Home Blog Page 2256

സിനിമാ സെറ്റുകളിലെ ലഹരി അന്വേഷണം അവസാനിച്ചു

കൊച്ചി. സിനിമാ സെറ്റുകളിലെ ലഹരി അന്വേഷണം അവസാനിപ്പിച്ച് പോലീസും എക്സൈസും. സിനിമാ സെറ്റുകളിൽ വ്യാപകമായി ലഹരി ഉപയോഗിക്കുന്നു എന്നതിൽ അന്വേഷണം പാതിവഴിയിൽ അവസാനിപ്പിച്ച് പോലീസ്.സെറ്റുകളിൽ പരിശോധനയ്ക്ക് പ്രായോഗിക ബുദ്ധിമുട്ട് എന്ന് പോലീസും എക്സൈസും.ലഹരി ഉപയോഗത്തെക്കുറിച്ച് പരാതി നൽകാൻ ആരും മുന്നോട്ടു വരുന്നില്ല എന്നും വിലയിരുത്തൽ. സിനിമാ മേഖലയിൽ നിന്ന് ഉന്നതതല സമ്മർദ്ദം ഉണ്ടാകുന്നു എന്നും അന്വേഷണസംഘം. ലഹരി അന്വേഷണം നിലച്ചിട്ട് ആറുമാസം

പാലിയേക്കരയിൽ ടോൾ വർദ്ധന

തൃശൂര്‍. പാലിയേക്കരയിൽ ടോൾ വർദ്ധന. മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിൽ പാലിയേക്കരയിൽ ടോൾ വർദ്ധന. ഭാരവാഹനങ്ങൾക്ക് ഒരു ദിവസത്തെ ഒന്നിൽ കൂടുതൽ യാത്രയ്ക്ക് അഞ്ചു രൂപ വർധനപ്പിച്ചു. എല്ലാ വാഹനങ്ങൾക്കും ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് യാത്രാനിരക്ക് വർധിപ്പിച്ചിട്ടില്ല. ഒന്നിൽ കൂടുതൽ യാത്രകൾക്കുള്ള ടോൾ നിരക്കാണ് ഉയർത്തിയത്

പുതുക്കിയ നിരക്ക് പ്രകാരം കാർ, ജീപ്പ് ഒരു ഭാഗത്തേക്ക് 90 രൂപയും ഒന്നിൽ കൂടുതൽ ട്രിപ്പുകൾക്ക് 140 രൂപ. ബസിനും ലോറിക്കും ഒന്നിൽ കൂടുതൽ യാത്രകൾക്ക് 485രൂപയും നൽകണം

കനവ് ബേബി എന്ന കേ ജെ ബേബി അന്തരിച്ചു

വയനാട്.കനവ് ബേബി എന്ന കേ ജെ ബേബി(70) അന്തരിച്ചു.വയനാട് നടവയൽ ചീങ്ങോട്ടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ്.കനവ് എന്ന ആദിവാസി പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന വ്യത്യസ്തമായ സ്ഥാപനം തുടങ്ങിയത് ബേബിയാണ്.നാടു ഗദ്ദിക, മാവേലി മൻറം, ഗുഡ് ബൈ മലബാർ തുടങ്ങിയവ മുഖ്യ കൃതികൾ.

യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി

കൊല്ലം. പള്ളിക്കൽ കാട്ടുപുതുശ്ശേരിയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി.കാട്ടുപുതുശ്ശേരി സ്വദേശി മുജീബ് (44) നെയാണ് പള്ളിക്കൽ പോലീസ് കസ്റ്റഡിയിലെടുത്തത്.ഇയാൾ പോക്സോ കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങി നടക്കുകയായിരുന്നു.ഇന്നലെ രാത്രി 7 മണിയോടെ ബൈക്കിൽ വീട്ടിലേക്ക് വന്ന ഓയൂർ സ്വദേശി ഷിഹാബ് എന്നു വിളിക്കുന്ന ഷിബുവിനെ മുജീബ് വഴിയിൽ തടഞ്ഞ് കുത്തുകയായിരുന്നു

കുത്തേറ്റ് കിടന്ന ഷിഹാബിനെ നാടുകാർ ചേർന്ന് പാരിപ്പള്ളി മെഡിക്കൽ കോളെജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.കുത്തിയ ശേഷം ഒളിവിൽ പോയ മുജീബിനെ പുലർച്ചയോടെ പോലീസ് പിടികൂടുകയായിരുന്നു.പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത ശേഷമേ കൊലപാതക കാരണം വ്യക്തമാകു

