26.9 C
Kollam
Saturday 27th December, 2025 | 03:59:32 PM
Home Blog Page 2165

കല്ലുവാതുക്കല്‍ പഞ്ചായത്ത് ഓഫീസില്‍ അഗ്നിബാധ

ചാത്തന്നൂര്‍: കല്ലുവാതുക്കല്‍ പഞ്ചായത്ത് ഓഫീസില്‍ അഗ്നിബാധ. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പഞ്ചായത്ത് കാര്യാലയം പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ സെര്‍വര്‍ റൂമിന്റെ ഭാഗത്തു നിന്ന് പുക ഉയരുകയായിരുന്നു. ഇന്‍വര്‍ട്ടര്‍ കണക്ഷനുമായി ബന്ധപ്പെട്ട വയറിലുണ്ടായ ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് പുക ഉണ്ടാകാനുള്ള കാരണമെന്നാണ് വിവരം. വൈദ്യുത ഉപകരണങ്ങള്‍ കത്തിനശിച്ചിട്ടുണ്ട്.
തുടര്‍ന്ന് ജീവനക്കാരുടെ ഇടപെടലോടെ അപകടം ഒഴിവായി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പരവൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയിരുന്നു. മറ്റു നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലായെന്ന് അധികൃതര്‍ അറിയിച്ചു.

മുൻ വിരോധം നിമിത്തം യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ

കരുനാഗപ്പള്ളി. മുൻ വിരോധം നിമിത്തം യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പോലീസിന്റെ പിടിയിലായി കല്ലേലിഭാഗം വാഴാലികടവ്, രതീഷ്(34), ശാസ്‌താംകോട്ട പോരുവഴി വള്ളിത്തുണ്ടിൽ വീട്ടിൽ ലിമിൽകുമാർ

(52), എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത് കല്ലേലിഭാഗം സ്വദേശി ബാബു(53) വിനെയാണ് പ്രതികൾ ഉൾപ്പെട്ട സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ബാബുവിൻ്റെ സഹോദരനായ ശ്രീജിത്തും പ്രതിയായ രതീഷും തമ്മിൽ ഉണ്ടായിരുന്ന മുൻ വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത് ശ്രീജിത്തിനെ അന്വേഷിച്ച് കഴിഞ്ഞ വ്യാഴാഴ്‌ച രാത്രി 8.45 മണിയോടെ ശ്രീജിത്തിന്റെ

വീട്ടിൽ എത്തിയ പ്രതികൾ വഴക്കുണ്ടാക്കുന്നത് കണ്ട് ശ്രീജിത്തിൻന്റെ സഹോദരനായ ബാബു ചോദ്യം ചെയ്യാൻ ശ്രമിച്ചതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. ഈ വിരോധത്തിൽ പ്രതികൾ ഉൾപ്പെട്ട അക്രമി സംഘം ബാബുവിനെ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കിക്കൊണ്ട് മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിയും മർദ്ദിച്ചുംപരിക്കേൽപ്പിക്കുകയായിരുന്നു. ഇയാളുടെ പരാതിയിൽ കരുനാഗപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യ്‌ത് നടത്തിയ അന്വേഷണത്തിൽ ഈ സംഘത്തിൽ ഉൾപ്പെട്ട ലിമിൽകുമാറിന്റെ മകൻ മിഥുൻ (20), ശാസ്‌താംകോട്ട ആയ്ക്കുന്നം കിളക്കാട്ടയ്യത്ത് വീട്ടിൽ അനന്തു(27) എന്നിവരെ നേരത്തെതന്നെ പിടികൂടിയിരുന്നു. എന്നാൽ രതീഷും ലിമിൽകുമാറും ഒളിവിൽ പോയതിനാൽ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

കരുനാഗപ്പള്ളി എ.സി.പി അഞ്ജലി ഭാവന ഐ.പി.എസിൻ്റെ നിർദ്ദേശാനു സരണം കരുനാഗപ്പള്ളി ഇൻസ്പെക്‌ടർ ബിജു വിൻ്റെ നേത്യത്വത്തിൽ എസ്.ഐ മാരായ ഷെമീർ, ഷാജിമോൻ, വേണുഗോപാൽ എസ്.സി.പി.ഒ മാരായ ഹാഷിം, രാജീവ് കുമാർ നൗഫൻജൻ, റഫീക്ക് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

