Home Blog Page 2244

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബോണസ്,മന്ത്രിസഭാ തീരുമാനം ഇങ്ങനെ

തിരുവനന്തപുരം. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ തവണ അനുവദിച്ച ബോണസ് തുകയില്‍ കുറവ് വരാത്തവിധം ബോണസ് അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

മുന്‍വര്‍ഷത്തെ പ്രവര്‍ത്തനലാഭത്തെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനലാഭം ഉണ്ടാക്കിയ സ്ഥാപനങ്ങളില്‍ ഓരോ ജീവനക്കാരനും നല്‍കാവുന്ന മൊത്തം ആനുകൂല്യങ്ങള്‍ (ബോണസ്/എക്സ്ഗ്രേഷ്യ/ഉത്സവബത്ത/ഗിഫ്റ്റ്) മുന്‍ വര്‍ഷത്തെ തുകയെക്കാള്‍ 2 ശതമാനം മുതല്‍ 8 ശതമാനം വരെ ലാഭവര്‍ദ്ധനവിന് ആനുപാതികമായി അധികം നല്‍കുന്നത് പരിഗണിക്കും.

പത്രപ്രവര്‍ത്തക പെന്‍ഷന്‍ സെക്ഷന്‍

പത്രപ്രവര്‍ത്തക പെന്‍ഷന്‍, ഇതരപെന്‍ഷന്‍, മാധ്യമങ്ങളുമായി ബന്ധപ്പെട്ട അനുബന്ധജോലികള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് വിവര പൊതുജന സമ്പര്‍ക്ക വകുപ്പില്‍ ഒരു ഡെപ്യൂട്ടി ഡയറക്ടര്‍, ഒരു സെക്ഷന്‍ ഓഫീസര്‍, രണ്ട് അസിസ്റ്റന്‍റ് എന്നീ തസ്തികകള്‍ സൃഷ്ടിക്കും.

സ്റ്റേറ്റ് സെന്‍റട്രല്‍ ലൈബ്രറിയില്‍ അഡ്മിനിസ്ട്രിറ്റേറ്റീവ് ഓഫീസര്‍ നിയമനത്തിന് പൊതുഭരണ വകുപ്പില്‍ അണ്ടര്‍ സെക്രട്ടറി റാങ്കില്‍ ഒരു തസ്തിക സൃഷ്ടിക്കും.

കേരള ഡെന്‍റല്‍ കൗണ്‍സിലില്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍, കമ്പ്യൂട്ടര്‍ അസിസ്സ്റ്റന്‍റ്, യു.ഡി ക്ലര്‍ക്ക് എന്നിവയുടെ ഓരോ തസ്തികകളും എല്‍ഡി ക്ലര്‍ക്കിന്‍റെ രണ്ട് തസ്തികകളും സൃഷ്ടിക്കും. അതിക തസ്തികയുമായി ബന്ധപ്പെട്ട ചെലവുകള്‍ കൗണ്‍സില്‍ തന്നെ കണ്ടെത്തണം.

സ്വീപ്പര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനും നൈറ്റ് വാച്ചര്‍/സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിലും പുറം കരാര്‍ നല്‍കുന്നതിനും ഡെന്‍റല്‍ കൗണ്‍സില്‍ രജിസ്ട്രാര്‍ക്ക് അനുമതി നല്‍കി.

ജസ്റ്റിസ് പി. ഉബൈദ് കാപ്പ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍

കാപ്പ അഡ്വൈസറി ബോര്‍ഡിന്‍റെയും എന്‍എസ്എ, കോഫെപോസ, പി.ഐ.ടി – എന്‍.ഡി.പി.എസ് എന്നീ ആക്ടുകള്‍ പ്രകാരമുള്ള അഡ്വൈസറി ബോര്‍ഡുകളുടെയും ചെയര്‍മാനായി റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ഉബൈദിനെ നിയമിക്കും.