പീഡനശ്രമത്തിനിടെ ഹോട്ടലില്‍നിന്നും ഓടി രക്ഷപ്പെടേണ്ടി വന്നിരുന്നുവെന്ന് നടി ചാര്‍മ്മിള

കൊച്ചി.റേപ് ചെയ്യാൻ ശ്രമിച്ചപ്പോൾ ഓടി രക്ഷപ്പെട്ട ദുരനുഭവം തുറന്നു പറഞ്ഞ് നടി ചാർമ്മിള. മലയാളം സിനിമയിൽ ദുരനുഭവമുണ്ടായി. അർജുനൻ പിള്ളയും അഞ്ചു മക്കളും പ്രൊഡ്യൂസർ മോഹനനും സുഹൃത്തുക്കളും റേപ് ചെയ്യാൻ ശ്രമിച്ചു

താൻ ഓടി രക്ഷപ്പെട്ടു.റിസപ്ഷനിസ്റ്റും സഹായിച്ചില്ല.ഓട്ടോ ഡ്രൈവർമാർ സഹായത്തിനെത്തി. പൊലിസ് എത്തി പ്രൊഡ്യൂസർ ഉൾപ്പടെയുള്ളവരെ അറസ്റ്റു ചെയ്തിരുന്നു. സംവിധായകൻ ഹരിഹരനെതിരെയും ചാർമിള. നടൻ വിഷ്ണുവിനോട് താൻ വരുമോ എന്ന് ചോദിച്ചു. പറ്റില്ല എന്ന് പറഞ്ഞപ്പോൾ തനിക്ക് പരിണയം സിനിമയിൽ അവസരം നഷ്ടമായി.വിഷ്ണുവിനും അവസരം നഷ്ടമായി. മലയാളം സിനിമ മേഖലയിൽ പ്രായം പോലും നോക്കാതെ നടികളെ പിന്നാലെ നടന്നു ഉപദ്രവിക്കുന്ന പ്രവണത. തമിഴിലും തെലുങ്കിലും വയസ് നോക്കിയാണ് ഉപദ്രവം

28 പ്രൊഡ്യൂസർമാർ സമീപിച്ചു. വഴങ്ങാത്തതിനാൽ 28 സിനിമകളിൽ തനിക്ക് അവസരം നഷ്ടമായി. ഇനി പരാതി പറഞ്ഞിട്ട് എന്ത് കാര്യം എന്നും ചാര്‍മ്മിള.

രാജ്യത്തുടനീളം ഈ വർഷം 47 കടുവകൾ ചത്തു

ന്യൂഡെല്‍ഹി. രാജ്യത്തുടനീളം ഈ വർഷം 47 കടുവകൾ ചത്തതായി ദേശീയ കടുവ സംരക്ഷണ അതോറിറ്റി. ഈ വർഷം ആദ്യ 103 ദിവസത്തിനുള്ളിൽ ആണ് 47 കടുവകൾ ചത്തത്.എൻടിസിഎ സുപ്രീംകോടതിയിൽ ആണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ വർഷം(2023) 181 കടുവകൾ ആണ് ചത്തത്.മഹാരാഷ്ട്രയിലും മധ്യപ്രദേശിൽ ആണ് ഏറ്റവും കൂടുതൽ കടുവകൾ കഴിഞ്ഞ കൊല്ലം ചത്തത്. 2023 കണക്ക് പ്രകാരം കേരളത്തിൽ 14 കടുവകൾ ചത്തു.

തനിക്കെതിരെ ഉണ്ടായത് വ്യാജ പീഡന പരാതി,ജയസൂര്യ

കൊച്ചി. തനിക്കെതിരെ ഉണ്ടായത് വ്യാജ പീഡന പരാതികൾ എന്ന് ജയസൂര്യ.പീഡന കേസുകളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ജയസൂര്യ. പരാതികൾ നിയമപരമായി നേരിടും. വ്യാജ ആരോപണങ്ങളിൽ മാനസികമായി തകർന്നു. മനസാക്ഷി ഇല്ലാത്ത ആർക്കും ആർക്കെതിരെയും ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കാം എന്ന് ജയസൂര്യപറഞ്ഞു.

