Home Blog Page 2248

ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ മി​ഗ് -29 യു​ദ്ധ​വി​മാ​നം പ​രി​ശീ​ല​ന പറക്കലിനിടെ ത​ക​ർ​ന്നു​വീ​ണു

ജ​യ്പൂർ: പ​രി​ശീ​ല​ന​ പറക്കലിനിടെ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ മി​ഗ് -29 യു​ദ്ധ​വി​മാ​നം ത​ക​ർ​ന്നു​വീ​ണു. പൈ​ല​റ്റ് അത്ഭുതകരമായി ര​ക്ഷ​പെ​ട്ടു. രാ​ജ​സ്ഥാ​നി​ൽ ബാ​ർ​മ​റി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തിങ്കഴാഴ്ച രാ​ത്രി പത്ത് മണിയോടെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ നി​ന്നും ദൂ​രെ​ വയലിലാണ് യു​ദ്ധ​വിമാനം ത​ക​ർ​ന്നു വീ​ണ​തെ​ന്ന് വ്യോമസേന അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​മാ​ന​ത്തി​ന് ഗു​രു​ത​ര​മാ​യ സാ​ങ്കേ​തി​ക ത​ക​രാ​ർ സം​ഭ​വി​ച്ചാണ് അപകടം. തീപിടിച്ച് വിമാനം കത്തി നശിച്ചിട്ടുണ്ട്.

ബാ​ർ​മ​ർ സെ​ക്ട​റി​ൽ കഴിഞ്ഞ ദിവസം രാ​ത്രി പതിവ് പ​രി​ശീ​ല​ന ദൗ​ത്യ​ത്തി​നി​ടെയാണ് മി​ഗ് -29 യു​ദ്ധ​വി​മാ​നം സാ​ങ്കേ​തി​ക ത​ട​സം നേ​രി​ട്ടത്. ഇ​തേ​തു​ട​ർ​ന്നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെന്ന് വ്യോമസേന വ്യക്തമാക്കി. അപകടത്തിൽ നിന്നും പൈലറ്റ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ടെ​ന്ന് എ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു. ബാ​ർ​മ​ർ ക​ള​ക്ട​ർ നി​ശാ​ന്ത് ജെ​യി​ൻ, പോ​ലീ​സ് സൂ​പ്ര​ണ്ട് ന​രേ​ന്ദ്ര മീ​ണ, മ​റ്റ് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ അ​പ​ക​ട​സ്ഥ​ല​ത്തെ​ത്തി സ്ഥിതിഗതികൾ വിലയിരുത്തി.

വാർത്താനോട്ടം

2024 സെപ്തംബർ 03 ചൊവ്വ

BREAKING NEWS

?വി പി അൻവർ എം എൽ എ യുടെ പരാതിയിൽ ഉന്നതരുടെ തലകൾ ഉരുളില്ല.

?എഡിജിപിക്കെതിരായ പരാതി;ഡിജിപിയുടെ നേതൃത്വത്തിൽ 5 അംഗ ഉന്നതതല സംഘം അന്വേഷിക്കും.

?അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനകം സമർപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

?എഡിജിപി എം ആർ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റില്ല, അജിത്ത് കുമാറും പി ശശിയും തുടരും.

?എസ് പി സുജിത്ത് ദാസിനെതിരായ പരാതി നടപടി സ്ഥലം മാറ്റത്തിലൊതുങ്ങി.ഡിജിപിക്ക് മുന്നിൽ ഹാജരാകണം.

?ഉത്തർപ്രദേശിലെ ബെഹ്റോയിൽ നരഭോജി ചെന്നായുടെ ആക്രമണത്തിൽ ആറ് വയസ്സുകാരിക്ക് പരിക്ക്.

? ആലപ്പുഴ ചേർത്തലയിലെ നവജാത ശിശുവിൻ്റെ കൊലപാതകം;
പ്രതി
കളുമായി ഇന്ന് തെളിവെടുപ്പ്

?തൃശൂർ കുന്നംകുളത്ത് നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ് മോഷണം പോയതായി പരാതി

?കേരളീയം?

