കരുനാഗപ്പള്ളി. ജനകീയ സമിതികള്‍ രൂപീകരിച്ച് സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന എയ്ഡഡ് സ്‌കൂളുകള്‍ക്ക് ആവശ്യമുള്ള പിന്തുണ സര്‍ക്കാര്‍ നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കരുനാഗപ്പള്ളി ബോയ്‌സ് ഹയര്‍സെക്കന്‍ഡറി ആന്‍ഡ് ഗേള്‍സ് ഹൈസ്‌കൂളിന്റെ ബഹുനില കെട്ടിട ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സാമൂഹിക പ്രതിബദ്ധതയോടെ വിദ്യാര്‍ത്ഥികളുടെ പാഠ്യപാഠ്യേതര കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കാന്‍ ഈ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിമര്‍ശനാത്മകമായി ചിന്തിക്കാനും സ്വയം നവീകരിക്കാനും നാളത്തെ വെല്ലുവിളികള്‍ നേരിടാനും യുവമനസ്സുകളെ പരിപോഷിപ്പിക്കുന്നതിനുള്ള പരിപാടികള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ആവശ്യമാണ്. ഇക്കാര്യങ്ങള്‍ പരിഗണിച്ചു കൊണ്ടുള്ള പാഠ്യ രീതിയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. സി ആര്‍ മഹേഷ് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി മുഖ്യാതിഥിയായിരുന്നു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് ചന്ദ്രന്‍ രചന നിര്‍വഹിച്ച സിഗ്‌നേച്ചര്‍ ഗാനം മന്ത്രി പ്രകാശനം ചെയ്തു, വിദ്യാര്‍ത്ഥികള്‍ ആലപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍, തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു..
?നടിയെ ബലാത്സംഗം ചെയ്ത കേസ് : മുൻകൂർ ജാമ്യത്തിനായി സിദ്ധിഖ് സുപ്രീം കോടതിയിൽ ഹർജി നൽകി.
?സിദ്ധിഖിനെതിരെ അതിജീവിതയും സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്തു.
?ഇടവേള ബാബുവിനെ എസ്ഐടി ചോദ്യം ചെയ്യുന്നു
? കാസർകോട് ചെങ്കൽ സമരത്തിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ ആശുപത്രിയിൽ
?മൂന്നാറിൽ വീണ്ടും കാട്ടാന ആക്രമണം.കാന്തല്ലൂരിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ രണ്ട് തോട്ടം തൊഴിലാളികൾക്ക് പരിക്ക്
? എംഎം .ലോറൻസി ൻ്റെ പൊതുദർശനത്തിനിടെ പാർട്ടി പ്രവർത്തകർ മർദ്ദിച്ചെന്ന് കാട്ടി മകൾ ആശാ ലോറൻസ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി
?ഹേമാ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം ‘അമ്മ’ മുൻ ഭാരവാഹികളുടെ മൊഴി എടുത്തു.
? എൻസിപി നേതാക്കളായ പി സി ചാക്കോയും തോമസ് കെ.തോമസും ഇന്ന് മുഖ്യമന്ത്രിയെ കാണും. ഏ കെ ശശീന്ദ്രൻ പങ്കെടുത്തേക്കില്ല.
?തൃശൂർ പൂരം കലക്കൽ: പുതിയ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് സർക്കാർ നിയമോപദേശ തേടും.
? ഇറിഡിയം തട്ടിപ്പ്: കയ്പമംഗലത്തെ യുവാവിൻ്റെ കൊലപാതകത്തിൽ മുഖ്യ പ്രതിയടക്കം 5 പേർ അറസ്റ്റിൽ.
?തമിഴ്നാട് കള്ളകുറിച്ചിയിൽൽ ടൂറിസ്റ്റ് വാൻ മരത്തിലിടിച്ച് രണ്ട് സ്ത്രീകൾ ഉൾപ്പെടെ 6 തീർത്ഥാടകർ മരിച്ചു.14 പേർ മരിച്ചു.
?സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത.വടക്കൻ കേരളത്തിൽ ജാഗ്രതാ നിർദ്ദേശം
?ലെബനനിൽ ഇസ്രായേൽ ആക്രമണം, ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടു.ആക്രമണത്തിൽ മരണം 569 ആയി.
?കേരളീയം?
?ലൈംഗിക അതിക്രമ കേസില്‍ നടനും എം.എല്‍.എയുമായ എം. മുകേഷിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത് മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം. ഇന്നലെ രാവിലെ പത്തേകാലോടെ അഭിഭാഷകനൊപ്പമാണ് മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. വടക്കാഞ്ചേരി പോലീസും മരട് പോലീസും രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.
?മുകേഷ് എം എല്‍ എ സ്ഥാനമൊഴിയേണ്ടെന്ന നിലപാട് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. ആരോപണത്തിന്റെ പേരില്‍ മാറിനിന്നാല്‍, മൂന്നുമാസം കഴിഞ്ഞ് കേസില്ലെന്ന് പോലീസ് പറഞ്ഞാല്‍ അദ്ദേഹത്തിന്റെ സ്ഥാനത്തിന് എന്തുസംഭവിക്കുമെന്നും തരൂര്‍ ചോദിച്ചു.
?ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സെപ്റ്റംബര്‍ 28 ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവ ദിനമായതിനാലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
? ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ അര്‍ജുന്‍ അടക്കമുള്ളവര്‍ക്കായുള്ള തെരച്ചില്‍ അവസാനിപ്പിച്ച് മടങ്ങിപ്പോകുകയാണെന്ന് നാവിക സേന. നിലവില്‍ നാവികസേനയുടെ കോര്‍ഡിനേറ്റുകള്‍ എല്ലാം ഡ്രഡ്ജിങ് കമ്പനിക്ക് നല്‍കി.
?മലപ്പുറം തിരുവാലി പഞ്ചായത്തില്‍ നിപ മൂലമുള്ള മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുതി രുവാലി പഞ്ചായത്തിലെ 4,5,6,7 മമ്പാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡ് എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്നത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചു.
? സിനിമ പ്രൊമോഷന്‍ പരിപാടികളും അഭിമുഖങ്ങളും കവര്‍ ചെയ്യുന്നതിന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ജി എസ് ടി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അടക്കം ആറ് മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രമേ ഇനി അനുമതിയുണ്ടാകു.
? അന്തരിച്ച സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നല്‍കുന്ന വിഷയത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കമ്മിറ്റിക്കു മുമ്പാകെ ഹാജരാകാന്‍ എംഎം ലോറന്‍സിന്റെ മൂന്നു മക്കള്‍ക്കും അറിയിപ്പ്.
? അടുത്ത 7 ദിവസങ്ങളില്‍ കേരളത്തില്‍ വ്യാപകമായി നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്.കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.
?? ദേശീയം ??
? മദ്ധ്യപ്രദേശിലെ ദാമോ – കട്നി സംസ്ഥാന പാതയില്‍ ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഇന്നലെ വൈകുന്നേരമുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു.
? തമിഴ് ചലച്ചിത്ര സംവിധായകന്‍ മോഹന്‍ ജി.യെ തിരുച്ചിറപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. പഴനി ക്ഷേത്രത്തില്‍നിന്ന് ഭക്തര്‍ക്ക് വിതരണംചെയ്യുന്ന പഞ്ചാമൃതത്തില്‍ പുരുഷ ലൈംഗികശേഷി ഇല്ലാതാക്കുന്ന മരുന്ന് ചേര്‍ക്കുന്നുണ്ടെന്ന പരാമര്‍ശത്തെത്തുടര്‍ന്നാണ് അറസ്റ്റ്.
