Home Blog Page 2182

പൊള്ളലേറ്റാല്‍ ഉപ്പു തേക്കല്‍ വിദ്യ പരീക്ഷിക്കണോ….

പൊള്ളലേറ്റാല്‍ പലരുടെയും മരുന്നുകളിലൊന്നാണ് ഉപ്പു തേക്കല്‍… പൊള്ളിയ സ്ഥലത്ത് എന്തെല്ലാം പുരട്ടണം, എങ്ങനെയെല്ലാം പരിപാലിക്കണമെന്ന കാര്യത്തില്‍ പലപ്പോഴും തര്‍ക്കങ്ങളുണ്ടാകാറുണ്ട്. അതില്‍ പ്രധാനമാണ് പൊള്ളിയ മുറിവില്‍ ഉപ്പ് തേക്കാമോ എന്ന ചോദ്യം.
മുറിവുണക്കാന്‍ കഴിവുള്ള ധാരാളം ഘടകങ്ങള്‍ ഉപ്പില്‍ അടങ്ങിയിട്ടുണ്ട്. പൊള്ളലേറ്റ മുറിവ് കുറേക്കൂടെ അണുബാധയുണ്ടാകാനും, വേദന നീണ്ടുനില്‍ക്കാനും സാധ്യതയുണ്ട് എന്നതിനാല്‍ ശ്രുശ്രൂഷ കരുതി തന്നെയാവണം.
മുറിവിനെ ഉണക്കാനുള്ള കഴിവിനൊപ്പം തന്നെ വേദനയെ ശമിപ്പിക്കാനും ഉപ്പിനാകും. അതുകൊണ്ടുതന്നെ പൊള്ളിയ മുറിവില്‍ അതിന്റെ തീവ്രത കൂടി കണക്കിലെടുത്ത ശേഷം ഉപ്പ് പുരട്ടാവുന്നതാണ്. വെറുതെ ഉപ്പ് തേക്കുന്നതിന് പകരം അല്‍പം ഐസ് വെള്ളത്തില്‍ ഉപ്പ് കലര്‍ത്തിയ ശേഷം ചെറിയ കോട്ടണ്‍ തുണിക്കഷ്ണം ഇതില്‍ മുക്കി മുറിവുള്ള സ്ഥലത്ത് പതുക്കെ തേക്കാവുന്നതാണ്. ഉപ്പ് നേരിട്ട് പ്രയോഗിക്കുമ്പോഴുള്ള നീറ്റലും ഇതുകൊണ്ട് ഒഴിവാക്കാം.
ഉപ്പ് കലക്കിയ ഇളം ചൂടുള്ള വെള്ളത്തില്‍ പൊള്ളിയ ഭാഗം പത്തോ പതിനഞ്ചോ മിനുറ്റ് നേരത്തേക്ക് മുക്കിവയ്ക്കുന്നത് തൊലി വീര്‍ത്ത് വരുന്നത് ചെറുക്കും. വേദന ശമിക്കാനും ഇത് സഹായകമാണ്.
പൊടിക്കാത്ത ഉപ്പ് പൊള്ളിയ മുറിവില്‍ നേരിട്ട് തേക്കാതിരിക്കുകയാണ് ഏറ്റവും നല്ലത്. മൂര്‍ച്ചയേറിയ ഉപ്പ് തരികള്‍ മുറിവിലുരഞ്ഞ് അടര്‍ന്ന് നില്‍ക്കുന്ന തൊലിയിളകിപ്പോരാനും നീറ്റലുണ്ടാകാനും സാധ്യതയുണ്ട്. അതേസമയം വെള്ളത്തില്‍ കലര്‍ത്തി ഉപയോഗിക്കുകയാണെങ്കില്‍ ഉപ്പു കല്ലുകളും ഉപയോഗിക്കാം.

