27.8 C
Kollam
Saturday 27th December, 2025 | 12:11:10 PM
Home Blog Page 2163

ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച , എം ആര്‍ അജിത്കുമാറിനെതിരെ അന്വേഷണം

തിരുവനന്തപുരം. ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ എഡിജിപി എം ആര്‍ അജിത്കുമാറിനെതിരെ അന്വേഷണം. പൊലീസ് മേധാവിയും ആര്‍എസ്എസ് നേതാക്കളുമായി നടന്ന ചര്‍ച്ച എതായിരുന്നു, മുഖ്യമന്ത്രിക്കുവേണ്ടിയാണോ അജിത്കുമാര്‍ നേതാക്കളെ കണ്ടത് എന്നിങ്ങനെ നിരവധി ആക്ഷേപങ്ങള്‍ ഉയരുമ്പോഴാണ് അന്വേ,ണമാണ്. അന്വേഷണം സംബന്ധിച്ച് പരമാവധി പിടിച്ചുനിന്നശേഷമാണ് ഇന്ന് ഉത്തരവിറങ്ങിയത്.

കോതപുരം, മാച്ചംമുറ്റത്തു തറയിൽ റോണി റോയ് നിര്യാതയായി

പടിഞ്ഞാറെ കല്ലട. കോതപുരം, മാച്ചംമുറ്റത്തു തറയിൽ, റോയ് ഡാനിയേലിന്‍റെ മകൾ റോണി റോയ്(24) നിര്യാതയായി

സംസ്ക്കാരകർമ്മങ്ങൾ പിന്നീട് നടത്തപ്പെടുന്നതാണ്

സിദ്ദിഖിനെതിരെ തടസഹർജി നൽകാൻ സംസ്ഥാനത്തിന്റെയും തീരുമാനം

പീഡന കേസിൽ ഒളിവിൽ പോയ നടൻ സിദ്ദിഖ് ജാമ്യം തേടി ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. അതിജീവിത സുപ്രീം കോടതിയിൽ തടസഹർജി നൽകിയിട്ടുണ്ട്. സിദ്ദിഖിന്റെ ജാമ്യാപേക്ഷക്കെതിരെ തടസഹർജി നൽകാനാണ് സംസ്ഥാനത്തിന്റെയും തീരുമാനം. സിദ്ദിഖിനെതിരെയുള്ള നിലപാട് സർക്കാർ കർശനമാക്കിയിരിക്കുകയാണ്. സിദ്ദിഖിനെ ഇനിയും അന്വേഷണ സംഘത്തിന് പിടികൂടാൻ സാധിച്ചിട്ടില്ല. ഹോട്ടലുകളിലടക്കം അർധരാത്രിയും പരിശോധന തുടരുകയായിരുന്നു.

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വൻ മുന്നേറ്റം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വൻ മുന്നേറ്റം. കഴിഞ്ഞ ദിവസം ആദ്യമായി 56,000 തൊട്ട സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. 480 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,480 രൂപയായി. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. 7060 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മൂന്നാഴ്ചയ്ക്കിടെ ഏകദേശം 3000ലധികം രൂപയാണ് വര്‍ധിച്ചത്.

കടപ്പ മീനത്തതിൽ വീട്ടിൽ പി അരവിന്ദാക്ഷൻ പിള്ള നിര്യാതനായി

മൈനാഗപ്പള്ളി . കടപ്പ മീനത്തതിൽ വീട്ടിൽ പി അരവിന്ദാക്ഷൻ പിള്ള (65)നിര്യാതനായി.സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ ലേണേഴ്സ് അധ്യാപകനായിരുന്നു. സംസ്കാര ചടങ്ങുകൾ പിന്നീട്

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് അദാലത്ത് കൊല്ലത്ത്


എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ മേഖലാ കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ നിധി ആപ്‌കെ നികത് അദാലത്ത് സെപ്തംബര്‍ 27 -ന് രാവിലെ ഒമ്പത് മുതല്‍ ഒന്ന് വരെ കൊല്ലം ആശ്രാമം ഇ.എസ്.ഐ ഡിസ്‌പെന്‍സറിയില്‍ ഇ. പി. എഫ്. ഓ-യും, ഇ. എസ്. ഐ. സി-യും സംയുക്തമായി നടത്തും. പരാതി പരിഹരിക്കല്‍, പി .എഫ് -ല്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍, ഇ.പി.എഫ്.ഒ -യുടെ പുതിയ പദ്ധതികള്‍ എന്നിവ വ്യക്തമാക്കും. തൊഴിലുടമകള്‍, പി എഫ് അംഗങ്ങള്‍, പി എഫ് പെന്‍ഷന്‍ വാങ്ങുന്നവര്‍ തുടങ്ങിയവര്‍ക്ക് സംശയങ്ങളും പരാതികളും പരിഹരിക്കുന്നതിനായി പങ്കെടുക്കാം. ഫോണ്‍ 0474 2767645, 2751872.

