22.9 C
Kollam
Wednesday 24th December, 2025 | 02:59:58 AM
Home Blog Page 2242

സപ്ലൈകോ ഓണം ഫെയറുകള്‍ നാളെ മുതല്‍; നിത്യോപയോഗ സാധനങ്ങള്‍ക്ക് വൻ വിലക്കുറവും പ്രത്യേക ഓഫറുകളും

തിരുവനന്തപുരം:ഈ വർഷത്തെ സപ്ലൈകോ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (05.09.2024) വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരത്ത് കിഴക്കേകോട്ട ഇ.കെ.നായനാർ പാർക്കില്‍ മുഖ്യമന്ത്രിപിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ.അനിലിന്‍റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ പൊതു വിദ്യാഭ്യാസ-തൊഴില്‍ വകുപ്പുമന്ത്രി വി ശിവൻകുട്ടി ആദ്യവില്പന നടത്തും.

സെപ്തംബര്‍ അഞ്ച് മുതല്‍ 14 വരെയാണ് ഓണം ഫെയറുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലാതല ഫെയറുകള്‍ സെപ്തംബര്‍ ആറ് മുതല്‍ 14 വരെ ജില്ലാ ആസ്ഥാനങ്ങളില്‍ പ്രത്യേക സൗകര്യങ്ങളോടെ സംഘടിപ്പിച്ചിട്ടുണ്ട്.13 ഇനം സബ്സിഡി സാധനങ്ങള്‍ക്കു പുറമെ ശബരി ഉല്പന്നങ്ങള്‍, മറ്റ് എഫ്.എം.സി.ജി. ഉല്പന്നങ്ങള്‍, മില്‍മ ഉല്പന്നങ്ങള്‍, കൈത്തറി ഉല്പന്നങ്ങള്‍, പഴം, ജൈവപച്ചക്കറികള്‍ എന്നിവ മേളയില്‍ 10 മുതല്‍ 50% വരെ വിലക്കുറവില്‍ വില്പന നടത്തും.

ഇതിനു പുറമെ പ്രമുഖ ബ്രാന്റുകളുടെ 200 ല്‍ അധികം നിത്യോപയോഗ സാധനങ്ങള്‍ക്ക് വൻ വിലക്കുറവ് നല്‍കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.255 രൂപയുടെ 6 ശബരി ഉല്പന്നങ്ങള്‍ 189 രൂപയ്ക്ക് നല്കുന്ന ശബരി സിഗ്നേച്ചർ കിറ്റ് ഈ ഓണത്തിനോടനുബന്ധിച്ച്‌ സപ്ലൈകോ അവതരിപ്പിക്കുന്നുണ്ട്.

പന്ത്രണ്ടുകാരൻ കടലിൽ മുങ്ങി മരിച്ചു

മലപ്പുറം.പന്ത്രണ്ടുകാരൻ കടലിൽ മുങ്ങി മരിച്ചു. തിരൂർ കൂട്ടായിയിൽ ആണ് സംഭവം.കൂട്ടായി സ്വദേശി കടവത്ത് സിറാജുദീന്റെ മകൻ അബിൻ റോഷൻ (12) ആണ് മരിച്ചത്.കടലിൽ കുളിക്കുന്നതിനിടെയാണ് അപകടം

സംസ്ഥാനത്തെ പൊലീസിൽ സർക്കാർ വിരുദ്ധ ലോബി പ്രവർത്തിക്കുന്നു,അന്‍വര്‍

തിരുവനന്തപുരം. സംസ്ഥാനത്തെ പൊലീസിൽ സർക്കാർ വിരുദ്ധ ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് പി.വി അൻവർ എം.എൽ.എയുടെ രൂക്ഷ വിമർശനം. വിശ്വസിച്ച് ഏൽപ്പിച്ചവർ മുഖ്യമന്ത്രിയെ ചതിച്ചു.
പരാതികളിൽ തനിക്ക് ഒരുറപ്പും എവിടെ നിന്നും ലഭിച്ചിട്ടില്ലെന്നും അൻവർ പ്രതികരിച്ചു.
പി.വി അൻവറിന്റെ പരാതിക്ക് പിന്നിൽ സിപിഐഎമ്മിലെ ചിലരാണെന്ന സൂചനയും പുറത്തു
വരുന്നുണ്ട്.