? സംസ്ഥാനത്ത് അടുത്ത 7 ദിവസം വ്യാപകമായ നേരിയ / ഇടത്തരം മഴക്കും ഒറ്റപെട്ട സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ 4 -ാം തീയതിവരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. കിഴക്കന്‍ വിദര്‍ഭക്കും തെലുങ്കാനക്കും മുകളിലായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യുനമര്‍ദ്ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ശക്തി കൂടിയ ന്യുനമര്‍ദ്ദമായി മാറാന്‍ സാധ്യതയുള്ളതിനാലാണ് കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴ പ്രവചിക്കുന്നത്.

? സോളാര്‍ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരായ പി വി അന്‍വറിന്റെ ആരോപണത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പൊട്ടിച്ചിരിച്ച് കെ സി വേണുഗോപാല്‍. കേസ് കോടതി മുന്‍പാകെ വന്നല്ലോയെന്നും താനാരെയും ഭയപ്പെടുന്നില്ലെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

? നെഹ്റു ട്രോഫി വള്ളംകളി ഈ മാസം 28ന് നടത്തണമെന്നാവശ്യപ്പെട്ട് വള്ളംകളി സംരക്ഷണ സമിതി കലക്ടര്‍ക്ക് നിവേദനം നല്‍കി. എന്‍ടിബിആര്‍ സൊസൈറ്റി യോഗം വിളിച്ച് എത്രയും വേഗം തീരുമാനം എടുക്കും എന്ന് കളക്ടര്‍ വള്ളംകളി സംരക്ഷണസമിതിയ്ക്ക് ഉറപ്പ് നല്‍കി.

? ഓണത്തിനോടനു
ബന്ധിച്ച് സപ്ലൈകോ സംസ്ഥാന വ്യാപകമായി സെപ്റ്റംബര്‍ അഞ്ച് മുതല്‍ 14 വരെ ഓണം ഫെയറുകള്‍ സംഘടിപ്പിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 5 ന് വൈകിട്ട് 5 മണിക്ക് കിഴക്കേകോട്ട ഇ.കെ നായനാര്‍ പാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

.? വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ആറ് മാസത്തോളമായി കോമയില്‍ കഴിയുന്ന ഒമ്പതുവയസുകാരിക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. കുട്ടിയുടെ ചികിത്സക്ക് അധിക സാമ്പത്തിക ബാധ്യത വരുന്നുണ്ടോ എന്ന് പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും വീണ ജോര്‍ജ് പ്രതികരിച്ചു.

? ചേര്‍ത്തലയില്‍ കാണാതായ നവജാതശിശുവിന്റെ മൃതദേഹം അമ്മയുടെ ആണ്‍സുഹൃത്തിന്റെ വീട്ടിലെ ശൗചാലയത്തില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത്. കുഞ്ഞിന്റെ അമ്മ ചേര്‍ത്തല ചേന്നം പള്ളിപ്പുറം 17-ാം വാര്‍ഡ് സ്വദേശിനി ആശ(35), സുഹൃത്ത് രതീഷ്(38) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

???? ദേശീയം ????

? കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധം കനക്കുന്നതിനിടെ ബലാല്‍സംഗ കേസ് പ്രതികള്‍ക്ക് വേഗത്തില്‍ ശിക്ഷ ഉറപ്പാക്കുന്ന നിയമ ഭേദഗതിക്ക് ബംഗാള്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ‘അപരാജിത വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ബില്‍ 2024’ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും.

? കൊല്‍ക്കത്ത ആര്‍ജി കര്‍ ആശുപത്രിയിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായി. വനിത ഡോക്ടര്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആര്‍ജി കര്‍ ആശുപത്രിയിലെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് സിബിഐ അന്വേഷണം നടത്തുന്നുണ്ട്.

