Home Blog Page 2192

മാതിരംപള്ളിൽ കുടുംബം സർപ്പക്കാവിലെ കന്നിമാസത്തിലെ ആയില്യ പൂജകൾ സെപ്റ്റംബർ 29 ഞായറാഴ്ച നടക്കും

പടിഞ്ഞാറെ കല്ലട: പടിഞ്ഞാറെ കല്ലട അയിത്തോട്ടുവ മാതിരംപള്ളിൽ കുടുംബത്തിലെ കന്നിമാസത്തിലെ ആയില്യ പൂജ ഈാസം 29 ഞായറാഴച നടക്കും സെപ്റ്റംബർ 28 ശനിയാഴ്ചയാണ് കന്നിമാസത്തിലെ ആയില്യമെങ്കിലു അന്നേ ദിവസം ഏകാദശി ആയതിനാൽ തന്ത്രിമുഖ്യന്റെ പിറ്റേദിവസത്തേക്ക് പൂജകൾ നടത്താൻ തീരുമാനിക്കുകയായിരുന്നു.
രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന പൂജകൾക്ക് തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ എൻ പരമേശ്വരര് വിനായകൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും.

25,000 രൂപ റിവാർഡ്, പൊലീസിനെ ഏറെ വട്ടം കറക്കിയ ‘ലേഡി ഡോൺ’; ഗ്യാങ്‌സ്റ്റർ കപിലിൻറെ പങ്കാളി കാജൽ അറസ്റ്റിൽ

മുംബൈ: ഈ വർഷം ജനുവരിയിൽ എയർ ഇന്ത്യ ക്രൂ അംഗത്തെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ജയിലിൽ കഴിയുന്ന ഗുണ്ടാ നേതാവിൻറെ പങ്കാളി അറസ്റ്റിൽ. നോയിഡയിലെ ജിമ്മിൽ നിന്ന് ഇറങ്ങിയ സൂരജ് മാൻ (30) കാറിനുള്ളിൽ വെടിയേറ്റ് മരിച്ച കേസിലാണ് ഇവരും പിടിയിലായത്.

ലേഡി ഡോൺ എന്നറിയപ്പെടുന്ന കാജൽ ഖത്രിയാണ് അറസ്റ്റിലായത്. ഗ്യാങ്‌സ്റ്ററായ കപിൽ മാൻറെ പങ്കാളിയാണ് കാജൽ. കപിലിൻറെ നിർദേശപ്രകാരമാണ് മറ്റൊരു ഗുണ്ടാ നേതാവായ പർവേഷ് മാൻറെ സഹോദരൻ സൂരജ് മാനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിൻറെ കണ്ടെത്തൽ.

ജനുവരി 19 ന് എയർ ഇന്ത്യ അംഗമായ സൂരജ് മാൻ നോയിഡയിലെ തൻറെ വസതിക്ക് സമീപമുള്ള ജിമ്മിലേക്ക് പോകുമ്പോൾ ബൈക്കിലെത്തിയ മൂന്ന് പേർ അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. എംസിഒസിഎ കേസിൽ ജയിലിൽ കഴിയുന്ന നീരജ് ബവാനിയ സംഘത്തിലെ പ്രധാന അംഗമായ പർവേഷ് മാൻ ആയിരുന്നു ഇയാളുടെ സഹോദരൻ.

സൂരജിന് ക്രിമിനൽ പശ്ചാത്തലമില്ലെന്നും 2018 ജൂലൈയിൽ ആരംഭിച്ച ലോറൻസ് ബിഷ്‌ണോയ്-ഗോഗി സംഘത്തിലെ അംഗമായ പർവേഷും കപിൽ മാനും തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് കണ്ടെത്തി. കപിൽ മാൻറെ പിതാവിൻറെ കൊലപാതകത്തിന് പിന്നിൽ പർവേഷ് മാൻ ആണെന്നും ഇതിൻറെ പ്രതികാരത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് പറയുന്നു. കാജൽ ഖത്രി കൊലപാതകക്കേസിൽ പ്രതിയാണെന്നും പിടികൂടാൻ സഹായിക്കുന്നവർക്ക് 25,000 രൂപ റിവാർഡ് പ്രഖ്യാപിച്ചിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു. കപിലിൻറെ അഭാവത്തിൽ കാജൽ ആണ് ഗുണ്ടാ സംഘത്തിന് നേതൃത്വം കൊടുത്തിരുന്നത്.

കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതര നിലയില്‍

കൊച്ചി. മലയാള സിനിമയുടെ അമ്മ നടിമാരില്‍ ഏറ്റവും ആരാധ്യയായ കവിയൂർ പൊന്നമ്മയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്. നിലവിൽ കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യം വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കൊണ്ട് ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. നിരവധി സിനിമാ പ്രവർത്തകർ വിവരം അറിഞ്ഞതിനെ തുടർന്ന് ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ടെന്നാണ് വിവരം. ഏറെക്കാലമായി അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തിരുന്ന നടി കരിമാളൂരിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു. ഇതിനിടയിലാണ് കവിയൂർ പൊന്നമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1958ൽ മേരിക്കുട്ടി എന്ന സിനിമയിലൂടെ അഭിനയജീവിതം ആരംഭിച്ച കവിയൂർ പൊന്നമ്മ 2021ൽ പുറത്തിറങ്ങിയ ആണും പെണ്ണും എന്ന സിനിമയിലാണ് ഇതിന് മുൻപ് അഭിനയിച്ചത്.

സഞ്ജയ് ലീല ബൻസാലിയുടെ മള്‍ട്ടി സ്റ്റാര്‍ ബ്രഹ്മാണ്ഡ ചിത്രം ലവ് ആൻഡ് വാർ വാര്‍ റിലീസ് പ്രഖ്യാപിച്ചു

മുംബൈ: രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജയ് ലീല ബൻസാലി നിർമ്മിക്കുന്ന ഇതിഹാസ കഥയായ ലവ് ആന്‍റ് വാർ അതിന്റെ പ്രഖ്യാപന ദിവസം മുതൽ തന്നെ ഒരു ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അന്നുമുതൽ സിനിമയെ കുറിച്ച് കൂടുതൽ അറിയാൻ പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്റ്റിന്‍റെ റിലീസ് തീയതി ഇപ്പോൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രം 2026 മാർച്ച് 20 ന് തിയേറ്ററുകളിൽ എത്തും. ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 2026ല്‍ റംസാൻ, രാം നവമി തുടങ്ങിയ ഉത്സവങ്ങൾ ഉൾപ്പെടെയുള്ള ഒരു പ്രധാന അവധിക്കാലത്തോടനുബന്ധിച്ചാണ് റിലീസിംഗ് എന്നുള്ളത് ബോക്സ് ഓഫീസ് വിജയം മുന്നിൽ കണ്ടുകൊണ്ടാണ് എന്നാണ് ബോളിവുഡിലെ വിലയിരുത്തല്‍.

ചിത്രത്തിന്‍റെ ചിത്രീകരണം അടക്കം നടക്കാനുണ്ടെന്നാണ് വിവരം. ചില ഭാഗങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കിയെന്നാണ് വിവരം. അതേ സമയം സഞ്ജയ് ലീല ബൻസാലി ലവ് ആന്‍റ് വാർ എന്ന സിനിമയ്‌ക്ക് വേണ്ടി ഒരു വലിയ തിയറ്റർ ഇതര കരാറിൽ ഒപ്പുവെച്ചതായി പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.

ലവ് ആൻഡ് വാർ ഒരു സ്റ്റുഡിയോ പങ്കാളിയില്ലാതെ സഞ്ജയ് ലീല ബൻസാലി തന്നെ നിർമ്മിക്കും. വൈആർഎഫ്, റെഡ് ചില്ലീസ് തുടങ്ങിയ സ്റ്റുഡിയോകൾ പിന്തുടരുന്ന മോഡല്‍ പിന്തുടര്‍ന്നാണ് ഇത്. ചിത്രം തിയറ്ററുകളിലേക്ക് പോകുന്നതിന് മുമ്പുതന്നെ, അദ്ദേഹം നെറ്റ്ഫ്ലിക്സുമായി ഒരു വലിയ പോസ്റ്റ്-തിയറ്റർ കരാറും സരേഗമയുമായി ഒരു റെക്കോർഡ് മ്യൂസിക് ഡീലും ഒപ്പുവച്ചുവെന്നാണ് വിവരം. ഒപ്പം താരങ്ങളുമായി പ്രതിഫലത്തിന് പകരം ലാഭം പങ്കിടല്‍ കരാറിലാണ് എസ്എല്‍ബി ഏര്‍പ്പെട്ടിരിക്കുന്നത് എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് പറയുന്നത്.
അതേ സമയം റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെ ചിത്രത്തിന്‍റെ കൂടുതൽ വിശദാംശങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് പ്രേക്ഷകർ. സഞ്ജയ് ലീല ബൻസാലി ചിത്രത്തില്‍ രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവര്‍ ഒന്നിച്ച് സ്ക്രീനില്‍ എത്തുന്നത് കാണാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

