27.4 C
Kollam
Thursday 25th December, 2025 | 04:07:57 PM
Home Blog Page 2140

ഇ-കെ.വൈ.സി അപ്‌ഡേഷന്‍ ഒക്‌ടോബര്‍ ഒന്ന് വരെ

റേഷന്‍ ഗുണഭോക്താക്കളുടെ ഇ-കെ.വൈ.സി അപ്‌ഡേഷന്‍ നടത്തുന്നതിന്റെ ഭാഗമായി എ.എ.വൈ, പി.എച്ച്.എച്ച് (മഞ്ഞ, പിങ്ക്) റേഷന്‍കാര്‍ഡുകളില്‍ ഉള്‍പ്പെട്ട എല്ലാ അംഗങ്ങളും റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുമായി റേഷന്‍ കടകളില്‍ എത്തി ഒക്‌ടോബര്‍ ഒന്നിനകം ഇ-പോസ് മെഷീന്‍ വഴി ആധാര്‍ അപ്‌ഡേഷന്‍ നടത്തണം കിടപ്പുരോഗികള്‍, ശാരീരിക- മാനസിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവരുടെ ഇ-കെ.വൈ.സി അപ്‌ഡേഷന്‍ താമസ സ്ഥലങ്ങളില്‍ എത്തി നടത്തുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുന്നതാണെന്ന് ജില്ലാ സപ്ലൈ ആഫീസര്‍ അറിയിച്ചു.

പശുവിനെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ ഷോക്കേറ്റു; ഒരു കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം

കൊൽക്കത്ത: പശുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം. പറമ്പിൽ നിന്ന് പശുവിനെ തിരികെ കൊണ്ടുവരുന്നതിനിടെ പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചത്. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലാണ് ദാരുണ സംഭവമുണ്ടായത്.

പരേഷ് ദാസ് (60), ഭാര്യ ദിപാലി, മകൻ മിഥുൻ (30), ചെറുമകൻ സുമൻ (2) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് തകിമാരി എന്ന സ്ഥലത്ത് സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

മിഥുൻ പറമ്പിൽ നിന്ന് പശുവിനെ തൊഴുത്തിലേക്ക് കൊണ്ടുവരികയായിരുന്നു, വഴിയിൽ നിറയെ വെള്ളം നിറഞ്ഞിരുന്നു. വൈദ്യുതലൈൻ പൊട്ടി വീണതറിഞ്ഞിരുന്നില്ല. വെള്ളത്തിലാണ്ടുപോയ പശുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മിഥുന് ഷോക്കേറ്റു.

മിഥുൻ നിലവിളിക്കുന്നത് കേട്ട് പരേഷും ദീപാലിയും സുമനെയുമെടുത്ത് ഓടിവരികയായിരുന്നു. വൈദ്യുതാഘാതമേറ്റ് നാലുപേരും തൽക്ഷണം മരിച്ചു. സംഭവം നടക്കുമ്പോൾ മിഥുന്‍റെ ഭാര്യ വീട്ടിലില്ലായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഉടനെ വിവരം പൊലീസിനെയും അഗ്നിശമനസേനയെയും അറിയിച്ചു. നോർത്ത് ബംഗാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

സോഫ കമ്പനിയിൽ തീപിടുത്തം, കാരണം ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം, തീയണച്ചു

പാലക്കാട് : തിരുവേഗപ്പുറ കാരമ്പത്തൂരിൽ സോഫ കമ്പനിയിൽ തീപിടുത്തം. രാവിലെ ആറ് മണിയോടെ സമീപവാസികളാണ് പുക ഉയരുന്നത് ആദ്യം കണ്ടത്. പട്ടാമ്പി ഫയർഫോഴ്സ്എ ത്തി തീ നിയന്ത്രണവിധേയമാക്കി.

സംഭവ സമയത്ത് കെട്ടിടത്തിനുള്ളിൽ ആളുകൾ ആരും ഉണ്ടായിരുന്നില്ല. വലിയ രീതിയിലുള്ള നാശനഷ്ടം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണ്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊപ്പം പൊലീസും സ്ഥലത്തെത്തി.