? രൂക്ഷമായ മഴക്കെടുതിയില്‍ വലഞ്ഞ് ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങള്‍. മഴക്കെടുതിയില്‍ പെട്ട് ആന്ധ്രാപ്രദേശില്‍ 17 പേരും തെലങ്കാനയില്‍ 10 പേരും മരിച്ചു. ഇരു സംസ്ഥാനങ്ങളിലെയും മിന്നല്‍പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടു. റെയില്‍വേ ട്രാക്കുകളിലും റോഡുകളിലും വെള്ളം കയറിയതോടെ കേരളത്തിലേക്ക് ഉള്‍പ്പടെയുള്ള 140 തീവണ്ടികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റദ്ദാക്കുകയോ വഴി തിരിച്ച് വിടുകയോ ചെയ്തു.

? കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി 13,966 കോടി രൂപയുടെ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ ലക്ഷ്യംവച്ചുള്ള പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്.

? ജമ്മു കശ്മീരിലെ സുന്‍ജ്വാനില്‍ സൈനിക കേന്ദ്രത്തിന് നേരെ ഭീകരരുടെ വെടിവെപ്പ്. ഒരു സൈനികന് പരിക്കേറ്റു. ഭീകരരെ കണ്ടെത്താനായി സൈന്യം പ്രദേശത്ത് വ്യാപക തെരച്ചില്‍ തുടങ്ങി.

???️‍♀️കായികം?⛷️?

? പാരാലിംപിക്സില്‍ ഇന്ത്യയ്ക്കു മൂന്നാം സ്വര്‍ണം. പുരുഷ ജാവലിന്‍ ത്രോ എഫ് 64 വിഭാഗത്തില്‍ സുമിത് ആന്റില്‍ സ്വര്‍ണം നേടി. പാരാലിംപിക് റെക്കോര്‍ഡായ 70.59 മീറ്റര്‍ ദൂരം എറിഞ്ഞാണ് സുമിത് ഒന്നാം സ്ഥാനത്തെത്തിയത്.

? പുരുഷ സിംഗിള്‍സ് ബാഡ്മിന്റന്‍ എസ്എല്‍ 3 ഇനത്തില്‍ നിതേഷ് കുമാറും ഇന്നലെ സ്വര്‍ണം നേടിയിരുന്നു. ഇതോടെ പാരാലിംപിക്സില്‍ ഇന്ത്യയ്ക്ക് 14 മെഡലുകളായി. മൂന്ന് സ്വര്‍ണവും അഞ്ച് വെള്ളിയും ആറ് വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്.

മദ്യലഹരിയിൽ യാത്രക്കാരൻ സ്റ്റിയറിങ് തിരിച്ചു; ബസിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം

മുംബൈ: മദ്യലഹരിയിൽ യാത്രക്കാരൻ സ്റ്റിയറിങ് പിടിച്ചുതിരിച്ചതിനെ തുടർന്ന് കാൽനട യാത്രക്കാർക്കിടയിലേക്ക് ബസ് പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം. നൂപുർ മണിയാർ (27) എന്ന യുവതിയാണ് മരിച്ചത്. അപകടത്തിൽ ഒൻപത് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവർ മുംബൈ കെഇഎം ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.

പ്രതി ദത്താ ഷിൻഡെയെ (45) പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ലാൽബാഗ് മേഖലയിലാണ് അപകടമുണ്ടായത്. ഡ്രൈവറുമായി തർക്കിച്ച യാത്രക്കാരൻ അപ്രതീക്ഷിതമായി സ്റ്റിയറിങ്ങിൽ പിടിച്ചുതിരിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച ശേഷം കാറിലും ബൈക്കിലും ഇടിച്ചാണ് നിന്നത്.

ബലാത്സംഗക്കേസിൽ സിദ്ദിഖിന്റെയും മുകേഷിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി : ബലാത്സംഗക്കേസില്‍ പ്രതിയായ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരായ ആരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിന്‍റെ വാദം. കേസ് നിലനില്‍ക്കില്ലെന്ന് ബോധ്യമായപ്പോഴാണ് നേരത്തെ ഉന്നയിക്കാത്ത ബലാത്സംഗ ആരോപണം ഇപ്പോൾ പറയുന്നത് എന്നുമാണ് സിദ്ധിഖിന്റെ വാദം.