ശമ്പളപരിഷ്കരണം

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്‍റെ അനുബന്ധ ഗവേഷണ സ്ഥാപനമായ ശ്രീനിവാസ രാമനുജ ഇന്‍സ്റ്റിട്ട്യൂറ്റ് ഫോര്‍ ബേസിക് സയന്‍സസിലെ ഓഫീസ് അറ്റന്‍റന്‍റ്, ഓഫീസ് അസിസ്റ്റന്‍റ് എന്നീ തസ്തികകള്‍ക്ക് പത്താം ശബള പരിഷ്കരണം അനുവദിച്ചു. 2024 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യമുണ്ടാകും.

ടെണ്ടര്‍ അംഗീകരിച്ചു

ശ്രീകാര്യം മേല്‍പ്പാലത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തിക്ക് 71,38,04,405 രൂപയുടെ ടെണ്ടര്‍ അംഗീകരിച്ചു.

സാധൂകരിച്ചു

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള ബോര്‍ഡ് യോഗ തീരുമാനത്തിന് അംഗീകാരം നല്‍കിയ നടപടി സാധൂകരിച്ചു.

നഷ്ടപരിഹാരം

കടന്നല്‍ ആക്രമണത്തില്‍ ഭാര്യ മരണമടഞ്ഞ സംഭവത്തില്‍ ഇടുക്കി സൂര്യനെല്ലി സ്വദേശി ബാലകൃഷ്ണന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കും.

ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള തുക വിതരണം

2024 ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 3 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 3,24,68,500 രൂപയാണ് വിതരണം ചെയ്തത്. 1828 പേരാണ് വിവിധ ജില്ലകളില്‍ നിന്നുള്ള ഗുണഭോക്താക്കള്‍.

ജില്ലതിരിച്ചുള്ള വിവരങ്ങള്‍,

തിരുവനന്തപുരം 250 പേര്‍ക്ക് 45,85,000 രൂപ

കൊല്ലം 455 പേര്‍ക്ക് 56,64,000 രൂപ

പത്തനംതിട്ട 84 പേര്‍ക്ക് 11,60,000 രൂപ

ആലപ്പുഴ 61 പേര്‍ക്ക് 94,5500 രൂപ

കോട്ടയം 8 പേര്‍ക്ക് 11,6000 രൂപ

ഇടുക്കി 12 പേര്‍ക്ക് 73,9000 രൂപ

എറണാകുളം 12 പേര്‍ക്ക് 73,9000 രൂപ

തൃശ്ശൂര്‍ 302 പേര്‍ക്ക് 31,92,500 രൂപ

പാലക്കാട് 204 പേര്‍ക്ക് 59,02000 രൂപ

മലപ്പുറം 112 പേര്‍ക്ക് 67,
08000 രൂപ

കോഴിക്കോട് 132 പേര്‍ക്ക് 16,89,000 രൂപ

വയനാട് 2 പേര്‍ക്ക് 33,000 രൂപ

കണ്ണൂര്‍ 121 പേര്‍ക്ക് 20,41,000 രൂപ

കാസറഗോഡ് 73 പേര്‍ക്ക് 12,00000 രൂപ എന്നിങ്ങനെയാണ് വിതരണം ചെയ്തത്.

രേണുക സ്വാമിയെ കൊന്നത് അതിക്രൂരമായി, ഒരു ചെവി കാണാനില്ല, ശരീരമാസകലം മുറിവ്: കുറ്റപത്രം സമർപ്പിച്ചു

ബെംഗ്ലൂരൂ:
രേണുക സ്വാമി കൊലക്കേസിൽ നടൻ ദർശൻ സുഹൃത്തും നടിയുമായ പവിത്ര ഗൗഡ എന്നിവരടക്കം 17 പ്രതികൾക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. വിജയനഗർ സബ് ഡിവിഷൻ എസിപി ചന്ദൻകുമാർ ആണ് ബംഗളൂരു 24ാം അഡീഷണൽ ചീഫ് മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റിന് മുന്നിൽ കുറ്റപത്രം സമർപ്പിച്ചത്

