Home Blog Page 2147

ന്യൂസ് അറ്റ് നെറ്റ്    BREAKING NEWS 2024

സെപ്തംബർ 27 വെള്ളി 11.45 am

?അൻവർ രാഷ്ട്രീയ കോമാളിയാണെന്നും പ്രസ്ഥാനത്തെ വെല്ലുവിളിച്ചാൽ നേരിടുമെന്നും സി പി എം മലപ്പുറം ജില്ലാ സെക്രട്ടറി

?അൻവറിൻ്റെ യോഗത്തിൽ ആരൊക്കെ ഉണ്ടാകുമെന്ന് നോക്കാമെന്നും അൻവറിൻ്റെ ഗ്രാഫ് പൂജ്യത്തിലേക്ക് പോയതായും ജില്ലാ സെക്രട്ടറി.

?അൻവർ പറഞ്ഞ എല്ലാ കാര്യങ്ങളോടും യോജിപ്പില്ലെന്നും ചില കാര്യങ്ങളിൽ യോജിപ്പുണ്ടെന്നും കെ.റ്റി.ജലീൽ

?471 ദിവസത്തെ ജയിൽവാസത്തിന് ശേഷം തമിഴ്നാട് മുൻ മന്ത്രി സെന്തിൽ ബാലാജി പുറത്തേക്ക്

?നടിയെ ആക്രമിച്ച കേസ്: രണ്ടാം ഘട്ട വിചാരണ നടപടികൾ ഇന്നും തുടങ്ങി

ന്യൂസ് അറ്റ് നെറ്റ്     BREAKING NEWS

2024 സെപ്തംബർ 27 വെള്ളി 10.45 AM

?ഇപ്പോഴും എൽ ഡി എഫിൽ തന്നെയെന്നും കൺവീനർ പറഞ്ഞാൽ പാർലമെൻ്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കുമെന്നും പി വി.അൻവർ

?തെറ്റ് ചൂണ്ടിക്കാട്ടാൻ നേതാക്കൾക്ക് കഴിയുന്നില്ലന്നും സി പി എമ്മിൽ പിണറായിസമാണെന്നും അൻവർ

?ആരോപണങ്ങൾ തുടർന്ന് പി വി അൻവർ, മുഖ്യമന്ത്രിക്ക് കാര്യങ്ങൾ പഠിക്കേണ്ടി വരും’

?മുഖ്യമന്ത്രിക്ക് എതിരായ വിമർശനങ്ങൾക്ക് പിന്നാലെ യോഗം വിളിച്ച് ബി ജെ പി, മുൻ സംസ്ഥാന നേതാക്കൾ ഓൺലൈനായും യോഗത്തിൽ പങ്കെടുക്കും.

?തൃശൂർപൂരം കലക്കൽ ഉൾപ്പെടെ ബി ജെ പി യോഗത്തിൽ ചർച്ചയാകും.

? പി വി അൻവർ പറഞ്ഞ കാര്യങ്ങൾ പ്രസക്തമെന്നും എല്ലാറ്റിൻ്റേയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും രമേശ് ചെന്നിത്തല

തിരുപ്പതി ജില്ലയിൽ പൊതുസമ്മേളനങ്ങൾക്കും ഘോഷയാത്രകൾക്കും നിയന്ത്രണമേർപ്പെടുത്തി പോലീസ്

ഹൈദരാബാദ്.തിരുപ്പതി ജില്ലയിൽ പൊതുസമ്മേളനങ്ങൾക്കും ഘോഷയാത്രകൾക്കും നിയന്ത്രണമേർപ്പെടുത്തി പോലീസ്. തിരുപ്പതി ലഡു വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഒരു മാസത്തേക്കാണ് നിയന്ത്രണം. ഉത്തരവലങ്ങിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കും എന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. ലഡു വിവാദത്തെ തുടർന്ന് ജില്ലയിലെ പല പ്രദേശങ്ങളിലും പ്രതിഷേധം തുടരുകയാണ്. ഞായറാഴ്ച ജഗൻ മോഹൻ റെഡ്‌ഡി തിരുപ്പതി ക്ഷേത്രം സന്ദർശിക്കാൻ എത്തും. എന്നാൽ ഹിന്ദുമതവിശ്വാസി അല്ലാത്ത ജഗൻ തന്റെ മതവിശ്വാസം വ്യക്തമാക്കി പ്രത്യേക അനുമതി വാങ്ങിയ ശേഷം മാത്രമേ ദർശനം നടത്താൻ പാടുള്ളൂ എന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം. ലഡുൽ വിവാദവുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം തുടരുകയാണ്

