Home Blog Page 2249

എസ്പി സുജിത്ത് ദാസിനെതിരെയുള്ള സ്വർണ്ണക്കടത്ത് ആരോപണം, കസ്റ്റംസ് ഇന്‍റലിജെൻസ് അന്വേഷണം ആരംഭിച്ചു

കൊച്ചി. എസ്പി സുജിത്ത് ദാസിനെതിരെയുള്ള സ്വർണ്ണക്കടത്ത് ആരോപണം. കസ്റ്റംസ് ഇന്റലിജെൻസ് വിഭാഗം പ്രാഥമിക അന്വേഷണം ആരംഭിച്ചു. സുജിത്ത് ദാസ് സ്വർണ്ണക്കടത്ത് സംഘത്തിന് സഹായം നൽകിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ഇന്നലെ കൊച്ചിയിൽ ചേർന്ന കസ്റ്റംസ് യോഗത്തിലാണ് അന്വേഷണത്തിന്‌ തീരുമാനം എടുത്തത്

സുജിത്ത് കസ്റ്റംസിൽ ഉണ്ടായിരുന്ന കാലയളവിൽ നടന്നിട്ടുള്ള സ്വർണ്ണക്കടത്ത് കേസുകളിലാണ് പ്രാഥമിക അന്വേഷണം. കൊടുവള്ളി സ്വർണ്ണവേട്ട അടക്കം വിശദമായി അന്വേഷിക്കും

കോവൂരില്‍ കരടി ഇറങ്ങുന്നു

സെപ്തംബർ 8 ഞായർ വൈകിട്ട് 6 മണിക്ക് കോവൂരിൽ കരടികളും വേട്ടക്കാരനും ഇറങ്ങും ഒപ്പം ഓണ പുലിയും

കോവൂര്‍.ഒരു കാലത്ത് ഓണനാളുകളിൽ വീടുകളിൽ എത്തിയിരുന്ന കരടി കളിയും പുലികളും വേട്ടക്കാരും കോവൂരിൽ കേന്ദ്രീകരിക്കുന്നു. അരിനല്ലൂർ കരടി കളി സംഘം, പന്മന കരടികളി സംഘം കളങ്ങര രാഘവൻ നേതൃത്വം നൽകുന്ന ടീമിനൊപ്പം ഇത്തവണ കേരള ലൈബ്രറി കരടികളിസംഘവും ഓണനാളുകളെ വരവേൽക്കാൻ ഓണ തുടക്കത്തിൽ വേട്ടക്കിറങ്ങുന്നു.
ഓണനാളുകളിൽ നമ്മുടെ വീട്ടുമുറ്റങ്ങളിലെ ആവേശമായ പുലികളിയെ തനതു രീതിയിൽ തന്നെ യാണ് ഇത്തവണ അവതരിപ്പിക്കുന്നത്. കരടികളി മൽസരം ഉദ്ഘാടനം ചെയ്യുന്നത് കേരളത്തിൻ്റെ പ്രിയ കവി മുരുകൻ കാട്ടാക്കടയാണ്. മുഖ്യാ ഥിതി യായി ‘ കോവൂർ കുഞ്ഞുമോൻ MLA , ആശംസ പ്രസംഗം ലൈബ്രറി കൗൺസിൽ കന്നത്തൂർ താലൂക്ക് സെക്രട്ടറി ശശികുമാർ
ഇനി പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ 9497616731,9446180618 എന്നീ നമ്പരുകളിൽ ബന്ധപെടണമെന്ന് ഗ്രന്ഥശാല പ്രസിഡൻ്റ് കെ.ബി വേണുകുമാർ, സെക്രട്ടറി ബി.രാധാകൃഷണൻ. പ്രോഗ്രാം കോർഡിനേറ്റർ അനിൽ കുമാർ എസ് എന്നിവർ അറിയിച്ചു
അതോടൊപ്പം കേരളാ ലൈബ്രറിയുടെ ഇത്തവണത്തെ ഓണാഘോഷം മൈനാഗപ്പള്ളി കുരിശടിക്ക് സമീപം പ്രവർത്തിക്കുന്ന മാനസിക വെല്ലുവിളി നേരിടുന്ന വരായവനിതാ അന്തേവാസികൾ താമസിക്കുന്ന ബഥന്യ ഭവനിൽ സെപ്തംബർ 13 പുരാടദിനത്തിൽ ഓണസദ്യയും ഓണാഘോഷവും നടത്തുന്നു

