കായംകുളം. കൊട്ടാരക്കര ആശുപത്രിയിൽ ജോലിക്കിടെ കുത്തേറ്റ് മരിച്ച ഡോക്ടർ വന്ദനദാസിന്റെ സ്വപ്നം സഫലമായി. വന്ദനയുടെ ആഗ്രഹമായിരുന്ന ക്ലിനിക്ക് ഡോക്ടർ വന്ദന ദാസ് മെമ്മോറിയൽ എന്ന പേരിൽ ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. രാവിലെ ഏഴിന് സുരേഷ് ഗോപി എംപി പ്രാർത്ഥന ഹാൾ സമർപ്പണം നിർവഹിക്കും.
രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷത വഹിക്കും. മന്ത്രി വി എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തും. ഫാർമസിയുടെയും ലാബിന്റെയും ഉദ്ഘാടനം ഡോക്ടർ വി പി ഗംഗാധരൻ നിർവഹിക്കും. വെള്ളിയാഴ്ച രാവിലെ 9ന് സൗജന്യവൈദ്യ പരിശോധന ക്യാമ്പ് തുടങ്ങുമെന്ന് അച്ഛൻ മോഹൻദാസ് അറിയിച്ചു.. സാധാരണക്കാരായ ഗ്രാമവാസികൾക്ക് കുറഞ്ഞ ചെലവിൽ വൈദ്യസഹായം എത്തിക്കണമെന്നതായിരുന്നു വന്ദനയുടെ സ്വപ്നം. കാർത്തികപ്പള്ളി-നങ്ങ്യാർകുളങ്ങര റോഡിലെ പുളിക്കീഴിനു സമീപമാണ് ക്ലിനിക്ക്..താൻ ഡോക്ടറായ ശേഷം ഇവിടെ ക്ലിനിക്ക് തുറന്നു ചികിത്സ നൽകാമെന്ന് വന്ദന നാട്ടുകാരോട് പറഞ്ഞിരുന്നു. 2000 ചതുരശ്ര അടി വിസ്താരമുള്ള ഇരുനില കെട്ടിടത്തിലാണ് ആശുപത്രി. വന്ദനയുടെ മാതാവ് വസന്തകുമാരിയുടെ പേരിലുള്ള കുടുംബ ഓഹരിയിലെ വീടാണ് ആശുപത്രിയ്ക്കായി പുതുക്കിപ്പണിതത്.
ഡോക്ടർ വന്ദനദാസിന്റെ ആ സ്വപ്നം സഫലമാകുന്നു
സംസ്ഥാന സ്കൂള്‍ ഗുസ്തി, കെപിഎം ഹയർ സെക്കൻഡറി സ്കൂളിന് നേട്ടം
കണ്ണൂര്‍. സംസ്ഥാന സ്കൂൾ ഗുസ്തി മല്‍സരത്തില്‍ കൊല്ലം വെളിനല്ലൂര്‍ കെപിഎം ഹയർ സെക്കൻഡറി സ്കൂളിളിന് നേട്ടം. സീനിയർ 76 kg വിഭാഗത്തിൽ അക്സാരാജ് സ്വർണ മെഡലും അണ്ടർ 14 വിഭാഗത്തിൽ മുഹമ്മദ് അലിഫ് 75 kg സ്വർണ്ണ മെഡലും 68 kg വിഭാഗത്തിൽ മുഹമ്മദ് റംസാൻ വെള്ളി മെഡലും 62 kg വിഭാഗത്തിൽ ഫിദ ഫാത്തിമ വെങ്കല മെഡലും കരസ്ഥമാക്കി. കൊല്ലം ജില്ലയിൽ ആദ്യമായി സ്വർണ്ണ മെഡലുകളും വെള്ളി മെഡലുകളും വെങ്കല മെഡലുകളും കരസ്ഥമാക്കി. വിജയികളായ കായികതാരങ്ങളെ കെ പി എം ഹയർ സെക്കൻഡറി സ്കൂളിള്‍ പിടിഎ അഭിനന്ദിച്ചു.
എംഎം ലോറൻസിന്റെ മൃതശരീരം മതാചാര പ്രകാരം സംസ്കരിക്കാൻ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് മകൾ ആശാ ലോറൻസ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി. അന്തരിച്ച മുതിർന്ന സി.പി.എം നേതാവ് എം.എം.ലോറൻസിന്റെ മൃതശരീരം മതാചാര പ്രകാരം സംസ്കരിക്കാൻ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് മകൾ ആശാ ലോറൻസ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും .
മൃതദേഹം ഇന്ന് വരെ കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞയാഴ്ച്ച ഉത്തരവിട്ടിരുന്നു . ഹർജിയിൽ ലോറൻസിന്റെ മൂത്ത മകൻ എം.എൽ സജീവനും മകൾ സുജാതയും എതിർ സത്യവാങ്മൂലം സമർപ്പിച്ചേക്കും.
മൃതദേഹം പഠനാവശ്യത്തിനായി ഏറ്റെടുക്കാമെന്ന കളമശ്ശേരി മെഡിക്കൽ കോളേജിന്റെ തീരുമാനം റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്
കൈക്കൂലി നേരിട്ടുവാങ്ങിയില്ലെങ്കിലും അറസ്റ്റിലായ ഇടുക്കി ഡിഎംഒ എൽ മനോജിന് തെളിവുകള്‍ എതിര്
തൊടുപുഴ.കൈക്കൂലി കേസിൽ അറസ്റ്റിലായ ഇടുക്കി ഡിഎംഒ എൽ മനോജിനെ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും. മനോജിനെതിരെ ശക്തമായ ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ വിജിലൻസ് ശേഖരിച്ചിട്ടുണ്ട്. കൈക്കൂലി തുക നേരിട്ട് കൈപ്പറ്റിയിട്ടില്ലെങ്കിലും തെളിവുകൾ മനോജിന് എതിരാണ്. വിജിലൻസ് ഡിവൈസ് പിയുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തെങ്കിലും കൈക്കൂലി ആരോപണം മനോജ് നിഷേധിച്ചിട്ടുണ്ട്. മൂന്നാറിലെ ഹോട്ടൽ ഉടമ കൈക്കൂലി തുക മനോജിന്റെ സുഹൃത്തായ ഡോക്ടറിന്റെ സ്വകാര്യ ഡ്രൈവറിനാണ് ഗൂഗിൾ പേ ചെയ്തത്. മനോജിന്റെ സുഹൃത്തായ ഡോക്ടറെയും വിജിലൻസ് വിശദമായി ചോദ്യം ചെയ്യും.
ഇന്ത്യയിലെ ഏറ്റവും ജനകീയനായ വ്യവസായി
മുംബൈ. ഇന്ത്യയിലെ ഏറ്റവും ജനകീയനായ വ്യവസായി രത്തൻ ടാറ്റയാണ്. വൻ വ്യവസായ സാമ്രാജ്യത്തിന്ർറെ അധിപനായിരിക്കുമ്പോഴും മനുഷ്യത്വത്തിന് എന്നും രത്തൻ ടാറ്റ പ്രഥമ പരിഗണന നൽകിയിരുന്നു. സമ്പത്തിന്ർറെ പാതിയിലേറെയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ടാറ്റ എന്നും മാറ്റി വച്ചു. അനുകരിക്കാന്‍ ആര്‍ക്കുമാവാത്ത ലാളിത്വം ആവ്യക്തിത്വത്തിന് മികവേകി.
രാജ്യത്തെ ഒരു ആഭ്യന്തര ബ്രാൻഡിൽ നിന്ന് ലോകത്തെ മുൻനിര കമ്പനിയിലേക്ക് ടാറ്റ ഗ്രൂപ്പ് എന്ന സാമ്രാജ്യത്തെ വളർത്തിയത് രത്തൻ ടാറ്റയാണ്. ഉപ്പ് തൊട്ട് ഐടി വരെ നീളുന്നതാണ് ആ വലിയ വ്യവസായ സാമ്രാജ്യം. കോടാനുകോടി രൂപയുടെ ലാഭക്കണക്കുകൾ. എന്നിട്ടും ലോക സമ്പന്നരുടെ പട്ടികയിൽ ആദ്യ നൂറിൽ പോലും രത്തൻ ടാറ്റയില്ല. അതിനുള്ള കാരണം തേടി പോവുമ്പോഴാണ് ടാറ്റയെന്ന മനുഷ്യ സ്നേഹിയെ കൂടുതൽ തെളിമയോടെ കാണാനാവുക. ടാറ്റാ ട്രസ്റ്റിലൂടെ സമ്പത്തിന്ർറെ ഏതാണ്ട് 66 ശതമാനവും ജീവകാരുണ്യപ്രവർത്തനങ്ങൾക്കാണ് അദ്ദേഹം മാറ്റിവച്ചത്.താജിൽ വെടിയേറ്റ് വീണ ജീവനക്കാരുടെ കുടുംബത്തെ ഏറ്റെടുത്തപോലെ എണ്ണിയാലൊതുങ്ങാത്ത ജീവകാരുണ്യ പ്രവർത്തനങ്ങൾ. ആഢംബരത്തിൽ തിളങ്ങി നിൽക്കുന്ന അതിസമ്പന്നർക്ക് അനുകരിക്കാൻ പ്രയാസമുള്ള ലളിത ജീവിതം. മനുഷ്യർക്ക് വേണ്ടി മാത്രമല്ല, തെരുവുനായകൾക്ക് വേണ്ടിയും രോഗാവസ്ഥയിലുള്ള മൃഗങ്ങൾക്ക് വേണ്ടിയുമെല്ലാം ആ കരുണയുടെ കരങ്ങൾ ഉണ്ടായിരുന്നു.
