Home Blog Page 2214

ഫാംഹൗസ് പാർട്ടിയിൽ രാസലഹരി: നടി ഹേമ ഉൾപ്പെടെ 9 പേർക്കെതിരെ കുറ്റപത്രം

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിക്കു സമീപത്തെ ഫാംഹൗസിലെ പാർട്ടിയിൽ ലഹരിമരുന്നു പിടിച്ച കേസിൽ തെലുങ്കുനടി ഹേമ (കൃഷ്ണവേണി) ഉൾപ്പെടെ ഒൻപത് പേർക്കെതിരെ ബെംഗളൂരു പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ 82 സാക്ഷികളാണുള്ളത്. രാസ ലഹരിമരുന്ന് ഉപയോഗിച്ചെന്നു കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റിലായ ഹേമയെ പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു.

മേയ് 19ന് സിംഗേന അഗ്രഹാരയിലെ ജിഎം ഫാംഹൗസിൽ നടന്ന റെയ്ഡിൽ രാസലഹരി ഗുളികകളും (എംഡിഎംഎ), കൊക്കെയ്നും പിടിച്ചെടുത്തിരുന്നു. പാർട്ടിയിൽ പങ്കെടുത്ത 103 പേരുടെ മൂത്ര സാംപിളുകൾ പരിശോധിച്ചതിൽ നിന്നാണ് നടിമാരായ ഹേമ, ആഷി റോയ് എന്നിവർ ഉൾപ്പെടെ 86 പേർ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയത്. ഇവരെ കൂടാതെ മോഡലുകളും ഐടി ജീവനക്കാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

മുൻ എസ്പി സുജിത്ത് ദാസിനെ സിബിഐ ചോദ്യം ചെയ്തു

തിരുവനന്തപുരം. മുൻ എസ്പി സുജിത്ത് ദാസിനെ സിബിഐ ചോദ്യം ചെയ്തു. താനൂർ കസ്റ്റഡി മരണ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. നേരത്തെ ഈ കേസിൽ സുജിത് ദാസിനെ ഒരു തവണ ചോദ്യം ചെയ്തിരുന്നു. പി.വി അൻവർ എം.എൽ.എയുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്തത്.

തിരുവനന്തപുരത്തെ സിബിഐ ഓഫീസിൽ വിളിച്ചുവരുത്തി ആയിരുന്നു ചോദ്യം ചെയ്യൽ. നാലുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ നേരത്തെയുള്ള മൊഴിയും ഇപ്പോഴത്തെ മൊഴിയും പരിശോധിച്ചു. കേസിൽ വിശദമായ അന്വേഷണം തുടരുകയാണ് സിബിഐ.

യെച്ചൂരിയുടെ ഭൗതിക ദേഹം വൈകിട്ട് വസന്ത് കുഞ്ചിലെ വീട്ടിലെത്തിക്കും; ആറ് മണി മുതൽ പൊതുദർശനം

ന്യൂ ഡെൽഹി :
അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകിട്ട് വീട്ടിലേക്ക് കൊണ്ടുപോകും. വസന്ത് കുഞ്ചിലെ വസതിയിൽ ആറ് മണി മുതൽ പൊതുദർശനം നടക്കും. നിലവിൽ ഡൽഹി എയിംസ് ആശുപത്രി മോർച്ചറിയിലാണ് ഭൗതിക ശരീരം സൂക്ഷിച്ചിരിക്കുന്നത്.

നാളെ രാവിലെ 11 മണി മുതൽ എകെജി ഭവനിൽ പൊതുദർശനം. വൈകിട്ട് 3 മണി വരെയാണ് എകെജി ഭവനിൽ പൊതുദർശനം നടക്കുക. ഇതിന് ശേഷം മൃതദേഹം യെച്ചൂരിയുടെ ആഗ്രഹപ്രകാരം പഠനാവശ്യങ്ങൾക്കായി എയിംസ് ആശുപത്രിക്ക് വിട്ടുനൽകും.

ഡൽഹി എയിംസ് ആശുപത്രിയിൽ ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ആഗസ്റ്റ് 19 മുതൽ ചികിത്സയിലായിരുന്ന യെച്ചൂരി ഇന്നലെയാണ് അന്തരിച്ചത്. 2015ലാണ് അദ്ദേഹം ആദ്യമായി സിപിഎം ജനറൽ സെക്രട്ടറി പദത്തിലെത്തുന്നത്. 2022ൽ മൂന്നാം തവണയും സിപിഎം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സിപിഎമ്മിന്റെ 24ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സമ്മേളന കാലയളവിലാണ് യെച്ചൂരി വിടവാങ്ങിയത്.

