Home Blog Page 2040

കേരളത്തിൽ ഉപതെരഞ്ഞടുപ്പുകൾ നവംബർ 13ന്; മഹാരാഷ്ട്രയിൽ ഒറ്റഘട്ടം, ഝാർഖണ്ഡിൽ രണ്ടുഘട്ടം, വോട്ടെണ്ണൽ 23ന്

ന്യൂഡൽഹി: കേരളത്തിൽ ഉപതെരഞ്ഞെടുപ്പുകൾ നവംബർ 13ന്. വയനാട് ലോക്സഭ മണ്ഡലം, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകൾ നവംബർ 13ന് നടക്കും. മഹാരാഷ്ട്രയിൽ നവംബർ 20നാണ് വോട്ടെടുപ്പ്. ഝാർഖണ്ഡിൽ വോട്ടെടുപ്പ് രണ്ടുഘട്ടമായി നടക്കും. നവംബർ 13നും 20നും. വോട്ടെണ്ണൽ 23ന്.

മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബർ 26ന് അവസാനിക്കും. കഴിഞ്ഞതവണ മഹാരാഷ്ട്രയിൽ ഒറ്റ ഘട്ടമായും ഝാർഖണ്ഡിൽ അഞ്ച് ഘട്ടമായുമാണ് തെരഞ്ഞെടുപ്പ് നടന്നത്. മഹാരാഷ്ട്രയിൽ 288 സീറ്റുകളിലേക്കും ഝാർഖണ്ഡിൽ 90 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്.

ജമ്മു കശ്മീർ, ഹരിയാന സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. ഐതിഹാസികമായ തെരഞ്ഞെടുപ്പാണ് ജമ്മു കശ്മീരിൽ നടന്നതെന്ന് പറഞ്ഞ അദ്ദേഹം ജമ്മു കശ്മീരിൽ പല വെല്ലുവിളികൾ മറികടന്നാണ് തെരഞ്ഞെടുപ്പ് പൂർത്തിയായതെന്നും ചൂണ്ടിക്കാട്ടി. എവിടെയും റീപോളിം​ഗ് നടത്തേണ്ടി വന്നില്ല. അതുപോലെ ഒരിടത്തും അക്രമസംഭവങ്ങളുമുണ്ടായില്ല. രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങൾ വലിയ പിന്തുണ നൽകിയെന്നും അദ്ദേഹം പറഞ്ഞു. 

മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തി. മഹാരാഷ്ട്രയിൽ 9.36 കോടി വോട്ടർമാരാണുള്ളത്. 20 ലക്ഷം പുതിയ വോട്ടർമാരുമുണ്ട്. ഒരു ലക്ഷത്തിലേറെയാണ്  പോളിംഗ് സ്റേഷനുകൾ. ജാർഖണ്ഡിൽ 2.6 കോടി വോട്ടർമാരും 11.84 ലക്ഷം പുതിയ വോട്ടർമാരുമാണുള്ളത്. 

ടി ജെ ആഞ്ജലോസിനെ സിപിഎം പുറത്താക്കിയത് കള്ള റിപ്പോർട്ടിലൂടെ, വിവാദ വെളിപ്പെടുത്തലുമായി മുൻമന്ത്രി ജി സുധാകരൻ

ആലപ്പുഴ. സിപിഎം മുൻ എംപി ടിജെ ആഞ്ജലോസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് കള്ള റിപ്പോർട്ടിലൂടെയെന്ന വിവാദ വെളിപ്പെടുത്തലുമായി മുൻമന്ത്രി ജി സുധാകരൻ. 28 വർഷങ്ങൾക്ക് മുൻപുള്ള പാർട്ടി നടപടിയിലാണ് തുറന്നു പറച്ചിൽ. ജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ ഇരുട്ടടിയാണെന്നും തന്നെ ചതിച്ചതാണെന്നും ജി സുധാകരൻ.