മുംബൈയിൽ ഈ വർഷം തുടങ്ങിയ മൃഗാശുപത്രി അത്തരമൊരു കേന്ദ്രമാണ്. ആ വലിയ മനുഷ്യനോടുള്ള ആരാധന പലമടങ്ങ് കൂടാൻ അങ്ങനെ ഇനിയുമെത്ര അനുഭവങ്ങൾ. 13 മില്യണിലധികം പേരാണ് സമൂഹമാധ്യമ പോസ്റ്റായ എക്സിൽ രത്തൻ ടാറ്റയെ പിന്തുടരുന്നത്.
സാദാരണക്കാരനായ ഇന്ത്യക്കാരനുവേണ്ടി ഒരു ലക്ഷം രൂപയ്ക്ക് ഒരു കാറെന്ന സങ്കല്‍പമാണ് ടാറ്റാ നാനോ എന്ന ലോക വിസ്മയമായത്. അത് വിജയിക്കാതെപോയെങ്കിലും ടാറ്റ ലോക വാഹനലോകത്ത് ഏറെ പ്രതീക്ഷനല്‍കുന്ന സ്ഥാപനമായി വളരുകയാണ്.
ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും ഇന്ന് ചോദ്യം ചെയ്യും
കൊച്ചി. ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരി കേസിൽ സിനിമാതാരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും ഇന്ന് ചോദ്യം ചെയ്യും. ലഹരി സാന്നിധ്യം പ്രകാശിന്റെ മുറിയിൽ ഇരുവരും സന്ദർശിച്ചതായി പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇ പശ്ചാത്തലത്തിലാണ് ചോദ്യം. ഇരുവരോടും മരട് സ്റ്റേഷനിൽ ഹാജരാകാൻ ആണ് നിർദേശം. കൊച്ചി സൗത്ത് എസിപിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.
പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു
മുംബൈ: പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.ടാറ്റ സൺസ് മുൻ ചെയർമാൻ ആയിരുന്നു .
ജെ.ആർ.ഡി. ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28-നാണ് രത്തന്റെ ജനനം. മുംബൈയിലെ കാംപിയൻ, കത്തീഡ്രൽ ആൻഡ് ജോൺ കോനൻ സ്കൂളുകളിൽ പഠനം. ന്യൂയോർക്കിലെ ഇത്താക്കയിലുള്ള കോർണൽ സർവകലാശാലയിൽനിന്ന് ബിരുദം. ഇന്ത്യയിൽ മടങ്ങിയെത്തി 1962-ൽ ടാറ്റ മോട്ടോഴ്സിന്റെ പഴയരൂപമായ ടെൽകോയിൽ ട്രെയിനിയായി.
1991-ൽ ജെ.ആർ.ഡി. ടാറ്റയിൽനിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനം ഏറ്റെടുത്തു. 2012 വരെ 21 വർഷം ഈ സ്ഥാനത്ത് തുടർന്നു. ടാറ്റ സൺസിൽ ചെയർമാൻ എമരിറ്റസായ അദ്ദേഹം 2016-ൽ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനെത്തുടർന്ന് ഇടക്കാല ചെയർമാനായി വീണ്ടുമെത്തി. 2017-ൽ എൻ. ചന്ദ്രശേഖരനെ ചെയർമാനാക്കുന്നതുവരെ ആ സ്ഥാനത്തുതുടർന്നു. കാർ നിർമ്മാണത്തിൽ വിപ്ലവം തുടർന്ന ടാറ്റ
അവിവാഹിതനായിരുന്നു. മികച്ച പൈലറ്റും. വിദേശസർക്കാരുകളുടേതുൾപ്പെടെ ഒട്ടേറെ ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ അനുശോചിച്ചു.
വനിതാ ടി20 ലോകകപ്പില്‍ സെമി സാധ്യത നില നിർത്തി ടീം ഇന്ത്യ
വനിതാ ടി20 ലോകകപ്പില്‍ സെമി സാധ്യത നില നിർത്തി ടീം ഇന്ത്യ. ശ്രീലങ്കയെ 82 റണ്‍സിന് തകർത്താണ് ഇന്ത്യൻ വനിതകള്‍ സെമി പ്രതീക്ഷ നിലനിര്‍ത്തിയത്. ഇന്ത്യക്കെതിരെ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 19.5 ഓവറില്‍ 90 റണ്‍സിന് ഓള്‍ ഔട്ടായി. മൂന്ന് പേര്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്നത്. 21 റണ്‍സെടുത്ത കാവിഷ ദില്‍ഹാരിയാണ് ലങ്കയുടെ ടോപ് സ്കോറര്‍.
