28.8 C
Kollam
Wednesday 17th December, 2025 | 08:38:15 PM
Home Blog Page 2061

ബധിര മൂക വിദ്യാർത്ഥി ട്രെയിന്‍ തട്ടി മരിച്ചു

കോഴിക്കോട്.ബധിര മൂക വിദ്യാർത്ഥി ട്രെയ്ൻ തട്ടി മരിച്ചു. ചാലിയം ചാലിയപ്പാടം കൈതവളപ്പില്‍ ഹുസൈന്‍കോയയുടെ മകന്‍ ഇര്‍ഫാന്‍ (14) ആണ് മരിച്ചത്

മണ്ണൂര്‍ റെയില്‍വേ ക്രോസിങ്ങിൽ വച്ച് ഇന്ന് രാവിലെ 8.30 ഓടെയാണ് അപകടം. കാലിക്കറ്റ് ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഹാൻ്റി കാപ്പഡ് കൊളത്തറയിലെ വിദ്യാർഥിയാണ്. സ്കൂളിൽ പോവുന്നതിനായി പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയ്ൻ ഇടിക്കുകയായിരുന്നു

നിയമസഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ നേർക്കുനേർ പോര്

തിരുവനന്തപുരം.നിയമസഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ നേർക്കുനേർ പോര്. ചോദ്യോത്തരവേള മുതൽ ആരംഭിച്ച വാക്പോര് സഭ പിരിയും വരെയും നീണ്ടു. വ്യക്തിപരമായ അധിക്ഷേപങ്ങൾ ഉൾപ്പെടെയായിരുന്നു ഇരുവരുടെയും വെല്ലുവിളി.

പ്രതിപക്ഷ നേതാവിനെതിരെ ആദ്യം വിമർശനം തുടങ്ങിയത് മുഖ്യമന്ത്രി. ചോദ്യോത്തരവേള ബഹിഷ്കരിച്ച പ്രതിപക്ഷത്തിന് വിമർശനം. സ്പീക്കറെ അധിക്ഷേപിച്ച് നിലവാരമില്ലാത്ത പ്രതിപക്ഷനേതാവാണ് താനെന്ന് തെളിയിച്ചെന്ന് മുഖ്യമന്ത്രി.

അടിയന്തര പ്രമേയ ചർച്ചയ്ക്കായി മടങ്ങിയെത്തിയ പ്രതിപക്ഷ നേതാവിൻ്റെ ആദ്യ മറുപടി അതിനെതിരെ. തന്റെ പ്രാർത്ഥന എന്തെന്ന് പ്രതിപക്ഷ നേതാവിൻ്റെ വെളിപ്പെടുത്തൽ. അങ്ങയെപ്പോലെ അഴിമതിക്കാരനാവരുതെന്നാണ് തന്‍റെ പ്രാര്‍ത്ഥനയെന്നു പറഞ്ഞതിന് പിണറായി വിജയൻ ആരെന്നും, വി.ഡി സതീശൻ ആരെന്നും സമൂഹത്തിന് ധാരണയുണ്ടെന്ന് മുഖ്യമന്ത്രിയുടെ തിരിച്ചടി.

ചെകുത്താൻ വേദം ഓതുന്നത് പോലെയാണ് മുഖ്യമന്ത്രിയുടെ അഴിമതി വിരുദ്ധ പ്രസ്താവന എന്ന് പ്രതിപക്ഷ നേതാവ് കടുപ്പിച്ചു.

ക്ഷുഭിതനായി മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ . സതീശന്‍അല്ല പിണറായി എന്ന് തിരിച്ചടി. അതിനിടയിൽ പ്രതിപക്ഷ നേതാവിൻ്റെ പ്രസംഗം സഭ ടി വി കട്ട് ചെയ്തു. സഭയ്ക്ക് പുറത്തും മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് രൂക്ഷ വിമർശനമാണ് നടത്തിയത്.

സംസ്ഥാനത്ത് സ്വര്‍ണവില 160 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 7100 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
വെള്ളിയാഴ്ച 56,960 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. തുടര്‍ന്ന് ശനിയാഴ്ച വിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല. 57000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെയാണ് സ്വര്‍ണവില ഇന്ന് ബ്രേക്കിട്ടത്.

പാറമേക്കാവ് ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ ഉണ്ടായ തീപിടുത്തം,അട്ടിമറി?