3991 പേജുള്ള കുറ്റപത്രത്തിൽ 231 സാക്ഷികളുണ്ട്. ഇതിൽ മൂന്ന് പേർ ദൃക്‌സാക്ഷികളാണ്. ഇതിന് പുറമെ നിർണായകമായ പല തെളിവുകളും കുറ്റപത്രത്തിനൊപ്പം കോടതിയിൽ ഹാജരാക്കി. എട്ട് ഫോറൻസിക് റിപ്പോർട്ടുകളും അന്വേഷണ സംഘം സമർപ്പിച്ചു. സിസിടിവി ദൃശ്യങ്ങളും സമർപ്പിച്ചിട്ടുണ്ട്

ജൂൺ എട്ടിനാണ് ദർശന്റെ ആരാധകനായ ചിത്രദുർഗ സ്വദേശി രേണുകസ്വാമി അതിക്രൂരമായി മർദിച്ച് കൊന്നത്. ദർശന്റെ സുഹൃത്തായ പവിത്ര ഗൗഡക്ക് രേണുകസ്വാമി ഇൻസ്റ്റഗ്രാമിൽ അശ്ലീല സന്ദേശമയച്ചതാണ് കൊലപാതകത്തിന് കാരണം. കൊലയാളി സംഘം രേണുകസ്വാമി ചിത്രദുർഗയിൽ നിന്ന് തട്ടിക്കൊണ്ടു പോകുകയും ബംഗളൂരു പട്ടണഗരെയിൽ എത്തിച്ച് മർദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു

ജൂൺ 9നാണ് രേണുക സ്വാമിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. അതിക്രൂരമായാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ശരീരമാസകലം മുറിവുണ്ടായിരുന്നു. ഒരു ചെവി കാണാനില്ല. ക്രൂര മർദനത്തിൽ ജനനേന്ദ്രിയം തകർത്തതായും പോലീസ് പറയുന്നു.

വൈഷ്ണയ്‌ക്കൊപ്പം മരിച്ചത് രണ്ടാം ഭര്‍ത്താവ് വിനുവെന്ന് പോലീസ്; ഡിഎന്‍എ ടെസ്റ്റ് നടത്തും

പാപ്പനംകോട് ന്യൂ ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനിയിലെ തീപിടിത്തത്തില്‍ മരിച്ച രണ്ടാമത്തെയാള്‍ വൈഷ്ണയുടെ രണ്ടാം ഭര്‍ത്താവ് ബിനുവാണെന്ന് പൊലീസിന്റെ നിഗമനം. സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരികരിച്ചു. ബിനു ഓഫീസിലേക്ക് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. മൃതദേഹം ബിനുവിന്റേതാണ് എന്ന് തെളിയിക്കാന്‍ ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ചു.

ബിനുവാണ് വൈഷ്ണയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതെന്നാണ് പൊലീസ് പറയുന്നത്. വൈഷ്ണയെ കുത്തിവീഴ്ത്തിയതിനുശേഷം തീകൊളുത്തുകയായിരുന്നുവെന്നും സംശയമുണ്ട്. തീപിടിച്ച മുറിയില്‍ നിന്ന് ഒരു കത്തി കണ്ടെത്തിയിരുന്നു. വൈഷ്ണയുടെ ആദ്യ ഭര്‍ത്താവും ബിനുവും സുഹൃത്തുക്കളായിരുന്നു. ആദ്യ ഭര്‍ത്താവുമായി പിരിഞ്ഞതിനുശേഷം ബിനുവിനൊപ്പം താമസിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏഴുമാസമായി വൈഷ്ണയും ബിനുവും അകന്ന് കഴിയുകയായിരുന്നു.
നാല് മാസം മുന്‍പും പാപ്പനംകോട്ടെ ഇന്‍ഷുറന്‍സ് സ്ഥാപനത്തില്‍വച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു.ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് തീപിടിത്തമുണ്ടായത്. തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ വെള്ളമൊഴിച്ച് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഫയര്‍ഫോഴ്‌സ് എത്തിയാണ് പൂര്‍ണമായി അണച്ചത്. എസി പൊട്ടിത്തെറിച്ചതോ ഷോര്‍ട്ട് സര്‍ക്യൂട്ടോ ആകാം തീപിടിത്തതിന് കാരണമെന്നായിരുന്നു പൊലിസിന്റെ പ്രാഥമിക നിഗമനം.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഇരകളുടെ പേര് പരസ്യമാക്കാതെ പൂർണ്ണമായും പ്രസിദ്ധീകരിക്കണം,ചലച്ചിത്ര മേഖലയിൽ വീണ്ടും സജീവമാകാൻ മാക്ട

