തേവലക്കര: കുട്ടികളൊരുക്കിയ വർണപ്രപഞ്ചം കാണാൻ തേവലക്കര ബോയ്സ് ഹൈസ്കൂളിൽ തിരക്കേറുന്നു. സ്കൂളിലെ ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ചു ഉദ്ഘാടനം ചെയ്ത ആർട്സ് ലാബിലാണ് കുട്ടികളുടെ കലാ വിരുതുകൾ ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ കലാവാസന പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പ്രദർശനം കാണാനെത്തുന്നവർക്ക് വരയിലേക്കുള്ള പ്രചോദനം കൂടിയാണ് ലക്ഷ്യമെന്നു സ്കൂളിലെ കലാധ്യാപകൻ അധ്യാപകൻ മനീഷ് ഭാസ്കർ പറഞ്ഞു. ഒരു ചിത്രത്തിന് ആയിരം വാക്കുകളുടെ വിലയുണ്ട് എന്നതിനെ അന്വർത്ഥമാക്കി വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങൾ കാണാൻ പൊതുജനങ്ങൾക്കും അവസരമുണ്ട്. സെപ്റ്റംബർ 30 വരെ പ്രദർശനം തുടരും
രഞ്ജിത്തിനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസ്
കോഴിക്കോട് . സംവിധായകൻ രഞ്ജിത്തിനെതിരെ കേസ്. കസബ പോലീസ് ആണ് കേസടുത്തത്. ഐപിസി 377 പ്രകാരം കേസ്
കോഴിക്കോട് സ്വദേശിയായ യുവാവ് നൽകിയ പരാതിയിലാണ് കേസ്. പ്രകൃതിവിരുദ്ധ പീഡനത്തിനാണ് കേസ്. ജാമ്യമില്ല വകുപ്പ് പ്രകാരം. അവസരം വാഗ്ദാനം ചെയ്ത് ബംഗളുരുവിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി.
ശസ്ത്രക്രിയ പിഴവ്,ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെരെ കേസ്
ഹരിപ്പാട് .ശസ്ത്രക്രിയ പിഴവിലെ പരാതികൾ. അന്വേഷണ ചുമതല കായംകുളം ഡിവൈഎസ്പി യ്ക്ക്. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരായകേസ്. വയറ്റിനുള്ളില്‍ പഞ്ഞിശേഖരം വച്ച് തുന്നിക്കെട്ടി എന്നാണ് പരാതി. കേസന്വേഷണം കായംകുളം ഡിവൈഎസ്പി എൻ ബാബുക്കുട്ടന്. ഡിവൈഎസ്പി താലൂക്ക് ആശുപത്രിയിൽ എത്തി വിവരങ്ങൾ ശേഖരിച്ചു.
പെണ്ണൂക്കര സ്വദേശിനിയുടെ പ്രസവ ശസ്ത്ര ക്രിയ സംബന്ധിച്ച രേഖകൾ പരിശോധിച്ചു. ആരോപണവിധേയയായ ഡോക്ടറുടെ മൊഴി ഉടൻ രേഖപ്പെടുത്തും. ആരോപണം നിഷേധിച്ച് ഡോ. ജയിൻ ജേക്കബ്. ഹരിപ്പാട് സ്വകാര്യ ആശുപത്രിക്കെതിരെയും കേസ്
കരുവാറ്റയിലെ ദീപ ഹോസ്പിറ്റലിനെതിരെയാണ് പരാതി. പ്രസവ ശാസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി. കത്രിക പുറത്ത് എടുത്തത് വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയിലൂടെ. സംഭവം DySP അന്വേഷിക്കും
കാട്ടുപന്നിയെ വേട്ടയാടാനായി നാടൻ ബോംബ് നിർമിക്കുന്നതിനിടെ സ്ഫോടനം,യുവാവ് മരിച്ചു
ബംഗളുരു.ബോംബ് നിർമാണത്തിനിടെ സ്ഫോടനം; 18കാരൻ കൊല്ലപ്പെട്ടു. കർണാടകയിലെ ദൊഡ്ഡനല്ലയിലാണ് സംഭവം. കൂടെയുണ്ടായിരുന്ന പിതാവിന് ഗുരുതര പരുക്ക് സംഭവിച്ചു.യുാവിനെ ആശുപത്രിയിലെത്തിക്കുംമുമ്പ് മരിച്ചു
