കഴിഞ്ഞ ദിവസം മരട് പോലീസ് മയക്കുമരുന്ന് കച്ചവടുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്ത ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ മുറിയില്‍ സിനിമാ താരങ്ങള്‍ എത്തിയതായി പൊലീസ്. നടന്‍ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാര്‍ട്ടിനും കഴിഞ്ഞ ദിവസം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഓം പ്രകാശ് ബുക്ക് ചെയ്ത മുറിയില്‍ എത്തിയിരുന്നതയാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവരെ കൂടാതെ ഇരുപതോളം പേര്‍ മുറിയില്‍ എത്തിയതായും ഇവിടെ വച്ച് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടന്നതായും പൊലീസ് പറയുന്നു.
കേസില്‍ ഒന്നാം പ്രതി ഷിയാസിനും ഓം പ്രകാശിനും കോടതി ജാമ്യം അനുവദിച്ചു. എറണാകുളം ജ്യൂഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഇരുവര്‍ക്കും ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് സിനിമാതാരങ്ങളുടെ പേരും ഉള്ളത്.
കൊച്ചിയില്‍ ഇന്നലെ നടന്ന ഡിജെ പാര്‍ട്ടിയില്‍ വിദേശത്തുനിന്ന് ഉള്‍പ്പടെ ലഹരി വസ്തുക്കള്‍ എത്തിച്ച് വില്‍പ്പന നടത്തുകയായിരുന്നു ലക്ഷ്യമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ കുറെനാളായി ഓം പ്രകാശിനെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഓം പ്രകാശ് മറ്റ് പല കേസുകളിലും പ്രതിയാണ്. ഇന്നലെ പതിനൊന്നുമണിയോടെയാണ് ഓംപ്രകാശിനെ മരട് പൊലീസ് പിടികൂടിയത്.
പിടിയിലായ ഗുണ്ട നേതാവ് ഓം പ്രകാശിന്റെ ലഹരി പാര്‍ട്ടിയില്‍ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും പങ്കെടുത്തെന്ന് പോലീസ്
ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി സനത് ജയസൂര്യയെ നിയമിച്ചു
ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഇതിഹാസ ഓപ്പണറും മുന്‍ നായകനുമായ സനത് ജയസൂര്യയെ നിയമിച്ച് ബോര്‍ഡ്. നേരത്തെ താത്കാലികമായി കോച്ചായി പ്രവര്‍ത്തിക്കുകയായിരുന്നു ജയസൂര്യ. ഈ സ്ഥാനമാണ് ഉറപ്പിച്ചത്. മൂന്ന് ഫോര്‍മാറ്റിലും ടീമിന്റെ മുഖ്യ പരിശീലകന്‍ ജയസൂര്യ ആയിരിക്കും.
ജയസൂര്യയുടെ കീഴില്‍ ലങ്കന്‍ ടീം തിരിച്ചു വരവിന്റെ പാതയിലാണ്. ഇതോടെയാണ് അദ്ദേഹത്തിന്റെ സ്ഥാനം സ്ഥിരപ്പെടുത്താന്‍ ബോര്‍ഡ് തീരുമാനിച്ചത്. നിലവില്‍ 2026 മാര്‍ച്ച് 31 വരെയാണ് കരാര്‍.
ഇന്ത്യക്കെതിരായ പരമ്പരയ്ക്ക് മുന്നോടിയായാണ് ജയസൂര്യ ടീമിന്റെ താത്കാലിക പരിശീലകനായി എത്തിയത്. ടി20 പരമ്പര അടിയവറവ് വച്ചെങ്കിലും പിന്നാലെ നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യയെ വീഴ്ത്തി ലങ്ക ചാംപ്യന്‍മാരായിരുന്നു.
അതിനു ശേഷം ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകള്‍ക്കതിരായ പോരാട്ടത്തിലും ടീം മികച്ച പ്രകടനം നടത്തി. ഇംഗ്ലണ്ടിനെതിരെ ഓവല്‍ ടെസ്റ്റ് വിജയിച്ച് ടീം ചരിത്രമെഴുതി. പിന്നാലെ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര 2-0ത്തിനും ലങ്ക സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20, ഏകദിന മത്സരങ്ങളാണ് ജയസൂര്യയ്ക്ക് മുന്നിലുള്ള അടുത്ത വെല്ലുവിളി.
