Home Blog Page 2258

‘അസ്ന’ നാളെ രാവിലെ വരെ ചുഴലിക്കാറ്റായി തുടരും, ഇന്ത്യൻ തീരത്ത് നിന്ന് അകലുന്നു; കേരളത്തിൽ 4 ദിവസം ശക്തമായ മഴ

തിരുവനന്തപുരം: വടക്ക് കിഴക്കൻ അറബിക്കടലിനും പാകിസ്ഥാൻ തീരത്തിനും മുകളിലായി തുടരുന്ന ‘അസ്ന’ ചുഴലിക്കാറ്റ് നാളെ രാവിലെവരെ ചുഴലിക്കാറ്റായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ത്യൻ തീരത്ത് നിന്ന് അകന്ന് പോകുന്ന അസ്ന സെപ്റ്റംബർ രണ്ട് രാവിലെയോടെ തീവ്ര ന്യുന മർദ്ദമായി ശക്തി കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വടക്കൻ ആന്ധ്രാപ്രദേശിനും തെക്കൻ ഒഡിഷ തീരത്തിനും സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി തീവ്ര ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. ഇന്ന് അർദ്ധ രാതിയോടെ വിശാഖപട്ടണത്തിനും ഗോപാൽപ്പൂരിനും ഇടയിൽ കലിംഗപട്ടണത്തിന് സമീപം തീവ്ര ന്യൂനമർദ്ദം കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്.

കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂന മർദ്ദ പാത്തി ദുർബലമായിട്ടുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായി നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത പ്രവചിത്തിട്ടുണ്ട്. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാല് വരെ ഒറ്റപെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

സെപ്തംബർ ഒന്നിന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലും, രണ്ടാം തീയതി എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകലിലും യെല്ലോ അലർട്ടാണ്. മൂന്നാം തീയതി ആലപ്പുഴ, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലും നാലാം തീയതി പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മുകേഷ് രാജിവെയ്ക്കേണ്ടതില്ല; ഇടത് മുന്നണി കൺവീനർ ചുമതല ടി പി രാമകൃഷ്ണന്,പവർ ഗ്രൂപ്പ് ഉള്ളത് കോൺഗ്രസിലെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: എം മുകേഷ് എംഎൽഎ തല്ക്കാലം രാജിവെയ്ക്കേണ്ടതില്ല എന്നതാണ് പാർട്ടി നയമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.ഇടത് മുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ ഒഴിവാക്കി. പകരം ചുമതല മുൻ മന്ത്രി കൂടിയായ ടി പി രാമകൃഷ്ണന് നൽകാൻ ഇന്ന് ചേർന്ന സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.സംസ്ഥാന സമിതി യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ ചേർന്ന പത്ര സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

പവർ ഗ്രൂപ്പ് ഉള്ളത് കോൺഗ്രസിലാണെന്നും വിഡി സതീശൻ്റെ വിമർശനത്തിന് മറുപടിയായി പറഞ്ഞു.
മുകേഷിൻ്റെ രാജിക്കാര്യത്തിൽ കൂടുതൽ ചർച്ച നടത്തും. സമാനമായ കേസിൽ 54 ബി ജെ പി എം എൽ മാരും, കോൺഗ്രസിൻ്റെ 17 പേരും ഉൾപ്പെട്ടിട്ടുണ്ട്. അവരാരും രാജിവെച്ചിട്ടില്ല. നീതി എല്ലാവർക്കും ലഭ്യമാകണമെന്നാണ് പാർട്ടി നയം. മുകേഷിനെതിരെ കേസ്സെടുത്തിട്ടുണ്ട്. മുകേഷിനെ സംരക്ഷിച്ചിട്ടില്ല. സമാന കേസ്സുകളിൽ പെട്ടവർ മന്ത്രിമാരായിരുന്ന ഘട്ടത്തിൽ മന്ത്രി സ്ഥാനം ഒഴിഞ്ഞിട്ടുണ്ട്. അവരാരും എംഎൽഎ സ്ഥാനം രാജിവെച്ചിട്ടില്ല. ആരോപണത്തെ തുടർന്ന് രാജിവെച്ചാൽ നിരപരാധിയാണെന്ന് തെളിഞ്ഞാൽ പിന്നെ എംഎൽഎ സ്ഥാനം തിരിച്ചുകിട്ടില്ല. അതു കൊണ്ട് ധാർമ്മികതയുടെ പേരിൽ രാജിവെയ്ക്കേണ്ടതില്ല.