സുജിത്ദാസും എം.ആർ അജിത്കുമാറും പി.ശശിയും കടന്നു മുഖ്യമന്ത്രിയിലേക്ക് ആരോപണ ശരങ്ങൾ
നീളുന്നുവെന്ന ധ്വനി നൽകുന്നതായിരുന്നു പി.വി അൻവറിന്റെ ഇന്നത്തെ പ്രതികരണം.സർക്കാരിനെയും
സിപിഐഎമ്മിനെയും തകർക്കാൻ ആഭ്യന്തര വകുപ്പിൽ ഒരു ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് പി.വി അൻവർ തുറന്നടിച്ചു.താൻ ഉന്നയിച്ച ആരോപണങ്ങൾ ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരുടെയും ജനങ്ങളുടെയും വികാരമാണെന്നും പി.വി അൻവർ

ക്രമസമാധാന ചുമതലയിൽ എം.ആർ അജിത്കുമാർ തുടരുന്നതിലെ അതൃപ്തിയും അൻവർ ഇന്ന് പ്രകടമാക്കി.പരാതിയിലെ അന്വേഷണം തെറ്റായ രീതിയിൽ പോയാൽ ഇടപെടുമെന്നും ആ പോരാട്ടത്തിലും മുന്നിലുണ്ടാകുമെന്നും അൻവറിന്റെ മുന്നറിയിപ്പ്

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മയപ്പെട്ടെങ്കിലും പാർട്ടി സെക്രട്ടറിയെ കണ്ട ശേഷം അൻവർ
വീണ്ടും ആരോപണങ്ങൾക്ക് മൂർച്ച കൂട്ടുകയായിരുന്നു.പി വി അൻവറിനു പിന്നിൽ ആഭ്യന്തര വകുപ്പ് ഇടപെടലുകളിൽ പൊറുതിമുട്ടിയ സിപിഐഎമ്മിലെ ചിലർ തന്നെയാണെന്നും സംശയം ബലപ്പെടുകയാണ്.
അൻവറിന്റെ ആരോപണങ്ങൾ എല്ലാം പാർട്ടിയുടെ നിലപാടല്ലെന്നും കുറ്റം തെളിഞ്ഞാൽ കർശന നടപടിയുണ്ടാകുമെന്നും എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്‌ണൻ

മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറിയേയും വിവരങ്ങൾ അറിയിച്ചതോടെ ഉത്തരവാദിത്തം അവസാനിച്ചെന്ന് പി.വി അൻവർ പറയുമ്പോഴും കോംപ്രമൈസുകൾക്ക് വഴങ്ങില്ലെന്ന് കൂടി അൻവർ അടിവരയിടുന്നു.

പുണ്യ റബീഅ് പിറന്നു; നബിദിനം സെപ്തംബർ 16 തിങ്കളാഴ്ച

കോഴിക്കോട് : റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ നാളെ വ്യാഴം റബീഉൽ അവ്വൽ ഒന്നും മീലാദുശ്ശരീഫ് (റബീഉൽ അവ്വൽ 12 ) സെപ്തംബർ 16 തിങ്കളാഴ്ചയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസിമാരായ കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.

അഭിഭാഷകനോട് മോശമായി പെരുമാറിയ എസ് ഐയെ തടവിന് ശിക്ഷിച്ച് ഹൈക്കോടതി

കൊച്ചി. ആലത്തൂരിൽ അഭിഭാഷകനോട് എസ് ഐ മോശമായി പെരുമാറിയ സംഭവത്തില്‍ ആരോപണ വിധേയനായ എസ് ഐ റിനീഷിനെ ശിക്ഷിച്ച് ഹൈക്കോടതി. രണ്ടുമാസത്തെ തടവിനാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ ശിക്ഷ വിധിച്ചത്.എന്നാല്‍ എസ് ഐ തൽക്കാലം ജയിലിൽ പോകേണ്ടി വരില്ല. ഒരു വർഷത്തേക്ക് സമാന കുറ്റകൃത്യത്തിൽ ഏർപ്പെടരുതെന്ന് എസ് ഐ യ്ക്ക് കോടതി നിർദ്ദേശം.