അതേസമയം എം.മുകേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം ഹർജി എറണാകുളം സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. മുകേഷിന് ജാമ്യം നൽകരുതെന്നും കസ്റ്റഡിയിൽ എടുക്കേണ്ടതുണ്ട് എന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. ഈ ഹർജിയിൽ ഉത്തരവ് ഇന്ന് ഉണ്ടായേക്കും. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിലെ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ ഹൈക്കോടതിയില്‍ നൽകിയ ഹര്‍ജിയും ഇന്ന് പരിഗണിക്കും.

തന്റെ കുഞ്ഞല്ലെന്ന് ആശയുടെ ഭർത്താവ്, ഗർഭഛിദ്രം നടത്താനായില്ല; രതീഷ് കൊണ്ടുപോയത് സഞ്ചിയിൽ

ആലപ്പുഴ: ചേർത്തലയിൽ അമ്മയും ആൺസുഹൃത്തും ചേർന്ന് നവജാതശിശുവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ ഒളിപ്പിച്ച സംഭവത്തിൽ, അമ്മ ആശയുടെ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. കുഞ്ഞിനെ ഒഴിവാക്കിയത് ഭർത്താവ് വേണ്ടെന്നു പറഞ്ഞതിനാലാണെന്ന് ആശ അറിയിച്ചു. കുഞ്ഞ് തന്റേതല്ലെന്ന് ആശയുടെ ഭർത്താവ് മനോജ് പറഞ്ഞെന്നും സഞ്ചിയിലാക്കിയാണ് രതീഷ് കുഞ്ഞിനെ കൊണ്ടുപോയതെന്നും പൊലീസ് അറിയിച്ചു.

ആശുപത്രിയിൽ ഒപ്പം പോയിരുന്നതും ചെലവുകൾ വഹിച്ചിരുന്നതും പൂക്കട നടത്തുന്ന രതീഷാണ്. ഓഗസ്റ്റ് 31നു രാവിലെ 11ന് ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ആയെങ്കിലും പലയിടങ്ങളിലൂടെ യാത്ര ചെയ്തു രാത്രി എട്ടിനാണ് ആശയും രതീഷും പള്ളിപ്പുറത്തുനിന്നു പിരിയുന്നത്. ഈ സമയം ജീവനുള്ള കുഞ്ഞിനെ സഞ്ചിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പിന്നീടുള്ള കാര്യം ചോദിച്ചപ്പോൾ നീ അറിയേണ്ടെന്നു രതീഷ് പറഞ്ഞതായി പൊലീസിനോട് ആശ പറഞ്ഞു.

ബന്ധുക്കളെന്ന നിലയിലാണ് ആശയും രതീഷും പരിചയപ്പെടുന്നതും അടുക്കുന്നതും. ആശ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഗർഭഛിദ്രം നടത്താൻ ശ്രമിച്ചെങ്കിലും അതിനുള്ള സമയം കഴിഞ്ഞിരുന്നു. നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 17ാം വാർഡ് പല്ലുവേലി കായിപ്പുറം വീട്ടിൽ ആശ(35), പല്ലുവേലി പണിക്കാശ്ശേരി റോഡിൽ രാജേഷ് ഭവനത്തിൽ രതീഷ്(38) എന്നിവരെ ഇന്നലെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു.

രതീഷിന്റെ വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ നവജാതശിശുവിന്റെ മൃതദേഹം സംഭവം വാർത്തയായതോടെ പുറത്തെടുത്ത് ശുചിമുറിയിൽ വച്ചിരിക്കുകയായിരുന്നു. ആശയുടെ ഫോണിൽ നിന്നു പൊലീസ് രതീഷിനെ ആശയുടെ വീട്ടിലേക്കു വിളിച്ചുവരുത്തി. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തതോടെയാണു കുഞ്ഞിനെ കൊലപ്പെടുത്തിയെന്നു രതീഷ് സമ്മതിച്ചത്. കുഞ്ഞിന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ജനന വിവരം മറച്ചുവച്ചു, കൊലപാതകം, തെളിവു നശിപ്പിക്കൽ എന്നിവയ്ക്കാണു കേസെടുത്തത്.

