ഉത്തരവാദിത്വം മറന്ന് വിവാദം സൃഷ്ടിക്കലാണ് മാധ്യമങ്ങള്‍ ചെയ്യുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. ദുരന്തത്തിന്‍റെ ഇരകളെയാണ് ഇവര്‍ ക്രോഹിച്ചത്..കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമങ്ങൾ നൽകിയ തലക്കെട്ടുകൾ ശ്രദ്ധയിൽ ഉണ്ടല്ലോ
വയനാട്ടിൽ ചെലവിട്ട കണക്കുമായി സർക്കാർ, കൗണ്ടർ പോയിൻറ് എന്ന പരിപാടിയുടെ തലക്കെട്ട് കണക്കിൽ കള്ളമോ
മറ്റൊരു ചാനൽ തലക്കെട്ട് സർക്കാരിൻറെ അമിത ചെലവ് കണക്ക് പുറത്ത്. പെട്ടെന്ന് കേൾക്കുന്ന ആരും ഞെട്ടിപ്പോകുന്ന തരത്തിലുള്ള കണക്കുകൾ ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ കൂടുതൽ രക്ഷാ പ്രവർത്തകർക്ക് എന്ന് വാർത്ത നൽകി ദൃശ്യ- പത്ര മാധ്യമങ്ങൾ നൽകിയ തലക്കെട്ടുകൾ മുഖ്യമന്ത്രി അവതരിപ്പിച്ചു. ഇവ സംശയം ജനിപ്പിക്കാനുള്ള ശ്രമമെന്ന് വിമർശനം പ്രതിപക്ഷത്തെ പ്രധാന നേതാക്കളും പിന്നാലെ രംഗത്ത് എത്തിയെന്ന് മുഖ്യമന്ത്രി.
കേരളത്തിനെതിരായ ദുഷ്പ്രചരണങ്ങൾ എല്ലാ സിനിമകളും കടന്ന് കുതിച്ചുയർന്നു. സോഷ്യൽ മീഡിയയിലും കേരളത്തിനെതിരായ പ്രചരണങ്ങളും എല്ലാ സീമകളും കടന്ന് കുതിച്ചുയർന്നു കാര്യങ്ങൾ വിശദീകരിച്ച് സർക്കാർ പത്രക്കുറിപ്പ് ഇറക്കി. പക്ഷേ ആദ്യം പറഞ്ഞ കള്ളത്തിന് പിന്നിൽ ഇഴയാനെ ആ സത്യത്തിന് കഴിഞ്ഞുള്ളൂ. കേരളീയർ ഉൾപ്പെടെ ലോകത്തിനു മുന്നിൽ അവഹേളിക്കപ്പെട്ടു. വ്യാജ വാർത്തകളുടെ വലിയ പ്രശ്നം നുണകൾ അല്ല
അതിന് പിന്നിലുള്ള അജണ്ടകളാണ് എന്നും മുഖ്യമന്ത്രി. ദുരന്തത്തിൽ മരണമടഞ്ഞ 135 പേരുടെ ആശ്രിതർക്ക് l 6 ലക്ഷം നൽകി ചിലവഴിച്ച കണക്കുകൾ വ്യക്തമാക്കി മുഖ്യമന്ത്രി. തെറ്റെന്ന് മനസിലാക്കി ചിലര്‍ തിരുത്തി. പലരും അതിന് തയ്യാറായില്ല.
ശാസ്താംകോട്ട. മൈനാഗപ്പള്ളി അപകടം പ്രതികളുടെ മൊഴിയുടെ വിശദാശംങ്ങൾ ഇങ്ങനെ . ട്രാപ്പിൽ പെട്ടു പോയെന്ന് ഡോക്ടർ ശ്രീക്കുട്ടി പറയുന്നു. 13 പവൻ സ്വർണ്ണഭരണങ്ങൾ അജ്മലിന് നൽകി. 20,000 രൂപയും ക്യാഷായി നൽകി. മദ്യം കുടിയ്ക്കാൻ അജ്മൽ പ്രേരിപ്പിച്ചിരുന്നു. അജ്മലിൻ്റെ സമ്മർദ്ദത്തെ തുടർന്നാണ് മദ്യം കുടിച്ചത്. സ്വര്‍ണവും പണവും വാങ്ങിയെടുക്കണമെന്നാണ് കരുതിയത്.