28 വർഷം ഉള്ളിൽ കിടന്നു തിളച്ച രഹസ്യമാണ് ജി സുധാകരൻ പൊതുവേദിയിൽ ഒടുവിൽ തുറന്നു പറഞ്ഞത്. സിപിഐഎമ്മിന്റെ അക്കാലത്തെ യുവ നേതാവായിരുന്ന ടിജെ ആഞ്ചലോസിനെ വെട്ടി നിരത്തിയതിലെ ചതിയാണ് ജി സുധാകരൻ ആലപ്പുഴ ആര്യാട് സിപിഐ സംഘടിപ്പിച്ച പരിപാടിയിൽ പരസ്യപ്പെടുത്തിയത്.
1996ലെ ലോക്സഭയിലെ സിഎസ്.സുജാതയുടെ തോൽവിയിൽ ആയിരുന്നു നടപടി. സുജാതയുടെ തോൽവിയിൽ ബോധപൂർവ്വം പ്രവർത്തിച്ചു എന്നാരോപിച്ചാണ് ആഞ്ചലോസിനെ പുറത്താക്കിയത്. അന്ന് തന്നെ അധ്യക്ഷനാക്കി, തന്നോട് പറയാതെ ആയിരുന്നു അജണ്ട വെച്ചതെന്നും പാർട്ടി അത് ചെയ്യാൻ പാടില്ലായിരുന്നു എന്നും സുധാകരൻ

അന്ന് അതുപോലെ ഹൃദയ വേദനയുണ്ടായി. ചതിച്ചയാൾ പിന്നെ നല്ല രീതിയിൽ അല്ല മരിച്ചതെന്നും ജി സുധാകരൻ.

അന്ന് സിപിഎം ൽ നിന്ന് പുറത്താക്കിയതുകൊണ്ട് സിപിഐക്ക് നല്ല ജില്ലാ സെക്രട്ടറിയെ കിട്ടിയെന്നും ജി സുധാകരൻ. അന്ന് സിപിഐഎമ്മിൽ നിന്ന് പുറത്താക്കിയ ടിജെ ആഞ്ചലോസ് സിപിഐയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ്. സിപിഐ മുതിർന്ന നേതാവ് മുല്ലക്കര രത്നാകരനെയും ടിജെ ആഞ്ചലോസിനേയും വേദിയിലിരുത്തിയായിരുന്നു സുധാകരന്റെ വെളിപ്പെടുത്തൽ.
സിഐടിയു ലോബിയും അന്ന് പിബി അംഗമായിരുന്ന വിഎസ് അച്യുതാനന്ദനും തമ്മിൽ പാർട്ടിക്കുള്ളിൽ നേതൃത്വത്തിന് വേണ്ടിയുള്ള പോരാട്ടത്തിനിടയിലായിരുന്നു. അന്ന് സുജാതയുടെ തോൽവിയിൽ ആഞ്ചലോസിനെതിരെയും വിഎസിന്റെ തോൽവിയിൽ ടി കെ പളനിക്കെതിരെയും നടപടിയെടുത്തത്.
അന്ന് വി കേശവൻ സിപിഎം ജില്ലാ സെക്രട്ടറിയും ചടയൻ ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയുമായിരുന്നു.
1987ൽ മാരാരിക്കുളത്തു നിന്നുള്ള
സിപിഐഎമ്മിന്റെ എംഎൽഎയും 91ൽ ആലപ്പുഴയിൽ നിന്നുള്ള ലോക്സഭാ അംഗവുമായിരുന്നു ടിജെ ആഞ്ചലോസ്. ആഞ്ചലോസ് നെതിരായ പാർട്ടി നടപടിയിൽ വിഎസ് അച്യുതാനത്തിനെതിരെ അന്ന് പോസ്റ്റർ പ്രതിഷേധവും ഉണ്ടായി എന്നതും ചരിത്രം.

കൂടൽ ചിത്രീകരണം ആരംഭിച്ചു, ബിബിൻ നായകൻ

പി ആൻ്റ് ജെ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജിതിൻ കെ വി നിർമ്മിച്ച് ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന “കൂടൽ “ചിത്രീകരണം തുടങ്ങി. ബിബിൻ ജോർജ് നായകനാകുന്ന ചിത്രത്തിൻ്റെ ലൊക്കേഷൻസ് പാലക്കാടും കോയമ്പത്തൂരുമാണ്.

മലയാളത്തിലാദ്യമായി ക്യാമ്പിങ്ങിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നാല് നായികമാരാണുള്ളത്. മറീന മൈക്കിൾ, റിയ, നിയ വർഗ്ഗീസ് എന്നിവർക്കൊപ്പം അനു സിത്താരയുടെ സഹോദരി അനു സോനാരയും നായികയാകുന്നു. തമിഴിലെ പ്രശസ്ത സംവിധായകൻ കാർത്തിക് സുബ്ബരാജിൻ്റെ പിതാവ് ഗജരാജ് ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നു.

