22.8 C
Kollam
Thursday 25th December, 2025 | 06:27:35 AM
Home Blog Page 2230

കൈപ്പറ്റ ഹാബേൽ പിതാവിൻ്റെ സഭാ പ്രവേശന അനുസ്മരണം നടത്തി

തിരുവല്ല:
പിന്നാക്ക സമുദായത്തിൽ നിന്ന് ആദ്യമായി ക്രിസ്തുമതം സ്വീകരിച്ച കൈപ്പറ്റ ഹാബേൽ പിതാവിൻ്റെ സഭാ പ്രവേശനത്തിൻ്റെ 170-ാം അനുസ്മരണവാർഷിക ദിനാചരണം അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ നേറ്റീവ് ക്രിസ്ത്യൻസ് (എ ഐ എൻ സി ) യുടെ നേതൃത്വത്തിൽ ആചരിച്ചു. വൈ.എം സി എ ഹാളിൽ നടന്ന യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് റവ.പി സി ജോസഫ് അധ്യക്ഷനായി .ദലിത് കത്തോലിക്ക മഹാജനസഭ ( ഡി സി എം എസ് )സംസ്ഥാന പ്രസിഡൻ്റ് ജെയിംസ് ഇലവുങ്കൽ ഉദ്ഘാടനം ചെയ്തു.
പ്രസംമോഷണൽ സെക്രട്ടറി ജേക്കബ് ജോസഫ് , റവ.ജോയിസ് ജോൺ തുണ്ടുകുളം , മേജർ വി ആർ ബാബുരാജ്, റവ.ഡോ. പി എം ജോർജ്കുട്ടി എരുമേലി, അഡ്വ. സിജു ശാമുവേൽ, മേജർ വി സി ജോൺ, പാസ്റ്റർ സാക്ക് ജോൺ എന്നിവർ പ്രസംഗിച്ചു. ചരിത്രപരമായ പോരാട്ടങ്ങളും സമകാലിക പ്രശ്നങ്ങളും എന്ന വിഷയത്തിൽ ജേക്കബ് കെ.ജോസഫ് കൊല്ലാട് പ്രബന്ധം അവതരിപ്പിച്ചു

ടൂറിസ്റ്റ് ബസ്സിൽ കടത്തിയ 10 കിലോ കഞ്ചാവ് പിടികൂടി

പെരുമ്പാവൂർ. ടൂറിസ്റ്റ് ബസ്സിൽ കടത്തിയ കഞ്ചാവ് പെരുമ്പാവൂരിൽ പിടികൂടി. ഒറീസയിൽ നിന്ന് പെരുമ്പാവൂരിലേക്ക് ഇതര സംസ്ഥാന ക്കാരുമായി വന്ന ടൂറിസ്റ്റ് ബസ്സിലാണ് കഞ്ചാവ് ഒളിപ്പിച്ച് കടത്തിയത്. പെരുമ്പാവൂർ പോലീസും ഡാൻസ് സാഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിൽ 10 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു

പെരുമ്പാവൂർ മാർക്കറ്റ് ജംഗ്ഷനിൽ വച്ചാണ് വാഹനം പിടികൂടിയത്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.വാഹനത്തിന്റെ ഡ്രൈവറെയും സഹായിയെയും ചോദ്യം ചെയ്തു വരുന്നു.

ഓണമെത്തി, നാട്ടുപൂക്കള്‍ക്ക് ക്ഷാമം

കൊല്ലം: ഓണത്തിന് അത്തപ്പൂക്കളമിടുകയാണ് മലയാളികള്‍. എന്നാല്‍ നാട്ടിടവഴികളില്‍ നാം മുന്‍പ് കണ്ടിട്ടുള്ള നാട്ടുപൂക്കളൊന്നും ഇപ്പോള്‍ കാണാനില്ല. പത്തുമണി, നാലുമണി പൂക്കള്‍, നീല ശംഖുപുഷ്പം, മഞ്ഞ അരളി, നന്ത്യാര്‍വട്ടം തുടങ്ങിയവ നാട്ടിന്‍പ്പുറങ്ങളില്‍ ഇപ്പോള്‍ വിരളമാണ്.
വീടുകളില്‍ നിന്ന് അരളികള്‍ അപ്രത്യക്ഷമായിട്ട് നാളുകളേറെയായി. പണ്ടൊക്കെ വയലിലും വയല്‍വരമ്പിലും വേലികളിലും തൊടികളിലും തോട്ടിന്‍കരകളിലും വിശാലമായ പുരയിടങ്ങളിലും നാട്ടിടവഴികളിലും വിവിധ നിറത്തിലും മണത്തിലുമുള്ള പൂക്കളുണ്ടായിരുന്നു.
കാലാവസ്ഥ മാറിയതോടെ പല ചെടികളും കാണാനില്ലാത്ത സ്ഥിതിയാണ്. തിരുതാളി, മുയല്‍ച്ചെവി, നിലപ്പന, മുക്കുറ്റി, കരുക്ക, കയ്യോന്നി, പൂവാംകുരുന്നില, ചെറൂള, വിഷ്ണുക്രാന്തി, ഉഴിഞ്ഞ എന്നിവയെല്ലാം പണ്ടുകാലത്ത് പൂക്കളത്തില്‍ സ്ഥാനം പിടിച്ചിരുന്നു.

എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരങ്ങൾ അനധികൃതമായി മുറിച്ചു കടത്തിയെന്നേ സുജിത്ദാസിനെതിരായ പരാതിയില്‍ എസ്ഐയെ മൊഴിഎടുക്കാന്‍ വിളിപ്പിച്ചു

തൃശൂര്‍.മുന്‍ എസ്പി സുജിത് ദാസിനെതിരായി എസ്‌ ഐ യുടെ മരം മുറി പരാതി.എസ്‌ഐ എൻ.ശ്രീജിത്തിന്റെ മൊഴി എടുക്കാൻ ഡിഐജി വിളിപ്പിച്ചു.തൃശൂർ ഡിഐജി തോംസൺ ജോസാണ് ശ്രീജിത്തിനെ വിളിപ്പിച്ചത്.മരം മുറിയുമായി ബന്ധപ്പെട്ട തെളിവുകൾ കൈമാറണമെന്ന് ശ്രീജിത്തിന് നിർദേശം. നാളെ തൃശൂർ ഡിഐജി ഓഫീസിൽ നേരിട്ട് എത്തിയാണ് ശ്രീജിത്ത് മൊഴി നൽകുക

മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരങ്ങൾ അനധികൃതമായി മുറിച്ചു കടത്തിയെന്നായിരുന്നു ശ്രീജിത്തിന്റെ പരാതി.ശ്രീജിത്ത് നൽകിയ പരാതി ഉന്നയിച്ചായിരുന്നു പിവി അൻവറിന്റെ വെളിപ്പെടുത്തലുകളുടെ തുടക്കം .സ്വർണക്കടത്തു സംഘങ്ങളെ സഹായിച്ചെന്ന സുജിത് ദാസിന്റെ റിപ്പോർട്ടിനെ തുടർന്ന് സസ്പെൻഷനിലാണ് ശ്രീജിത്ത്. പെരുമ്പടപ്പ് എസ്‌ഐ ആയിരിക്കെയാണ് സസ്പെൻഷനിലായത്.

വിജയ് യുടെ തമിഴക വെറ്റ്‌റി കഴകം പാര്‍ട്ടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

തമിഴ് സൂപ്പര്‍താരം വിജയ് യുടെ തമിഴക വെറ്റ്‌റി കഴകം പാര്‍ട്ടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. പാര്‍ട്ടിടെ ആദ്യ സംസ്ഥാന സമ്മേളനം വില്ലുപുരം ജില്ലയിലെ വിക്രവണ്ടിയില്‍ ഈ മാസം 23 ന് ആരംഭിക്കാനിരിക്കെയാണ് വിജയിന്റെ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി രണ്ടിനാണ് അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ടിവികെ ജനറല്‍ സെക്രട്ടറി എന്‍. ആനന്ദ് തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ സമര്‍പ്പിക്കുന്നത്.
നിയമപരമായ കൂടിയാലോചനകള്‍ക്കും പരിശോധനകള്‍ക്കും ഒടുവില്‍ തമിഴക വെറ്റ്‌റി കഴകത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടി എന്ന അംഗീകാരം നല്‍കിയിരിക്കുന്നു. ഇനി പാര്‍ട്ടി തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക്. ആദ്യ വാതില്‍ തുറന്നു. എല്ലാവരും സമന്മാരെന്ന തത്വത്തില്‍ മുന്നോട്ട് പോകും. എല്ലാ പ്രതിബന്ധങ്ങളും തകര്‍ത്ത് തമിഴ്‌നാട്ടിലെ പ്രധാന പാര്‍ട്ടിയായി തമിഴക വെറ്റ്‌റി കഴകം മാറുമെന്നും വിജയ് അഭിപ്രായപ്പെട്ടു.
വിജയ് യുടെ പ്രസ്താവനയ്ക്ക് പിന്നാലെ ആരാധകര്‍ മധുരം നല്‍കി രാഷ്ട്രീയ പാര്‍ട്ടി അംഗീകാരം ആഘോഷിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തിലെ കരാര്‍ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ സാറ്റ്‌സ് കരാര്‍ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു. ശമ്പള പരിഷ്‌കരണം നടപ്പാക്കാമെന്ന് മാനേജ്‌മെന്റ് സമ്മതിച്ചതോടെയാണ് സമരം അവസാനിച്ചത്. ബോണസ് വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിലെ ഒരുപറ്റം ജീവനക്കാരുടെ സമരം വിമാന സര്‍വീസുകളെ ബാധിച്ചിരുന്നു.

