25.6 C
Kollam
Thursday 18th December, 2025 | 03:17:47 AM
Home Blog Page 2067

എടയാർ വ്യവസായ മേഖലയിൽ കമ്പനിയിൽ പൊട്ടിത്തെറി, ഒരാൾ മരിച്ചു… 3 പേർക്ക് പരിക്ക്

എടയാർ വ്യവസായ മേഖലയിൽ കമ്പനിയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ഒഡിഷ സ്വദേശിയാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മൃഗക്കൊഴുപ്പ് സംസ്കരിക്കുന്ന കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം.

അപകടം നടന്ന സമയത്ത് ഫാക്ടറിയില്‍ നാലു പേരാണ് ഉണ്ടായിരുന്നത്. നാലുപേരും ഒഡിഷ സ്വദേശികളാണ്. ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തി. പരിക്കേറ്റ മൂന്ന് പേരെയും കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സഹോദയ സ്കൂൾ കോംപ്ലക്സിന്റെ യൂത്ത് ഫെസ്റ്റിവൽ സർഗോത്സവ് 24 തുടങ്ങി

ചാത്തന്നൂർ. കൊല്ലം ജില്ലാ സഹോദയ സ്കൂൾ കോംപ്ലക്സിന്റെ യൂത്ത് ഫെസ്റ്റിവൽ സർഗോത്സവ് 24, ഒന്നാം ഘട്ടം ചാത്തന്നൂർ സൈലോർ സെൻട്രൽ സ്കൂളിൽ ജി.എസ് ജയലാൽ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. ജില്ലാ സഹോദയ പ്രസിഡന്റ് ഡോ. ഡി.പൊന്നച്ചൻ അധ്യക്ഷത വഹിച്ചു. ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രകുമാർ, വരിഞ്ഞം ഗ്രാമപഞ്ചായത്ത് അംഗം സജീവ്കുമാർ, സ്കൂൾ പ്രിൻസിപ്പാൾ കിഷോർ ആന്റണി,അനിൽകുമാർ, ഡോ. സുഷമ മോഹൻ, എസ് ചന്ദ്രകുമാർ, കെ.ജയകുമാർ, ജിജോ ജോർജ്,  യാസ്മിൻ എന്നിവർ പ്രസംഗിച്ചു.
18,19, 20 എന്നീ തീയതികളിൽ കൊട്ടാരക്കര എം ജി എം സെൻട്രൽ സ്കൂളിൽ സ്റ്റേജ് മത്സരങ്ങൾ നടക്കും. 18 ന് രാവിലെ 10ന് ജില്ലാ കളക്ടർ എൻ.ദേവിദാസ് ഐ. എ. എസ്. ഉദ്ഘാടനം ചെയ്യും. വിവിധ മത്സരങ്ങളിലായി മൂവായിരത്തോളം കുട്ടികൾ പങ്കെടുക്കും. 20 ന്  സമാപന ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും

കൊൽക്കത്ത ആർ ജി കോർ മെഡിക്കൽ കോളേജ് സംഭവം, ജൂനിയർ ഡോക്ടര്‍മാര്‍ മരണംവരെ നിരാഹാര സമരം ആരംഭിച്ചു

കൊൽക്കത്ത. ആർ ജി കോർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടർ ബലാൽസംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് ജൂനിയർ ഡോക്ടേഴ്സ്. വാഗ്ദാനങ്ങൾ പാലിക്കാൻ ബംഗാൾ സർക്കാറിന് 24 മണിക്കൂർ സമരപരിധി നൽകി ജൂനിയർ ഡോക്ടേഴ്സ് മരണംവരെ നിരാഹാര സമരം ആരംഭിച്ചു. സർക്കാർ വാക്കു പാലിക്കുന്നതുവരെ സമരത്തിൽ നിന്നും പിന്മാറില്ലെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. സുതാര്യത ഉറപ്പാക്കാൻ സമരപ്പന്തലിൽ സിസിടിവി ക്യാമറകൾ ഘടിപ്പിച്ചു.കൊൽക്കത്തയിലെ ഡോറിന ക്രോസിംഗിൽ ആണ് ഇന്നലെ രാത്രി മുതൽ നിരാഹാര സമരം ആരംഭിച്ചത്.കൊൽക്കത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്നിഗ്ധ ഹസ്ര, തനയ പഞ്ച, അനുസ്തുപ് മുഖോപാധ്യായ, എസ്എസ്കെഎമ്മി ലെ അർണാബ് മുഖോപാധ്യായ, എൻആർഎസ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുലസ്ത ആചാര്യ, കെപിസി മെഡിക്കൽ കോളേജിലെ സയന്തനി ഘോഷ് ഹസ്ര എന്നി 6 മരണം വരെ നിരാഹാര സമരം ആരംഭിച്ചത്.