പാറ്റയും ഉറുമ്പിനെയുമെല്ലാം തുരത്താന്‍ ചില പൊടിക്കൈകള്‍

വീടിനകത്തെ പാറ്റയും ഉറുമ്പിനെയുമെല്ലാം തുരത്താന്‍ വീട്ടിലുള്ള ചില കാര്യങ്ങള്‍ മാത്രം ഉപയോഗിച്ചാല്‍ മതി. ഇനി ഈസിയായി അവയുടെ ശല്യം നമുക്ക് ഇല്ലാതാക്കാം. ഇക്കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കു….

കറുവപ്പട്ട പൊടി
കറികള്‍ക്ക് നല്ല മണവും രുചിയും ലഭിക്കാന്‍ പലരും കറുവപ്പട്ട ഇടാറുണ്ട്. പക്ഷെ ഇതേ കറുവാപ്പട്ടയുടെ പൊടി ഉപയോ?ഗിച്ചാല്‍ ഉറുമ്പുകളെ തുരത്താന്‍ കഴിയും. കാരണം ഇതിന്റെ മണം തന്നെയാണ്. പാറ്റകള്‍ക്കും കറുവപ്പട്ടയുടെ മണം സഹിക്കാന്‍ പറ്റില്ല. അടുക്കളയിലും, വീടിന്റെ ക്ലോസറ്റുകളുടെ കോണുകള്‍, വാതിലിന്റെ മൂലകള്‍, വാതില്‍ ഉമ്മരപ്പടി, ജനലിന്റെ മൂല, അടുക്കളയുടെ മൂല എന്നിവയില്‍ എല്ലാ അല്‍പ്പം കറുവപ്പട്ട പൊടിച്ചിടുന്നത് ?ഗുണം ചെയ്യും. ദിവസത്തില്‍ രണ്ടു തവണയെങ്കിലും ഈ ട്രിക്ക് പിന്തുടരുക. ഈ കറുവപ്പട്ടയുടെ പ്രഭാവം അധികകാലം നിലനില്‍ക്കാത്തതിനാല്‍, വീട് വൃത്തിയാക്കിയ ശേഷം ഇത് തളിക്കണം. എല്ലാ ദിവസവും ഇത് ചെയ്യുന്നതിലൂടെ, ഇവ രണ്ടും ഒഴിഞ്ഞ് പോകും.

കുരുമുളക്
വീടിനുള്ളില്‍ ഉറുമ്പും പാറ്റയും വരുന്ന സ്ഥലങ്ങളിലെല്ലാം ഈ കുരുമുളകുപൊടി വിതറുക. പ്രത്യേകിച്ച് അടുക്കളയില്‍ ഉറുമ്പും പാറ്റയും കൂടുതലായതിനാല്‍ ഈ കുരുമുളകുപൊടി അടുക്കളയുടെ കോണുകളിലും ജനലുകളിലും വാതിലുകളിലും വിതറിയാല്‍ മാസങ്ങള്‍ കഴിഞ്ഞാലും പാറ്റയും ഉറുമ്പും നിങ്ങളുടെ വീട്ടിലേക്ക് വരില്ല. കാരണം ഈ കുരുമുളകുപൊടിയുടെ മണം വളരെ ശക്തമാണ്. അതുകൊണ്ട് തന്നെ കുരുമുളക് പൊടി വിതറിയാല്‍ ഇത്തരം ജീവികള്‍ക്ക് അധികം നേരം ഇത് സഹിക്കാന്‍ പറ്റില്ല.

നാരങ്ങാനീര്
ഒരു ചെറിയ പാത്രത്തില്‍ വെള്ളം ഒഴിച്ച് അതില്‍ പകുതി നാരങ്ങയുടെ നീര് കലര്‍ത്തി, ഈ നാരങ്ങാനീര് കലക്കിയ വെള്ളം ഉറുമ്പുകള്‍ വരുന്ന സ്ഥലങ്ങളിലെല്ലാം തളിക്കുക. നാരങ്ങയ്ക്ക് അസിഡിറ്റി ഗുണങ്ങളും അസിഡിറ്റി മണവും ഉള്ളതിനാല്‍ ഉറുമ്പുകള്‍ക്ക് അധിക നേരം ഇത് സഹിക്കാന്‍ കഴിയില്ല എന്നതാണ് സത്യം. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്യുന്നതിലൂടെ ഉറുമ്പുകളുടെ ശല്യം ഇല്ലാതാക്കാന്‍ കഴിയും.