ഫോണ്‍ ഓണ്‍, സിദ്ദിഖിനെ കണ്ടെത്താന്‍ അന്വേഷണം ഊർജ്ജിതമെന്ന് പൊലീസ്

കൊച്ചി. അന്വേഷണം ഊർജ്ജിതം എന്നു പറയുമ്പോഴും സിദ്ദിഖിനെ കണ്ടെത്താൻ കഴിയാതെ പോലീസിന്റെ അന്വേഷണസംഘങ്ങൾ. സിദ്ധിക്കുമായി ബന്ധപ്പെട്ട അടുത്ത വിവരങ്ങൾ അറിയാവുന്നവരെ ചോദ്യം ചെയ്യുകയോ മറ്റു വിവരശേഖരണത്തിന് ശ്രമിക്കാതെയും ആണ് അന്വേഷണസംഘം കൊച്ചിയിൽ സമയം ചിലവഴിക്കുന്നത്. സുപ്രീംകോടതിയിൽ നിന്ന് സിദ്ദിഖിന്റെ കേസിൽ തീരുമാനം വരുന്നതുവരെ നടനെ അറസ്റ്റ് ചെയ്യേണ്ട എന്ന് അന്വേഷണ ത്തിന് ഉന്നതല നിർദ്ദേശം ലഭിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് സിദ്ദിഖ് എവിടെയാണ് ഉള്ളതെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെടുത്തുന്നതിന് വേണ്ടി കഴിഞ്ഞദിവസം ഫോൺ കുറച്ചു സമയത്തേക്ക് ഓൺ ചെയ്തത് എന്നാണ് വിവരം. അന്വേഷണ സംഘത്തിൻറെ നിരീക്ഷണത്തിൽ തന്നെയാണ് സിദ്ദിഖ് ഉള്ളത് എങ്കിലും ഉന്നതല നിർദ്ദേശമാണ് അന്വേഷണ സംഘത്തിന് സിദ്ദിഖിലേക്ക് എത്തുന്നതിന് വിലങ്ങു തടിയാകുന്നത്.

അവഗണനയുടെ അമ്പേറ്റിട്ടും കരടികളി ജീവന്‍വയ്ക്കുന്നു

തേവലക്കര . “രണ്ടാം ലോകമഹായുദ്ധത്തിൻ കാലത്ത് –
ഗംഭീരമായൊരു വൈറസ് വന്നു.
പ്ലേഗെന്ന പേരുള്ള വൈറസ്
നാട്ടിൽ പരന്ന് ലക്ഷങ്ങളെ കൊന്നൊടുക്കി….
താനിന്നെ താനിന്നെ തന്നാനാനി തിനെ
താനിന്നെ താനിന്നെ തന്നാനേ…..

കരളി കളിയേയും കരടിപ്പാട്ടിനെയും നെഞ്ചോട് ചേർത്ത കലാകാരൻ തേവലക്കര അരിനല്ലൂർ കളങ്ങര കിഴക്കതിൽ കളങ്ങര രാഘവൻ (69) എഴുതിയ വരികളാണിത്. ഇത് മാത്രമല്ല ഓഖിദുരന്തം, നിപ്പ വൈറസ്, കൊറോണ , മലനടയിലെ വെടിക്കെട്ടപകടം, ചവറ – ശാസ്താംകോട്ട റോഡ് നിർമ്മാണം തുടങ്ങിയ സമകാലിക സംഭവങ്ങളെ കുറിച്ചും പുരാണ – ഇതിഹാസങ്ങളെ അടിസ്ഥാനമാക്കിയും ബൈബിളിലെ യേശുക്രിസ്തുവിൻ്റെ ജനനം തുടങ്ങിയവയൊക്കെ കുറിച്ച് ഇദ്ദേഹം എഴുതിയ കരടിപ്പാട്ടുകൾ എണ്ണിയാലൊടുങ്ങാത്തവയാണ്.

