ചെന്നൈ: സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കത്തിനിടയിൽ കൂട്ടുകാരൻ്റെ മക്കളെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി.തമിഴ്നാട്ടിലെ വേലൂരിൽ ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്.യോഗരാജ് – വിനി ത ദമ്പതികളുടെ ഏഴും, അഞ്ചും വയസ്സു വീതമുള്ള ആൺകുട്ടികളാണ് കൊല്ലപ്പെട്ടത്.
യോഗരാജിൻ്റെ സുഹൃത്ത് ആയ വസന്ത്കുമാറാണ് കൊല നടത്തിയത്. ഇയാളെ ആംമ്പൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മിനിഞ്ഞാന്ന് വൈകിട്ട് സ്കൂൾ വിട്ട സമയത്ത് കുട്ടികളെ തേടി ഇരുചക്രവാഹനത്തിൽ വസന്തകുമാർ സ്ക്കുളിലെത്തി. പിതാവിൻ്റെ കൂട്ടുകാരനായതിനാൽ വസന്തകുമാർ വിളിച്ചപ്പോൾ കുട്ടികൾ ഇരുവരും ഇയാൾക്കൊപ്പം പോയി. വസന്തകുമാറും യോഗരാജും തമ്മിൽ സാമ്പത്തീക ഇടപാടുകൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്. പണം കിട്ടാത്തതിൻ്റെ വൈരാഗ്യത്തിലാണ് വസന്ത് കുമാർ കുട്ടികളെ തട്ടികൊണ്ട് പോയത്. കുട്ടികളെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷണം തുടങ്ങി. ഇതിനിടെ ഇന്ന് പുലർച്ചെ രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ യോഗരാജിൻ്റെ വീടിന് മുന്നിൽ കൊണ്ടിടുകയായിരുന്നു.രാവിൻ്റെ നോക്കുമ്പോഴാണ് മക്കളെ കൊല ചെയ്ത് വീട്ടുമുറ്റത്ത് ഉപേക്ഷിച്ചതായി കണ്ടത്.തുടർന്ന് നടന്നിയ അന്വേഷണത്തിലാണ് വസന്തകുമാർ പിടിയിലായത്.
യോഗരാജിൻ്റെ ഭാര്യ വിനിത ഏലപ്പാറ ടൈഫോർഡ് എസ്റ്റേറ്റിലെ വിക്ടർ – പ്രസന്ന ദമ്പതികളുടെ മൂന്നാമത്തെ മകളാണ്. ജോലി സംബന്ധമായി തമിഴ്നാട്ടിലായിരുന്നു താമസം.
സാമ്പത്തിക ഇടപാട്; കൂട്ടുകാരൻ്റെ പിഞ്ച് മക്കളെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി വീട്ടുമുറ്റത്ത് ഉപേക്ഷിച്ചു
കടുവ ആക്രമണത്തിൽ 3 ആടുകൾ ചത്തു
വയനാട്. മേപ്പാടി ഓടത്തോട് അമ്പലം റോഡിൽ കടുവ ആക്രമണത്തിൽ 3 ആടുകൾ ചത്തു.
കിതയൂർ വീട്ടിൽ സജിയുടെ ആടുകളെ ആണ് പിടി കൂടിയത്.
വീടിന് അടുത്തുള്ള പറമ്പിൽ ആടുകളെ മേക്കാൻ വിട്ടതായിരുന്നു.
2 എണ്ണത്തിനെ കൊല്ലുകയും ഒന്നിനെ കൊണ്ടു പോരുകയും ചെയ്തു. സജി ഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് കടുവ ആക്രമണം ഉണ്ടായത്. തിരികെ എത്തിയപ്പോൾ കടുവ ആടിനെ കൊണ്ടുപോകുന്നത് കണ്ടു എന്ന് സജി പറഞ്ഞു. മേഖലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഏതാനും നാളുകളായി ഈ പ്രദേശത്ത് കടുവാ ശല്യം ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
ഇരവിച്ചിറ പടിഞ്ഞാറ് സൂര്യനന്ദനം (കാവിൻ്റെ വടക്കേതിൽ) സുരേന്ദ്രൻ പിള്ള നിര്യാതനായി
ശൂരനാട് തെക്ക്:ഇരവിച്ചിറ പടിഞ്ഞാറ് സൂര്യനന്ദനം (കാവിൻ്റെ വടക്കേതിൽ) സുരേന്ദ്രൻ പിള്ള (57) നിര്യാതനായി.സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വിട്ടു വളപ്പിൽ.ഭാര്യ: ഗ്രീലത.മകൾ:സൂര്യഗായത്രി.സഞ്ചയനം: 26 ന് രാവിലെ എട്ടിന്.