വാഹനം നിർത്താൻ നാട്ടുകാർ പറയുന്നത് കേട്ടു. പക്ഷേ എന്തായിരുന്നുവെന്ന് അറിയില്ലെന്ന് ശ്രീക്കുട്ടി പറഞ്ഞു. എന്തിലൂടോ വാഹനം കയറി ഇറങ്ങിയതായി പിന്നീട് മനസിലായി. വാഹനം മുന്നോട്ട് എടുത്തത് തൻ്റെ നിർദ്ദേശപ്രകാരം അല്ലെന്നും ഇവര്‍ പറയുന്നു. താൻ പെട്ടുപോയതാണെന്നും ഡോക്ടർ ശ്രീക്കുട്ടി
അജ്മലിൻ്റെയും ശ്രീക്കുട്ടിയുടെയും മൊഴിയിൽ വൈരുധ്യമുണ്ട് ഡോക്ടർ ശ്രീക്കുട്ടി ആവശ്യപ്പെട്ട പ്രകാരമാണ് മദ്യം വാങ്ങി നൽകിയതെന് അജ്മൽ പറയുന്നു. മനപ്പൂർവ്വo ആയിരുന്നില്ല യുവതിയുടെ ദേഹത്തു കൂടി വാഹനം കയറ്റിയത്. യുവതി വാഹനത്തിൻ്റെ അടിയിലാണെന്ന് കണ്ടിരുന്നില്ലെന്ന് അജ്മൽ. നാട്ടുകാർ ഓടികൂടിയപ്പോൾ ഭയം കൊണ്ടാണ് താൻ വാഹനം മുന്നോട്ട് എടുത്തത് എന്ന് ഇയാള്‍ മൊഴി നല്‍കി.
? ഇന്നലെ വിടവാങ്ങിയ കവിയൂര്‍ പൊന്നമ്മയുടെ ഭൗതികശരീരം കളമശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചു
?മമ്മൂട്ടി ,സുരേഷ് ഗോപി, മന്ത്രി പി രാജീവ് ഉൾപ്പെടെ ചലച്ചിത്ര രാഷ്ട്രീയ രംഗത്തെ പ്രമുഖർ ആദരാജ്ഞലികൾ അർപ്പിക്കാനെത്തി
?ഇന്ന് 12 മണി വരെ കളമശ്ശേരി മുനിസിപ്പള്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം ആലുവ വീട്ടുവളപ്പില്‍ വൈകിട്ട് 4 മണിക്കാണ്.
?പി വി അൻവർ ഉയർത്തിയ ആരോപണങ്ങൾക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 11ന് മാധ്യമങ്ങളെ കാണും.
?പി ശശി സർക്കാരിനെ പ്രതിസന്ധിയിലാക്കിയെന്ന് പിവി അൻവർ എം എൽ എ
? സ്വർണ വില ഇന്ന് പവന്600 രൂപ കൂടി
?കേരളീയം?
? മലയാള സിനിമയുടെ പൊന്നമ്മയായി മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ, ഇങ്ങനെയൊരമ്മയുണ്ടായിരുന്നെങ്കില്‍ എന്ന് കാണുന്നവരെ മുഴുവന്‍ കൊതിപ്പിച്ച പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു.
? വയനാട് ദുരന്ത മേഖലയിലെ ആദ്യഘട്ട പുനരധിവാസത്തിന് കേരളം ആവശ്യപ്പെട്ട 1202 കോടി രൂപയില്‍, തീരുമാനമെടുക്കാതെ കേന്ദ്രസര്‍ക്കാര്‍. വിശദമായ മെമ്മോറാണ്ടം നല്‍കി, പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
? തൃശൂര്‍ പൂരം കലക്കല്‍ വിവാദവുമായി ബന്ധപ്പെട്ട വിവരാവകാശ പ്രകാരമുള്ള മറുപടി നല്‍കിയ സംഭവത്തില്‍ പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറും എന്‍ആര്‍ഐ സെല്‍ ഡിവൈഎസ്പിയുമായ എം എസ് സന്തോഷിനെ സസ്പെന്‍ഡ് ചെയ്തു.
? മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അജ്മലുമായി നടത്തിയ തെളിവെടുപ്പിനിടെ വന്‍ പ്രതിഷേധം. അപകടം നടന്ന ആനൂര്‍ക്കാവില്‍ ജനങ്ങള്‍ പ്രതിക്കെതിരെ പ്രതിഷേധമുയര്‍ത്തി. നാട്ടുകാര്‍ അക്രമാസക്തമായേക്കുമെന്ന് ഭയന്ന് പൊലീസ് പ്രതിയെ ജീപ്പില്‍ നിന്നും ഇറക്കിയില്ല.
?നടനും എം എല്‍ എയുമായ മുകേഷിനെതിരെ പരാതി നല്‍കിയ നടിക്കെതിരെ പോക്‌സോ കേസ്. ഓഡീഷനായി ചെന്നൈയിലേക്ക് വിളിച്ചു വരുത്തിയ ബന്ധു കൂടിയായ നടി നിരവധി പേര്‍ക്ക് തന്നെ കാഴ്ചവച്ചെന്ന് പരാതി നല്‍കിയ യുവതിയുടെ മൊഴിയെടുത്ത ശേഷമാണ് മൂവാറ്റുപുഴ പോലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.
? നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് കേസില്‍ ജാമ്യം അനുവദിച്ചതോടെ ഏഴരവര്‍ഷത്തിനുശേഷം ഇന്നലെ വൈകിട്ടോടെ ജയിലില്‍ നിന്ന് പുറത്തിറങ്ങി.
? കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനിനെ കണ്ടെത്താനുള്ള മൂന്നാംഘട്ട തെരച്ചില്‍ ഇന്നലെ ഔദ്യോഗികമായി തുടങ്ങി. ഇന്നലെ വൈകിട്ട് 20 മിനുട്ടോളമാണ് പ്രാഥമിക തെരച്ചില്‍ നടത്തിയത്. ഇന്ന് ഡ്രഡ്ജര്‍ ഉപയോഗിച്ച് വിശദമായ തെരച്ചില്‍ ആരംഭിക്കും.
? ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ദേശീയ തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളത്തിന് ഒന്നാം സ്ഥാനം.
? എല്‍ഡിഎഫിലെ ഘടകകക്ഷിയായ എന്‍സിപിയില്‍ മന്ത്രിമാറ്റം. വനം മന്ത്രി എകെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ഒഴിയുമെന്നാണ് വിവരം. കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് പകരം മന്ത്രിയാകും.
? സിപിഎം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി കടയില്‍ കയറി സ്ത്രീകളേയും കുട്ടിയേയും മര്‍ദ്ദിച്ചെന്ന് പരാതി. ജില്ലാ പഞ്ചായത്ത് അംഗം ഉള്‍പ്പെട്ട കയ്യേറ്റത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. വെള്ളനാട് വില്ലേജ് ഓഫീസ് പരിസരത്തെ തട്ട്കടക്ക് മുന്നിലാണ് സംഭവം നടന്നത്.
? കടുവ ഇറങ്ങിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍. സംഭവം പത്തനംതിട്ട കലഞ്ഞൂരിലാണ് സംഭവം. കടുവയുടെ ചിത്രം സഹിതമാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. സംഭവത്തില്‍ ആത്മജ്, അരുണ്‍ മോഹനന്‍, ആദര്‍ശ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
? പുണെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്ന അന്ന സെബാസ്റ്റിയന്റെ മരണത്തിന് പിന്നാലെ ജോലി ചെയ്തിരുന്ന കമ്പനിക്കെതിരേ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി അന്നയുടെ സുഹൃത്ത് ആന്‍ മേരി. രണ്ടര മാസമായി ഒരവധി പോലും അന്നയ്ക്ക് കിട്ടിയിരുന്നില്ലെന്നും ഞായറാഴ്ച പോലും 16 മണിക്കൂര്‍ ജോലി ചെയ്യണ്ട സാഹചര്യമായിരുന്നുവെന്നും ജോലി സമ്മര്‍ദ്ദം മൂലം കൃത്യമായി ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും അന്നയ്ക്ക് സാധിച്ചിരുന്നില്ലെന്നും ആന്‍ മേരി പറഞ്ഞു.
