ചണ്ഡീഗഡ്.ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കായി ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് പ്രചരണത്തിന് ഇറങ്ങും.. ഹരിയാനയിലെ 13 മണ്ഡലങ്ങളിൽ ആണ് പ്രചരണം. പ്രവർത്തകരെയും മണ്ഡലത്തിലെ ജനങ്ങളെയും അരവിന്ദ് കെജ്രിവാൾ അഭിസംബോധന ചെയ്യും. ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനുശേഷം ഉള്ള ആദ്യ പൊതു പരിപാടിയാണിത്.
ഹരിയാനയിലെ ജഗദ്രിയിൽ അരവിന്ദ് കെജ്‌രിവാൾ റോഡ് ഷോ നടത്തും. ‘
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ന് ഹരിയാനയിൽ പ്രചരണത്തിന് എത്തും. കുരുക്ഷേത്രയിലെ ബിജെപിയുടെ പ്രചാരണ റാലിയിൽ പ്രധാനമന്ത്രി സംസാരിക്കും.
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്, കെജ്രിവാൾ ഇന്ന് പ്രചരണത്തിന് ഇറങ്ങും
കലവൂരിൽ 73കാരിയെ കൊന്നു കുഴിച്ചുമൂടിയ കേസ്, പ്രതികളുമായി അന്വേഷണസംഘം കർണാടകയിലേക്ക്
ആലപ്പുഴ. കലവൂരിൽ 73കാരി സുഭദ്രയെ കൊന്നു കുഴിച്ചുമൂടിയ കേസിൽ പ്രതികൾ ശർമ്മിളയും മാത്യുസ്സുമായി അന്വേഷണസംഘം
കർണാടകയിലേക്ക് തിരിച്ചു.
പ്രതികൾ ഒളിവിൽ കഴിഞ്ഞ ഉഡുപ്പിയിലും സുഭദ്രയുടെ സ്വർണാഭരണങ്ങൾ വിറ്റ മണിപ്പാലിലെ ജ്വല്ലറിയിലും എത്തിച്ച് തെളിവെടുക്കും. ഇന്നലെ ഇരുപ്രതികളെയും കൊല നടന്ന കലവൂർ കോർത്തശേരിയിലെ വാടക വീട്ടിലെത്തിച്ചു തെളിവെടുത്തിരുന്നു. സുഭദ്രേ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താൻ ഉപയോഗിച്ച ഷാളും സുഭദ്രയുടെ മറ്റു വസ്ത്രങ്ങളും കത്തിച്ച സ്ഥലം പ്രതികൾ കാണിച്ചുകൊടുത്തു. സുഭദ്രയുടെ മൊബൈൽ ഫോൺ ആഭരണങ്ങൾ, ബാഗ് തുടങ്ങിയവ ഇനിയും കണ്ടെടുക്കേണ്ടതുണ്ട്. 8 ദിവസത്തേക്കാണ് കോടതി പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. റിമാൻഡിലുള്ള മൂന്നാം പ്രതി റൈനോൾഡിനായി പിന്നീട് കസ്റ്റഡി അപേക്ഷ നൽകും. മണ്ണഞ്ചേരി സിഐ MK. രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കർണാടകയിലേക്ക് തിരിച്ചത്.
എൻസിപി അനുനയ തീരുമാനത്തിന് ദേശീയ നേതൃത്വം
തിരുവനന്തപുരം. എൻസിപി അനുനയ തീരുമാനത്തിന് ദേശീയ നേതൃത്വം ശ്രമിക്കും. മന്ത്രിസ്ഥാനം കൈമാറാൻ ശശീന്ദ്രൻ തയ്യാറായാൽ സംസ്ഥാന അധ്യക്ഷ പദവി നൽകും. നിർദ്ദേശം ദേശീയ അധ്യക്ഷൻ ശശീന്ദ്രനെ അറിയിക്കുമെന്ന് വിവരം.
പാർട്ടി പുനസംഘടനയുമായി ബന്ധപ്പെട്ട ശശീന്ദ്രന്റെ നിർദ്ദേശങ്ങളും മന്ത്രിസ്ഥാനം രാജിവയ്ക്കാം എന്ന് സമ്മതിച്ചാൽ അംഗീകരിക്കും
കേരളത്തിലെ ഏറ്റവും പൊക്കമുള്ള വ്യക്തി; കമറുദീൻ അന്തരിച്ചു
തൃശൂർ: കേരളത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തി എന്ന റെക്കോർഡിന് ഉടമയായിരുന്ന പാവറട്ടി സ്വദേശി പണിക്കവീട്ടിൽ കമറുദീൻ (61) അന്തരിച്ചു.
മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്നു. ഏഴടി 2 ഇഞ്ച് ആയിരുന്നു ഉയരം.
ടോൾമെൻ അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ വ്യക്തിയായി കമറുദീനെ തിരഞ്ഞെടുത്തത്.
വിവിധ ഭാഷകളിലായി ഇരുപത്തഞ്ചിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
വിനയൻ സംവിധാനം ചെയ്ത അത്ഭുത ദ്വീപ് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
ഭാര്യ: ലൈല.
മക്കൾ: റയ്ഹാനത്ത്, റജീന
കാറില്‍ എത്തി ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു,രണ്ട്പേര്‍ പിടിയില്‍
കോഴിക്കോട് . മുക്കത്ത് ഇന്നലെ രാത്രി ഉണ്ടായ വാഹനാപകടം. രണ്ട് പേർ മുക്കം പോലീസിൻ്റെ പിടിയിൽ. തിരുവമ്പാടി സ്വദേശികളായ വിബിൻ, നിഷാം എന്നിവരെയാണ് പിടികൂടിയത്. ഇവർക്ക് എതിരെ വധശ്രമം, മദ്യപിച്ച് വാഹനമോടിക്കൽ എന്നീ വകുപ്പുകൾ ചേർത്തു. ഇവർ ഓടിച്ച കാർ അമിതവേഗതയിൽ എത്തി ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചിരുന്നു. ബൈക്ക് യാത്രികരായ രണ്ട് പേർ ചികിത്സയിൽ. ബൈക്കിൽ നിന്ന് മദ്യക്കുപ്പികളും എയർഗണും കണ്ടെത്തിയിരുന്നു
സമൂഹ മാധ്യമം വഴി ബന്ധം സ്ഥാപിച്ച്പണവും സ്വര്‍ണവും തട്ടിയ ആള്‍ അറസ്റ്റില്‍
അഞ്ചല്‍: സമൂഹമാധ്യമം വഴി സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച് പണവും സ്വര്‍ണവും കൈക്കലാക്കുകയും ലൈംഗിക ചൂഷണം നടത്തുകയും ചെയ്ത ആള്‍ അഞ്ചല്‍ പൊലീസിന്റെ പിടിയില്‍. തിരുവനന്തപുരം പോത്തന്‍കോട് അണ്ടൂര്‍കോണം സ്വദേശി മിഥുന്‍ഷാ (30) ആണ് പിടിയിലായത്. പണവും സ്വര്‍ണവും നഷ്ടപ്പെട്ട ഒരു യുവതിയുടെ പരാതിയെ തുടര്‍ന്ന് അന്വേഷണം തുടരുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
ഇന്‍സ്റ്റഗ്രാമില്‍ ആര്‍മി ഉദ്യോഗസ്ഥന്റെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി തെറ്റിധരിപ്പിച്ചാണ് ഇയാള്‍ തട്ടുന്നത്. വിദേശത്ത് ഭര്‍ത്താക്കന്മാരുള്ള സ്ത്രീകളെയാണ് കൂടുതലും ഇരകളാക്കിയിട്ടുള്ളത്. സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയും ചെയ്യുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. സിഐ വി. ഹരീഷ്, എസ്ഐ പ്രതീഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സംവിധായകന്‍ വി കെ പ്രകാശ് അറസ്റ്റില്‍
യുവ എഴുത്തുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ സംവിധായകന്‍ വി കെ പ്രകാശ് അറസ്റ്റില്‍. രണ്ട് ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷം കൊല്ലം പള്ളിത്തോട്ടം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി വികെ പ്രകാശിനെ ചോദ്യം ചെയ്തു വരികയായിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. മൂന്നാം ദിവസവും ചോദ്യം ചെയ്യല്‍ തുടര്‍ന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംവിധായകന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്.
2022 ഏപ്രിലില്‍ കൊല്ലത്തേക്ക് വിളിച്ചുവരുത്തി അതിക്രമം കാണിച്ചെന്നാണു യുവ കഥകാരിയുടെ ആരോപണം.
