Home Blog Page 2048

നടുക്കം,ഇറങ്ങാനാവാതെ എയര്‍ ഇന്ത്യ വിമാനം ആകാശത്ത് വട്ടമിട്ട് രണ്ട് മണിക്കൂറോളം, ഒടുവില്‍ ഇറങ്ങി

ചെന്നൈ: സാങ്കേതിക തകരാറിനെ തുടര്‍ന്ന് പ്രതിസന്ധി നേരിട്ട എയര്‍ ഇന്ത്യയുടെ വിമാനം ട്രിച്ചി വിമാനത്താവളത്തില്‍ ഇറങ്ങി. ട്രിച്ചി ഷാര്‍ജാ വിമാനത്തിലാണ് തകരാറുണ്ടായിരുന്നത്. രണ്ട് മണിക്കൂറോളം ഇന്ധനം ഒഴിവാക്കാനായി ആകാശത്ത് വട്ടമിട്ട് പറന്നിരുന്നു. ഈ വിമാനം. ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ പിഴവിനെ തുടര്‍ന്ന് വിമാനത്തിന് പ്രശ്നങ്ങള്‍ നേരിട്ടത്.

വിമാനം ലാന്‍ഡ് ചെയ്യാതിരുന്നതോടെ വലിയ ആശങ്കയായിരുന്നു ട്രിച്ചി വിമാനത്താവളത്തില്‍.ഇരുപത് ആംബുലന്‍സുകളും പതിനെട്ടോളം ഫയര്‍ എഞ്ചിനുകളും സജ്ജമാക്കി നിര്‍ത്തിയിരിക്കുകയായിരുന്നു. 141 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണ്. ഇന്ന് വൈകീട്ട് 5.40ന് ടേക്ക് ഓഫ് ചെയ്ത വിമാനമാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇന്ന് വൈകീട്ട് 8.20ന് ഷാര്‍ജയില്‍ എത്തേണ്ടതായിരുന്നു വിമാനം. ലാന്‍ഡിങ് ഗിയറിന് പ്രശ്നങ്ങള്‍ നേരിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. യാത്രക്കാരില്‍ അധികവും തമിഴ്നാട് സ്വദേശികളായിരുന്നു. വിമാനവും യാത്രക്കാരും സുരക്ഷിതമാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. ഡിജിസിഎ നിലവിലെ സാഹചര്യം പരിശോധിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. വലിയ അപകടമൊന്നും ഉണ്ടാവുന്നില്ലെന്ന് ഉറപ്പിക്കാന്‍ വിമാനത്താവളത്തില്‍ കനത്ത ജാഗ്രതയുണ്ടായിരുന്നുവെന്ന് ട്രിച്ചി വിമാനത്താവള ഡയറക്ടര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇരുപതിലധികം ആംബുലന്‍സുകളെയും ഫയര്‍ എഞ്ചിനുകളെയും ഇവിടെ സജ്ജമാക്കി നിര്‍ത്തിയിരുന്നുവെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. ബെല്ലി ലാന്‍ഡിംഗിന് ഈ വിമാനത്തിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ സാധാരണ ഗതിയില്‍ തന്നെ സുരക്ഷിതമായി ഇവ ലാന്‍ഡ് ചെയ്തു. എയര്‍ ട്രാഫിക് കണ്‍ട്രോളുമായി പൈലറ്റ് നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ബെല്ലി ലാന്‍ഡിംഗിന് നിര്‍ദേശിച്ചത്. എന്നാല്‍ യാതൊരു പ്രശ്നങ്ങളുമില്ലാതെ വിമാനത്തിന് ലാന്‍ഡ് ചെയ്യാനായെന്നും വ്യോമയാന മന്ത്രാലയം പറഞ്ഞു.