ന്യൂസ് അറ്റ് നെറ്റ് BREAKING NEWS ജയസൂര്യയെ 15ന് ചോദ്യം ചെയ്യും
2024 ഒക്ടോബർ 07 തിങ്കൾ, 2.00 PM
?നിയമസഭയിലെ ഇന്നത്തെ പ്രതിപക്ഷ പ്രതിഷേധത്തിൽ സർക്കാർ നടപടി ആവശ്യപ്പെട്ടേക്കില്ലെന്ന് സൂചന
?ഇസ്രായേൽ വ്യോമ ക്രമണത്തിൽ ഗസ്സയിൽ 25 പേർ കൊല്ലപ്പെട്ടു.
? ലൈംഗികാതിക്രമ പരാതിയിൽനടൻ ജയസൂര്യ ഈ മാസം 15ന് ചോദ്യം ചെയ്യലിന്
കൻ്റോൺമെൻ്റ് സ്റ്റേഷനിൽ ഹാജരാകണം.
? നടൻ സിദ്ദിഖിനെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു. വീണ്ടും ചോദ്യം ചെയ്യലിന് എത്തേണ്ടി വരും.
?ബംഗാളിൽ കൽക്കരി ഖനിയിൽ സ്ഫോടനം, 7 പേർ മരിച്ചു
?സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത
?എഡിജിപിക്കെതിരായ നടപടിയിൽ കാലതാമസമുണ്ടായിട്ടില്ലെന്ന് ഏ കെ ബാലൻ
വിവിധയിടങ്ങളിലുണ്ടായ അപകടങ്ങളിൽ മൂന്ന് മരണം
സംസ്ഥാനത്തെ വിവിധയിടങ്ങളിലുണ്ടായ അപകടങ്ങളിൽ മൂന്ന് മരണം. തിരുവനന്തപുരത്ത് മിനി ലോറിക്ക് പിറകിൽ ഇരുചക്ര വാഹനം ഇടിച്ച് രണ്ടുപേർ മരിച്ചു. കോഴിക്കോട് മുക്കത്തുണ്ടായ അപകടത്തിൽ പന്നിക്കോട് സ്വദേശിക്കും ജീവൻ നഷ്ടമായി.
തിരുവനന്തപുരത്ത് മിനിലോറിക്ക് പിറകിൽ ഇരുചക്രവാഹനം ഇടിച്ചാണ് രണ്ടുപേരുടെ ദാരുണാന്ത്യം. ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തിരുന്ന രഞ്ജു, അനി എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. കോഴിക്കോട് ഉണ്ടായ അപകടത്തിൽ പന്നിക്കോട് സ്വദേശി അശ്വിനും ജീവൻ നഷ്ടമായി. വിവിധ ഇടങ്ങളിൽ ഉണ്ടായ അപകടങ്ങളിൽ എട്ടുപേർക്ക് പരുക്കേറ്റു. താമരശ്ശേരി – ബാലുശ്ശേരി റൂട്ടിൽ സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടന്ന വീട്ടമ്മയെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു.
എകരൂൽ പാറക്കൽ സ്വദേശി കമലയ്ക്കാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി ആനക്കുളത്ത് നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി അഞ്ചുപേർക്ക് പരിക്കേറ്റു. മലപ്പുറം തിരൂർ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. പരുക്ക് ഗുരുതരമല്ല. എറണാകുളം കളമശ്ശേരിയിൽ നിയന്ത്രണംവിട്ട കാർ രണ്ട് ബൈക്കുകൾ ഇടിച്ചു തെറിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം.
കരുനാഗപ്പള്ളി കല്ലേലിഭാഗം ലോക്കൽ സമ്മേളനത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി
കൊല്ലം. സിപിഐഎം ലോക്കൽ സമ്മേളനം സംഘർഷത്തിൽ കലാശിച്ചു.
കരുനാഗപ്പള്ളി കല്ലേലിഭാഗം സിപിഐഎം ലോക്കൽ സമ്മേളനത്തിലാണ് സംഘർഷം ഉണ്ടായത്.കൊല്ലം ചടയമംഗലം ലോക്കൽ കമ്മിറ്റി യോഗം ബഹിഷ്കരിച്ച് യുവനിര .യുവാക്കളെ പരിഗണിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ബഹിഷ്കരണം. എറണാകുളം പൂണിത്തുറയിലെ ലോക്കൽ കമ്മിറ്റിയിലെ സംഘർഷം ചർച്ച ചെയ്യാൻ സി പി ഐ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരും.