കൊല്ലത്ത് നിന്നും നെൽപ്പുരക്കുന്ന് വഴി വണ്ടാനത്തേക്ക് പുതിയൊരുബസ് കൂടി സർവ്വീസ് ആരംഭിച്ചു

ശാസ്താംകോട്ട:പടിഞ്ഞാറെകല്ലട പഞ്ചായത്തിലെ രൂക്ഷമായ യാത്രാദുരിതത്തിന് പരിഹാരമാകൻ
കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും നെൽപ്പുരക്കുന്ന് വഴി വണ്ടാനത്തേക്ക് പുതിയൊരു
ബസ് കൂടി സർവ്വീസ് ആരംഭിച്ചു.
ഗ്രാമപഞ്ചായത്തിന്റെയും വിവിധ സംഘടനകളുടെയും ആവശ്യം പരിഗണിച്ച് കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ ശ്രമഫലമായാണ് സർവ്വീസ് ആരംഭിച്ചത്.വെസ്റ്റ്‌ കല്ലട ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് കൂടി പ്രയോജനപ്പെടുന്ന തരത്തിൽ കൊല്ലം – കുണ്ടറ – നെൽപ്പുരക്കുന്ന് -കാരാളിമുക്ക് -ഭരണിക്കാവ് -ചക്കുവള്ളി -പുതിയകാവ് -കായംകുളം -വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ്സർവീസ് ആരംഭിച്ചത്.ബസ് സർവീസിന്റെ ഉദ്ഘാടനം കാരാളിമുക്ക് ജംഗ്ഷനിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്ത് നിർവ്വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഉഷാലയം ശിവരാജൻ,കെ.സുധീർ,ജെ.അംബികകുമാരി,ബ്ലോക്ക് വികസന ചെയർമാൻ രതീഷ്,എ.റ്റി.ഒ ആനന്ദക്കുട്ടൻ,ഗ്രാമ പഞ്ചായത്ത് മെമ്പർ സുനിത ദാസ്,മുത്തലിഫ് മുല്ലമംഗലം,കെ.അനിൽ, തുടങ്ങിയവർ പങ്കെടുത്തു.

മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പരേതനായ പി റ്റി കുട്ടൻ്റെ ഭാര്യ ദേവകി നിര്യാതയായി

ശാസ്താംകോട്ട:സിപിഎം നേതാവും മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് മുൻ
പ്രസിഡൻ്റുമായിരുന്ന മൈനാഗപ്പള്ളി പുത്തൻപുര വടക്കതിൽ പരേതനായ പി.റ്റി കുട്ടൻ്റെ ഭാര്യ ദേവകി (88) നിര്യാതയായി.സംസ്ക്കാരം നടത്തി.മക്കൾ:കൃഷ്ണൻ കുട്ടി (റിട്ട.അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ,പോസ്റ്റൽ അക്കൗണ്ട്സ് ഓഫിസ് തിരുവനന്തപുരം),രമാദേവി
വിശ്വവത്സലൻ (ലോക്കോ പൈലറ്റ്, റെയിൽവേ,കൊല്ലം),ശ്രീജയ(സീനിയർ നഴ്സിംഗ് ഓഫീസർ,ജില്ലാ ആശുപത്രി കൊല്ലം),ശ്രീകുമാരി.മരുമക്കൾ:ടി.
ഷാജി (റിട്ട.നേഴ്സ്,ജില്ലാ ആയുർവേദ ആശുപത്രി,കൊല്ലം),കലേശൻ (റിട്ട.റെയിൽവേ കൊല്ലം),അനിതകുമാരി (ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ പി.എച്ച്.സി,കുറ്റപ്പുഴ),അശോക് കുമാർ (റിട്ട.ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ,കൊല്ലം),ബേബി (റിട്ട.സ്റ്റേഷൻ മാസ്റ്റർ,കെഎസ്ആർടിസി, വെഞ്ഞാറമൂട്).സഞ്ചയനം വെള്ളിയാഴ്ച:രാവിലെ 8 ന്.