വിജിലേഷ്, വിനീത് തട്ടിൽ, വിജയകൃഷ്ണൻ, കെവിൻ, റാഫി ചക്കപ്പഴം, അഖിൽഷാ, സാം ജീവൻ, അലി അരങ്ങാടത്ത്, ലാലി മരക്കാർ, സ്നേഹ വിജയൻ, അർച്ചന രഞ്ജിത്ത്, ദാസ്സേട്ടൻ കോഴിക്കോട് തുടങ്ങി റീൽസ്, സോഷ്യൽ മീഡിയ താരങ്ങളും നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

ഇന്നത്തെ യുവത്വത്തിൻ്റെ ആഘോഷവും അവർക്കിടയിലുണ്ടാകുന്ന സംഭവ വികാസങ്ങളും പറയുന്ന ചിത്രത്തിൻ്റെ ഏറ്റവും വലിയ ഹൈലൈറ്റ് ആവേശം നിറയ്ക്കുന്ന അഞ്ച് ഗാനങ്ങളാണ്. “ഒരു കാറ്റ് മൂളണ് ……. ” എന്ന വൈറൽ ഗാനത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠൻ പെരുമ്പടപ്പും നായകൻ ബിബിൻ ജോർജും കൂടലിൽ ഗാനങ്ങൾ പാടി അഭിനയിക്കുന്നു.

ചെക്കൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഫി എപ്പിക്കാടാണ് കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ഷജീർ പപ്പയാണ് ദൃശ്യാവിഷ്ക്കാരം ഒരുക്കുന്നത്.

കോ റൈറ്റേഴ്‌സ് – റാഫി മങ്കട, യാസിർ പരതക്കാട്, പ്രോജക്ട് ഡിസൈനർ – സന്തോഷ് കൈമൾ, പ്രൊഡക്ഷൻ കണ്ട്രോളർ – ഷൗക്കത്ത് വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – അസിം കോട്ടൂർ,
എഡിറ്റിങ് – ജർഷാജ് കൊമ്മേരി, കലാ സംവിധാനം – അസീസ് കരുവാരകുണ്ട്, മേക്കപ്പ് – ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം – ആദിത്യ നാണു, സംഗീത സംവിധാനം – സിബു സുകുമാരൻ, മണികണ്ഠൻ പെരുമ്പടപ്പ്, ആൽബിൻ എസ് ജോസഫ്, നിഖിൽ അനിൽകുമാർ, പ്രസാദ് ചെമ്പ്രശ്ശേരി, ബിജിഎം – സിബു സുകുമാരൻ, ഗാനരചന – ഷിബു പുലർക്കാഴ്ച, ഇന്ദുലേഖ വാര്യർ, എം കൃഷ്ണൻ കുട്ടി, ഷാഫി, നിഖിൽ അനിൽകുമാർ, ഗായകർ – വിനീത് ശ്രീനിവാസൻ, യാസിൻ നിസാർ, മണികണ്ഠൻ പെരുമ്പടപ്പ്, ഇന്ദുലേഖ വാര്യർ, അഫ്‌സൽ എപ്പിക്കാട്, ശില്പ അഭിലാഷ്, സൗണ്ട് ഡിസൈൻ- വിഷ്ണു കെ. പി, കോറിയോഗ്രാഫർ – വിജയ് മാസ്റ്റർ,
സംഘട്ടനം – മാഫിയ ശശി, അസോസിയേറ്റ് ഡയറക്ടർ – മോഹൻ സി നീലമംഗലം, അസിസ്റ്റന്റ് ഡയറക്ടർസ് – അനൈക ശിവരാജ്, പി ടി ബാബു, സത്യൻ ചെർപ്പുളശ്ശേരി, യാസിർ പരതക്കാട്, സ്റ്റിൽസ്‌ – രബീഷ് ഉപാസന, ലൊക്കേഷൻ മാനേജർ – ഉണ്ണി അട്ടപ്പാടി, പോസ്റ്റർ ഡിസൈൻ – മനു ഡാവിഞ്ചി, പി ആർ ഓ- എം കെ ഷെജിൻ, അജയ് തുണ്ടത്തിൽ

താന്‍ വ്യാജ ആരോപണങ്ങളുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി, ജയസൂര്യ

തിരുവനന്തപുരം. തനിക്കെതിരേയുള്ള ലൈംഗികാതിക്രമ ആരോപണങ്ങൾ നിഷേധിച്ച് നടൻ ജയസൂര്യ. വ്യാജ ആരോപണങ്ങളുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താനെന്നും ആരോപണം ഉന്നയിച്ച സ്ത്രീയെ കണ്ടുപരിചയമുണ്ട് എന്നതിനപ്പുറം യാതൊരു ബന്ധവുമില്ലെന്നും ജയസൂര്യ ആവര്‍ത്തിച്ചു. കൻറോൺമെൻറ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജയസൂര്യയെ ചോദ്യം ചെയ്ത് വിട്ടയച്ചു.

ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ കൻറോൺമെൻറ് പൊലീസെടുത്ത കേസിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.2008ൽ ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമ ചിത്രീകരണത്തിനിടെ സെക്രട്ടറിയേറ്റിൽ വച്ച് കടന്നു പിടിച്ചെന്നായിരുന്നു ആരോപണം. ഒരു മണിക്കൂർ മാത്രം നീണ്ട ചോദ്യം ചെയ്യലിൽ ആരോപണങ്ങൾ ജയസൂര്യ നിഷേധിച്ചു. രണ്ട് മണിക്കൂർ മാത്രമാണ് സെക്രട്ടേറിയറ്റിൽ ഷൂട്ടിംഗ് അനുമതി ഉണ്ടായിരുന്നത്. അതിനിടയിലേക്ക് എങ്ങനെയാണ് അവർ എത്തിയതെന്നു പോലും അറിയില്ലെന്ന് ജയസൂര്യ പറഞ്ഞു.

2013ൽ തൊടുപുഴയിലെ ലൊക്കേഷനിൽ വച്ച് കടന്നുപിടിച്ചെന്നാണ് ജയസൂര്യക്കെതിരെയുള്ള രണ്ടാമത്തെ ആരോപണം. എന്നാല്‍ 2013ല്‍ അങ്ങനെയൊരു ഷൂട്ടിങ് പോലും നടന്നിട്ടില്ല. 2011ല്‍ തന്നെ ആ സിനിമാഷൂട്ടിങ് അവസാനിച്ചിരുന്നു. തൊടുപുഴയിലായിരുന്നില്ല, കൂത്താട്ടുകുളത്തായിരുന്നു ഷൂട്ടിങ് നടന്നത്. അപ്പോള്‍ പിന്നെ എന്തിനാണ് ഇത്തരം ആരോപണങ്ങളുമായി വന്നിട്ടുള്ളത് എന്ന് അറിയില്ലെന്ന് ജയസൂര്യ

രണ്ട് കേസുകളിലും ജയസൂര്യക്ക് മുൻകൂർ ജാമ്യം കിട്ടിയിരുന്നു. വർഷങ്ങളുടെ പഴക്കമുള്ള കേസായതിനാൽ സാക്ഷി മൊഴികളോ , സാഹചര്യ തെളിവുകളോ കണ്ടെത്താൻ അന്വേഷണ സംഘത്തിനും സാധിച്ചിട്ടില്ല. 2008 ജനുവരി ഏഴിനും പത്തിനുമിടയിൽ സംഭവം നടന്നെന്നാണ് നടിയുടെ മൊഴി. എന്നാൽ ഏത് തീയതിയിലാണ് സെക്രട്ടറിയേറ്റ് ഷൂട്ടിങ്ങിന് വിട്ടുനൽകിയതെന്ന് സ്ഥിരീകരിക്കാൻ പൊതുഭരണ വകുപ്പിനും കഴിഞ്ഞിട്ടില്ല. ഇതിന്റെ രേഖകൾ ഇപ്പോൾ കൈവശമില്ലെന്നായിരുന്നു വകുപ്പ് അന്വേഷണ സംഘത്തിന് നൽകിയ മറുപടി. ഇതോടെ കൂടുതൽ ചോദ്യം ചെയ്യലിന് ജയസൂര്യയെ വിളിക്കാനും സാധ്യതയില്ല.