? മകളെ ശല്യം ചെയ്തെന്ന് ആരോപിച്ച് മകളുടെ ആണ്‍സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു. കൊല്ലം ഇരവിപുരം സ്വദേശി അരുണ്‍കുമാര്‍ (19) ആണു മരിച്ചത്. ഇരവിപുരം വഞ്ചിക്കോവില്‍ സ്വദേശി പ്രസാദ് (44) ശക്തികുളങ്ങര പൊലീസില്‍ കീഴടങ്ങി.
?? ദേശീയം ??
?തമിഴ്നാട്ടില്‍ 35കാരിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച മണികണ്ഠന്‍ എന്ന 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ ദുരൈപാക്കത്ത് കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.30ഓടെ നാട്ടുകാരാണ് രക്തം ഒലിച്ചിറങ്ങുന്ന, നിലയില്‍ സ്യൂട്ട്കേസ് കണ്ടെത്തിയത്. ചെന്നൈ മടവരത്തുനിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ ദീപയുടെ മൃതദേഹമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
?ജമ്മു കാശ്മീരില്‍ ബിഎസ് എഫ് സൈനികര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ട് 3 ജവാന്മാര്‍ക്ക് വീരമൃത്യു. ബുദ്ഗാം ജില്ലയിലെ വാട്ടര്‍ഹെയ്ല്‍ മേഖലയിലാണ് അപകടം നടന്നത്. ബസ് 40 അടിയോളം താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.
? ഡല്‍ഹിയില്‍ അതിഷി മര്‍ലേനയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് വൈകിട്ട് നാലരയ്ക്ക് ലഫ്. ഗവര്‍ണറുടെ ഓഫീസില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ അതിഷിക്കൊപ്പം അഞ്ച് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
? സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലെ വ്യാജ വാര്‍ത്തകള്‍ കണ്ടെത്തി നടപടി എടുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ഫാക്ട് ചെക്ക് യൂണിറ്റ് ഭരണഘടനാവിരുദ്ധമാണെന്ന് ബോംബെ ഹൈക്കോടതി. ഫാക്ട് ചെക്ക് യൂണിറ്റ് രൂപീകരിക്കാന്‍ ഐ.ടി. ചട്ടങ്ങളില്‍ കൊണ്ടുവന്ന ഭേദഗതി കോടതി റദ്ദാക്കി.
?? അന്തർദേശീയം ??
? ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട ഭീഷണികളും എഐയുമായി ബന്ധപ്പെട്ട ഭരണ നിര്‍വഹണത്തിലെ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി ഏഴ് ശുപാര്‍ശകള്‍ അടങ്ങുന്ന അന്തിമ റിപ്പോര്‍ട്ട് പുറത്തിറക്കി ഐക്യരാഷ്ട്ര സഭയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപദേശക സമിതി.
? പേജര്‍, വാക്കിടോക്കി സ്ഫോടനപരമ്പരകള്‍ക്കുപിന്നാലെയുണ്ടായ ആക്രമണ പ്രത്യാക്രമണങ്ങളില്‍ പശ്ചിമേഷ്യ സമ്പൂര്‍ണയുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭീതി പടരുന്നു. വിഷയത്തില്‍ നയതന്ത്ര പരിഹാരം ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് യു.എസ് പ്രതികരിച്ചു. ഇസ്രയേലും ഹിസ്ബുള്ളയും വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് ബ്രിട്ടനും വ്യക്തമാക്കി.
? ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രത്തില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെടുകയും 59 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ ബെയ്‌റൂട്ടിലെ ഹിസ്ബുല്ല ശക്തികേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ റദ്വാന്‍ യൂണിറ്റിന്റെ തലവന്‍ ഇബ്രാഹിം അഖില്‍ കൊല്ലപ്പെട്ടതായാണ് സൂചന.
