കൊല്ലം -എറണാകുളം പുതിയ സ്പെഷ്യൽ ട്രെയിൻ സർവീസ് വരുന്നു. തിങ്കള്‍ മുതല്‍ വെള്ളിവരെ ആഴ്ചയില്‍ അഞ്ച് ദിവസമായിരിക്കും ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കുക. ഇതോടെ പാലരുവി, വേണാട് എക്സ്പ്രസ്സുകളിലെ യാത്രാദുരിതത്തിന് അറുതിയാകും. ആദ്യഘട്ടത്തിൽ എറണാകുളം മുതല്‍ കൊല്ലം വരെ, പിന്നീട് പുനലൂരേക്കും നീട്ടും. ഫെയ്‌സ്ബുക്കിലൂടെ കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ആഴ്ചകളില്‍ പാലരുവി വേണാട് എന്നീ ട്രെയിനുകളിലെ യാത്രാദുരിതം സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ വരികയും അടിയന്തിരമായി പുനലൂരിലും എറണാകുളത്തിനും ഇടയില്‍ മെമ്മു സര്‍വീസ് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രി, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരെ ഡല്‍ഹിയില്‍ നേരിട്ട് എത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു ഉറപ്പുവാങ്ങിയിരുന്നെന്നും എംപി വ്യക്തമാക്കി.
ആദ്യഘട്ടത്തില്‍ കൊല്ലത്തിനും എറണാകുളത്തിനും ഇടയില്‍ സ്‌പെഷ്യല്‍ സര്‍വീസായിട്ടാണ് മെമ്മു ഓടുക. പുനലൂര്‍ മുതല്‍ എറണാകുളം വരെയുള്ള റൂട്ടില്‍ പുതിയ റാക്ക് ലഭ്യമാകുന്ന മുറക്ക് സര്‍വീസ് ആരംഭിക്കും. കൊല്ലത്തുനിന്ന് എറണാകുളത്തേക്ക് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ 6.15നും ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ 9.35നുമായിരിക്കും സര്‍വീസ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഉച്ചക്ക് ഒരു മണിക്കും മറ്റ് ദിവസങ്ങളില്‍ രാവിലെ 9.50നുമായിരിക്കും സര്‍വീസ് നടത്തുക.
കൊല്ലം-എറണാകുളം പുതിയ സ്പെഷ്യൽ ട്രെയിൻ സർവീസ് വരുന്നു
ഐക്യദാർഢ്യ പ്രതിജ്ഞയും ഗാന്ധിസ്മൃതിസംഗമവും
ശാസ്താംകോട്ട: മഹാത്മാ ഗാന്ധി കോൺഗ്രസ്സ് പ്രസിഡന്റായതിന്റെ 100-ാം മത് വാർഷികവർഷത്തിലെ ഗാന്ധിജയന്തി വിപുലമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി കോൺഗ്രസ്സ്കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി ഭരണിക്കാവ് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചനയും ഐക്യദാർഢ്യ പ്രതിജ്ഞയും ദേശരക്ഷാ സംഗമവും നടത്തി. ശാസ്താംകോട്ടബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. കുന്നത്തൂർബ്ലോക്ക് പ്രസിഡന്റ് കാരക്കാട്ട് അനിൽ അദ്ധ്യക്ഷത വഹിച്ചു.മുൻ ശാസ്താംകോട്ട ബ്ലോക്ക്പ്രസിഡന്റ് തുണ്ടിൽനൗഷാദ് ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലി കൊടുത്തു. തോമസ് വൈദ്യൻ,ആർ. അരവിന്ദാക്ഷൻപിള്ള,
എൻ.സോമൻ പിളള, അജയൻപവിത്രേശ്വരം, സൈറസ് പോൾ, എം.വൈ. നിസാർ ,ഗോപൻ പെരുവേലിക്കര, ചക്കുവള്ളിനസീർ , അബ്ദുൽ സലാം പോരുവഴി ,ഡോ.പി.ആർ. ബിജു, റിയാസ് പറമ്പിൽ ,ഷിഹാബ് മുല്ലപ്പള്ളി, അബ്ദുൽ സത്താർ വട്ടവിള,ബഷീർവരിക്കോലി തുടങ്ങിയവർ പ്രസംഗിച്ചു
മണപ്പള്ളി – ആനയടി റോഡിന്റെ ശോചനീയാവസ്ഥ;റോഡിൽ വാഴ നട്ടു പ്രതിഷേധിച്ചു
ആനയടി:മണപ്പള്ളി – ആനയടി റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ശൂരനാട് വടക്ക് മൂന്നാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ വാഴ നട്ടു. കുന്നത്തൂർ നിയോജക മണ്ഡലത്തിലെ ശൂരനാട് വടക്ക് പഞ്ചായത്തിന്റ വടക്കൻ പ്രദേശത്തുകൂടി കടന്നു പോകുന്ന റോഡാണിത്.കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സുജാത രാധാകൃഷ്ണൻ ഉദ്ഘാടാനം ചെയ്തു.