അതേസമയം സംഭവത്തില്‍ അന്വേഷണത്തിനും മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. സുരക്ഷിതമായി എയര്‍ ഇന്ത്യ വിമാനം ലാന്‍ഡ് ചെയ്തതില്‍ വലിയ സന്തോഷമുണ്ട്. ആശങ്കകളെല്ലാം മാറിക്കിട്ടിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു. എല്ലാ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു. ഫയര്‍ എഞ്ചിനുകള്‍, ആംബുലന്‍സുകള്‍, വൈദ്യസഹായം എന്നിവയെല്ലാം ഉടനടി നല്‍കാന്‍ അധികൃതരോട് നിര്‍ദേശിച്ചിരുന്നു. സുരക്ഷിതമായി ലാന്‍ഡ് ചെയ്തതിന് ക്യാപ്റ്റനെയും ക്രൂവിനെയും അഭിനന്ദിക്കുന്നുവെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

പൊഴിയൂർ പൊഴിക്കരയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ കുളിക്കുന്നതിനിടക്ക് കാണാതായി

നെയ്യാറ്റിൻകര.പൊഴിയൂർ പൊഴിക്കരയിൽ പ്ലസ് വൺ വിദ്യാർത്ഥി കുളിക്കുന്നതിനിടയക്ക് കാണാതായി. നാലു സുഹൃത്തുക്കളുമായി കുളിക്കുന്നതിനിടയ്ക്കാണ് അപകടം.
കൊല്ലംകോട്,  വള്ളവിള മഞ്ചത്തോപ്പ്  സ്വദേശിയായ ബ്രിസ്റ്റിൽ റോയിയാണ് പൊഴിക്കരയിൽ മുങ്ങി താഴ്ന്നത്. 16 വയസാണ്.
പൊഴിക്കര ഭാഗത്ത് പൊഴിമുറിഞ്ഞു കിടക്കുന്ന ഭാഗത്ത് കുളിക്കാൻ ഇറങ്ങിയതാണ് നാലുപേർ .
പൂവാർ കോസ്റ്റൽ പോലീസും    നാട്ടുകാരും, പൂവാർ ഫയർഫോഴ്സും, സ്കൂബ സംഘവും  തെരച്ചിൽ നടത്തുന്നു.കൊല്ലങ്കോട് ,തൂത്തൂർ ഫൈസ് ലെവൻ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയാണ് മരിച്ച ബ്രിസ്റ്റിൽ റോയ്
 

വേങ്ങ 2193 നമ്പര്‍ എന്‍എസ്എസ് കരയോഗകുടുംബ സംഗമം ശനിയാഴ്ച

ശാസ്താംകോട്ട. വേങ്ങ 2193 നമ്പര്‍ എന്‍എസ്എസ് കരയോഗകുടുംബസംഗമം ശനിയാഴ്ച നടക്കും. രാവിലെ 9ന് പതാക ഉയര്‍ത്തല്‍10മുതല്‍ ക്വിസ് മല്‍സരം. വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം എന്‍എസ്എസ് ട്രഷറര്‍ അഡ്വ.എന്‍വി അയ്യപ്പന്‍പിള്ള ഉദ്ഘാടനം ചെയ്യും.കരയോഗം പ്രസിഡന്‌റ് . സി മണിയന്‍പിള്ള അധ്യക്ഷത വഹിക്കും. കുട്ടികള്‍ക്ക് അനുമോദനം,പ്രതിഭകളെ ആദരിക്കല്‍,ചികില്‍സാ സഹായ വിതരണം, സ്വയംസഹായസംഘം ഉപഹാരവിതരണം,ഹരിതകര്‍മ്മ സേനാംഗങ്ങളെ ആദരിക്കല്‍ എന്നിവ നടക്കും.ഏഴുമുതല്‍ കലാസന്ധ്യ,സമ്മാനകൂപ്പണ്‍ നറുക്കെടുപ്പ് എന്നിവ നടക്കും

പരാതി നൽകാൻ എത്തിയ യുവാക്കളെ മർദിച്ചു, പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം

കോഴിക്കോട്.പരാതി നൽകാൻ എത്തിയ യുവാക്കളെ മർദിച്ച സംഭവത്തിൽ നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം. പന്നിയങ്കര സ്റ്റേഷനിലെ പൊലീസുകാർക്കെതിരെയാണ് അന്വേഷണം. സംഭവത്തിൽ ഫറോക്ക് എസിപി , ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും.