സുഭദ്ര കൊലപാതകം; പ്രതികള്‍ അറസ്റ്റില്‍: പിടിയിലായത് മണിപ്പാലില്‍ നിന്ന്

ആലപ്പുഴ: കലവൂരില്‍ വയോധികയായ സുഭദ്ര കൊലപാതകത്തില്‍ പ്രതികളായ മാത്യൂസ്, ശര്‍മിള എന്നിവര്‍ പിടിയിലായത് കര്‍ണാടകയിലെ മണിപ്പാലില്‍ നിന്നാണ്.
കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു. സുഭദ്രയുടെ സ്വര്‍ണ്ണവും പണവും കൈക്കലാക്കിയായിരുന്നു കൊലപാതകം. കൊലയ്ക്ക് ശേഷം മൃതേദഹം കുഴിച്ചിട്ട് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. സുഭദ്രയുടെ സ്വര്‍ണ്ണം ആലപ്പുഴയില്‍ വിറ്റതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

സുഭദ്രയുടെ കൊലപാതകം ആസൂത്രിതമാണെന്നാണ് പൊലീസിന്റെ നിഗമനം. കൊലയ്ക്ക് മുന്‍പ് തന്നെ വീടിന് പിന്നില്‍ കുഴിയെടുത്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കടവന്ത്രക്കാരിയായ സുഭദ്രയെ ശര്‍മിളയും മാത്യുവും ആലപ്പുഴ കലവൂരിലെ വീട്ടില്‍ എത്തിച്ചത് സ്വര്‍ണവും പണവും മോഹിച്ചാണെന്ന നിഗമനത്തിലാണ് പൊലീസ്. എല്ലാം തട്ടിയെടുക്കാന്‍ സുഭദ്രയെ കൊല്ലണം എന്ന് നേരത്തെ തന്നെ പ്രതികള്‍ ഉറപ്പിച്ചിരുന്നു.

വീടിന് പിന്നില്‍ മാലിന്യം നിക്ഷേപിക്കാണെന്നെന്ന പേരില്‍ മാത്യുവും ശര്‍മിളയും തന്നെ കൊണ്ടു കുഴിയെടുപ്പിച്ചുവെന്നും കുഴിയെടുക്കാന്‍ ചെന്ന ദിവസം ആ വീട്ടില്‍ പ്രായമായ സ്ത്രീയെ കണ്ടുവെന്നുമാണ് മേസ്തിരി പൊലീസിന് നല്‍കിയ മൊഴി. ഓഗസ്റ്റ് ഏഴിനാണ് വീട്ടില്‍ കുഴിയെടുത്തത്. ജോലി ചെയ്തതിന്റെ ബാക്കി തുക കൈ പറ്റാന്‍ രണ്ട് ദിവസം കഴിഞ്ഞു ആ വീട്ടില്‍ ചെന്നപ്പോള്‍ കുഴി മൂടിയതായി കണ്ടുവെന്നും മേസ്തിരി മൊഴി നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് എഴിനും പത്തിനും ഇടയിലാണ് സുഭദ്രയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. പ്രാഥമിക പരിശോധനയില്‍ മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തല്‍.

ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളുടെ അപകടയാത്രയും അഭ്യാസപ്രകടനവും,ഒടുവില്‍ പണികിട്ടി

കണ്ണൂർ . ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളുടെ അപകടയാത്രയും അഭ്യാസപ്രകടനവും. അപകടകരമായി വാഹനമോടിച്ച വിദ്യാർത്ഥികൾക്കെതിരെ കേസ്. 3 വാഹനങ്ങൾ ആർ ടി ഒ കസ്റ്റഡിയിലെടുത്തു. കാഞ്ഞിരോട് നെഹ്ർ കോളേജിലെ വിദ്യാർത്ഥികളുടെ ആഘോഷമാണ് അതിരുവിട്ടത്. കണ്ണൂർ – മട്ടന്നൂർ റോഡിലെ കാഞ്ഞിരോടായിരുന്നു അപകട ഡ്രൈവിംഗ്