വാർഡ് പ്രസിഡന്റ് ഗംഗാദേവി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എം ബഷീർ,അനിൽ വയ്യങ്കര,യുത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അനന്ദു ആനയടി,രാജൻ പിള്ള, ‘രവികുമാർ, രവീന്ദ്രൻ പിള്ള,ഭാസ്കരപിള്ള,സുഭാഷ് എന്നിവർ സംസാരിച്ചു.
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ;മൈനാഗപ്പള്ളിയിലും പടിഞ്ഞാറെ കല്ലടയിലും തുടക്കമായി
ശാസ്താംകോട്ട:ശുചീത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിച്ച മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ മൈനാഗപ്പള്ളി പഞ്ചായത്തിൽ മൈനാഗപ്പള്ളി ടൗൺ സൗന്ദര്യവത്കരണ പ്രവർത്തനം ആരംഭത്തോടെ ആരംഭിച്ചു.നവംബർ 1ന് ടൗൺ ശുചീകരണം പൂർത്തിയാക്കി നാടിനു സമർപ്പിക്കുമെന്നു യോഗം ഉദ്ഘാടനം ചെയ്ത്കൊണ്ട് പ്രസിഡന്റ് വർഗീസ് തരകൻ പ്രഖ്യാപിച്ചു.വൈസ് പ്രസിഡന്റ് സേതുലക്ഷ്മി അധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷീബ സജു,മെമ്പർമാരായ അജിശ്രീകുട്ടൻ,ബിജുകുമാർ,ലാലി ബാബു,അനന്തുഭാസി,ഷാജി ചിറക്കുമേൽ,പഞ്ചായത്ത് സെക്രട്ടറി ഷാനവാസ്,വിഇഒ മാരായ സുനിത,മായ, ശുചീത്വ മിഷൻ ആർ.പി മിനി, ഐആർറ്റിസി കോർഡിനേറ്റർ മനു, സാക്ഷരത പ്രേരക് ഉഷ കുമാരി,എച്ച്.ഐ ലീജ,തൊഴിലുറപ്പ് എ.ഇ സിജിന, തൊഴിലുറപ്പ് തൊഴിലാളികൾ,ഹരിത കർമസേന അംഗങ്ങൾ, ഗവ.എൽ.വി.എച്ച്.എസ് കടപ്പ സ്കൂളിലെ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്തിൽ മാലിന്യ മുക്ത നവകേരള പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ 14 വാർഡുകളിലും ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി.തുടർന്ന് കടപുഴയിലും, കാരാളിമുക്കിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.കാരാളിമുക്കിൽ പഞ്ചായത്ത്തല ഉത്ഘാടനം പ്രസിഡന്റ് ഡോ.സി.ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു.പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഉഷാലയം ശിവരാജൻ അധ്യക്ഷത വഹിച്ചു.കാരാളിമുക്കിൽ മാസങ്ങളായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി വരുന്ന അബ്ദുൽ റഹിമാനെ പൊന്നാട അണിയിച്ച് ആദരിച്ചു.ക്ഷേമകാര്യ ചെയർമാൻ ജെ.അംബിക കുമാരി, മെമ്പറന്മാരായ റജീല,ലൈലസമദ്,ഓമനക്കുട്ടൻപിള്ള, ആർ.പി ചന്ദ്രൻപിള്ള തുടങ്ങിയവർ സംസാരിച്ചു.
ഗുജറാത്തിലെ ചന്ദങ്കിയെന്നാല്‍ വീടുകളില്‍ ഭക്ഷണം പാചകം ചെയ്യാത്ത ഇന്ത്യന്‍ ഗ്രാമം
ഗാന്ധിനഗര്‍: ഒരാള്‍പോലും സ്വന്തം വീട്ടില്‍ ഭക്ഷണം പാചകം ചെയ്യാത്ത ഒരു ഗ്രാമമുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കുമോ. എന്നാല്‍ വിശ്വസിച്ചേ പറ്റൂ. അതാണ് ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ബെച്ചറാജി താലൂക്കിലെ ചന്ദങ്കി ഗ്രാമം. അടുപ്പെരിയാത്ത ഇന്ത്യന്‍ ഗ്രാമമെന്നാണ് ഇത് അറിയപ്പെടുന്നത്. ഇവിടെ ഒരാള്‍ പോലും വീടുകളില്‍ ഭക്ഷണം പാചകം ചെയ്യുന്നില്ലെന്നതാണ് വസ്തുത.
പാചകം ചെയ്യാതെ ഇവര്‍ എങ്ങനെയാണ് ഭക്ഷണം കഴിക്കുന്നതെന്ന ചോദ്യം സ്വാഭാവികം. എല്ലാവര്‍ക്കുമായി പൊതു അടുക്കളയില്‍നിന്നും ഭക്ഷണം നല്‍കുന്ന രീതിയാണ് ഗ്രാമം അവലംബിച്ചിരിക്കുന്നത്. പ്രതി മാസം 2,000 രൂപ മാത്രമാണ് ഇവിടുത്തെ സാമൂഹിക അടുക്കളയില്‍നിന്നുള്ള ഭക്ഷണത്തിന് ഒരാളില്‍ നിന്നും ഈടാക്കുന്നത്. ഇവര്‍ വ്യക്തിഗത അടുക്കളകള്‍ക്കുപകരം ഒരു കമ്മ്യൂണിറ്റി ഹാളില്‍ ഒത്തുകൂടി ഭക്ഷണം കഴിക്കുകയാണ് ചെയ്യുന്നത്.
ദിനേന രണ്ടുനേരം ഭക്ഷണം വിളമ്പുന്നതാണ് രീതി. പാചകം ചെയ്യാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കി കൊണ്ട്, ഏവര്‍ക്കും രുചികരവും, പോഷകസമൃദ്ധവുമായ ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് ഈ ആശയത്തിനുള്ളത്. ഇവിടെ പരമ്പരാഗത ഗുജറാത്തി വിഭവങ്ങളാണ് വിളമ്പുന്നത്. ഒറ്റയ്ക്കു താമിക്കുന്ന നിരവധി ആളുകള്‍ ഉള്ള ഗ്രാമത്തിലെ ഒരു സുപ്രധാന ഒത്തുചേരല്‍ സ്ഥലമായി കമ്മ്യൂണിറ്റി ഹാള്‍ മാറിയിട്ടുണ്ട്
ഒരു ഗ്രാമം ഒരൊറ്റ അടുക്കള എന്ന ആശയം വളരെ വേഗം ജനപ്രീതി നേടുകയായിരുന്നു. ഗ്രാമവാസികള്‍ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു. ഗ്രാമത്തില്‍ എത്തുന്ന സന്ദര്‍ശകര്‍ക്കും ഇവര്‍ ഭക്ഷണം വിളമ്പുന്നതിനാല്‍ അതിനായി കടകളെ ആശ്രയിക്കേണ്ട ബുദ്ധിമുട്ടും ഒഴിവാകുന്നു.