കാട്ടുപന്നിയെ വേട്ടയാടാനായി നാടൻ ബോംബ് നിർമിക്കുന്നതിനിടെയാണ് സ്ഫോടനം
കോലാപ്പൂരിൽ കൊട്ടാരക്കര സ്വദേശിയെ വെട്ടിക്കൊന്ന സംഭവത്തില്‍ ദുരൂഹത
കോലാപൂര്‍. മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ മലയാളിയെ വെട്ടിക്കൊന്ന സംഭവത്തില്‍ ദുരൂഹത.കൊല്ലം സ്വദേശി ഗിരീഷ് പിള്ളയെ ആണ് അജ്ഞാതർ കൊലപ്പെടുത്തിയത്. കോലാപ്പൂരിലെ ടയർ കടയ്ക്കകത്ത് ഇന്നലെ രാത്രിയാണ് വെട്ടേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്. വർഷങ്ങളായി കോലാപ്പൂരിൽ ടയർ കട നടത്തുകയായിരുന്നു. കൊല്ലം കൊട്ടാരക്കര സ്വദേശിയാണ്. ഇന്നലെ രാത്രി ഫോണിൽ ലഭിക്കാത്തതിനെത്തുടർന്ന് ഭാര്യ കോലാപ്പൂരിലെ സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. പ്രതികളെ കുറിച്ച് സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല
എം മുകേഷ്, നിയമസഭാംഗത്വം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും വ്യാപക പ്രതിഷേധം
തിരുവനന്തപുരം.എം മുകേഷ്, നിയമസഭാംഗത്വം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും വ്യാപക പ്രതിഷേധം. വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. രണ്ടു ദിവസത്തിനുള്ളിൽ മുകേഷ് രാജിവെച്ചില്ലെങ്കിൽ എകെജി സെന്ററിന് മുന്നിൽ പ്രതിഷേധിക്കുമെന്ന് സാമൂഹ്യപ്രവർത്തക പ്രൊഫസർ കുസുമം ജോസഫ് പറഞ്ഞു. യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസ് മാർച്ചിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
കൊല്ലത്ത് വുമൺ ജസ്റ്റിസ് മുവ്മെൻറിൻ്റെയും മഹിളാ കോൺഗ്രസിന്റെയും നേതൃത്വത്തിലാണ് എം മുകേഷ് എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ചിലർ ഓഫീസിന് മുന്നിൽ റീത്തു വച്ചു. മുകേഷ് രാജിവെക്കും വരെ സമരമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എം. പി.
മഹിളാ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സെക്രട്ടറിയറ്റ് മാർച്ച്. പോലീസ് തടഞ്ഞതോടെ സംഘർഷം. മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു.
തിരുവനന്തപുരത്ത് മുകേഷിൻ്റെ രാജി ആവശ്യപ്പെട്ട് ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. പ്രവര്ത്തകര് ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ പോലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു.
മുകേഷിന്റെ ഓഫീസിലേക്ക് എസ് ഡി പി ഐയും പട്ടത്താനത്തെ വസതിയിലേക്ക് ബി.ജെ.പിയും പ്രതിഷേധ മാർച്ച്നടത്തി.