നീതിന്യായ വ്യവസ്ഥയിൽ പൂർണ്ണ വിശ്വാസം എന്നും നിയമപരമായ പോരാട്ടം തുടരുമെന്നും ജയസൂര്യ.ഇൻസ്റ്റഗ്രാമിൽ ആണ് ജയസൂര്യ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ കുറിച്ച് പ്രതികരിച്ചത്

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി യുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

ന്യൂഡെല്‍ഹി. ന്യൂ മോണി യ ബാധിച്ചു ചികിത്സയിൽ കഴിയുന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി യുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.അദ്ദേഹത്തിനു നൽകുന്ന ഒക്സിജന്റ അളവ് കുറിച്ച് വരികയാണെന്നും,മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നേതാക്കൾ പറഞ്ഞു. ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ആണ് യെച്ചുരി ചികിത്സയിൽ തുടരുന്നത്.ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ആഗസ്റ്റ് 19 നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിൻ്റെ പരിചരണത്തിലാണ് അദ്ദേഹമെന്ന് പാർട്ടി കേന്ദ്ര കമ്മറ്റി അറിയിച്ചു.

കൊൽക്കത്ത പീഡനത്തിനിരയായി മരിച്ച ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സെമിനാർ ഹാളിലെ ചിത്രം ,ആശങ്ക അറിയിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

കൊൽക്കത്ത. പീഡനത്തിനിരയായി മരിച്ച ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സെമിനാർ ഹാളിലെ പുറത്ത് വന്ന ചിത്രം സംബന്ധിച്ച കൊൽ ക്കത്ത പോലീസിന്റെ വിശദീകരണത്തിൽ ആശങ്ക അറിയിച്ചു, ഇന്ത്യൻ മെഡിക്കൽഅസോസിയേഷൻ.
മൃതദേഹം കിടക്കുന്ന മുറിയിൽ ആളുകൾ തിങ്ങി നിറഞ്ഞു നിന്നത് വിവാദമായ പശ്ചാ തലത്തിൽ ഓദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായുള്ളവർ മാത്രമാണ് മുറിയിൽ ഉണ്ടായിരുന്നത് എന്നാണ് പോലീസ് നൽകിയ വിശദീകരണം.

എന്നാൽ എസ്എസ്‌കെഎം ഹോസ്പിറ്റലിലെ സർജറി വിഭാഗത്തിലെ ഒന്നാം വർഷ ബിരുദാനന്തര ട്രെയിനിയായ ഡോ അവിക് ഡെയാണ് വിരലടയാള വിദഗ്ധനെന്ന് പോലീസ് അവകാശപ്പെട്ടതെന്ന് ഐ എം എ പ്രതികരിച്ചു.അതേ സമയം സംസ്ഥാനത്ത് സംഘർഷങ്ങൾ തുടരു mന്ന പശ്ചാത്തലത്തിൽ ഡൽഹിയിൽ എത്തിയ ഗവർണർ സി വി ആനന്ദബോസ്, കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘവാളുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി അമിത് ഷായുമായും ആരോഗ്യ മന്ത്രി ജെ പി നദ്ദയുമായും ഗവർണർ കൂടികാഴ്ച നടത്തിയിരുന്നു.

ഇപി എന്തുപറയും, ഉറ്റുനോക്കി രാഷ്ട്രീയ കേരളം


തിരുവനന്തപുരം. എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തു നിന്നും നീക്കിയതിനു പിന്നാലെയുള്ള ഇ.പി ജയരാജന്റെ പ്രതികരണത്തിൽ ഉറ്റുനോക്കി
രാഷ്ട്രീയ കേരളം.സ്ഥാനത്തു നിന്നും നീക്കിയെങ്കിലും ഇ.പി ജയരാജന് അധികം പരിക്കേൽപ്പിക്കാത്ത തരത്തിലായിരുന്നു
സംസ്ഥാന നേതൃത്വത്തിന്റെ പ്രതികരണം.
കേന്ദ്ര കമ്മിറ്റി അംഗമായ ഇ പി ജയരാജനെതിരെ കൂടുതൽ നടപടി വേണ്ടെന്നും നേതൃത്വം തീരുമാനമെടുത്തിരുന്നു.എന്നാൽ വിവാദങ്ങൾ ഉയരുമ്പോൾ ജനശ്രദ്ധ തിരിക്കാൻ തന്നെ ബലിയാടാക്കുന്നുവെന്നു
ഇ പി ജയരാജനും അതൃപ്തി ഉണ്ടെന്നാണ് വിവരം.സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാതെ കണ്ണൂരിലേക്ക് മടങ്ങിയത്
അതൃപ്തി പ്രകടമാക്കിയതാണ്. സംസ്ഥാന സെക്രട്ടറിയേറ്റിൽ വിമർശനങ്ങൾ ഉയർന്നപ്പോൾ മുഖ്യമന്ത്രിയുടെ മൗനവും ഇ പിയെ
അസ്വസ്ഥതനാക്കിയിട്ടുണ്ട്.