കൊച്ചി. ചലച്ചിത്ര മേഖലയിൽ വീണ്ടും സജീവമാകാൻ മാക്ട സംഘടന. കോൺഗ്രസിന്റെ തൊഴിലാളി സംഘടനയായ ഐ.എൻ.ടി.യു.സിയുമായി ചേർന്നാവും ഇനി മാക്ടയുടെ പ്രവർത്തനം. സിനിമാ രംഗത്ത് അടിയന്തരമായി ഇടപെടണം എന്ന് ആവശ്യപ്പെട്ട് സാംസ്കാരിക മന്ത്രിക്ക് മാക്ട നിവേദനം നൽകും. സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്നും മാക്ട .

മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് മാക്ട ഫെഡറേഷൻ സിനിമയിൽ സജീവമാകുന്നത്. മാക്ട , ഇഫ്റ്റ എന്നീ സംഘടനകൾ ചേർന്ന് സാംസ്കാരിക മന്ത്രിക്ക് നിവേദനം നൽകും. സിനിമ നയ രൂപീകരണ സമിതിയിൽ ഉൾപ്പെടെ സംഘടനകൾക്ക് അർഹമായ പ്രാധിനിത്യം നൽകണം എന്നതാണ് പ്രധാന ആവശ്യം. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഇരകളുടെ പേര് പരസ്യമാക്കാതെ പൂർണ്ണമായും പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെടും. അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കണമെന്നും ആവശ്യമുണ്ട്. മാക്ട കോൺഫെഡറേഷൻ തച്ചുടച്ചത് 15 അംഗ പവർ കമ്മിറ്റി ആണെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു.

ജൂനിയർ ആർട്ടിസ്റ്റുകൾക്കും പ്രത്യേക സംഘടന വേണമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ പറഞ്ഞു.

അമ്മയും ഫെഫ്കയും ഉൾപ്പെടെയുള്ള മുഴുവൻ സിനിമ സംഘടനകളെയും പങ്കെടുപ്പിച്ചുകൊണ്ട് സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പൊതു ചർച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമത്തിനും മാക്ട തുടക്കമിടും.

ചാവേറുകളാകാൻ തീരുമാനിച്ചവരെ ഒരു ശക്തിക്കും അടക്കി നിർത്താനാകില്ല, പിവി അൻവറിന് പിന്തുണയുമായി വീണ്ടും കെടി ജലീൽ

കോഴിക്കോട്. പിവി അൻവറിന് പിന്തുണയുമായി വീണ്ടും കെടി ജലീൽ എംഎൽഎ. പിവി അൻവർ പറഞ്ഞതിൽ അസത്യമുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരാതി നൽകട്ടെ നൽകട്ടെ എന്ന് ഫേസ്ബുക് പോില്‍ ജലീല്‍ കുറിച്ചു.