കഴിഞ്ഞ 26ന് ആയിരുന്നു ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ആശയുടെ പ്രസവം. ഭർത്താവിനും അടുത്ത ബന്ധുക്കൾക്കും ഇക്കാര്യം അറിയാമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. വിവാഹേതര ബന്ധത്തിലെ കുഞ്ഞായതിനാൽ ഇവരാരും സഹകരിച്ചിരുന്നില്ല. വെള്ളിയാഴ്ച ഡിസ്ചാർജ് ചെയ്തെങ്കിലും ബിൽ അടയ്ക്കാൻ പണമില്ലാത്തതിനാൽ പിറ്റേന്നാണ് ആശുപത്രി വിട്ടത്. അപ്പോൾ കുഞ്ഞ് ഒപ്പമുണ്ടായിരുന്നെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വീട്ടിലേക്കു പോകുംവഴി കുട്ടിയെ രതീഷിനു കൈമാറിയെന്നാണു വിവരം.

‘ഗർഭിണിയാണെന്ന് അറിഞ്ഞാൽ ജീവനൊടുക്കും’

നവജാത ശിശുവിന്റെ ക്രൂരമായ കൊലപാതകം പുറത്തുവന്നത് ആശാപ്രവർത്തകയുടെ ഇടപെടലിലൂടെയാണ്. ആശ ഗർഭിണിയാണെന്ന് അറിഞ്ഞ് വീട്ടിലെത്തിയപ്പോൾ ‘ഗർഭിണിയാണെന്ന വിവരം പുറത്തു പറഞ്ഞാൽ നിങ്ങളുടെയെല്ലാം പേര് എഴുതിവച്ച ശേഷം ജീവനൊടുക്കും’ എന്നു ഭീഷണിപ്പെടുത്തിയതായി പള്ളിപ്പുറം പഞ്ചായത്ത് 17–ാം വാർഡിലെ ആശാ പ്രവർത്തക വള്ളപ്പുരയ്ക്കൽ ത്രിപുരേശ്വരി പറഞ്ഞു. കഴിഞ്ഞ മാർച്ചിലാണ് ആശ ഭർത്താവും മക്കളുമൊത്ത് പല്ലുവേലിയിലെ വീട്ടിൽ താമസിക്കാൻ എത്തിയത്.

മറ്റൊരിടത്തു വാടകയ്ക്കു കഴിയുകയായിരുന്നു ഇവർ. ആശ ഗർഭിണിയാണെന്നറിഞ്ഞ് വിവരങ്ങൾ ശേഖരിക്കാനാണ് ആ വീട്ടിൽ പോയതെന്നു ത്രിപുരേശ്വരി പറഞ്ഞു. എന്നാൽ കൃത്യമായ വിവരങ്ങളൊന്നും നൽകാതെ ആശ ഒഴിഞ്ഞുമാറി. ഗർഭിണി ആയിരിക്കാൻ സാധ്യതയില്ലെന്നാണ് ഇവരുടെ ഭർത്താവു പറഞ്ഞത്. വയറ്റിൽ മുഴയുണ്ടെന്നും വെള്ളം കെട്ടിക്കിടക്കുകയാണെന്നും മറ്റും ഇയാൾ പറഞ്ഞിരുന്നു.

സത്യം അറിയിക്കണമെന്ന് ആശയോട് ആവശ്യപ്പെട്ടപ്പോഴാണു ഗർഭിണിയാണെന്നു സമ്മതിച്ചത്. ഇതു പുറത്തറിഞ്ഞാൽ ജീവനൊടുക്കുമെന്നും മേലിൽ തന്റെ വീട്ടിലേക്കു വരരുതെന്നും ഇവർ താക്കീതും നൽകി. 24നു തനിച്ച് ഓട്ടോയിലാണ് ആശുപത്രിയിൽ പോയതെന്നും 26നു പ്രസവിച്ചെന്ന് അറിഞ്ഞെന്നും ആശാ പ്രവർത്തക പറ‍ഞ്ഞു.