ചേര്‍ത്തലയിലെ നവജാതശിശുവിന്റെ കൊല, പിടിക്കപ്പെട്ടത് സാമൂഹിക ഇടപെടല്‍ മൂലം

ആലപ്പുഴ.ചേര്‍ത്തലയിലെ നവജാതശിശുവിന്റെ തിരോധാന കേസ് കൊലപാതകമെന്ന് തെളിഞ്ഞതോടെ കൊലപാതകം കണ്ടെത്തിയവര്‍ക്കുപോലും നടുക്കം.ആശാപ്രവര്‍ത്തകയും വാര്‍ഡ് മെമ്പറായവനിതയുമാണ് അരും കൊല കണ്ടെത്തിയത്. കുട്ടിയുടെ അമ്മയായ ചേർത്തല പള്ളിപ്പുറം സ്വദേശി ആശയും ആൺ സുഹൃത്ത് രതീഷുമായി ചേർന്ന് കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. രതീഷിന്റെ വീടിന്റെ ശുചിമുറിയിൽ ഒളിപ്പിച്ച നിലയിൽ മൃതദേഹവും കണ്ടെത്തി .

ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ 26 ന് ആണ് ആശ ആൺകുഞ്ഞിന് ജന്മം നൽകുന്നത് .. പിന്നീട് മുപ്പത്തിയൊന്നാം തിയതി ആശുപത്രി വിട്ടു .കുട്ടി ജനിച്ച വിവരം ആശുപത്രി അധികൃതർ പഞ്ചായത്തിന് കൈമാറി .. പഞ്ചായത്തിൽ നിന്ന് നവജാത ശിശു പരിപാലനത്തിന്റെ ഭാഗമായുള്ള അന്വേഷണം വന്നപ്പോൾ കുഞ് തന്റെ പക്കൽ ഇല്ല എന്നുള്ള വിവരം ആശ നൽകി .. വളർത്താൻ സാമ്പത്തിക ശേഷി ഇല്ലാത്തതിനാൽ തൃപ്പുണിത്തറ സ്വദേശികൾക്ക് കൈമാറി എന്നാണ് ആശ വ്യക്തമാക്കിയത് .. ഇതോടെ ആശാ വർക്കർ വീട്ടിൽ എത്തി .. അവരോടും രണ്ട്‌ മക്കളുടെ അമ്മ കൂടിയായ ആശ ഇക്കാര്യം തന്നെ പറഞ്ഞു .സംശയം തോന്നിയ ആശാപ്രവർത്തക വാർഡ് മെമ്പർ ഷിൽജയെ വിവരം അറിയിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നത് ..

ഷിൽജ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചേർത്തല പൊലീസ് നടത്തിയ അന്വേഷണത്തിൽ ആശയയെയും ആൺ സുഹൃത്ത് രതീഷിനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു . ആദ്യം തൃപ്പുണിത്തറയിൽ കുട്ടിയെ നൽകിയെന്ന് പറഞ്ഞ ഇവർ പിന്നീട് കുട്ടിമരിച്ചു എന്ന് പോലീസിനോട് സമ്മതിച്ചു .. തുടർ ചോദ്യം ചെയ്യലിൽ ആശയുമായി ചേർന്ന് രതീഷ് കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടിത്തിയത് ആണെന്ന് പൊലീസ് കണ്ടെത്തി .. തുടർന്ന് മൃതദേഹം തേടി പള്ളിപ്പുറം പുല്ലുവേലി ഭാഗത്തേക്ക്