ഹേമ കമ്മറ്റി നൽകിയ ശുപാർശകളിൽ 27 എണ്ണം സർക്കാർ നടപ്പാക്കി. ഹേമാ കമ്മിറ്റി ജൂഡീഷ്യൽ കമ്മീഷനല്ല.
സിനിമാ കോൺക്ലേവിനെതിരെ വിമർശനങ്ങൾ ഉണ്ടായത് കൊണ്ട് എല്ലാവരുമായി ചർച്ച ചെയ്ത് കോൺക്ലേവ് സംഘടിപ്പിക്കുക എന്നതാണ് സർക്കാർ നയമെന്നും എം വി ഗോവിന്ദൻ പറഞ്ഞു

മുകേഷിന്‍റെ രാജി; കൊല്ലത്ത് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, നിരവധി പേര്‍ക്ക് പരിക്ക്, പൊലീസ് ലാത്തിവീശി

കൊല്ലം:ലൈംഗികാതിക്രമ കേസിൽ അന്വേഷണം നേരിടുന്ന മുകേഷ് എംഎല്‍എയുടെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. മുകേഷ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്തെ മുകേഷ് എംഎല്‍എയുടെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷം. നിരവധി പേര്‍ക്ക് പരിക്കേറ്റു. എംഎല്‍എ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.

പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പൊലീസ് ലാത്തി ചാര്‍ജ് നടത്തി. പൊലീസും പ്രവര്‍ത്തകരും തമ്മിലുള്ള ഏറ്റുമുട്ടലിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രവര്‍ത്തകരുടെ തലയ്ക്ക് ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റു. പൊലീസുകാര്‍ക്കും പരിക്കുണ്ട്. പ്രതിഷേധക്കാര്‍ ബാരിക്കേഡ് ചാടി കടന്നതോടെയാണ് പൊലീസ് ഇടപെടലുണ്ടായത്. സ്ഥലത്ത് ഏറെ നേരം സംഘര്‍ഷവസ്ഥ തുടര്‍ന്നു.

കഴിഞ്ഞ ദിവസങ്ങളിലും കൊല്ലത്തെ എംഎല്‍എ ഓഫീസിലേക്ക് പ്രതിപക്ഷ സംഘടനകള്‍ മാര്‍ച്ച് നടത്തിയിരുന്നു.അതേസമയം, ബലാത്സംഗക്കേസിൽ പ്രതിയായ എം മുകേഷ് എംഎൽഎയെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിട്ടുള്ളത് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് സിപിഎം സംസ്ഥാന സമിതിയിലെ തീരുമാനം. രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് വ്യക്തമാക്കിയ സിപിഎം ലൈം​ഗികാരോപണത്തിൽ എംഎൽഎ സ്ഥാനം രാജിവെച്ച കീഴ്‍വഴക്കം ഇല്ലെന്നും ചൂണ്ടിക്കാട്ടി.

അതേ സമയം, പരാതി രാഷ്ട്രീയപ്രേരിതമാണെന്നും ബ്ലാക്മെയിലിംഗിന്റെ ഭാഗമാണെന്നുമാണ് മുകേഷിന്റെ വിശദീകരണം. തനിക്കെതിരെ ഉയർന്ന ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് മുകേഷ് മുഖ്യമന്ത്രിയ്ക്ക് നൽകിയ വിശദീകരണം. നടി അയച്ച വാട്സ്അപ്പ് സന്ദേശങ്ങൾ കൈവശം ഉണ്ടെന്നും മുകേഷ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.

കേസിൽ പ്രത്യേക അന്വേഷണസംഘത്തോട് സഹകരിക്കാതെയുള്ള നിലപാടാണ് മുകേഷ് എംഎൽഎയുടേത്. അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും കൊച്ചി മരടിലെ വില്ലയുടെ താക്കോൽ മുകേഷ് കൈമാറിയില്ല. ഇന്നലെ വൈകിട്ട് വില്ലയിൽ എത്തിയെങ്കിലും പരിശോധന നടത്താനാകാതെ അന്വേഷണസംഘം മടങ്ങിപ്പോകുകയാണുണ്ടായത്.