‘പൂരം കലക്കിയതിന് എഡിജിപി അജിത് കുമാറിന് പങ്കുണ്ടോ എന്ന് നേരിട്ടറിയില്ല, അൻവർ പറഞ്ഞ വിവരമേ ഉള്ളൂ’: സുനിൽ കുമാർ

തൃശൂർ: തൃശൂർ പൂരം അലങ്കോലമാക്കിയതിൽ പൊലീസിന് പങ്കുണ്ടെന്ന് സിപിഐ നേതാവ് വിഎസ് സുനിൽ കുമാർ. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അലങ്കോലമാക്കാക്കിയത്. പകൽ സമയത്ത് പ്രശ്നമില്ലായിരുന്നുവെന്നും രാത്രിപൂരമാണ് നിർത്തിയതെന്നും സുനിൽ കുമാർ പറഞ്ഞു. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് പിവി അൻവർ എംഎൽഎ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുനിൽ കുമാർ.

പൂരം കലക്കിയതിന്റെ ഗുണഭോക്താക്കളാണ് പൂരം കലക്കിയതിന് പിന്നിൽ. നേതൃത്വം കൊടുത്തതാരായാലും പുറത്തുവരണം. എഡിജിപി അജിത് കുമാറിന് പങ്കുണ്ടോ എന്ന് നേരിട്ടറിയില്ല. അൻവർ പറഞ്ഞ വിവരമേ ഉള്ളൂ. ബിജെപി സ്ഥാനാർഥി ആർഎസ്എസ് നേതാക്കൾക്കൊപ്പമാണ് വന്നത്. പൂരം കലക്കിയത് യാദൃശ്ചികമായല്ല. പൊലീസ് മാത്രമല്ല, പൂരത്തിന്റെ നടത്തിപ്പുകാർക്കും പങ്കുണ്ട്. അന്ന് നടത്തിയ അന്വേഷണ റിപ്പോർട്ട് സർക്കാർ പുറത്തുവിടണം. രാത്രിയിൽ ലൈറ്റ് ഓഫ് ചെയ്യാൻ ആരാണ് തീരുമാനിച്ചത്?. പൂരം കലക്കിയത് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്തില്ല. പൂരം കലങ്ങിയതിന് ഇരയാക്കപ്പെട്ട രാഷ്ട്രീയ നേതാവാണ് താനെന്നും സുനിൽ കുമാർ പറയുന്നു.

ബിജെപി സ്ഥാനാർഥിയെ രാത്രി ആംബുലൻസിൽ എത്തിച്ചത് യാദൃശ്ചികമല്ല. ആരാണ് പിന്നിലെന്ന പൊലീസ് അന്വേഷണ റിപ്പോർട്ട് പുറത്തുവിടണം. എഡിജിപിയെ ബന്ധപ്പെടുത്തി ഒരു കമന്റ് പറയാനില്ല. തൃശൂർ പൂരം കലക്കിയത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നാണ് സിപിഐയുടെ ആവശ്യം. അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകും.
റിപ്പോർട്ട് പുറത്തുവിട്ടാലേ ചേരയാണോ മൂർഖനാണോ എന്നറിയൂവെന്നും സുനിൽ കുമാർ കൂട്ടിച്ചേർത്തു.