തൃശൂരിന് പുലികളി എന്ന പോലെ, മലബാറിന് തെയ്യം എന്ന പോലെ ഓണാട്ടുകരയിലെ പ്രത്യേകിച്ചും കൊല്ലം മേഖലയിലെ തനത് കലാരൂപമായിരുന്ന കരടികളിയെ പരിപോഷിപ്പിക്കുന്നതിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും വലിയ പങ്ക് വഹിച്ചു വരുന്ന ആളാണ് ഇദ്ദേഹം. ജന്മി- അടിയാൻ കാലഘട്ടത്തിൽ ജന്മിയുടെ വീട്ടിലേക്ക് കടന്ന് ചെല്ലാനും ജന്മിയെ ആക്ഷേപഹാസ്യത്തിലൂടെ പരിഹസിക്കാനും വേണ്ടി സൃഷ്ടിച്ചതാണ് കരടികളിയെന്ന് ഇദ്ദേഹം പറയുന്നു. നിമിഷ കവി പാലുവേലിൽ വാധ്യാരാണ് കരടികളിയുടെ ഉപജ്ഞാതാവെന്നും കുമ്മി, കുമ്മികുരുട് , അമ്മാന എന്നീ മൂന്ന് രീതികളിലാണ് കരടി പാട്ടെന്നും ഇവിടെ കുമ്മി രീതിയിലാണ് പാടുന്നതെന്നും ഇദ്ദേഹം പറയുന്നു.

ഓണനാളുകളിലെ ഉത്രാടം – തിരുവോണംദിവസങ്ങളിലാണ് കരടികളിയുമായി വീടുകളിലെത്തുന്നത്.കുട്ടിക്കാലത്ത് സ്വദേശമായി അരിനല്ലൂരിൽ കൂട്ടുകാരുമൊത്ത് വീടുവീടാന്തരം കരടികളിയുമായി ഇറങ്ങിയതിൻ്റെ ആർജ്ജവത്തിൽ നിന്നാണ് പിന്നീട് ഇദ്ദേഹം കരടികളിയെ ഗൗരവമായി സമീപിച്ചത്. കഴിഞ്ഞ 50 വർഷത്തിലധികമായി ഇദ്ദേഹം ഈ കലാരൂപത്തെ നിലനിറുത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും സജീവമായി പ്രവർത്തിച്ചു വരുന്നു. വലിയ മാടത്തിൽ വിക്രമൻ എന്ന കൂട്ടുകാരനിൽ നിന്നാണ് ഇദ്ദേഹം കരടിപ്പാട്ടുകൾ ഹൃദിസ്ഥമാക്കിയത്. അച്ചൻ വെളുത്തകുഞ്ഞിൽ നിന്നാണ് വിക്രമൻ പാട്ടുകൾ ഹൃദിസ്ഥമാക്കിയത്.
പണ്ട് മുതൽക്കേ നാട്ടിൽ എമ്പാടും എന്ന പോലെ അരിനല്ലൂരിലും കരടികളി സജീവമായിരുന്നു. ഇതിൽ പ്രവർത്തിച്ചിരുന്നവർ പിന്നീട് ഓരോ മേഖലകളിലേക്ക് പോയതോടെ കരടികളി അന്യംനിന്നു പോയിരുന്നു.

2006 ൽ ഒരു പറ്റം ചെറുപ്പക്കാർ അരി നല്ലൂർ ജവഹർ ലൈബ്രറിയുടെ നേതൃത്വത്തിൽ കരടി കളിയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രംഗത്ത് വന്നതോടെ അന്യംനിന്നു പോകുമായിരുന്ന ഈ കലാരൂപത്തിന് പുത്തൻ ഉണർവ് ഉണ്ടായി. അന്ന് കരടിപ്പാട്ടുകൾ മാത്രം ഉൾപ്പെടുത്തി 500 പുസ്തകങ്ങളും 1000 സി.ഡികളും ജവഹർ ലൈബ്രറി സൗജന്യമായി വിതരണം ചെയ്തു. ഇതിൻ്റെ പ്രവർത്തനങ്ങളി രാഘവനായിരുന്നു മുൻപന്തിയിൽ . 40 ൽ അധികം പേർ വരുന്ന കരടി സംഘത്തിലെ പ്രധാനി ഇന്ന് ഇദ്ദേഹമാണ്. ഓണക്കാലത്ത് മൽസരാടിസ്ഥാനത്തിൽ ഇവിടെ കരടികളി സംഘടിപ്പിച്ചു വരുന്നു. ഇതിൻ്റെ ചുവട് പിടിച്ച് ഇപ്പോൾ പല സ്ഥലങ്ങളിലും കരടികളി മൽസരം നടന്നു വരുന്നുണ്ട്. അരിനല്ലൂർകരടികളി സംഘത്തിന് പിന്നീട് ഫോക് ലോർ അംഗീകാരവും നാടൻ കലാരൂപങ്ങളെ പരിപോഷിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ അംഗീകാരവും ലഭിച്ചിരുന്നു.