തിരുവോണം ബമ്പർ വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്

തിരുവനന്തപുരം.തിരുവോണം ബമ്പർ വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്.നിലവിൽ അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളിൽ 36,41,328 ടിക്കറ്റുകളും വിറ്റു പോയി.ജില്ലാ അടിസ്ഥാനത്തിൽ പാലക്കാട് ജില്ലയാണ് വിൽപ്പനയിൽ മുന്നിൽ.സബ് ഓഫീസുകളിലേതുൾപ്പെടെ 659240 ടിക്കറ്റുകളാണ് പാലക്കാട് ഇതിനോടകം വിറ്റഴിക്കപ്പെട്ടത്.

469470 ടിക്കറ്റുകൾ വിറ്റഴിച്ച് തിരുവനന്തപുരവും 437450 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പം

25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനവും
50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായി തിരുവോണം ബമ്പർ ടിക്കറ്റ് ജനങ്ങളിലേക്ക് എത്തുന്നത്

ഈ ഭക്ഷണങ്ങൾ പ്രമേഹ​ സാധ്യത വർദ്ധിപ്പിക്കുന്നു ; പുതിയ പഠനം പറയുന്നത്

പ്രമേഹരോ​ഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഇന്ത്യയിൽ ഇപ്പോൾ 101 ദശലക്ഷത്തിലധികം ആളുകൾ പ്രമേഹബാധിതരാണെന്ന് അന്താരാഷ്ട്ര ജേണലായ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഐസിഎംആർ നടത്തിയ പഠനത്തിൽ പറയുന്നു. അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പുതിയ പഠനം. ഉയർന്ന സംസ്കരിച്ച ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്ന വ്യക്തികൾക്ക് പ്രമേഹ സാധ്യത കൂടുതലാണെന്ന് ​ഗവേഷകർ പറയുന്നു.

കൃത്രിമ രുചികൾ, നിറങ്ങൾ, മധുരപലഹാരങ്ങൾ, പ്രിസർവേറ്റീവുകൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭക്ഷണങ്ങളെയാണ് അൾട്രാ പ്രോസസ്ഡ് ഫുഡ്സ് എന്ന് പറയുന്നത്. പാക്കേജു ചെയ്ത ലഘുഭക്ഷണങ്ങൾ( ചിപ്സ്, കുക്കീസ്, മിഠായി), റെഡി-ടു-ഈറ്റ് ഭക്ഷണം, സംസ്കരിച്ച മാംസം, ഹോട്ട് ഡോഗ്സ്, സോസേജുകൾ, ബേക്കൺ, സോഡകളും മധുരമുള്ള പാനീയങ്ങളും എന്നിവയെല്ലാം പ്രമേഹ സാധ്യത കൂട്ടുന്ന ഭക്ഷണങ്ങളാണെന്ന് ലാൻസെറ്റ് റീജിയണൽ ഹെൽത്ത് പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.

അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് പൊണ്ണത്തടി, കാർഡിയോമെറ്റബോളിക് രോഗങ്ങൾ, ചില അർബുദങ്ങൾ എന്നിവയുൾപ്പെടെയുള്ള ചില വിട്ടുമാറാത്ത രോഗങ്ങളുടെ ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ​ഗവേഷകരിലൊരാളായ മാർക്ക് ഗുണ്ടർ പറഞ്ഞു.

വൻതോതിൽ പഞ്ചസാരയും കൊഴുപ്പും കലോറിയും അടങ്ങിയ അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കുക. പാക്കേജുചെയ്ത ഉൽപ്പന്നങ്ങൾ പതിവായി കഴിക്കുന്ന ഒരാൾക്ക് രക്തത്തിലെ പഞ്ചസാര കൂടാനും ആവശ്യത്തിലധികം കലോറി എത്താനും സാധ്യതയുണ്ട്.