?മതേതരത്വം യൂറോപ്യന്‍ ആശയമാണെന്നും അത് ഇന്ത്യയില്‍ ആവശ്യമില്ലെന്നുമുള്ള തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ പ്രസ്താവനയ്‌ക്കെതിരേ കോണ്‍ഗ്രസ്. ഗവര്‍ണറുടെ പ്രസ്താവന അന്യായമാണെന്നും അംഗീകരിക്കാനാവില്ലെന്നും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് പറഞ്ഞു.
? മൈസൂരു നഗരവികസന അതോറിറ്റി (മുഡ) ഭൂമിയിടപാട് കേസില്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ബി.ജെ.പി. ക്കെതിരേ വിമര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
?? അന്തർദേശീയം ??
? ലെബനനില്‍ ഇസ്രയേല്‍ നടത്തിവരുന്ന വ്യാപക വ്യോമാക്രമണത്തില്‍ മരണം 558 ആയി. ബയ്‌റുത്തിലുണ്ടായ വ്യോമാക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
?ലെബനനെ മറ്റൊരു ഗാസയാക്കി മാറ്റാന്‍ അനുവദിക്കരുതെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയന്‍. ഇസ്രായേലിനെതിരെ ഒറ്റയ്ക്ക് പോരാടാന്‍ ഹിസ്ബുല്ലയ്ക്ക് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
? യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കമല ഹാരിസിന് വന്‍ ഭൂരിപക്ഷം പ്രവചിച്ച് റോയിട്ടേഴ്സ് – ഇപ്സോസ് സര്‍വേ. യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെക്കാള്‍ 7 പോയിന്റ് ലീഡാണ് കമല സര്‍വേകളില്‍ നേടിയിരിക്കുന്നത്.
? യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായ കമല ഹാരിസിനോടു തോറ്റാല്‍ ഇനിയൊരു തവണ കൂടി മത്സരിക്കില്ലെന്ന് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപിച്ചു.
തൃശ്ശൂർ. ഇറിഡിയം തട്ടിപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ മർദ്ദിച്ചുകൊന്ന സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതം. കണ്ണൂർ സ്വദേശികളായ നാലു പ്രതികൾക്കു വേണ്ടിയാണ് പോലീസ് തിരച്ചിൽ. കണ്ണൂരിലേക്ക് പ്രതികൾ കടന്നുവന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതിൻറെ അടിസ്ഥാനത്തിൽ കൈപ്പമംഗലത്തു നിന്നുള്ള സംഘം കണ്ണൂരിലെത്തി. സമീപ ജില്ലകളിലും പോലീസ് പ്രതികൾക്കായി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് തൃശ്ശൂർ കൈപ്പമംഗലത്ത് കാറിനുള്ളിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ കോയമ്പത്തൂർ സ്വദേശിയായ അരുൺ മരിച്ചത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇറിഡിയം തട്ടിപ്പുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്ന് കണ്ടെത്തിയത്.
കോയമ്പത്തൂർ സ്വദേശിയായ 40 വയസ്സുകാരൻ അരുണിനെ പാലിയേക്കരയിലേക്ക് വിളിച്ചു വരുത്തി രഹസ്യ കേന്ദ്രത്തിൽ എത്തിച്ച് മർദ്ദിക്കുകയായിരുന്നു. അവശനായതോടെ കാറിൽ കയറ്റി റോഡിൽ ഉപേക്ഷിക്കാൻ ശ്രമം നടത്തി. നാട്ടുകാർ കണ്ടതോടെയാണ് അപകടത്തിൽ പരിക്കേറ്റതാണെന്ന് പറഞ്ഞ് കൈപ്പമംഗലത്ത് വെച്ച് ആംബുലൻസ് വിളിച്ച് അരുണിനെ അതിൽ കയറ്റി അയച്ചശേഷം പ്രതികൾ മുങ്ങിയത്. ഇറിഡിയം തട്ടിപ്പുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട 10 ലക്ഷം രൂപ തിരികെ പിടിക്കുന്നതിനായിരുന്നു മർദനം എന്നാണ് പോലീസ് പറയുന്നത്.
