Home Blog Page 2107

വനിതാ ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ ഒൻപതാം പതിപ്പിന് ഇന്ന് യുഎഇയിൽ തുടക്കം

വനിതാ ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ ഒൻപതാം പതിപ്പിന് ഇന്ന് യുഎഇയിൽ തുടക്കം. ബംഗ്ലദേശിലെ ആഭ്യന്തര കലാപത്തെ തുടർന്നാണ് മൽസരം യുഎഇയിലേക്ക് മാറ്റിയത്.
എന്നാൽ ആതിഥേയത്വത്തിനുള്ള അവകാശം ബംഗ്ലാദേശിന് തന്നെയാണ്. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആതിഥേയരായ ബംഗ്ലാദേശും സ്കോട്‌ലൻഡും തമ്മിലാണ് ഉദ്ഘാടന മൽസരം. രണ്ടാം മൽസരത്തിൽ പാക്കിസ്ഥാൻ ശ്രീലങ്കയെ നേരിടും.  വെള്ളിയാഴ്ച ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മൽസരം. ലീഗ് മൽസരങ്ങൾ ടീമിന് കരുത്ത് പകരുന്നതാണെന്നും സമ്മർദ്ദമില്ലാതെ കളിക്കാനാണ് എല്ലാവരോടും പറഞ്ഞിരിക്കുന്നതെന്നും ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ പറഞ്ഞു.  പുരുഷ ടീം ലോക കപ്പ് സ്വന്തമാക്കിയത് ഊർജം പകരുന്നുണ്ടെന്നും ഹർമൻ കൂട്ടിച്ചേർത്തു.

സ്മൃതി മന്ദാന, ഷഫാലി വർമ, എന്നിവ‍കർക്ക് പുറമെ മലയാളികളായ സജന സജീവനും ആശാ ശോഭനയും ടീം ഇന്ത്യയ്ക്ക് കരുത്ത് പകരും. പത്ത് ടീമുകളിൽ ഗ്രൂപ്പ് എയിൽ ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസിലൻഡ്, പാക്കിസ്ഥാൻ, ശ്രീലങ്ക. ഗ്രൂപ്പ് ബിയിൽ ബംഗ്ലാദേശ്, ഇംഗ്ലണ്ട്, സ്കോട്‌ലൻഡ്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്.

സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും

തിരുവനന്തപുരം. സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും.തൃശൂർ പൂരം കലക്കലിലെ അന്വേഷണ റിപ്പോർട്ട്,മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറവുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിലെ പി.ആർ ഇടപെടൽ എന്നിവ മന്ത്രിസഭാ യോഗത്തിൽ ചർച്ചയ്ക്ക് വന്നേക്കും.സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ട് കിട്ടുന്നതിന് പിന്നാലെ,എഡിജിപിക്ക് എതിരായ നടപടി തീരുമാനിക്കും എന്ന നിലപാട് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ ആവർത്തിക്കാനാണ് സാധ്യത.നടപടി വേണമെന്ന നേതൃത്വത്തിന്റെ ആവശ്യം  സി.പി.ഐ മന്ത്രിമാർ മന്ത്രിസഭായോഗത്തിൽ മുന്നോട്ടുവച്ചേക്കും.തൃശൂർ പൂര വിവാദത്തിൽ
ഇന്ന് തുടരന്വേഷണം പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.

സിദ്ദിഖിനെ ഉടൻ ചോദ്യം ചെയ്തേക്കില്ല

കൊച്ചി.നടൻ സിദ്ദിഖിനെ ഉടൻ ചോദ്യം ചെയ്തേക്കില്ല.ചോദ്യം ചെയ്യലിന് തിടുക്കം വേണ്ടെന്ന് പ്രത്യേക അന്വേഷണസംഘം.
വിശദമായ നിയമോപദേശം തേടാൻ തീരുമാനം. ഇപ്പോൾ ചോദ്യം ചെയ്താൽ സുപ്രീംകോടതിയിൽ കേസ് പരിഗണിക്കുമ്പോൾ സിദ്ദിഖിന് അനുകൂലമാകുമെന്ന് വിലയിരുത്തൽ. തെളിവുകൾ എല്ലാം ശേഖരിച്ചശേഷം ചോദ്യം ചെയ്താൽ മതി എന്ന് തീരുമാനം