ഇൻജക്ഷൻ ഓവർഡോസ് കാരണം ഏഴ് വയസ്സുകാരൻ മരിച്ചെന്ന് പരാതി; കുത്തിവയ്പ്പെടുത്തത് ആയുർവേദ ഡോക്ടർ, കേസെടുത്തു

ബെംഗളൂരു: ഇൻജക്ഷൻ ഡോസ് കൂടിപ്പോയതിനാൽ ഏഴ് വയസ്സുകാരൻ മരിച്ചതായി പരാതി. കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിലാണ് സംഭവം. സോനേഷ് എന്ന ഏഴ് വയസ്സുകാരനാണ് മരിച്ചത്. സോനേഷിന്‍റെ അച്ഛൻ അശോകൻ അജ്ജംപുര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് ഡോക്ടർക്കെതിരെ കേസെടുത്തു.

കടുത്ത പനിയെ തുടർന്നാണ് സോനേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുത്തിവെയ്പ്പ് നൽകി ഡോക്ടർ വരുണ്‍ കുട്ടിയെ വീട്ടിലേക്ക് തിരിച്ചയച്ചു. വീട്ടിലെത്തിയപ്പോഴേക്കും സോനേഷിന്‍റെ ശരീരത്തിൽ കുമിളകൾ കണ്ടെത്തി. പിന്നാലെ ശിവമോഗയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

വെള്ളിയാഴ്ചയാണ് കുട്ടിയുടെ മരണം സംഭവിച്ചത്. മരുന്നിന്‍റെ ഡോസ് കൂടിയതാണ് മകന്‍റെ മരണത്തിന് കാരണമെന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ആയുർവേദ ഡോക്ടറാണ് (ബിഎഎംഎസ്) വരുണെന്നും രോഗികൾക്ക് കുത്തിവയ്പ്പ് നൽകാനുള്ള അധികാരമില്ലെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ദി ന്യൂസ് മിനുട്ട് റിപ്പോർട്ട് ചെയ്തു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

കൂത്തുപറമ്പ്: ജീവിക്കുന്ന രക്തസാക്ഷി സഖാവ് പുഷ്പൻ വിടവാങ്ങി

തലശേരി: കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍ വിടവാങ്ങി. മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പുജീവിതത്തിനൊടുവില്‍ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്‍ (54) മരണത്തിന് കീഴടങ്ങി. കോഴിക്കോട് ബേബി മെമ്മോറിയല്‍  ആശുപത്രിയില്‍ മൂന്നരയോടു കൂടിയായിരുന്നു അന്ത്യം. ആഗസ്ത് രണ്ടിന് വൈകിട്ടാണ് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  പിന്നീട് ഹൃദയാഘാതമുണ്ടായതിനെതുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂത്തുപറമ്പില്‍ 1994 നവംബര്‍ 25ന് നടന്ന ഡിവൈഎഫ്‌ഐ സമരത്തിനുനേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ സുഷുമ്നനാഡി തകര്‍ന്ന് ഇരുപത്തിനാലാം വയസില്‍ കിടപ്പിലായതാണ് പുഷ്പന്‍. ചികിത്സയും മരുന്നുമായി വേദനയിലൂടെയുള്ള നിരന്തരയാത്രയായിരുന്നു ജീവിതം.

ന്യൂസ് അറ്റ് നെറ്റ്    BREAKING NEWS

   

2024 സെപ്തംബർ 28 ശനി 2.40 pm

?തോമസ് കെ.തോമസ് മന്ത്രിയാകും. ഏ കെ ശശീ നൊപ്പം ഒക്ടോബർ 3ന് മുഖ്യമന്ത്രിയെ കാണും.

?ശശീന്ദ്രൻ മന്ത്രി സ്ഥാനമൊഴിയാൻ ശരദ് പവാർ നിർദ്ദേശിച്ചതായി എൻസിപി സംസ്ഥാന അദ്ധ്യക്ഷൻ പി സി ചാക്കോ

? ആലപ്പുഴ നെഹ്റു ട്രോഫി ജലമേളയ്ക്ക് ആവേശത്തുടക്കം: ഫൈനൽ മത്സരങ്ങൾ വൈകിട്ട് 5 ഓടെ

ചുണ്ടൻ വള്ളങ്ങളുടെ 5 ഹീറ്റ്സിലായി 19 ചുണ്ടൻ വള്ളങ്ങൾ മത്സരിക്കും.

?ബെയ്റൂട്ടിലെ ആക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസ്സൻ നസറുള്ള കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെട്ടു.
വാർത്ത നിഷേധിച്ച് ഹിസ്ബുള്ള.

