Home Blog Page 2038

വയനാട്ടിൽ സിപിഐ വനിതാ സ്ഥാനാർത്ഥി ഇ എസ് ബിജി മോള്‍?

തിരുവനന്തപുരം.വയനാട്ടിൽ സിപിഐ വനിതാ സ്ഥാനാർത്ഥിയെ ഇറക്കുകയാണെങ്കിൽ പ്രഥമ പരിഗണനയിലുള്ള പേര് പീരുമേട് മുൻ എംഎൽഎ ഇ എസ് ബിജി മോളുടെതാണ്. രാജ്യശ്രദ്ധ ആകർഷിക്കുന്ന മത്സരം ആയതിനാൽ ശക്തയായ സ്ഥാനാർഥിയേ ഇറക്കുക എന്നതും ഇ എസ് ബിജുമോളിലൂടെ സിപിഐ ലക്ഷ്യം വയ്ക്കുന്നുണ്ട്.


കോൺഗ്രസിന്റെ പൊന്നാപുരം കോട്ട. എങ്കിലും വയനാട്ടിലേത് സിപിഐയുടെ അഭിമാന പോരാട്ടമാണ്. ഒന്നാം നിര നേതാക്കൾക്ക് മത്സരത്തിന് താല്പര്യമില്ലെങ്കിലും രാജ്യശ്രദ്ധ ആകർഷിക്കുന്ന പോരാട്ടത്തിൽ മികച്ച സ്ഥാനാർത്ഥിയെ തന്നെ സിപിഐ ഇറക്കും. കഴിഞ്ഞ തവണ ആനി രാജയെ മത്സരിപ്പിച്ച സിപിഐ ഇക്കുറി പീരുമേട് മുന്‍ എംഎല്‍എ ഇഎസ് ബിജിമോളുടെ പേരും സജീവമായി പരിഗണിക്കുന്നുണ്ട്. വയനാട്ടില്‍ നിന്നുള്ള സിപിഐ നേതൃത്വവും ബിജി മോളുടെ പേര് നിർദേശിച്ചു. എന്നാൽ ബിജിമോള്‍ സമ്മതം അറിയിച്ചിട്ടില്ലെന്നാണ് വിവരം. സിപിഐ സംസ്ഥാന കൗൺസിൽ അംഗവും, കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറിയും ആണ് ബിജിമോൾ. 2006 മുതൽ 2021 വരെ മൂന്ന് തവണയായി പീരുമേട് മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗം. ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗമായും, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. ഇടുക്കി ഏലപ്പാറ സ്വദേശിയായ ബിജിമോളെ രാഷ്ട്രീയ നേതൃനിരയിലേക്ക് എത്തിച്ചത് തൊഴിലാളി സംഘടനാ പ്രവർത്തനമാണ്.

എഡിഎം നവീൻ ബാബുവിന്റെ മരണം: കണ്ണൂരിലും മലയാലപ്പുഴയിലും ഇന്ന് ഹർത്താൽ

കണ്ണൂർ: ആത്മഹത്യ ചെയ്ത കണ്ണൂർ എഡിഎം നവീൻബാബുവിന്റെ സംസ്‌കാരം നാളെ. പരിയാരം മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ രാത്രിയോടെ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. ഇന്നുച്ചയോടെ പത്തനംതിട്ടയിൽ എത്തിക്കുന്ന മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും.

നാളെ കലക്ടറേറ്റിൽ പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിക്കും. കാസർകോട്, കണ്ണൂർ കലക്ടർമാരുടെ സാന്നിധ്യത്തിലാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം ടിവി രാജേഷ്, ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി തുടങ്ങിയവർ ആശുപത്രിയിൽ എത്തി അന്തിമോപചാരം അർപ്പിച്ചു.

നവീൻ ബാബുവിന്റെ മരണത്തിൽ അനുശോചിച്ച് കണ്ണൂരിൽ ബിജെപിയും മലയാലപ്പുഴ പഞ്ചായത്തിൽ കോൺഗ്രസും ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ. ദിവ്യയുടെ വീട്ടിലേക്ക് കോൺഗ്രസും ബിജെപിയും ഇന്ന് മാർച്ച് നടത്തും

നവീൻബാബുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഇന്ന് റവന്യു ഉദ്യോഗസ്ഥർ അവധിയെടുക്കും. മരണത്തിൽ ഉത്തരവാദിയായവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് അവധി.