അതേസമയം, എഡിജിപി അജിത് കുമാറിനെതിരെ തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നൽകി. പിവി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തല്‍ മൊഴിയായി പരിഗണിച്ച് പൂരം കലക്കിയെന്ന ആരോപണത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് ഹൈക്കോടതി അഭിഭാഷകന്‍ വിആര്‍ അനൂപ് പരാതി നല്‍കിയത്. അജിത് കുമാറിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തണം എന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

കേരള പൊലീസ് അസോസിയേഷന്റെ സമ്മേളന വേദിയില്‍ എംആര്‍ അജിത്കുമാറിനെതിരെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതിനിടയിലാണ് ഈ പരാതി. അതിനു പിന്നാലെയാണ് അജിത് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തി പിവി അന്‍വര്‍ വീണ്ടും വാര്‍ത്താ സമ്മേളനം നടത്തിയത്. സോളാര്‍ കേസ് അട്ടിമറിച്ചതിനെക്കുറിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വെളിപെടുത്തല്‍ ഓഡിയോയുമായാണ് എംഎല്‍എ വാര്‍ത്താ സമ്മേളനം നടത്തിയത്. സോളാര്‍ കേസ് അട്ടിമറിച്ചതില്‍ പ്രധാന ഉത്തരവാദി എംആര്‍ അജിത്ത് കുമാറാണെന്ന് അന്‍വര്‍ ആരോപിച്ചു. എംആര്‍ അജിത്ത് കുമാര്‍ തിരുവനന്തപുരത്ത് കവടിയാര്‍ കൊട്ടാരത്തിന് തൊട്ടടുത്തായി വലിയൊരു കൊട്ടാരം പണിയുന്നുണ്ട്. കവടിയാറില്‍ 12000/15000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടാണ് അജിത്ത് കുമാര്‍ പണിയുന്നതെന്നും പിവി അന്‍വര്‍ ആരോപിച്ചു.

കൈക്കൂലി പിടിക്കുമെന്നായപ്പോള്‍ ഉദ്യോഗസ്ഥന്‍ ചെയ്തതു കണ്ടോ

മുബൈ. കൈക്കൂലി വാങ്ങിയതിന്‍റെ തെളിവ് ഇല്ലാതാക്കാന്‍ ഉദ്യോഗസ്ഥന്‍ ചെയ്ത പണി കടന്നുപോയി. പണം നശിപ്പിക്കാനായി ഉദ്യോഗസ്ഥൻ ടോയ്ലറ്റിൽ ഫ്ലഷ് ചെയ്ത പണം അഴിമതി വിരുധ ബ്യൂറോ കണ്ടെത്തി. സെപ്റ്റിക് ടാങ്ക് തുറന്ന് നടത്തിയ പരിശോധനയിലാണ് നോട്ടുകൾ കണ്ടെത്താനായത്.

ബോറിവലിയിലെ ഒരു റസ്റ്റോറന്ർറിലേക്ക് ഗ്യാസ് പൈപ് ലൈൻ നൽകുന്നതിനാണ് മുതിർന്ന ഫയർ ഓഫീസറായ പ്രഹളാദ് ശിതോളെ കൈക്കൂലി ആവശ്യപ്പെട്ടത്. വിവരം പരാതിക്കാരൻ അഴിമതി വിരുധ ബ്യൂറോയെ അറിയിക്കുകയായിരുന്നു. ഫിനോഫ്താലിൽ പുരട്ടിയ അറുപതിനായിരം രൂപ പരാതിക്കാരൻ പ്രഹളാദ് ശിതോളെയ്ക്ക് കൈമാറുകയും ചെയ്തു. എന്നാൽ അപകടം മണത്ത പ്രതി വീട്ടിലെ ശുചിമുറിയിലേക്ക് പോയി പണം ഫ്ലഷ് ചെയ്ത് കളഞ്ഞു.

തൊണ്ടി മുതൽ പിടിച്ചെടുക്കുക കേസിൽ നിർണായകമായത് കൊണ്ടാണ് അഴിമതി വിരുദ്ധ ബ്യൂറോ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിക്കുകയും അമ്പത്തി ഏഴായിരം രൂപ കണ്ടെത്തുകയും ചെയ്തത്.