‘ഒറ്റദിവസം കൊണ്ട് ഞങ്ങളെങ്ങനെ അന്യരായി?; ഞാൻ പവർഗ്രൂപ്പിലില്ല, ആദ്യമായാണു കേൾക്കുന്നത്’

തിരുവനന്തപുരം: ദൗർഭാഗ്യകരമായ കാര്യങ്ങളിൽ പ്രതികരിക്കേണ്ടി വന്നതിൽ വേദനയുണ്ടെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതം ചെയ്യുന്നുവെന്നും നടൻ മോഹൻലാൽ. ‘‘ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമയിലെ മൊത്തത്തിലുള്ള കാര്യമാണു പറയുന്നത്. സിനിമാമേഖല ഒന്നാകെയാണ് പ്രതികരിക്കേണ്ടത്. എന്നാൽ അമ്മയ്ക്കു നേരെയാണു എല്ലാവരും വിരൽ ചൂണ്ടുന്നത്. താൻ എവിടേക്കും ഒളിച്ചോടിയിട്ടില്ല’’– അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തു വച്ച് നടന്ന കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനു ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു മോഹൻലാൽ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം ആദ്യമായാണു അദ്ദഹം മാധ്യമങ്ങളെ കണ്ടത്.

‘‘ഞാൻ എവിടെയും ഒളിച്ചോടിപ്പോയിട്ടില്ല. എന്റെ വ്യക്തിപരമായ കാരണങ്ങളാൽ ഗുജറാത്തിലും ബോംബെയിലും മദ്രാസിലുമായിരുന്നു. ഭാര്യയുടെ സർജറിയുമായി ആശുപത്രിയിലായിരുന്നു. വല്ലാത്ത ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കരുത്. ആധികാരികമായി പറയാൻ അറിയുന്ന ആളല്ല. എന്തിനും ഏതിനും അമ്മയെ കുറ്റപ്പെടുത്തുന്നതായി കാണുന്നു. എല്ലാത്തിനും അമ്മയല്ല ഉത്തരം നൽകേണ്ടത്. അഭിഭാഷകരും സിനിമയിലെ തലമുതിർന്ന ആളുകളുമായി സംസാരിച്ചതിന് ശേഷമാണ് പ്രസിഡന്റ് പദവിയിൽ നിന്ന് പിന്മാറിയത്.

വളരെ ബുദ്ധിമുട്ടിയുണ്ടാക്കിയെടുത്ത ഇൻഡസ്ട്രിയാണ്. ദയവു ചെയ്ത് എല്ലാ തെറ്റും ഞങ്ങളുടേത് മാത്രമായി കണക്കാക്കരുത്. ആയിരക്കണക്കിന് ജോലിക്കാരുള്ള വലിയ ഇൻഡസ്ട്രിയാണ് മലയാള സിനിമ അത് നിശ്ചലമായി പോകും. കൂട്ടായെടുത്ത തീരുമാനപ്രകാരമാണ് അമ്മ ഭരണസമിതി രാജിവച്ചത്. ആർക്കുവേണമെങ്കിലും അമ്മയുടെ നേതൃത്വത്തിലേക്ക് വരാം. മലയാള സിനിമയെ നമുക്കു രക്ഷിക്കണം.

പലർക്കും അറിഞ്ഞുകൂടാത്ത ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ ഞങ്ങൾ ചെയ്യുന്നുണ്ട്. തെറ്റുകുറ്റങ്ങൾ ഉണ്ടായേക്കാം. ഒരു സംഘടന മാത്രം ക്രൂശിക്കപ്പെടുന്നതു ശരിയല്ല. കേരളത്തിൽ നിന്നുള്ള ഒരു വലിയ മൂവ്മെന്റ് ആയി ഇത് മാറണം. സിനിമയിൽ മാത്രമല്ല, എല്ലാ മേഖലയിലും ഇതുപോലുള്ള കമ്മിറ്റികൾ ഉണ്ടാകണം എന്നാണ് ആഗ്രഹം. കുറ്റം ചെയ്തിട്ടുള്ള ആളുകൾ ശിക്ഷിക്കപ്പെടണമെന്നാണ് എന്റെ ആഗ്രഹം. ദയവുചെയ്ത് എല്ലാവരും കൂടി സഹകരിച്ച് മലയാള സിനിമ മേഖല തകരാതിരിക്കാൻ ശ്രമിക്കണം.