പാലക്കാട് എൽഡിഎഫ് സ്ഥാനാർഥിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ എത്താൻ സാധ്യത

പാലക്കാട്. എൽഡിഎഫ് സ്ഥാനാർഥിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ എത്താൻ സാധ്യത,സിപിഐഎം ജില്ലാ കമ്മറ്റി അംഗമായ ബിനുമോൾ അന്തരിച്ച സിപിഐഎം നേതാവ് ഇമ്പിച്ചിബാവയുടെ മരുമകളാണ്


സ്വതന്ത്ര പരീക്ഷണം ഉടൻ വേണ്ടെന്ന് ഉറപ്പിച്ച സിപിഐഎം ഒരു വനിതാ മുഖത്തിലേക്ക് ഒടുവിൽ എത്തുകയായിരുന്നു,രണ്ട് പേരുകൾ കണ്ടെത്തിയതിൽ ബിനുമോൾക്ക് പ്രഥമ പരിഗണന നൽകാൻ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനത്തിലെത്തി.മലമ്പുഴ ഡിവിഷനിൽ നിന്നാണ് ബിനുമോൾ ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കൂടിയാണ് ബിനുമോൾ,2015 ൽ കൊടുന്തിരപ്പള്ളിയിൽ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട്‌ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരസമിതി – അധ്യക്ഷയായിരുന്നു.നേരത്തെ കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്,
ചിറ്റൂർ ഗവ. കോളേജിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. എസ്എഫ്ഐ യിലൂടെയാണ് പൊതുപ്രവർത്തനം തുടങ്ങിയത്. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു,സൗമ്യമായ പെരുമാറ്റം കൊണ്ട് പൊതുജനങ്ങൾക്ക് സ്വീകാര്യയായ വ്യക്തി എന്നുള്ള നിലയിൽ കൂടിയാണ് പാർട്ടി അംഗീകാരം

പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രവേശനത്തിന് വേദിയായി വയനാട്

തിരുവനന്തപുരം. പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രവേശനത്തിന് വേദി യാകുകയാണ് വയനാട് ഉപതെരഞ്ഞെടുപ്പ് . ഉത്തർ പ്രദേശിന് പുറത്ത് നെഹ്റു കുടുംബത്തിൽ നിന്നും ഒരാൾ കന്നി അങ്കത്തിന് ഇറങ്ങുന്നതും ഇത് ആദ്യം. ഇതോടെ ദേശീയ രാഷ്ട്രീയത്തിൽ തന്നെ നിർണ്ണായകമാകുകയാണ് വയനാട്ടിലെ പോരാട്ടം.

നേരിട്ട് പൊരിനിറങ്ങുന്നത് ആദ്യ മെങ്കിലും, തെരഞ്ഞെടുപ്പ് വേദിയിൽ തുടക്കക്കാരിയല്ല പ്രിയങ്ക ഗാന്ധി. 2004-ൽ റായ്ബറേലിയിൽ സോണിയാഗാന്ധിയുടെ കാമ്പയിൻ മാനേജറായിട്ടായിരുന്നു പ്രിയങ്കയുടെ തുടക്കം. സഹോദരൻ രാഹുൽഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രാചരണങ്ങളിലും സജീവ സാന്നിധ്യം. 2007 മുതൽ ഉത്തർ പ്രദേശിലെ തെരഞ്ഞെടുപ്പുകളിൽ പ്രിയങ്കയുണ്ട്. 2019 ഓടെ സജീവ രാഷ്ട്രീയത്തിൽ, ജനറൽ സെക്രട്ടറിയായി, ഉത്തർ പ്രദേശിന്റ ചുമതല വഹിക്കുമ്പോഴും.
പ്രചരണത്തിനപ്പുറം നേരിട്ട് പൊരിനിറങ്ങാൻ പ്രിയങ്ക മടിച്ചു.

