Home Blog Page 2181

കല്ലട ബസ് ബൈക്കുമായി കൂട്ടിഇടിച്ചു; ഒരാൾ മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്

അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇടുക്കി ഒളമറ്റം പൊന്നന്താനം തടത്തില്‍ ടി എസ് ആല്‍ബര്‍ട്ട് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെ കരിങ്കുന്നത്തിനടുത്ത് തവളകുഴിയിലായിരുന്നു അപകടം.

ബൈക്കില്‍ ഒപ്പം സഞ്ചരിച്ചിരുന്ന കരിങ്കുന്നം വടക്കുംമുറി കൊച്ചുഭൂതക്കാട്ടില്‍ എബിന്‍ ജോബിക്ക് ഗുരുതര പരിക്കേറ്റു. ഇയാളുടെ വലതുകാല്‍ അറ്റുപോയി. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം എറണാകുളത്തേയ്ക്ക് മാറ്റി.
പാലാ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കും എതിര്‍ദിശയിലെത്തിയ കല്ലട ബസും കൂട്ടിയിടിക്കുകയായിരുന്നു. എബിനാണ് ബൈക്ക് ഓടിച്ചിരുന്നത്. മരിച്ച ആല്‍ബര്‍ട്ട് സന്തോഷ് – റീന ദമ്പതികളുടെ മകനാണ്. ആഞ്ജലീനയാണ് സഹോദരി. വര്‍ഷങ്ങളായി പൊന്നന്താനത്ത് വാടകയ്ക്ക് താമസിക്കുകയാണ് കുടുംബം.

പൂരം കലക്കല്‍,വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് തൃശൂരിൽ

തൃശൂര്‍.വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് തൃശൂരിൽ.അഴീക്കോടൻ രാഘവൻ അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുന്നതിനാണ് മുഖ്യമന്ത്രി എത്തുന്നത്. മുഖ്യമന്ത്രിയുടെ വരവ് തൃശ്ശൂർ പൂരം കലക്കിയത് സംബന്ധിച്ച വിവാദങ്ങൾക്കിടെ. പൂരം വിവാദത്തിൽ മുഖ്യമന്ത്രിയുടെ മറുപടിക്ക് സാധ്യത. വിവാദ വിഷയങ്ങളിൽ പൊതുയോഗത്തിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞേക്കും

വൈകുന്നേരം നാലുമണിക്ക് തേക്കിൻകാട് മൈതാനിയിലാണ് പൊതുയോഗം

അതിനിടെ തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതിനെ കുറിച്ച് അന്വേഷിച്ച എഡിജിപി അജിത് കുമാറിന്റെ റിപ്പോർട്ട്‌ ഡിജിപി ഇന്ന് ആഭ്യന്തരസെക്രട്ടറിക്ക് കൈമാറും. ആഭ്യന്തര സെക്രട്ടറിയാണ് മുഖ്യമന്ത്രിക്ക് കൈമാറുക. പ്രശ്നങ്ങൾക്ക് കാരണം അന്ന് കമ്മീഷണർ ആയിരുന്ന അങ്കിത് അശോകന്റെ പരിചയക്കുറവും അനുനയമില്ലാത്ത പെരുമാറ്റവും ആണെന്നാണ് കണ്ടെത്തൽ. അതേസമയം പൂരത്തിലെ സുരക്ഷാ പ്രോട്ടോകോൾ പാലിക്കുന്നതിൽ അംഗിത്ത് വീഴ്ച വരുത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം പൂരം കലക്കിയതുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് യുഡിഎഫ്. ആശങ്കർ ദൂരീകരിക്കണമെന്നാണ് സിപിഐയുടെയും നിലപാട്. അന്നു സ്ഥലത്തുണ്ടായിരുന്ന താനും ഡിഐജിയും ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് അജിത്കുമാറിന്റെ റിപ്പോർട്ടിൽ പരാമർശം ഇല്ല. മൂകാംബിക ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ തൃശ്ശൂരിൽ ഇറങ്ങി താമസിച്ച് രാവിലെ അങ്ങോട്ടേക്ക് തന്നെ തിരിച്ചു പോയി എന്നാണ് അദ്ദേഹം ഡിജിപിയെ അറിയിച്ചിരുന്നത്. ഡിഐജി അജിത ബീഗത്തെ കമ്മീഷണർ വിവരങ്ങൾ അറിയിച്ചിരുന്നോ എന്നതിലും വ്യക്തതയില്ല.ഏകദേശം 1500 പേജുള്ള റിപ്പോർട്ടിൽ അധികവും പൂരത്തിനു പതിവായി ഒരുക്കുന്ന സുരക്ഷാവിന്യാസങ്ങളുടെ വിവരങ്ങളാണ്.

മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസ്, പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

ശാസ്താംകോട്ട. മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ അജ്മലിന്‍റെയും ഡോ.ശ്രീക്കുട്ടിയുടെയും ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും . കൊലപാതകം അല്ല അപകട മരണം മാത്രമാണ് സംഭവിച്ചതെന്നാണ് പ്രതികളുടെ വാദം . എന്നാൽ മനപൂർവ്വമാണ് പ്രതികൾ യുവതിയുടെ ശരീരത്തിൽ കൂടി വാഹനം കയറ്റിയിറക്കിയതെന്നും അതിന് സാക്ഷി മൊഴികൾ ഉണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും . പ്രതികളുടെ ലഹരി ഉപയോഗം സംബന്ധിച്ച തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയേക്കും

അമീബിക് മസ്തിഷ്ക ജ്വരം , ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കണ്ണൂര്‍. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാസറഗോഡ് ചട്ടഞ്ചാൽ സ്വദേശി മണികണ്ഠൻ ആണ് മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി കാസറഗോഡ് ജനറൽ ആശുപത്രിയിലും, കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു. മുംബൈയിൽ സഹോദരനൊപ്പം ജോലി ചെയ്തിരുന്ന മണികണ്ഠൻ പനിയും വിറയലും ബാധിച്ചതിനെ തുടർന്ന് നാട്ടിലെത്തിയതായിരുന്നു. യുവാവിന്റെ സംസ്കാരം പിന്നീട് നടക്കും.

അന്തർ സംസ്ഥാന സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തൊടുപുഴ. കരിങ്കുന്നത്ത് അന്തർ സംസ്ഥാന സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ ഒളമറ്റം പൊന്നന്താനം തടത്തിൽ സന്തോഷിന്റെ മകൻ ടി എസ് ആൽബർട്ടാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കരിങ്കുന്നം വടക്കുംമുറി എബിൻ ജോബിക്ക് ഗുരുതര പരുക്കേറ്റു. എബിനെ കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഞായര്‍ രാത്രി എട്ട് മണിയോടെ കരിങ്കുന്നം പുത്തൻപള്ളിയിലാണ് അപകടം നടന്നത്. പാലാ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും എതിരെ എത്തിയ ബസും കൂട്ടിയിടിക്കുകയായിരുന്നു

നിലയ്ക്കൽ – പമ്പ റൂട്ടിൽ സൗജന്യ സർവ്വീസ് , വിശ്വ ഹിന്ദു പരിഷത്തിന്റെ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡെല്‍ഹി. ശബരിമലയിലെ മണ്ഡല-മകരവിളക്ക് സീസണിൽ നിലയ്ക്കൽ – പമ്പ റൂട്ടിൽ സൗജന്യ സർവ്വീസ് നടത്താൻ അനുമതി തേടിയുള്ള വിശ്വ ഹിന്ദു പരിഷത്തിന്റെ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.അതേ സമയം കഴിഞ്ഞ ദിവസം ശബരിമല തീർത്ഥാടകരിൽ നിന്ന് അധിക തുക ഈടാക്കുന്നില്ലെന്ന് വ്യക്തമാക്കി കെഎസ്ആർടിസി സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു.