വിദ്യാർഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് ആർടിഒ

പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകി പി വി അൻവർ

തിരുവനന്തപുരം.പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് കത്ത് നൽകി പി.വി അൻവർ എംഎൽഎ. വീടിനും സ്വത്തിനും സംരക്ഷണം വേണം എന്നാണ് ആവശ്യം. തന്നെ കൊലപ്പെടുത്താനും വീട്ടുകാരെ അപായപ്പെടുത്താനും സാധ്യതയുണ്ടെന്നും കത്തിൽ പറയുന്നു. തനിക്കെതിരെ ഭീഷണി കത്ത് വന്നെന്നും ജീവഭയം ഉണ്ടെന്നും കാണിച്ചാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. കത്തിന്റെ പകർപ്പും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. ഡിജിപിയുമായി പി.വി അൻവർ എംഎൽഎ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് എം.എൽ.എയുടെ ഔദ്യോഗിക ലെറ്റർപാഡിൽ പരാതി നൽകിയിരിക്കുന്നത്.

അന്ന് യെച്ചൂരിക്കുവേണ്ടി വൈകാരികമായി അംഗങ്ങള്‍ ശബ്ദമുയര്‍ത്തി; ‘ഒരവസരം കൂടി അദ്ദേഹത്തിന് നല്‍കണം’

ന്യൂഡൽഹി: അദ്ദേഹം എന്നും എന്നോടൊപ്പമാണ് ഈ സഭയില്‍ വന്നിരിക്കാറുള്ളത്. നാളെമുതല്‍ അദ്ദേഹം ഇവിടെ ഉണ്ടാകില്ല. യെച്ചൂരിജീ, ഞാൻ നിങ്ങളെ എന്നും ഓർക്കും.

എല്ലായ്പ്പോഴും അദ്ദേഹമാണ് സഭയില്‍ ആദ്യമെത്തുന്ന ആള്‍’ അങ്ങനെ പറഞ്ഞുവരുന്നതിനിടെ രാജ്യസഭയില്‍ സമാജ് വാദി പാർട്ടി നേതാവ് രാംഗോപാല്‍ യാദവിന് കണ്ഠമിടറി. വികാരാധീനനായ യാദവിനെ തൊട്ടടുത്തിരുന്ന യെച്ചൂരിതന്നെ ആശ്വസിപ്പിക്കാനെത്തി. ഒപ്പം അന്ന് പാർലമെന്ററി കാര്യ സഹമന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയും യാദവിനെ ആശ്വസിപ്പിക്കാനായി വന്നു. അത്തരത്തിലുള്ള വൈകാരിക നിമിഷങ്ങളെ സാക്ഷിയാക്കിയാണ് 2017 ഓഗസ്റ്റ് 11-ന് സീതാറാം ചെയ്യൂരി രാജ്യസഭയുടെ പടിയിറങ്ങിയത്. ഭരണ, പ്രതിപക്ഷ ഭേദമെന്യേ അംഗങ്ങള്‍ സഭാംഗം എന്ന നിലയില്‍ യെച്ചൂരിയുടെ സേവനങ്ങളെയും അദ്ദേഹത്തിന്റെ മികവിനെയും പ്രകീർത്തിച്ചു.

യെച്ചൂരിക്ക് ഒരവസരംകൂടി നല്‍കാത്ത സിപിഎം നിലപാടിനെ രാജ്യസഭാ അംഗങ്ങള്‍ വിമർശിക്കുകയും ചെയ്തു. യെച്ചൂരി സഭയിലുണ്ടാകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ പാർട്ടിയുടെ ഭരണഘടനപ്രകാരം അതു പറ്റില്ലെന്നാണ് പറയുന്നത്. ഇന്ത്യൻ ഭരണഘടനതന്നെ എത്രയോതവണ ഭേദഗതിചെയ്തു. പാർട്ടി ഭരണഘടന എന്തുകൊണ്ട് ഭേദഗതിചെയ്യുകൂടായെന്നും യെച്ചൂരിക്ക് നല്‍കിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ രാംഗോപാല്‍ യാദവ് ചോദിച്ചു.

ചരിത്രപരമായ വിഡ്ഡിത്തം സിപിഎം ആവർത്തിക്കുന്നുവെന്നായിരുന്നു അകാലിദള്‍ അംഗം നരേഷ് ഗുജ്റാളിന്റെ പരാമർശം. യെച്ചൂരിയുടെ പങ്കാളിത്തം ചർച്ചകളുടെ നിലവരാമുയർത്തിയെന്നാണ് അന്ന് മന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലി പറഞ്ഞത്.

