Home Blog Page 2156

അറയ്ക്കലിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് 15 വയസ്സുകാരന് ദാരുണാന്ത്യം

പെരുമ്പിലാവ്. അറയ്ക്കലിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് 15 വയസ്സുകാരന് ദാരുണാന്ത്യം.ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. പെരുമ്പിലാവ് അറക്കൽ പള്ളിക്ക് സമീപമായിരുന്നു അപകടം. ചാലിശ്ശേരി ആലിക്കൽ സ്വദേശി അതുൽ കൃഷ്ണയാണ് മരിച്ചത്. കുന്നംകുളം മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പെരുമ്പിലാവ് സ്വദേശി ഷാനെ പരിക്കുകളോടെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ന്യൂസ് അറ്റ് നെറ്റ്    BREAKING NEWS

   

2024 സെപ്തംബർ 26 വ്യാഴം 12.10PM

?അർജുൻ്റെ 2 മൊബൈൽ ഫോണുകൾ, ചെരിപ്പ്, മകന് വേണ്ടി വാങ്ങിയ കളിപ്പാട്ടം എന്നിവ ക്യാമ്പി നിൽ നിന്ന് കണ്ടെത്തി.

? അർജുൻ മകന് വേണ്ടി വാങ്ങിയ വെളുത്ത നിറമുള്ള ട്രക്ക് (കളിപ്പാട്ടം) ഉടയാത്ത നിലയിൽ

? പി വി അൻവറിൻ്റെ വാർത്താ സമ്മേളനം വൈകിട്ട് 4.30ന്

?പിവി അൻവർ എം എൽ എ സ്ഥാനം രാജിവെയ്ക്കുമെന്നും, ഇല്ലെന്നും വാർത്തകൾ

? പാർട്ടി നൽകിയ വിലക്കുകൾ മുഖവിലയ്ക്കെടുക്കാതെഅൻവർ മുന്നോട്ട്

ന്യൂസ് അറ്റ് നെറ്റ്BREAKING NEWS

2024 സെപ്തംബർ 26 വ്യാഴം, 11.45 am

?തൃശൂർ പൂര വിവാദം: തുടരന്വേഷണം ക്രൈംബ്രാഞ്ചിന്. ADGP എച്ച് വെങ്കിടേഷിൻ്റെ നേതൃത്വത്തിലായിരിക്കും അന്വേഷണമെന്നും വിവരം

? നിലവിൽ എം ആർ അജിത് കുമാറിന് എതിരെ 4 അന്വേഷണങ്ങൾ.

?അന്വേഷണം പ്രഹസനമെന്ന് പി.വി അൻവർ, ആളെ പറ്റിക്കാനുള്ള ഏർപ്പാടെന്നും അൻവർ

?പൂരം അലങ്കോലപ്പെടുത്താൻ രാഷ്ട്രീയ തീരുമാനമുണ്ടായിട്ടുണ്ടന്ന് സംശയിക്കണമെന്ന് വി എസ് സുനിൽകുമാർ

? സത്യം പുറത്ത് വരണം,പൂരം തകർക്കാൻ ശ്രമിച്ചവരെ പുറത്ത് കൊണ്ട് വരണമെന്നും വിഎസ് സുനിൽകുമാർ

?ജൂഡീഷ്യൽ അന്വേഷണത്തിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്ന് കെ.മുരളീധരൻ

?മുഖ്യമന്ത്രിയുടെ കീഴിലുള്ള ഏജൻസികൾ അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ലെന്നും മുരളീധരൻ

? അർജുൻ്റെ മൃതദേഹം നാളെ സ്വദേശത്ത് എത്തിച്ചേക്കും. ഡിഎൻഎ പരിശോധന ഫലങ്ങൾ വേഗത്തിലാക്കാൻ നിർദ്ദേശം

ന്യൂസ് അറ്റ് നെറ്റ്,                 BIG BREAKING

2024 സെപ്തംബർ 26 വ്യാഴം 11 .10 am

?എഡിജിപിക്കെതിരെ വീണ്ടും അന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി

?തൃശൂർ പൂരം കലക്കൽ എ ഡി ജി പി യുടെ റിപ്പോർട്ട് സർക്കാർ തള്ളി

?തൃശൂർ പൂരം കലക്കലിൽ വീണ്ടും അന്വേഷണം നടത്തും.