കെ.എം. ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസ്; വിചാരണ ഡിസംബര്‍ 2 മുതല്‍

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ ഡിസംബര്‍ രണ്ടു മുതല്‍ 18 വരെ നടക്കും. 95 സാക്ഷികളെയാണ് വിസ്തരിക്കുക. രണ്ടു ഘട്ടങ്ങളിലായാണ് വിചാരണ. തിരുവനന്തപുരം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ഒന്നാംഘട്ട വിചാരണ ഡിസംബര്‍ രണ്ടുമുതല്‍ ആരംഭിക്കും. അന്വേഷണ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ രണ്ടാം ഘട്ടത്തിലാണ് വിസ്തരിക്കുക. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 279, 201, 304, മോട്ടര്‍ വകുപ്പ് നിയമം 184 എന്നിവ അനുസരിച്ചാണ് വിചാരണ പരിഗണിക്കുക.
2019 ഓഗസ്റ്റ് മൂന്നിന് വെളുപ്പിന് ഒരു മണിക്കാണ് ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ച കാര്‍ ഇടിച്ച് ബഷീര്‍ മരിച്ചത്. ശ്രീറാം നേരിട്ട് കഴിഞ്ഞ തവണ കോടതിയില്‍ ഹാജരായി കുറ്റം നിഷേധിച്ചിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ റെക്സ് ഹാജരാകും.

ദേശീയപാതയിൽ അപകടഭീഷണി ഉയർത്തി കടപുഴയിലെ കൊടുംവളവ്

ശാസ്താംകോട്ട:കൊല്ലം – തേനി ദേശീയപാതയിലെ പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്തിലെ കടപുഴ ഭാഗത്തെ റോഡിനോട് ചേർന്നുള്ള കാട് അപകട ഭീഷണിയാകുന്നു.ഈ ഭാഗം കൊടും വളവാണ്.ഇവിടെയുള്ള ഉപരികുന്നിനെ ചുറ്റിയാണ് റോഡ് കടന്ന് പോകുന്നത്.ഭരണിക്കാവ് ഭാഗത്തു നിന്നും കുണ്ടറയിലേക്ക് പോകുമ്പോൾ കുന്നിനോട് ചേർന്നുള്ള ഭാഗമാണ് കാട് കയറി കിടക്കുന്നത്.സ്ഥല സൂചികകളും ഇൻ്റർലോക്ക് ഉപയോഗിച്ച് നിർമ്മിച്ച നടപ്പാതയും വരെ കാടുകയറി കിടക്കുകയാണ്.ഇത് മൂലം കാൽനടയാത്രക്കാർ റോഡിലേക്ക് കയറി നടക്കേണ്ടി വരികയും വളവ് തിരിഞ്ഞു വരുന്ന വാഹനങ്ങളിലെ യാത്രക്കാർക്ക് കാൽ നടയാത്രികരെ കാണാൻ കഴിയാതെ അപകടം ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.ദേശീയപാത ആയതിനാൽ നിമിഷം പ്രതി നിരവധി വാഹനങ്ങളാണ് കടന്ന് പോകുന്നത്.മെച്ചപ്പെട്ട രീതിയിൽ റോഡ് നിർമ്മിച്ചിട്ടുള്ളതിനാൽ വാഹനങ്ങൾ അമിതമായ വേഗതയിലുമാണ് സഞ്ചരിക്കുന്നത്.ഇത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു.ദേശീയപാത അതോറിട്ടിയാണ് കാട് വെട്ടി തെളിക്കേണ്ടത്.മുൻപ് ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചോ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചോ കാട് വെട്ടി തെളിക്കാൻ കഴിയുമായിരുന്നു.എന്നാൽ ഇപ്പോൾ അതിന് കഴിയാത്തതിനാൽ ഓരോ ദിവസവും കാട് റോഡിലേക്ക് വളർന്ന് ഇറങ്ങുകയാണ്.