എടിഎം കൊള്ളക്കാരുടെ വൈദഗ്ധ്യം വിദേശത്തെ ആധുനിക കൊള്ളസംഘങ്ങളുടേതിന് സമാനം, നമ്മുടെ സംവിധാനങ്ങള്‍ ഇനി പോരാതെ വരും

കൊച്ചി. എടിഎം കൊള്ളക്കാരുടെ വൈദഗ്ധ്യം വിദേശത്തെ കൊള്ളസംഘങ്ങളുടേതിന് സമാനം. മാപ്രാണം, നായ്ക്കനാല്‍, കോലഴി എന്നിവിടങ്ങളിലെ എസ്ബിടി എടിഎം കൗണ്ടറുകളില്‍ കവര്‍ച്ചയ്ക്കെത്തിയ ‘സംഘം’ പ്രായോഗിക പരിശീലനം നേടിയവരെന്ന് പൊലീസ്.

ഉപയോഗശൂന്യമായ എടിഎം ബാങ്കുകളില്‍ നിന്ന് ലേലംവിളിച്ചെടുത്ത് ഹരിയാനയിലെ മേവാത്തില്‍ എത്തിച്ച് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്ത് കൊള്ളസംഘം പരിശീലനം നേടിയിരുന്നെന്നും പൊലീസ് കണ്ടെത്തി.

എല്ലാത്തരം ഗ്യാസ് കട്ടറും ഉപയോഗിച്ച് എടിഎം തകര്‍ക്കാനാവില്ല. ഏറ്റവും പ്രഹരശേഷിയുള്ളതും എളുപ്പം ഉപയോഗിക്കാവുന്നതുമായ ഗ്യാസ് കട്ടര്‍ നേടിയാവും പരിശീലനം നേടതിയതെന്ന് സംശയിക്കുന്നു. പത്തുമിനിറ്റില്‍ ക്യാഷ് ട്രേ പുറത്തെടുക്കാവുന്ന നിലയില്‍ മികവുറ്റ പരിശീലനമാണ് നടത്തിയത്.

23.4 കിലോമീറ്റര്‍ ദൂരപരിധിക്കുള്ളിലെ 3 എടിഎം കൗണ്ടറുകള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്ത് 69 ലക്ഷം രൂപ കവരാന്‍ വേണ്ടി വന്നത് ഒരു മണിക്കൂറും 48 മിനിറ്റും മാത്രമാണ്. മാപ്രാണത്തുനിന്നും നായ്ക്കനാലിലും അവിടെ നിന്ന് കോലാഴിയിലുമെത്തി കവര്‍ച്ച നടത്തിയ ശേഷം ഊടുവഴികളിലൂടെ ദേശീയപാതയോരത്ത് എത്താനും അവിടെ നിര്‍ത്തിയിട്ട കണ്ടെയ്നര്‍ ലോറിയില്‍ കാര്‍ കയറ്റി കടന്നുകളയാനുമുള്ള പദ്ധതിക്ക് പിന്നില്‍ ദിവസങ്ങള്‍ നീണ്ട ആസൂത്രണമുണ്ടെന്നാണ് സൂചന. യാത്രയുടെ റിഹേഴ്സല്‍ നടത്തിയിരിക്കാനുളള സാധ്യതയും പൊലിസ് തള്ളുന്നില്ല.

എടിഎം തകര്‍ക്കാന്‍ പരിശീലനം നേടിയ ഇരുന്നൂറോളം പേരാണ് മേവാത്തി ഗ്യാങ്ങിലുള്ളത്. പത്തുപേരില്‍ താഴെയുള്ള സംഘങ്ങളായി സഞ്ചരിച്ചാണ് കവര്‍ച്ച നടത്തുന്നത്. വ്യവസായ മേഖലകള്‍ ഉള്‍പ്പെടുന്ന മോവാത്തില്‍ നിന്നും ദക്ഷിണേന്ത്യയിലേക്കടക്കം ഒട്ടേറെ ട്രക്കുകള്‍ ദിനംപ്രതി സഞ്ചരിക്കുന്നുണ്ട്. ഇവ മിക്കപ്പോഴും മടങ്ങുന്നത് കാലിയായിട്ടാണ്. ഇത്തരം ട്രക്കുകളുടെ ഡ്രൈവര്‍മാരുമായി മേവാത്തി ഗ്യാങ്ങിന് അടുത്ത ബന്ധവും ഉണ്ട്.