കൊച്ചി.എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിന് വിട്ടുകൊടുക്കണമോ മകളുടെ ആവശ്യപ്രകാരം പള്ളിയിൽ അടക്കം ചെയ്യണമോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും.കേസിലെ കക്ഷികളായ മൂന്നു മക്കളോടും ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കളമശ്ശേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളേജിൽ നിന്ന് നോട്ടീസ് നൽകി. പ്രിൻസിപ്പളിന്റെ നേതൃത്വത്തിൽ മക്കൾക്ക് പറയാനുള്ള ഭാഗം കൂടി കേട്ട ശേഷം ആകും അന്തിമ തീരുമാനം എടുക്കുക. അതേസമയം പ്രതികൂല തീരുമാനം ഉണ്ടായാൽ കോടതിയെ വീണ്ടും സമീപിക്കാനാണ് ലോറൻസിന്റെ മകൾ ആശാ ലോറൻസിന്റെ തീരുമാനം. നിലവിൽ ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തിൽ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോടതി നിർദേശപ്രകാരമാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മൂന്നുമക്കളെയും വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുന്നത് . ഇതിൻറെ അടിസ്ഥാനത്തിൽ എടുക്കുന്ന തീരുമാനമാകും നടപ്പാക്കുക
തിരുവനന്തപുരം. പരിഭവം മറന്ന് സിപിഐഎം നേതാവ് ഇ പി ജയരാജൻ വീണ്ടും പാർട്ടി വേദിയിൽ. കണ്ണൂരിൽ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ഇ പിയെത്തിയത് ഉദ്ഘാടകനായി. എൽഡിഎഫ് കൺവീനർ പദവിയിൽ നിന്ന് നീക്കിയതിനു ശേഷം ആദ്യമായാണ് ഇ പി പാർട്ടി വേദിയിൽ എത്തുന്നത്.
ഇടതുമുന്നണി കൺവീനർ പദവിയിൽ നിന്ന് നീക്കിയിട്ട് 25 ദിവസം പിന്നിടുമ്പോഴാണ് ഇ പി ജയരാജൻ പാർട്ടി വേദിയിൽ തിരിച്ചെത്തുന്നത്. പദവി നഷ്ടത്തിന് പിന്നാലെ കണ്ണൂർ കീച്ചേരിയിലെ വീട്ടിലെത്തിയ ഇ പി പിന്നീട് പാർട്ടി വേദികളിൽ എത്തിയിരുന്നില്ല. പാർട്ടി നിശ്ചയിച്ചിട്ടും കണ്ണൂരിലെ ചടയൻ ഗോവിന്ദൻ അനുസ്മരണത്തിൽ നിന്നടക്കം വിട്ടുനിന്നു. ഒടുവിൽ സസ്പെൻസിനും പരിഭവത്തിനും താൽക്കാലിക പരിസമാപ്തി. മാധ്യമങ്ങൾ ദുഷ്പ്രചരണം നടത്തുന്നുവെന്ന് ആരോപിച്ച് സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജാഥ ഇ പി മുന്നിൽ നിന്ന് നയിച്ചു. താൻ മാധ്യമങ്ങളുടെ ഇരയെന്ന് ഇ പി.
പിണക്കവും ഇണക്കവും ഇ പിക്ക് പുതുമയല്ല, മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയപ്പോഴും, പി ബി അംഗത്വം അകന്നപ്പോഴുമടക്കം പലതവണ പിണക്കവും അതൃപ്തിയും പരസ്യമാക്കിയ നേതാവ്. ഒടുവിൽ മഞ്ഞുരുകുന്നുവെന്ന സൂചന നൽകുന്നു. പിണക്കം മാറിയോ എന്ന ചോദ്യത്തോട് പക്ഷേ ഇ പി ജയരാജൻ പ്രതികരിച്ചില്ല.