നിലയ്ക്കൽ – പമ്പ റൂട്ട് ദേശസാൽകൃതം ആണെന്നും അവിടെ സർവ്വീസ് നടത്താൻ തങ്ങൾക്ക് മാത്രമേ അധികാരം ഉള്ളൂ എന്നും സത്യവാങ്മൂലത്തിൽ കെഎസ്ആർടിസി വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതിയെ സമീപിച്ച വിശ്വ ഹിന്ദു പരിഷിത്തിനെയും സത്യവാങ്മൂലത്തിൽ കെ. എസ്. ആർ. ടി.സി വിമർശിക്കുന്നുണ്ട്. അനാരോഗ്യകരമായ മത്സരത്തിലൂടെ ജനങ്ങൾക്ക് ഇടയിൽ അഭിപ്രായ ഭിന്നത ഉണ്ടാക്കി അനാവശ്യ സാമ്പത്തിക ലാഭത്തിന് ആണ് വിശ്വ ഹിന്ദു പരീക്ഷിത്തിന്റെ ശ്രമം എന്നാണ് കെഎസ്ആർടിസിയുടെ ആരോപണം

ഷിരൂരിലെ തെരച്ചിലിൽ അസ്ഥിഭാഗം കണ്ടെത്തി

ബംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചില്‍ മേഖലയില്‍ നടക്കുന്ന തെരച്ചിലിനിടെ അസ്ഥി കണ്ടെത്തി. മനുഷ്യന്റേത് ആണോ മറ്റേതെങ്കിലും മൃഗത്തിന്റേത് ആണോ എന്ന് പരിശോധനയില്‍ മാത്രമേ വ്യക്തമാകൂ. വിശദമായ പരിശോധനയ്ക്കായി അസ്ഥി ഫോറന്‍സിക് ലാബിലേക്ക് പൊലീസ് കൊണ്ടുപോയി. അര്‍ജുന്‍ അടക്കം മൂന്ന് പേര്‍ക്കായി ഗംഗാവലി പുഴയോരത്ത് നടത്തിയ തിരച്ചിലിനെയാണ് അസ്ഥി കണ്ടെത്തിയത്.

അതേസമയം, ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയെ തുടര്‍ന്ന് പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ തെരച്ചില്‍ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി.

മൂന്നാം ദിവസം രാവിലെ തന്നെ തെരച്ചിലില്‍ ഏകോപനത്തിന്റെ അഭാവം പ്രകടമായിരുന്നു. നാവിക സേന മാര്‍ക്ക് ചെയ്ത സ്ഥലത്ത് ഈശ്വര്‍ മാല്‍പെ ഇറങ്ങി മുങ്ങാന്‍ ശ്രമിച്ചെങ്കിലും ഡ്രഡ്ജിങ് കമ്പനിക്കാര്‍ തടഞ്ഞു. പിന്നീട് ഇത് ഒരു തര്‍ക്കമായി. പിന്നീട് ഈശ്വര്‍ മാല്‍പെ ഇന്നലെ ടാങ്കര്‍ ലോറിയുടെ ക്യാബിന്‍ കണ്ടെത്തിയ സ്ഥലത്താണ് ഇറങ്ങി മുങ്ങിയത്.

അതിനിടെ തിരച്ചിൽ ഇന്നും തുടരും. ഡ്രഡ്ജർ ഉപയോഗിച്ച് കൂടുതൽ സ്പോട്ടുകളിൽ ഇന്ന് പരിശോധന നടത്തും. ഡ്രഡ്ജിങ് ഏഴ് ദിവസം കൂടി തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. തിരച്ചിലിന്റെ ഭാഗമാകാൻ റിട്ടയേർഡ് മേജർ ജനറൽ എം ഇന്ദ്രബാലൻ ഇന്ന് ഷിരൂരിലെത്തും. ഇന്നലെ നടത്തിയ തിരച്ചിലിനിടെ മനുഷ്യന്റെ എന്ന് സംശയിക്കുന്ന അസ്ഥിഭാഗം കണ്ടെത്തിയിരുന്നു. ഇത് പരിശോധനക്കായി മംഗളൂരുവിലെ ഫോറൻസിക് ലാബിലേക്ക് ഇന്ന് അയക്കും

പൊള്ളലേറ്റാല്‍ ഉപ്പു തേക്കല്‍ വിദ്യ പരീക്ഷിക്കണോ….