വളരെയധികം സങ്കടമുണ്ട്. 47 വർഷം സിനിമയുമായി സഹകരിച്ച വ്യക്തിയെന്ന നിലയിലുള്ള അഭ്യർഥനയാണിത്. ചോദിക്കുന്ന ചോദ്യങ്ങൾക്ക് എൻറെ കയ്യിൽ ഉത്തരങ്ങളില്ല. നിങ്ങളുടെ കയ്യിലാണ് ഇക്കാര്യം നിൽക്കുന്നത്. കോടതിയിൽ ഇരിക്കുന്ന കാര്യമാണ്. അത്തരം കാര്യങ്ങൾ സംഭവിച്ചു പോയി. ഇനി അങ്ങനെ ഉണ്ടാകാതിരിക്കാനുള്ള കാര്യമാണു ചെയ്യേണ്ടത്. പൊലീസും കോടതിയും സർക്കാരുമാണു നടപടികൾ സ്വീകരിക്കുന്നത്. മാധ്യമങ്ങളും കൂടി ചേർന്നു പ്രശ്നം പരിഹരിക്കാൻ ശ്രമിക്കണം.

ഒറ്റദിവസം കൊണ്ട് ഞങ്ങൾ എങ്ങനെ നിങ്ങൾക്ക് അന്യന്മാരായി? സിനിമാമേഖലയിലെ ശുദ്ധീകരണത്തിന് അമ്മയും സഹകരിക്കും. ശുദ്ധീകരണത്തിന്, നല്ല കാര്യത്തിനായുള്ള നീക്കങ്ങളിൽ സഹകരിക്കുമോ എന്ന ചോദ്യത്തിന് സഹകരിക്കും എന്നു തന്നെയാണ് ഉത്തരം.
അമ്മ മാത്രമല്ല നിരവധി സംഘടനകൾ ഉണ്ട്, അവരെല്ലാവരുമായി മാധ്യമങ്ങൾ സംസാരിക്കണം. അവരുടെ അഭിപ്രായങ്ങളും ശേഖരിക്കണം. പരിചയമില്ലാത്ത ഒരുപാട് കാര്യങ്ങൾ കേട്ടു. അമ്മ ഇതിനെല്ലാം പ്രതികരിക്കണം എന്നുപറഞ്ഞാൽ എങ്ങനെ സാധിക്കും. ഞാൻ പവർ ഗ്രൂപ്പിൽപ്പെട്ട ആളല്ല. ഇത് ആദ്യമായാണു കേൾക്കുന്നത്.

കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് നിങ്ങൾക്കറിയുന്ന അറിവുതന്നെയാണ് എനിക്കുള്ളത്. അമ്മയുടെ പ്രസിഡന്റ് എന്ന നിലയിൽ അല്ല സംസാരിക്കുന്നത്. സിനിമാപ്രവർത്തകൻ എന്ന നിലയിലാണ്. വ്യവസായം തകർന്നുപോകരുത് എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. നിങ്ങളും എന്നോടൊപ്പം സഹകരിക്കണം.’’– മോഹൻലാൽ പറഞ്ഞു

കൊച്ചിയില്‍ പട്ടാപ്പകല്‍ ഓടുന്ന ബസില്‍ കയറി കണ്ടക്ടറെ കുത്തിക്കൊന്നു

കൊച്ചി.ഓടിക്കൊണ്ടിരുന്ന ബസ്സിൽ കയറി കണ്ടക്ടറെ കുത്തിക്കൊന്നു. എച്ച്എംടി ജംഗ്ഷനിലാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ടത് ഇടുക്കി സ്വദേശി അനീഷ്

കൊലപാതകത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു.മാസ്ക് ധരിച്ചെത്തിയ പ്രതി ബസിൽ കയറി കണ്ടക്ടറെ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. മെഡിക്കൽ കോളേജിൽ നിന്ന് ഷട്ടിൽ സർവീസ് …