കര്‍പ്പൂരം
മൂന്ന്നാല് കര്‍പ്പൂര ഗുളികകള്‍ ഒരു പാത്രത്തില്‍ വെള്ളത്തില്‍ ലയിപ്പിക്കുക. അതിനുശേഷം ഈ വെള്ളം പാറ്റകള്‍ വരുന്ന സ്ഥലങ്ങളില്‍ തളിക്കുക. ഇത് ദിവസവും ചെയ്യുന്നത് പാറ്റയെ തുരത്താന്‍ ഇത് ഏറെ നല്ലതാണ്. വളരെ ചിലവകുറഞ്ഞത് ആയതുകൊണ്ട് തന്നെ ഇത് വളരെ ഫലപ്രദവുമാണ്.

വലതുകോട്ട പൊളിച്ച് അനുര കുമാര, ‌ചുവന്ന് തുടുത്ത് ശ്രീലങ്ക, ഇടതുനേതാവ് പ്രസിഡന്റ് പ​ദവിയിൽ

കൊളംബോ: ശ്രീലങ്കയിൽ ചരിത്രം കുറിച്ച് മിന്നുന്ന ജയവുമായി ഇടതുനേതാവ് അനുര കുമാര ദിസനായകെ. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 50 ശതമാനത്തിലധികം വോട്ട് നേടി വിജയിച്ചു. ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസി‍‍ഡന്റാണ് അനുര കുമാര. മാർക്സിസ്റ്റ്-ലെനിനിസ്റ്റ്
പാർട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ് അനുര കുമാര ദിസനായകെ.

പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ രണ്ടാം സ്ഥാനത്തും പ്രസിഡന്റ് റനിൽ വിക്രമസിംഗെ മൂന്നാം സ്ഥാനത്തുമാണ് മത്സരം അവസാനിപ്പിച്ചത്. 2019 ൽ വലതുപക്ഷ പ്രസിഡൻ്റ് ഗോതബയ രാജപക്‌സെ അധികാരത്തിലെത്തി, രണ്ടര വർഷത്തെ രാഷ്ട്രീയവും സാമ്പത്തികവുമായ അസ്ഥിരതക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

വെറും രണ്ട് വർഷത്തിനുള്ളിൽ ശ്രീലങ്ക തീവ്ര വലത്തുനിന്ന് തീവ്ര ഇടത്തേക്ക് മാറിയതും ശ്രദ്ധേയമായി. ആകെ പോൾ ചെയ്തതിന്റെ 51% വോട്ടും അനുര നേടി. വടക്കൻ മധ്യ ശ്രീലങ്കയിലെ അനുരാധപുര ജില്ലയിൽ നിന്നുള്ള കർഷക തൊഴിലാളിയായിരുന്നു അനുരയുടെ അച്ഛൻ. 1990 കളിൽ വിദ്യാർത്ഥി നേതാവായാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. 2000-ൽ പാർലമെൻ്റ് സീറ്റ് നേടിയതാണ് ആദ്യത്തെ പ്രധാന മുന്നേറ്റം. പിന്നീട്, പ്രസിഡൻ്റ് ചന്ദ്രിക ബണ്ഡാരനായകെ കുമാരതുംഗ സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയായി. ഒരു വർഷത്തിനുശേഷം അദ്ദേഹം രാജിവച്ചു. അടുത്തിടെ പാർലമെൻ്റിൽ പ്രതിപക്ഷ ചീഫ് വിപ്പായിരുന്നു.