കൊല്ലം കരുനാഗപ്പള്ളി കല്ലേലിഭാഗം ലോക്കൽ സമ്മേളനത്തിലാണ് ചേരിതിരിഞ്ഞ് പ്രവർത്തകർ ഏറ്റുമുട്ടിയത്. പ്രതിനിധികളുടെ എതിർപ്പ് അവഗണിച്ച് ഔദ്യോഗിക പക്ഷം സെക്രട്ടറിയെ തിരഞ്ഞെടുത്തതോടെയാണ് സംഘർഷം ഉണ്ടായത്.സമ്മേളന പ്രതിനിധികളും ഔദ്യോഗിക പക്ഷ പ്രതിനിധികളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പരിക്ക് പറ്റിയ പ്രവർത്തകർ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ആശുപത്രിയിൽ കഴിയുന്നവർ കരുനാഗപ്പള്ളി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കൊല്ലം ചടയമംഗലം ലോക്കൽ കമ്മിറ്റി യോഗo സമ്മേളന പ്രതിനിധികളായ യുവാക്കൾ ബഹിഷ്ക്കരിക്കുകയായിരുന്നു. ലോക്കൽ സെക്രട്ടറി തെരഞ്ഞെടുപ്പും ഡി വൈ എഫ് ഐ , എസ് എഫ് ഐ ,പ്രവർത്തകരെ അവഗണിച്ചെന്നും ആരോപിച്ചായിരുന്നു ബഹിഷ്ക്കരണം.
ലോക്കൽ കമ്മിറ്റിയിലേക്ക് മത്സരം ആവശ്യപ്പെട്ട യുവനിരയെ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് വിക്രമൻ താക്കീത് ചെയ്തും പ്രതിഷേധത്തിന് ഇടയാക്കി.
സംസ്ഥാന കൺട്രോൾ കമ്മീഷനു പരാതിയുമായി മുന്നോട്ട് പോകാനാണ് ബഹിഷ്ക്കരിച്ചവരുടെ തീരുമാനം.
എറണാകുളം പൂണിത്തുറയിലെ ലോക്കൽ കമ്മിറ്റിയിലെ സംഘർഷo ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്യും. സംഘർഷത്തിൽ നാല് ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെ നടപടി എടുത്തേക്കും. സാമ്പത്തിക ആരോപണങ്ങളെ തുടർന്നാണ്
പൂണിത്തുറയിലെ ലോക്കൽ കമ്മിറ്റി യോഗം കയ്യാങ്കളിയിൽ കലാശിച്ചത് . സംഘർത്തിൽ ലോക്കൽ കമ്മിറ്റി അംഗം അടക്കം ആറ് പേരെ
റിമാൻഡ് ചെയ്തിരുന്നു.
ബധിര മൂക വിദ്യാർത്ഥി ട്രെയിന്‍ തട്ടി മരിച്ചു
കോഴിക്കോട്.ബധിര മൂക വിദ്യാർത്ഥി ട്രെയ്ൻ തട്ടി മരിച്ചു. ചാലിയം ചാലിയപ്പാടം കൈതവളപ്പില്‍ ഹുസൈന്‍കോയയുടെ മകന്‍ ഇര്‍ഫാന്‍ (14) ആണ് മരിച്ചത്
മണ്ണൂര്‍ റെയില്‍വേ ക്രോസിങ്ങിൽ വച്ച് ഇന്ന് രാവിലെ 8.30 ഓടെയാണ് അപകടം. കാലിക്കറ്റ് ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഹാൻ്റി കാപ്പഡ് കൊളത്തറയിലെ വിദ്യാർഥിയാണ്. സ്കൂളിൽ പോവുന്നതിനായി പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയ്ൻ ഇടിക്കുകയായിരുന്നു
നിയമസഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ നേർക്കുനേർ പോര്
തിരുവനന്തപുരം.നിയമസഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ നേർക്കുനേർ പോര്. ചോദ്യോത്തരവേള മുതൽ ആരംഭിച്ച വാക്പോര് സഭ പിരിയും വരെയും നീണ്ടു. വ്യക്തിപരമായ അധിക്ഷേപങ്ങൾ ഉൾപ്പെടെയായിരുന്നു ഇരുവരുടെയും വെല്ലുവിളി.
പ്രതിപക്ഷ നേതാവിനെതിരെ ആദ്യം വിമർശനം തുടങ്ങിയത് മുഖ്യമന്ത്രി. ചോദ്യോത്തരവേള ബഹിഷ്കരിച്ച പ്രതിപക്ഷത്തിന് വിമർശനം. സ്പീക്കറെ അധിക്ഷേപിച്ച് നിലവാരമില്ലാത്ത പ്രതിപക്ഷനേതാവാണ് താനെന്ന് തെളിയിച്ചെന്ന് മുഖ്യമന്ത്രി.