കുഞ്ഞു മോളുടെ വസതി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി സന്ദർശിച്ചു

ശാസ്താംകോട്ട : മൈനാഗപ്പള്ളി ആനൂർ കാവിൽ അപകടത്തിൽ
കൊല്ലപ്പെട്ട കുഞ്ഞു മോളുടെ വസതി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി സന്ദർശിച്ചു.പരിക്കു പറ്റിയ അനുജത്തി ഫൗസിയയേയും കുഞ്ഞു മോളുടെ ഭർത്താവ് നൗഷാദിനേയും മക്കളെയും മന്ത്രി ആശ്വസിപ്പിച്ചു. മന്ത്രിയോടൊപ്പം സി പി ഐ നേതാക്കളായ കെ ദിലീപ്, എം.വിജയകൃഷ്ണൻ, അബ്ദുൾ റഷീദ്, എം അബ്ദുൾ സലീം എന്നിവർ മന്ത്രിയെ അനുഗമിച്ചു.

യുവാവിനെ അക്രമിച്ച് പരിക്കേല്‍പ്പിച്ചു; പ്രതികള്‍ പിടിയില്‍

കരുനാഗപ്പള്ളി: മുന്‍വിരോധത്താല്‍ യുവാവിനെ അക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പോലീസിന്റെ പിടിയിലായി. കല്ലേലിഭാഗം വാഴാലികടവ് രതീഷ് (34), ശാസ്താംകോട്ട പോരുവഴി വള്ളിത്തുണ്ടില്‍ വീട്ടില്‍ ലിമില്‍കുമാര്‍ (52) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കല്ലേലിഭാഗം സ്വദേശി ബാബു (53) വിനെയാണ് സംഘം അക്രമിച്ച് പരിക്കേല്‍പ്പിച്ചത്.
ബാബുവിന്റെ സഹോദരനായ ശ്രീജിത്തും പ്രതിയായ രതീഷും തമ്മില്‍ ഉണ്ടായിരുന്ന മുന്‍വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്. ശ്രീജിത്തിനെ അന്വേഷിച്ച് കഴിഞ്ഞ വ്യാഴാഴ്ച രാത്രി വീട്ടിലെത്തിയ പ്രതികള്‍ വഴക്കുണ്ടാക്കുന്നത് കണ്ട് സഹോദരന്‍ ബാബു ചോദ്യം ചെയ്യാന്‍ ശ്രമിച്ചതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. ബാബുവിനെ പ്രതികള്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിയും മര്‍ദ്ദിച്ചും പരിക്കേല്‍പ്പിക്കുകയായിരുന്നു.
ബാബുവിന്റെ പരാതിയില്‍ കരുനാഗപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യ്ത് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. സംഘത്തിലെ മിഥുന്‍ (20), ശാസ്താംകോട്ട ആയ്ക്കുന്നം കിളക്കാട്ടയ്യത്ത് വീട്ടില്‍ അനന്തു (27) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. എന്നാല്‍ രതീഷും ലിമില്‍കുമാറും ഒളിവില്‍ പോയതിനാല്‍ പിടികൂടാനായില്ല. ഇവര്‍ക്കായുള്ള തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഇവര്‍ പോലിസിന്റെ പിടിയിലാകുന്നത്.