ഓട്ടോറിക്ഷാ ഓടിക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം, കുഴഞ്ഞു വീണ വനിതാ ഓട്ടോഡ്രൈവർ മരണമടഞ്ഞു
കിടങ്ങൂർ. ഓട്ടോറിക്ഷാ ഓടിക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന കുഴഞ്ഞു വീണ വനിതാ ഓട്ടോഡ്രൈവർ മരണമടഞ്ഞു. കിടങ്ങൂർ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായ പിറയാർ കാവുംപാടം കൊങ്ങോർപള്ളിത്തറയിൽ ഗീതയാണ് മരണമടഞ്ഞത്. 45 വയസ്സായിരുന്നു . കിടങ്ങൂർ അയർക്കുന്നം റോഡിൽ പാറേവളവിൽ വച്ചാണ് രാവിലെ 6 മണിയോടെയായിരുന്നു സംഭവം.പെട്ടെന്നുണ്ടായ അസ്വാസ്ഥ്യത്തിൽ ഗീത ഓട്ടോയിൽ കുഴഞ്ഞു വീഴുകയും ഓട്ടോ റോഡിൽ മറിയുകയും ചെയ്‌തു . ഉടൻ തന്നെ കിടങ്ങൂർ LLM ഹോസ്‌പിറ്റലിലും തുടർന്ന മെഡിക്കൽ കോളജിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മരണമടഞ്ഞ ഓട്ടൊ ഡ്രൈവർ ഗീതയുടെ സംസ്കാരകർമ്മങ്ങൾ ശനിയാഴ്‌ച 2 ന് വീട്ടുവളപ്പിൽ നടക്കും.
ചവറയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ തിരിമറി നടത്തിയെന്ന് ജീവനക്കാര്‍ക്കെതിരെ പരാതി
ചവറ. സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ തിരിമറി നടത്തിയെന്ന് ജീവനക്കാര്‍ക്കെതിരെ പരാതി. ഭാരത് ഫിനാൻഷ്യൽ ഇൻക്ലൂഷൻസ് ലിമിറ്റഡിന്റെ ചവറയിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിന്റെ സേഫ് ലോക്കറിൽ സൂക്ഷിച്ചിരുന്ന 390949 രൂപ അപഹരിച്ച കേസിൽ സ്ഥാപനത്തിന്റെ ബ്രാഞ്ച് മാനേജർ ആയിരുന്ന കോരുത്തോട് മണിത്തൊട്ടിൽ വീട്ടിൽ ലിജേഷ് രാജു, ബ്രാഞ്ച് ക്രെഡിറ്റ് മാനേജർ ആയിരുന്ന പുന്നപ്ര പുതുവൽ വീട്ടിൽ അരുൺകുമാർ എന്നിവർക്കെതിരെ ചവറ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പ്രസ്തുത സ്റ്റാഫുകൾ സ്ഥാപനത്തിന്റെ ലോക്കർ കീ ഹോൾഡേഴ്സ് ആയിരുന്നു… കുറച്ചു കാലങ്ങളായി ഇവർ പരസ്പര സഹായത്തോട് കൂടി സ്ഥാപനത്തിന്റെ കണക്കുകളിൽ കൃത്രിമത്വം കാട്ടി പണം തിരിമറി നടത്തിവരികയായിരുന്നു എന്നാണ് പരാതി. സ്ഥാപനത്തിന്റെ വിശദമായ ഓഡിറ്റിങ്ങിലും അനുബന്ധ റെക്കോർഡുകളുടെ പരിശോധനയിലും സാമ്പത്തിക തിരിമറി ബോധ്യപ്പെട്ടു. തുടർന്ന് ചവറ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. നിലവിൽ പ്രതികളെ ചോദ്യം ചെയ്ത ചവറ പോലീസ് അന്വേഷണം നടത്തിവരികയാണ്.
ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍.ജമ്മുകാശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്നു സൈനികര്‍ മരിച്ചു. നാല്‍പതടിയോളം താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത് .25 പേർക്ക് പരിക്ക്. ബദ്ഗാമിൽ ആണ് അപകടം ഉണ്ടായത്
മൈനാഗപ്പള്ളി അപകടം;അജ്മലിനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ ജനരോക്ഷം അണപൊട്ടി
ശാസ്താംകോട്ട (കൊല്ലം):മൈനാഗപ്പള്ളി ആനൂർക്കാവ് ജംഗ്ഷനിൽ സ്കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മയെ കാര്‍ കയറ്റിക്കൊന്ന സംഭവത്തിൽ ഒന്നാം പ്രതി മുഹമ്മദ് അജ്മലുമായി തെളിവെടുപ്പിനെത്തിയ പൊലീസ് ജനരോഷത്തെ തുടർന്ന് മടങ്ങി.രണ്ടാം പ്രതി ഡോ.ശ്രീക്കുട്ടിയെ സ്റ്റേഷനിലേക്ക് മാറ്റിയ ശേഷമാണ് അജ്മലുമായി ആനൂർക്കാവിൽ എത്തിയത്.തെളിവെടുപ്പ് നടത്താനും വിശദമായ ചോദ്യം ചെയ്യലിനും വേണ്ടി
ശാസ്താംകോട്ട കോടതിയാണ് പ്രതികളെ സെപ്തംബർ 22 വൈകിട്ട് 5 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.തുടർന്ന് 3 മണിയോടെ കാർ ഓടിച്ചിരുന്ന ഒന്നാം പ്രതി അജ്മലിനെയാണ് ശാസ്താംകോട്ട പൊലീസ് തെളിവെടുപ്പിനായി എത്തിച്ചത്.എന്നാൽ അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ട കുഞ്ഞുമോളുടെ (45) പെൺമക്കളും നാട്ടുകാരായ സ്ത്രീകളും മറ്റുള്ളവരും പൊലീസ് വാഹനം തടയുകയായിരുന്നു.പ്രതിഷേധം ശക്തമായതിനെ തുടർന്ന് പ്രതിയെ സംഭവസ്ഥലത്ത് ഇറക്കാതെ പൊലീസ് മടങ്ങുകയായിരുന്നു.ഏറെ
വൈകാരികമായാണ് ജനങ്ങൾ പ്രതികരിച്ചത്.തിരുവോണ ദിവസം നടന്ന കാര്യങ്ങളെ കുറിച്ച് വാഹനത്തിലിരുന്ന് പ്രതിയോട് പൊലീസ് ചോദിച്ചറിഞ്ഞതായും വിവരമുണ്ട്.ഇവിടെ നിന്നും എട്ട് കിലോമീറ്റർ അകലെ ഇടക്കുളങ്ങരയിൽ കാർ ഉപേക്ഷിച്ച് രക്ഷപ്പെടാൻ പ്രതികൾ ഓടിക്കയറിയ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.4.30 ഓടെ വീണ്ടും ആനൂർക്കാവിൽ എത്തിച്ചെങ്കിലും നാട്ടുകാർ പിരിഞ്ഞു പോയിരുന്നില്ല.ഇതിനാൽ വീണ്ടും മടങ്ങുകയായിരുന്നു.പിന്നീട് സംഭവ ദിവസം പ്രതികൾ മദ്യസൽക്കാരത്തിൽ പങ്കെടുത്ത പറയരുകാവിലെ വീട്ടിലും കാർ നൽകിയ സുഹൃത്തിൻ്റെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിക്കുമ്പോൾ പ്രതികളുടെ സുരക്ഷ കർശനമായി ഉറപ്പാക്കണമെന്ന് കോടതി പൊലീസിന് നിർദ്ദേശം നൽകിയിരുന്നു.
‘അമ്മ’ മുഖം മായുമ്പോൾ
റ്റി.ഇ.സ്റ്റീഫൻസൺ
കൊച്ചി: ആറര പതിറ്റാണ്ട് മലയാള സിനിമയിലെ അഭ്രപാളികളിൽ അമ്മ മുഖമായി നിറഞ്ഞാടിയ കവിയൂർ പൊന്നമ്മ ചമയങ്ങളഴിച്ച് നാട്യങ്ങളില്ലാത്ത കാലയവനികയ്ക്കുള്ളിലേക്ക് മറയുമ്പോൾ ഓർമ്മയാകുന്നത് മറക്കാനാവാത്ത ഒരു പിടി കഥാപാത്രങ്ങൾ.1964 ൽ കുടുംബിനി എന്ന സിനിമയിലൂടെ 20-ാം വയസിൽ അമ്മ വേഷം പകർന്നാടിയ ഈ കവിയൂർകാരി ഏഴുനൂറിലധികം സിനിമകളിലൂടെയും 25 ഓളം സീരിയലുകളിലൂടെയും മലയാള സിനിമാപ്രേക്ഷകരുടെ ഉള്ളിൽ ചിരപ്രതിഷ്ഠ നേടി.