പി വി അൻവർ എംഎൽഎയുടെ രാഷ്ട്രീയപ്പാർട്ടി പ്രഖ്യാപന പൊതുസമ്മേളനം ഇന്ന്

മലപ്പുറം. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പി വി അൻവർ എംഎൽഎയുടെ രാഷ്ട്രീയപ്പാർട്ടി പ്രഖ്യാപന പൊതുസമ്മേളനം ഇന്ന് നടക്കും. മഞ്ചേരിയിൽ വൈകിട്ട് ആറുമണിക്കാണ് സമ്മേളനം. ഡെമോക്രാറ്റിക് മൂവേമെന്റ് ഓഫ് കേരള എന്നാണ് പാർട്ടിയുടെ പേരെന്നാണ് പുറത്തുവന്ന വിവരം. ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അൻവർ പൊതു സമ്മേളനം നടത്തുന്നത്. തമിഴ്നാട്ടിലെ ഡിഎംകെയുടെ സഖ്യകക്ഷി ആയിട്ടായിരിക്കും പാർട്ടി കേരളത്തിൽ പ്രവർത്തിക്കുക. ഡിഎംകെയുടെ നിരീക്ഷകർ ഇന്ന് പൊതുസമ്മേളനത്തിൽ എത്തും എന്നാണ് കരുതുന്നത്. ശക്തിപ്രകടനം ആക്കി മാറ്റുന്ന ഇന്നത്തെ പൊതുസമ്മേളനത്തിൽ ഒരു ലക്ഷം പേർ പങ്കെടുക്കും എന്നാണ് പി. വി അൻവറിന്റെ അവകാശവാദം.

എഡിജിപി എംആർ അജിത് കുമാറിനെതിരെ ഇന്ന് നടപടിയുണ്ടായേക്കും

തിരുവനന്തപുരം.എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെതിരെ ഇന്ന് നടപടിയുണ്ടായേക്കും.
ആർ.എസ്.എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയത് സർവീസ് ചട്ടലംഘനമാണെന്നും ഇക്കാര്യത്തിൽ ഗുരുതരവീഴ്ച സംഭവിച്ചെന്നും ചൂണ്ടിക്കാട്ടി ഡി.ജി.പി ഷേഖ് ദർവേഷ് സഹേബ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ആഭ്യന്തര സെക്രട്ടറിയുടെ കുറിപ്പോടെ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിയ്ക്ക് മുൻപിലെത്തും.

ഇന്നലെ രാത്രി 8.15 ഓടെ ഡി.ജി.പി നേരിട്ടാണ് 300 പേജുള്ള റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി
ബിശ്വനാഥ് സിൻഹയ്ക്ക് കൈമാറിയത്.
പി.വി അൻവറിന്റെ പരാതിയിലെയും,
ADGP-RSS കൂടിക്കാഴ്ച്ചയിലെയും അന്വേഷണ
വിവരങ്ങൾ ആയിരുന്നു റിപ്പോർട്ടിൽ.
കൂടിക്കാഴ്ച്ച സ്വകാര്യ സന്ദർശനമായിരുന്നുവെന്ന ADGP യുടെ വിശദീകരണം DGP തള്ളി.കൂടിക്കാഴ്ച്ചയിൽ
വീഴ്ചയെന്നു റിപ്പോർട്ടിൽ പരാമർശമുണ്ട്.
ഒദ്യോഗിക വാഹനം അടക്കം ഉപേക്ഷിച്ച് രഹസ്യമായി സന്ദർശിച്ച നടപടിയിൽ ചട്ടലംഘനമുണ്ടായെന്നായിരുന്നു ഡി.ജി.പിയുടെ കണ്ടെത്തൽ.എടവണ്ണ റിദാൻ കൊലപാതക കേസിലെയും,മാമി
തിരോധാന കേസിലും അജിത്കുമാറിന്
പരിക്കില്ല.പക്ഷേ ഈ രണ്ടു കേസുകളിലും
പോലീസ് വീഴ്ച്ച പരിശോധിക്കാൻ
വിശദ അന്വേഷണത്തിന് റിപ്പോർട്ടിൽ ശുപാർശയുണ്ട്.റിപ്പോർട്ടിലെ വിവരങ്ങൾ
പോലീസ് മേധാവി മുഖ്യമന്ത്രിയെ നേരിട്ട് ധരിപ്പിക്കും.നാളെ നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്നതിന് മുമ്പ് റിപ്പോർട്ടിന്മേൽ നടപടിയുണ്ടായേക്കും.