ഇ-ചെല്ലാന്‍ മെഗാ അദാലത്ത്

കൊല്ലം: കൊല്ലം സിറ്റി ജില്ലാ പോലീസും മോട്ടോര്‍ വാഹന വകുപ്പും (എന്‍ഫോഴ്സ്മെന്റ്റ് വിഭാഗം) ചേര്‍ന്ന് ഇ-ചെല്ലാന്‍ മെഗാ അദാലത്ത് സംഘടിപ്പിക്കും. കേരള പോലീസും മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പും ഇ-ചെല്ലാന്‍ മുഖേന നല്‍കിയിട്ടുള്ള ട്രാഫിക് ഫൈനുകളില്‍ 2021 വര്‍ഷം മുതല്‍ യഥാസമയം പിഴ അടക്കാന്‍ സാധിക്കാത്തതും നിലവില്‍ കോടതിയിലുള്ളതുമായ ചെല്ലാനുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള എല്ലാ ചെല്ലാനുകളും പിഴയൊടുക്കി തുടര്‍ നടപടികളില്‍ നിന്ന് ഒഴിവാകാന്‍ അദാലത്ത് പ്രയോജനപ്പെടുത്താം.
26, 27, 28 തീയതികളില്‍ സംഘടിപ്പിച്ച അദാലത്തില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ സിറ്റി ജില്ലാ പൊലിസ് കാര്യാലയത്തില്‍ സജ്ജീകരിച്ച കൗണ്ടറില്‍ നേരിട്ടെത്തി ഓണ്‍ലൈനായി പിഴ ഒടുക്കാവുന്നതാണ്. അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് – 9497930916 (പോലീസ്), 0474 2993335 (എംവിഡി) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

വെസ്റ്റ്കല്ലട ഫ്ലോട്ടിങ് സോളാർ പ്രൊജക്ട് നിർമ്മാണ ഉത്ഘാടനം ഉടൻ

പടിഞ്ഞാറേകല്ലട . വെസ്റ്റ്കല്ലട ഫ്ലോട്ടിങ് സോളാർ പ്രൊജക്ട് നിർമ്മാണ ഉത്ഘാടനം ഉടൻ. 50മെഗാവാട്ട് വൈദുതി ഉത്പാദിപ്പിക്കുന്ന വെസ്റ്റ്കല്ലട സോളാർ പ്രോജെക്ടിന്റെ എല്ലാനടപടികളും പൂർത്തികരിച്ച് നിർമാണ ഉത്ഘാടനത്തിലേക്ക് കടക്കുകയാണ്. ഇതിന്റെ ഭാഗമായി നിർമാണ ഏജൻസിയായ എൻ എച്ഛ് പി സി യും ടെൻഡർ ഏറ്റെടുത്തി ട്ടു ള്ള അപ്പോളോ കമ്പനിയും സംയുക്തമായി സർവ്വേ നടപടികൾ ആരംഭിച്ചു. നിർദ്ദിഷ്ട പ്രദേശത്തു സർവ്വേക്ക് തടസ്സമായി സ്ഥാപിച്ചിട്ടുള്ള മീൻ വലകൾ അതിന്റെ ഉടമകൾ മാറ്റിനൽകണമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് ഡോ. സി ഉണ്ണികൃഷ്ണന്‍ അഭ്യർത്ഥിച്ചു