കേരളത്തില്‍ ആനകളുടെ എണ്ണത്തിൽ വൻ കുറവ്

തിരുവനന്തപുരം. കേരളത്തില്‍ ആനകളുടെ എണ്ണത്തിൽ വൻ കുറവുണ്ടായതായി റിപ്പോർട്ട്.പരിസ്ഥിതി മന്ത്രാലയത്തിൻ്റെ ആന സെൻസസ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആനകളുടെ എണ്ണത്തിൽ 2017 ലെതിനേക്കാൾ2,900 ത്തോളം കുറവുണ്ടായി.
51 ശതമാനമാണ് കുറവ്.

2784 ആനകളാണ് 2022-23 ലെ കണക്ക്‌ അനുസരിച്ചു കേരളത്തിൽ ഉള്ളത്.മധ്യഇന്ത്യ – പശ്ചിമ ഘട്ട മേഖലയിൽ ആനകളുടെ എണ്ണം 40% ത്തോളം കുറഞ്ഞു.ഏറ്റവും കൂടുതൽ കുറവ് ഉണ്ടായത്, പശ്ചിമ ബംഗാൾ, ചത്തിസ്ഗഡ്, ഒഡീഷ സംസ്ഥാനങ്ങളിൽ.

ബൈപാസ്‌ റോഡിൽ സ്ത്രീയുടെ മൃതദേഹം

തിരുവനന്തപുരം. കഴക്കൂട്ടം-  കാരോട് ബൈപ്പാസിൽ അജ്ഞാത മൃതദേഹം .ഉദിയൻകുളങ്ങര പ്ലാമുട്ടുക്കടയിലാണ് റോഡിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത് .പ്രഭാത നടത്തത്തിനു ഇറങ്ങിയവരാണ് മൃതദേഹം കണ്ടത്

കൊലപാതകമാണോ,വാഹനം തട്ടിയുള്ള അപകട മരണമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.പാറശാല പോലീസ് അന്വേഷണം ആരംഭിച്ചു

ന്യൂസ് അറ്റ് നെറ്റ്                  BlG BREAKING പൂരംകലക്കലിൽ തുടരന്വേഷണം

2024 ഒക്ടോബർ 02 ബുധൻ 10.30 PM

?തൃശൂർ പൂരം കലക്കൽ: തുടരന്വേഷണമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

?പ്രത്യേക സംഘം പൂരംകലക്കൽ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

?സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായുള്ള കൂടികാഴ്ചയിലായിരുന്നു ഉറപ്പ് നൽകിയത്.

?ലെബനിലെ കര യുദ്ധം കടുത്തു.എട്ട് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു.

?ഹിസ്ബുല്ലയുമായി നേരിട്ട് ഏറ്റ് മുട്ടി ഇസ്രായേൽ സൈന്യം

? ഇസ്രായേലിൻ്റെ മൂന്ന് ടാങ്കുകൾ തകർത്ത് ഹമാസ്

? ഇന്നലെത്തെ ടെൽ അവീവിലെ ജാഫയിൽ 7 പേർ കൊല്ലപ്പെടുവാനിടയായ സ്ഫോടനത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹമാസ്