രാജ്യാന്തര തുറമുഖത്ത് ഒരേ സമയം രണ്ടു കപ്പലുകൾ; അടുത്ത രണ്ടാഴ്ച തുടർച്ചയായി കപ്പലുകൾ എത്തുമെന്ന് വിവരം

വിഴിഞ്ഞം: ട്രയൽ റൺ പുരോഗമിക്കുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യമായി ഒരേ സമയം രണ്ടു കണ്ടെയ്നറുകൾ തങ്ങിയത് ശ്രദ്ധേയമായി. എംഎസ്‌സി തവിഷി എന്ന് കണ്ടയ്നൽ ബർത്തിൽ തുടരുകയാണ്. ഇതിനു പുറമെ എംഎസ്‌സി ഐറ ഇന്നലെ വൈകിട്ട് എത്തി. അടുത്ത രണ്ടാഴ്ചകളിൽ ഇവിടേക്ക് തുടർച്ചയായി കപ്പലുകൾ എത്തുമെന്നാണ് വിവരം.

ലോകോത്തര ഷിപ്പിങ് കമ്പനി എംഎസ്‌സി ഇവിടേക്ക് കപ്പലുകളുടെ വലിയ നിര തന്നെ ഒരുക്കുന്നതായാണ് സൂചന.ട്രയൽ റൺ ആയതിനാൽ തിരക്കു കൂട്ടാതെയും കുറ്റമറ്റ രീതിയിലുമുള്ള കണ്ടെയ്നർ നീക്കത്തിനാണ് തുറമുഖ അധികൃതരുടെ ശ്രമം.ഇതുവരെ അടുത്തതിൽ നീളം കൂടിയ കണ്ടെയ്നർ ഭീമൻ എംഎസ്‌സി അന്ന അടുത്ത ആഴ്ച ഇവിടെ എത്തുകയാണ്.

399.9 മീറ്റർ നീളവും 58.6 മീറ്റർ വീതിയുമാണ് എംഎസ്‌സി അന്നയ്ക്കുള്ളത്. കഴിഞ്ഞ 13ന് ഇവിടെ എത്തിയ എംഎസ്‌സി ക്ലോഡ് ഗ്രാർഡെറ്റ് ആയിരുന്നു ഇവിടെ ഇതുവരെ അടുത്തതിൽ ഭീമൻ. നീളം 399 മീറ്റർ. എംഎസ്‌സി അന്നയെ കൂടാതെ 25ന് എംഎസ്‌സി പലേർമോ എന്ന കണ്ടെയ്നറും എത്തും.

മോഹൻ ഭഗവത് ഉത്തരം നൽകണം, മോദിയുടെ പ്രായത്തിലടക്കം ജൻകീഅദാലത്തിൽ ചോദ്യങ്ങളുമായി കെജ്രിവാൾ

ന്യൂഡൽഹി: രാജിവെച്ചതിന് ശേഷം ഡൽഹിയിൽ നടത്തിയ ആദ്യ പൊതുപരിപാടിയിൽ ബി ജെ പിയെ കടന്നാക്രമിച്ചും ആർ എസ് എസിനോട് ചോദ്യങ്ങൾ ഉന്നയിച്ചും അരവിന്ദ് കെജ്രിവാൾ രംഗത്ത്. ബിജെപിയിലെ പ്രായ പരിധിയിലടക്കം ആർ എസ് എസ് നിലപാട് വ്യക്തമാക്കണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടു. രാജിക്കിടയാക്കിയ മദ്യനയക്കേസ് പകപ്പോക്കലെന്ന് ആവർത്തിച്ച കെജ്രിവാൾ ഇക്കുറി സംഘപരിവാറിനോടും ചോദ്യങ്ങൾ എറിയുകയായിരുന്നു.