തൃശൂർ .പാറമേക്കാവ് ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ ഉണ്ടായ തീപിടുത്തത്തിൽ ഇന്ന് ഫയർഫോഴ്സ് വിശദമായ പരിശോധന നടത്തും. അഗ്രശാലക്ക് സമീപത്തെ നവരാത്രി കൊണ്ട് മണ്ഡപത്തിന്റെ ഒന്നാം നിലയിലാണ് ഇന്നലെ രാത്രി എട്ടരയോടെ തീപിടുത്തം ഉണ്ടായത്. മൂന്നു യൂണിറ്റ് ഫയർഫോഴ്സ് എത്തി നിയന്ത്രണവിധേയമാക്കി. താഴത്തെ നിലയിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പരിപാടികൾ അരങ്ങേറുമ്പോൾ ആയിരുന്നു തീപിടുത്തം. തീ ആളികത്തിയതോടെ അവിടെ ഉണ്ടായിരുന്നവർ പുറത്തേക്ക് വിടുകയും ഫയർഫോഴ്സിൻ്റെ സഹായം തേടുകയുമായിരുന്നു. സംഭവത്തിന് പിന്നിൽ അട്ടിമറിമുണ്ടോയെന്ന് പരിശോധിക്കണമെന്ന് പാറമേക്കാവ് ദേവസവും ആവശ്യപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് ഫയർഫോഴ്സും പോലീസും ഇന്ന് വിശദമായ പരിശോധനയിലേക്ക് കടക്കുന്നത്.

പി വി അൻവറിന് മറുപടി , സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണയോഗം ഇന്ന്

മലപ്പുറം.പി വി അൻവറിന് മറുപടി നൽകാൻ സിപിഐഎമ്മിന്റെ രാഷ്ട്രീയ വിശദീകരണയോഗം ഇന്ന്. നിലമ്പൂർ ചന്തക്കുന്നിൽ ഇന്ന് നടക്കുന്ന യോഗം സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. പി വി അൻവർ ആദ്യ പൊതുസമ്മേളനം നടത്തിയ ചന്തക്കുന്നിൽ വെച്ച് തന്നെ മറുപടി നൽകുകയാണ് സിപിഐഎം . യോഗത്തിൽ കെ ടി ജലീലും പങ്കെടുക്കും. ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, പി കെ സൈനബ, ടി കെ ഹംസ തുടങ്ങിയവർ സംസാരിക്കും. സിപിഐ എംയുമായി പിവി അൻവർ രാഷ്ട്രീയ ഏറ്റുമുട്ടൽ തുടങ്ങിയതിനുശേഷം ഉള്ള പാർട്ടിയുടെ ആദ്യ വിശദീകരണ യോഗമാണ് ഇന്ന് നടക്കുന്നത്.

വീട്ടമ്മയെ ബലാല്‍സംഗം ചെയ്തശേഷം കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി

കൊല്‍ക്കത്ത. പശ്ചിമ ബംഗാളിൽ വീണ്ടും ബലാൽ സംഗ കൊലപാതകം.വീട്ടമ്മയെ തട്ടിക്കൊണ്ടു പോയി ബാലാൽ സംഗം ചെയ്തു കൊലപ്പെടുത്തി.ബലാൽ സംഗത്തിനു ശേഷം പ്രതി കീടനാശിനി കുടുപ്പിക്കുകയായിരുന്നു.നാട്ടുകാർ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.കിഴക്കൻ മേദിനിപൂർ ജില്ലയിലെ പതഷ്പൂരിൽ ആണ് സംഭവം.

വീട് വളഞ്ഞു നാട്ടുകാർ പ്രതിയെ പിടികൂടി.പ്രതിയെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചു.പ്രതിയെ പോലീസ് ആശുപത്രിയിൽ എത്തിച്ചു.കേസെടുക്കാൻ തയ്യാറായില്ല എന്ന് ആരോപിച്ചു പോലീസിന് നേരെയും നാട്ടുകാർ പ്രതിഷേധിച്ചു. സംഘർഷ സാഹചര്യം തുടരുന്ന പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചു.

ന്യൂസ് അറ്റ് നെറ്റ്    BREAKING NEWS   സിദ്ദിഖിൻ്റെ മൊഴിയെടുപ്പ് തുടങ്ങി

2024 ഒക്ടോബർ 07 തിങ്കൾ 10.30 AM

?നിയമസഭയിൽ പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള ബഹിഷ്ക്കരിച്ചു.

?സ്പീക്കർ വിവേചനം കാട്ടിയതായും പ്രതിപക്ഷ ആരോപണം

?ബലാത്സംഗ കേസിൽ നടൻ സിദ്ദിഖ് മൊഴിയെടുപ്പിന് ഹാജരായി.

?തിരുവനന്തപുരം കൺട്രോൺമെൻ്റ് സ്റ്റേഷനിലെ കൺട്രോൾ റൂമിൽ മൊഴിയെടുപ്പ്‌ തുടങ്ങി.

?ചാലിയത്ത് ട്രയിൻ തട്ടി കേൾവി പരിമിതിയുളള മുഹമ്മദ് ഇർഫാൻ എന്ന വിദ്യാർത്ഥി മരിച്ചു.