? നേതൃമാറ്റത്തിന് പി സി ചാക്കോയ്ക്ക് അധികാരമില്ലെന്ന് എൻസിപി അജിത്ത് പവാർ പക്ഷം

ഒടുവില്‍ ജലീല്‍ മറിഞ്ഞു, സിപിഎമ്മിനൊപ്പം തന്നെ

മലപ്പുറം. സിപിഎം പി വി അൻവർ രാഷ്ട്രീയ ഏറ്റുമുട്ടലിൽ സിപിഎമ്മിന് ഒപ്പം നിന്ന് കെ ടി ജലീൽ. പിവി അൻവറിന്റെ പാർട്ടിയിലേക്കില്ലെന്നും സി.പി. എമ്മിനോട് നന്ദികേട് കാണിക്കില്ലെന്നും വാർത്താ സമ്മേളനത്തിൽ കെ ടി ജലീൽ വ്യക്തമാക്കി. അൻവറിന്റെ പോലീസിനെതിരെയുള്ള ആരോപണങ്ങളിൽ മാത്രം ജലീൽ പിന്തുണ പ്രഖ്യാപിച്ചു.

ഒക്ടോബർ രണ്ടിന് ചിലത് വെളിപ്പെടുത്താനുണ്ടെന്ന മുഖവുരയോടെ ജലീൽ തീർത്ത പുകമറ ജലീൽ തന്നെ നീക്കി. പോലീസിനെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ മാത്രം ചില ശരികൾ ഉണ്ടെന്നും രാഷ്ട്രീയമായി വിയോജിക്കുന്നുവെന്നും കെ ടി ജലീൽ പറഞ്ഞു. സിപിഎം അനുഭാവിയായി അടിയുറച്ചു നിൽക്കും.

സിപിഎം ജില്ലാ സെക്രട്ടറി ആർഎസ്എസുകാരൻ എന്ന അൻവറിന്റെ ആരോപണം ശുദ്ധ അസംബന്ധം. എന്നാൽ അൻവറിന് പിന്നിൽ ജമാഅത്ത് ഇസ്ലാമിയാണെന്ന് അഭിപ്രായമില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പാർട്ടി നിർബന്ധിച്ചാലും ഇനിയില്ല. രാജ്യസഭാ സീറ്റ് അടക്കം ഒരു സ്ഥാനവും വേണ്ട.

അൻവറിനെ പ്രതിരോധിക്കാനായി ഇറങ്ങാൻ വൈകിയോ എന്ന് ചോദ്യത്തിന് ഇതായിരുന്നു മറുപടി.പാർട്ടി ആവശ്യപ്പെട്ടാൽ അൻവറിനെതിരെ പ്രചാരണത്തിന് ഇറങ്ങുമെന്നും പ്രഖ്യാപിച്ചാണ് കെ ടി ജലീൽ വാർത്താസമ്മേളനം അവസാനിപ്പിച്ചത്.

പത്തനാപുരത്ത് പുലിക്കൂട്ടം പരിഭ്രാന്തിയില്‍ നാട്ടുകാര്‍

പത്തനാപുരം. സ്റ്റേറ്റ് ഫാമിംങ്ങ് കോർപറേഷൻറെ ചിതൽവെട്ടി എസറ്റേറ്റിൽ പുലിക്കൂട്ടത്തെ കണ്ടെത്തി.പൊരുന്തക്കുഴി അക്വുഡക്ടിന് മുകളിലായുളള വനത്തോട് ചേർന്ന പാറക്കുട്ടത്തിലാണ് പുലിക്കൂട്ടത്തെ കണ്ടെത്തിയത്.നാട്ടുകാർ പുലിക്കുട്ടികളടക്കമുളളവയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്

പ്രദേശവാസികൾ ജാഗ്രതപാലിക്കണമെന്ന് വനംവകുപ്പ് അധിക്യതർ അറിയിച്ചു.പുലികളെ കണ്ട വാർത്ത പരന്നതോടെ നാട്ടുകാർ പരിഭ്രാന്തിയിലാണ്.