REPRESENTATIONAL PICTURE

ശാസ്താംകോട്ട പൊലീസ് സ്‌റ്റേഷനിലേക്ക് കെ എസ് യു പ്രതിഷേധ മാർച്ച്

ശാസ്താംകോട്ട:ദേവസ്വം ബോർഡ് കോളേജിൽ വിദ്യാർത്ഥികളെ നിരന്തരമായി മർദ്ദിക്കുകയും, കള്ളക്കേസിൽ കുടുക്കുകയും,ഓണാഘോഷം അടക്കമുള്ള പരിപാടികൾ അലങ്കോലപ്പെടുത്തുകയും ചെയ്യുന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.ഫിൽട്ടർ ഹൗസ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം സബ്ബ് ട്രഷറിക്ക് സമീപം ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു.കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.ജെ യദുകൃഷ്ണൻ മാർച്ച് ഉദ്ഘാടനം ചെയ്തു.ദിവസങ്ങൾക്ക് മുമ്പ് കോളേജിൽ സംഘടിപ്പിച്ച ഓണാഘോഷം അലങ്കോലപ്പെടുത്താൻ പ്രിൻസിപ്പാളും എസ്.ഐയും ആസൂത്രിത നീക്കമാണ് നടത്തിയതെന്ന് യദുകൃഷ്ണൻ ആരോപിച്ചു.നിരപരാധികളായ വിദ്യാർത്ഥികളെ മർദ്ദിച്ച് റീലുകൾ സൃഷ്ടിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടാൻ ശാസ്താംകോട്ട എസ്.ഐ നടത്തുന്ന ശ്രമങ്ങൾ അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡൻ്റ് അൻവർ സുൽഫിക്കർ അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗം അമൃതപ്രിയ,ജില്ലാ വൈസ് പ്രസിഡന്റ്‌ ഹരി പുത്തനമ്പലം,
ഡിസിസി ജനറൽ സെക്രട്ടറി ദിനേശ് ബാബു,തുണ്ടിൽ നൗഷാദ്,കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ വൈ.ഷാജഹാൻ,യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ഹാഷിം സുലൈമാൻ,നിയോജകമണ്ഡലം പ്രസിഡന്റ് റിയാസ് പറമ്പിൽ,കെ.എസ്.യു ജില്ലാ ഭാരവാഹികളായ അജ്മൽ ഷാ,ശ്യാം ചവറ,മീനാക്ഷി,അനു.കെ.വൈദ്യൻ, അൻവർ ബിജു,ആസിഫ് ഷാജഹാൻ, അഭിരാം ഗോകുലം,അരവിന്ദ് അനയടി,ജോബിൻ തലച്ചിറ,സൈദു,അജിൻ വാഴൂർ,അരവിന്ദ് ചാത്തന്നൂർ,ആഷിൽ,ജെയ്സൺ തഴവ ,യൂണിറ്റ് പ്രസിഡന്റ്‌ അഭിഷേക് എന്നിവർ പ്രസംഗിച്ചു.

തട്ടിപ്പ്, മെഡിക്കൽ കോളേജുകളിലെ എൻആർഐ ക്വാട്ടക്കെതിരെ സുപ്രീം കോടതി

ന്യൂഡെല്‍ഹി . മെഡിക്കൽ കോളേജുകളിലെ എൻആർഐ ക്വാട്ടക്കെതിരെ സുപ്രീം കോടതി.എൻആർഐ ക്വാട്ട,വിദ്യാഭ്യാസ സംവിധാനത്തോടുള്ള തട്ടിപ്പ് ആണെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ഇത് അവസാനിപ്പിക്കേണ്ടത് ആണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്.

മെഡിക്കൽ കോളേജുകളിലെ എൻആർഐ ക്വാട്ട സമ്പ്രദായം,വിദ്യാഭ്യാസ സംവിധാനത്തോടുള്ള തട്ടിപ്പാണെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.ദോഷകരമായ പ്രത്യാഘാതം ആണ് എൻആർഐ ക്വാട്ട കൊണ്ട് ഉണ്ടാകുന്നത് എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

എൻആർഐ ക്വാട്ടയിൽ പ്രവേശനം ലഭിക്കുന്നവരേക്കാൾ മൂന്ന് ഇരട്ടി മാർക്ക് ഉള്ളവർക്ക് പോലും അഡ്മിഷൻ ലഭിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു

ഇത് അവസാനിപ്പിക്കേണ്ടത് ആണെന്നും കോടതി അഭിപ്രായപെട്ടു.മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിന് എൻആർഐ ക്വാട്ട സംബന്ധിച്ച് പഞ്ചാബ് സർക്കാർ കൊണ്ട് വന്ന പുതിയ വിജ്ഞാപനം പഞ്ചാബ് ഹരിയാന ഹൈക്കോടതി റദ്ദാക്കിയിരുന്നു.

വിദേശത്ത് ഉളള ഇന്ത്യക്കാരുടെ ബന്ധുക്കൾക്കും എൻആർഐ ക്വാട്ടയിൽ പ്രവേശനം നൽകാം എന്നാണ് പുതിയ വിജ്ഞാപനത്തിൽ പഞ്ചാബ് സർക്കാർ വ്യക്തമാക്കിയിരുന്നത്. ഈ വിജ്ഞാപനം ആണ് പഞ്ചാബ് ഹരിയാന ഹൈക്കോടതി റദ്ദാക്കിയത്.ഹൈക്കോടതിയുടെ നടപടി പൂർണ്ണമായും ശരിയാണെന്ന് സുപ്രിം കോടതി വ്യക്തമാക്കി.