തൃശ്ശൂർ. കൈപ്പമംഗലത്ത് കാറിനുള്ളിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി. കോയമ്പത്തൂർ സ്വദേശിയായ അരുണിനെ കൊലപ്പെടുത്തിയത് ഇറിഡിയം തട്ടിപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു. കണ്ണൂർ സ്വദേശികളായ നാലുപേരെ പൊലീസ് തിരയുന്നു.
കോയമ്പത്തൂർ സ്വദേശിയായ 40 വയസ്സുകാരൻ അരുണിനെ പാലിയേക്കരയിലേക്ക് വിളിച്ചു വരുത്തി രഹസ്യ കേന്ദ്രത്തിൽ എത്തിച്ച് മർദ്ദിക്കുകയായിരുന്നു. അവശനായതോടെ കാറിൽ കയറ്റി റോഡിൽ ഉപേക്ഷിക്കാൻ ശ്രമം നടത്തി. നാട്ടുകാർ കണ്ടതോടെയാണ് അപകടത്തിൽ പരിക്കേറ്റതാണെന്ന് പറഞ്ഞ് കൈപ്പമംഗലത്ത് വെച്ച് ആംബുലൻസ് വിളിച്ച് അരുണിനെ അതിൽ കയറ്റി അയച്ചശേഷം പ്രതികൾ മുങ്ങിയത്. ഇറിഡിയം തട്ടിപ്പുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട 10 ലക്ഷം രൂപ തിരികെ പിടിക്കുന്നതിനായിരുന്നു മർദനം എന്നാണ് പോലീസ് പറയുന്നത്.
തൃശ്ശൂരിലെ രണ്ടിടങ്ങളിലെത്തിച്ച് അരുണിനെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പണം വാങ്ങിയശേഷം ഇറിഡിയം നൽകാതെ അരുൺ പ്രതികളെ കബളിപ്പിച്ചു. പണം മടക്കി ആവശ്യപ്പെട്ടെങ്കിലും അതും നൽകിയില്ല. ഇതോടെയാണ് അരുണിനെ തന്ത്രപൂർവ്വം പാലിയേക്കരയിലേക്ക് വിളിച്ചു വരുത്തിയത്.
കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന നടൻ സിദ്ധിഖിനെ അറസ്റ്റ് ചെയ്യാൻ വലവിരിച്ച് പോലീസ്. ഇന്നലെ മുതൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് ഏതോ ഒളിസങ്കേതത്തിലേക്ക് മാറിയിരിക്കുകയാണ് സിദ്ധിഖ്. വിമാനത്താവളങ്ങളിൽ അടക്കം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. സിദ്ധിഖ് വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നീക്കം. സിദ്ധിഖിനെ അറസ്റ്റ് ചെയ്യുന്നതിൽ തടസ്സമൊന്നുമില്ലെന്ന് പോലീസ് അറിയിച്ചു. ഇന്നലെ അർദ്ധരാത്രിയിലും കൊച്ചിയിലെ ഹോട്ടലുകളിൽ പരിശോധനകൾ നടന്നു.ആലപ്പുഴ കേന്ദ്രീകരിച്ചും അന്വേഷണം ഉണ്ടായിരുന്നു. ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചാൽ തടസ്സഹർജി നൽകുമെന്ന് അതിജീവിത പറയുന്നു.അതേസമയം ഇന്ന് തിരുവനന്തപുരം കോടതിയിൽ കീഴടങ്ങാനും സിദ്ധിഖ് പദ്ധതി ഇട്ടിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.മുതിർന്ന അഭിഭാഷകരുമായി ഇന്നലെ സിദ്ധിഖിൻ്റെ മകൻ ചർച്ചകൾ നടത്തിയിരുന്നു. സിദ്ധിഖിന്റെ എല്ലാ മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.ഇന്നലെ സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തിരുവനന്തപുരം മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്
ചാത്തന്നൂര്‍: കല്ലുവാതുക്കല്‍ പഞ്ചായത്ത് ഓഫീസില്‍ അഗ്നിബാധ. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പഞ്ചായത്ത് കാര്യാലയം പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ സെര്‍വര്‍ റൂമിന്റെ ഭാഗത്തു നിന്ന് പുക ഉയരുകയായിരുന്നു. ഇന്‍വര്‍ട്ടര്‍ കണക്ഷനുമായി ബന്ധപ്പെട്ട വയറിലുണ്ടായ ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് പുക ഉണ്ടാകാനുള്ള കാരണമെന്നാണ് വിവരം. വൈദ്യുത ഉപകരണങ്ങള്‍ കത്തിനശിച്ചിട്ടുണ്ട്. തുടര്‍ന്ന് ജീവനക്കാരുടെ ഇടപെടലോടെ അപകടം ഒഴിവായി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പരവൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയിരുന്നു. മറ്റു നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലായെന്ന് അധികൃതര്‍ അറിയിച്ചു.
