മുംബൈ. മഹാരാഷ്ട്രയിൽ ഛത്രപതി ശിവാജിയുടെ കൂറ്റൻ പ്രതിമ തകർന്ന സംഭവത്തിൽ ഇന്ന് മുംബൈയിൽ പ്രതിപക്ഷ പ്രതിഷേധം. ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് മുന്നിലെ ഛത്രപതി ശിവാജി പ്രതിമയ്ക്ക് മുന്നിലേക്ക് മാർച്ച് ചെയ്യുമെന്നാണ് കോൺഗ്രസും എൻസിപി ശരദ് പവാർ, ശിവസേനാ ഉദ്ദവ് വിഭാഗങ്ങളും സംയുക്തമായി പ്രഖ്യാപിച്ചത്. രാവിലെ 11 മണിയോടെയാണ് പ്രതിഷേധ മാർച്ച്. പ്രതിമാ നിർമ്മാണത്തിൽ വൻ അഴിമതിയാണ് നടന്നതെന്നും ഛത്രപതി ശിവാജിയെ അപമാനിച്ചെന്നും ആരോപിച്ചാണ് മാർച്ച്. പ്രതിപക്ഷം വിഷയം ആളിക്കത്തിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ മുംബൈയിലെത്തിയപ്പോൾ ജനങ്ങളോട് മാപ്പ് പറഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് പ്രതിമാ വിവാദം രാഷ്ട്രീയ കൊടുങ്കാറ്റായി മാറി
ബീഫ് കൈവശം വച്ചെന്നാരോപിച്ച് മഹാരാഷ്ട്രയിൽ ട്രെയിൻ യാത്രക്കാരനായ വയോധികനെ മർദ്ദിച്ചു
നാസിക്.ബീഫ് കൈവശം വച്ചെന്നാരോപിച്ച് മഹാരാഷ്ട്രയിൽ ട്രെയിൻ യാത്രക്കാരനായ വയോധികനെ മർദ്ദിച്ചു. വ്യാഴാഴ്ച നടന്ന സംഭവത്തിന്ർറെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്ത് നിരോധനമില്ലാത്ത പോത്തിറച്ചിയാണ് വൃദ്ധന്‍റെ കൈവശമുണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു.
ജൽഗാവ് സ്വദേശിയാ 72 കാരനാണ് ട്രെയിനിനകത്ത് ക്രൂരമർദ്ദനമേറ്റത്. ജൽഗാവ് സ്വദേശിയായ ഇദ്ദേഹം കല്യണിലുള്ള മകളെ കാണാനായാണ് ധുലെ മുംബൈ എക്സ്പ്രസിൽ കയറിയത്. നാസിക് കഴിഞ്ഞതോടെ ബീഫ് കൈവശം വച്ചെന്നാരോപിച്ച് ഒരു സംഘം കയ്യേറ്റം ചെയ്യുകയായിരുന്നു. ക്രൂരമർദ്ദനമേറ്റതായാണ് സൂചന. ഭക്ഷണ പൊതി തുറന്ന് പരിശോധിച്ച സംഘം ഫോൺ പിടിച്ചു വാങ്ങി. കല്യാണിൽ ഇറങ്ങാനും അനുവദിച്ചില്ല . താനെ സ്റ്റേഷനിൽ ഇറങ്ങിയ 72കാരൻ വിവരം മകളെ അറിയിച്ചു. മകന്റെ പരാതിയിൽ ഇഗത് പുരി പൊലീസ് കേസെടുത്തു. നാല് പേരെ സംഭവുമായി ബന്ധപ്പെട്ട് പിടികൂടി . പ്രതികളിലൊരാൾ മുംബൈയിൽ പൊലീസ് ടെസ്റ്റിനായി വരികയായിരുന്നു. പോത്തിറച്ചിയാണ് വയോധികന്‍റെ കൈവശമുണ്ടായിരുന്നതെന്നും പൊലീസ് പറയുന്നു. ഇതിന് സംസ്ഥാനത്ത് നിരോധനമില്ല
ജാമ്യാപേക്ഷയുമായി മണിയൻപിള്ള രാജു