ഇക്കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ സോണിയ ഗാന്ധി, ഒഴിഞ്ഞ റായ്ബറേലിയിൽ മത്സരിക്കാനുള്ള പാർട്ടിയിലെയും അഖിലേഷ് യാദവിന്റെയും ശക്തമായ സമ്മർദ്ദങ്ങളെയും അതിജീവിച്ച പ്രിയങ്ക, സഹോദരൻ രാഹുൽ ഗാന്ധിയുടെ നിർബന്ധത്തിലാണ് വയനാട്ടിൽ മത്സരിക്കാൻ ഒടുവിൽ വഴങ്ങിയത്.

ഇതോടെ കന്നി അങ്കത്തിനായി ഉത്തർ പ്രദേശിലെ കുടുംബ കോട്ടകൾ തിരഞ്ഞെടുക്കുന്ന നെഹ്‌റുകുടുംബത്തിന്റെ പാരമ്പര്യമാണ് പൊളിച്ചെഴുതപ്പെടുന്നത്

നിർണ്ണായക ഘട്ടത്തിൽ കൂടെനിന്ന വോട്ടർ മാരോടുള്ള കടപ്പാടിനൊപ്പം ദക്ഷിണേന്ത്യയിൽ സ്വാധീനം നിലനിർത്താനാകുമെന്ന കണക്കു കൂട്ടലിലാണ് കോണ്ഗ്രസ്.എന്നാൽ വയനാട്ടിൽ പ്രിയങ്കയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ കുടുംബ രാഷ്ട്രീയം മുഖ്യ പ്രചരണ വിഷയമാക്കാനുള്ള നീക്കത്തിലാണ് ബിജെപി.

സര്‍ക്കാരിനെ ഞെട്ടിച്ച് വിഴിഞ്ഞം, ഇനി എന്ത്

തിരുവനന്തപുരം. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് 50 ശതമാനം തദ്ദേശീയര്‍ക്ക് തൊഴിലവസരം ലഭിക്കണമെന്ന നിര്‍ദ്ദേശത്തെക്കാള്‍ കൂടുതല്‍ തൊഴില്‍ നല്‍കിയതായി തുറമുഖ മന്ത്രി വി എന്‍ വാസവന്‍..ഇതിനകം 56 ശതമാനം പേര്‍ക്ക് തൊഴില്‍ ലഭിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് മന്ത്രി.വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനമാരംഭിച്ച ശേഷമെത്തിയ കപ്പലുകളില്‍ നിന്ന് 4.7 കോടി രൂപ നികുതിയിനത്തില്‍ സര്‍ക്കാരിന് ലഭിച്ചെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.

വിഴിഞ്ഞത്ത് ഇതിനകം 29 കപ്പലുകളാണ് എത്തിയത്. ഇതില്‍ 19 കപ്പലുകളില്‍ നിന്നുള്ള നികുതി വരുമാനമാണ് സര്‍ക്കാരിന് ലഭിച്ചത്. സെപ്തംബര്‍ 30 വരെയുള്ള കണക്കാണിത്. സംസ്ഥാനത്തെ വിവിധ തുറമുഖങ്ങളെ ബന്ധിപ്പിച്ച് ക്രൂയിസ് ഷിപ്പിങ് പദ്ധതി നടപ്പാക്കാന്‍ താല്‍പര്യമുള്ള ഏജന്‍സികളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.

കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് യാത്രാക്കപ്പല്‍ സര്‍വീസ് നടത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. നാല് കമ്പനികളാണ് മുന്നോട്ടുവന്നത്. ഇതില്‍ രണ്ട് കമ്പനികളാണ് യോഗ്യരായത്. സര്‍വീസ് നടത്താന്‍ ഉദ്ദേശിക്കുന്ന കപ്പലിന്റെ വിശദാംശങ്ങളടക്കം അന്തിമാനുമതിക്കായി കപ്പല്‍ഗതാഗത ഡയറക്ടര്‍ ജനറലിന് അയക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പരമാവധി ചെലവുകുറച്ച് ആളുകള്‍ക്ക് ഉപകാരപ്പെടുന്ന രീതിയിലുള്ള സര്‍വീസ് ആരംഭിക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നതെന്നും മന്ത്രി സഭയിൽ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിൽ അതിവേഗം കളം പിടിക്കാൻ ഒരുങ്ങി യുഡിഎഫ്