പിണറായി വിജയന് വേണ്ടിയാണ് ഇ പി ബിജെപി നേതൃത്വവുമായി സംസാരിച്ചതെന്ന് കെ സുധാകരന്‍

തിരുവനന്തപുരം. ഇ പിയെ നീക്കിയത് മുഖം രക്ഷിക്കാനുള്ള നടപടി.പിണറായി വിജയന് വേണ്ടിയാണ് ഇ പി ബിജെപി നേതൃത്വവുമായി സംസാരിച്ചത്. കേസുകളിൽ നിന്ന് രക്ഷപെടുത്താനായിരുന്നു ചർച്ച

പ്രത്യുപകരമായി ബി ജെ പി ക്ക് തൃശൂരിൽ സിപിഐ എം വോട്ട് ചെയ്തുവെന്നും സുധാകരന്‍പറഞ്ഞു.

ബാങ്കിൽ നിന്നെടുത്ത 5 ലക്ഷം രൂപയുടെ സ്വർണവുമായി മടങ്ങുകയായിരുന്ന വയോധിക ദമ്പതികളെ കൊള്ളയടിച്ചു,ഞെട്ടിക്കും ദൃശ്യം

പൂനെ. ബാങ്കിൽ നിന്നെടുത്ത് സ്വർണവുമായി മടങ്ങുകയായിരുന്ന വൃദ്ധദമ്പതികളെ കൊള്ളയടിച്ചു. സ്കൂട്ടറിൽ പോവുകയായിരുന്ന ദമ്പതികൾ ചായയും വടാപാവും വാങ്ങാനായി നിർത്തിയപ്പോഴാണ് മോഷണം. ശ്രദ്ധതിരിച്ച് മോഷണം നടത്തുന്നതിന്ർറെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു

പണയം വച്ച സ്വർണം തിരികെ എടുത്ത ശേഷം മടങ്ങുകയായിരുന്നു ദശ്രഥ് ധമാനെയും വിരമിച്ച സ്കൂൾ ടീച്ചറായ ഭാര്യയും. 5 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങളാണ് കവറിലാക്കി കയ്യിലുണ്ടായിരുന്നത്. പൂനെയിലെ ഷെലെവാഡിയിൽ എത്തിയപ്പോൾ വടാപാവ് വാങ്ങി കഴിക്കാനായി സ്കൂട്ടർ നിർത്തി. ഭാര്യയെ സ്കൂട്ടറിനടുത്ത നിർത്തി ഭർത്താവ് പോയ സമയത്താണ് കൊള്ള നടന്നത്. മോഷ്ടാക്കളിലൊരാൾ സ്കൂട്ടറിനടുത്ത് നിൽക്കുന്നത് കാണാം. പിന്നാലെ ബൈക്കിലെത്തിയ സഹായി സ്കൂട്ടറിന് പുറതിൽ പണം വീണ് കിടക്കുന്നതായി തെറ്റ് ധരിപ്പിച്ചു. പണമെടുക്കാൻ ഭാര്യ പുറകോട്ട് പോയ തക്കത്തിന് മോഷ്ടാക്കൾ സ്കൂട്ടറിന് മുന്നിലുണ്ടായിരുന്ന കവറുമായി രക്ഷപ്പെട്ടു.

https://twitter.com/pulse_pune/status/1829510460917641330

പൂെനെയിലെ ഹഡാപ്സർ പൊലീസ് കേസെടുത്തു. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. പ്രതികളെ തിരിച്ചറിയാനായി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.

നവജാത ശിശുവിനെ കൊലപ്പെടുത്തി ബാഗിലാക്കി ഉപേക്ഷിച്ച അമ്മ അറസ്റ്റിൽ

ന്യൂഡെല്‍ഹി.നവജാത ശിശുവിനെ കൊലപ്പെടുത്തി ബാഗിലാക്കി ഉപേക്ഷിച്ച അമ്മ അറസ്റ്റിൽ.
ഡൽഹി ഷഹ്ദാരയിലാണ് ക്യൂരകൃതം.
പെൺകുഞ്ഞ് ജനിച്ചതിൽ സമൂഹം പരിഹസിക്കുമോ എന്ന് ഭയന്നാണ് കൊലപാതകം എന്ന് മാതാവിന്‍റെ മൊഴി

