വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ വയറ്റില്‍ നിന്ന് 2 കിലോ മുടി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. സുഭാഷ് നഗറിലെ കര്‍ഗൈനയില്‍ നിന്നുള്ള 21കാരിയുടെ വയറ്റിലാണ് 2 കിലോ മുടി കണ്ടെത്തിയത്. യുവതിക്ക് കഴിഞ്ഞ 5 വര്‍ഷത്തോളമായി കടുത്ത വയറുവേദനയുണ്ട്.
പല ഡോക്ടര്‍മാരെയും മാറി മാറി കാണിച്ചെങ്കിലും വയറുവേദന കുറഞ്ഞില്ല. ഒടുവില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴാണ് സിടി സ്‌കാന്‍ ചെയ്യാന്‍ നിര്‍ദേശിച്ചത്. അങ്ങനെയാണ് വയറ്റില്‍ മുടിക്കെട്ടുള്ളതായി കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് വയറ്റില്‍ മുടി എങ്ങനെയെത്തിയെന്ന് അറിവുണ്ടായിരുന്നില്ല. പെണ്‍കുട്ടിയുമായി സംസാരിച്ചപ്പോഴാണ് കഴിഞ്ഞ 16 വര്‍ഷമായി രഹസ്യമായി മുടി തിന്നാറുണ്ടെന്ന് സമ്മതിച്ചത്. ട്രൈക്കോഫാഗിയ എന്നു പറയുന്ന അവസ്ഥയാണ് കുട്ടിക്ക് ഉണ്ടായിരുന്നതെന്നും ഭാവിയില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ കൗണ്‍സിലിങ് നല്‍കിയിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. നിലവില്‍ പെണ്‍കുട്ടി പൂര്‍ണ ആരോഗ്യവതിയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. സ്വന്തം മുടിയിഴകള്‍ കഴിക്കുന്ന മാനസികാവസ്ഥയാണ് ട്രൈക്കോഫാഗിയ. ഇതിലൂടെ രോഗിക്ക് ഭക്ഷണം പോലും കഴിക്കാന്‍ പറ്റാതെ വരുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നു.
സ്വന്തം മുടിയിഴകള്‍ കഴിക്കുന്ന മാനസികാവസ്ഥ…യുവതിയുടെ വയറ്റില്‍ നിന്ന് 2 കിലോ മുടി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
ഫാക്ടറിയില്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന 1800 കോടി വിലമതിക്കുന്ന മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു
ഫാക്ടറിയില്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന 1800 കോടി വിലമതിക്കുന്ന മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു. മധ്യപ്രദേശിലെ ഭോപ്പാലില്‍ ഒരു ഫാക്ടറിയില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ഗുജറാത്തിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് മയക്കുമരുന്ന് രാജ്യത്ത് എത്തുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.
ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ്, ചർച്ചയില്‍ സ്ഥാനാര്‍ഥികള്‍ ആരൊക്കെ
പാലക്കാട്. ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ചർച്ച സജീവമാക്കി രാഷ്ട്രീയ പാർട്ടികൾ. പാലക്കാട് കെ മുരളീധരൻ, രാഹുൽ മാങ്കൂട്ടത്തിൽ, ഡോ. പി സരിൻ എന്നിവരാണ് കോൺഗ്രസിന്റെ സാധ്യതാ പട്ടികയിലുള്ളത്. സിപിഐഎമ്മിൽ വി വസീഫ് പരിഗണനയിൽ. ബിജെപി നേതൃത്വത്തിന്റെ ആലോചനയിൽ പ്രമുഖ നേതാക്കൾക്ക് പുറമെ പൊതുസമ്മതരും. സ്ഥാനാർത്ഥി നിർണയത്തിനായി ബിജെപി പാർലമെന്ററി പാർട്ടി യോഗം ഉടൻ ചേരും.