സ്നേഹനിലയം ഓൾഡ് ഏജ് ഹോമിൽ കോൺഗ്രസ് ഗാന്ധി സ്മൃതിസംഗമവും സ്നേഹവിരുന്നും
മൈനാഗപ്പള്ളി: ഗാന്ധിജയന്തിയോടനുബന്ധിച്ച് കോൺഗ്രസ് മൈനാഗപ്പള്ളി പടിഞ്ഞാറ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തേവലക്കര കാർമേൽ സ്നേഹനിലയം ഓൾഡ് ഏജ് ഹോമിൽ ഗാന്ധി സ്മൃതി സംഗമവും,സ്നേഹവിരുന്നും,ഗാന്ധി അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.മണ്ഡലം പ്രസിഡന്റ് വർഗീസ് തരകൻ അധ്യക്ഷത വഹിച്ചു.സമ്മേളനം ഡിസിസി. ജനറൽ സെക്രട്ടറി രവിമൈനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു.ഡിസിസി.ജനറൽ സെക്രട്ടറി തോമസ് വൈദ്യൻ,നേതാക്കളായ എബി പാപ്പച്ചൻ, ജോൺസൺ വൈദ്യൻ, സുരേഷ് ചാമവിള, ലാലി ബാബു, ഉണ്ണി ഇലവിനാൽ, വി.രാജീവ്, അനിൽ ചന്ദ്രൻ, രാജി രാമചന്ദ്രൻ, തടത്തിൽ സലീം, മഠത്തിൽ സുബൈർ,സജിത്ത് സുശീൽ,അജി ശ്രീക്കുട്ടൻ, ഹരിമോഹൻ, ഉണ്ണി പ്രാർത്ഥന, രാധിക ഓമനക്കുട്ടൻ,ശിവശങ്കരപിള്ള, ശ്രീശൈലം ശിവൻ പിള്ള,ഷൈജു ജോർജ്, നൈനാൻ വൈദ്യൻ,സ്നേഹനിലയം കോ-ഓർഡിനേറ്റർ ഫാ.മനോജ്, അച്ഛൻകുഞ്ഞ്, രാധാ മണി തുടങ്ങിയവർ പ്രസംഗിച്ചു.
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ മൈനാഗപ്പള്ളി പഞ്ചായത്തിൽ ആരംഭിച്ചു
മൈനാഗപ്പള്ളി.ശുചീത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിച്ച മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ പഞ്ചായത്തിൽ മൈനാഗപ്പള്ളി ടൗൺ സൗന്ദര്യവത്കരണ പ്രവർത്തനം ആരംഭത്തോടെ ആരംഭിച്ചു. നവംബർ 1 നു ടൗൺ ശുചീകരണം പൂർത്തിയാക്കി നാടിനു സമർപ്പിക്കുമെന്നു യോഗം ഉദ്ഘാടനം ചെയ്ത്കൊണ്ട് പ്രസിഡന്റ് വർഗീസ് തരകൻ പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റ് സേതുലക്ഷ്മി അധ്യക്ഷത വഹിച്ചു ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷീബ സജു സ്വാഗതം പറഞ്ഞു മെമ്പർമാരായ അജിശ്രീകുട്ടൻ, ബിജുകുമാർ, ലാലി ബാബു അനന്തുഭാസി ഷാജിചിറക്കുമേൽ, പഞ്ചായത്ത് സെക്രട്ടറി ഷാനവാസ് ,veo മാരായ സുനിത, മായ, ശുചീത്വ മിഷൻ rp മിനി, irtc കോർഡിനേറ്റർ മനു, സാക്ഷരത പ്രേരക് ഉഷ കുമാരി, hi ലീജ, തൊഴിലുറപ്പ് Ae സിജിന, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമസേന അംഗങ്ങൾ, ഗവ lvhs കടപ്പ സ്കൂളിലെ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു
സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണം
ശാസ്താംകോട്ട : ഗവ. പ്രീ മെട്രിക്ക് ഹോസ്റ്റൽ ശാസ്താംകോട്ട സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 16 വരെ രണ്ടാഴ്ച നീളുന്ന പ്രവർത്തന ഉൽഘാടനം ഒക്ടോബർ 2 ന് രാവിലെ 8 മണി മുതൽ ഹോസ്റ്റലും പരിസര പ്രദേശങ്ങളും ശുചികരിച്ചു കൊണ്ടാരംഭിച്ചു. ഉച്ചയ്ക്ക് രണ്ടു മണി മുതൽ ശാസ്താംകോട്ട ICDS അഡിഷണലിന്റെ നേതൃത്വത്തിൽ അനീമിയ സ്ക്രീനിംഗ് ടെസ്റ്റ് നടത്തി. ഈ പ്രവർത്തനങ്ങളുടെ ഉൽഘാടനകർമം ബഹു: ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തുണ്ടിൽ നൗഷാദ് നിർവഹിച്ചു പരിപാടികൾക്ക് ആശംസകൾ അർപ്പിച്ചു കൊണ്ട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ശ്രീ രാജീവ് ശാസ്താംകോട്ട ഗവണ്മെന്റ് എച് എസ് എസ് പ്രഥമ അധ്യാപിക സിന്ധു എസ് സി പ്രൊമോർട്ടർ ആതിര ജി കൃഷ്ണൻ ഹോസ്റ്റൽ വാർഡൻ കെ പി പവിത്രൻ ഹോസ്റ്റൽ ജീവനക്കാർ ട്യൂട്ടറൂംമാർ എന്നിവർ പങ്കെടുത്തു
ശാസ്താംകോട്ട ഗവ. ഹയർ സെക്കൻ്ററി സ്കൂള്‍ സ്വഛതാ ഹി സേവ സംഘടിപ്പിച്ചു
ശാസ്താംകോട്ട. ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ എന്‍എസ്എസ്ദിനാചരണത്തോടനുബന്ധിച്ച് സ്വഛതാ ഹി സേവ സംഘടിപ്പിച്ചു. പൊതുവിടങ്ങൾ, ചരിത്രസ്മാരകങ്ങൾ മാർക്കറ്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ്റ്റാൻ്റുകൾ ശുചീകരിക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഇതിനായി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ശാസ്താംകോട്ട ഹോസ്പിറ്റൽ, ബസ് സ്റ്റാൻ്റ്, ഠൗൺ എന്നിവിടങ്ങളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേനയ്ക്ക് കൈമാറി. പ്രസ്തുത ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗീത എസ്, പഞ്ചായത്ത് സെക്രട്ടറി സീമ കെ, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഹരിത മിഷൻ കോ- ഓർഡിനേറ്റർ സൂരജ് എസ്, പ്രോഗ്രാം ഓഫീസർ ഷൈനി പ്രഭാകർ, അധ്യാപകരായ ജയറാം, ലക്ഷ്മി ബി.കെ, ദിപ്തി ജോർജ് എന്നിവർ പങ്കെടുത്തു. തുടർന്ന് NSS വോളൻ്റിയേഴ്സിൻ്റെ ലഹരി വിരുദ്ധ ബോധവൽക്കരണ റാലിയും ഫ്ലാഷ്മോബും ജാഗ്രതാ ജ്യോതിയും സംഘടിപ്പിച്ചു.
വൻ ലഹരി മരുന്ന് വേട്ട; ഡൽഹിയിൽ പിടികൂടിയത് 500 കിലോഗ്രാം കൊക്കെയ്ൻ
ന്യൂ ഡെൽഹി:
ഡൽഹിയിൽ വൻ ലഹരിമരുന്ന് വേട്ട. 2000 കോടി രൂപ വിലവരുന്ന 500 കിലോഗ്രാം കൊക്കെയ്‌നാണ് തലസ്ഥാന നഗരിയിൽ നിന്നും ഡൽഹി പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ലഹരിക്കടത്തിന് പിന്നിൽ അന്താരാഷ്ട്ര മാഫിയ ഉള്ളതായി പോലീസ് അറിയിച്ചു.
ഡൽഹിയുടെ വിവിധ പ്രദേശങ്ങളിൽ വിൽപ്പനക്ക് എത്തിച്ച ലഹരിമരുന്നാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം തിലക് നഗറിൽ നിന്ന് കൊക്കെയ്‌നും ഹെറോയിനുമായി നാല് അഫ്ഗാൻ സ്വദേശികളെ പിടികൂടിയിരുന്നു.






