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് കൈക്കൂലി ആരോപണത്തെത്തുടര്‍ന്ന്

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് കൈക്കൂലി വാങ്ങിയെന്ന ഭീഷണിയെത്തുടര്‍ന്നാണെന്ന് ആരോപണം . കണ്ണൂര്‍ പള്ളിക്കുന്നിലുള്ള വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് സംഭവം. പത്തനംതിട്ട സ്വദേശിയാണ് നവീന്‍ ബാബു. ഇന്നലെ രാത്രി പത്തനംതിട്ടയിലേക്ക് തിരിക്കുമെന്നായിരുന്നു സഹപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞിരുന്നത്. അഴിമതി ആരോപണം നേരിട്ടിട്ടുള്ള വ്യക്തിയല്ല നവീനെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

നേരത്തെ കാസര്‍കോട് എഡിഎം ആയിരുന്ന ഇദ്ദേഹം മാസങ്ങള്‍ക്ക് മുന്‍പാണ് കണ്ണൂരെത്തിയത്. എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ വെച്ചായിരുന്നു അഴിമതി ആരോപണമുന്നയിച്ചത്. ക്ഷണിക്കാത്ത ചടങ്ങില്‍ എത്തിയായിരുന്നു ദിവ്യയുടെ നാടകീയ നീക്കം. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ അഴിമതി നടത്തിയെന്നാണ് ആരോപണം. ഇതു സംബന്ധിച്ച വിശദവിവരങ്ങള്‍ പിപി ദിവ്യ ഇന്ന് പത്രസമ്മേളനത്തിലൂടെ പുറത്തുവിടുമെന്ന് സൂചനയുണ്ടായിരുന്നു. പമ്പ് സ്ഥലം പരിശോധിച്ച് അനുമതി നല്‍കുന്നതിന് ഒരു ലക്ഷത്തോളം രൂപ ചോദിച്ചുവാങ്ങിയെആരോപിച്ച് പ്രശാന്ത് എന്ന സംരംഭകന്‍ മാധ്യമങ്ങള്‍ക്കുമുമ്പാകെ എത്തിയിട്ടുണ്ട്.വീട്ടിലെത്തി ക്യാഷ് ആയി 98000 രൂപ നല്‍കിയെന്നാണ് പറയുന്നത്. പ്രശാന്ത് ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നു പറയുന്നു.

വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

മലപ്പുറം: സംസ്ഥാനത്ത് ശക്തമായ മഴ തുടരും. വടക്കൻ കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കാസർകോട്. ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുണ്ട്.
കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ നിലവിൽ മീൻപിടുത്തത്തിന് തടസമില്ല. എന്നാൽ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കണ്ണൂര്‍ എഡിഎം തൂങ്ങിമരിച്ച നിലയില്‍; ജീവനൊടുക്കിയത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെ

കണ്ണൂര്‍ എഡിഎം നവീന്‍ ബാബു മരിച്ച നിലയില്‍. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എഡിഎമ്മിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇന്നലെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.

ഇന്നലെ എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ വെച്ചാണ് ക്ഷണിക്കാതെയെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതിയാരോപണമുന്നയിച്ചത്. ഇതില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് സൂചന. കലക്ടറുടെ സാന്നിധ്യത്തിലായിരുന്നു പിപി ദിവ്യയുടെ പ്രസംഗം. പ്രസംഗം അവസാനിപ്പിച്ച ദിവ്യ, ഉപഹാരം നല്‍കുമ്പോള്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് വേദി വിട്ടു.

എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലാണ് ആരോപണം ഉന്നയിച്ചത്. കണ്ണൂരില്‍ നിന്നും നവീന്‍ ബാബു ഇന്ന് പത്തനംതിട്ടയിലേക്ക് ജോലിക്ക് പോകേണ്ടതായിരുന്നു. എന്നാല്‍ ഇന്ന് രാവിലത്തെ ട്രെയിനില്‍ കയറിയില്ലെന്ന് കണ്ട് ബന്ധുക്കള്‍ വിവരമറിയിച്ചു. തുടര്‍ന്ന് താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ചെങ്ങളായിയില്‍ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നത് മാസങ്ങളോളം വൈകിപ്പിച്ച എഡിഎമ്മിന്റെ നടപടിയിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിമര്‍ശനം ഉന്നയിച്ചത്.