ഇന്നു വിവാഹം നടക്കേണ്ട നവവരനെ കാണാതായിട്ട് മൂന്നുദിവസം

മലപ്പുറം .പള്ളിപ്പുറത്ത് യുവാവിനെ കാണാതായിട്ട് മൂന്ന് ദിവസം.ഇന്ന് വിവാഹം നടക്കേണ്ടിയിരുന്ന പള്ളിപ്പുറം കുരുന്തല വീട്ടിൽ വിഷ്ണുജിത്ത് (30)നെയാണ് കാണാതായത്.ഈ മാസം നാലിന് പാലക്കാട് പോയ വിഷ്ണുജിത് പിന്നെ തിരിച്ചെത്തിയിട്ടില്ല.വിവാഹ ആവശ്യത്തിന് പണം സംഘടിപ്പിക്കാനാണ് യുവാവ് പാലക്കാട്ടേക്ക് പോയത്.ഒരു ലക്ഷം രൂപ യുവാവിന്റെ പക്കൽ ഉണ്ടായിരുന്നതായി ബന്ധുക്കൾ

ദീപിക പദുകോണിവും രണ്‍വീര്‍ സിങ്ങിനും കുഞ്ഞ് പിറന്നു

ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണിവും രണ്‍വീര്‍ സിങ്ങിനും പെൺ കുഞ്ഞ് പിറന്നു.
മുംബൈയിലെ എച്ച് എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് താരം അഡ്മിറ്റായത്. കുടുംബത്തിനൊപ്പം താരദമ്പതികള്‍ ആശുപത്രിയില്‍ എത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അഞ്ച് വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷമാണ് താരജോഡികള്‍ അച്ഛനും അമ്മയുമായത്.
ഫെബ്രുവരിയില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ദീപിക ഗര്‍ഭിണിയാണെന്ന വിവരം പങ്കുവച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് പങ്കുവച്ച മെറ്റേണിറ്റി ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറലായിരുന്നു.

രാമേശ്വരത്ത് കാറും ബസും കൂട്ടിയിച്ച് അഞ്ചു പേർ മരിച്ചു

രാമേശ്വരം.വാഹനാപകടത്തിൽ അഞ്ച് മരണം. തമിഴ്നാട് രാമേശ്വരത്ത് കാറും ബസും കൂട്ടിയിച്ച് അഞ്ചു പേർ മരിച്ചു. തങ്കച്ചിമഠം സ്വദേശി രാജേഷ്, മക്കളായ പ്രണവിക, ദർശില റാണി, ഭാര്യാപിതാവ് ശെന്തിൽ മനോഹർ, ഭാര്യ അങ്കാള ഈശ്വരി എന്നിവരാണ് മരിച്ചത്. രാജേഷിൻ്റെ ഭാര്യ പാണ്ടിശെൽവിയും കുഞ്ഞും രാമേശ്വരം മെഡിക്കൽ കോളജിൽ ചികിത്സയിൽ

ഞങ്ങൾ വേർപിരിഞ്ഞു; ഈ തുറന്നുപറച്ചിൽ ആവശ്യം ആണെന്ന് തോന്നി! ഭർത്താവ് എവിടെ എന്ന ചോദ്യം ഇനിയും വേണ്ട

ട്രാൻസ് വുമൻ ഹരിണി ചന്ദന വിവാഹമോചിതയാകുന്നു.പൊരുത്തപ്പെട്ടുപോകാൻ കഴിയാത്ത സാഹചര്യം ആയിരുന്നു എന്നും കുറേ വർഷങ്ങൾ കാത്തിരുന്നു എന്നും താരം പറയുന്നു. പലപ്പോഴും എല്ലാവരോടും പറയാൻ പേടിയായിരുന്നു, എല്ലാവരും എന്തു പറയും എന്നോർത്ത്, അടുത്ത സുഹൃത്തുക്കളോട് മാത്രം ആണ് പറഞ്ഞത് .എന്നാൽ ഈ തുറന്നു പറച്ചിൽ അത്യാവശ്യമാണെന്ന് എനിക്ക് തോന്നി നിയമപരമായി പിരിഞ്ഞിട്ടില്ല പക്ഷേ ഞാൻ ആ തീരുമാനത്തിൽ എത്തി, എന്നെ എത്തിച്ചു.

