെയാണ്​ അൽ കോബാറിന്​ സമീപം തുഖ്​ബയിലെ ഫ്ലാറ്റിൽ ബുധനാഴ്​ച വൈകിട്ട്​ മരിച്ച നിലയിൽ കണ്ടെത്തിയത്​. 12 വർഷമായി തുഖ്​ബ സനായയിൽ പെയിന്റിങ്​ വർക്​ ഷോപ്​ നടത്തുകയായിരുന്ന അനൂപ് അടുത്തിടെയാണ് ഭാര്യയെയും മകളെയും വിസിറ്റിങ് വീസയിൽ സൗദിയിലെത്തിച്ചത്. കുടുംബതർക്കമാണ്​ മരണകാരണമെന്നാണ്​ പറയപ്പെടുന്നത്. പൊലീസ് നടപടികൾക്ക്​ ശേഷം മൃതദേഹങ്ങൾ ദമാം മെഡിക്കൽ കോംപ്ലക്​സ്​ മോർച്ചറിയിലേക്ക്​ മാറ്റി.

മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ സംഘടനകൾ

തിരുവനന്തപുരം. എം മുകേഷ് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ സംഘടനകൾ. തിരുവനന്തപുരത്ത് MLAയുടെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ്സും, മഹിളാ കോൺഗ്രസ്സും പ്രതിഷേധം സംഘടിപ്പിച്ചു. യുവ മോർച്ചയുടെ ക്ലിഫ് ഹൗസ് മാർച്ചിൽ സംഘർഷം ഉണ്ടായി. കൊല്ലത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയും, യുവമോർച്ചയും പ്രതിഷേധിച്ചു.

നടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ എം മുകേഷ് MLA യ്ക്ക് എതിരെ കേസ് എടുത്തതിനെ പിന്നാലെയാണ് പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം ശക്തമാക്കിയത്. മുകേഷിന്റെ തിരുവനന്തപുരത്തെ വസതിയായ മാധവത്തിനു മുന്നിൽ യൂത്ത് കോൺഗ്രസ്സും, മഹിളാ കോൺഗ്രസ്സും പ്രതിഷേധിച്ചു. പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ പോലീസുമായി നേരിയ സംഘർഷം. മുകേഷ് രാജി വെച്ചില്ല എങ്കിൽ പ്രക്ഷോഭം ശക്തമാക്കും എന്ന് പ്രവർത്തകർ.

ക്ലിഫ് ഹൗസ്സിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായി. പോലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. പുറത്തിറങ്ങി നടന്നാൽ മുകേഷ് എംഎല്‍എയുടെ കരണം അടിച്ച് പൊളിക്കും എന്ന് യുവ മോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഭുൽ കൃഷ്ണ ഭീഷണിപ്പെടുത്തി.

കൊല്ലം കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ്ണ കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. സർക്കാർ മുകേഷിന് സംരക്ഷണം ഒരുക്കുന്നുവെന്ന് കൊടിക്കുന്നിൽ ആരോപിച്ചു.

മുകേഷിനെ പ്രതീതാത്മകമായി പരസ്യ വിചാരണ ചെയ്തായിരുന്നു കൊല്ലത്ത് യുവമോർച്ചയുടെ പ്രതിഷേധം. ചിന്നക്കടയിൽ കയ്യിൽ കൊഴിയുമായാണ് യുവമോർച്ച പ്രതിഷേധിച്ചത്. മുകേഷിന്റെ രാജി ആവശ്യപ്പെട്ട് നാളെ മഹിളാ കോൺഗ്രസ് സംസ്ഥന വ്യാപക പ്രതിഷേധം സംഘടപ്പിക്കും

കായക്കൊടിയിൽ മിന്നൽ ചുഴലി

കായക്കൊടി. പഞ്ചായത്തിലെ പട്ടർകുളങ്ങര, നാവോട്ട്കുന്ന് ഭാഗങ്ങളിൽ മിന്നൽ ചുഴലി. വൈകിട്ടോടെയാണ്
മിന്നൽ ചുഴലി വീശി അടിച്ചത്. നാവോട്ട്കുന്നിൽ മൂന്നു വീടുകൾ തകർന്നു. രണ്ട് വീടുകൾക്ക് കേടു പറ്റി. പട്ടർകുളങ്ങരയിലും, നാവോട്ടുകുന്നിലുമായി നിരവധി കാർഷിക വിളകൾ നശിച്ചു. വൈദ്യുത ബന്ധം താറുമാറായി