അടിയന്തര പ്രമേയ ചർച്ചയ്ക്കായി മടങ്ങിയെത്തിയ പ്രതിപക്ഷ നേതാവിൻ്റെ ആദ്യ മറുപടി അതിനെതിരെ. തന്റെ പ്രാർത്ഥന എന്തെന്ന് പ്രതിപക്ഷ നേതാവിൻ്റെ വെളിപ്പെടുത്തൽ. അങ്ങയെപ്പോലെ അഴിമതിക്കാരനാവരുതെന്നാണ് തന്‍റെ പ്രാര്‍ത്ഥനയെന്നു പറഞ്ഞതിന് പിണറായി വിജയൻ ആരെന്നും, വി.ഡി സതീശൻ ആരെന്നും സമൂഹത്തിന് ധാരണയുണ്ടെന്ന് മുഖ്യമന്ത്രിയുടെ തിരിച്ചടി.
ചെകുത്താൻ വേദം ഓതുന്നത് പോലെയാണ് മുഖ്യമന്ത്രിയുടെ അഴിമതി വിരുദ്ധ പ്രസ്താവന എന്ന് പ്രതിപക്ഷ നേതാവ് കടുപ്പിച്ചു.
ക്ഷുഭിതനായി മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ . സതീശന്‍അല്ല പിണറായി എന്ന് തിരിച്ചടി. അതിനിടയിൽ പ്രതിപക്ഷ നേതാവിൻ്റെ പ്രസംഗം സഭ ടി വി കട്ട് ചെയ്തു. സഭയ്ക്ക് പുറത്തും മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് രൂക്ഷ വിമർശനമാണ് നടത്തിയത്.
സംസ്ഥാനത്ത് സ്വര്‍ണവില 160 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 7100 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
വെള്ളിയാഴ്ച 56,960 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. തുടര്‍ന്ന് ശനിയാഴ്ച വിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല. 57000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെയാണ് സ്വര്‍ണവില ഇന്ന് ബ്രേക്കിട്ടത്.
പാറമേക്കാവ് ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ ഉണ്ടായ തീപിടുത്തം,അട്ടിമറി?
തൃശൂർ .പാറമേക്കാവ് ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ ഉണ്ടായ തീപിടുത്തത്തിൽ ഇന്ന് ഫയർഫോഴ്സ് വിശദമായ പരിശോധന നടത്തും. അഗ്രശാലക്ക് സമീപത്തെ നവരാത്രി കൊണ്ട് മണ്ഡപത്തിന്റെ ഒന്നാം നിലയിലാണ് ഇന്നലെ രാത്രി എട്ടരയോടെ തീപിടുത്തം ഉണ്ടായത്. മൂന്നു യൂണിറ്റ് ഫയർഫോഴ്സ് എത്തി നിയന്ത്രണവിധേയമാക്കി. താഴത്തെ നിലയിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പരിപാടികൾ അരങ്ങേറുമ്പോൾ ആയിരുന്നു തീപിടുത്തം. തീ ആളികത്തിയതോടെ അവിടെ ഉണ്ടായിരുന്നവർ പുറത്തേക്ക് വിടുകയും ഫയർഫോഴ്സിൻ്റെ സഹായം തേടുകയുമായിരുന്നു. സംഭവത്തിന് പിന്നിൽ അട്ടിമറിമുണ്ടോയെന്ന് പരിശോധിക്കണമെന്ന് പാറമേക്കാവ് ദേവസവും ആവശ്യപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് ഫയർഫോഴ്സും പോലീസും ഇന്ന് വിശദമായ പരിശോധനയിലേക്ക് കടക്കുന്നത്.
പി വി അൻവറിന് മറുപടി , സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണയോഗം ഇന്ന്
മലപ്പുറം.പി വി അൻവറിന് മറുപടി നൽകാൻ സിപിഐഎമ്മിന്റെ രാഷ്ട്രീയ വിശദീകരണയോഗം ഇന്ന്. നിലമ്പൂർ ചന്തക്കുന്നിൽ ഇന്ന് നടക്കുന്ന യോഗം സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. പി വി അൻവർ ആദ്യ പൊതുസമ്മേളനം നടത്തിയ ചന്തക്കുന്നിൽ വെച്ച് തന്നെ മറുപടി നൽകുകയാണ് സിപിഐഎം . യോഗത്തിൽ കെ ടി ജലീലും പങ്കെടുക്കും. ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, പി കെ സൈനബ, ടി കെ ഹംസ തുടങ്ങിയവർ സംസാരിക്കും. സിപിഐ എംയുമായി പിവി അൻവർ രാഷ്ട്രീയ ഏറ്റുമുട്ടൽ തുടങ്ങിയതിനുശേഷം ഉള്ള പാർട്ടിയുടെ ആദ്യ വിശദീകരണ യോഗമാണ് ഇന്ന് നടക്കുന്നത്.






