ചേർത്തലയിലെ കുഞ്ഞിന്റെ കൊലപാതകം,കൊന്നത് മാതാവിന്റെ ആണ്‍ സുഹൃത്ത്

ആലപ്പുഴ. ചേർത്തലയിലെ കുഞ്ഞിന്റെ കൊലപാതകം.കുഞ്ഞിനെ കൊന്നത് മാതാവിന്റെ ആണ്‍ സുഹൃത്ത് രതീഷ് ഒറ്റയ്ക്ക്.ഇരുവരും ചേർന്ന് കൊലപ്പെടുത്തി എന്ന മൊഴി കളവെന്നു പോലീസ്.രതീഷ് കുഞ്ഞിനെ വീട്ടിൽ എത്തിച്ച് ശ്വാസം മുട്ടിച്ച് കൊന്നു. ആശുപത്രിയിൽ കൂട്ടിരിപ്പ്കാരനായി നിന്നത് രതീഷ്

ഭർത്താവ് എന്ന പേരിലാണ് കൂട്ടിരിപ്പ്കാരനായി നിന്നത്.ആശുപത്രി വിട്ട ആശ കുഞ്ഞിനെ ബിഗ്ഷോപ്പറിലാക്കി രതീഷിന് കൈമാറി.കൊലനടത്തിയത് 31 ന്ന് തന്നെ.അനാഥാലയത്തിൽ നൽകുമെന്ന് രതീഷ് പറഞ്ഞതായി ആശയുടെ മൊഴി.കൊല നടത്തിയ ശേഷമാണ് വിവരം ആൺ സുഹൃത്ത് തന്നോട് പറഞ്ഞതൊന്നും ആശയുടെ മൊഴി

മുല്ലപ്പെരിയാർ,കേന്ദ്ര ജല കമ്മീഷന്റെ തീരുമാനം സ്വാഗതം ചെയ്ത് സമര സമിതി

ഇടുക്കി.മുല്ലപ്പെരിയാർ അണക്കെട്ടിലെ സുരക്ഷാ പരിശോധന; മുല്ലപ്പെരിയാർ സമരസമിതി.കേന്ദ്ര ജല കമ്മീഷന്റെ തീരുമാനം സ്വാഗതാർഹം.അന്താരാഷ്ട്ര ഏജൻസി ഡാമിൽ സുരക്ഷാ പരിശോധന നടത്തണം.13 വർഷമായുള്ള മുല്ലപ്പെരിയാർ സമരസമിതിയുടെ ആവശ്യമാണ് അംഗീകരിക്കപ്പെടുന്നത്. ഡാം സുരക്ഷിതമാണെന്ന് കണ്ടെത്തിയാൽ സമര പോരാട്ടം അവസാനിപ്പിക്കും, അല്ലെങ്കിൽ തുടരും സമിതി വ്യക്തമാക്കി.

എംബിബിഎസ് ഇനി മലയാളത്തിലും

ന്യൂഡെല്‍ഹി. മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളിലും ഇനി എംബിബിഎസ് പഠിപ്പിക്കാം.ദേശീയ മെഡിക്കല്‍ കമ്മിഷനാ ണ് പുതിയ അധ്യയന വര്‍ഷം മുതല്‍ ഇതിനുള്ള അനുമതി നല്‍കിയിരിക്കുന്നത്.അധ്യാപന അധ്യാപനം, പഠനം, മൂല്യനിര്‍ണയം എന്നിവ പ്രാദേശിക ഭാഷകളിലും ചെയ്യാമെന്നാണു നിര്‍ദേശം.ഇംഗ്ലിഷില്‍ മാത്രമേ എംബിബിഎസ് പഠനം നടത്താവൂ എന്നതായിരുന്നു ഇതുവരെ ഉണ്ടായിരുന്ന നയം.

ഇംഗ്ലിഷിനു പുറമേ മലയാളം, ഹിന്ദി, അസമീസ്, ബംഗ്ല, ഗുജറാത്തി, കന്നഡ, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൾ ഇനി എം.ബി.ബി.എസ് പഠിക്കാനാകും.ഹിന്ദിയിലുള്ള കോഴ്‌സ് മധ്യപ്രദേശ്, യുപി സംസ്ഥാനങ്ങളില്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചിരുന്നു.