പാർലമെന്ററി രംഗത്ത് യെച്ചൂരി വഹിച്ചിരുന്ന പങ്ക് എത്രമാത്രമായിരുന്നുവെന്ന് അടയാളപ്പെടുത്താൻ രാജ്യസഭ യെച്ചൂരിക്ക് നല്‍കിയ യാത്രയയപ്പ് മാത്രം പരിശോധിച്ചാല്‍ മതിയാകും. രാജ്യത്തിന്റെ വൈവിധ്യത്തെ തകർക്കരുതെന്ന് പറഞ്ഞുകൊണ്ടാണ് യെച്ചൂരി യാത്രയയപ്പിന് മറുപടി നല്‍കിയത്. വൈവിധ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ജനങ്ങളുടെ ബന്ധവും ഐക്യവും ശക്തിപ്പെട്ടാല്‍ മാത്രമേ രാജ്യം ശക്തിപ്പെടുകയുള്ളൂ. നിർണായക രാഷ്ട്രീയസാഹചര്യത്തിലാണ് താൻ പാർലമെന്റിലേക്ക് വന്നത്. സാഹചര്യത്തിന്റെ സമ്മർദത്താല്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയെന്നാണ് വിശ്വാസം. പലതും മനസ്സിലാക്കാനുള്ള അവസരംകൂടിയായി പാർലമെന്റിലെ പ്രവർത്തനം. ജനവികാരം പ്രകടിപ്പിക്കാനുള്ള വേദി എന്നതിനൊപ്പം ജനങ്ങള്‍ക്ക് സന്ദേശം നല്‍കാനുള്ള സംവിധാനവുമാണ് പാർലമെന്റെന്നും യെച്ചൂരി രാജ്യസഭയിലെ തന്റെ അവസാന പ്രസംഗത്തില്‍ പറഞ്ഞു.

പാർട്ടി ഭരണഘടനയ്ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം മൂന്നാംതവണ രാജ്യസഭയിലേക്കുള്ള വാതില്‍ യെച്ചൂരിക്ക് മുന്നില്‍ കൊട്ടിയടച്ചത്. സി.പി.എമ്മിലെ ഉള്‍പ്പാർട്ടി ദുർവാശിയുടെ ഫലമായി കാരാട്ടും കേരള ഘടകവും ചേരുന്ന അച്ചുതണ്ട് യെച്ചൂരിയെ ഒരിക്കല്‍ കൂടി പാർലമെന്റിലേക്ക് വിടേണ്ടതില്ലെന്ന് തീരുമാനിച്ചു.

ബംഗാള്‍ ഘടകം യെച്ചൂരിയെ പരിഗണിക്കണമെന്ന് പലവട്ടം പറഞ്ഞപ്പോള്‍ പി.ബിയില്‍ കാരാട്ടും കേരള ഘടകവും ചേർന്ന് ആ സമ്മർദ്ദത്തെ വെട്ടിനിരത്തുകയായിരുന്നു. യെച്ചൂരി താൻ മത്സരിക്കുന്നില്ല എന്ന് പ്രഖ്യാപിച്ചു. ഒറ്റയ്ക്ക് നിന്നാല്‍ രാജ്യസഭയിലേക്ക് ജയിപ്പിക്കാനുള്ള അംഗബലമില്ല എന്നിരിക്കെ യെച്ചൂരി മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കാം എന്ന കോണ്‍ഗ്രസ് വാഗ്ദാനം സിപിഎം തള്ളുകയാണുണ്ടായത്.