കാവിഷക്ക് പുറമെ അനുഷ്ക സഞ്ജീവനി(20), അമ കാഞ്ചന(19) എന്നിവരാണ് ലങ്കന്‍ നിരയിൽ രണ്ടക്കം കടന്നത്. ഇന്ത്യക്കായി മലയാളി താരം ആശ ശോഭനയും അരുന്ധതി റെഡ്ഡിയും 19 റണ്‍സിന് മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. വമ്പന്‍ ജയത്തോടെ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തിയ ഇന്ത്യ മൂന്ന് കളികളില്‍ നാലു പോയന്‍റുമായി പാകിസ്ഥാനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കയറി. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 172-3, ശ്രീലങ്ക 19.5 ഓവറില്‍ 90ന് ഓള്‍ ഔട്ട്.
ഇരവിപുരം സെൻറ് ജോൺസ് ഹൈസ്കൂളിലെ കലോത്സവം ‘നാം ‘ ഉദ്ഘാടനം ചെയ്തു
ഇരവിപുരം: സെൻ്റ് ജോൺസ് ഹൈസ്‌കൂളിലെ സ്കൂൾ കലോത്സവം ‘നാം ‘ കൊല്ലം കോർപ്പറേഷൻ ഡെപ്യുട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ അനിൽ.ഡി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കലോത്സവ ജനറൽ കൺവീനർ കിരൺ ക്രിസ്റ്റഫർ സ്വാഗതം അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി സിജു റോച്ച് ,സ്കൂൾ ലീഡർ അവന്തിക, ചെയർമാൻ അഭിജിത്ത് പ്രോഗ്രാം കമ്മിറ്റി കൺവീനർ അജി.സി.എയ്ഞ്ചൽ എന്നിവർ സംസാരിച്ചു.
ഓം പ്രകാശിൻ്റെ ലഹരി വല ഗൾഫിലും
കൊച്ചി. ഓം പ്രകാശിൻ്റെ ലഹരി വല ഗൾഫിലും. ലഹരി ഉപയോഗിക്കാനായി കൂടുതൽ സിനിമാതാരങ്ങൾ ഗൾഫിലെത്തി.എത്തിയത് യുവതാരങ്ങൾ. ഗൾഫിൽ പോകുന്നത് ഓം പ്രകാശിൻ്റെ കൂട്ടാളികൾക്കൊപ്പം. താരങ്ങളുടെ വിവരങ്ങൾ NCB ശേഖരിച്ചു. താരങ്ങളെ കുറിച്ച് അന്വേഷിക്കാൻ കേരളാ പോലീസും. സിനിമാ സെറ്റിലും ഇതെ താരങ്ങൾ കാരവനിൽ ലഹരി ഉപയോഗിച്ച് പ്രശ്നം ഉണ്ടാക്കി. വനിതാ നിർമ്മാതാവിനോട് പോലും മോശമായി പെരുമാറി.
അതിനിടെ നടി പ്രയാഗമാര്‍ട്ടിനും നടന്‍ ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചു.നാളെോ രാവിലെ പത്തിനാണ് എത്തേണ്ടത്. പ്രാഥമിക തെളിവ് ശേഖരണം പൂർത്തിയാക്കിയ ശേഷമാണ് ചോദ്യംചെയ്യലിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. എറണാകുളം എസിപി രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യംചെയ്യുക. ഓംപ്രകാശും കൊല്ലം സ്വദേശിയായ ഷിഹാസുമാണ് രണ്ട് ദിവസം മുമ്ബ് കൊച്ചിയില്‍ അറസ്റ്റിലായത്. തുടർന്നുള്ള അന്വേഷണത്തിലാണ് ലഹരിപ്പാർട്ടിയില്‍ പങ്കെടുക്കാൻ സിനിമാതാരങ്ങളടക്കം ഹോട്ടലില്‍ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചത്.
അതേസമയം ലഹരി കേസില്‍ തമ്മനം ഫൈസലിനെ ചോദ്യംചെയ്ത് പോലീസ്. പനങ്ങാട് സ്റ്റേഷനിലാണ് ചോദ്യം ചെയ്തത്. ഫോൺ കോൾ രേഖകളുടെ അടിസ്ഥാനത്തിൽ ആയിരുന്നു ചോദ്യം ചെയ്യൽ.






