വാഹനം തട്ടിയതുമായി ബന്ധപ്പെട്ട പരാതി നൽകാൻ എത്തിയപ്പോഴായിരുന്നു പൊലീസ് ഉദ്യോഗസ്ഥരുടെ ഈ പെരുമാറ്റം. മർദനത്തിൽ പരുക്കേറ്റ വേങ്ങേരി സ്വദേശികളും സഹോദരങ്ങളുമായ കാട്ടിൽപറമ്പത്ത് മുഹമ്മദ് മുസ്തഫ, മുഹമ്മദ് മുനീഫ് എന്നിവർ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഫറോക്ക് എസിപി- എ എം സിദ്ധീക്കാണ് പരാതി അന്വേഷിക്കുന്നത്. എസിപി യുവാക്കളുടെ മൊഴി രേഖപ്പെടുത്തി. മർദിച്ചത് പുറത്തുപറഞ്ഞാൽ കൂടുതൽ കേസുകളിൽ കുടുക്കുമെന്ന് പന്നിയങ്കര പൊലീസ് ഭീഷണിപ്പെടുത്തിയതായും യുവാക്കൾ മൊഴി നൽകി.

ഇതിന് പിറകെയാണ് പോലീസ് ഉദ്യോഗസ്ഥരോട് എസിപിയുടെ ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം നൽകിയത്. പന്നിയങ്കര എഎസ് ഐ ഉൾപ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ആണ് അന്വേഷണം. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും മറ്റ് പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് വിശദാംശങ്ങൾ തേടുമെന്നും എ സി പി അറിയിച്ചു. രണ്ടു ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറും. സ്റ്റേഷന്റെ മുറ്റത്ത് വച്ച് പൊലീസ് യുവാക്കളെ മർദിക്കുന്നതിൻ്റെയും സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

അസിസ്‌റ്റന്റ്റ് ഡയറക്‌ടറെ പീഡിപ്പിച്ചു

കൊച്ചി.അസിസ്‌റ്റന്റ്റ് ഡയറക്‌ടറെ പീഡിപ്പിച്ചു. സംവിധായകനും കൂട്ടാളിക്കുമെതിരെ ബലാൽസംഗത്തിന് കേസ്. മാവേലിക്കര സ്വദേശിനിയുടെ പരാതിയിൽ മരട് പൊലീസ് കേസെടുത്തു. സംവിധായകൻ സുരേഷ് തിരുവല്ല, വിജിത്ത് വിജയകുമാർ എന്നിവർക്കെതിരെയാണ് കേസ്. സിനിമയിൽ അവസരം വാഗ്ദ‌ാനം ചെയ്‌തും വിവാഹ വാഗ്‌ദാനം നൽകിയും പീഡിപ്പിച്ചുവെന്നാണ് കേസ്. വിജിത്ത് സിനിമാ മേഖലയിലെ സെക്‌സ് റാക്കറ്റിൻ്റെ കണ്ണിയെന്നും ആരോപണം

അന്തർ സംസ്ഥാന മയക്കുമരുന്ന് കച്ചവടക്കാരൻ പിടിയിൽ

കരുനാഗപ്പള്ളി. ബാംഗ്ലൂർ കേന്ദ്രീകരിച്ചു കേരളത്തിൽ അടക്കം സംസ്ഥാനങ്ങളിൽ മയക്കുമരുന്ന് വിതരണക്കാരൻ പിടിയിൽ. ആഫ്രിക്കൻ സ്വദേശിയായ ഉക്കുവ്ഡിലി മിമ്രി(45) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ആഗസ്റ്റ് മാസം 30 ഗ്രാം എം ഡി എം എ യും ആയി മരുതൂർ കുളങ്ങര സ്വദേശി രാഹുലിനെ പിടികൂടിയിരുന്നു. തുടർന്ന് രാഹുലുമായി ബാംഗ്ലൂരിൽ എത്തിയ പോലീസ് ടീം കൂട്ടുപ്രതിയായ സുജിത്ത് താൻ സാനിയ സ്വദേശിയായ ഇസ അബ്ദു നാസർ അലി എന്നിവരെ കഴിഞ്ഞാഴ്ച പിടികൂടിയിരുന്നു. തുടർന്ന് സാനിയക്കാരനും ആയി ബാംഗ്ലൂരിലെത്തിയ ടീം അന്വേഷണത്തിൽ ഇതിൽ ഒരു നൈജീരിയക്കാരൻ ഉണ്ട് എന്ന് മനസ്സിലാക്കി പ്രതിയെ തിരിച്ചറിയുകയും ചെയ്തു. എന്നാൽ ഇയാൾ ബാംഗ്ലൂരിൽ നിന്നും മുംബെവഴി നൈജീരിയയിലേക്ക് രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് ഇയാൾ മുംബെഎയർപോർട്ടിൽ എത്തുന്നതിന് മുന്നേ എത്തി നിരീക്ഷണം നടത്തി വിമാനത്താവളത്തിൽ വച്ച് പിടികൂടുകയായിരുന്നു. കൊല്ലം. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐപിഎസിന്റെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി എ എസ് പി അഞ്ജലി ഭാവന ഐപിഎസിന്റെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി എസ് എച്ച് ഓ ബിജു വി, എസ് ഐ മാരായ ഷമീർ, ഷാജിമോൻ, വേണുഗോപാൽ എസ് സി പി ഓ മാരായ ഹാഷിം, രാജീവ് കുമാർ, രതീഷ്, വിനോദ് സിപിഓ റിയാസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് അടക്കം മയക്കുമരുന്ന് വിൽപ്പന നടത്തുന്നവരിൽ മുഖ്യ കണ്ണിയാണ് പിടിയിലായ നൈജീരിയൻ സ്വദേശി.