ചാവേറുകളാകാൻ തീരുമാനിച്ചവരെ ഒരു ശക്തിക്കും അടക്കി നിർത്താനാകില്ലന്ന് കെടി ജലീൽ. കുറ്റവാളികൾ മുഖ്യമന്ത്രിയിൽ നിന്ന് ഒരു അലിവും പ്രതീക്ഷിക്കണ്ട. ഉപ്പു തിന്നവരെ വെള്ളം കുടിപ്പിച്ചേ അടങ്ങൂ. വഞ്ചകരും അഴിമതിക്കാരുമായ ഐപിഎസ് ഓഫീസർമാർ കുടുങ്ങും. പങ്കാളികളായ പൊലീസ് ‘പ്രമുഖന്മാരെ’ തൽസ്ഥാനങ്ങളിൽ നിന്ന് തൂത്തെറിയും. സ്വര്‍ണക്കടത്തിൽ പങ്കാളി ആയവരുടെ സാമ്പത്തിക സ്രോതസ്സുകൾ അടിയോടെ പുറത്ത് കാണിക്കുമെന്നും കെടി ജലീൽ പറയുന്നു.

മലപ്പുറത്ത് വീടിന് തീപിടിച്ച്‌ പൊള്ളലേറ്റ മൂന്ന് പേര്‍ മരിച്ച സംഭവം; ആത്മഹത്യയോ?

മലപ്പുറം: മലപ്പുറം പെരുമ്പടപ്പില്‍ വീടിന് തീപിടിച്ച്‌ പൊള്ളലേറ്റ മൂന്ന് പേർ മരിച്ചു. പൊന്നാനി പുറങ്ങ് പള്ളിപ്പടി തൂക്കുപാലത്തിന് സമീപം താമസിക്കുന്ന ഏറാട്ട് വീട്ടില്‍ മണികണ്ഠൻ, ഭാര്യ റീന, മാതാവ് സരസ്വതി എന്നിവരാണ് മരിച്ചത്.

തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മണികണ്ഠന്റെ മക്കളായ അനിരുദ്ധൻ, നന്ദന എന്നിവർ ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തതായാണ് വിവരം. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

വീടിനകത്തെ മുറിയില്‍ നിന്നും തീ ഉയരുകയായിരുന്നുവെന്ന് ശബ്ദം കേട്ട് എത്തിയ പ്രദേശവാസികള്‍ പറയുന്നു. വാതില്‍ ചവിട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെത്തിച്ചത്. മണികണ്ഠന് സാമ്ബത്തിക പ്രതിസന്ധിയുണ്ടായിരുന്നുവെന്നും ആത്മഹത്യയാണോ എന്ന സംശയവും ഉയരുന്നുണ്ട്. സംഭവ സമയത്ത് എല്ലാവരും ഒരു മുറിയിലായിരുന്നു എന്നതാണ് ഈ സംശയം ബലപ്പെടുത്തുന്നത്.

പാപ്പനംകോട് സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിൽ ഉണ്ടായ തീപിടിത്തം കൊല?,മരിച്ചത് സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ഇവരുടെ ആൺസുഹൃത്ത് ബിനുവും

തിരുവനന്തപുരം. പാപ്പനംകോട് സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിൽ ഉണ്ടായ തീപിടിത്തത്തിന്റെ അന്വേഷണം അവസാനഘട്ടത്തിലെന്ന് പോലീസ്.സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ഇവരുടെ ആൺസുഹൃത്ത് ബിനുവുമാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ശരീരത്തിലെ സാംപിളുകൾ ഡി എൻ എ പരിശോധനയ്ക്ക് അയച്ചു.