കരുനാഗപ്പള്ളി. മുൻ വിരോധം നിമിത്തം യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പോലീസിന്റെ പിടിയിലായി കല്ലേലിഭാഗം വാഴാലികടവ്, രതീഷ്(34), ശാസ്‌താംകോട്ട പോരുവഴി വള്ളിത്തുണ്ടിൽ വീട്ടിൽ ലിമിൽകുമാർ
(52), എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത് കല്ലേലിഭാഗം സ്വദേശി ബാബു(53) വിനെയാണ് പ്രതികൾ ഉൾപ്പെട്ട സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ബാബുവിൻ്റെ സഹോദരനായ ശ്രീജിത്തും പ്രതിയായ രതീഷും തമ്മിൽ ഉണ്ടായിരുന്ന മുൻ വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത് ശ്രീജിത്തിനെ അന്വേഷിച്ച് കഴിഞ്ഞ വ്യാഴാഴ്‌ച രാത്രി 8.45 മണിയോടെ ശ്രീജിത്തിന്റെ
വീട്ടിൽ എത്തിയ പ്രതികൾ വഴക്കുണ്ടാക്കുന്നത് കണ്ട് ശ്രീജിത്തിൻന്റെ സഹോദരനായ ബാബു ചോദ്യം ചെയ്യാൻ ശ്രമിച്ചതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. ഈ വിരോധത്തിൽ പ്രതികൾ ഉൾപ്പെട്ട അക്രമി സംഘം ബാബുവിനെ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കിക്കൊണ്ട് മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിയും മർദ്ദിച്ചുംപരിക്കേൽപ്പിക്കുകയായിരുന്നു. ഇയാളുടെ പരാതിയിൽ കരുനാഗപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യ്‌ത് നടത്തിയ അന്വേഷണത്തിൽ ഈ സംഘത്തിൽ ഉൾപ്പെട്ട ലിമിൽകുമാറിന്റെ മകൻ മിഥുൻ (20), ശാസ്‌താംകോട്ട ആയ്ക്കുന്നം കിളക്കാട്ടയ്യത്ത് വീട്ടിൽ അനന്തു(27) എന്നിവരെ നേരത്തെതന്നെ പിടികൂടിയിരുന്നു. എന്നാൽ രതീഷും ലിമിൽകുമാറും ഒളിവിൽ പോയതിനാൽ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
കരുനാഗപ്പള്ളി എ.സി.പി അഞ്ജലി ഭാവന ഐ.പി.എസിൻ്റെ നിർദ്ദേശാനു സരണം കരുനാഗപ്പള്ളി ഇൻസ്പെക്‌ടർ ബിജു വിൻ്റെ നേത്യത്വത്തിൽ എസ്.ഐ മാരായ ഷെമീർ, ഷാജിമോൻ, വേണുഗോപാൽ എസ്.സി.പി.ഒ മാരായ ഹാഷിം, രാജീവ് കുമാർ നൗഫൻജൻ, റഫീക്ക് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.