ഉപ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ലെങ്കിലും മുന്നണികൾ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ സജീവമാക്കി. ഷാഫിക്ക് പകരം
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലെ ഇറക്കാനാണ് കോൺഗ്രസിൽ പൊതുവേയുള്ള ആലോചന. സർപ്രൈസ് സ്ഥാനാർഥിയായി കെ മുരളീധരനെ പരിഗണിക്കാനും സാധ്യതയുണ്ട്.
ജില്ലയിൽ നിന്നുള്ള സ്ഥാനാർഥിയെന്നായാൽ ഡോ പി സരിനെ പരിഗണിക്കും. എ പ്ലസ് മണ്ഡലമായ പാലക്കാട് ബിജെപി പരിഗണിക്കുന്നത് സി കൃഷ്ണകുമാറിനെയാണ്. എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികൾ ജില്ലയ്ക്ക് പുറത്ത് നിന്ന് വമ്പൻ സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചാൽ ബിജെപി സംസ്ഥാന നേതാക്കളെ കളത്തിൽ ഇറക്കും.കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ എന്നീ പേരുകൾ പരിഗണനയിൽ. സിപിഐഎമ്മിൽ വി വസീഫിനാണ് സാധ്യത. ഉപതെരഞ്ഞെടുപ്പുകളെ ഇടത് മുന്നണി നല്ല നിലയിൽ നേരിടുമെന്ന് കൺവീനർ ടി പി രാമകൃഷ്ണൻ.
ചേലക്കര ഉപതെരഞ്ഞെടുപ്പിൽ രമ്യാ ഹരിദാസ് ഉൾപ്പെടെ ആര് മത്സരിച്ചാലും യുഡിഎഫിന് വിജയം ഉറപ്പെന്ന് കോൺഗ്രസ് ചേലക്കര ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് പി എം അനീഷ് പറഞ്ഞു.
ചേലക്കരയിൽ സിപിഎം ൽ നിന്ന് യു ആര്‍ പ്രദീപിനാണ് സാധ്യത.ഡോ ടി എൻ സരസു,രേണു സുരേഷ്, ഷാജിമോൻ വട്ടേക്കാട് എന്നിവരാണ് ബിജെപി പരിഗണനയിൽ. ചേലക്കരയിൽ സർപ്രൈസ് സ്ഥാനാർത്ഥിയായി ഐ എം വിജയനെ കളത്തിലിറക്കാനും ബിജെപി ആലോചിക്കുന്നു. എന്നാൽ ഐഎം വിജയനുമായി ബിജെപി നേതൃത്വം ആശയവിനിമയം നടത്തിയിട്ടില്ല
തിരുവോണം ബമ്പര്‍; നറുക്കെടുപ്പിന് മൂന്ന് ദിവസം ബാക്കിനില്‍ക്കെ വില്‍പ്പന 66 ലക്ഷത്തിലേക്ക്
സംസ്ഥാന ഭാഗ്യക്കുറിയുടെ 2024 തിരുവോണം ബമ്പര്‍ ടിക്കറ്റ് റെക്കോര്‍ഡ് വില്‍പ്പനയിലേക്ക്. നറുക്കെടുപ്പിന് മൂന്ന് ദിവസം ബാക്കിനില്‍ക്കെ വില്‍പ്പന 66 ലക്ഷത്തിലേക്ക് കടന്നു. ആകെ 70 ലക്ഷം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് നിലവില്‍ വില്‍പ്പനയ്ക്കായി നല്‍കിയത്. നാലരലക്ഷത്തോളം ടിക്കറ്റുകള്‍ മാത്രമാണ് ഇനി വിപണിയിലുള്ളത്.