മകളെ പീഡിപ്പിച്ച അച്ഛന് മരണം വരെ കഠിന തടവുശിക്ഷ വിധിച്ച് കോടതി

മകളെ പീഡിപ്പിച്ച അച്ഛന് മരണം വരെ കഠിന തടവുശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം പോക്സോ കോടതിയുടെതാണ് ഉത്തരവ്. കുട്ടിയെ ഒന്നാം ക്ലാസിൽ പഠിക്കുന്നതു മുതൽ 37 കാരനായ അച്ഛൻ പീഡിപ്പിച്ചു വരികയായിരുന്നു. കുട്ടിയ്ക്ക് ഒന്നര വയസുള്ളപ്പോൾ അമ്മ മരിച്ചിരുന്നു. തുടർന്ന് സംരക്ഷകനായ അച്ഛൻ തന്നെ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. 

അധ്യാപകരോടാണ് കുട്ടി അച്ഛൻ്റെ ക്രൂരത തുറന്നു പറഞ്ഞത്. അധ്യാപകർ ഈ വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയും ഇതുവഴി പൊലീസിൽ പരാതിയെത്തുകയുമായിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു. കേസെടുത്ത് ഒരു വർഷത്തിനുള്ളിൽ തന്നെ പ്രതി ശിക്ഷിക്കപ്പെടുകയും ചെയ്തു. കുട്ടിക്ക് ഇപ്പോൾ 16 വയസുണ്ട്. അരുവിക്കര പൊലീസ് ഒരു വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്.

153 കിലോ ചന്ദന മരകഷണങ്ങള്‍ പിടിച്ചു,2 പേരെ അറസ്റ്റ് ചെയ്തു

പാലക്കാട്. വല്ലപ്പുഴ ചൂരക്കോട് 153 കിലോ ചന്ദന മരകഷ്ണങ്ങളും കടത്താൻ ഉപയോഗിച്ച വാഹനവും പിടികൂടി

സംഭവത്തിൽ 2 പേരെ അറസ്റ്റ് ചെയ്തു.ചൂരക്കോട് സ്വദേശികളായ ഹംസപ്പ, അബ്ദുൾ അസീസ് എന്നിവരെയാണ് ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.ചൂരക്കോട് വാഴയിൽ വീട്ടിൽ 53 കാരനായ ഹംസപ്പ,നെല്ലിശ്ശേരി വീട്ടിൽ 54 കാരനായ അബ്ദുൾ അസീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

153 കിലോ വരുന്ന ചന്ദന മരക്കഷണങ്ങളും അവ കടത്താൻ ഉപയോഗിച്ച വാഹനവുമാണ് ഹംസപ്പയുടെ വീട്ടിൽ നിന്നും പിടികൂടിയത്.ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ പി ജിനേഷിന്റെ നേതൃത്വത്തിലുള്ള സംഘം
ഹംസപ്പയുടെ വീട്ടിൽ ബുധനാഴ്ച്ച രാവിലെ 11
മണിയോടെ പരിശോധനടത്തിയത്

താഴേ തട്ടിൽ പാര്‍ട്ടി ദുര്‍ബലമാണെന്ന് സിപിഎം രേഖ

തിരുവനന്തപുരം. താഴേ തട്ടിൽ പാര്‍ട്ടി ദുര്‍ബലമാണെന്ന് വിലയിരുത്തി സിപിഎം രേഖ .സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട സംസ്ഥാന കമ്മിറ്റി രേഖയിലാണ് പരാമര്‍ശമുള്ളത്.നേതൃശേഷിയുള്ളവരെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കണമെന്നും വ്യക്തിവിരോധം തീർക്കാൻ സമ്മേളനങ്ങളെ ഉപയോഗിക്കരുതെന്നും അടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് സംസ്ഥാന നേതൃത്വം മുന്നോട്ട് വയ്ക്കുന്നത്.