28-ാം ഓണമഹോത്സവം;ചക്കുവള്ളിയിൽ ശനിയാഴ്ച ഗതാഗത നിയന്ത്രണം

ശാസ്താംകോട്ട:ചക്കുവള്ളി പരബ്രഹ്മക്ഷേത്രത്തിലെ 28-ാം ഓണമഹോത്സത്തിൻ്റെ ഭാഗമായി ശനിയാഴ്ച വൈകിട്ട് 4 മുതൽ ചക്കുവള്ളി മേഖലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ശൂരനാട് പൊലീസ് അറിയിച്ചു.ചാരുംമൂട് -താമരക്കുളം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ തെക്കേമുറി ജംഗ്ഷനിൽ നിന്നും ഹൈസ്കൂൾ ജംഗ്ഷൻ വഴി കെ.സി.ടി മുക്കിലെത്തി കരുനാഗപ്പള്ളിയിലേക്കും പതാരം വഴി ഭരണിക്കാവിലേക്കും പോകേണ്ടതാണ്.പുതിയകാവ് ഭാഗത്ത് നിന്നും എത്തുന്ന വാഹനങ്ങൾ കെ.സി.ടി മുക്കിലെത്തി പതാരം വഴി ഭരണിക്കാവിലേക്കും ഹൈസ്കൂൾ ജംഗ്ഷൻ വഴി തെക്കേമുറി ജംഗ്ഷനിലെത്തി താമരക്കുളം ഭാഗത്തേക്കും പോകേണ്ടതാണ്.ഭരണിക്കാവിൽ നിന്നും വരുന്ന വാഹനങ്ങൾ ഒസ്താതാമുക്കിൽ നിന്നും തിരിഞ്ഞ് അരയാൽ മുക്ക് വഴി കെസിറ്റി മുക്കിലെത്തി കരുനാഗപ്പള്ളിയിലേക്കും ശൂരനാട് ഹൈസ്കൂൾ ജംഗ്ഷൻ വഴി തെക്കേമുറി ജംഗ്ഷനിലെത്തി താമരക്കുളം ഭാഗത്തേക്കും പോകേണ്ടതാണ്.

ശൂരനാട് തെക്ക് കണിയാംകടവിൽ ചാരായവും വാറ്റ് ഉപകരണങ്ങളുമായി വൃദ്ധൻ പിടിയിൽ

ശാസ്താംകോട്ട:വീട്ടിൽ സൂക്ഷിച്ചിരുന്ന 12 ലിറ്റർ ചാരായവും വാറ്റ്  ഉപകരണങ്ങളുമായി ഗൃഹനാഥനെ അറസ്റ്റ് ചെയ്തുശൂരനാട് തെക്ക് കണിയാംകടവ് കണ്ടത്തിൽ വീട്ടിൽ വിശ്വംഭരനാണ്(67) ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൻ.അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടിയിലായത്.പ്രിവന്റീവ് ഓഫീസർ ജി.അനിൽകുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ വിജു,നിഷാദ്,സുജിത് കുമാർ,ഗോപകുമാർ,അതുൽകൃഷ്ണൻ,വിനീഷ്,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിനീഷ്,വനിത സിവിൽ എക്സൈസ് ഓഫീസർ റാസ്മിയ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

2025-ലെ പൊതു അവധി ലിസ്റ്റ് ഇതാ; 5 അവധികൾ വരുന്നത് ഞായറാഴ്ച

തിരുവനന്തപുരം: 2025 വര്‍ഷത്തെ പൊതു അവധികളും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട് പ്രകാരമുള്ള അവധികളും സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച് പാസ്സാക്കി.

തൊഴിൽ നിയമം-ഇൻഡസ്ട്രിയൽ ഡിസ്‌പ്യൂട്ട്സ് ആക്ട്‌സ്, കേരള ഷോപ്പ്സ് & കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്ക് കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്മെൻ്റ് (നാഷണൽ & ഫെസ്റ്റിവൽ ഹോളിഡേയ്‌സ്) നിയമം 1958 -ന്റെ കീഴിൽ വരുന്ന അവധികൾ മാത്രമേ ബാധകമായിരിക്കുകയുളളൂ .

14.03.2025 (വെള്ളിയാഴ്ച) ഹോളിദിനത്തിൽ ന്യൂഡൽഹിയിൽ പ്രവർത്തിയ്ക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുളള സംസ്ഥാനസർക്കാർ ഓഫീസുകൾക്ക് പ്രാദേശികാവധി അനുവദിക്കും. അവധിപ്പട്ടിക താഴെ.

2025ലെ അവധികൾ

ജനുവരി മാസത്തെ അവധി
മന്നം ജയന്തി – 2 – വ്യാഴം
റിപ്പബ്ലിക് ദിനം- 26 – ഞായർ

ഫെബ്രുവരി മാസത്തെ അവധി
ശിവരാത്രി – 26 – ബുധൻ

മാർച്ച് മാസത്തെ അവധി
ഈദ്-ഉൽ-ഫിത്തർ – 31 – തിങ്കൾ

ഏപ്രിൽ മാസത്തെ അവധികൾ
വിഷു/ ബി.ആർ അംബേദ്കർ ജയന്തി – 14 – തിങ്കൾ
പെസഹ വ്യാഴം- 17 – വ്യാഴം
ദുഃഖ വെള്ളി- 18- വ്യാഴം
ഈസ്റ്റർ – 20- ഞായർ

മേയ് മാസത്തെ അവധി ദിവസങ്ങൾ
മേയ് ദിനം – 01 – വ്യാഴം

ജൂൺ മാസത്തെ അവധി ദിവസങ്ങൾ
ഈദുൽ- അദ്ഹ (ബക്രീദ്) – 06 – വെള്ളി

ജൂലൈ മാസത്തെ അവധി ദിവസങ്ങൾ
മുഹറം – 06- ഞായർ
കർക്കടക വാവ്- 24 – വ്യാഴം

ഓഗസ്റ്റ് മാസത്തെ അവധി ദിവസങ്ങൾ
സ്വാതന്ത്ര്യ ദിനം – 15- വെള്ളി
അയ്യങ്കാളി ജയന്തി – 28- വ്യാഴം

സെപ്റ്റംബർ മാസത്തെ അവധി ദിവസങ്ങൾ
ഒന്നാം ഓണം – 04 – വ്യാഴം
തിരുവോണം- 05 – വെള്ളി
മൂന്നാം ഓണം – 06 – ശനി
നാലാം ഓണം/ശ്രീനാരായണഗുരു ജയന്തി – 07 – ഞായർ
ശ്രീകൃഷ്ണ ജയന്തി – 14 – ഞായർ
ശ്രീനാരായണഗുരു സമാധി – 21- ഞായർ

ഒക്ടോബറിലെ അവധി ദിനങ്ങൾ
മഹാനവമി – 01 – ബുധൻ
ഗാന്ധി ജയന്തി/വിജയ ദശമി- 02 – വ്യാഴം
ദീപാവലി – 20 – തിങ്കൾ

ഡിസംബറിലെ അവധി ദിനങ്ങൾ
ക്രിസ്മസ് – 25 – വ്യാഴം

ഇതിന് പുറമെ മൂന്ന് നിയന്ത്രിത ദിന അവധിയും 2025 ലുണ്ട്. ഏപ്രിൽ 3 ചൊവ്വ അയ്യാ വൈകുണ്ഠസ്വാമി ജയന്തി ദിനത്തിനാണ്. ആവണി അവിട്ടത്തിന് ഓഗസ്റ്റ് 9 ശനിയാഴ്ചയും വിശ്വകർമ്മ ദിനത്തിന് സെപ്തംബർ 17 ബുധനും നിയന്ത്രിത അവധി ലഭിക്കും.

ഇദുൽ ഫിത്വർ (റമദാൻ), ഈദുൽ അദ്ഹ (ബക്രീദ്) മുഹറം എന്നീ അവധി ദിവസങ്ങൾ ചന്ദ്രപ്പിറവി അനുസരിച്ച് മാറ്റം വരാം. 2025ലെ, പ്രധാനപ്പെട്ട 5 അവധി ദിനങ്ങൾ ഞായറാഴ്ചയാണ്. കൂടാതെ രണ്ടെണ്ണം രണ്ടാം ശനിയാഴ്ചയാണ്.

2025ലെ കേന്ദ്ര സർക്കാർ അവധികൾ

റിപ്പബ്ലിക് ദിനം – ജനുവരി 26 ഞായറാഴ്ച
മഹാ ശിവരാത്രി – ഫെബ്രുവരി 26 ബുധനാഴ്ച
ഹോളി – മാർച്ച് 14 വെള്ളിയാഴ്ച
ഈദുൽ ഫിത്തർ – മാർച്ച് 31 തിങ്കളാഴ്ച
മഹാവീർ ജയന്തി – ഏപ്രിൽ 10 വ്യാഴാഴ്ച
ദുഃഖവെള്ളി – ഏപ്രിൽ 18 വെള്ളിയാഴ്ച
ബുധ പൂർണിമ – മെയ് 12 തിങ്കളാഴ്ച
ഇദ്-ഉൽ-സുഹ (ബക്രീദ്) – ജൂൺ 7 ശനിയാഴ്ച
മുഹറം – ജൂലൈ 6 ഞായർ
സ്വാതന്ത്ര്യദിനം – ഓഗസ്റ്റ് 15 വെള്ളിയാഴ്ച
ജന്മാഷ്ടമി – ഓഗസ്റ്റ് 16 ശനിയാഴ്ച
മീലാദ്-ഉൻ-നബി (ഇദ്-ഇ-മിലാദ്) – സെപ്റ്റംബർ 5 വെള്ളിയാഴ്ച
മഹാത്മാഗാന്ധിയുടെ ജന്മദിനം – ഒക്ടോബർ 2 വ്യാഴാഴ്ച
ദസറ – ഒക്ടോബർ 2 വ്യാഴാഴ്ച
ദീപാവലി (ദീപാവലി) – ഒക്ടോബർ 20 തിങ്കൾ
ഗുരുനാനാക്കിൻ്റെ – ജന്മദിനം നവംബർ 5 ബുധനാഴ്ച
ക്രിസ്തുമസ് ദിനം – ഡിസംബർ 25 വ്യാഴാഴ്ച

2025ലെ കേന്ദ്ര സർക്കാർ നിയന്ത്രിത അവധികൾ

പുതുവത്സര ദിനം – ജനുവരി 1 ബുധനാഴ്ച
ഗുരു ഗോവിന്ദ് സിംഗിൻ്റെ ജന്മദിനം – ജനുവരി 6 തിങ്കളാഴ്ച
മകരസംക്രാന്തി/മാഘബിഹു/പൊങ്കൽ – ജനുവരി 14 ചൊവ്വാഴ്ച
ബസന്ത് പഞ്ചമി – ഫെബ്രുവരി 2 ഞായറാഴ്ച
ഗുരു രവി ദാസിൻ്റെ ജന്മദിനം – ഫെബ്രുവരി 12 ബുധനാഴ്ച
ശിവാജി ജയന്തി – ഫെബ്രുവരി 19 ബുധനാഴ്ച
സ്വാമി ദയാനന്ദ സരസ്വതിയുടെ ജന്മദിനം – ഫെബ്രുവരി 23 ഞായറാഴ്ച
ഹോളിക ദഹൻ – മാർച്ച് 13 വ്യാഴാഴ്ച
ദോല്യാത്ര – മാർച്ച് 14 വെള്ളിയാഴ്ച
രാമനവമി – ഏപ്രിൽ 16 ഞായറാഴ്ച
ജന്മാഷ്ടമി (സ്മാർട്ട) – ഓഗസ്റ്റ് വെള്ളിയാഴ്ച
ഗണേശ ചതുർത്ഥി/വിനായക ചതുർത്ഥി – ഓഗസ്റ്റ് 27 ബുധനാഴ്ച
തിരുവോണം – സെപ്റ്റംബർ 5 വെള്ളിയാഴ്ച
ദസറ (സപ്തമി) – സെപ്റ്റംബർ 29 തിങ്കളാഴ്ച
ദസറ (മഹാഷ്ടമി) – സെപ്റ്റംബർ 30 ചൊവ്വാഴ്ച
ദസറ (മഹാനവമി) – ഒക്ടോബർ 1 ബുധനാഴ്ച
മഹർഷി വാല്മീകിയുടെ ജന്മദിനം – ഒക്ടോബർ 7 ചൊവ്വാഴ്ച
കാരക ചതുർത്ഥി (കർവാ ചൗത്ത്) – ഒക്ടോബർ 10 വെള്ളിയാഴ്ച
നരക ചതുർദശി – ഒക്ടോബർ 20 തിങ്കളാഴ്ച
ഗോവർദ്ധൻ പൂജ – ഒക്ടോബർ 22 ബുധനാഴ്ച
ഭായ് ദുജ് – ഒക്ടോബർ 23 വ്യാഴാഴ്ച
പ്രതിഹാർ ഷഷ്ഠി അല്ലെങ്കിൽ സൂര്യ ഷഷ്ഠി (ഛത് പൂജ) – ഒക്ടോബർ 28 ചൊവ്വാഴ്ച
ഗുരു തേജ് ബഹാദൂറിൻ്റെ രക്തസാക്ഷിത്വ ദിനം – നവംബർ 24 തിങ്കളാഴ്ച
ക്രിസ്തുമസ് ഈവ് – ഡിസംബർ 24 ബുധനാഴ്ച