തിരുവനന്തപുരത്ത് നടക്കുന്ന ഓണാം വാരാഘോഷത്തിലടക്കം നാടിൻ്റെ വിവിധ ഭാഗങ്ങളിൽ ഓണക്കാലത്ത് ഇവർ കരടികളി അവതരിപ്പിച്ചു വരുന്നു. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ കരടികളി സംഘങ്ങൾ രൂപം കൊള്ളുന്നുമുണ്ട്.
പാട്ടുകൾ പഠിക്കാനും പലരും തയ്യാറായി മുന്നോട്ടു വരുന്നും ഉണ്ട്. പ്രാദേശികമായി ഇദ്ദേഹത്തിന് നിരവധി അംഗീകാരം ലഭിക്കുമ്പോഴും സർക്കാർ തലത്തിൽ വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ലന്ന പരിഭവം ഒരു മികച്ച കർഷകൻകൂടിയായ ഇദ്ദേഹത്തിനുണ്ട്

കാഞ്ഞിരത്തും കടവ് മേഖലയില്‍ കൊല്ലം ജില്ലക്കാരും പത്തനംതിട്ടക്കാരും ഒരുപോലെ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്

ശൂരനാട് വടക്ക് . ഇവിടെ ഒരു പാലം വന്നിരുന്നെങ്കിൽ കൊല്ലം ജില്ലക്കാരും പത്തനംതിട്ടക്കാരും ഒരുപോലെ ആഗ്രഹിക്കുന്നു.ശൂരനാട് വടക്ക് കാഞ്ഞിരത്തുംകടവിലെ പാലത്തിന് വേണ്ടിയുള്ള 2 ജില്ലക്കാരുടെ കാത്തിരിപ്പിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ഇപ്പുറത്ത് കൊല്ലം ജില്ലയിലെ ശൂരനാട്. കണ്ണമം പ്രദേശവും അപ്പുറത്ത് പത്തനംതിട്ട ജില്ലയിലെ പള്ളിക്കൽ ഭാഗവുമാണമാണ്. പാലം വന്നാൽ 2 ജില്ലക്കാർക്കും ഏറെ പ്രയോജനമാണ്. കാരണം ശുരനാട്, കണ്ണമം മേഖലയിലുള്ള കുട്ടികൾ ഏറെയും പഠിക്കുന്നത് പത്തനംതിട്ട ജില്ലയിലെ പള്ളിക്കൽ, തെങ്ങമം ഹയർ സെക്കണ്ടറി സ്കൂളുകളിലാണ്. അതുപോലെ പള്ളിക്കൽ ഭാഗത്തുള്ള കുട്ടികൾ ശൂരനാട് ഗവ ഹയർ സെക്കണ്ടറി സ്കൂളിലും പഠിക്കുന്നുണ്ട്. കേവലം അരകിലോമീറ്റർ ദൂരം പോലും ഇല്ലാത്ത സ്കൂളിൽ എത്താൻ ഇപ്പോൾ 5 കിലോമീറ്ററിൽ അധികം ചുറ്റണം.

ശൂരനാട് മേഖലയിലുള്ള വൈദ്യുതി ഉപഭോക്താക്കൾ പള്ളിക്കൽ ഇലക്ട്രിക് സെക്ഷൻ്റെ പരിധിയിൽ ആയതിനാൽ വൈദ്യുത സംബന്ധമായ കാര്യങ്ങൾക്ക് അവിടെ പോകണം അതുപോലെ പത്തനംതിട്ട ജില്ലയിലെ ചെറുകുന്നം, കൈതക്കൽ പ്രദേശത്തുള്ള നിരവധകർഷകരുടെ കൃഷിഭൂമി ഏറ്റവും കൂടുതൽ ഉള്ളത് ഇപ്പുറത്തുമാണ്. ഇവർക്ക് കൃഷി ചെയ്യുന്നതിനും വിളവെടുക്കുന്നതിനും ഒക്കെ കിലോമീറ്ററുകൾ സഞ്ചരിക്കണം. പാലം വന്നാൽ കൊല്ലം ജില്ലക്കാർക്ക് അടൂരിൽ എത്താനും പത്തനംതിട്ടജില്ലക്കാർ ഭരണിക്കാവ്, ശാസ്താംകോട്ട മേഖലയിൽ എത്താനും എളുപ്പമാർഗ്ഗമാണ്.