യുകെജി വിദ്യാർഥിയെ അധ്യാപിക ക്രൂരമായി തല്ലി

തൃശൂര്‍. ബോർഡിലെഴുതിക്കൊടുത്തത് ഡയറിയിലേക്ക്‌ പകർത്താതെ കളിച്ചിരുന്നു എന്നാരോപിച്ച് യു.കെ.ജി. വിദ്യാർഥിയെ അധ്യാപിക ചൂരലുകൊണ്ട് ക്രൂരമായി തല്ലി

കുരിയച്ചിറ സെയ്ന്റ്ജോസഫ്സ് മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപികക്കെതിരെയാണ് പരാതി. തൃശ്ശൂർ തിരൂർ സ്വദേശിനി സെലിനെതിരേ നെടുപുഴ പോലീസ് കേസെടുത്തു. കേസെടുത്തതോടെ അധ്യാപിക ഒളിവിൽ പോയി. അധ്യാപിക പിടികൂടാതെ പോലീസ് ഒളിച്ചുകളിക്കുന്നുവെന്ന് കുട്ടിയുടെ കുടുംബം. കുട്ടിയുടെ രണ്ടു കാലുകളിലും ചൂരൽ കൊണ്ട് അടിയേറ്റതിന്റെ പാടുകളുണ്ടെന്ന് എഫ്.ഐ.ആറിൽ പറയുന്നു. വീട്ടുകാരുടെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്

അധ്യാപികയ്ക്കെതിരേ ജുവനെൽ ജസ്റ്റിസ് ആക്ട് പ്രകാരവും കുട്ടിയെ ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ചതിനും കേസുണ്ട്

പാലക്കാട് രാഹുൽ,ചേലക്കരയിൽ രമ്യ

തിരുവനന്തപുരം.ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പ്രഖ്യാപനം.യുഡിഎഫിന് പുതുപ്പള്ളി തൃക്കാക്കര മോഡൽ.തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു മണിക്കൂറുകൾക്കുള്ളിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കും. കോൺഗ്രസിൽ സ്ഥാനാർഥിയെ സംബന്ധിച്ച് ഏകദേശം ധാരണ

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ തന്നെ. ചേലക്കരയിൽ രമ്യാ ഹരിദാസിന് നറുക്ക് വീഴും. രണ്ടുപേരുകളും ഇന്നുതന്നെ ഹൈക്കമാൻഡിനെ അറിയിക്കും. രാഹുൽ മാങ്കൂട്ടത്തിന്റെ സ്ഥാനാർത്ഥിത്വം പാലക്കാട് ജില്ലാ നേതൃത്വത്തിന്റെ എതിർപ്പ് മറികടന്ന്

വി കെ ശ്രീകണ്ഠൻ എംപിയും ,ഡിസിസി പ്രസിഡണ്ട് എ തങ്കപ്പനും കെപിസിസി പ്രസിഡണ്ടിനോട് എതിർപ്പറയിച്ചു.തീരുമാനം ഏകപക്ഷീയമെന്ന് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ. രാഹുൽ നായി സമ്മർദ്ദം ചെലുത്തിയത് ഷാഫി പറമ്പിൽ

തൂണേരി ഷിബിൻ വധക്കേസ് പ്രതികളെ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും

കോഴിക്കോട് തൂണേരി ഷിബിൻ വധക്കേസ് പ്രതികളെ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും. നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയ ആറ് പ്രതികളെ ഇന്നലെ നാദാപുരം പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ രാത്രി
പ്രതികളെ വിചാരണ കോടതിയായ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയിൽ ഹാജരാക്കി. നാല് പ്രതികൾ ദോഹയിൽ നിന്നും രണ്ടു പ്രതികൾ ദുബായിൽ നിന്നുമാണ് നെടുമ്പാശ്ശേരിയിൽ എത്തിയത്. ഒന്നാംപ്രതി ഇസ്മയില്‍ വിദേശത്തു തന്നെയാണെന്നാണ് പോലീസ് നിഗമനം. വിചാരണ കോടതി വെറുതെവിട്ട 8 പ്രതികൾ കുറ്റക്കാരാണ് ഹൈക്കോടതി കണ്ടെത്തിയിരുന്നു. മൂന്നാം പ്രതി നേരത്തെ കൊല്ലപ്പെട്ടിരുന്നു.

ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന ഷിബിനെ
മുസ്ലിം ലീഗ് പ്രവർത്തകരായ പ്രതികൾ 2015 ജനുവരി 22 നാണ് കൊലപ്പെടുത്തിയത്. ഷിബിന്റെ പിതാവും പ്രോസിക്യൂഷനും നൽകിയ അപ്പീലിലാണ് വിചാരണ കോടതി വെറുതെവിട്ട 17 പേരിൽ എട്ടുപേർ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയത്. പ്രതികൾക്കായി നാദാപുരം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.