3 വർഷമായി അദ്ദേഹത്തിന്റെ നിലനിൽപ്പിന് വേണ്ടി അദ്ദേഹം ഡിവോഴ്സ് തരാതെ പോകുവായിരുന്നു എന്നും പോസ്റ്റിലൂടെ താരം പറഞ്ഞു.

ഹരിണിയുടെ വാക്കുകൾ

എല്ലാവർക്കും നമസ്കാരം, ഇത് സെപ്റ്റംബർ 1 എന്റെ വാട്സ്ആപ് സ്റ്റാറ്റസ് കണ്ടിട്ട് ആയിരുന്നു,ഒരുപാട് പേര് ചോദിച്ചു എന്തു പറ്റി, നിങ്ങൾ സ്നേഹിച്ചല്ലേ കെട്ടിയതെന്നു, പക്ഷെ പൊരുത്തപ്പെട്ടു പോകാൻ പറ്റിയില്ലെങ്കിൽ പിരിയുകയല്ലേ നല്ലത്,എന്റെ നാലുവർഷത്തെ ദാമ്പത്യം,ഞാൻ ഇവിടെ അവസാനിപ്പിക്കുകയാണ്, മാനസികമായി, നാല് വർഷം ഞാൻ അനുഭവിച്ചു

ഒരു പൂച്ചക്കുട്ടിയെ കളയുന്ന പോലെ എന്നെ എന്റെ അമ്മവീട്ടിൽ കൊണ്ട് വന്നാക്കി, പലപ്പോഴും എല്ലാവരോടും എനിക്ക് പറയാൻ പേടിയായിരുന്നു, എല്ലാവരും എന്തു പറയും എന്നോർത്ത്, അടുത്ത സുഹൃത്തുക്കളോട് മാത്രം ഞാൻ പറഞ്ഞു, എന്നാൽ ഈ തുറന്നു പറച്ചിൽ അത്യാവശ്യമാണെന്ന് എനിക്ക് തോന്നി, നിയമപരമായി പിരിഞ്ഞിട്ടില്ല. മൂന്ന് വർഷമായി അദ്ദേഹത്തിന്റെ നിലനിൽപ്പിന് വേണ്ടി അദ്ദേഹം ഡിവോഴ്സ് തരാതെ പോകുവായിരുന്നു,

ഓരോ വർഷവും ഓരോ കാത്തിരിപ്പാണ്, ജീവിക്കുമോ ഡിവോഴ്സ് ആകുമോ എന്നോർത്ത്, ഇനിയും എനിക്ക് ഇങ്ങനെ ജീവിക്കാൻ വയ്യാ, അതുകൊണ്ടാണ് സെപ്റ്റംബർ ഒന്ന് എന്റെ പിറന്നാൾ അന്ന് ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്, എടുത്തതല്ല എന്നെ കൊണ്ട് എടുപ്പിച്ചതാണ് അദ്ദേഹം. ആരും എന്റെ കൂടെ നിൽക്കണമെന്ന് പറയില്ല പക്ഷെ ഓരോന്ന് ചോദിച്ചു വേദനിപ്പിക്കരുത് . അപ്പോൾ നിങ്ങൾ ചോദിക്കും ഇവിടെ വന്ന് പറയുന്നത് എന്തിനാണെന്ന്, എല്ലാവിധ ആർഭാടത്തോടും കൂടി എല്ലാവരും അറിഞ്ഞു നടന്ന വിവാഹമായതിനാൽ പലരും ചോദിക്കും ഭർത്താവ് എന്തെ എന്ന് അത് അവസാനിപ്പിക്കാൻ ആണ് ഇങ്ങനെ ഒരു പോസ്റ്റ്- താരം കുറിച്ചു.
സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ ജോഡി സീസണിൽ വച്ചാണ് താരത്തിന്റെ വിവാഹ വാർത്ത പുറത്തായത്. അവതാരകനായ ആർ ജെ മാത്തുകുട്ടിയാണ് ഹരിണി യുടെ വിവാഹ വാർത്തയെ കുറിച്ച് സംസാരിച്ചതും.

2017-ൽ കൊച്ചിയിൽ നടന്ന ട്രാൻസ്ജെൻഡർ സൗന്ദര്യമത്സരത്തിൽ സെക്കൻഡ് റണ്ണറപ്പായിരുന്നു ഹരിണി. ‘ട്രാൻസ്ജെൻഡർ തിയേറ്റർ ഗ്രൂപ്പ്‌’ ആയ ‘മഴവിൽ ധ്വനി’യുടെ ‘പറയാൻ മറന്നത്’ എന്ന നാടകത്തിൽ അഭിനയിച്ചു. അത് ഒരുപാട് വേദികളിൽ അവതരിപ്പിച്ചതോടെയാണ് ഹരിണി അഭിനയ രംഗത്ത് ശ്രദ്ധിക്കപെടുന്നത്.