രതീഷിന്റെ വീടിന്റെ പരിസരത്തും പൊന്തകാട്ടിലും ഒക്കെയായി നടത്തിയ പരിശോധനയിൽ ആദ്യം കുഞ്ഞിനെ പൊതിഞ്ഞു കൊണ്ടുവന്ന വസ്ത്രം കണ്ടെത്തി .. പിന്നീട് ശുചിമുറിയിൽ ഒളിപ്പിച്ച നിലയിൽ കുഞ്ഞിന്റെ മൃതദേഹവും .. ആശ ഗർഭിണി ആണെന്ന വിവരം വീട്ടുകാരോടും ഭർത്താവിനോടും മറച്ചു വെച്ചിരുന്നതായി ആണ് മൊഴി . വയറ്റിൽ മുഴ ആണെന്നാണ് ഭര്ത്താവ് മനോജിനോട് പറഞ്ഞിരുന്നത് .. ആശുപത്രിയിൽ ചികിത്സ തേടിയതും ഇതിനായി എന്നാണ് പറഞ്ഞത് .. പക്ഷെ ആശുപത്രി രേഖകളിൽ ആശക്കൊപ്പം ഉണ്ടായിരുന്നത് രതീഷ് ആണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത് .. 30 ന് തന്നെ സഞ്ചിയിൽ കുഞ്ഞിനെ രതീഷിന് കൈമാറിയെന്നാണ് ആശ ചോദ്യം ചെയ്യലിൽ പറഞ്ഞത് .. മൃതദേഹം ആദ്യം ഒളിപ്പിച്ചത് ശുചിമുറിയിൽ അല്ലെന്നു പൊലീസ് പറയുന്നു .. പൊന്തക്കാട്ടിലോ സെപ്റ്റിക് ടാങ്കിലോ ആണെന്നാണ് സംശയം . കുഴിച്ചിട്ടിരുന്നുവെന്നും സംശയമുണ്ട്. സംഭവം പുറത്തായതോടെ പുറത്തെടുത്ത് കത്തിച്ചു കളയാനാണ് ശുചിമുറിയിൽ സൂക്ഷിച്ചത് .കൃത്യമായ ഇടപെടലാണ് അതിക്രൂര കൃത്യം പുറത്തെത്തിച്ചത്.. ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി

നടൻ ബാബുരാജ് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ കേസെടുത്ത് അടിമാലി പൊലീസ്

അടിമാലി.നടൻ ബാബുരാജ് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ കേസെടുത്ത് അടിമാലി പൊലീസ്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു പരാതി. DIG ക്ക് മെയിൽ വഴി നൽകിയ പരാതി
അടിമാലി പൊലീസിന് കൈമാറുകയായിരുന്നു. 2019 ൽ അടിമാലി കമ്പി ലൈനിലുള്ള ബാബുരാജിൻ്റെ റിസോർട്ടിലും എറണാകുളത്തും വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. യുവതിയുടെ മൊഴി ഓൺലൈനിൽ രേഖപ്പെടുത്തിയ ശേഷമാണ് അടിമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്

മുല്ലപ്പെരിയാർ അണക്കെട്ടിൽ സമഗ്രമായ സുരക്ഷാപരിശോധന, കേരളത്തിന്റെ ആവശ്യം കേന്ദ്ര ജല കമ്മിഷന്‍ അംഗീകരിച്ചു