യുവതിയുടെ ആൺ സുഹ്യത്ത് ബിനു ഇവരെ കുത്തിയതിന് ശേഷം മണ്ണെണ്ണ കൊണ്ട് ഒഴിച്ച് കത്തിച്ചുവെന്നാണ് പൊലീസിന്റെ നിഗമനം.. മരിച്ച ഇൻഷുറസ് കമ്പനി ജീവനക്കാരി വൈഷ്ണയുടെ ആദ്യ ഭർത്താവും ബിനുവും സുഹൃത്തുക്കളായിരുന്നു. ആദ്യ ഭർത്താവുമായി പിരിഞ്ഞ ശേഷം ബിനുവുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. 7 മാസമായി ബിനുവും വൈഷ്ണയും അകന്ന് താമസിക്കുകയായിരുന്നു. 4 മാസം മുമ്പ് ഇതേ സ്ഥാപനത്തിൽ വെച്ച് ഇരുവരും തമ്മിൽ പ്രശ്നമുണ്ടായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഫോറൻസിക് പരിശോധനയിൽ മണ്ണെണ്ണ കൊണ്ടുവന്ന കുപ്പി കണ്ടെത്തിയിട്ടുണ്ട്. രണ്ടാമത്തെ മൃതദേഹം ബിനുവിന്‍റേതാണെന്ന് തെളിയിക്കാന്‍ ഡിഎൻഎ പരിശോധന ആവശ്യമാണ്. രണ്ടു മ്യതദേഹങ്ങളിലെയും ശരീര ഭാഗങ്ങൾ ഡി എൻ എ പരിശോധനയ്ക്കയച്ചിട്ടുണ്ട്.കൃത്യം നടന്ന സമയത്ത് ബിനുകുമാർ സംഭവ സ്ഥലത്തെത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി കൂടുതൽ സിസി ടി വി ദ്യശ്യങ്ങൾ ശേഖരിക്കും. ലഭിച്ച സി സി ടി വി ദ്യശ്യങ്ങൾ യുവതിയുടെ സഹോദരനെ കാണിച്ച് ബിനുകുമാറിനെ തിരിച്ചറിയാനുള്ള നീക്കവുമുണ്ട്. നടപടികൾ പൂർത്തിയാക്കി രണ്ടു മ്യതദേഹങ്ങളും ബന്ധുക്കൾക്ക് വിട്ടു നൽകും.

പിണറായിയുടെ നിര്‍ദ്ദേശപ്രകാരം ആര്‍എസ്എസ് നേതാവുമായി എഡിജിപി ബന്ധം സ്ഥാപിച്ചു, വി ഡി സതീശൻ

തിരുവനന്തപുരം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ
ആര്‍എസ്എസ് ബാന്ധവം ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം എഡിജിപി എം.ആർ. അജിത് കുമാർ ആർ.എസ് എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലേയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് പ്രതിപക്ഷ നേതാവിൻ്റെ ആരോപണം. തൃശ്ശൂരിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം അവസാനിപ്പിച്ചതെന്നും, പൂരം കലക്കിയതെന്നും വി ഡി സതീശൻ. തൃശ്ശൂരിൽ ബിജെപിയെ ജയിപ്പിക്കാൻ മുഖ്യമന്ത്രി അറിഞ്ഞ് കൊണ്ട് നടത്തിയ നീക്കമാണ് ഇതെല്ലാമെന്നും വി.ഡി സതീശൻ കടുപ്പിച്ചു.

ബിജെപി ബന്ധത്തിൻറെ പേരിൽ ഇ പി ജയരാജനെതിരെ നടപടി എടുത്ത സിപിഐഎമ്മിനെ കൂടുതൽ പ്രതിരോധത്തിൽ ആക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 2023 മെയ്യിൽ തൃശ്ശൂർ പാറമേക്കാവ് വച്ച് ആര്‍എസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബല്ലേയുമായി എഡിജിപി എം ആർ അജിത് കുമാർ കുടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു.

ദത്താത്രേയ ഹൊസബലെ – അജിത് കുമാർ കൂടിക്കാഴ്ചയുടെ പരിണിത ഫലമാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം അവസാനിപ്പിച്ചതും, പൂരം കലക്കിയതും, തൃശൂരിൽ ബിജെപി അക്കൗണ്ട് തുറന്നതും.എഡിജിപിയെയും പൊളിറ്റിക്കൽ സെക്രട്ടറിയേയും മുഖ്യമന്ത്രി തൊടാത്തതിന്റെ കാരണം മറ്റൊന്നല്ലെന്നും പ്രതിപക്ഷ നേതാവ്.