?കേസ് ക്രൈംബ്രാഞ്ച് മേധാവി അന്വേഷിക്കും. ഫയലിൽ മുഖ്യമന്ത്രിയുടെ തീരുമാനം ഉടൻ.

ന്യൂസ് അറ്റ് നെറ്റ്     BREAKING NEWS

  

2024 സെപ്തംബർ 26, 10.45 am

? പി വി അൻവർ എം എൽ എ വൈകിട്ട് 5ന് മാധ്യമങ്ങളെ കാണും

? ‘നീതി’യില്ലെങ്കിൽ നീ തീയാവുക എന്നാണല്ലോ എന്ന് അൻവറിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

? അർജുൻ്റെ ലോറി പൂർണ്ണമായും കരയിലേക്ക്കയറ്റി. ക്യാബിനുളളിൽ അസ്ഥികൾ കണ്ടെത്തി

? ലോറിയിൽ നിന്ന് അർജുൻ്റെ വസ്ത്രങ്ങളും കണ്ടെത്തി.

?അർജുൻ്റെ വസ്ത്രങ്ങൾ സഹോദരൻ തിരിച്ചറിഞ്ഞു.

?ബലാത്സംഗ കേസിൽ പ്രതിയാക്കിയത് ശരിയായ അന്വേഷണം കൂടാതെയെന്ന് നടൻ സിദ്ധിഖ്

?തൃശൂർ പെരുമ്പിലാവിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് 15 കാരൻ മരിച്ചു

?കേസ്സിൽ പ്രതി ചേർക്കപ്പെട്ടതുകൊണ്ട് മാത്രം എം മുകേഷ് എംഎൽഎ സ്ഥാനം രാജിവെയ്ക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി.

പി കെ രാജൻ മാസ്റ്ററെ പുറത്താക്കിയ നടപടി,എന്‍സിപിയിൽ പൊട്ടിത്തെറി

തിരുവനന്തപുരം.എന്‍സിപിയിൽ പൊട്ടിത്തെറി. സംസ്ഥാന വൈസ് പ്രസിഡന്‍റ്. പി.കെ. രാജൻ മാസ്റ്ററെ പുറത്താക്കിയ നടപടി പി.സി.ചാക്കോയ്ക്കെതിരെ മന്ത്രി എ .കെ. ശശീന്ദ്രൻ രംഗത്ത്. രാജൻ മാസ്റ്ററെ സസ്പെൻഡ് ചെയ്ത നടപടി പ്രതികാര ബുദ്ധിയെന്ന് ശശീന്ദ്രൻ. പ്രശ്നം കൂടുതൽ വഷളാകുമെന്ന് മുന്നറിയിപ്പ്. പ്രതികാര നടപടികളിൽ നിന്നും പ്രസിഡൻ്റ് പിൻമാറണം.

എന്നാല്‍: എ. കെ.ശശീന്ദ്രൻ്റെ കത്തിന് പി.സി. ചാക്കോയുടെ മറുപടി ഉടനുണ്ടായി
വാട്സപ്പ് ഗ്രൂപ്പിലാണ് മറുപടി. മന്ത്രി ഔദ്യോഗിക ലെറ്റർപാഡ് ദുരുപയോഗം ചെയ്തെന്ന് ആരോപണം. ആരും പാർട്ടിക്ക് മുകളിലല്ല. സംസ്ഥാന അധ്യക്ഷനെതിരെ അടിസ്ഥാനരഹിത ആരോപണമാണ് പി.കെ രാജൻ മാസ്റ്റർ ഉന്നയിച്ചത് നടപടി എടുക്കുക തന്നെ ചെയ്യും. മന്ത്രി പദം തീരുമാനിച്ചത് കേന്ദ്ര നേതൃത്വം. പരസ്യ പ്രതികരണമോ ഗ്രൂപ്പ് യോഗങ്ങളോ പാടില്ലെന്ന് പി സി ചാക്കോയുടെ സന്ദേശം