ന്യൂഡെല്‍ഹി. മുല്ലപ്പെരിയാർ അണക്കെട്ടിൽ സമഗ്രമായ സുരക്ഷാപരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജല കമ്മിഷന്‍ അംഗീകരിച്ചു.
12 മാസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. ഇപ്പോൾ പരിശോധന നടത്തേണ്ടതില്ലെന്ന തമിഴ്നാടിന്റെ വാദം തള്ളി. കേരളത്തെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ ചുവടുവെപ്പ് എന്ന് മന്ത്രി റോഷി അഗസ്റ്റിൻ.തമിഴ്നാടിനും വെള്ളം ഉറപ്പാക്കിക്കൊണ്ട് മുന്നോട്ടു പോകാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൻറെ ആവശ്യം പരിഗണിച്ച് മുല്ലപ്പെരിയാർ അണക്കെട്ടിൽ വിശദമായ സുരക്ഷാ പരിശോധന നടത്താനാണ് ജല കമ്മീഷൻ അംഗീകാരം നൽകിയത്. സമഗ്രമായ സുരക്ഷാ പരിശോധന നടത്തിയതിനുശേഷം മാത്രം മതി അറ്റകുറ്റപ്പണികൾ എന്നായിരുന്നു
മുല്ലപ്പെരിയാർ മേൽനോട്ടസമിതിയിൽ കേരളം മുന്നോട്ടുവച്ച ആവശ്യം. 12 മാസത്തിനുള്ളിൽ സുരക്ഷാ പരിശോധന നടത്താനാണ് നിർദ്ദേശം. എന്നാൽ പരിശോധന 2026 ൽ മതി എന്ന തമിഴ്നാടിന്റെ വാദം കമ്മിറ്റി തള്ളി.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അടിയന്തര കർമ്മപദ്ധതി
പുതുക്കിയ ഡാം ബ്രേക്ക് അനാലിസിന്റെ
അടിസ്ഥാനത്തിൽ സമയബന്ധിതമായി പൂർത്തിയാക്കാനും തമിഴ്നാടിന് നിർദ്ദേശം നൽകി. മുല്ലപ്പെരിയാർ സുരക്ഷാ പരിശോധന വർഷങ്ങളായി കേരളം ആവശ്യപ്പെട്ടതാണെന്നും.തീരുമാനം തമിഴ്നാടിനും അംഗീകരിക്കാൻ കഴിയുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

വിദഗ്ധർ ഉൾപ്പെടുന്ന സമിതി കേരളം നിർദ്ദേശിക്കുന്ന ആവശ്യങ്ങൾ കൂടി പരിഗണിച്ചു അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ ഉൾപ്പെടെ പരിശോധിക്കും. 2011-ലാണ് സുപ്രീം കോടതി നിയോഗിച്ച എംപവേർഡ് കമ്മിറ്റി
ഇതിന് മുൻപ് ഇങ്ങനെ ഒരു വിശദ പരിശോധന നടത്തിയത്.

എഡിജിപി അജിത് കുമാറിനെ മാറ്റില്ല, സംരക്ഷിച്ച് അസാധാരണ അന്വേഷണം

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെ സംരക്ഷിച്ച് അസാധാരണ അന്വേഷണം,ക്രമസമാധാന ചുമതലയുള്ള സംസ്ഥാനത്തെ ഏറ്റവും കരുത്തനായ ഉദ്യോഗസ്ഥനെ അതേ സ്ഥാനത്ത് നിലനിർത്തിക്കൊണ്ട് അദ്ദേഹത്തിനെതിരായ ആരോപണങ്ങളില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.
പ്രത്യേക അന്വേഷണസംഘത്തെ ഇതിനായി ചുമതലപ്പെടുത്തും. ഇത് സംബന്ധിച്ച്‌ ഉടൻ സർക്കാർ ഉത്തരവുണ്ടാകും. ഡിജിപി ഷെയ്‌ക് ദർവേസ് സാഹിബ് നേരിട്ടാണ് അന്വേഷണം നടത്തുക.

എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റാതെയാണ് ഉന്നത തല സംഘം അന്വേഷണം നടത്തുക. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെയും സ്ഥാനത്ത് നിന്ന് മാറ്റില്ല. എംആർ അജിത്ത് കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ പി ശശിയെയും മാറ്റേണ്ടി വരുമെന്നതാണ് ഇരുവരെയും നിലനിർത്തിക്കൊണ്ട് അന്വേഷണം നടത്താനുള്ള തീരുമാനത്തിന് പിന്നില്‍.

പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം ഉണ്ടാകും എന്ന് മാത്രമാണ് മുഖ്യമന്ത്രി രാവിലെ പ്രസംഗിച്ചത്. ഇതിന് ശേഷം രാത്രി തിരുവനന്തപുരത്ത് എത്തിയ മുഖ്യമന്ത്രി ഡിജിപിയുമായടക്കം സംസാരിച്ചു. ഇതിന് ശേഷമാണ് ആരോപണ വിധേയരെ സ്ഥാനത്ത് നിലനിർത്തി അന്വേഷണം നടത്താൻ തീരുമാനിച്ചത്.

കൈക്കൂലി കേസിൽ വില്ലേജ് ഓഫീസർ പിടിയിൽ

വയനാട്. കൈക്കൂലി കേസിൽ വില്ലേജ് ഓഫീസർ പിടിയിൽ.
കുപ്പാടിത്തറ വില്ലേജ് ഓഫീസർ അഹ്മദ് നിസാറിനെയാണ്
വിജിലൻസ് അറസ്റ്റുചെയ്തത്. 4000 രൂപയാണ് വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടത്.

ആധാരത്തിലെ സർവേ നമ്പർ തിരുത്താനാണ് മുണ്ടക്കുറ്റി സ്വദേശി വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ടത്.
എന്നാൽ വില്ലേജ് ഓഫീസർ അഹ്മദ് നിസാർ നടപടി ക്രമങ്ങൾ
പൂർത്തിയാക്കാൻ 4000 രൂപ ആവശ്യപ്പെടുകയായിരുന്നു. വിജിലൻസിൽ പരാതിയെത്തിയതോടെ വില്ലേജ് ഓഫീസറെ കയ്യോടെ പിടികൂടാൻ പദ്ധതി തയ്യാറാക്കി. ഇന്ന് ഉച്ചയോടെ,
പരാതിക്കാരൻ കുപ്പാടിത്തറ വില്ലേജ് ഓഫീസിൽ പണവുമായി എത്തി. ഈ പണം വാങ്ങുന്നിതിനിടെ വിജിലൻസ് എത്തി വില്ലേജ് ഓഫീസറെ പിടികൂടി. നിസാർ നേരത്തേയും കൈക്കൂലി വാങ്ങിയിരുന്നതായി ആരോപണമുണ്ട്.

മീനങ്ങാടി വിജിലൻസ് ഡിവൈഎസ്പി ഷാജി വർഗീസിൻ്റെ
നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്

ചവറ കെഎംഎംഎലില്‍ വാതക ചോര്‍ച്ച

ചവറ. കെഎംഎലില്‍ ഉണ്ടായ വാതകചോര്‍ച്ച പരിഭ്രാന്തിപരത്തി. വൈകിട്ട് 5.30 ഓടെയാണ് ടിക്കിള്‍(ടൈറ്റാനിയം ടെട്രാക്ളോറൈഡ് )ആണ് ചോര്‍ന്നത്. റീ ബോയിലര്‍ നോസിലില്‍ ഉണ്ടായ ചോര്‍ച്ച ആണ് പ്രശ്നമായത്. പുറത്ത് മൂടല്‍ മഞ്ഞുപോലെ വാതകം പരന്നു.കമ്പനിയില്‍ സൈറണ്‍ മുഴങ്ങി. ചില ജീവനക്കാര്‍ക്കും പുറത്ത് യാത്ര ചെയ്തവര്‍ക്കും അസ്വസ്ഥതയുണ്ടായി . കളരി ഒറ്റതെങ്ങില്‍ അമ്പിളിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി.ഇയാളെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ചോര്‍ച്ച ജീവനക്കാര്‍ പെട്ടെന്ന് തന്നെ അടച്ചു. എന്നാല്‍ പുറത്തുവന്ന വാതകം ആണ് മൂടല്‍മഞ്ഞുപോലെ പരന്നത്.