പൊള്ളലേറ്റാല്‍ പലരുടെയും മരുന്നുകളിലൊന്നാണ് ഉപ്പു തേക്കല്‍… പൊള്ളിയ സ്ഥലത്ത് എന്തെല്ലാം പുരട്ടണം, എങ്ങനെയെല്ലാം പരിപാലിക്കണമെന്ന കാര്യത്തില്‍ പലപ്പോഴും തര്‍ക്കങ്ങളുണ്ടാകാറുണ്ട്. അതില്‍ പ്രധാനമാണ് പൊള്ളിയ മുറിവില്‍ ഉപ്പ് തേക്കാമോ എന്ന ചോദ്യം.
മുറിവുണക്കാന്‍ കഴിവുള്ള ധാരാളം ഘടകങ്ങള്‍ ഉപ്പില്‍ അടങ്ങിയിട്ടുണ്ട്. പൊള്ളലേറ്റ മുറിവ് കുറേക്കൂടെ അണുബാധയുണ്ടാകാനും, വേദന നീണ്ടുനില്‍ക്കാനും സാധ്യതയുണ്ട് എന്നതിനാല്‍ ശ്രുശ്രൂഷ കരുതി തന്നെയാവണം.
മുറിവിനെ ഉണക്കാനുള്ള കഴിവിനൊപ്പം തന്നെ വേദനയെ ശമിപ്പിക്കാനും ഉപ്പിനാകും. അതുകൊണ്ടുതന്നെ പൊള്ളിയ മുറിവില്‍ അതിന്റെ തീവ്രത കൂടി കണക്കിലെടുത്ത ശേഷം ഉപ്പ് പുരട്ടാവുന്നതാണ്. വെറുതെ ഉപ്പ് തേക്കുന്നതിന് പകരം അല്‍പം ഐസ് വെള്ളത്തില്‍ ഉപ്പ് കലര്‍ത്തിയ ശേഷം ചെറിയ കോട്ടണ്‍ തുണിക്കഷ്ണം ഇതില്‍ മുക്കി മുറിവുള്ള സ്ഥലത്ത് പതുക്കെ തേക്കാവുന്നതാണ്. ഉപ്പ് നേരിട്ട് പ്രയോഗിക്കുമ്പോഴുള്ള നീറ്റലും ഇതുകൊണ്ട് ഒഴിവാക്കാം.
ഉപ്പ് കലക്കിയ ഇളം ചൂടുള്ള വെള്ളത്തില്‍ പൊള്ളിയ ഭാഗം പത്തോ പതിനഞ്ചോ മിനുറ്റ് നേരത്തേക്ക് മുക്കിവയ്ക്കുന്നത് തൊലി വീര്‍ത്ത് വരുന്നത് ചെറുക്കും. വേദന ശമിക്കാനും ഇത് സഹായകമാണ്.
പൊടിക്കാത്ത ഉപ്പ് പൊള്ളിയ മുറിവില്‍ നേരിട്ട് തേക്കാതിരിക്കുകയാണ് ഏറ്റവും നല്ലത്. മൂര്‍ച്ചയേറിയ ഉപ്പ് തരികള്‍ മുറിവിലുരഞ്ഞ് അടര്‍ന്ന് നില്‍ക്കുന്ന തൊലിയിളകിപ്പോരാനും നീറ്റലുണ്ടാകാനും സാധ്യതയുണ്ട്. അതേസമയം വെള്ളത്തില്‍ കലര്‍ത്തി ഉപയോഗിക്കുകയാണെങ്കില്‍ ഉപ്പു കല്ലുകളും ഉപയോഗിക്കാം.