സുരേഷ് ഗോപി ആംബുലൻസിൽ വന്നതിനെതിരെ പരാതി

തൃശ്ശൂർ.ആംബുലൻസിൽ വന്നതിനെതിരെ പരാതി. തൃശ്ശൂർ പൂരം നിർത്തിവച്ചതിന് പിന്നാലെ സുരേഷ് ഗോപി ആംബുലൻസിൽ വന്നതിനെതിരെ പരാതി. മോട്ടോർ വാഹന വകുപ്പിനും മുഖ്യമന്ത്രിക്കുമാണ് പരാതി നൽകിയത്. അഭിഭാഷകനായ അഡ്വക്കേറ്റ് കെ സന്തോഷ് കുമാറാണ് പരാതിക്കാരൻ

ചികിത്സ സംബന്ധമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ട ആംബുലൻ മറ്റ് ആവശ്യത്തിന് ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. പൂരം നിർത്തിവച്ചതിന് പിന്നാലെ സുരേഷ് ഗോപി ആംബുലൻസിൽ തിരുവമ്പാടിയിലേക്ക് എത്തിയതിന് പിന്നിൽ ദുരൂഹതയുണ്ട് നേരത്തെ ആരോപണം ഉയർന്നിരുന്നു

മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പിന്റെനിയന്ത്രണം നഷ്ടപ്പെട്ടു ,കെ സി രാജൻ

ശാസ്താംകോട്ട: മുഖ്യമന്ത്രി പിണറായിവിജന് ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണം നഷ്ട പെട്ടെന്നും ആർ.എസ്.എസ് നിയന്ത്രണത്തിലാണ് ആഭ്യന്തരവകുപ്പെന്നും യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ അഭിപ്രായപ്പെട്ടു.ആർ.എസ്. എസ് ൽ നിന്നും ആഭ്യന്തരവകുപ്പ് സി.പി.ഐ (എം) ഏറ്റെടുക്കണമെന്നും കെ.സി.രാജൻ ആവശ്യപ്പെട്ടു. മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജി വെയ്ക്കുക പോലീസ്ക്രിമിനൽ കൂട്ട്കെട്ട് അവസാനിപ്പിക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശ്രുർ പൂരം കലക്കിയവർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾഉന്നയിച്ച് കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് പ്രസിഡന്റ് വൈ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ഗോകുലം അനിൽ, മുൻ ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, കല്ലട വിജയൻ കല്ലട രമേശ്,പി. നൂർദീൻ കുട്ടി, തോമസ് വൈദ്യൻ, കല്ലട ഗിരീഷ്, ദിനേശ് ബാബു,രവി മൈനാഗപ്പള്ളി, എബി പാപ്പച്ചൻ ,വർഗ്ഗീസ് തരകൻ, പി.എം. സെയ്ദ് , എം.വൈ. നിസാർ ,ഗോപൻ പെരുവേലിക്കര,വിനോദ് വില്ല്യത്ത്, രാജു ലോറൻസ് ,ഷിബു മൺറോ , സിജു കോശി വൈദ്യൻ, സൈറസ് പോൾ, എം.കെ.സുരേഷ് ബാബു,ചന്ദ്രൻ കല്ലട, എൻ. സോമൻപിള്ള , റഷീദ് ശാസ്താംകോട്ട, ഓമന കുട്ടൻ ഉണ്ണിത്താൻ വിള, വിദ്യാരംഭം ജയകുമാർ , അബ്ദുൽ സലാം പോരുവഴി ,സുരേഷ് ചന്ദ്രൻ , ഹാഷിം സുലൈമാൻ , തടത്തിൽ സലിം,റിയാസ് പറമ്പ്, എസ്.ബീന കുമാരി ,തുടങ്ങിയവർ പ്രസംഗിച്ചു