ബലിതർപ്പണത്തിന് അടക്കം ആയിരക്കണക്കിന് ആളുകൾ എത്തുന്ന വില്ല്യാടസ്വാമി ക്ഷേത്രവും ഇവിടെയാണ്. പാലം വന്നാൽ ക്ഷേത്രത്തിൻ്റെയും പ്രദേശത്തിൻ്റെയും വികസനത്തിനും
കാരണമാകും. ഇവിടെ പാലം ഇല്ലാത്തത് പലപ്പോഴും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. കടവിൽ വെള്ളക്കുറവ് ഉണ്ടന്നധാരണയിൽ പരിചയമില്ലാത്തവരും കുട്ടികളും തോട് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതും അപകടത്തിൽപ്പെടുന്നതും നിത്യ സംഭവമാണ്.
രണ്ട് ജില്ലക്കാരുടെയും നിരന്തര ആവശ്യത്തെ തുടർന്ന് അടൂർ എം.എൽ.എ ചെങ്ങറ സുരേന്ദ്രനും കുന്നത്തൂർ എം.എൽ.എ കോവൂർ കുഞ്ഞുമോനും പ്രത്യേക താല്പര്യം എടുത്ത് വർഷങ്ങൾക്ക് മുമ്പ് സംസ്ഥാന ബഡ്ജറ്റിൽ ഇവിടെ പാലം നിർമ്മാണത്തിന് 4 കോടി രൂപ അനുവദിപ്പിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ മണ്ണ് പരിശോധന നടത്തുകയും പാലത്തിൻ്റെ ഡിസൈൻ പൂർത്തിയാക്കി സർക്കാരിന് സമർപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ പിന്നീട് നടപടികൾ ഒന്നും ഉണ്ടായില്ല. അതുകൊണ്ട് തന്നെ പാലം നിർമ്മാണം അനന്തമായി നീണ്ടു പോവുകയാണ്. പാലത്തിന് വേണ്ടിയുള്ള ജനങ്ങളുടെ കാത്തിരിപ്പും.

ചവറ വികാസിനു പുതിയ കെട്ടിടം,29നു ശിലാസ്ഥാപനം

ചവറ. വികാസ് കലാസാംസ്‌കാരികസമിതിയോടു ചേർന്ന് വികാസ് ലൈബ്രറി യ്ക്കായി വാങ്ങിയ സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിക്കുന്നു.1350 സ്ക്വയർഫീറ്റിൽ നിർമമിക്കുന്ന കെട്ടിടത്തിൽ അത്യാധുനിക സൗകര്യങ്ങളെല്ലാം ഒരുക്കുന്നുണ്ട്.

11000ത്തിലധികം പുസ്‌തകങ്ങളുളള ലൈബ്രറി വികാസിൻ്റെ നിലവിലുളള കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. വായനക്കാരും പുസ്ത‌കം എടുക്കുന്നവരും വളരെയധികം വീർപ്പുമുട്ടുന്ന അവസ്‌ഥയാണ്.വികാസ് അംഗങ്ങൾ സ്വരൂപിച്ച ഫണ്ട് വിനിയോഗിച്ചാണ് 10 സെൻ്റ് സ്ഥലം വാങ്ങിയത്. പുതിയ കെട്ടിടം പണിയുനനതിന 25 ലക്ഷം രൂപ ഡോ.സുജിത് വിജയൻപിളള എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും അനുവദിച്ചു. ബാക്കി വേണ്ടി വരുന്ന തുക വികാസ് കണ്ടെത്തും.