പാറ്റയും ഉറുമ്പിനെയുമെല്ലാം തുരത്താന്‍ ചില പൊടിക്കൈകള്‍

വീടിനകത്തെ പാറ്റയും ഉറുമ്പിനെയുമെല്ലാം തുരത്താന്‍ വീട്ടിലുള്ള ചില കാര്യങ്ങള്‍ മാത്രം ഉപയോഗിച്ചാല്‍ മതി. ഇനി ഈസിയായി അവയുടെ ശല്യം നമുക്ക് ഇല്ലാതാക്കാം. ഇക്കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കു….

കറുവപ്പട്ട പൊടി
കറികള്‍ക്ക് നല്ല മണവും രുചിയും ലഭിക്കാന്‍ പലരും കറുവപ്പട്ട ഇടാറുണ്ട്. പക്ഷെ ഇതേ കറുവാപ്പട്ടയുടെ പൊടി ഉപയോ?ഗിച്ചാല്‍ ഉറുമ്പുകളെ തുരത്താന്‍ കഴിയും. കാരണം ഇതിന്റെ മണം തന്നെയാണ്. പാറ്റകള്‍ക്കും കറുവപ്പട്ടയുടെ മണം സഹിക്കാന്‍ പറ്റില്ല. അടുക്കളയിലും, വീടിന്റെ ക്ലോസറ്റുകളുടെ കോണുകള്‍, വാതിലിന്റെ മൂലകള്‍, വാതില്‍ ഉമ്മരപ്പടി, ജനലിന്റെ മൂല, അടുക്കളയുടെ മൂല എന്നിവയില്‍ എല്ലാ അല്‍പ്പം കറുവപ്പട്ട പൊടിച്ചിടുന്നത് ?ഗുണം ചെയ്യും. ദിവസത്തില്‍ രണ്ടു തവണയെങ്കിലും ഈ ട്രിക്ക് പിന്തുടരുക. ഈ കറുവപ്പട്ടയുടെ പ്രഭാവം അധികകാലം നിലനില്‍ക്കാത്തതിനാല്‍, വീട് വൃത്തിയാക്കിയ ശേഷം ഇത് തളിക്കണം. എല്ലാ ദിവസവും ഇത് ചെയ്യുന്നതിലൂടെ, ഇവ രണ്ടും ഒഴിഞ്ഞ് പോകും.

കുരുമുളക്
വീടിനുള്ളില്‍ ഉറുമ്പും പാറ്റയും വരുന്ന സ്ഥലങ്ങളിലെല്ലാം ഈ കുരുമുളകുപൊടി വിതറുക. പ്രത്യേകിച്ച് അടുക്കളയില്‍ ഉറുമ്പും പാറ്റയും കൂടുതലായതിനാല്‍ ഈ കുരുമുളകുപൊടി അടുക്കളയുടെ കോണുകളിലും ജനലുകളിലും വാതിലുകളിലും വിതറിയാല്‍ മാസങ്ങള്‍ കഴിഞ്ഞാലും പാറ്റയും ഉറുമ്പും നിങ്ങളുടെ വീട്ടിലേക്ക് വരില്ല. കാരണം ഈ കുരുമുളകുപൊടിയുടെ മണം വളരെ ശക്തമാണ്. അതുകൊണ്ട് തന്നെ കുരുമുളക് പൊടി വിതറിയാല്‍ ഇത്തരം ജീവികള്‍ക്ക് അധികം നേരം ഇത് സഹിക്കാന്‍ പറ്റില്ല.