1962ലെ ശ്രീരാമ പട്ടാഭിഷേകം മുതൽ അവസാനം 2021 ൽ പുറത്തിറങ്ങിയ ആണും പെണ്ണും വരെയുള്ള സിനിമകളിൽ വ്യത്യസ്ഥ ങ്ങളായ അമ്മ കഥാപാത്രങ്ങൾക്ക് മിഴിവേകിയ ജീവതത്തിന് ഇന്ന് വൈകിട്ട് 5.33നാണ് എറണാകുളം ലിസി ആശുപത്രിയിൽ തിരശ്ശീല വീണത്.
കേരളത്തിൻ്റ സാംസ്ക്കാരിക രാഷ്ട്രീയ രംഗങ്ങളിൽ ഏറെ മാറ്റങ്ങൾക്ക് കാറ്റ് വീശിയ കെപിഎസി യുടെ മൂലധനം എന്ന നാടകത്തിലൂടെ 14-ാം വയസിൽ കലാരംഗത്തേക്ക് കടന്നു വന്നു. നാടകാഭിനയമാണ് വെള്ളിത്തിരയിലേക്ക് വഴി തുറന്നത്.
മികച്ച സഹനടിക്കുള്ള സംസ്ഥാനചലച്ചിത്ര അവാർഡ് നാലുതവണ (1971, 1972, 1973, 1994) കവിയൂര്‍ പൊന്നമ്മക്ക് ലഭിച്ചു.
1945 സെപ്റ്റംബർ 10ന് പത്തനംതിട്ട ജില്ലയിലെ കവിയൂർ എന്ന ഗ്രാമത്തിലാണ് ജനനം. കുട്ടിക്കാലം പൊൻകുന്നത്തായിരുന്നു. പിന്നീട് സംഗീത പഠനത്തിനായി ചങ്ങനാശ്ശേരിയിലെത്തി.
വടക്കൻ പറവൂരിലെ കരിമാളൂരിലെ വസതിയിൽ ജ്യേഷ്ഠനും കുടുംബത്തിനുമൊപ്പമാണ് കവിയൂർ പൊന്നമ്മ കഴിഞ്ഞുവന്നത്.
ഏകമകൾ ബിന്ദു അമേരിക്കയിലാണ്. സിനിമാ നിര്‍മാതാവായിരുന്ന മണിസ്വാമിയായിരുന്നു ഭർത്താവ്. അന്തരിച്ച പ്രശസ്ത നാടക സിനിമാ നടിയായിരുന്ന കവിയൂർ രേണുക പൊന്നമ്മയുടെ സഹോദരിയാണ്.
തോപ്പിൽ ഭാസിയെ ആണ് തന്റെ അഭിനയകലയുടെ ഗുരുവായി കണ്ടിരുന്നത്.
1962 ൽ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലാണ് ആദ്യമായി കാമറക്ക് മുന്നിലെത്തുന്നത്. 1965ൽ തൊമ്മന്റെ മക്കളിൽ സത്യന്റെയും മധുവിന്റെയും അമ്മയായി അഭിനയിച്ചു. 1965 ലെ തന്നെ ഓടയിൽനിന്നിൽ സത്യന്റെ നായികാകഥാപാത്രമായി.
1973 ൽ പെരിയാർ എന്ന ചിത്രത്തിൽ മകനായി അഭിനയിച്ച തിലകൻ പിൽക്കാലത്ത് കവിയൂർ പൊന്നമ്മയുടെ ഭർത്താവ് എന്ന നിലക്ക് മികച്ച ജോടികളായി ശ്രദ്ധനേടി. നെല്ല് (1974)എന്ന ചിത്രത്തിൽ സാവിത്രി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.
തീർത്ഥയാത്രയിലെ ‘അംബികേ ജഗദംബികേ’ എന്ന ഭക്തിഗാനവും പൊന്നമ്മ പാടി. പൂക്കാരാ പൂതരുമോ, വെള്ളിലം കാട്ടിലൊളിച്ചു കളിക്കുവാൻ എന്നീ പ്രശസ്ത നാടകഗാനങ്ങളും കവിയൂർ പൊന്നമ്മയുടെ മധുരശബ്ദത്തിൽ പിറന്നവയാണ്.
മലയാള സിനിമാരംഗത്തെ മിക്ക പ്രമുഖ നടൻമാരുടെയും അമ്മയായി കവിയൂർ പൊന്നമ്മ വേഷമിട്ടിട്ടുണ്ടെങ്കിലും മോഹൻലാലിന്റെ അമ്മയായുള്ള വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.