കൊച്ചി. ജാമ്യാപേക്ഷയുമായി മണിയൻപിള്ള രാജു.ഫോർട്ട് കൊച്ചി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം തേടി കോടതിയിൽ എത്തിയത്. എറണാകുളം സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യ അപേക്ഷ സമർപ്പിച്ചത്. സെപ്റ്റംബർ ആറിലേക്ക് ഹർജി മാറ്റി
ജൂനിയർ ആർട്ടിസ്ററിനെതിരെ നടൻ മാമുക്കോയയുടെ മകൻ കോഴിക്കോട് കമ്മിഷണർക്ക് പരാതി നൽകി
കോഴിക്കോട്.ജൂനിയർ ആർട്ടിസ്ററിനെതിരെ നടൻ മാമുക്കോയയുടെ മകൻ കോഴിക്കോട് കമ്മിഷണർക്ക് പരാതി നൽകി. മാമുക്കോയയ്ക്കെതിരെ ജൂനിയർ ആർട്ടിസ്റ്റ് അപവാദ പ്രചരണം നടത്തി എന്നാണ് പരാതി. 27 നാണ് പരാതി നൽകിയത് തുടർ നടപടികൾക്കായി ഈ പരാതി ഫറോക്ക് എ.സി പി യ്ക്ക് കൈമാറി
സ്കൂൾ വിദ്യാർത്ഥിയോട് മോശം പെരുമാറ്റം, അധ്യാപകൻ അറസ്റ്റിൽ
ആലപ്പുഴ. സ്കൂൾ വിദ്യാർത്ഥിയോട് മോശം പെരുമാറ്റം. അധ്യാപകൻ അറസ്റ്റിൽ. അമ്പലപ്പുഴ സ്വദേശി പ്രതാപനയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. സ്റ്റോർ മുറിയിലെത്തിയ എട്ടാം ക്ളാസ് വിദ്യാർത്ഥിനിക്കു നേരെയാണ് അധ്യാപകൻ മോശമായി പെരുമാറിയത്
വിവരമറിഞ്ഞെത്തിയ പോലീസ് അധ്യാപകനെ കസ്റ്റഡിയിലെടുത്തു. വിദ്യാർത്ഥിനിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ചെയ്ത അധ്യാപകനെ പിന്നീട് റിമാൻ്റ് ചെയ്തു
കളമശ്ശേരിയിൽ കണ്ടക്ടറെ ബസിൽ കയറി കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ
കൊച്ചി. കളമശ്ശേരിയിൽ കണ്ടക്ടറെ ബസിൽ കയറി കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കളമശ്ശേരി സ്വദേശി മിനൂപ് ബിജുവിനെയാണ് പോലീസ് പിടികൂടിയത്.
മിനൂപിന്റെ ഭാര്യയുമായി അനീഷിന് ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലായിരുന്നു കൊലപാതകമെന്ന് പോലീസ് പറഞ്ഞു.
പ്രതി മിനൂപ് ബിജുവിന്റെ ഭാര്യയുമായി ബസ് കണ്ടക്ടർ അനീഷിന് ബന്ധമുണ്ടെന്ന സംശയമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് മൊഴി.
കൊലയ്ക്ക് മുമ്പ് ഇയാൾ ഭാര്യ ജോലി ചെയ്യുന്ന കടയിൽ എത്തി ഭാര്യയുടെ മൊബൈൽ ഫോണുകൾ വാങ്ങിക്കൊണ്ടു പോയിരുന്നു.
രണ്ടുദിവസം മുൻപ് മറ്റ് രണ്ടുപേരെയും ഭാര്യയുമായി ബന്ധമുണ്ടെന്ന പേരിൽ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറയുന്നു.