ഇനി രണ്ടുദിവസം മാത്രം ശേഷിക്കേ ഇതുമുഴുവന്‍ വിറ്റുപോകുമെന്ന പ്രതീക്ഷയിലാണ് വകുപ്പ്. 25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനവും ഏജന്റിന് ഒരു കോടിയുമുള്‍പ്പെടെ 22 കോടീശ്വരന്മാര്‍ ഇത്തവണയുമുണ്ടാകും. 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം അഞ്ചു ലക്ഷവും രണ്ടു ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പര്‍ വില്‍പ്പനയ്ക്ക് എത്തിയത്.
ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും ഇതുവരെ പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍. സബ് ഓഫീസുകളിലേതുള്‍പ്പെടെ 12,12,300 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 8,55,280 ടിക്കറ്റുകളുമായി തിരുവനന്തപുരവും 7,99,800 ടിക്കറ്റുകളുമായി തൃശൂരുമാണ് തൊട്ടുപിന്നില്‍.
കേരളത്തില്‍ നബാര്‍ഡ് ബാങ്കില്‍ ജോലി
കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ നബാര്‍ഡില്‍ കേരളത്തില്‍ ജോലി നേടാന്‍ അവസരം. നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് ഇപ്പോള്‍ ഓഫീസ് അറ്റന്‍ഡര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് കേരളത്തില്‍ നബാര്‍ഡ് ബാങ്കുകളില്‍ ഓഫീസ് അറ്റന്‍ഡര്‍ പോസ്റ്റിലായി മൊത്തം 108 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ഒക്ടോബര്‍ 2 മുതല്‍ 2024 ഒക്ടോബര്‍ 21 വരെ അപേക്ഷിക്കാം.
NABARD Bank Office Attendant Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ്
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Direct Recruitment
Advt No NA
തസ്തികയുടെ പേര് ഓഫീസ് അറ്റന്‍ഡര്‍
ഒഴിവുകളുടെ എണ്ണം 108
ജോലി സ്ഥലം All Over India
ജോലിയുടെ ശമ്പളം Rs.35,000/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 2024 ഒക്ടോബര്‍ 2
അപേക്ഷിക്കേണ്ട അവസാന തിയതി 2024 ഒക്ടോബര്‍ 21
ഒഫീഷ്യല്‍ വെബ്‌സൈറ്റ് https://www.nabard.org/
കൊല്ലം- എറണാകുളം സ്‌പെഷ്യല്‍ മെമു സര്‍വീസിന് നാളെ തുടക്കം
കൊല്ലം- എറണാകുളം സ്‌പെഷ്യല്‍ മെമു സര്‍വീസിന് നാളെ തുടക്കം. ഒക്ടോബര്‍ ഏഴു മുതല്‍ 2025 ജനുവരി ട്രെയിന്‍ സര്‍വീസ് നടത്തുമെന്നാണ് റെയില്‍വേ അറിയിച്ചിട്ടുള്ളത്. തുടര്‍ന്നും സര്‍വീസ് നീട്ടുമോയെന്നതില്‍ വ്യക്തത ലഭിച്ചിട്ടില്ല.
എട്ടു കോച്ചുകളുള്ള മെമുവാണ് കോട്ടയം വഴി സര്‍വീസ് നടത്തുക. ശനിയും ഞായറും ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കില്ല. കൊല്ലത്ത് നിന്നും രാവിലെ 6.15ന് പുറപ്പെടുന്ന മെമു രാവിലെ 9.35ന് എറണാകുളം ജങ്ഷന്‍ (സൗത്ത്) സ്റ്റേഷനിലെത്തിച്ചേരും. ആകെ 16 സ്റ്റോപ്പുകളാണ് ഉണ്ടാകുക.
തിരികെ 9.50ന് എറണാകുളത്തു നിന്നും തിരിക്കുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.30ന് കൊല്ലത്ത് എത്തിച്ചേരും. കൊല്ലത്തുനിന്ന് കോട്ടയം വഴി എറണാകുളം ഭാഗത്തേക്ക് രാവിലെ പോകുന്ന പാലരുവി, വേണാട് എന്നീ ട്രെയിനുകളിലെ തിരക്കുമൂലം ഈ രണ്ട് ട്രെയിനുകള്‍ക്കിടയില്‍ ഒരു ട്രെയിന്‍ വേണമെന്നത് ദിവസ യാത്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ്.