ആസാമിൽ മലയാളി തൊഴിലാളി പുഴയിലേക്ക് ചാടി

ഡിസ്പൂര്‍. ആസാമിൽ മലയാളി തൊഴിലാളി പുഴയിലേക്ക് ചാടി. ആലപ്പുഴ ആര്യാട് സ്വദേശി 51 കാരൻ ടോണിയാണ് പുഴയിലേക്ക് ചാടിയത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. ജങ്കാർ യാത്രയ്ക്കിടയിലാണ് പുഴയിലേക്ക് ചാടിയത്. ആളെ കണ്ടെത്തിയിട്ടില്ല

ആത്മഹത്യ എന്ന് സംശയം. രണ്ടുദിവസങ്ങൾക്കു മുൻപാണ് ആസാമിലേക്ക് പോയത്. ഹൗസ് ബോട്ട് നിർമ്മാണത്തിനായി നാൽവർ സംഘത്തിനൊപ്പം ആണ് പോയത്

പിവി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് ഡിഎംകെ?

മലപ്പുറം. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ). പിവി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പുറത്ത്. പ്രഖ്യാപനം നാളെ മഞ്ചേരിയിൽ നടക്കും. തമിഴ്നാട്ടിലെ ഡിഎംഎകെയുടെ സഖ്യ കക്ഷിയായി കേരളത്തിൽ പ്രവർത്തിക്കുമെന്ന് സൂചന. രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ച് പിവി അന്‍വര്‍ തമിഴ്നാട്ടില്‍ പോയി ഡിഎംകെ നേതാക്കളെ കണ്ടശേഷമാണ് പാര്‍ട്ടിക്ക് പേരു കണ്ടെത്തുന്നത്.

അൻവറിന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ലീഗിനെ ബാധിക്കുന്ന വിഷയമല്ലെന്ന് കെ എം ഷാജി

മലപ്പുറം. അൻവറിന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം: അൻവറിന്റെ മാത്രം പ്രശ്നമാണ് ലീഗിനെ ബാധിക്കുന്ന വിഷയമല്ലെന്നും കെ എം ഷാജി പറഞ്ഞു. ലീഗ് കാലങ്ങളായി ഉന്നയിച്ച വിഷയങ്ങളാണ് അൻവർ പറയുന്നത്. യഥാർത്ഥ കള്ളൻ മുഖ്യമന്ത്രിയാണ്. അൻവറിനെ ക്ഷണിക്കുന്നതിനെക്കുറിച്ച്‌ പാർട്ടി നിലപാട് പറയും. ക്ഷണിക്കാനെ പാടില്ല എന്ന് പറയുന്നതല്ല രാഷ്ട്രീയം. ലീഗ് ഗൗരവമായി അത് ചർച്ച ചെയ്തിട്ടില്ല. അൻവർ ഉയർത്തിയ രാഷ്ട്രീയ പ്രശ്നങ്ങളാണ് പ്രധാനം

ലീഗ് അണികൾ എല്ലാവരുടെ പ്രസംഗം കേൾക്കാനുമെത്തും. അതുകൊണ്ട് ലീഗിന് ഒരു കുഴപ്പവും ഉണ്ടാകില്ല. അൻവറിന്റെ പരിപാടിയിൽ ആൾകൂട്ടം പങ്കെടുക്കുന്നത് നിസ്സാരമല്ല. നേതാക്കളുടെ നിലപാടുകൾ പ്രധാനമാണ്. നേതൃത്വം വിലക്കിയതുകൊണ്ടല്ല നിലമ്പൂരിലെ ലീഗ് പരിപാടി ഒഴിവാക്കിയത്. പരിപാടിക്ക് വിളിച്ചാൽ പങ്കെടുമെന്നും ഷാജി പറഞ്ഞു.