?വടക്കന്‍ ഇസ്രയേല്‍ ലക്ഷ്യമിട്ട്, ഹിസ്ബുള്ള 140 റോക്കറ്റുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ ആക്രമണം.
? കായികം ⚽
? ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഒഡിഷയെ തകര്‍ത്ത് പഞ്ചാബ് എഫ്.സി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് പഞ്ചാബിന്റെ വിജയം.
? ബംഗ്ലാദേശിനെതി രായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യക്ക മേല്‍ക്കൈ. 227 റണ്‍സിന്റെ ഒന്നാമിന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെടുത്തു.
? ലോകചാമ്പ്യന്മാരായ അര്‍ജന്റീന ഒന്നാംസ്ഥാനത്ത് തുടരുന്ന ഫിഫ ഫുട്‌ബോള്‍ ലോക റാങ്കിങ്ങില്‍ ഇന്ത്യ രണ്ട് സ്ഥാനംകൂടി താഴേക്കിറങ്ങി 126-ാം സ്ഥാനത്ത്. അര്‍ജന്റീന, ഫ്രാന്‍സ്, സ്‌പെയിന്‍, ഇംഗ്ലണ്ട്, ബ്രസീല്‍ എന്നിങ്ങനെയാണ് ആദ്യ അഞ്ച് റാങ്കുകാര്‍.
ബെയ്റൂട്ട്. തെക്കൻ ബെയ് റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ഉന്നത കമാൻഡർ ഇബ്രാഹിം അക്വില്‍ കൊല്ലപ്പെട്ടു.
കൊല്ലപ്പെട്ട ഇബ്രാഹിം അക്വില്‍ അമേരിക്കയുടെ കണ്ണിലെ കരട്. അക്വിലിനെ കൊന്നതിനു കനത്ത വില നൽകേണ്ടി വരുമെന്ന് ഹമാസ് നേതൃത്വം. ലെബനൻ അപകടത്തിന്റെ വക്കിലെന്നും സംയമനം പാലിക്കണമെന്നും ഐക്യ രാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗട്ടറസ്
ന്യൂഡെല്‍ഹി. ഇന്ന് ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസി റോ യുടെ സ്ഥാപക ദിനം.1968 സെപ്റ്റംബർ 21 നാണ് റിസർച് ആന്റ് അനാലിസിസ് വിങ് എന്ന റോ സ്ഥാപിതമായത്. ചെയ്യുന്ന സേവനത്തിന് പുരസ്‌കാരങ്ങളോ പ്രശസ്തി പത്രങ്ങളോ ഇല്ല, പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ വ്യക്തിത്വംപോലും ഇല്ല. കാണാമറയത്തിരുന്നു നമുക്ക് സംരക്ഷണ കവചമൊരുക്കുന്ന ആ ധീരരായ ഉദ്യോഗസ്ഥരാണ് ഇന്ത്യയുടെ നിലനില്‍പ്പിന് പലപ്പോഴും ആധാരമാകുന്നതെന്ന് നാം മനസിലാക്കുന്നു. അവരെ ഓർക്കാനുള്ള അവസരം കൂടിയാണ് ഇത്.
റോ ഇന്ന് ലോകമാകെ ശ്രദ്ധിക്കപ്പെടുന്ന സംഘടനയാണ്. അദൃശ്യമായ ഇന്ത്യയുടെ കരുത്തുറ്റ രഹസ്യ അന്വേഷണ ഏജൻസി.രാജ്യത്തിനു പുറത്ത് രഹസ്യങ്ങൾ തേടുന്നവർ. ഇന്ത്യയുടെ ഏറ്റവും ബലിഷ്ഠമായ രക്ഷാ കവചം.1962-ൽ ചൈനയോടെറ്റ പരാജയത്തിന് പിന്നാലെയാണ്,പ്രത്യേക ബാഹ്യ രഹസ്യാന്വേഷണ ഏജൻസിയുടെ ആവശ്യകത ഇന്ത്യ തിരിച്ചറിഞ്ഞത്. 1968-ൽ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായെത്തിയതിനു പിന്നാലെ റോ രൂപീകരിക്കപ്പെട്ടു.