മോഹൻ ഭാഗവത് ഉത്തരം നൽകണം എന്ന് പറഞ്ഞുകൊണ്ടാണ് എ എ പി ദേശീയ കൺവീനറായ കെജ്രിവാൾ ചോദ്യങ്ങൾ ഉന്നയിച്ചത്. ഇ ഡിയെയും സി ബി ഐയെയും ഉപയോഗിച്ച് സര്‍ക്കാരുകളെ മറിച്ചിടുന്നത് രാജ്യത്തിനു നല്ലതാണോ എന്ന് ആർഎസ്എസ് നിലപാട് വ്യക്തമാക്കണം. 75 വയസ് മാനദന്ധം വെച്ച് അദ്വാനി ഉള്‍പ്പടെ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി. എന്നാൽ മോദിക്ക് ഇത് ബാധകമല്ലെന്ന നീക്കത്തോട് മോഹൻ ഭാഗവതിന് എന്താണ് പറയാനുള്ളതെന്ന് കെജ്രിവാൾ ചോദിച്ചു. ജനാധിപത്യം തർക്കാനുള്ള നീക്കത്തിന് കൂട്ടുനിൽക്കുകയാണോ ആർ എസ് എസ് എന്നതിനും സർ സംഘ് ചാലക് ഉത്തരം നൽകണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി കസരേയ്ക്ക് ആർത്തിയില്ലാത്തത് കൊണ്ടാണ് രാജിവച്ചത്. താനും മനീഷ് സിസോദിയയും അഴിമതിക്കാരാണെന്ന് വരുത്തിത്തീർക്കാൻ മോദി ഗൂഢാലോചന നടത്തിയെന്നും കെജ്രിവാൾ ആരോപിച്ചു. പാർട്ടിയുടെ തുടക്കക്കാലത്തെ രീതികളിൽ നിന്ന് നേതാക്കൾ മാറിയിട്ടില്ലെന്ന സന്ദേശം നൽകാനാണ് കെജ്രിവാൾ ഇന്ന് ശ്രമിച്ചത്. അഴിമതി നടത്തിയിട്ടില്ലെന്നും സാധാരണക്കാരനൊപ്പമാണെന്നും കെജ്രിവാൾ പ്രസംഗത്തിൽ ആവർത്തിച്ചു. മദ്യനയ അഴിമതി മധ്യവർഗ്ഗ വോട്ടുകൾ അകറ്റി എന്നത് മനസിലാക്കിയുള്ള പ്രചാരണങ്ങൾക്ക് ആണ് കെജ്രിവാൾ ഇന്ന് തുടക്കമിട്ടത്. ജന്തർമന്തറിൽ കെജ്രിവാളിന്‍റെ ജൻകീഅദാലത്തിന് എത്തിയത് ആയിരങ്ങളാണ്. വരുംദിവസങ്ങളിൽ കൂടുതൽ പരിപാടികൾക്ക് പാർട്ടി തീരുമാനവുമെടുത്തിട്ടുണ്ട്.

അഭ്യര്‍ത്ഥന ശാസനയല്ല,പി വി അൻവറിനെ തള്ളി സിപിഎം സംസ്ഥാന നേതൃത്വം

തിരുവനന്തപുരം. മുഖ്യമന്ത്രിക്ക് പിന്നാലെ പിവി അൻവറിനെ തള്ളി സിപിഐഎം സംസ്ഥാന നേതൃത്വം. സർക്കാരിനും പാർട്ടിക്കുമെതിരായ പരസ്യപ്രസ്താവനകളോട് യോജിക്കാൻ കഴിയില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. അൻവറിനെ രൂക്ഷമായി വിമർശിച്ച് സിപിഐഎം പിബി അംഗം എ വിജയരാഘവനും രംഗത്തുവന്നു. അൻവറിനെതിരായ മുഖ്യമന്ത്രിയുടെ വിമർശനങ്ങളെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പരിഹസിച്ചു.