മകളും മകനും വളർന്നപ്പോൾ പിണറായി മാറി,കെ സുധാകരന്‍

തിരുവനന്തപുരം.മകളും മകനും വളർന്നപ്പോൾ പിണറായി മാറി, സി. പി എം ബി ജെ പി യും തമ്മിലുള്ള അന്തർ ധാരകാരണമാണ് പിണറായി അറസ്റ്റ് ചെയ്യപ്പെടാത്തത്. സ്വപ്ന സുരേഷ് പറഞ്ഞതാണ് സ്വർണ്ണ കടത്തിൽ പിണറായിയുടെ പേര്
എന്നിട്ടും പിണറായി കേന്ദ്രം അറസ്റ്റ് ചെയ്തില്ല. കെ. സുരേന്ദ്രനെ പിണറായി സഹായിക്കുകയാണ് അതാണ് സ്വർണ്ണ കടത്ത് കേസിൽ അയാളെ അറസ്റ്റ് ചെയ്യാത്തത്. ബി.ജെ.പി ഗവൺമെൻ്റ് പിണറായിയെ ദ്രോഹിക്കാനില്ല.

മകളുടെ മാസപടി വിവാദം. കോടിക്കണക്കിന് രൂപയാണ് മകളുടെ കമ്പനിക്ക് കരിമണൽ കമ്പനി നൽകിയത്. കെ സുധാകരൻ. മഞ്ചേശ്വരം കോഴക്കേസ്. ബിജെപി സിപിഎം അഡ്ജസ്റ്റ്മെൻറ്. കൊടകര കുഴപ്പണ കേസിലും ഇരു പാർട്ടികളും തമ്മിൽ ധാരണ. പിണറായി ആദ്യം മത്സരിച്ച 1970 മുതൽ ആ ബന്ധമുണ്ട്. കെ മുരളീധരൻ മോശം സ്ഥാനാർത്ഥി ആയിരുന്നില്ല. തൃശ്ശൂരിൽ സിപിഎം ആർക്ക് വോട്ട് ചെയ്തുവെന്ന് ഉള്ളു തുറന്നു പറയണം. സിപിഎം വോട്ട് ബിജെപിക്ക് പോയെന്ന് നേരത്തെ അറിയാമായിരുന്നു

ചേലക്കരയിലും പാലക്കാടും സർപ്രൈസ് സ്ഥാനാർത്ഥികൾ ഉണ്ടാകുമെന്ന് സുധാകരൻ. പാലക്കാട് യുവ സ്ഥാനാർത്ഥിക്കുള്ള സാധ്യത തള്ളിക്കളയാൻ ആകില്ലെന്ന് കെ സുധാകരൻ. ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ആത്മവിശ്വാസം ഉണ്ട്

ബാർ ഹോട്ടലിലെ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു

ഒറ്റപ്പാലം. ബാർ ഹോട്ടലിലെ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. സംഭവത്തിൽ 4 പേർ അറസ്റ്റിൽ. തോട്ടക്കര പറയങ്കണ്ടത്തിൽ 56 കാരനായ മജീദിന് കുത്തേറ്റ കേസിലാണ് അറസ്റ്റ്. എസ് ആർകെ നഗർ പൂവത്തിങ്കൽ സക്കീർ ഹുസൈൻ(47), കണ്ണിയംപുറം പാറയ്ക്കൽ അബ്ബാസ്(43), പനമണ്ണയിൽ വാടകയ്ക്കു താമസിക്കുന്ന പാലക്കാട് പട്ടാണിതെരുവിൽ ഷബീർ(40), അലിലക്കിടി പയ്യപ്പാട്ടിൽ നിഷിൽ(45) എന്നിവരെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതികളെ അതി സാഹസികമായാണ് പിടി കൂടിയത്. വയറ്റിൽ 4 കുത്തുകളറ്റ മജീദ് കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. വധശ്രമത്തിനാണ് ഇവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു നഗരത്തിലെ ബാർ ഹോട്ടലിൽ സംഭവം നടക്കുന്നത്