കടലുണ്ടിയിലെ പതിനഞ്ചുകാരനെ കണ്ടെത്തി,പക്ഷേ വിട്ടുനല്‍കാന്‍ വൈകും

മലപ്പുറം. കടലുണ്ടിയിലെ പതിനഞ്ചുകാരനെ കാണാതായ സംഭവം. കുട്ടിയെ ഗോവയിൽ കണ്ടെത്തിയിട്ടും രക്ഷിതാക്കൾക്ക് വിട്ടുനൽകിയില്ല. കടലുണ്ടി നഗരത്തിലെ റാഹിൽ റഹ്മാന്റെ മകൻ മുഹമ്മദ് സൽമാനെയാണ് (15) ഗോവയിൽ കണ്ടെത്തിയത്. പുതിയ സിഡബ്ള്യു സി കമ്മിറ്റി നിലവിൽ വരാതെ കുട്ടിയെ വിട്ടുനൽകാനാകില്ലന്ന് ഗോവയിലെ അധികൃതർ. പുതിയ കമ്മറ്റി വരാൻ ഒരാഴ്ച്ച സമയമെടുക്കും. കോടതിയെ സമീപിക്കാൻ നിർദേശം. ഇതുവരെ കുട്ടിയെ നേരിട്ട് കണ്ടിട്ടില്ലെന്ന് പിതാവ് റാഹിൽ റഹ്മാൻ. കഴിഞ്ഞ വ്യാഴാഴ്ച്ച ഉച്ചക്ക് ശേഷമായിരുന്നു സൽമാനെ വീട്ടിൽ നിന്നും കാണാതായത്. ഇന്നലെ ഗോവയിൽ കണ്ടെത്തുകയായിരുന്നു

എം എം ലോറൻസിൻ്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിന് വിട്ടുനൽകും,അപ്പീൽ പോകാൻ ആശ

കൊച്ചി. അന്തരിച്ച മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസിൻ്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിൽ വൈദ്യ പഠനത്തിനായി വിട്ടുനൽകും.ഹൈക്കോടതി നിർദേശിച്ച മെഡിക്കൽ കോളജ് പ്രിൻസിപ്പലിൻ്റെ നേതൃത്വത്തിലുള്ള ഉപദേശക സമിതിയുടേതാണ് തീരുമാനം.വിശ്വസനീയമായ സാക്ഷി മൊഴികളാണ് തീരുമാനമെടുക്കാൻ കാരണമെന്ന് പ്രിൻസിപ്പാൾ പ്രതാപ് സോമനാഥൻ വ്യക്തമാക്കി.കളമശ്ശേരി മെഡിക്കൽ കോളജിൽ വെച്ച് നടന്ന ചർച്ചയിൽ മക്കളായ ആശ ലോറൻസ്,സുജാത, എം എൽ സജീവൻ എന്നിവർ ഹാജരായി.സാക്ഷി മൊഴികൾ നൽകിയ ആളുകൾ കള്ളന്മാർ ആണെന്നും ഒരിക്കലും വിശ്വസിക്കരുതെന്നും ആശ ലോറൻസ് പൊട്ടിത്തെറിച്ചു.പ്രിൻസിപ്പാൾ ആരോഗ്യ മന്ത്രിയുടെയും സിപിഎമ്മിൻ്റെയും ഏജൻ്റ് ആയി പ്രവർത്തിക്കുന്നുവെന്നും അവർ പറഞ്ഞു.

അതേ സമയം പ്രിൻസിപ്പാൾ ആശയുടെ അഭിഭാഷകൻ തന്നെ ഭീഷണിപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി കളമശ്ശേരി പോലീസിൽ പരാതി നൽകി.ഉപദേശക സമിതിയുടെ തീരുമാനത്തിനെതിരെ അപ്പീൽ പോകാൻ ആണ് ആശയുടെ തീരുമാനം.ഹൈക്കോടതിയിൽ നീതി ലഭിച്ചില്ലെങ്കിൽ സുപ്രീം കോടതി വരെ പോരാട്ടം തുടരുമെന്നും ആശ ലോറൻസ് പറഞ്ഞു .