പി വി അൻവറിന്റെ പരസ്യപോരിന് തടയിടാൻ മുഖ്യമന്ത്രി നേരിട്ട് ഇറങ്ങിയതിന് പിന്നാലെയാണ് സിപിഐഎം സംസ്ഥാന നേതൃത്വവും അൻവറിനെ തള്ളിപ്പറയുന്നത്. ശത്രുക്കൾക്ക് പാർട്ടിയെയും സർക്കാരിനെയും കടന്നാക്രമിക്കാനുള്ള ആയുധങ്ങൾ നൽകരുതെന്ന് അഭ്യർത്ഥിച്ചാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അസാധാരണ പ്രസ്താവന. മുഖ്യമന്ത്രി അൻവറിനെ കടന്നാക്രമിച്ചിട്ടും, പാർട്ടി പ്രസ്താവനയിൽ കടുത്ത പരാമർശങ്ങൾ ഇല്ലെന്നത് ശ്രദ്ധേയം. പി വി അൻവറിനെ വിമർശിച്ച് സിപിഐഎം പിബി അംഗം എ വിജയരാഘവൻ.

എന്നാൽ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിട്ടും പാർട്ടി പ്രസ്താവന ഇറക്കിയിട്ടും സൈബർ ഇടത്തിൽ പി വി അൻവറിന് ഇടതനുകൂലികളുടെ പിന്തുണയ്ക്ക് കുറവില്ല. വിവിധ നേതാക്കളും പാർട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും പങ്കുവെച്ച പോസ്റ്റുകൾക്ക് കീഴിൽ അൻവറിനെ പിന്തുണയ്ക്കുന്ന കമന്റുകളുടെ പ്രവാഹമാണ്.

മാറാടിയിൽ വിദ്യാർത്ഥികൾക്ക് നേരെ വടിവാൾ വീശി മുസ്ലിലീഗ് നേതാവിൻ്റെ മകൻ്റെ ഭീഷണി

മുവാറ്റുപുഴ. മാറാടിയിൽ വിദ്യാർത്ഥികൾക്ക് നേരെ വടിവാൾ വീശി മുസ്ലിലീഗ് നേതാവിൻ്റെ മകൻ്റെ ഭീഷണി.
ഫുട്ബോൾ കളിക്കിടെ കുട്ടികൾ തമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് മുവാറ്റുപുഴ സ്വദേശി ഹാരിസ് പി. എ വടിവാളുമായി എത്തിയത്.
മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം അമീർ അലിയുടെ മകനാണ് ഹാരീസ്
സംഘാടകരുടെ പരാതിയിൽ മുവാറ്റുപുഴ പൊലീസ് ആയുധ നിയമം ചുമത്തി ഹാരിസിനെ അറസ്റ്റ് ചെയ്തു.

മുവാറ്റുപുഴ മറാടിയിൽ മിലാൻ ക്ലബിൻ്റെ നേതൃത്വത്തിൽ നടന്ന 16 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ഫുട്ബോൾ മത്സരത്തിനിടെയാണ് സംഭവം. പ്രതിയായ ഹാരിസിൻ്റെ മകൻ എതിർ ടീമിലെ കളിക്കാരുമായി തർക്കമുണ്ടായതോടെ ഇ കുട്ടിയെ റഫറി ചുവപ്പ് കാർഡ് നൽകി പുറത്താക്കി ഇത് ചോദ്യം ചെയ്യാനാണ് ഹാരിസ് വടിവാളുമായി മൈതാനത്ത് എത്തിയത്

മുസ്ലിം ലീഗ് എറണാകുളം ജില്ലാ വൈസ് പ്രസിഡൻ്റും സംസ്ഥാന പ്രവർത്തക സമിതി അംഗവുമായ പി എ അമിർ അലിയുടെ മകനാണ് ഹാരിസ്.ആയുധ നിയമപ്രകാരമാണ് മുവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

വാഹന പരിശോധനക്കിടെ കൈ കാണിച്ച ബൈക്കിടിച്ച് പോലീസുകാരന് പരുക്കേറ്റു

മലപ്പുറം. ചങ്ങരംകുളം വളയംകുളത്ത് വാഹന പരിശോധനക്കിടെ കൈ കാണിച്ച ബൈക്കിടിച്ച് പോലീസുകാരന് പരുക്കേറ്റു