മോഹൻലാൽ വീണ്ടും രംഗത്തെത്തുന്നു,ഇന്ന് പൊതു പരിപാടികളിലേക്ക്
തിരുവനന്തപുരം . മോഹൻലാൽ വീണ്ടും പൊതു പരിപാടികളിൽ സജീവമാകുന്നു. ഇന്ന് തിരുവനന്തപുരത്ത് മൂന്നു പരിപാടികളിൽ പങ്കെടുക്കും. കേരള ക്രിക്കറ്റ് ലീഗിൻ്റെ ലോഞ്ചിങ് ആണ് ആദ്യ പരിപാടി. ഗാന്ധിമതി ബാലൻ അനുസ്മരണവും ബേബി ജോൺ ഫൗണ്ടേഷൻ വെബ്സൈറ്റ് ലോഞ്ചിങ്ങുമാണ് മോഹൻലാലിൻ്റെ രണ്ടാമത്തെ പരിപാടി. ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ അവാർഡ് ആണ് മോഹൻലാലിൻ്റെ മൂന്നാമത്തെ പരിപാടി. മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയും ഉൾപ്പെടെ മോഹൻലാലുമൊത്ത് വേദി പങ്കിടും. വിവാദങ്ങൾക്ക് ശേഷം മോഹൻലാൽ പങ്കെടുക്കുന്ന ആദ്യ പൊതു പരിപാടിയാണിത്.
വ്യത്യസ്ത വാഹനാപകടങ്ങളിൽ തിരുവനന്തപുരം നെടുമങ്ങാട് രണ്ട് മരണം
തിരുവനന്തപുരം. വ്യത്യസ്ത വാഹനാപകടങ്ങളിൽ തിരുവനന്തപുരം നെടുമങ്ങാട് രണ്ട് മരണം.നെടുമങ്ങാട് ആനാട് KSRTC ബസ് കയറി ഇറങ്ങി സൈക്കിൾ യാത്രികന് ദാരുണാന്ത്യം. കോലിയക്കോട് സ്വദേശി ബാബു (67) ആണ് മരിച്ചത്. സൈക്കിൾ തെന്നി റോഡിലേക്ക് വീണതിന് പിന്നാലെയാണ് അപകടം. സംഭവം വൈകിട്ട് മൂന്ന് മണിക്ക്. നെടുമങ്ങാട് നേട്ടറച്ചിറയില് ഇരുചക്രവാഹനവും ടിപ്പറും കൂട്ടിയിട്ട് അപകടം. അപകടത്തിൽ വീട്ടമ്മ മരിച്ചു
നെടുമങ്ങാട് പഴകുറ്റി സ്വദേശി ശശികല ദേവി (54) ആണ് മരിച്ചത്. സംഭവം വൈകിട്ട് ആറു മണിക്ക്. ടിപ്പർ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം. റോഡിലേക്ക് തെറിച്ചുവീണ ശശികലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ് പ്രവീൺകുമാർ ആണ് വാഹനം ഓടിച്ചിരുന്നത്. കാലിന് പരിക്കേറ്റ പ്രവീൺകുമാർ ചികിത്സയിൽ
കൊട്ടാരക്കര താലൂക്കാശുപത്രിക്കു സമീപം നിർമ്മാണത്തിലിരിക്കുന്ന സ്വകാര്യ കെട്ടിടത്തിൽ തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ
കൊട്ടാരക്കര. താലൂക്കാശുപത്രിക്കു സമീപം നിർമ്മാണത്തിലിരിക്കുന്ന സ്വകാര്യ കെട്ടിടത്തിൽ തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര ആനാവൂർ ചാമവിള കൈതകോണം വീട്ടിൽ ഷിജിൻ ഷിബു(23)വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസ് ഡിവൈഡറിൽ ഇടിച്ചു കയറി അപകടം
തിരുവനന്തപുരം. മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസ് ഡിവൈഡറിൽ ഇടിച്ചു കയറി അപകടം.കവടിയാറിൽ വച്ചാണ് അപകടമുണ്ടായത്.റോഡപകടത്തിൽ പരിക്കേറ്റ ആളുമായി കാട്ടാക്കട നെയ്യാർ മെഡിസിറ്റിയിൽ നിന്ന് വന്ന ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്.ആർക്കും പരിക്കില്ല.കവടിയാർ വെച്ച് ഒരു കാർ തെറ്റായ ദിശയിലേൽ വന്നതാണ് അപകട കാരണമെന്ന് ആംബുലൻസ് ഡ്രൈവർ. മ്യുസിയം പൊലീസ് കേസ് എടുത്തു





