?പി വി അൻവർ പുകമറ സൃഷ്ടിക്കുന്നതായി സി പി എം നേതാവ് പാലൊളി മുഹമ്മദ് കുട്ടി

?പി വി അൻവറിന് മുസ്ലിം സമുദായത്തെ സ്വാധിനിക്കാനാകില്ലെന്നന്നും പാലൊളി

പൊലീസ് ചമഞ്ഞ് ശാസ്താംകോട്ട പൊലീസ് സ്റ്റേഷന് സമീപത്തുനിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍

ശാസ്താംകോട്ട: പൊലീസ് ചമഞ്ഞ് പൊലീസ് സ്റ്റേഷന് സമീപത്തുനിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍. കൊല്ലം കടവൂര്‍ സ്വദേശി വിഷ്ണുലാല്‍ (34) ആണ് അറസ്റ്റിലായത്. ആണ്‍സുഹൃത്തുമൊത്ത് ശാസ്താംകോട്ട തടാകതീരത്ത് ഇരിക്കുകയായിരുന്ന പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ 19കാരിയെ പൊലീസ് എന്നു പറഞ്ഞാണ് വിഷ്ണുലാല്‍ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്‍റെ ഗൗരവം മനസിലാക്കി ശാസ്താംകോട്ട പൊലീസിസും പിങ്ക് പൊലീസും തന്ത്രപരമായ ഇടപെട്ടതോടെയാണ് പ്രതിയെ കണ്ടെത്തിയത്. ശാസ്താംകോട്ട തടാകതീരത്തെ അനാശാസ്യ ഇടപെടലുകള്‍ സംബന്ധിച്ച് വ്യാപകമായ പരാതികളാണ് ഉയരുന്നത്. തീരത്തെ സൗകര്യം ഉപയോഗപ്പെടുത്തി കറങ്ങാനെത്തുന്നവരെ തട്ടിക്കൊണ്ടുപോയും സ്ഥലത്തുവച്ചും പീഡിപ്പിക്കുന്ന റാക്കറ്റ് തന്നെ ഇവിടെ സജീവമാണ്. വിഷ്ണുലാല്‍ നേരത്തേ ഇത്തരം പ്രശ്നങ്ങളില്‍ ഇടപെട്ടിട്ടുണ്ടോഎന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മലപ്പുറം സ്വദേശിയായ യുവാവും സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയും സംസാരിച്ചിരിക്കെയാണ് പൊലീസെന്ന് പറഞ്ഞ് വിഷ്ണുലാല്‍ അവിടേയ്ക്ക് എത്തിയത്. ഇരുവരോടും ഇയാള്‍ ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടു. ആധാര്‍ കാര്‍ഡ് പരിശോധിച്ചശേഷം സമീപത്തുള്ള ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചു. യുവാവിനോട് നടന്നുവരാനും പെണ്‍കുട്ടിയോട് കാറില്‍ കയറാനുമാണ് ആവശ്യപ്പെട്ടത്. ഇതിന് ശേഷം ഇയാള്‍ പെണ്‍കുട്ടിയുമായി കടന്നു കളഞ്ഞു. യുവാവ് ശാസ്താംകോട്ട പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി അവിടെ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനായി ശാസ്താംകോട്ട പൊലീസ് ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലേക്കും സന്ദേശം അയച്ചു.

കഴിഞ്ഞ 13ന് തീരത്ത് പരിശോധന നടത്തിയ പിങ്ക് പൊലീസിന് ഒപ്പം കുട്ടികളെ ഉപദേശിച്ച് പറഞ്ഞുവിടാന്‍ ഇയാള്‍ കൂടിയിരുന്നു.എയ്ഡ്സ് കണ്‍ട്രോള്‍ ബോര്‍ഡ് ജീവനക്കാരനെന്ന് പരിചയപ്പെടുത്തിയ ഇളാളുടെ നമ്പര്‍ അന്ന് അവര്‍ വാങ്ങിയതാണ് ഇന്നലെ പ്രയോജനപ്പെട്ടത്. ഇയാളുടെ കയ്യില്‍ ഒരു ഐഡി കാര്‍ഡ് ഉണ്ടെങ്കിലും ഇയാള്‍നിലവില്‍ ഈ ജോലി വിട്ടതാണ്. പക്ഷേ കാര്‍ഡ് നഷ്ടപ്പെട്ടെന്ന പേരില്‍ തിരികെ കൊടുത്തിട്ടില്ല.