കോൺഗ്രസ് നേതാവ് കെ കൃഷ്ണൻകുട്ടി നായർ അന്തരിച്ചു

       ശൂരനാട് തെക്ക് (കൊല്ലം):കൊല്ലം ഡിസിസി വൈസ് പ്രസിഡന്റും 
കെപിസിസി മുൻ എക്സിക്യൂട്ടീവ് അംഗവും പതാരം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ശൂരനാട്‌ തെക്ക് തൃക്കുന്നപ്പുഴ വടക്ക് പെരുമന കിഴക്കതിൽ കെ.കൃഷ്ണൻ കുട്ടി നായർ(71) നിര്യാതനായി.കോൺഗ്രസ് മുൻ കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റ്,ശൂരനാട് തെക്ക് മണ്ഡലം പ്രസിഡന്റ്,ശാസ്താംകോട്ട കാർഷിക വികസന ബാങ്ക് ഭരണ സമിതിയംഗം,കൊല്ലം ജില്ലാ സഹകരണ ബാങ്ക് ഭരണ സമിതിയംഗം തുടങ്ങിയ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്സംസ്കാരകർമ്മം നാളെ ( 13 - 9 - 24) 3 മണിക്ക് വീട്ട് വളപ്പിൽ നടക്കും. ഭാര്യ. ദേവമ്മ. മക്കള്‍.പി കെ  ജയകൃഷ്ണന്‍(അസി.ഡയറക്ടര്‍,സഹകരണ വകുപ്പ്,മലപ്പുറം, കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടേഴ്സ് ആന്‍ഡ് ഓഡിറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ്),ജയന്തികൃഷ്ണന്‍(കുണ്ടറ റൂറല്‍ ഹൗസിംങ് സൊസൈറ്റി),പി കെ ഹരികൃഷ്ണന്‍( സംസ്ഥാന കാര്‍ഷിക വികസന ബാങ്ക്,കൊല്ലം). മരുമക്കള്‍. വീണ(കെഎന്‍എന്‍എം എച്ച്എസ്എസ്, പവിത്രേശ്വരം), അജിത്കുമാര്‍(കാനറാ ബാങ്ക്, കാസര്‍കോഡ്),ഇനു കൃഷ്ണന്‍

ശാസ്താംകോട്ട കോളേജിൽ ഓണാഘോഷത്തിനിടെ സംഘര്‍ഷം, പോലീസ് മര്‍ദ്ദിച്ചെന്ന് പരാതി

ശാസ്താംകോട്ട: ഓണാഘോഷത്തിനിടെ ശാസ്താംകോട്ട കെ.എസ്.എം ദേവസ്വം ബോർഡ് കോളേജ് കാമ്പസിൽ പോലീസ് അതിക്രമം നടത്തിയതായി പരാതി.വ്യാഴാഴ്ച പോലീസിന്റെ നിർദ്ദേശപ്രകാരം ഫിൽട്ടർ ഹൗസ് ജംഗ്‌ഷനിൽ നിന്ന് സ്ഥിരമായി നടത്തിവരുന്ന ഘോഷയാത്ര ഒഴിവാക്കിയാണ് വിദ്യാർത്ഥികൾ ഓണാഘോഷം സംഘടിപ്പിച്ചത്.മിനി സിവില്‍ സ്റ്റേഷന്‍ മുതല്‍ കോളജിലേക്ക് നടത്തിയ ഘോഷയാത്രക്ക് കാമ്പസില്‍ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ ഒരു വിഭാഗം ഗേറ്റ് തകര്‍ത്ത് അകത്തു കടന്നതോടെ അധികൃതരുടെ അനുമതിയോടെ പൊലീസ് എത്തി. പോലീസ് സംഘം അനധികൃതമായി കാമ്പസിനുള്ളിൽ കടന്ന് ആഘോഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും വാദ്യകലാകാരന്മാരുടെ ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തുവെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. തുടർന്ന് പ്രകോപിതരായ പോലീസ് വിദ്യാർത്ഥികൾക്കു നേരെ ലാത്തിവീശുകയായിരുന്നു.
വിദ്യാർത്ഥിനികളെ ഉൾപ്പെടെ പുരുഷ
പോലീസ് ലാത്തിക്ക് അടിച്ചു വീഴ്ത്തിയതായി വിദ്യാർത്ഥികൾ പറയുന്നു. ലാത്തിച്ചാർജിൽ നിരവധി കെ.എസ്.യു – എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു.കെ.എസ്.യു ജില്ലാ കമ്മിറ്റിയംഗം മീനാക്ഷി,യൂണിറ്റ് പ്രസിഡന്റ് അഭിഷേക് എന്നിവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോളേജ് കാമ്പസിനുള്ളിൽ കടന്ന് വിദ്യാർത്ഥിനികളെ ഉൾപ്പെടെ ക്രൂരമായി തല്ലിച്ചതച്ച പോലീസ് നടപടിയിൽ കെ.എസ്.യു ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.വിദ്യാർത്ഥികളെ മർദ്ദിച്ച എസ്.ഐക്കും പോലീസുകാർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും പ്രതിഷേധ സൂചകമായി ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്നും കെ.എസ്.യു സംസ്ഥാന നിർവാഹക സമിതിയംഗം അമൃതപ്രിയ,ജില്ലാ വൈസ് പ്രസിഡന്റ് ഹരി പുത്തനമ്പലം എന്നിവർ അറിയിച്ചു.