മോഷ്ടിച്ച കാറുകളിലാണ് ഇവര്‍ എടിഎം കവര്‍ച്ചയ്ക്ക് ഇറങ്ങുക. മേവാത്തില്‍ നിന്നുള്ള ട്രക്ക് ഈ സമയത്ത് മേഖയലിലുണ്ടെങ്കില്‍ കാത്തുനില്‍ക്കേണ്ട സ്ഥലവും സമയവും ഡ്രൈവറെ അറിയിക്കും. മോഷണത്തിനുശേഷം പറഞ്ഞ സ്ഥലത്തെത്തി കാര്‍ ട്രക്കില്‍ കയറ്റി സ്ഥലം വിടും. കാര്‍ കേന്ദ്രീകരിച്ചാകും പൊലീസ് അന്വേഷണമെന്നതിനാല്‍ പിടിയിലാകാതെ അതിര്‍ത്തി കടക്കും. തോക്കുമായി സഞ്ചരിക്കുന്ന മേവാത്തി ഗ്യാങ് അപകടം മണത്താല്‍ ഇത് ഉപയോഗിക്കാനും മടിക്കില്ല. ഗ്യാങ്ങിന്റെ തലവനായ യൂസഫ് റാഷിദിനെ ഈയിടെയാണ് ഡല്‍ഹി പൊലീസ് പിടികൂടിയത്. തോക്കും നാലുവെടിയുണ്ടകളും ഇയാളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു.

പ്രൊഫഷണല്‍ എടിഎം കൊളളക്കാരായ ഇവര്‍ ബ്രെസ ഗ്യാങ്ങ് എന്നും അറിയിപ്പെടുന്നു. ഹരിയാന- രാജസ്ഥാന്‍ അതിര്‍ത്തിയിലെ മേവാത്തില്‍ നിന്നും രാജ്യമാകെ സഞ്ചരിച്ച് എടിഎം കൗണ്ടറുകളില്‍ നിന്ന് ഇവര്‍ കവര്‍ന്നത് കോടികളാണ്.

ഇത്തരം വിദഗ്ധസംഘങ്ങളെ സാധാരണ സാമ്പ്രദായിക അന്വേഷണത്തിലോ പോരാട്ടത്തിലോ കിട്ടാനിടയില്ലെന്നത് മുന്‍ സംഭവങ്ഹള്‍ തെളിയിക്കുന്നു.ആധുനിക കവര്‍ച്ചക്കാര്‍ക്കെതിരെ പൊലീസ് കൂടുതല്‍ സജ്ജരാകേണ്ടതിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ മലയാളിയുവാവ് മരിച്ചു

ദ്രോണഗിരി. ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ മലയാളിയുവാവ് മരിച്ചു.ഇടുക്കി കമ്പിളികണ്ടം പൂവത്തിങ്കൽ സ്വദേശി അമൽ മോഹൻ ആണ് മരിച്ചത്.
ഗരുഡ് പീക്കിൽ ട്രെക്കി ങ് നടത്തുന്നതിനിടെ യാണ്‌ ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കൾ ബേസ് ക്യാമ്പിൽ എത്തിച്ചു.മൃതദേഹം ഇപ്പോൾ ദ്രോണഗിരി വില്ലേജിൽ ആണ് ഉള്ളത്. മൃതദേഹം തിരികെ എത്തിക്കാൻ സുഹൃത്തുക്കൾ സഹായം തേടി.
കേന്ദ്ര മന്ത്രി ജോർജ് കുര്യന്റെ ഓഫീസും സംസ്ഥാന സർക്കാരും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.കാലാവസ്ഥ അനുകൂലമായാൽ ഉടൻ മൃതദേഹം എയർ ലിഫ്റ്റ് ചെയ്യുമെന്ന് ജില്ല അധികൃതർ അറിയിച്ചു.

ഇ എൻ മോഹൻദാസിന് ആർഎസ്എസ് മനസ്,സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിക്കെതിരെ പി വി അൻവർ

മലപ്പുറം.സിപിഎം പ്രത്യാക്രമണം തുടരുന്നതിനിടെ മലപ്പുറം ജില്ലാ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പി.വി അൻവർ എംഎൽഎ. ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസിന് ആർഎസ്എസ് മനസ്സാണ്. ന്യൂനപക്ഷങ്ങളെ കള്ളക്കേസിൽ കുടുക്കാൻ കൂട്ടുനിന്നു. നാളത്തെ പൊതുസമ്മേളനത്തിൽ തെളിവുകൾ പുറത്തുവിടുമെന്നും അൻവർ പറഞ്ഞു. അതേ സമയം അൻവറിനെതിരായ സിപിഎം പ്രകടനത്തിലെ ഭീഷണി മുദ്രാവാക്യത്തെ സിപിഐ തള്ളി.