ആറു ദിവസം പ്രായമുള്ള നവജാത ശിശുവിനെയാണ് കൊലപ്പെടുത്തി ബാഗിലാക്കി ഉപേക്ഷിച്ചത്. സംഭവത്തിൽ കുഞ്ഞിൻറെ അമ്മ ശിവാനിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്
ശേഷം കുഞ്ഞിന്റെ മൃതദേഹം സൂക്ഷിച്ച ബാഗ് സമീപമുള്ള വീടിൻറെ മേൽക്കൂരയിൽ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിനെ കാണാനില്ലെന്നാണ് ശിവാനി വീട്ടിൽ
അറിയിച്ചത് തുടർന്ന് പോലീസിന് നൽകിയ പരാതിയിലാണ് ക്രൂരകൃത്യം പുറത്ത് വന്നത്. നാലാമതും പെൺകുഞ്ഞ് ജനിച്ചതിൽ സമൂഹം പരിഹസിക്കുമോ എന്ന് ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്തി ഉപേക്ഷിച്ചതാണെന്ന് ശിവാനി പോലീസിനോട് സമ്മതിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് വീട്ടിലെത്തിയപ്പോൾ തനിക്ക് ആശുപത്രിയിലേക്ക് പോകണമെന്ന് ശിവാനി ആവശ്യപ്പെട്ടതാണ് സംശയത്തിനിടയാക്കിയത്. നേരത്തെ ജനിച്ച രണ്ടു കുഞ്ഞുങ്ങളും വ്യത്യസ്ത സാഹചര്യത്തിൽ മരിച്ചിരുന്നു. ഇക്കാര്യങ്ങളിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

വിവാദങ്ങള്‍ക്കിടെ പത്തനംതിട്ട എസ്പി സുജിത് ദാസ് അവധിയില്‍ പ്രവേശിച്ചു

തിരുവനന്തപുരം. വിവാദങ്ങള്‍ക്കിടെ പത്തനംതിട്ട എസ്പി സുജിത് ദാസ് അവധിയില്‍ പ്രവേശിച്ചു. മൂന്ന് ദിവസത്തേക്കാണ് അവധി . എംഎല്‍എ പി വി അന്‍വറുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.

മലപ്പുറം എസ് പി ക്യാംപ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന കേസിലെ പരാതി പിന്‍വലിച്ചാല്‍ ജീവിത കാലം മുഴുവന്‍ താന്‍ കടപ്പെട്ടിരിക്കുമെന്ന് എംഎല്‍എ പി വി അന്‍വറിനോട് മലപ്പുറം മുന്‍ എസ് പിയായിരുന്ന സുജിത് ദാസ് പറയുന്ന ഫോണ്‍ സംഭാഷണമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. എഡിജിപി എംആര്‍ അജിത് കുമാർ കൈക്കൂലി വാങ്ങിയെന്നതടക്കം ഗുരുതര ആരോപണങ്ങള്‍ സംഭാഷണത്തിലുണ്ടായിരുന്നു. പിന്നാലെ
എഡിജിപിയെ കാണാന്‍ എസ്പി തലസ്ഥാനത്ത് എത്തിയിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. തുടര്‍ന്ന് എസ് പി സുജിത് ദാസ് പത്തനംതിട്ടയിലേക്ക് മടങ്ങുകയായിരുന്നു. പിന്നാലെയാണ് അവധിയില്‍ പ്രവേശിച്ചത്.
ഫോണ്‍ സംഭാഷണത്തിന് പിന്നാലെ സുജിത് ദാസിനെതിരെ വകുപ്പുതല അന്വേഷണത്തിനും നീക്കമുണ്ട്. ഇക്കാര്യത്തില്‍ ആഭ്യന്തര വകുപ്പ് ഉടന്‍ തീരുമാനമെടുക്കും. ഫോണ്‍ സംഭാഷണത്തിന്റെ ആധികാരികത ഉറപ്പുവരുത്തിയ ശേഷമായിരിക്കും നടപടി. സംഭാഷണം സുജിത് ദാസിന്റേതെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കാനാണ് ആലോചന. മരംമുറിയുമായി ബന്ധപ്പെട്ട പരാതിയടക്കം അന്വേഷിക്കാനും നീക്കമുണ്ട്. എഡിജിപിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളും അന്വേഷിക്കും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെക്കുറിച്ചുള്ള പരാമര്‍ശവും ഗുരുതരമെന്നാണ് വിലയിരുത്തല്‍.

എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നും ഇപി ജയരാജനെ നീക്കി

തിരുവനന്തപുരം. ബിജെപി ബാന്ധവ വിവാദത്തിൽ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തു നിന്നും ഇ.പി ജയരാജനെ നീക്കി.
ഇന്നലെ ചേർന്ന പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിൽ കടുത്ത വിമർശനമുണ്ടായതിന് പിന്നാലെയാണ് നടപടി.ടി.പി രാമകൃഷ്ണനാണ്
പകരം ചുമതല നൽകിയിരിക്കുന്നത്. നടപടിയിൽ പ്രതിഷേധിച്ചു സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാതെ ഇ.പി
ജയരാജൻ കണ്ണൂരിലേക്ക് മടങ്ങി.

ലോക്സഭ തിരഞ്ഞെടുപ്പ് ദിവസം പാർട്ടിയെയും മുന്നണിയെയും വെട്ടിലാക്കിയ
ഈ പ്രതികരണമാണ് ഇ.പി ജയരാജന്റെ
സ്ഥാനം തെറുപ്പിച്ചത്.പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയിൽ
നടപടിയെടുത്താൽ അത് കോൺഗ്രസിന്
തിരിച്ചടിക്കുള്ള ആയുധമാകുമെന്നായിരുന്നു
സിപിഐഎമ്മിന്റെ ആദ്യ നിലപാട്.
ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ
വിഷയത്തിൽ നടപടി വൈകുന്നതിലുള്ള സിപിഐയുടെ അതൃപ്തി ഉയർത്തി എം.വി
ഗോവിന്ദനാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്.
പിന്നാലെ ഇ.പി ജയരാജൻ രാജി സന്നദ്ധത
അറിയിച്ചു.എന്നാൽ നടപടി നേരത്തെ വേണമെന്ന വി.എൻ വാസവന്റെ അഭിപ്രായം
ഇ പി ജയരാജനെ ക്ഷുഭിതനാക്കി.പിന്നാലെ
ചിന്ത ഫ്ലാറ്റിലെ മുറിയൊഴിഞ്ഞു ഇന്ന് രാവിലെ
എയർ ഇന്ത്യ എക്സ്പ്രസിൽ ഇ.പി ജയരാജൻ
കണ്ണൂരിലേക്ക് മടങ്ങി.പാർട്ടിക്കുള്ളിൽ
ഉയർന്ന രൂക്ഷമായവിമർശനങ്ങൾക്ക്
ഒടുവിലാണ് ഇ.പി ജയരാജന് സ്ഥാനം തെറിച്ചത്.CITU സംസ്ഥാന പ്രസിഡന്റ്
ടി.പി രാമകൃഷ്ണന് പകരം ചുമതല
നൽകിയിട്ടുണ്ട്.പ്രകാശ് ജാവദേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ച ആയിരുന്നില്ലെന്നും അതിനാലാണ് പാര്‍ട്ടിയെ അറിയിക്കാത്തിരുന്നത് എന്നുമായിരുന്നു വിഷയത്തില്‍ ഇ പിയുടെ വിശദീകരണം.
കണ്ണൂരിലെത്തിയ ഇ പി ജയരാജൻ ഒറ്റ വാക്കിൽ മാധ്യമങ്ങളോട് മറുപടി ഒതുക്കി

സംസ്ഥാന കമ്മിറ്റിക്ക് ശേഷം വൈകിട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാധ്യമങ്ങളെ കണ്ടു തീരുമാനം അറിയിക്കും.


കുറച്ചു വൈകിയെങ്കിലും ഒരു മുഴം മുൻപേ കണ്ടുള്ള സിപിഐഎമ്മിന്റെ ഏറാണ്
ഇ പി ജയരാജന്റെ സ്ഥാനചലനം.നാളെ മുതൽ ബ്രാഞ്ച് സമ്മേളനം തുടങ്ങുകയാണ്.അതിനു മുൻപേ
നടപടിയെടുത്തു താഴേ തട്ടിലുള്ള വിമർശനം ഒഴിവാക്കുക കൂടി സിപിഐഎം
ലക്ഷ്യമിടുന്നു