നാരങ്ങാനീര്
ഒരു ചെറിയ പാത്രത്തില്‍ വെള്ളം ഒഴിച്ച് അതില്‍ പകുതി നാരങ്ങയുടെ നീര് കലര്‍ത്തി, ഈ നാരങ്ങാനീര് കലക്കിയ വെള്ളം ഉറുമ്പുകള്‍ വരുന്ന സ്ഥലങ്ങളിലെല്ലാം തളിക്കുക. നാരങ്ങയ്ക്ക് അസിഡിറ്റി ഗുണങ്ങളും അസിഡിറ്റി മണവും ഉള്ളതിനാല്‍ ഉറുമ്പുകള്‍ക്ക് അധിക നേരം ഇത് സഹിക്കാന്‍ കഴിയില്ല എന്നതാണ് സത്യം. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്യുന്നതിലൂടെ ഉറുമ്പുകളുടെ ശല്യം ഇല്ലാതാക്കാന്‍ കഴിയും.

കര്‍പ്പൂരം
മൂന്ന്നാല് കര്‍പ്പൂര ഗുളികകള്‍ ഒരു പാത്രത്തില്‍ വെള്ളത്തില്‍ ലയിപ്പിക്കുക. അതിനുശേഷം ഈ വെള്ളം പാറ്റകള്‍ വരുന്ന സ്ഥലങ്ങളില്‍ തളിക്കുക. ഇത് ദിവസവും ചെയ്യുന്നത് പാറ്റയെ തുരത്താന്‍ ഇത് ഏറെ നല്ലതാണ്. വളരെ ചിലവകുറഞ്ഞത് ആയതുകൊണ്ട് തന്നെ ഇത് വളരെ ഫലപ്രദവുമാണ്.

വലതുകോട്ട പൊളിച്ച് അനുര കുമാര, ‌ചുവന്ന് തുടുത്ത് ശ്രീലങ്ക, ഇടതുനേതാവ് പ്രസിഡന്റ് പ​ദവിയിൽ

കൊളംബോ: ശ്രീലങ്കയിൽ ചരിത്രം കുറിച്ച് മിന്നുന്ന ജയവുമായി ഇടതുനേതാവ് അനുര കുമാര ദിസനായകെ. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 50 ശതമാനത്തിലധികം വോട്ട് നേടി വിജയിച്ചു. ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസി‍‍ഡന്റാണ് അനുര കുമാര. മാർക്സിസ്റ്റ്-ലെനിനിസ്റ്റ്
പാർട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ് അനുര കുമാര ദിസനായകെ.

പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ രണ്ടാം സ്ഥാനത്തും പ്രസിഡന്റ് റനിൽ വിക്രമസിംഗെ മൂന്നാം സ്ഥാനത്തുമാണ് മത്സരം അവസാനിപ്പിച്ചത്. 2019 ൽ വലതുപക്ഷ പ്രസിഡൻ്റ് ഗോതബയ രാജപക്‌സെ അധികാരത്തിലെത്തി, രണ്ടര വർഷത്തെ രാഷ്ട്രീയവും സാമ്പത്തികവുമായ അസ്ഥിരതക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

വെറും രണ്ട് വർഷത്തിനുള്ളിൽ ശ്രീലങ്ക തീവ്ര വലത്തുനിന്ന് തീവ്ര ഇടത്തേക്ക് മാറിയതും ശ്രദ്ധേയമായി. ആകെ പോൾ ചെയ്തതിന്റെ 51% വോട്ടും അനുര നേടി. വടക്കൻ മധ്യ ശ്രീലങ്കയിലെ അനുരാധപുര ജില്ലയിൽ നിന്നുള്ള കർഷക തൊഴിലാളിയായിരുന്നു അനുരയുടെ അച്ഛൻ. 1990 കളിൽ വിദ്യാർത്ഥി നേതാവായാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. 2000-ൽ പാർലമെൻ്റ് സീറ്റ് നേടിയതാണ് ആദ്യത്തെ പ്രധാന മുന്നേറ്റം. പിന്നീട്, പ്രസിഡൻ്റ് ചന്ദ്രിക ബണ്ഡാരനായകെ കുമാരതുംഗ സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയായി. ഒരു വർഷത്തിനുശേഷം അദ്ദേഹം രാജിവച്ചു. അടുത്തിടെ പാർലമെൻ്റിൽ പ്രതിപക്ഷ ചീഫ് വിപ്പായിരുന്നു.