തൃശ്ശൂരിലെ ഹോട്ടലിൽ ഔദ്യോഗിക വാഹന ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലാണ് അജിത് കുമാർ ആർഎസ്എസ് നേതാവിനെ കാണാൻ പോയത്. ദേശീയ നേതാക്കളുമായി ബന്ധമുള്ള തിരുവനന്തപുരത്തെ ഒരു ആർഎസ്എസുകാരനാണ് കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിക്കൊടുത്തത്. ഇത് സംബന്ധിച്ച കൂടുതൽ തെളിവുണ്ടോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയും അജിത് കുമാറും കൂടിക്കാഴ്ച നിഷേധിച്ചാൽ അപ്പോൾ പറയാം എന്നായിരുന്നു സതീശന്റെ മറുപടി.

മുസംബിയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാമോ?

ആരോഗ്യകരമായ ഗുണങ്ങള്‍ ശരീരത്തിന് പ്രദാനം ചെയ്യുന്ന കാര്യത്തില്‍ പഴവര്‍ഗ്ഗങ്ങള്‍ എന്നും മുന്‍പന്തിയില്‍ തന്നെയാണ്.

പലരും രോഗ നിര്‍ണയം നടത്തിയ ശേഷം, പ്രതിരോധത്തിന് ആവശ്യമായ പഴവര്‍ഗ്ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താറുണ്ട്. ഇത്തരത്തില്‍ വളരെയധികം ആരോഗ്യ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു ഫ്രൂട്ട് ആണ് മുസംബി. കഴിക്കാന്‍ രുചി ഉള്ളതുപോലെ തന്നെ ആരോഗ്യത്തിന് ഗുണകരമാണ് മുസംബി. മുസംബിയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം..

ആരോഗ്യമുള്ള മുടി

മുസംബിയില്‍ അടങ്ങിയിരിക്കുന്ന ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ മുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. മുസംബിയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ മുടിയെ ശക്തിപ്പെടുത്തുകയും താരന്‍, പിളര്‍പ്പ് എന്നിവ തടയാന്‍ സഹായിക്കുകയും ചെയ്യുന്നു.

കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ് മുസംബി. ഇതിലെ ആന്റി ഓക്സിഡന്റ്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ കണ്ണുകളിലെ അണുബാധ തടയുന്നു. കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താനും ഇത് വളരെയധികം ഗുണം ചെയ്യുന്നു. കൂടാതെ തിമിരത്തെ അകറ്റാനും മുസംബി സഹായിക്കും എന്ന് പറയപ്പെടുന്നു.

നിര്‍ജ്ജലീകരണം ഒഴിവാക്കുന്നു

മുസംബിയില്‍ ഉയര്‍ന്ന അഴവില്‍ ജലാംശം അടങ്ങിയിരിക്കുന്നു. ഇത് നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ സഹായിക്കും. കാല്‍സ്യം, മഗ്‌നീഷ്യം എന്നിവയും അടങ്ങിയിട്ടുള്ള ഇവ വേനല്‍ക്കാലത്ത് കഴിക്കുന്നത് നല്ലതാണ്. മുസംബി ജ്യൂസായി കുടിക്കുന്നത് കൂടുതല്‍ നല്ലതാണ്.

ചര്‍മ്മ സംരക്ഷണം

മുസംബിയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ ആന്റിഓക്സിഡന്റുകളും ധാരാളമുണ്ട്. ഇത് പ്രായമാകുന്നതുമായി ബന്ധപ്പെട്ട ചര്‍മ്മ മാറ്റങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ സി കൊളാജന്‍ ഉത്പാദനത്തിന് ആവശ്യമാണ്, ഇത് ചര്‍മ്മത്തെ ഉറച്ചതും ശക്തവുമാക്കുന്ന പ്രോട്ടീനാണ്.