രാജ്യം കണ്ട ഏറ്റവും മികച്ച രഹസ്യന്വേഷണ വിദഗ്ധൻ രമേശ്വർ നാഥ് കാവോ യുടെ നേതൃത്വത്തിലായിരുന്നു രൂപീകരണം. പിന്നീട് ഇങ്ങോട്ട് അര നൂറ്റാണ്ടിനിടെ ലോകം അറിഞ്ഞതും അറിയാത്തതുമായ പല സംഭവങൾക്ക് പിന്നിലും റോയുടെ അദൃശ്യ കരങ്ങളുണ്ട്.
ബംഗ്ലാദേശ് രൂപീകരണം,സിക്കിമിനെ ഇന്ത്യയുടെ ഭാഗമാക്കൽ,ആണവ പദ്ധതിയുടെ സുരക്ഷ,എന്നിങ്ങനെ പുറത്തറിഞ്ഞത് ചുരുക്കം ചിലത് മാത്രം.യു എസ് ന്റെ CIA ക്കും,ബ്രിട്ടൻ്റെ എംഐ6 മൊപ്പം ലോകത്തിലെ മികച്ച 5 രഹസ്യന്വേഷണ ഏജൻസികളുടെ പട്ടികയിൽ റോയുമുണ്ട്.
ആക്രമണം ചെറുക്കല്‍മാത്രമല്ല ഇന്ന് റോ നിര്‍വഹിക്കുന്നത്. ശത്രു വിന്റെ പാളയത്തിൽ കടന്നു കയറി അവർ പോലുമറിയാതെ അവരെ ഇല്ലായ്മ ചെയ്യുന്ന പദ്ധതി എതിരാളികളെ തകര്‍ത്തു നിലംപരിശാക്കുന്നത് നമ്മള്‍ കാണുന്നു. ഇന്ത്യയില്‍ അസ്വസ്ഥത പടര്‍ത്താന്‍ പദ്ധതിയിടുന്ന കരങ്ങളെ ഉറവിടത്തില്‍ ഇല്ലാതാക്കുന്ന റോ യുടെ ചുണകുട്ടികളുടെ പേര് ഒരു പുരസ്‌കാര പട്ടികയിലും കാണാറില്ല. 250 പേരുമായി ആരംഭിച്ച ഏജൻസിയിലെ ഇന്നത്തെ അംഗ സംഖ്യയും ബജറ്റും അജ്ഞാതം. എന്നാൽ ഇന്ത്യക്ക് നേരെ വിരൽ ചൂണ്ടിയ വിദേശ കരങ്ങള്‍ വിറയ്ക്കുമ്പോള്‍ നമ്മളറിയണം അവിടെ ഒരു അദൃശ്യ ശക്തിയുടെ സാന്നിധ്യമുണ്ടെന്ന്.