സിപിഐഎമ്മിൽ ആത്മവിമർശനമാണ് ഈ രേഖ.താഴേ തട്ടിൽ പാര്‍ട്ടി സംവിധാനങ്ങൾ ദുര്‍ബലമാകുകയാണ്.അടിസ്ഥാന ഘടകമായ ബ്രാഞ്ചുകളിൽ നേതൃതലത്തിൽ വരേണ്ടവരുടെ യോഗ്യത ഉറപ്പിക്കേണ്ടതുണ്ട്.നിലവിൽ ഭൂരിഭാഗവും ശരാശരി നിലവാരം മാത്രം ഉള്ളവരാണെന്നും രാഷ്ട്രീയ ധാരണയുള്ള മുഴുവൻ സമയ നേതൃത്വമാണ് ബ്രാഞ്ച് തലത്തിൽ വേണ്ടതെന്നുമാണ് സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശം.സഹകരണ ബാങ്ക് ജീവനക്കാർ,സഹകരണ ബാങ്ക് സെക്രട്ടറിമാർ,അഭിഭാഷകർ തുടങ്ങിയവരെ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആക്കരുത്.സർക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ ഏരിയാ സെക്രട്ടറിമാർ ആക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളും രേഖയിലുണ്ട്.വിഭാഗീയത അനുവദിക്കില്ലെന്നും നേതൃത്വം മുന്നറിയിപ്പ് നൽകുന്നു.വ്യക്തിവിരോധം തീർക്കാൻ സമ്മേളനങ്ങളെ ഉപയോഗിക്കരുത്.
കഴിഞ്ഞ സമ്മേളനത്തിന് ശേഷം പാര്‍ട്ടി വിട്ടു പോയവരുടേയും മറ്റ് പാര്‍ട്ടികളിൽ നിന്ന് സിപിഐഎമ്മിലേക്ക് എത്തിയവരുടേയും വിവിധ കേസുകളിൽ പെട്ടവരുടേയും വിവരങ്ങൾ നൽകാനും പാർട്ടി നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്.നിലവിൽ ബ്രാഞ്ച് സമ്മേളനങ്ങൾ തുടരുകയാണ്.ഫെബ്രുവരിയിൽ കൊല്ലത്താണ് സംസ്ഥാന സമ്മേളനം

തമിഴ് സിനിമയിലും ലൈംഗികാതിക്രമം, അന്വേഷിച്ചാല്‍ 500 പേരെങ്കിലും കുടുങ്ങും -നടി രേഖാ നായര്‍

ചെന്നൈ: തമിഴ് സിനിമയില്‍ സ്ത്രീകള്‍ക്കുനേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച്‌ അന്വേഷണം നടത്തിയാല്‍ പ്രമുഖരടക്കം 500 പേരെങ്കിലും കുടുങ്ങുമെന്ന് നടി രേഖാ നായർ.

നടിമാർക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ മലയാളത്തിലേക്കാള്‍ തമിഴില്‍ കൂടുതലാണ്. ഇതിനെതിരേ ശബ്ദമുയർത്താൻ എല്ലാവർക്കും ഭയമാണ്. മുൻപ് താൻ ശ്രമിച്ചതോടെ അവസരങ്ങള്‍ നഷ്ടമായെന്നും രേഖാ നായർ പറഞ്ഞു.

മലയാളിയായ രേഖ സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും ടി.വി. ഷോകളിലൂടെയും സീരിയലുകളിലൂടെയും തമിഴ്നാട്ടില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ്.

കേരളത്തില്‍ റിപ്പോർട്ട് ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍ വിശദമായ അന്വേഷണം നടക്കും. അതിനാല്‍ കുറ്റകൃത്യങ്ങള്‍ വേഗത്തില്‍ വെളിച്ചത്തു വരും. ഇതിനർഥം മലയാളസിനിമയില്‍മാത്രമാണ് പ്രശ്നങ്ങളെന്നല്ല. തമിഴ് സിനിമയില്‍ സ്ത്രീകള്‍ വ്യാപകമായി അതിക്രമം നേരിടുന്നുണ്ട്. ഇതുകാരണം മലയാളിയായ ഒരു നടിക്ക് ഇവിടെനിന്ന് താമസം മാറ്റേണ്ടിവന്നിട്ടുണ്ടെന്നും രേഖാ നായർ പറഞ്ഞു.

ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിൽ സൗജന്യ വയോജന മെഡിക്കൽ ക്യാമ്പ് ശനിയാഴ്ച

ശാസ്താംകോട്ട:ഗ്രാമപഞ്ചായത്ത് ഗവ.ഹോമിയോ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച സിനിമാപറമ്പ് ഗോമതി അമ്മ മെമ്മോറിയൽ ബിൽഡിങ് (കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ഭരണിക്കാവ് യൂണിറ്റ് ഓഫീസ്) വച്ച് സൗജന്യ വയോജന മെഡിക്കൽ ക്യാമ്പ് നടത്തുന്നു.കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.രാവിലെ 9 മുതൽ 1 വരെ നടക്കുന്ന ക്യാമ്പിൽ സൗജന്യ രോഗ നിർണ്ണയവും പരിശോധനയും ബോധവത്ക്കരണ ക്ലാസ്സും പ്രമേഹ പരിശോധനയും ലഭ്യമാകും.60 വയസിനു മുകളിൽ പ്രായമുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്.