പി വി അൻവർമായുള്ള ബന്ധം പാർട്ടി ഉപേക്ഷിച്ചതോടെ മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് രൂക്ഷ പ്രതികരണം അൻവർ നെതിരെ നടത്തിയിരുന്നു. ഇതാണ് അൻവറിനെ ചൊടിപ്പിച്ചത്. മോഹൻദാസിന് മുസ്ലിം വിരോധമാണ്. ആർഎസ്എസിന് വേണ്ടി രാപ്പകൽ പണിയെടുക്കുകയാണ്. ആർഎസ്എസ് ബന്ധം കാരണം ഒരു ജില്ലാ സെക്രട്ടറിയേറ്റ് അംഗം സെക്രട്ടറിയെ മർദ്ദിക്കാൻ വരെ തുനിഞ്ഞു. 2021ൽ തന്നെ നിലമ്പൂരിൽ തോൽപ്പിക്കാൻ ശ്രമിച്ചു. തെളിവുകളടക്കം മോഹൻദാസിനെതിരെ നാളെ പൊതുസമ്മേളനത്തിൽ തുറന്നു പറയുമെന്നും അൻവർ ആഞ്ഞടിച്ചു.

ഇന്നലെ അൻവറിനെതിരെ നിലമ്പൂരിൽ നടന്ന സിപിഎം പ്രതിഷേധ പ്രകടനത്തിൽ കൊലവിളി മുദ്രാവാക്യം ഉയർന്നിരുന്നു. ഇതു തള്ളി സിപിഐ രംഗത്തെത്തി. കയ്യും കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ് ശൈലിയല്ലെന്നും ആശയങ്ങളെ എതിർക്കേണ്ടത് ആശയങ്ങൾ കൊണ്ടാകണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

പിവി അൻവറിനെ അനുകൂലിച്ച് നിലമ്പൂർ ജില്ലാ ആശുപത്രിക്ക് സമീപം ഫ്ലക്സുകൾ ഉയർന്നു. ഒരു പറ്റം ആംബുലൻസ് ഡ്രൈവർമാരും ഓട്ടോറിക്ഷ ഡ്രൈവർമാരുമാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

ന്യൂസ് അറ്റ് നെറ്റ്    BREAKING NEWS

    

2024 സെപ്തംബർ 28 ശനി 1.00 PM

?70-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കം. ചെറുവള്ളങ്ങളുടെ മത്സരങ്ങൾ പൂർത്തിയായി.

?ഉച്ചയ്ക്ക് 2 മണിക്ക് ഉദ്ഘാടന സമ്മേളനം, മൂന്നിന് ചുണ്ടൻ വള്ളങ്ങളുടെ മത്സരം തുടങ്ങും.

?ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ വൈകിട്ട് നാല് മുതൽ ആരംഭിക്കും.

?എഡിജിപി – ആർ എസ് എസ് കൂടി കാഴ്ചയിൽ അതൃപ്തി അറിയിച്ച് ഡിവൈഎഫ്ഐ .

?നിയമസഭാ സമ്മേളനം തുടങ്ങും മുമ്പ് തന്നെ എഡിജിപി എം ആർ അജിത്ത് കുമാറിനെ മാറ്റണമെന്ന് സി പി ഐ .

?തന്നെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നതിന് പിന്നിൽ മലപ്പുറത്തെ സംഘ പരിവാർ മനസുള്ള സി പി എം നേതാക്കളെന്ന് പി വി അൻവർ.

? പ്രീയപ്പെട്ട അർജുൻ കണ്ണീരോർമ്മയായി. സംസ്കാര ചടങ്ങുകൾ കോഴിക്കോട് കണ്ണാടിക്കലിലെ ‘അമരാവതി ‘ വീട്ടുവളപ്പിൽ നടന്നു.

? കർണ്ണാടക സർക്കാരിൻ്റെ ധനസഹായമായ 5 ലക്ഷം രൂപ കുടുംബത്തിന് കൈമാറി.