കൗണ്‍സിലര്‍ നിയമനം

കൊല്ലം.ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കൗണ്‍സിലര്‍ നിയമനം നടത്തും. യോഗ്യത: സാമൂഹ്യസേവനം/സോഷ്യോളജി/സൈക്കോളജി/പൊതുജനാരോഗ്യം/കൗണ്‍സിലിംഗ് എന്നിവയിലുള്ള ബിരുദം അല്ലെങ്കില്‍ കൗണ്‍സിലിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ പിജി ഡിപ്ലോമ, സര്‍ക്കാര്‍ മേഖലയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം, സ്ത്രീകളുടെയും കുട്ടികളുടെയും വികസന മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. കമ്പ്യൂട്ടര്‍ പരിജ്ഞാനം. പ്രായപരിധി: 40. യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഒക്‌ടോബര്‍ മൂന്നിനകം ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ കാര്യാലയം, മൂന്നാം നില, സിവില്‍ സ്റ്റേഷന്‍, കൊല്ലം-691013, ഫോണ്‍-0474 2791597 വിലാസത്തില്‍ ലഭിക്കണം.

അപേക്ഷ ക്ഷണിച്ചു
മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ.ടി.ഐ യില്‍ 2024 പരിശീലന വര്‍ഷത്തിലേക്ക് വിവിധ ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി ഇല്ല. അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് , അപേക്ഷ ഫീസ് (100 രൂപ ) സഹിതം സെപ്റ്റംബര്‍ 30നകം അപേക്ഷിക്കണം . ഫോണ്‍: 0474 2793714.

അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാര്‍ സഹകരണ വകുപ്പ് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കില്‍ ആന്റ് നോളേജ് ഡവലപ്പ്‌മെന്റ് സെന്ററിന്റെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ സെന്ററുകളില്‍ എസ്.എസ്.എല്‍.സി പാസ് ആയവര്‍ക്ക് ആറുമാസം ദൈര്‍ഘ്യമുള്ള ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്‌സിംഗ് അസിസ്റ്റന്റ്) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.ഫോണ്‍ :9496244701.

അഭിമുഖം ഇന്ന് ( സെപ്തംബര്‍ 25ന്)
ചാത്തന്നൂര്‍ ഐ ടി ഐ യില്‍ ഡ്രസ്സ് മേക്കിങ് ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് ഈഴവ/ബില്ലവ/തീയ്യ വിഭാഗത്തില്‍ നിന്നും നിയമനം നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും/ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡ്രസ്സ് മേക്കിങ്/ഗാര്‍മെന്റ് ഫാബ്രിക്കേറ്റിംഗ് ടെക്‌നോളജി /കോസ്റ്റൂം ടെക്‌നോളജി വിഷയത്തിലെ ബിരുദവും പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ അപ്പാരല്‍ ടെക്‌നോളജി വിഷയത്തിലെ ഡിഗ്രിയും പ്രവര്‍ത്തി പരിചയവും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം സെപ്തംബര്‍ 25 രാവിലെ 10ന് ഐ.ടി.ഐയില്‍ ഹാജരാകണം. ഫോണ്‍: 0474 2594579.

ചിത്രരചനാ മത്സരം ഇന്ന് തട്ടാമല വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍


കൊല്ലം.ശുചിത്വ മിഷന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി തട്ടാമല വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സെപ്റ്റംബര്‍ 25ന് ഉച്ചയ്ക്ക് രണ്ടിന് ചിത്രരചനാ മത്സരം സംഘടിപ്പിക്കും. ജില്ലാതലത്തില്‍ എല്‍.പി/യു.പി, എച്ച്.എസ്/എച്ച്.എസ്.എസ് വിഭാഗങ്ങളിലായി മത്സരം നടത്തുന്നത്. സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡും ചിത്രരചനയ്ക്കാവശ്യമായ സാമഗ്രികളും സഹിതം എത്തണം. വരയ്ക്കുന്നതിനാവശ്യമായ ഡ്രോയിങ് പേപ്പര്‍ മത്സരവേദിയില്‍ നല്‍കും. പാഴ്വസ്തുക്കള്‍ ഉറവിടത്തില്‍ തരംതിരിക്കുക, ജൈവമാലിന്യം സ്വന്തം നിലയില്‍ സംസ്‌കരിക്കുക, അജൈവമാലിന്യം ഹരിതകര്‍മ്മസേനക്ക് കൈമാറുക, ഹരിതചട്ടം പാലിച്ച മാലിന്യോല്പാദനം കുറയ്ക്കുക അതുവഴി നമ്മുടെ പരിസരവും ജലാശയങ്ങളും മനോഹരമായി നിലനിര്‍ത്തുക എന്നീ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാവണം രചന. എല്‍.പി/യു.പി വിഭാഗത്തിന് ക്രയോണ്‍, എച്ച്.എസ്/ എച്ച്.എസ്.എസ് വിഭാഗങ്ങള്‍ക്ക് വാട്ടര്‍ കളര്‍ എന്നിവയാണ് ചിത്രരചനയ്ക്കായി ഉപയോഗിക്കേണ്ടത്.
ജില്ലാ തലത്തില്‍ ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ സെപ്റ്റംബര്‍ 30ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. സംസ്ഥാനതലത്തില്‍ ഓരോ വിഭാഗത്തിലെയും മത്സരവിജയികള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും മൊമെന്റോയും എല്‍.പി/യു.പി വിഭാഗം ഒന്നും, രണ്ടും, മുന്നും സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് യഥാക്രമം 4000, 2500, 1500 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസ് നല്‍കും. സംസ്ഥാന തലത്തില്‍ ഓരോ ജില്ലയില്‍ നിന്നും ഒരു മത്സരാര്‍ഥിക്ക് 1000 രൂപ വീതം പ്രോത്സാഹന സമ്മാനവും നല്‍കും.
എച്ച്.എസ്/എച്ച്.എസ്.എസ് വിഭാഗം രണ്ടും, മുന്നും സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് യഥാക്രമം 5000, 4000, 2500 രൂപയും, പ്രോത്സാഹന സമ്മാനം 1000 രൂപ വീതം നല്‍കും.

ഗതാഗതനിയന്ത്രണം

പുത്തൂര്‍. പഴവറ കല്ലട റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി സെപ്തംബര്‍ 25 മുതല്‍ 10 ദിവസത്തേക്ക് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. പുത്തൂര്‍ നിന്ന് കല്ലടയ്ക്ക് പോകുന്ന വാഹനങ്ങള്‍ പുത്തൂര്‍ ആലക്കല്‍ നിന്ന് തിരിഞ്ഞ് എസ്. എന്‍. പുരം- ഭജനമഠം- ഓതിരമുകള്‍- മൂന്ന് മുക്ക് വഴി കല്ലടയ്ക്കും, കല്ലടയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ മൂന്ന് മുക്കില്‍ നിന്ന് ഓതിരമുകള്‍- ഭജ നമഠം- എസ്.എന്‍ പുരം വഴി പുത്തൂരേക്കും പോകണം.

മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള എയ്ഡഡ് സ്‌കൂളുകള്‍ക്ക് എല്ലാ പിന്തുണയും നല്‍കും : മന്ത്രി വി. ശിവന്‍കുട്ടി

കരുനാഗപ്പള്ളി. ജനകീയ സമിതികള്‍ രൂപീകരിച്ച് സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന എയ്ഡഡ് സ്‌കൂളുകള്‍ക്ക് ആവശ്യമുള്ള പിന്തുണ സര്‍ക്കാര്‍ നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കരുനാഗപ്പള്ളി ബോയ്‌സ് ഹയര്‍സെക്കന്‍ഡറി ആന്‍ഡ് ഗേള്‍സ് ഹൈസ്‌കൂളിന്റെ ബഹുനില കെട്ടിട ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സാമൂഹിക പ്രതിബദ്ധതയോടെ വിദ്യാര്‍ത്ഥികളുടെ പാഠ്യപാഠ്യേതര കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കാന്‍ ഈ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിമര്‍ശനാത്മകമായി ചിന്തിക്കാനും സ്വയം നവീകരിക്കാനും നാളത്തെ വെല്ലുവിളികള്‍ നേരിടാനും യുവമനസ്സുകളെ പരിപോഷിപ്പിക്കുന്നതിനുള്ള പരിപാടികള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ആവശ്യമാണ്. ഇക്കാര്യങ്ങള്‍ പരിഗണിച്ചു കൊണ്ടുള്ള പാഠ്യ രീതിയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. സി ആര്‍ മഹേഷ് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി മുഖ്യാതിഥിയായിരുന്നു.
ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് ചന്ദ്രന്‍ രചന നിര്‍വഹിച്ച സിഗ്‌നേച്ചര്‍ ഗാനം മന്ത്രി പ്രകാശനം ചെയ്തു, വിദ്യാര്‍ത്ഥികള്‍ ആലപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍, തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു..