കുന്നത്തൂര്‍ നിയോജകമണ്ഡലം പരിധിയില്‍ വരുന്നതും നിലവില്‍ കൊല്ലം, കൊട്ടാരക്കര താലൂക്കുകളില്‍ ഉള്‍പ്പെടുന്നതുമായ മൂന്ന് വില്ലേജുകള്‍ കുന്നത്തൂര്‍ താലൂക്ക് പരിധിയിലേക്ക് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. മണ്‍ട്രോതുരുത്ത്, കിഴക്കേ കല്ലട എന്നീ രണ്ടു വില്ലേജുകള്‍ കൊല്ലം താലൂക്കിലും പവിത്രേശ്വരം വില്ലേജ് കൊട്ടാരക്കര താലൂക്കിലും ആയിട്ടാണ് നിലനില്‍ക്കുന്നതെന്ന് കോവൂര്‍ കുഞ്ഞുമോന്റെ സബ്മിഷന് മറുപടിയായി അറിയിച്ചു.
കുന്നത്തൂര്‍ വില്ലേജുമായി അതിര്‍ത്തി പങ്കിടുന്ന പവിത്രേശ്വരം വില്ലേജ് പരിധിയില്‍ നിന്നും ആസ്ഥാനമായ കൊട്ടാരക്കരയിലേക്ക് ഏകേദശം 27 കി.മീ ദൂരമാണുള്ളത്. മണ്‍ട്രോതുരുത്ത്, കിഴക്കേ കല്ലട വില്ലേജ് പരിധിയില്‍ നിന്നും ആസ്ഥാനമായ കൊല്ലത്തേക്ക് 25 കി.മീ അധികം ദൂരവും. ഈ വില്ലേജുകളും കുന്നത്തൂര്‍ താലൂക്ക് പരിധിയിലേക്ക് മാറ്റുന്നത് പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനകരവും സൗകര്യപ്രദവുമാണ്. കൂടാതെ ഇലക്ഷന്‍ സമയത്ത് ഈ മൂന്ന് വില്ലേജുകളിലെ ജീവനക്കാര്‍ക്ക് ഇലക്ഷന്‍ സംബന്ധമായ ആവശ്യങ്ങള്‍ക്ക് കുന്നത്തൂര്‍ താലൂക്ക് ആസ്ഥാനത്തേക്കും ഓഫീസ് സംബന്ധമായ ആവശ്യങ്ങള്‍ക്ക് യഥാക്രമം കൊട്ടാരക്കര, കൊല്ലം താലൂക്ക് ആസ്ഥാനത്തേക്കും പോകേണ്ടതായി വരുന്നു. അത് ഓഫീസ് സംവിധാനത്തെയും ബാധിക്കുന്നു. ചാര്‍ജ്ജ് ഓഫീസര്‍മാര്‍ക്ക് വില്ലേജുകളില്‍ പോകുന്നതിനും പരിശോധനകള്‍ നടത്തുന്നതിനും വില്ലേജ് ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കും മീറ്റിംഗുകള്‍ക്കും മറ്റുമായി താലൂക്ക് ഓഫീസില്‍ എത്തുന്നതിനും ദൂരക്കൂടുതല്‍ ബാധിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
കൊല്ലം താലൂക്ക് പരിധിയില്‍ ആകെ 31 വില്ലേജുകളും, കൊട്ടാരക്കര താലൂക്ക് പരിധിയില്‍ ആകെ 27 വില്ലേജുകളുമാണുള്ളത്. ഈ സാഹചര്യത്തില്‍ ഏഴ് വില്ലേജുകള്‍ മാത്രമുള്ള കുന്നത്തൂര്‍ താലൂക്കിലേക്ക് ഈ മൂന്ന് വില്ലേജുകള്‍ കൂട്ടി ചേര്‍ക്കുന്നത് താലൂക്കുകള്‍ക്ക് ഭരണപരമായി സൗകര്യപ്രദമാണെന്നും മന്ത്രി പറഞ്ഞു.
താലൂക്ക് വികസന സമിതിയില്‍ ഇതേ ആവശ്യം പലതവണ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങള്‍ നിരന്തരം ആവശ്യപ്പെടുന്നതിനാലും ഭരണ സൗകര്യാര്‍ത്ഥവും സേവനങ്ങള്‍ പൊതുജനങ്ങളിലേക്ക് വേഗമെത്തിക്കാന്‍ കഴിയുമെന്നതിനാലും പവിത്രേശ്വരം, കിഴക്കേ കല്ലട, മണ്‍ട്രോതുരുത്ത് വില്ലേജുകള്‍ കുന്നത്തൂര്‍ താലൂക്ക് പരിധിയിലേക്ക് കൊണ്ടുവരുന്നത് ഉചിതമാണെന്ന് കൊല്ലം ജില്ലാ കളക്ടര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഈ വിഷയം സംബന്ധിച്ച് ലാന്‍ഡ് റവന്യു കമ്മിഷണറില്‍ നിന്നും പ്രൊപ്പോസല്‍ ലഭ്യമാക്കി ഇക്കാര്യം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി നിയമസഭയില്‍ മറുപടി നല്‍കി.
കൊല്ലം, കൊട്ടാരക്കര താലൂക്കുകളില്‍ ഉള്‍പ്പെടുന്ന മൂന്ന് വില്ലേജുകള്‍ കുന്നത്തൂര്‍ താലൂക്ക് പരിധിയിലേക്ക് മാറ്റും: റവന്യൂ മന്ത്രി
ഓണവിപണി: കാഷ്യൂ കോർപ്പറേഷന് ആഭ്യന്തര വിപണിയിൽ എട്ടുകോടി രൂപയുടെ വില്പന നേട്ടം
കശുവണ്ടി പരിപ്പിൻ്റെയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെയും വില്പനയിലൂടെ ഓണക്കാലത്ത് കാഷ്യൂ കോർപ്പറേഷന് ആഭ്യന്തര വിപണിയിൽ എട്ടുകോടി രൂപയുടെ വില്പന നടത്താൻ കഴിഞ്ഞു . ഓണക്കാലത്തെ വിൽപ്പന ലക്ഷ്യമാക്കി കേരളത്തിലെ 14 ജില്ലകളിലും വിപണന കേന്ദ്രങ്ങൾ നടത്താൻ താല്പര്യമുള്ളവരുടെ സംഗമങ്ങൾ ചേർന്നിരുന്നു. ഇതിലൂടെ കേരളത്തിലെ 14 ജില്ലകളിൽ നിന്നുമായി 126 പുതിയ ഏജൻസികൾ ഓണക്കാലത്ത് കാഷ്യൂ കോർപ്പറേഷന് ലഭിച്ചു. കൂടാതെ 26 സഹകരണ സംഘങ്ങളുടെ നേതൃത്വത്തിലുള്ള ഔട്ട് ലൈറ്റുകൾ, കോർപ്പറേഷന്റെൻ്റെ 30 ഫാക്ടറി ഔട്ട് ലൈറ്റുകൾ, സഞ്ചരിക്കുന്ന വിപണന വാഹനം എന്നിവയിലൂടെയാണ് കോർപ്പറേഷന് 8 കോടി രൂപ സമാഹരിക്കാൻ കഴിഞ്ഞത്.
ഓണക്കാലത്ത് ആഭ്യന്തര വിപണിയിൽ ഇത്ര അധികം രൂപയുടെ വിപണനം നടക്കുന്നത് ആദ്യമായിട്ടാണ്. ഓണക്കാലത്ത് സ്പെഷ്യൽ ഐസ്ക്രീം കമ്പോളത്തിൽ ഇറക്കുന്ന വൻകിട സ്ഥാപനങ്ങളായ ബെനസ്ക്കാന്ത, സൂറത്ത് താവി, വിദ്യാ ഡയറി എന്നീ സ്ഥാപനങ്ങൾ ഈ ടെൻഡറിലൂടെ കാഷ്യൂ കോർപ്പറേഷൻ്റെ പരിപ്പാണ് വാങ്ങി ഉപയോഗിച്ചത്. കൂടാതെ കേരളത്തിനകത്തും പുറത്തുമുള്ള ലുലു മാളിൻ്റെ വിപണന കേന്ദ്രങ്ങളിലൂടെയും കോർപ്പറേഷൻ്റ കശുവണ്ടിപരിപ്പും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളും വിറ്റഴിക്കപ്പെട്ടു.
ഓണക്കാലത്ത് ബന്ദിപ്പൂവ് കൃഷിയിലൂടെ കാഷ്യൂ കോർപ്പറേഷൻ ഒരു ടൺ പൂവ് ഇത്തവണ വിപണിയിൽ ഇറക്കി. ഓണക്കിറ്റിൽ നിറയ്ക്കുന്നതിനായി സംസ്ഥാനസർക്കാർ ചുമതലപ്പെടുത്തിയ നാല് ലക്ഷം കശുവണ്ടി പരിപ്പ് പാക്കറ്റുകൾ കൃത്യസമയത്ത് തന്നെ കോർപ്പറേഷൻ നൽകുകയുമുണ്ടായി.
ഓണക്കാലത്ത് ആരംഭിച്ച ഔട്ട്ലെറ്റുകളോടൊപ്പം കൂടുതൽ ഔട്ട്ലെറ്റുകൾ ആരംഭിച്ചുകൊണ്ട് ആഭ്യന്തര വിപണി ശക്തിപ്പെടുത്താനാണ് കാഷ്യൂ കോർപ്പറേഷൻ ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ എസ് ജയമോഹനും മാനേജിംഗ് ഡയറക്ടർ സുനിൽ ജോൺ കെ യും അറിയിച്ചു.
ന്യൂസ് അറ്റ് നെറ്റ് BREAKING NEWS കോടിപതി കൽപ്പറ്റയിൽ
2024 ഒക്ടോബർ 10 വ്യാഴം 5.30 pm
?ഓണം ബംബർ ഭാഗ്യവാൻ അൽത്താഫ് വയനാട്ടിലെത്തി. ടിക്കറ്റ് ബാങ്കിലേപ്പിക്കാനുള്ള നടപടികൾ തുടരുന്നു.
?മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട എസ് എഫ് ഐ നേതാവ് അഭിമന്യുവിൻ്റെ സ്മാരകം പൊളിക്കണമെന്ന
കെ എസ് യു വിൻ്റെ ഹർജി ഹൈക്കോടതി തള്ളി
?നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റി
?വ്യവസായ രംഗത്തെ വിപ്ലവം, മനുഷ്യ സ്നേഹിയായ വ്യവസായിരത്തൻ റാറ്റാ ഓർമ്മയായി, ആയിരങ്ങളുടെ അന്ത്യാഞ്ജലിയോടെ സംസ്ക്കാര ചടങ്ങുകൾ വർളിയിൽ
?ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കിങ് ന് ഇക്കൊല്ലത്തെ സാഹിത്യ നൊബേൽ
?വിരമിക്കൽ പ്രഖ്യാപിച്ച് റാഫേൽ നദാൽ
?തിരുവനന്തപുരം മേയർ – കെ എസ് ആർ റ്റി.സി ബസ് ഡ്രൈവർ തർക്കം; പോലീസ് സുതാര്യമായ രീതിയിൽ അന്വേഷണം നടത്തണമെന്ന് കോടതി
ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍
ഫൈബര്‍ അഥവാ നാരുകള്‍ കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ ഏറെ സഹായിക്കും. മലബന്ധത്തെ തടയാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. നാരുകള്‍ അന്നജമാണെങ്കിലും മറ്റ് അന്നജങ്ങളെപ്പോലെ ഇത് ഗ്ലൂക്കോസ് ആയി മാറ്റപ്പെടുന്നില്ല. അതുകൊണ്ടുതന്നെ രക്തത്തിലെ പഞ്ചസാരയെ അല്പംപോലും ഇവ ഉയര്‍ത്തുന്നില്ല. അതിനാല്‍ പ്രമേഹമുള്ളവര്‍ക്കും അത് വരാതിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. കൂടാതെ കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും നാരുകള്‍ വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനുമൊക്കെ നാരുകള്‍ സഹായിക്കും.
ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം.
- പയറുവര്‍ഗങ്ങള്‍
ഫൈബര്‍ അടങ്ങിയ പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
- മുഴുധാന്യങ്ങള്‍
ഓട്സ്, ബ്രൌണ്‍ റൈസ് തുടങ്ങിയ മുഴുധാന്യങ്ങളിലും ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
- പഴങ്ങള്‍
ആപ്പിള്‍, പിയര്‍, ബെറി പഴങ്ങള്‍ തുടങ്ങിയവയിലൊക്കെ നാരുകള്‍ ധാരാളം അടങ്ങയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
- മധുരക്കിഴങ്ങ്
നാരുകളാല്‍ സമ്പന്നമാണ് മധുരക്കിഴങ്ങ്. അതിനാല്‍ ഇവ കഴിക്കുന്നതും ദഹന പ്രശ്നമുള്ളവര്‍ക്ക് നല്ലതാണ്.
- ക്യാരറ്റ്
ഫൈബര്‍ ധാരാളം അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. അതിനാല്‍ ഇവ കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും അതുപോലെ വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
- കാബേജ്
ഫൈബറിനാല്‍ സമ്പന്നമായ കാബേജും ദഹനം മെച്ചപ്പെടുത്താനായി കഴിക്കാം.
- നട്സും സീഡുകളും
ബദാം, ചിയാ വിത്ത്, ഫ്ലക്സ് സീഡ് തുടങ്ങിയവയില്‍ നാരുകളും ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും ധാതുക്കളുമൊക്കെ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
പിണക്കം മറന്ന് അച്ഛനരികില്‍ മക്കൾ; ടി.പി. മാധവനെ അവസാനമായി കണ്ട് മകനും മകളും
അന്തരിച്ച നടൻ ടി.പി. മാധവനെ അവസാനമായി കാണാൻ പൊതുദർശന വേദിയിലെത്തി മകളും മകനും. മകൻ രാജ കൃഷ്ണ മേനോനും മകൾ ദേവികയുമാണ് അച്ഛന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. വർഷങ്ങളായി അച്ഛനിൽ നിന്ന് അകന്ന് കഴിയുകയായിരുന്നു മക്കളും മറ്റു കുടുംബാംഗങ്ങളും. തിരുവനന്തപുരത്തെ പൊതുദർശന വേദിയിലേക്കാണ് ഇവരെത്തിയത്. ടി.പി. മാധവന്റെ സഹോദരങ്ങളും വേദിയിലെത്തിയിട്ടുണ്ട്.
ഏകദേശം മുപ്പത് വർഷത്തോളമായി ഭാര്യയും മക്കളുമായി അകന്നു കഴിയുകയായിരുന്നു അദ്ദേഹം. മൂത്ത മകന് രണ്ടര വയസ്സുള്ളപ്പോഴാണ് അദ്ദേഹം കുടംബത്തെ ഉപേക്ഷിച്ച് സിനിമയിലേക്കു തിരിയുന്നത്. ഒരു മകനും മകളുമാണ് മാധവന്. ടി.പി.മാധവന്റെ മകൻ ഇപ്പോള്‍ ബോളിവുഡിലെ ഹിറ്റ് സംവിധായകനാണ്. അക്ഷയ് കുമാര്‍ നായകനായി എത്തിയ എയര്‍ ലിഫ്റ്റ്, സെയ്ഫ് അലിഖാന്റെ ഷെഫ് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് രാജകൃഷ്ണ മേനോന്‍.
മലയാളസിനിമയിൽ നാലുപതിറ്റാണ്ടു നീണ്ട സാന്നിധ്യമായിരുന്ന നടൻ ടി.പി മാധവൻ അശരരണര്‍ക്ക് തണലായ് മാറിയ പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നു. കുടുംബാംഗങ്ങളോ സ്വന്തം മക്കളോ പോലും സഹായത്തിനില്ലാത്ത ആ മനുഷ്യനെ ജീവിതത്തിൽ പിടിച്ച് എഴുന്നേൽപ്പിച്ചത് അദ്ദേഹത്തെ സ്നേഹിക്കുന്ന ഒരുപിടി നല്ല മനുഷ്യരാണ്.
2015 ഒക്ടോബര്‍ 23 ന് ഹരിദ്വാറിലെ ഒരു ആശ്രമത്തില്‍ തളര്‍ന്നുവീണ ടി.പി.മാധവനെ തിരക്കി ആരും ചെന്നില്ല. കാരണം സ്വന്തമെന്ന് പറയാൻ ഉണ്ടായിരുന്നവർക്കൊന്നും അദ്ദേഹത്തെ വേണ്ടായിരുന്നു. അമേരിക്കയിലുള്ള സഹോദരി അയച്ചുനല്‍കുന്ന തുകയും ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മ നല്‍കുന്ന കൈനീട്ടവുമായിരുന്നു ഏക സമ്പാദ്യം. തമ്പാന്നൂര്‍ ‘ഗാമ ലോഡ്ജിലെ’ ചെറിയൊരു മുറിയിലായിരുന്നു താമസം. ഹരിദ്വാറിൽ നിന്ന് തിരികയെത്തിയപ്പോഴും അങ്ങോട്ടേക്ക് തന്നെയാണ് പോയതും.
മോശമായ ആരോഗ്യാവസ്ഥയിലും ഹരിദ്വാറിലേയ്ക്ക് വീണ്ടും പോകാൻ തയാറെടുക്കുന്ന സമയത്താണ് സീരിയൽ സംവിധായകനും സുഹൃത്തുമായ പ്രസാദ് നൂറനാട് അദ്ദേഹത്തെ കാണുന്നത്. ഇനിയും ഹരിദ്വാറിന് പോയാൽ അദ്ദേഹത്തിന്റെ ജീവന് ഭീഷണിയാകുമെന്ന് തോന്നിയ പ്രസാദ് ഗാന്ധിഭവന്‍ സാരഥി സോമരാജുമായി ബന്ധപ്പെടുകയും അങ്ങനെ അദ്ദേഹത്തെ അവിടെ പ്രവേശിപ്പിക്കുകയുമായിരുന്നു. ആയിരത്തിയഞ്ഞൂറോളം അന്തേവാസികളുള്ള പത്തനാപുരം ഗാന്ധിഭവനില്‍ ടി.പി.മാധവന് സ്വന്തമായി ഒരു മുറി തന്നെ സോമരാജൻ ഏർപ്പാടാക്കി. മാത്രമല്ല ചികിത്സിക്കാന്‍ ഡോക്ടറെയും ഏര്‍പ്പെടുത്തി. ഗാന്ധിഭവനിലെ ജീവിതം മാധവൻ ഏറെ ആസ്വദിച്ചിരുന്നു. വായിക്കാൻ പുസ്തകങ്ങളും സംസാരിക്കാൻ സുഹൃത്തുക്കളെയും ലഭിച്ചതോടെ അദ്ദേഹം വീണ്ടും ഊർജ്ജ്വസ്വലനായി. ആരോഗ്യം മോശമാകും വരെ ഗാന്ധിഭവന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു.
കൊച്ചിയിൽ മൂന്നര വയസ്സുകാരന് ക്രൂര മർദനം; പ്ലേ സ്കൂൾ അധ്യാപിക അറസ്റ്റിൽ
കൊച്ചി: മട്ടാഞ്ചേരിയിൽ മൂന്നര വയസ്സുകാരന് ക്രൂര മർദനം. പ്ലേ സ്കൂൾ അധ്യാപികയാണ് കുട്ടിയുടെ മുതുകിൽ ചൂരൽ ഉപയോഗിച്ച് തല്ലി പരുക്കേൽപ്പിച്ചത്. രക്ഷിതാക്കളുടെ പരാതിയിൽ അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു.
അധ്യാപിക സീതാലക്ഷ്മിയെയാണ് മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കുവാൻ കൊണ്ടുപോയിരിക്കുകയാണ്. ചോദ്യങ്ങൾക്ക് മറുപടി പറയാത്തതിനെ തുടർന്ന് അധ്യാപിക കുഞ്ഞിനെ ചൂരൽ ഉപയോഗിച്ച് പുറത്ത് മർദിക്കുകയായിരുന്നു.
മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിൽ ഇന്നലെയാണ് സംഭവം. കുഞ്ഞിന്റെ പുറത്ത് ചൂരൽ കൊണ്ട് മർദനമേറ്റതിന്റെ പാടുകൾ ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ അധ്യാപികയെ സസ്പെൻ്റ് ചെയ്തതായി സ്ഥാപനം അറിയിച്ചിരുന്നു.
കുട്ടി വീട്ടിലെത്തിയപ്പോഴാണ് രക്ഷിതാക്കൾ തല്ലിയതിന്റെ പാടുകൾ കണ്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് സംഭവം പൊലീസിനെ അറിയിച്ചത്. പിന്നാലെ മാതാപിതാക്കൾ പരാതി നൽകി.
യുഎഇയിൽ അരളിച്ചെടിക്ക് നിരോധനം: മലയാളി വ്യവസായിക്ക് നഷ്ടം 15000 ദിർഹം; പൂക്കളത്തിന്റെ ശോഭ കെടും
അബുദാബി: അരളിച്ചെടിയുടെ നിരോധനം യുഎഇയിലെ പൂച്ചെടി കച്ചവടക്കാർക്ക് വൻ നഷ്ടമുണ്ടാക്കി. പ്രാദേശികമായി ലഭ്യമായവയ്ക്കു പുറമെ വിദേശത്തുനിന്ന് വൻ വിലയ്ക്ക് ഇറക്കുമതി ചെയ്ത വിവിധ നിറത്തിലുള്ള അരളിച്ചെടികളും വിൽപനയ്ക്കു വച്ചിരുന്നു. അബുദാബി മിന മാർക്കറ്റിലെയും ദുബായ് അൽവർസാനിലെയും ഷാർജ ഫ്ലവർ മാർക്കറ്റിലെയും ചെടി വിൽപന സ്റ്റാളുകളെ ആകർഷകമാക്കിയിരുന്നതും അരളിച്ചെടിയായിരുന്നു.
ഇവ സൂക്ഷിച്ചിരുന്ന മലയാളികൾ ഉൾപ്പെടെയുള്ള കച്ചവടക്കാർക്കും നഷ്ടമുണ്ടാകും. സ്പെയ്നിൽനിന്ന് ഒരു ചെടിക്ക് 300 ദിർഹം ചെലവിൽ 30 എണ്ണം ഇറക്കുമതി ചെയ്ത അബുദാബിയിലെ മലയാളി കച്ചവടക്കാരന് ഈയിനത്തിൽ മാത്രം 9000 ദിർഹമാണ് നഷ്ടം. പ്രാദേശികമായി ഉൽപാദിപ്പിച്ചവ ഉൾപ്പെടെ 15000 ദിർഹത്തോളം നഷ്ടം വരും. സർക്കാർ നിർദേശപ്രകാരം ഇവ നശിപ്പിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് ഇവർ പറയുന്നു. അരളി നിരോധിക്കാത്ത മറ്റേതെങ്കിലും രാജ്യത്തേക്ക് കയറ്റി അയയ്ക്കാനാകുമോ എന്നും ഇവർ അന്വേഷിക്കുകയാണ്. അരളിപ്പൂക്കൾ അത്തപ്പൂക്കളത്തെയും വർണാഭമാക്കിയിരുന്നു. യുഎഇയിൽ ഓണാഘോഷം തുടരുന്നതിനാൽ പൂക്കളത്തിൽനിന്ന് ഇനി അരളിയെ ഒഴിവാക്കേണ്ടിവരും.
‘അവളെന്നെ പലപ്പോഴും തല്ലുമായിരുന്നു, ഞാൻ കൊന്നില്ലെങ്കിൽ…’; പ്രതിയുടെ അവസാന കുറിപ്പ് ‘മഹാലാക്ഷ്മി’ കേസിൽ
ബെംഗളൂരു: ഫ്രിഡ്ജിൽ നിന്ന് കഷണങ്ങളാക്കിയ നിലയിൽ ഒരു മൃതദേഹം കണ്ടെത്തുന്നു. അത് ഒരു യുവതിയുടേതാണെന്ന് തിരിച്ചറിയുന്നു. രാജ്യത്തെയാകെ ഞെട്ടിച്ച സംഭവത്തിന് പിന്നാലെ നടന്ന സംഭവവികാസങ്ങൾ അക്ഷരാര്‍ത്ഥത്തിൽ ഒരു ക്രൈം സിനിമപോലെ നാടകീയമായിരുന്നു.
കൊലപാതകം നടന്ന് നാല് ദിവസത്തിന് ശേഷം കേസിലെ പ്രതിയായ മുക്തി രഞ്ജൻ റായിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ ജീവനൊടുക്കും മുമ്പ് അയാളെഴുതിയ ആത്മഹത്യാ കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്.
ഞാൻ അവളെ കൊന്നില്ലായിരുന്നുവെങ്കിൽ, മഹാലക്ഷ്മി എന്നെ കൊല്ലുമായിരുന്നു എന്നാണ് മുക്തി രഞ്ജൻ റായി അവസാനമായി എഴുതിയ കുറിപ്പിൽ പറയുന്നത്. മഹാലക്ഷ്മിയുമായുള്ള ബന്ധത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളും കുറ്റസമ്മത മൊഴിയും അടങ്ങിയ കുറിപ്പാണ് ഇയാളുടെ മൃതദേഹത്തിന് സമീപം കണ്ടെത്തിയത്. തന്നെ കൊല്ലാൻ മഹാലക്ഷ്മി ആഗ്രഹിച്ചിരുന്നു. മൃതദേഹം സംസ്കരിക്കാൻ കറുത്ത സ്യൂട്ട്കേസ് വാങ്ങിയിരുന്നു. എൻ്റെ ശരീരം കഷണങ്ങളാക്കി സ്യൂട്ട്‌കേസിൽ ഇട്ട് വലിച്ചെറിയുക എന്നതായിരുന്നു അവളുടെ ഉദ്ദേശം. ഞാൻ അവളെ കൊന്നില്ലായിരുന്നുവെങ്കിൽ അവൾ എന്നെ കൊന്ന് എൻ്റെ ശരീരം വലിച്ചെറിയുമായിരുന്നു. സ്വയരക്ഷയ്ക്കാണ് ഞാൻ അവളെ കൊന്നത്. വിവാഹത്തിനായി മഹാലക്ഷ്മി തന്നിൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു.
അവൾ ചോദിക്കുന്ന കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അവളെന്നെ മര്‍ദ്ദിക്കുമായിരുന്നു. ഒരു സ്വര്‍ണമാലയും ഏഴ് ലക്ഷം രൂപയും നൽകി. എന്നിട്ടും അവളുടെ ആവശ്യം തുടര്‍ച്ചായി വര്‍ധിച്ചുകൊണ്ടിരുന്നു. പലപ്പോഴായി എന്നെ മര്‍ദ്ദിച്ചിരുന്നു എന്നും കുറിപ്പിൽ പ്രിതി അരോപിച്ചിരുന്നു. അതേസമയം, ആത്മഹത്യ ചെയ്യുന്നതിന് തലേന്ന് പ്രതി അമ്മയോട് കുറ്റകൃത്യത്തെക്കുറിച്ച് പറഞ്ഞിരുന്നുവെന്നാണ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. താൻ മഹാലക്ഷ്മിയെ സ്നേഹിക്കുന്നുണ്ടെന്നും എന്നാൽ കിഡ്നാപ്പിംഗ് കേസിൽ കുടുക്കാൻ മഹാലക്ഷ്മി ശ്രമിക്കുകയാണെന്നും പ്രതി അമ്മയോട് പറഞ്ഞെന്നായിരുന്നു ഒഡീഷ പൊലീസ് പറഞ്ഞത്.
അതേസമയം, 29കാരിയായ മഹാലക്ഷ്മി വിവാഹിതയാണെങ്കിലും ഭർത്താവുമായി വേർപിരിഞ്ഞായിരുന്നു താമസിച്ചിരുന്നത്. ബെംഗളൂരുവിലെ ഒരു മാളിൽ ജോലി ചെയ്തിരുന്ന മഹാലക്ഷ്മിയും മുക്തി രഞ്ജൻ റായിയും സുഹൃത്തുക്കളായിരുന്നുവെന്ന് ബെംഗളൂരു പൊലീസ് പറഞ്ഞു. തുടർന്ന് അവർ പ്രണയത്തിലാകുകയായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് മഹാലക്ഷ്മി മുക്തി രഞ്ജൻ റായിയെ നിരന്തരമായി നിർബന്ധിച്ചിരുന്നു. ഇത് കാലക്രമേണ ഇരുവർക്കുമിടയിൽ വലിയ പ്രശ്നങ്ങളുണ്ടാക്കി. ഇതാണ് പിന്നീട് മഹാലക്ഷ്മിയുടെ കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.
ഉല്ലാസ യാത്രികര്‍ക്ക് വോള്‍വോയുമായി കെഎസ്ആര്‍ടിസി
കൊല്ലം: കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തിന്റെ ആദ്യ മള്‍ട്ടി ആക്‌സില്‍ എസി വോള്‍വോ ഉല്ലാസ യാത്ര 18ന് വൈകിട്ട് 6ന് മേയര്‍ പ്രസന്ന ഏണസ്റ്റ് ഫ്‌ളാഗ് ഓഫ് ചെയ്യും. 18ന് വൈകിട്ട് 6ന് ആരംഭിക്കുന്ന യാത്ര 20ന് രാത്രിയോടെ മടങ്ങിയെത്തും.
3200 രൂപയാണ് നിരക്ക്. അറക്കല്‍ മ്യൂസിയം, സെന്റ് അഞ്ചലോ ഫോര്‍ട്ട്, പറശ്ശിനിക്കടവ്, പാപ്പിനിശ്ശേരി, ബേക്കല്‍ കോട്ട, പഴശ്ശി മ്യൂസിയം, ലോകനാര്‍ക്കാവ് കാപ്പാട് ബീച്ച്, മിട്ടായി തെരുവ്, ബേപ്പൂര്‍ എന്നിവയാണ് സന്ദര്‍ശന സ്ഥലങ്ങള്‍. ഫോണ്‍: 9747969768, 9495440444.






