മുഖം സുന്ദരമാക്കാൻ കടലമാവ് കൊണ്ടുള്ള ഫേസ് പാക്കുകൾ

മുഖത്തെ കരുവാളിപ്പ്, കണ്ണിന് ചുറ്റുമുള്ള കറുപ്പ്, കറുത്ത പാട് തുടങ്ങിയ ചർമ്മ പ്രശ്നങ്ങൾ പലരേയും അലട്ടുന്നവയാണ്. ചർമ്മത്തിൽ പതിവായി കടലമാവ് പുരട്ടുന്നത് കറുപ്പ് മാറുന്നതിന് മാത്രമല്ല വരണ്ട ചർമ്മം അകറ്റുന്നതിനും സഹായിക്കും. പാർശ്വഫലങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് തന്നെ ഏത് ചർമ്മക്കാർക്കും ഉപയോഗിക്കാവുന്ന ഒന്നാണ് കടലമാവ്.

കടലപ്പൊടിയിൽ സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന് തിളക്കവും മൃദുലതയും സിങ്ക് നൽകുന്നു. കൂടാതെ കടലമാവ് ഉപയോഗിക്കുന്നത് ചർമ്മത്തിലെ അധിക എണ്ണമയം ഇല്ലാതാക്കാനും സഹായിക്കുന്നു.

കടലപ്പൊടിയിലെ ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിന്റെ പ്രായമാക്കൽ ലക്ഷണങ്ങൾ ഒരു പരിധി വരെ തടയാൻ സഹായിക്കും. മുഖം സുന്ദരമാക്കാൻ കടലമാവ് കൊണ്ടുള്ള ഫേസ് പാക്കുകൾ.

ഒന്ന്

ഒരു സ്പൂൺ കടലമാവും അൽപം മഞ്ഞൾപ്പൊടിയും ഒരു സ്പൂൺ തെെരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം മുഖം കഴുകി കളയുക. തൈരിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ മൃതകോശങ്ങൾ, അഴുക്ക് എന്നിവ നീക്കം ചെയ്യുന്നു.

രണ്ട്

രണ്ട് ടീസ്പൂൺ കടലപ്പൊടിയിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാ നീരും രണ്ടു ടീ സ്പൂൺ തൈരും ചേർക്കുക. ശേഷം ഈ പാക്ക് നന്നായി മിക്സ് ചെയ്ത ശേഷം മുഖത്തും കഴുത്തിലുമായി പുരട്ടുക. സൺ ടാൻ മാറാൻ മികച്ചതാണ് ഈ പാക്ക്.

മൂന്ന്

ഒരു ബൗളിൽ ഒരു സ്പൂൺ കടലപ്പൊടി, ഒരു സ്പൂൺ അരിപ്പൊടി, അൽപം റോസ് വാട്ടർ എന്നിവ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ശേഷം 15 മിനുട്ട് നേരം ഈ പാക്ക് ഇട്ടേക്കുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.