തിരുവനന്തപുരം. ഉപതെരഞ്ഞെടുപ്പിൽ അതിവേഗം കളം പിടിക്കാൻ ഒരുങ്ങി യു.ഡി.എഫ്. ആദ്യം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതിലൂടെ മൂന്നു മണ്ഡലങ്ങളിലും മുൻതൂക്കം നേടാനായി എന്നാണ് കെ.പി.സി.സിയുടെ വിലയിരുത്തൽ. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും, ചേലക്കരയിൽ രമ്യ ഹരിദാസും എത്രയും വേഗം സജീവമാകാനും നിർദ്ദേശം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളും ചുവരെഴുത്തും ഇന്നുമുതൽ തന്നെ ആരംഭിക്കാനാണ് ഡിസിസികൾക്ക് കെ.പി.സി.സി നിർദേശം നൽകിയിരിക്കുന്നത്.

രണ്ടു മണ്ഡലങ്ങളിലും നാലു തവണ ബൂത്ത് യോഗങ്ങൾ പൂർത്തിയാക്കി എന്നതാണ് പാർട്ടിയുടെ ആത്മവിശ്വാസം. ബൂത്ത് തലം മുതൽ കൺവെൻഷൻ നടത്തി പ്രചരണം സജീവമാക്കാനും നിർദ്ദേശം നൽകി. ആദ്യഘട്ട പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും ഇന്ന് തന്നെ എത്തിക്കും. വയനാട്ടിൽ പ്രിയങ്ക ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായിട്ടാവും എത്തുക. അതിനുമുൻപ് പരമാവധി എല്ലാ മണ്ഡലങ്ങളിലും സജീവമാകാൻ പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

സൈബർ അറസ്റ്റിന്റെ പേരിൽ എറണാകുളം പാലാരിവട്ടത്ത് വയോധികനിൽനിന്നും 11 ലക്ഷം തട്ടാൻ ശ്രമം

കൊച്ചി. ഊര്‍ജ്ജിതമായ പൊലീസ് ഇടപെടലുകള്‍ക്കിടയിലും സൈബർ തട്ടിപ്പിന് അറുതിയില്ല. സൈബർ അറസ്റ്റിന്റെ പേരിൽ എറണാകുളം പാലാരിവട്ടത്ത് വയോധികനിൽ
നിന്നും 11 ലക്ഷം തട്ടാൻ ശ്രമിച്ചു. സൈബർ തട്ടിപ്പ് സംഘത്തിന്റെ ഫോൺ കാൾ എത്തിയത് മുൻ ബാങ്ക് ജീവനക്കാരനായ ഡേവിഡ് പത്തിയാലയ്ക്ക്. ബാങ്കിന്റെ കൃത്യമായ ഇടപെടലിനെ തുടർന്ന് പണം നഷ്ടമായില്ല.

ഡേവിഡ് പത്തിയാലയുടെ പേരിൽ മയക്കുമരുന്നു അടങ്ങിയ പാർസൽ മുംബൈയിൽ തടഞ്ഞു വെച്ചിട്ടുണ്ട് എന്നായിരുന്നു സന്ദേശം. മുംബൈ പോലീസ് എന്ന വ്യാജേന തട്ടിപ്പ് സംഘം നിരന്തരമായി വിളിച്ചത് 6 ദിവസം. കേസിൽ നിന്നും രക്ഷപ്പെടുത്താൻ പണം ആവശ്യപ്പെട്ടു.
പണം പിൻവലിക്കാൻ പാലാരിവട്ടം എസ്ബിഐ ടൌൺ ശാഖയിൽ എത്തിയപ്പോഴാണ് തട്ടിപ് എന്ന് മനസിലായത്.

പണം പിൻവലിക്കാൻ ബാങ്കിൽ എത്തിയപ്പോഴും ഫോൺ കോൾ വന്നു. എന്തുകൊണ്ട് പണം പിൻവലിച്ചില്ല എന്ന് ചോദ്യം. കള്ളി വെളിച്ചത് വരുമെന്ന് കണ്ടതോടെ ഉടൻ ബാങ്ക് വിട്ട് ഇറങ്ങാൻ ആവശ്യപ്പെട്ടു.