ദഹനം മെച്ചപ്പെടുത്തുന്നു

മുസംബിയില്‍ നാരുകള്‍ അധികമായുള്ളതിനാല്‍ ഇവ ദഹനത്തെ സഹായിക്കുന്നു. കൂടാതെ ഇവ ആമാശയത്തിലെ അസിഡിക് ദഹനരസങ്ങളെ നിര്‍വീര്യമാക്കുകയും ചെയ്യുന്നു. ദഹനം എളുപ്പമാക്കുന്നതിനാല്‍ മലബന്ധം ഇല്ലാതാക്കാനും ഇത് ഗുണം ചെയ്യും. പേശികളിലെ കാഠിന്യം കുറയ്ക്കാനും മുസംബി സഹായിക്കുന്നു.

ശരീരഭാരം നിയന്ത്രിക്കാം

ശരീരഭാരം കുറയ്ക്കാനും മുസംബി സഹായിക്കുന്നു. കലോറിയും കൊഴുപ്പും കുറഞ്ഞ മുസംബി ജ്യൂസ് ശരീരഭാരം കുറയ്ക്കാന്‍ വളരെ ഗുണം ചെയ്യും. മുസംബി ജ്യൂസും തേനും കലര്‍ത്തി കുടിക്കുന്നത് അധിക കലോറി ഇല്ലാതാക്കാന്‍ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.

നിവിൻ പോളിക്കെതിരായ പീഡന പരാതി; തെളിവുകൾ കൈവശമില്ലെന്ന് പരാതിക്കാരി

നിവിൻ പോളിക്കെതിരായ പീഡന പരാതിയിൽ തന്റെ കൈവശം തെളിവുകൾ ഒന്നുമില്ലെന്ന് പരാതിക്കാരി. സംഭവസമയത്ത് താൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നിവിൻ പോളിയുടെ കൈവശമാണ്. അതുകൊണ്ടാണ് നിവിൻ പോളി ധൈര്യമായി രംഗത്തുവരുന്നതെന്നും പരാതിക്കാരി പറഞ്ഞു

കേസുമായി മുന്നോട്ടുപോകും. സത്യം തെളിയുമെന്ന ആത്മവിശ്വാസമുണ്ട്. തെളിവുകളെല്ലാം നിവിൻ പോളിയുടെ കയ്യിലാണുള്ളത്. യൂറോപ്പിലേക്ക് പോകാൻ ചാൻസുണ്ടെന്ന് പറഞ്ഞ് ശ്രേയ മൂന്ന് ലക്ഷം രൂപ വാങ്ങി. പിന്നീട് സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു

നവംബറിലാണ് സുനിൽ ഉപദ്രവിക്കുന്നത്. ദുബൈയിലെ ഫ്‌ളോറാക്രീക്ക് എന്ന ഹോട്ടലിൽ വെച്ചാണ് ഉപദ്രവിച്ചത്. ആരോപടും പറയാൻ പറ്റാത്ത സാഹചര്യമായിരുന്നു. മൂന്ന് ദിവസം ഫ്‌ളാറ്റിലെ മുറിയിൽ അടച്ചിട്ട് പീഡിപ്പിച്ചു.

ആദ്യ ദിവസം ബിനു, കുട്ടൻ, ബഷീർ എന്നിവർ ശ്രേയക്കൊപ്പം വന്ന് എകെ സുനിലുമായുള്ള പ്രശ്‌നം എന്താണെന്ന് ചോദിച്ചു. ഇവർ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ഭർത്താവ് വീട്ടിൽ ഇല്ലാത്ത സമയത്ത് വീട്ടിലെത്തി സിസിടിവി ക്യാമറ വെച്ചു. ഭർത്താവിന്റെ ഫോൺ ഹാക്ക് ചെയ്ത് നിയന്ത്രിച്ചിരുന്നുവെന്നും യുവതി പറയുന്നു.