കാർ കയറ്റിയിറക്കി കൊലപാതകം;അജ്മലിനെയും ഡോ.ശ്രീക്കുട്ടിയെയും വെള്ളിയാഴ്‌ച കോടതിയിൽ ഹാജരാക്കും,പൊലീസ് കസ്റ്റഡിയിൽ വിട്ടേക്കും

ശാസ്താംകോട്ട (കൊല്ലം):മൈനാഗപ്പള്ളി ആനൂർക്കാവ് ജംഗ്ഷനിൽ വീട്ടമ്മയെ മദ്യലഹരിയിൽ കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ വെള്ളിയാഴ്ച ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

പ്രതികളായ കരുനാഗപ്പള്ളി ഇടക്കുളങ്ങര പുന്തല തെക്കതിൽ മുഹമ്മദ് അജ്മൽ (29),നെയ്യാറ്റിൻകര സ്വദേശി ഡോ.ശ്രീക്കുട്ടി എന്നിവരെ തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനും വേണ്ടി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു.ഇതിൽ വാദം കേട്ട ശേഷമാണ് റിമാൻ്റിൽ കഴിയുന്ന ഇരുവരെയും ഹാജരാക്കാൻ മജിസ്ട്രേറ്റ് ആർ.നവീൻ ഉത്തരവിട്ടത്.പൊലീസിൻ്റെ അപേക്ഷ പരിഗണിച്ച് പ്രതികളെ കസ്റ്റഡിയിൽ വിട്ടു നൽകിയേക്കും.

തിരുവോണദിനത്തിൽ വൈകിട്ടാണ് വടക്കൻ മൈനാഗപ്പള്ളി ആനൂർക്കാവ് പഞ്ഞിപുല്ലും വിളയിൽ നൗഷാദിൻ്റെ ഭാര്യ കുഞ്ഞുമോൾ (45) കാറിടിച്ച് കൊല്ലപ്പെട്ടത്.ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻപിലേക്ക് വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ അജ്മൽ വാഹനം കയറ്റിയിറക്കി രക്ഷപ്പെടുകയായിരുന്നു.സുഹൃത്തിൻ്റെ വീട്ടിൽ മദ്യസൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം.നിർത്താതെ അമിത വേഗതയിൽ പോയ വാഹനം 8 കിലോമീറ്റർ അകലെ ഇടക്കുളങ്ങരയിൽ വച്ച് മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു.ഇവിടെ നിന്നുമാണ് ഡോ.ശ്രീക്കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.മതിൽ ചാടി രക്ഷപ്പെട്ട അജ്മൽ ജില്ല വിടാനുള്ള ശ്രമത്തിനിടെ പിറ്റേ ദിവസം പുലർച്ചെ പതാരത്തു നിന്നും അറസ്റ്റിലാകുകയായിരുന്നു.

അതിനിടെ ഒന്നാം പ്രതിയായ മുഹമ്മദ് അജ്മലിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി.കഴിഞ്ഞ ദിവസം ഡോ.ശ്രീക്കുട്ടിക്ക് വേണ്ടി അഡ്വ.സജീന്ദ്രൻ മുഖേനെ സമർപ്പിച്ച ജാമ്യാപേക്ഷയും ശാസ്താംകോട്ട കോടതി തള്ളിയിരുന്നു.

രാജസ്ഥാനിൽ കുഴൽ കിണറിൽ വീണ രണ്ടു വയസുകാരിയെ രക്ഷിച്ചു

ജയ്പൂര്‍. രാജസ്ഥാനിൽ കുഴൽ കിണറിൽ വീണ രണ്ടു വയസുകാരിയെ രക്ഷിച്ചു
കുഞ്ഞിൻറെ ആരോഗ്യനില തൃപ്തികരം. 18 മണിക്കൂർ നീണ്ട ദൗത്യത്തിന് ഒടുവിലാണ് കുഞ്ഞിനെ പുറത്ത് എത്തിച്ചത്. കളിക്കുന്നതിനിടയായിരുന്നു രണ്ടു വയസ്സുകാരി കുഴൽ കിണറിൽ വീണത്.