കൊല്ലം-എറണാകുളം പുതിയ സ്പെഷ്യൽ ട്രെയിൻ സർവീസ് വരുന്നു

കൊല്ലം -എറണാകുളം പുതിയ സ്പെഷ്യൽ ട്രെയിൻ സർവീസ് വരുന്നു. തിങ്കള്‍ മുതല്‍ വെള്ളിവരെ ആഴ്ചയില്‍ അഞ്ച് ദിവസമായിരിക്കും ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കുക. ഇതോടെ പാലരുവി, വേണാട് എക്സ്പ്രസ്സുകളിലെ യാത്രാദുരിതത്തിന് അറുതിയാകും. ആദ്യഘട്ടത്തിൽ എറണാകുളം മുതല്‍ കൊല്ലം വരെ, പിന്നീട് പുനലൂരേക്കും നീട്ടും. ഫെയ്‌സ്ബുക്കിലൂടെ കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ആഴ്ചകളില്‍ പാലരുവി വേണാട് എന്നീ ട്രെയിനുകളിലെ യാത്രാദുരിതം സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ വരികയും അടിയന്തിരമായി പുനലൂരിലും എറണാകുളത്തിനും ഇടയില്‍ മെമ്മു സര്‍വീസ് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രി, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരെ ഡല്‍ഹിയില്‍ നേരിട്ട് എത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു ഉറപ്പുവാങ്ങിയിരുന്നെന്നും എംപി വ്യക്തമാക്കി.
ആദ്യഘട്ടത്തില്‍ കൊല്ലത്തിനും എറണാകുളത്തിനും ഇടയില്‍ സ്‌പെഷ്യല്‍ സര്‍വീസായിട്ടാണ് മെമ്മു ഓടുക. പുനലൂര്‍ മുതല്‍ എറണാകുളം വരെയുള്ള റൂട്ടില്‍ പുതിയ റാക്ക് ലഭ്യമാകുന്ന മുറക്ക് സര്‍വീസ് ആരംഭിക്കും. കൊല്ലത്തുനിന്ന് എറണാകുളത്തേക്ക് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ 6.15നും ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ 9.35നുമായിരിക്കും സര്‍വീസ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഉച്ചക്ക് ഒരു മണിക്കും മറ്റ് ദിവസങ്ങളില്‍ രാവിലെ 9.50നുമായിരിക്കും സര്‍വീസ് നടത്തുക.

ഐക്യദാർഢ്യ പ്രതിജ്ഞയും ഗാന്ധിസ്മൃതിസംഗമവും

ശാസ്താംകോട്ട: മഹാത്മാ ഗാന്ധി കോൺഗ്രസ്സ് പ്രസിഡന്റായതിന്റെ 100-ാം മത് വാർഷികവർഷത്തിലെ ഗാന്ധിജയന്തി വിപുലമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി കോൺഗ്രസ്സ്കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി ഭരണിക്കാവ് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചനയും ഐക്യദാർഢ്യ പ്രതിജ്ഞയും ദേശരക്ഷാ സംഗമവും നടത്തി. ശാസ്താംകോട്ടബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. കുന്നത്തൂർബ്ലോക്ക് പ്രസിഡന്റ് കാരക്കാട്ട് അനിൽ അദ്ധ്യക്ഷത വഹിച്ചു.മുൻ ശാസ്താംകോട്ട ബ്ലോക്ക്പ്രസിഡന്റ് തുണ്ടിൽനൗഷാദ് ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലി കൊടുത്തു. തോമസ് വൈദ്യൻ,ആർ. അരവിന്ദാക്ഷൻപിള്ള,
എൻ.സോമൻ പിളള, അജയൻപവിത്രേശ്വരം, സൈറസ് പോൾ, എം.വൈ. നിസാർ ,ഗോപൻ പെരുവേലിക്കര, ചക്കുവള്ളിനസീർ , അബ്ദുൽ സലാം പോരുവഴി ,ഡോ.പി.ആർ. ബിജു, റിയാസ് പറമ്പിൽ ,ഷിഹാബ് മുല്ലപ്പള്ളി, അബ്ദുൽ സത്താർ വട്ടവിള,ബഷീർവരിക്കോലി തുടങ്ങിയവർ പ്രസംഗിച്ചു