ട്രെയിനിന്റെ സ്റ്റോപ്പും സമയക്രമവും ഇപ്രകാരമാണ്.
കൊല്ലം (രാവിലെ 6.15), ശാസ്താംകോട്ട (6.34), കരുനാഗപ്പള്ളി (6.45), കായംകുളം (6.59), മാവേലിക്കര (7.07), ചെങ്ങന്നൂര്‍ (7.18), തിരുവല്ല (7.28), ചങ്ങനാശ്ശേരി (7.37), കോട്ടയം (7.56), ഏറ്റുമാനൂര്‍ ( 8.08), കുറുപ്പന്തറ (8.17), വൈക്കം റോഡ് (8.26), പുറവം റോഡ് ( 8.34), മുളംതുരുത്തി (8.45), തൃപ്പൂണിത്തുറ (8.55), എറണാകുളം (9.35).
തിരികെ കൊല്ലത്തേക്കുള്ള സര്‍വീസ് ഇപ്രകാരം
എറണാകുളം (രാവിലെ 9.50), തൃപ്പൂണിത്തുറ (10.07), മുളംതുരുത്തി (10.18), പിറവം റോഡ് (10.30), വൈക്കം റോഡ് ( 10.38), കുറുപ്പന്തറ (10.48), ഏര്റുമാനൂര്‍ (10.57), കോട്ടയം (11.10), ചങ്ങനാശ്ശേരി (11.31), തിരുവല്ല (11.41), ചെങ്ങന്നൂര്‍ ( 11.51), മാവേലിക്കര ( 12.03), കായംകുളം (12.13), കരുനാഗപ്പള്ളി (12.30), ശാസ്താംകോട്ട (12.40), കൊല്ലം (1.30).
റെയില്‍വേയില്‍ ടെക്‌നീഷ്യന്‍സ്
റെയില്‍വേക്ക് കീഴില്‍ കേരളത്തില്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഇപ്പോള്‍ ടെക്‌നീഷ്യന്‍സ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് , ITI മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 14298 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ റെയില്‍വേക്ക് കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ഒക്ടോബര്‍ 2 മുതല്‍ 16 വരെ അപേക്ഷിക്കാം
RRB Technician Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Direct Recruitment
Advt No CEN 02/2024
തസ്തികയുടെ പേര് ടെക്‌നീഷ്യന്‍സ്
ഒഴിവുകളുടെ എണ്ണം 14298
ജോലി സ്ഥലം All Over India
ജോലിയുടെ ശമ്പളം Rs.19,900 – 35,400/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 2024 ഒക്ടോബര്‍ 2
അപേക്ഷിക്കേണ്ട അവസാന തിയതി 2024 ഒക്ടോബര്‍ 16
ഒഫീഷ്യല്‍ വെബ്‌സൈറ്റ് https://indianrailways.gov.in/
നാടകത്തില്‍ രാമനായി അഭിനയിച്ചുകൊണ്ടിരുന്നയാള്‍ കുഴഞ്ഞു വീണു മരിച്ചു
നാടകത്തില്‍ രാമനായി അഭിനയിച്ചുകൊണ്ടിരുന്നയാള്‍ കുഴഞ്ഞു വീണു മരിച്ചു. ഡല്‍ഹിയിലെ ഷഹ്ദാരയിലെ ജയ് ശ്രീ രാംലീല വിശ്വകര്‍മ നഗറിലാണ് സംഭവം. 45 കാരനായ സുശീല്‍ കൗശിക് എന്നയാളാണ് മരിച്ചത്. രാംലീല എന്ന നാടകത്തില്‍ ശ്രീരാമന്റെ വേഷമായിരുന്നു ഇയാള്‍ക്ക്. വേദിയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ അസ്വസ്ഥത തോന്നിയ സുശീല്‍ കൗശിക് വേദിക്ക് പിന്നിലേയ്ക്ക് പോവുകയും ഉടന്‍ കുഴഞ്ഞു വീഴുകയുമായിരുന്നു.