രാജസ്ഥാനിലെ ദൗസയിലെ ബാൻഡികുയിലാണ് രണ്ടു വയസ്സുള്ള കുഞ്ഞ് കുഴൽ കിണറിൽ വീണത്. കളിക്കുന്നതിനിടെയായിരുന്നു അപകടം. കുഞ്ഞിൻറെ മാതാപിതാക്കൾ വിവരമറിയിച്ചതിന് പിന്നാലെ എൻ ഡി ആർ എഫ് എസ് ഡി ആർ എഫ് സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. 35 അടി താഴ്ചയിലായിരുന്നു കുഞ്ഞ്. രക്ഷാപ്രവർത്തനം നീണ്ടതോടെ കുഞ്ഞിന് ഓക്സിജനും ഭക്ഷണവും കുഴൽ കിണറിൽ എത്തിച്ചു. ക്യാമറകളിലൂടെ കുഞ്ഞിൻറെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചു. കുഴൽക്കിണറിന് സമീപം സമാന്തരമായി മറ്റൊരു കുഴി ഉണ്ടാക്കി. ശക്തമായ മഴ രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധിയായി.
ഒടുവിൽ 18 മണിക്കൂർ നീണ്ട രക്ഷാദൗത്യം വിജയകരം. കുഴൽ കിണറിൽ നിന്ന് കുഞ്ഞിനെ പുറത്തേക്ക് എത്തിച്ചു.

കുഞ്ഞിനെ പുറത്തെത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം എന്ന് ദൗസ എസ് പി രഞ്ജിത ശർമ്മ. പുറത്തെത്തിച്ച കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി കുഞ്ഞിൻറെ ആരോഗ്യനില തൃപ്തികരമാണ്.

സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി

തിരുവനന്തപുരം.സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ.അഞ്ചുലക്ഷം രൂപയിൽ അധികമുള്ള ബില്ലുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ മാറിനൽകില്ല. നേരത്തെ  25 ലക്ഷമായിരുന്നു പരിധി.

സാമ്പത്തികപ്രതിസന്ധി അതിരൂക്ഷമായതോടെയാണ് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയത്. അഞ്ചുലക്ഷം രൂപയിൽ അധികമുള്ള ബില്ലുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ മാറിനൽകില്ല. തൊട്ട് മുൻപ് 25 ലക്ഷമായിരുന്നു പരിധി. തദ്ദേശസ്ഥാപനങ്ങളെയും കരാറുകാരെയും നിയന്ത്രണം ബാധിക്കും. വിവിധ വകുപ്പുകളിലെ ആനുകൂല്യങ്ങളുടെ വിതരണത്തിലും കാലതാമസം ഉണ്ടാവും.ബില്ലുകൾ മാറുന്നതിന് അഞ്ചുലക്ഷം എന്ന പരിധി തദ്ദേശസ്ഥാപനങ്ങൾക്ക് ബാധകമാണെന്ന് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ കത്തിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബർവരെ ഇനി കടമെടുക്കാൻ ശേഷിക്കുന്നത് 1200 കോടി രൂപയാണ്. ഈ സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

ശബരിമലയിൽ ഡ്യൂട്ടിക്കിടെ മരിച്ച സിവിൽ പോലീസ് ഓഫീസർ അമൽ ജോസിന് അന്ത്യാഞ്ജലി

-പത്തനംതിട്ട .ശബരിമലയിൽ ഡ്യൂട്ടിക്കിടെ മരിച്ച സിവിൽ പോലീസ് ഓഫീസർ അമൽ ജോസിന്റെ പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ പൂർത്തിയായി -പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടതിനു ശേഷം മൃതദേഹം എ ആർ ക്യാമ്പിൽ പൊതുദർശനത്തിന് വച്ചു -പത്തനംതിട്ട എസ്പി വി ജി വിനോദ് കുമാർ അടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥരും പോലീസുകാരും അമൽ ജോസിന് അന്തിമപഞ്ചാരം അർപ്പിച്ചു -എയർ ക്യാമ്പിലെ പൊതുദർശനത്തിനുശേഷം മൃതദേഹം തിരുവനന്തപുരത്തെ വസതിയിലേക്ക് കൊണ്ടുപോയി -സംസ്കാരം ഇന്നു വൈകിട്ട് നടക്കും -ഡ്യൂട്ടിക്കായി മലകയറുന്നതിനിടെ അപ്പാച്ചിമേഡിൽ വച്ചാണ് അമൽ ജോസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് .തുടർന്ന് പമ്പയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .പത്തനംതിട്ട തണ്ണിത്തോട് പോലീസ് സ്റ്റേഷനിലാണ് അമൽ ജോസ് നിലവിൽ ജോലി ചെയ്യുന്നത്