മലയാള സിനിമയിലെ എണ്ണം പറഞ്ഞ താരങ്ങൾക്കൊപ്പം കാലഘട്ടത്തിനുസൃതമായി പ്രേക്ഷകരെ ചിന്തിപ്പിക്കുകയും, കരയിക്കുകയും ചെയ്ത കവിയൂർ പൊന്നമ്മ യാത്രയാകുമ്പോൾ വരും തലമുറയ്ക്ക് ഓർത്ത് വെയ്ക്കാൻ ഒട്ടേറെ കഥാപാത്രങ്ങൾ അവരുടേതായി ജീവിക്കും
പ്രധാനമന്ത്രി നരേന്ദ്രരമോദിയെ വിമർശിച്ച് പ്രിയങ്ക ഗാന്ധി
ന്യൂഡെല്‍ഹി. മല്ലികാർജുൻ ഖാർഗെക്ക് ജെപി നദ്ദ നൽകിയ കത്തിനാണ് വിമർശനം. മല്ലികാർജുൻ ഖാർഗെ കത്തയച്ചത് പ്രധാനമന്ത്രിക്കായിരുന്നു. ജനാധിപത്യ മൂല്യങ്ങളില്‍ പ്രധാനമന്ത്രി വിശ്വസിച്ചിരുന്നുവെങ്കിൽ കത്തിന് മറുപടി നൽകുമായിരുന്നു. പകരം മല്ലികാർജുൻ ഖാർഗെക്ക് ലഭിച്ചത് ജെപി നദ്ദയുടെ തരംതാഴ്ന്ന പ്രതികരണം അടങ്ങിയ മറുപടിക്കത്ത്.
മുതിർന്ന നേതാവിനെ അനാദരിക്കേണ്ട ആവശ്യകത എന്തായിരുന്നുവെന്നും പ്രിയങ്ക. ഇന്നത്തെ രാഷ്ട്രീയത്തിൽ വിഷം കലർന്നിരിക്കുന്നുവെന്നും പ്രിയങ്ക ആരോപിച്ചു.
അമ്പമ്പോ! ഈ ഫോണ്‍ വാങ്ങാന്‍ തിരക്കോട് തിരക്ക്….
ഫോണ്‍ സിരീസായ ഐഫോണ്‍ 16 ന്റെ വില്‍പന ആരംഭിച്ചതിന് പിന്നാലെ ഫോണ്‍ വാങ്ങാന്‍ ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ നീണ്ടനിരയാണ് ഇന്ന് ദൃശ്യമായത്. മുംബൈയിലെ ബാന്ദ്ര-കുര്‍ള കോപ്ലംക്സിലെ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ രാവിലെ മുതല്‍ വന്‍തിരക്ക് കാണിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
മുംബൈയിലെ ബികെസിയിലുള്ള ഇന്ത്യയിലെ ആദ്യത്തെ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ വരിനില്‍ക്കുന്നവരില്‍ ചിലയാളുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് വന്നവരാണ്. ഡല്‍ഹിയിലെ സാകേതിലെ ആപ്പിള്‍ സ്റ്റോറിലും സ്ഥിതി വ്യത്യസ്തമല്ല. സ്റ്റോര്‍ തുറക്കുന്നത് കാത്ത് പുലര്‍ച്ചെ മുതല്‍ കാത്തിരുന്നവരാണ് പലരും. ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളാണ് ഇത്തവണ പുറത്തിറങ്ങിയ ആപ്പിള്‍ ഐഫോണ്‍ 16 സീരിസിന്റെ മുഖ്യ സവിശേഷത. ബേസ് മോഡലുകളില്‍ ചെറിയ ഡിസൈന്‍ മാറ്റങ്ങള്‍ വന്നതൊഴിച്ചാല്‍ നിര്‍മിതിയില്‍ ഐഫോണ്‍ 15 സീരീസില്‍ നിന്ന് കാര്യമായ മാറ്റങ്ങളൊന്നും പുതിയ പതിപ്പുകള്‍ക്കില്ല. നാല് ഐഫോണ്‍ മോഡലുകളും ആപ്പിളിന്റെ ഏറ്റവും പുതിയ ചിപ്പ്‌സെറ്റുകളിലാണ് എത്തുന്നത് എന്ന സവിശേഷതയുമുണ്ട്.
2024 സെപ്റ്റംബര്‍ 9ന് ആപ്പിള്‍ ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നീ നാല് മോഡലുകളാണ് പുറത്തിറക്കിയത്. 13-ാം തിയതി ഈ മോഡലുകളുടെ പ്രീ-ഓര്‍ഡര്‍ ആപ്പിള്‍ ആരംഭിച്ചിരുന്നു.






