ഹെല്‍മറ്റില്ലാതെ എത്തിയ ബൈക്ക് യാത്രികരെ കൈ കാണിച്ചതോടെ ബൈക്ക് നിയന്ത്രണം വിട്ട് പോലീസുകാരനെ ഇടിക്കുകയായിരുന്നു.അപകടത്തില്‍ സാരമായി പരിക്കേറ്റ ചങ്ങരംകുളം സ്റ്റേഷനിലെ സിപിഒ രാകേഷിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടം വരുത്തിയ ബൈക്കും യുവാക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു

അജ്മലും ഡോ.ശ്രീക്കുട്ടിയും തിരികെ ജയിലിലേക്ക്

ശാസ്താംകോട്ട (കൊല്ലം):മൈനാഗപ്പള്ളി ആനുർക്കാവിൽ തിരുവോണ ദിവസം പഞ്ഞിപ്പുല്ലുംവിള വീട്ടിൽ നൗഷാദിൻ്റെ ഭാര്യ കുഞ്ഞുമോളെ (45) ഇടിച്ചിട്ടശേഷം ശരീരത്തിലൂടെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി ഞായറാഴ്ച അവസാനിച്ചു.പ്രതികളായ ഇടക്കുളങ്ങര പുന്തല തെക്കതിൽ മുഹമ്മദ് അജ്മലിനെയും (29),നെയ്യാറ്റിൻകര സ്വദേശി ഡോ.ശ്രീക്കുട്ടിയേയും കോടതി അവധി ആയതിനാൽ മജിസ്ട്രേറ്റിൻ്റെ വീട്ടിൽ ശാസ്താംകോട്ട പൊലീസ് ഹാജരാക്കി.തുടർന്ന് ഇരുവരെയും റിമാൻ്റിൽ കഴിഞ്ഞ ജയിലുകളിലേക്ക് മാറ്റി.അജ്മലിനെ കൊല്ലം ജില്ലാ ജയിലിലേക്കും ശ്രീക്കുട്ടിയെ അട്ടക്കുങ്ങര വനിതാ ജയിലിലേക്കുമാണ് എത്തിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി പ്രതികളെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തത്.പ്രതികളുമായി പൊലീസ് സംഭവ സ്ഥലത്ത് 2 തവണ തെളിവെടുപ്പിന് വന്നപ്പോഴും പ്രതിഷേധം കാരണം തെളിവെടുപ്പ് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.പിന്നീട് പ്രതികളെ വാഹനത്തിൽ നിന്ന് ഇറക്കാതെ തെളിവെടുപ്പ് നടത്തി മടങ്ങുകയായിരുന്നു.

മൈനാഗപ്പള്ളി അപകടം:പ്രതികളുടെ പരസ്പര വിരുദ്ധ മൊഴിക്കു പിന്നിൽ രക്ഷപ്പെടാനുള്ള തന്ത്രമെന്ന് അന്വേഷണസംഘം

ശാസ്താംകോട്ട (കൊല്ലം):മൈനാഗപ്പള്ളി ആനുർക്കാവിൽ തിരുവോണ ദിവസം പഞ്ഞിപ്പുല്ലുംവിള വീട്ടിൽ നൗഷാദിൻ്റെ ഭാര്യ കുഞ്ഞുമോളെ (45) ഇടിച്ചിട്ടശേഷം ശരീരത്തിലൂടെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഇടക്കുളങ്ങര പുന്തല തെക്കതിൽ മുഹമ്മദ് അജ്മലിനെയും (29),നെയ്യാറ്റിൻകര സ്വദേശി ഡോ.ശ്രീക്കുട്ടിയുടെയും കസ്റ്റഡി കാലാവധി ഞായറാഴ്ച അവസാനിച്ചു.ഒന്നാം പ്രതിയായ അജ്മലും രണ്ടാം പ്രതിയായ ഡോ.ശ്രിക്കുട്ടിയും കസ്റ്റഡി കാലയളവിൽ പൊലീസിനു നൽകിയ പരസ്പരവിരുദ്ധമായ മൊഴികൾ രക്ഷപ്പെടാനുള്ള തന്ത്രത്തിൻ്റെ ഭാഗമാണെന്ന വിലയിരുത്തലിലാന്ന് അന്വേഷണസംഘം.ശ്രീക്കുട്ടി അജ്മലിനെ തള്ളിപ്പറയുക വഴി മുൻകൂർ ജാമ്യത്തിന് വീണ്ടും കോടതിയെ സമീപിക്കുമ്പോൾ അവരുടെ നിരപരാധിത്വം കണക്കിലെടുത്ത് വേഗത്തിൽ ജാമ്യം സാധ്യമാക്കുകയെന്നതാണ് ലക്ഷ്യം. ഇങ്ങനെ പുറത്തിറങ്ങി കഴിഞ്ഞാൽ അജ്മലിനു വേണ്ടി രംഗത്തിറങ്ങാം.ഇരുവരുടെയും അഭിഭാഷകർ തയ്യാറാക്കിയ തിരക്കഥയാണ് പൊലീസിനു മുൻപിൽ വിളമ്പിയതെന്ന് സാരം.