തിരുവനന്തപുരം. മുണ്ടക്കൈ ചൂരൽ മല ദുരന്ത മേഖലയിലെ ആദ്യഘട്ട പുനരധിവാസത്തിന് കേരളം ആവശ്യപ്പെട്ട 1202 കോടി രൂപയിൽ തീരുമാനം എടുക്കാതെ കേന്ദ്ര സർക്കാർ. വിശദമായ മെമ്മോറാണ്ടം നൽകിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വയനാട്ടിലെത്തി എല്ലാ സഹായവും നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും 41 ദിവസത്തിന് ശേഷവും ഒരു രൂപ പോലും കിട്ടിയില്ല
ദുരന്ത ഭൂമി കണ്ടു പ്രധാനമന്ത്രി മടങ്ങിയതിന് പിന്നാലെയാണ് കേരളം വിശദമായ മെമ്മോറാണ്ടം തയ്യാറാക്കിയത് . ആദ്യഘട്ട ധനസഹായമെന്ന നിലയിൽ കേരളം ചോദിച്ചത് 1202 കോടി രൂപ. ദുരന്തത്തിൽ ഉണ്ടായ നഷ്ടം, ദുരന്ത പ്രതികരണം, നിവാരണം എന്നിവ കണക്കാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ മെമോറാണ്ടം തയ്യാറാക്കിയത് . ദില്ലിയിലെത്തിയ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിട്ട് കണ്ടും കാര്യങ്ങൾ ധരിപ്പിച്ചു. എന്നാൽ ദുരന്തം നടന്ന് 52 ദിവസമായിട്ടും ഒരു തീരുമാനവും കേന്ദ്രസര്‍ക്കാര്‍ എടുത്തിട്ടില്ല. വയനാട് ദുരന്ത പുനരധിവാസത്തിന്‍റെ പേരിൽ ഒരു രൂപപോലും സംസ്ഥാനത്തിന് നൽകിയിട്ടുമില്ല. പ്രധാനമന്ത്രിക്ക് പിന്നാലെ വയനാട് സന്ദർശിച്ച് മടങ്ങിയ ഉദ്യോഗസ്ഥ സംഘത്തിന്‍റെ ശുപാര്‍ശയിലും തുടര്‍ നടപടികളും എങ്ങുമെത്താത്ത അവസ്ഥയാണ്. കേന്ദ്ര സഹായത്തിന് അപേക്ഷ സമര്‍പ്പിച്ചാൽ ആവശ്യപ്പെട്ടതിന്‍റെ മൂന്നിലൊന്ന് പോലും കിട്ടാറില്ലെന്നതാണ് പലപ്പോഴും കേരളത്തിന്‍റെ അനുഭവം. പ്രളയ കാലത്ത് ആദ്യഘട്ട സഹായമായി 271 കോടി ആവശ്യപ്പെട്ട കേരളത്തിന് കേന്ദ്രം നൽകിയത് വെറും 70 കോടി രൂപയാണ്.
ഹൈദരാബാദ്. തിരുപ്പതി ലഡു വിവാദത്തിൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്‌ഡിക്ക് എതിരായ വിമർശം കടുക്കുന്നു. കോൺഗ്രസ് ദേശീയ നേതൃത്വവും ജഗൻ മോഹൻ റെഡ്‌ഡിക്ക് എതിരെ രംഗത്ത് വന്നു. വിഷയത്തിൽ ഗൗരവതരമായ അന്വേഷണം വേണമെന്ന് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വിഷയത്തിൽ ചന്ദ്ര ബാബു നായിഡു സർക്കാർ ഉടൻ കേന്ദ്രത്തിന് റിപ്പോർട്ട് നൽകും. ക്ഷേത്രം ശുചീകരിക്കുന്നത് അടക്കുമുള്ള നടപടികളിലേക്ക് സർക്കാർ കടന്നിട്ടുണ്ട്. അതേ സമയം വിഷയത്തെ വളച്ചൊടിക്കാൻ ആണ് സർക്കാർ ശ്രമം എന്ന് ജഗൻ മോഹൻ റെഡി ആരോപിച്ചു. അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയേയും സുപ്രീംകോടതിയേയും സമീപിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.
നടുറോഡില്‍ ഗുഹയ്ക്ക് സമാനമായി പെട്ടെന്ന് രൂപപ്പെട്ട കുഴിയിൽ ടാങ്കർ ലോറി അകപ്പെട്ടു. വെള്ളം നിറച്ചെത്തിയ ടാങ്കര്‍ ലോറി നടുറോഡില്‍ പെട്ടെന്ന് രൂപപ്പെട്ട വന്‍ ഗര്‍ത്തത്തില്‍ വീഴുന്നതിന്‍റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. പൂണെയിലാണ് സംഭവം. അപകടത്തിന്‍റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെ വൈകുന്നേരം നാലുമണിയോടെ ബുധ്വാര്‍പേട്ട് റോഡിലാണ് അപകടമുണ്ടായത്. പൂണെ മുനിസിപ്പല്‍ കോര്‍പറേഷന്‍റെ ട്രക്കാണ് കുഴിയില്‍ വീണത്. ചെളി വെള്ളം നിറഞ്ഞ ഗര്‍ത്തത്തിലേക്ക് ടാങ്കര്‍ വീണതും ഡ്രൈവര്‍ അതിവിദഗ്ധമായി പുറത്തിറങ്ങുകയായിരുന്നു. വിവരമറിഞ്ഞയുടന്‍ തന്നെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. ക്രെയിന്‍ എത്തിച്ച് ട്രക്ക് കുഴിയില്‍ നിന്നും പുറത്തെടുത്തു. ഇന്‍റര്‍ലോക്ക് പാകിയിരുന്ന റോഡിലാണ് കുഴി പ്രത്യക്ഷമായത്. എങ്ങനെ രൂപപ്പെട്ടുവെന്നതില്‍ അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു.