അതിരുവിട്ട ആഘോഷം നിയന്ത്രിക്കുകമാത്രമാണ് പൊലീസ് ചെയ്തതെന്നും അനുമതിയോടെയാണ് പൊലീസ് എത്തിയതെന്നും അധികൃതര്‍ പറഞ്ഞു. പൊലീസ് സംഘര്‍ഷം ഒതുക്കിയ ശേഷം ഓണാഘോഷ പരിപാടികള്‍ ഭംഗിയായി നടന്നു വെന്നും അധികൃതര്‍ പറഞ്ഞു.

ഓണാവേശം വാനോളം:കോവൂരിൽകുട്ടിക്കരടികളിറങ്ങി

ശാസ്താംകോട്ട :”കാട്ടിൽ കിടന്നൊരു കള്ളക്കരടിയെ
കൂട്ടിലാക്കി ഞങ്ങൾ കൊണ്ടുവന്നു.. കരടിക്ക്പാരം വിശപ്പുതോന്നി ഇതാ ഞങ്ങളെത്തിന്നാനടുത്തിടുന്നേ..

ഓണ നിലാവ് പരക്കുമ്പോൾ നമ്മുടെ നാട്ടുവഴികളെ ഒന്നാകെ ഉണർത്തി ആഘോഷത്തി മിർപ്പിലാക്കിയിരുന്ന പാട്ടാണിത്. കാലത്തിന്റെ ഒഴുക്കിൽ ആഘോഷങ്ങൾക്ക് മാറ്റം വന്നപ്പോൾ നമ്മുടെ ഇടവഴികളിൽ നിന്ന് മറഞ്ഞ കരടികളി എന്ന ഓണാഘോഷത്തിന്റ പാട്ട്. പുതിയ തലമുറയിലെ കുട്ടികൾക്ക് മുതിർന്നവർ പറഞ്ഞു കൊടുക്കുന്ന കഥകളിൽ നിറഞ്ഞാടിയ പുലികൾ കോവൂർ ഗവ. എൽ പി സ്കൂളിലെ കുട്ടി കൂട്ടത്തിലേക്ക് ഇറങ്ങിയാടിയപ്പോൾ ഓണാഘോഷം വാനോളം.

ഈർക്കിൽ കളഞ്ഞ തെങ്ങോലയും ഉണങ്ങിയ വാഴയിലയും ദേഹത്ത് കെട്ടി കരടിത്തലയും അണിഞ്ഞെത്തിയ കുട്ടികരടികൾ കളത്തിലിറങ്ങിയപ്പോൾ ചായം തേച്ചു തോക്കെന്തി വേട്ടക്കാരും. ആവേശത്തിന് പാട്ടുകാരും. കുട്ടികളിൽ നാടൻ കലാ വിജ്ഞാനം പകരുന്നതിനും നാട്ടിടങ്ങൾക്ക് കൈമോശം വന്ന കലാ രൂപങ്ങളെ പരിപോഷിപ്പിക്കുന്നതിനുമായി കേന്ദ്ര സാംസ്‌കാരിക വകുപ്പ് ഫോക് ലോർ ഫെല്ലോഷിപ്
ജേതാവും, പൊതുപ്രവർത്തകനുമായ ഉല്ലാസ് കോവൂരിന്റെ നേതൃത്വത്തിലാണ് കോവൂർഗവ. എൽ പി സ്കൂളിൽ കരടികളി ആസ്വാദക്കളരി സംഘടിപ്പിച്ചത്. പന്മന, വടക്കുംതല മിത്രം നാട്ടുകൂട്ടത്തിലെ എം ആർ അരവിന്ദനും സംഘവുമാണ്
കരടികളിക്ക് നേതൃത്വം നൽകിയത് . നാടൻപാട്ട് കലാകാരൻ സുനിൽ വള്ളോന്നി, എസ് എം സി ചെയർമാൻ എം കെ പ്രദീപ്, പ്രഥമാധ്യാപിക ഐ ബീന, അൻവർ ഇസ്മയേൽ എന്നിവർ പങ്കെടുത്തു.