മദ്യം കുടിക്കാൻ അജ്മൽ പ്രേരിപ്പിച്ചിരുന്നു,അയ്യാളുടെ സമ്മർദ്ദത്തെ തുടർന്നാണ് മദ്യം കുടിച്ചതെന്ന ശ്രീക്കുട്ടിയുടെ മൊഴി പാടെ തള്ളുന്നതാണ് സംഭവം നടന്നതിൻ്റെ തലേ ദിവസം ഇരുവരും കഴിഞ്ഞ കരുനാഗപ്പള്ളിയിലെ ഹോട്ടൽ മുറിയിൽ നിന്നും പൊലീസിനു ലഭിച്ച തെളിവുകൾ.രാസ ലഹരി ഉപയോഗിച്ചതിൻ്റെ ട്യൂബുകൾ വരെ ഇവിടെ നിന്നും ലഭിച്ചിരുന്നു.പ്രതികളുടെ വൈദ്യ പരിശോധനാഫലത്തിലും രാസ ലഹരി ഉപയോഗിച്ചതായി തെളിഞ്ഞിരുന്നു.എന്നാൽ ശ്രീക്കുട്ടി ആവശ്യപ്പെട്ട പ്രകാരമാണ് മദ്യം വാങ്ങി നൽകിയതെന് അജ്മൽ പറയുന്നു.മനപ്പൂർവ്വം ആയിരുന്നില്ല യുവതിയുടെ ദേഹത്തു കൂടി വാഹനം കയറ്റിയത്.യുവതി വാഹനത്തിൻ്റെ അടിയിലാണെന്ന് കണ്ടിരുന്നില്ലെന്നും അജ്മൽ.നാട്ടുകാർ അസഭ്യം പറഞ്ഞു കൊണ്ട് ഓടികൂടിയപ്പോൾ മർദ്ദിക്കുമെന്ന ഭയം കൊണ്ടാണ് താൻ വാഹനം മുന്നോട്ടെടുത്തത്.അപകടത്തെ കുറിച്ച് ശ്രീക്കുട്ടിയും ഇതേ രീതിയിലുള്ള മൊഴിയാണ് നൽകിയിട്ടുള്ളത്.കേസിൻ്റെ വിചാരണയിൽ രക്ഷപ്പെടാനുള്ള ആസൂത്രിത നീക്കമായാണ് അന്വേഷണസംഘം ഇരുവരുടെയും വെളിപ്പെടുത്തലുകളെ കാണുന്നത്.അതിനിടെ മുഹമ്മദ് അജ്മലിനും ഡോ.ശ്രീക്കുട്ടിക്കുമെതിരെ
ചുമത്തിയിരിക്കുന്ന മനപൂർവ്വമുള്ള നരഹത്യ,പ്രേരണാകുറ്റം എന്നീ വകുപ്പുകൾ മാറ്റി കൊലപാതകം ആക്കാൻ സാധ്യത ഉണ്ടെന്നും പറയപ്പെടുന്നു