#WATCH | Maharashtra: The truck that fell into a pit upside down in the premises of the city post office in the Budwar Peth area of Pune city after a portion of the premises caved in, has now been pulled out.
കൊല്ലം. മകളെ ശല്യം ചെയ്തതിനാണ് യുവാവിനെ കുത്തി കൊന്നത് എന്ന് പ്രതിയുടെ മൊഴി . ഇരവിപുരം നാൻസി വില്ലയിൽ ഷിജുവിന്റെ മകൻ അരുൺകുമാർ(19) ആണ് കൊല്ലപ്പെട്ടത്.
പ്രതിയായ ഇരവിപുരം ശരവണ നഗർ വെളിയിൽ വീട്ടിൽ പ്രസാദ്(46) ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പ്രസാദിന്റെ മകളെ അരുൺ പലപ്പോഴായി ശല്യം ചെയ്തിരുന്നു. അരുണും പെണ്‍കുട്ടിയും ഏറെനാളായി ഇഷ്ടത്തിലായിരുന്നുവെന്നും ഇക്കാര്യം പ്രസാദിനടക്കം അറിയാമായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ഇടക്ക് അരുണുമായി പ്രസാദ് തര്‍ക്കമുണ്ടായി. ഇതിൽ പ്രകോപിതനായിരുന്ന പ്രസാദ് ഇന്നലെ അരുണിനെ തന്ത്രപൂർവ്വം ബന്ധുവീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം മർദ്ദിക്കുകയായിരുന്നു ഒടുവിൽ ഇത് കൊലപാതകത്തിൽ കലാശിച്ചു. കൊലപാതകത്തിനുശേഷം പ്രസാദ് ശക്തികുളങ്ങര പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.പ്രസാദിന്റെ ഭാര്യ വിദേശത്താണ്.
കൊച്ചി.ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗൗരവ സ്വഭാവമുള്ള മൊഴികൾ നൽകിയവരെ ബന്ധപ്പെടാനുള്ള നടപടികൾ വേഗത്തിലാക്കി പ്രത്യേക അന്വേഷണ സംഘം. ഗൗരവ സ്വഭവമുള്ളതും കേസ് എടുക്കാൻ കഴിയുന്നതും എന്ന് അന്വേഷണ സംഘം വിലയിരുത്തിയ മൊഴികൾ നൽകിയ 20 പേരെ ഈ മാസം തന്നെ നേരിട്ട് ബന്ധപ്പെടനാണ് സാധ്യത. അന്വേഷണ സംഘത്തിലെ വനിത ഉദ്യോഗസ്ഥർ ആകും മൊഴി നൽകിയവരെ കാണുക. പേരും മേൽവിലാസവും വെളിപ്പെടുത്തത്തവരെ കണ്ടെത്താൻ ഹേമ കമ്മിറ്റിയുടെയോ സർക്കാരിൻ്റെയോ സഹായം തേടും. മൊഴി നൽകിയവരുടെ സമ്മദത്തോടെയാകും അന്വേഷണ സംഘം നടപടി എടുക്കുക. അടുത്ത മാസം മൂന്നിന് ഹൈ കോടതി കേസ് പരിഗണിക്കാൻ ഇരിക്കെയാണ് അന്വേഷണ സംഘം നടപടികൾ വേഗത്തിലക്കുന്നത്.