പി ശശിക്കെതിരെയുള്ള പരാതി പി വി അൻവർ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കൈമാറി
മലപ്പുറം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയുള്ള പരാതി പി വി അൻവർ എംഎൽഎ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കൈമാറി. ദൂതൻ വഴി ഇന്നലെയാണ് പരാതി പാർട്ടി സെക്രട്ടറിക്ക് നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ പി ശശി ഹൈജാക്ക് ചെയ്യുന്നു എന്നത് ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് പരാതിയിലുള്ളത്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെയും എഡിജിപി എം ആർ അജിത് കുമാറിനെതിരെയും കടുത്ത വിമർശനം പി വി അൻവർ എംഎൽഎ തുടരുമ്പോഴും ശശി യ്ക്കെതിരെ പാർട്ടിക്ക് മുൻപിൽ പരാതികൾ ഒന്നും ഇല്ലെന്ന നിലപാടായിരുന്നു സിപിഎം സ്വീകരിച്ചത്. ഇതോടെയാണ് പി വി അൻവർ രേഖാമൂലം പരാതി നൽകിയിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അൻവർ ഇന്നലെ പരാതി കൊടുത്തയച്ചു. പി.ശശി മുഖ്യമന്ത്രിയുടെ ഓഫീസിനെ ഹൈജാക്ക് ചെയ്യുകയാണ്. ആർഎസ്എസ് എഡിജിപി കൂടിക്കാഴ്ചയുടെയും സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലുമുള്ള ഇൻറലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രിയിലേക്ക് എത്താതെ പൊളിറ്റിക്കൽ സെക്രട്ടറി പൂഴ്ത്തി എന്ന ആരോപണം അൻവർ ഉന്നയിച്ചിരുന്നു. ഇതിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. നേരത്തെ എഡിജിപി എം ആർ അജിത് കുമാറിനെ തത്സ്ഥാനത്തുനിന്ന് മാറ്റി അന്വേഷിക്കണമെന്ന് അൻവറിന്റെ ആവശ്യം സർക്കാർ ഇതുവരെ ചെവി കൊണ്ടില്ല. അന്വേഷണം നടക്കട്ടെ എന്നും സ്ഥാനത്തുനിന്നും മാറ്റേണ്ടതില്ലെന്നുമുള്ള നിലപാടാണ് സിപിഐയുടെ അടക്കം കടുത്ത സമ്മർദ്ദത്തിനിടയിലും മുഖ്യമന്ത്രി സ്വീകരിച്ചത്. പി. ശശിക്കെതിരെ രേഖാമൂലം ലഭിച്ച പരാതിയിൽ സിപിഎം എന്ത് നിലപാട് എടുക്കും എന്നതാണ് ഇനി കണ്ടറിയേണ്ടതും.
തെക്കൻ ലെബനനിൽ വ്യോമാക്രമണം തുടങ്ങിയതായി ഇസ്രയേൽ
ലബനന്‍.തെക്കൻ ലെബനനിൽ വ്യോമാക്രമണം തുടങ്ങിയതായി ഇസ്രയേൽ പ്രതിരോധ സേന.അതിർത്തിയിൽ ബോംബ് സ്ഥാപിക്കാൻ ശ്രമിച്ച രണ്ട് ഹിസ്ബുള്ള പ്രവർത്തകരെ വധിച്ചെന്ന് ഐഡിഎഫ്. ലെബനനിലെ പേജർ ആക്രമണം ഇസ്രയേലിന്റെ യുദ്ധ പ്രഖ്യാപനം എന്ന് ഹിസ്ബുള്ള മേധാവി ഹസ്സൻ നസറള്ള. ഹിസ്ബുള്ളക്ക് കനത്ത തിരിച്ചടിയെങ്കിലും മുട്ടുമടക്കില്ലെന്ന് ഹസ്സൻ നസറള്ള
വടക്കൻ ഇസ്രയേലിനെ ഹിസ്ബുള്ളയുടെ ഭീഷണിയിൽ നിന്ന് മോചിപ്പിക്കുമെന്ന് ഐഡിഎഫ്







