കാക്കി സോക്സ് ധരിച്ച ഒരാള്‍ രാവിലെ മുതല്‍ തടാകതീരത്ത് ഉണ്ടായിരുന്നെന്നും ഇയാള്‍ പിങ്ക് പൊലീസുമായി നേരത്തേ സം സാരിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് പിങ്ക് പൊലീസ് വിഷ്ണുലാലിനെ ബന്ധപ്പെട്ട് തന്ത്രപരമായി വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു. പലയിടത്തും കാറില്‍ കറക്കിയശേഷം കടപുഴ പാലത്തിന് സമീപം യുവതിയെ ഇറക്കിവിട്ടതായി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി അവിടെ എത്തിയെന്ന് ഉറപ്പിച്ചു. ഉപദ്രവിച്ചുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് വിഷ്ണുലാലിനെതിരെ കേസെടുത്തു.

തടാകത്തില്‍ ഒരാഴ്ചമുമ്പ് പ്ളസ്ടു വിദ്യാര്‍ഥികളായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ആത്മഹത്യ ചെയ്തതിന് പിന്നിലും ഇത്തരം ഇടപെടലുണ്ടോ എന്ന് സംശയിക്കപ്പെട്ടിരുന്നു.

ഹമാസ്‌ ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികം, പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം,ഇസ്രയേലിൽ കനത്ത സുരക്ഷ

ടെല്‍അവീവ്. ഹമാസ്‌ ആക്രമണത്തിന്റെ ഒരു വർഷം തികയുമ്പോൾ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം.

ലെബനനിലും ഗസയിലും ആക്രമണം കടുപ്പിച്ച്‌ ഇസ്രയേൽ. വടക്കൻ ഇസ്രയേലിൽ ഹിസ്ബുള്ളയുടെ റോക്കറ്റ്‌ ആക്രമണത്തിൽ നിരവധി പേർക്ക്‌ പരുക്ക്‌. ഇസ്രയേൽ പ്രതിരോധ മന്ത്രി വാഷിംങടണിലേക്ക്. ഇസ്രയേൽ -ഹമാസ് ആക്രമണത്തിന്റെ ഒന്നാം വാർഷിക ദിനത്തിൽ ഇസ്രയേലിൽ കനത്ത സുരക്ഷ. ദേശീയ ദു:ഖത്തിന്റെ ദിനമെന്ന് ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോക്

  • ഹമാസ് ആക്രമണത്തിന്റെ വിഡിയോ പുറത്തുവിട്ട് ഇസ്രയേൽ പ്രതിരോധ സേന ടെൽ അവീവിൽ പ്രതിഷേധവുമായി ബന്ദികളാക്കപ്പെട്ടവരുടെ ബന്ധുക്കൾ റോഡുകൾ ഉപരോധിച്ചു ‘
  • ഒക്ടോബർ 7ലെ ആക്രമണത്തെ ‘മഹത്തരമെന്ന് ‘ വിശേഷിപ്പിച്ച് ഹമാസ്. -ഗസ്സയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ച് ഇസ്രയേൽ
  • -സമാധാനത്തിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ

നടന്‍ ടിപി മാധവൻ ഗുരുതരാവസ്ഥയിൽ

കൊല്ലം.നടനും A.M.M.A സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയുമായ ടിപി മാധവൻ ഗുരുതരാവസ്ഥയിൽ. കുടൽ സംബന്ധമായ രോഗങ്ങളെ തുടർന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏറെ നാളായി വാർധക്യ സഹജമായ രോഗങ്ങളിൽ ചികിത്സയിലായിരുന്നു. 89 വയസുണ്ട്.
ഇന്ന് ശസ്ത്രക്രീയയ്ക്ക് വിധേയനാക്കും. കഴിഞ്ഞ എട്ട് വർഷമായി പത്തനാപുരം ഗാന്ധിഭവൻ അന്തേവാസിയാണ്. ഇദ്ദേഹത്തിന് കുറച്ചു കാലങ്ങളായി ഓർമ്മക്കുറവുണ്ട്. 2014 ൽ ഹരിദ്വാറിൽ തീർഥാടനത്തിന് പോയ അദ്ദേഹം അവിടെവെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ചില സന്യാസിമാരാണ് ആശുപത്രിയിലെത്തിച്ചതും സുഖമായപ്പോൾ തിരുവനന്തപുരത്തേക്ക് വണ്ടി കയറ്റി അയച്ചതും. തിരുവനന്തപുരത്തെത്തിയ അദ്ദേഹം ഒരു ലോഡ്ജ് മുറിയിൽ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് സീരിയൽ സംവിധായകൻ അദ്ദേഹത്തെ ഗാന്ധിഭവനിൽ എത്തിക്കുന്നത്. ഗാന്ധിഭവനിൽ എത്തി ആരോഗ്യം മെച്ചപ്പെട്ട ശേഷം അദ്ദേഹം ഒന്നുരണ്ടു സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിരുന്നു. പിന്നീട് മറവിരോഗം ബാധിച്ചു.