എസ്ബിഐ പാലാരിവട്ടം ടൌൺ ശാഖയിലെ ജീവനക്കാരിയുടെ ജാഗ്രതയാണ് പണം നഷ്ടപ്പെടാതിരിക്കാൻ കാരണമായത്. ബാങ്ക് അധികൃതർ വിവരം പോലീസിനെ അറിയിച്ചു.സൈബർ അറസ്റ്റിന്റെ പേരിൽ
20 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് കഴിഞ്ഞ മാസങ്ങളിലായി കൊച്ചിയിൽ നടന്നത്.

ഓടുന്ന ബസില്‍ നിന്ന് തെറിച്ചു വീണു മരിച്ചു

കോഴിക്കോട്.ഓടുന്ന ബസില്‍ നിന്ന് തെറിച്ചു വീണു മരിച്ചു. മാങ്കാവ് പാറമ്മല്‍ സ്വദേശി കൊച്ചാളത്ത് ഗോവിന്ദന്‍(59) ആണ് മരിച്ചത്. കോഴിക്കോട് നഗരത്തില്‍ നിന്നും പന്തീരാങ്കാവിലേക്ക് പോകുന്ന സിറ്റി ബസില്‍ നിന്നാണ് തെറിച്ച് വീണത്. സംഭവത്തിൽ കേസെടുത്ത് കസബ പൊലിസ്. ബസ് കസ്റ്റഡിയിൽ എടുത്തു. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ചാലപ്പുറത്ത് വച്ച് ആണ് അപകടം ഉണ്ടായത്

എഡിഎമ്മിൻെറ ആത്മഹത്യ: റവന്യു വകുപ്പിലെ സിപിഐ സംഘടന ഇന്ന് കരിദിനം ആചരിക്കും

തിരുവനന്തപുരം.എഡിഎമ്മിൻെറ ആത്മഹത്യ: റവന്യു വകുപ്പിലെ സിപിഐ സംഘടന ഇന്ന് കരിദിനം ആചരിക്കും. കെ.ആർ‍.ഡി.എസ്.എ അംഗങ്ങളാണ് കരിദിനം ആചരിക്കുന്നത്. കറുത്ത ബാഡ്ജ് ധരിച്ചായിരിക്കും ജീവനക്കാർ ജോലിക്ക് എത്തുക

എ.ഡി.എമ്മിൻെറ മരണത്തിന് പിന്നിലെ ഗൂഢാലോചനയിൽ പി.പി.ദിവ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ്
പ്രതിഷേധം

തൂണേരി ഷിബിന്റെ കൊലപാതകം, വിചാരണക്കോടതിക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശനം

കൊച്ചി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ തൂണേരി ഷിബിന്റെ കൊലപാതകം. വിചാരണക്കോടതിക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശനം. തെളിവുകള്‍ പരിഗണിക്കാതെയാണ് വിചാരണക്കോടതിയുടെ വിധിയെന്ന് ഹൈക്കോടതി. സാങ്കേതിക കാരണങ്ങളാല്‍ ക്രൂരമായ കുറ്റകൃത്യത്തെ ലഘൂകരിക്കരുത്. ഇത് നീതിന്യായ വ്യവസ്ഥയെ താളം തെറ്റിക്കുമെന്നും ഡിവിഷന്‍ ബെഞ്ച്

അവകാശങ്ങളെ മാനിക്കാതിരിക്കുന്നത് കോടതികളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തും. പ്രതികളെ കുറ്റവിമുക്തരാക്കുന്നത് തെറ്റും അപകടകരവുമായ സന്ദേശം നല്‍കും. നിയമവാഴ്ചയില്ലെന്ന സന്ദേശം സമൂഹത്തിലേക്ക് പകരാനിടയാക്കുമെന്നും ഹൈക്കോടതി. വിചാരണക്കോടതി വെറുതേവിട്ട ആറുപേര്‍ക്ക് ജീവപര്യന്തം തടവ് നല്‍കിയ വിധിയിലാണ് ഹൈക്കോടതി നിശിതമായ വിമര്‍ശനം നടത്തിയത്.