ഉച്ചക്ക് ഒരു മണിയോടെ കളമശേരി എച്ച് എം ടി ജംഗഷനിൽ വെച്ച് നടന്ന കൊലക്ക് ശേഷം മിനൂപ് ഓടി രക്ഷപെട്ടു. സിസിടിvവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കളമശേരി യിൽ നിന്ന് ആലുവ ഭാഗത്തേക്ക് പോയതായി കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ മുട്ടത്ത് നിന്നാണ് ഇയാളെ പിടികൂടിയത്
പത്രസമ്മേളനം എന്ന മഹാനടനം
തിരുവനന്തപുരം. ഡബ്യു സി സി യെയും അമ്മ താരസംഘടനയുടെ വിമർശകരെയും പരോക്ഷമായി വിമർശിച്ചായിരുന്നു മോഹൻലാലിന്റെ പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ ആദ്യമായി പ്രതികരിച്ച താരം വിമർശിക്കുന്നവർ സംഘടനയെ നയിക്കട്ടയെന്നും അന്വേഷണപരിധിയിലിരിക്കുന്ന കാര്യങ്ങൾക്ക് മറുപടി പറയാനാകില്ലെന്നും നിലപാടെടുത്തു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉത്തരം പറയേണ്ടത് അമ്മയല്ല എന്ന് ആവർത്തിച്ചു പറഞ്ഞ മോഹൻലാൽ സംഘടനയ്ക്കകത്തു നിന്ന് വിമർശനം ഉയർത്തിയവരെയും സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൺ സിനിമ കളക്ടീവിനെയും പരോക്ഷമായെങ്കിലും വിമർശിക്കാൻ മറന്നില്ല. ഡബ്ല്യുസിസി അമ്മ എന്നിവയെ പറ്റിയുള്ള ചോദ്യങ്ങൾക്ക് താരം അസ്വസ്ഥനായി. ഡബ്ല്യൂ സിസിഎയും അമ്മയെയും ഒഴിവാക്കി സിനിമയെപ്പറ്റി സംസാരിക്കു എന്നായിരുന്നു നടന്റെ മറുപടി.
അമ്മ മാത്രമല്ല, ഒരുപാടധികം സംഘടനകളുണ്ട്. അവരുടെയെല്ലാം കാര്യത്തിൽ സംസാരിക്കൂ. മുഖമറിയാത്ത പരിചയമില്ലാത്ത കുറേയധികം കാര്യങ്ങൾ പലയിടത്ത് നിന്നും കേട്ടു. എന്താണ് നടന്നതെന്ന് അറിയില്ല. മലയാള സിനിമയിൽ ഇരുപത്തിയെന്നോളം സംഘടനകളുണ്ടെന്നും മുന വച്ച മറുപടി.. അമ്മയെ വിമർശിക്കുന്നവർ മുന്നോട്ടു വരട്ടെയെന്നും മോഹൻലാലിന്റെ പ്രതികരണം.
മലയാള സിനിമയിൽ തുടർച്ചയായി ലൈംഗികാരോപണ കേസുകളുണ്ടാകുന്നുവെന്നതിന് മറുപടിയെന്നോണം സിനിമാ വ്യവസായം തകരാൻ പോവുന്ന സ്ഥിതിയാണെന്നും, മാധ്യമങ്ങളുൾപ്പടെ ഇതിന് കൂട്ടു നിൽക്കരുതെന്നും അഭ്യർത്ഥന.സർക്കാരും പൊലീസും കുറ്റക്കാർക്കെതിരെയുണ്ട്. തൻ്റെ കൈയ്യിൽ ചോദ്യത്തിന് ഉത്തരങ്ങളില്ല. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ താനെന്താണ് പ്രതികരിക്കേണ്ടതെന്നും ഈ പരാതികൾ ഇനി സംഭവിക്കാതിരിക്കാനുള്ള ശ്രമം ഉണ്ടാകാതിരിക്കട്ടെയെന്നും നിലപാട്. അപ്പോഴും ഉണ്ടായ പരാതികളെക്കുറിച്ചോ സഹതാരങ്ങളായ ആരോപണവിധേയരെക്കുറിച്ചോ താരം പരാമർശിച്ചതേയില്ല.