ആനന്ദ് വിഹാറിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഹൃദയാഘാതമുണ്ടാതിനെത്തുടര്‍ന്നാണ് കുഴഞ്ഞു വീണതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
കറിയില്‍ ഉപ്പ് കൂടിയോ? കുറയ്ക്കാനുള്ള വഴികളിതാ….
ഭക്ഷണം പാചകം ചെയ്യുമ്പോള്‍ ഇടയ്ക്കൊക്കെ ഉപ്പ് കൂടിപ്പോകുന്നത് സംഭവിക്കാവുന്ന കാര്യമാണ്. ഉപ്പ് കൂടിയാല്‍ എത്ര രുചിയുളള ഭക്ഷണവും കഴിക്കാതെ പറ്റാതെയാകും. അത്തരത്തില്‍ ഉപ്പ് കൂടിയാല്‍ ഇക്കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കാം.
കറികളില്‍ ഉപ്പ് കൂടിയാല്‍ എളുപ്പം ചെയ്യാവുന്ന കാര്യമാണ് ഉരുഴക്കിഴങ്ങ് മുറിച്ചിട്ട് ഒന്ന് വേവിക്കുകയെന്നത്. ഉരുളക്കിഴങ്ങ് കറികളിലെ അധികമുള്ള ഉപ്പ് വലിച്ചെടുക്കുകയും കറിയുടെ സ്വാഭാവികരുചി തിരികെക്കിട്ടാന്‍ സഹായിക്കുകയും ചെയ്യും. കറികളില്‍ ഉപ്പ് കുറയ്ക്കാന്‍ ഗോതമ്പുമാവ് ഉരുളകളാക്കി കറിയില്‍ ഇടുന്നതും നല്ലതാണ്. കുറച്ചുസമയത്തിന് ശേഷം ഈ ഉരുളകള്‍ എടുത്തുമാറ്റാം.
കറികളില്‍ ഉപ്പ് കൂടിയാല്‍ ചെയ്യാവുന്ന മറ്റൊരു കാര്യമാണ് ഫ്രഷ് ക്രീം ചേര്‍ക്കല്‍. ഫ്രഷ് ക്രീം കറിയിലെ ഉപ്പ് ബാലന്‍സ് ചെയ്യാന്‍ സഹായിക്കും. മോര് പോലെയുള്ള പുളിയുള്ള കറികളില്‍ ഉപ്പു കൂടിയാല്‍ പാലോ പുളിയില്ലാത്ത തൈരോ ചേര്‍ത്ത് കൊടുക്കുന്നത് ഗുണം ചെയ്യും.
അതുപോലെ ചോറ് കിഴി കെട്ടി കറി തിളക്കുമ്പോള്‍ ചേര്‍ക്കാം. ഉപ്പ് മുഴുവനും ചോറ് വലിച്ചെടുത്ത് കറിയിലെ ഉപ്പ് കുറയ്ക്കും.അല്ലെങ്കില്‍ സവാളി വലിയ കഷ്ണമാക്കി മുറിച്ചിടാം. ഉപ്പ് വലിച്ചെടുക്കാന്‍ സവാള സഹായിക്കും ശേഷം ഇത് എടുത്തുമാറ്റാം. ഒരു ടേബിള്‍ സ്പൂണ്‍ വിനാഗിരിയും ഒരു നുള്ള് പഞ്ചസാരയും യോജിപ്പിച്ചു ചേര്‍ക്കുന്നതും ഉപ്പ് കുറയ്ക്കാന്‍ നല്ലതാണ്.





