29 ഞായറാഴ്‌ച വൈകിട്ട് 3.30ന കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ഡോ.സുജിത് വിജയൻപിളള എം.എൽ.എ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സി.പി.സുധീഷ്‌കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ജെ.ആർ.സുരേഷ്‌കുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.രതീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വസന്തകുമാർ, ഒ.വിനോദ് എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് വികാസ് ഭാരവാഹികൾ അറിയിച്ചു.

അർജുൻ്റെ ഭൗതികാവശിഷ്ടം നാട്ടിലെത്തിക്കുന്നത് വൈകും

അംഗോള. ഷിരൂരിൽ തിരച്ചിലിനൊടുവിൽ കണ്ടെത്തിയ അർജുൻ്റെ മൃതദേഹത്തിൻ്റെ ഡിഎന്‍എ പരിശോധനാ ഫലം ഇന്ന് വന്നേക്കില്ല . പരമാവധി നാളെ ഫലം ലഭ്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ജില്ലാ ഭരണകൂടത്തിൽ നിന്ന് ലഭിക്കുന്ന സൂചന . സാമ്പിൾ മംലാപുരത്തെ ലാബിൽ എത്തിക്കുന്നതിൽ വന്ന താമസമാണ് ഫലം വൈകാൻ കാരണം. പോസ്റ്റ് മോർട്ടം നടപടി പൂർത്തിയാക്കിയിട്ടുണ്ട്. ഡിഎന്‍എ ഫലം ലഭ്യമായാൽ കോഴിക്കോടേക്ക് കൊണ്ടു പോവാനുള്ള സൗകര്യങ്ങളെല്ലാം തയ്യാറാണ്. നാട്ടിലേക്കുള്ള യാത്രയിൽ കർണാടക പൊലീസിൻ്റെ അകമ്പടി ഉണ്ടാവും. മുഴുവൻ ചെലവും വഹിക്കുമെന്ന് കർണാടക സർക്കാരും അറിയിച്ചിട്ടുണ്ട്. അതേസമയം മണ്ണിടിച്ചിലിൽ കാണാതായ ലോകേഷ്, ജഗന്നാഥ് എന്നിവർക്കായുള്ള തിരിച്ചിൽ ഗംഗാവലിപ്പുഴയിൽ ഇന്നും തുടരും.

തൃശൂർ പൂരം കലക്കൽ , സർക്കാരിന്റെ പുതിയ അന്വേഷണം ഇന്ന് പ്രഖ്യാപിചേക്കും

തിരുവനന്തപുരം.തൃശൂർ പൂരം കലക്കൽ വിവാദത്തിൽ സർക്കാരിന്റെ പുതിയ അന്വേഷണം ഇന്ന് പ്രഖ്യാപിചേക്കും. ക്രൈം ബ്രാഞ്ച് മേധാവിയുടെ മേൽനോട്ടത്തിൽ പോലീസ് അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ ആണ് സർക്കാർ ആലോചിക്കുന്നത്. പൂരം കലക്കി എന്ന് ആരോപണത്തിൽ എതിരെ പ്രത്യേക ഡിജിപി തന്നെ അന്വേഷണത്തിനും സാധ്യതയുണ്ട് കഴിഞ്ഞദിവസം എഡിജിപി എംആർ അജിത് കുമാർ നൽകിയ റിപ്പോർട്ട് സർക്കാർ തള്ളിയിരുന്നു. ആഭ്യന്തര സെക്രട്ടറിയാണ് പുതിയ അന്വേഷണത്തിന് സൂചന നൽകിയത്

വെടിനിർത്തൽ നിർദേശം തള്ളി ഇസ്രയേൽ

  • ലെബനനിൽ 21 ദിവസം വെടിനിർത്തൽ വേണമെന്ന ആവശ്യം തള്ളി ഇസ്രയേൽ
  • തലസ്ഥാനമായ ബെയ്റൂത്തിൽ ഉൾപ്പെടെ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ

-ആക്രമണം കടുപ്പിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തിന് നിർദേശം നൽകി.ലെബനനിൽ ഇസ്രയേൽ ആക്രമണത്തിൽ മരണം 700 കടന്നു. വ്യോമാക്രമണത്തിൽ ഡ്രോൺ കമാൻഡർ മുഹമ്മദ് ഹുസൈൻ സുറൂർ കൊല്ലപ്പെട്ടതായി ഹിസ്ബുല്ല സ്ഥിരീകരിച്ചു .