കോരപ്പുഴ പാലത്തിൽ നിന്ന് ചാടി യുവാവിനായുള്ള തെരച്ചിൽ തുടരുന്നു
കോഴിക്കോട് : കോരപ്പുഴ പാലത്തിൽ നിന്നു ചാടിയ യുവാവിനായുള്ള തിരച്ചിൽ തുടരുന്നു. വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം ‘അതു വഴി കടന്നുപോകുകയായിരുന്ന ഡെലിവറി ബോയി ആണ് യുവാവ് ചാടുന്നത് കണ്ടത് തുടർന്ന് മൽസ്യത്തൊഴിലാളികളും പൊലിസും ഫയർ ഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തുകയായിരുന്നു ചാടിയതാരെന്ന് വ്യക്തമായിട്ടില്ല
ബൈക്ക് ഫുട്പാത്തിൽ ഇടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്
കോഴിക്കോട്: എളേറ്റിൽ വട്ടോളിയിൽ ബെക്ക് നിയന്ത്രണം വിട്ട് ഫൂട്പാത്തിൽ ഇടിച്ച് യാത്രക്കാരന് ഗുരുതര പരുക്ക്. നരിക്കുനി – പൂനൂർ റോഡിൽ എളേറ്റിൽ വട്ടോളി അങ്ങാടിയിലായിരുന്നു അപകടം. റോഡിലെ ഹമ്പ് കയറുമ്പോഴാണ് ബൈക്ക് നിയന്ത്രണം വിട്ടത്. ഇന്ന് ഉച്ചക്ക് രണ്ടര മണിയോടെയായിരുന്നു സംഭവം.
മുന്നോട്ടുനീങ്ങിയ ബൈക്ക് ഫുട്പാത്തിലും കൈവരിയിലുമായി ഇടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ യാത്രക്കാരനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ ദൃശ്യങ്ങൾ സി സി ടി വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
സ്കൂൾ പാചക തൊഴിലാളി സംഗമവും ഏകദിന പരിശീലനവും നടത്തി
ശാസ്താംകോട്ട: ശാസ്താം കോട്ട ഉപജില്ല തല സ്കൂൾ പാചക
തൊഴിലാളി സംഗമവും ഏകദിന പരിശീലനവും നടന്നു. ശാസ്താംകോട്ട
സെൻ്റ് മേരീസ് എൽ പി എസിൽ നടന്ന പരിപാടി കോവൂർ കുഞ്ഞുമോൻ എം എൽ എ ഉദ്ഘാടനം ചെയ്തു. എച്ച് എം ഫോറം പ്രസിഡൻ്റ ബി എസ് രാജീവ് അധ്യക്ഷനായിരുന്നു. നൂൺമീൽ ഓഫീസർ മനു വി കുറുപ്പ് സ്വാഗതം ആശംസിച്ചു. സുബുകുമാർ റ്റി. ആർ, സിസ്റ്റർ ജമീന പരേര, നൗഷാദ് കെ ഐ , അഭിനന്ദ് എസ് ആർ, ജയലക്ഷ്മി,ഷീബ, മാസ്റ്റർ ട്രയിനർ മാരായ ജയ കെ, ഉദയകുമാർ എന്നിവർ സംസാരിച്ചു. സുജിത് കുമാർ ജി നന്ദി പറഞ്ഞു . ഭക്ഷ്യസുരക്ഷ എന്ന വിഷയത്തിൽ ഫുഡ് സേഫ്റ്റി ഓഫീസർ മാനസ , വ്യകതി ശുചിത്വം പരിസര ശുചിത്വം എന്ന വിഷയത്തിൽ
ഹെൽത്ത് ഇൻസ്പെക്ടർ ഷിബു
കെ എന്നിവർ ക്ലാസ് നയിച്ചു. താലൂക്കിലെ അറുപത്തി ഒന്ന് സ്കൂളുകളിൽ നിന്നായി 62 പാചക തൊഴിലാളികൾ
പങ്കെടുത്തു





































