26.2 C
Kollam
Saturday 20th December, 2025 | 07:10:00 PM
Home Blog Page 2036

യുകെജി വിദ്യാർഥിയെ അധ്യാപിക ക്രൂരമായി തല്ലി

തൃശൂര്‍. ബോർഡിലെഴുതിക്കൊടുത്തത് ഡയറിയിലേക്ക്‌ പകർത്താതെ കളിച്ചിരുന്നു എന്നാരോപിച്ച് യു.കെ.ജി. വിദ്യാർഥിയെ അധ്യാപിക ചൂരലുകൊണ്ട് ക്രൂരമായി തല്ലി

കുരിയച്ചിറ സെയ്ന്റ്ജോസഫ്സ് മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപികക്കെതിരെയാണ് പരാതി. തൃശ്ശൂർ തിരൂർ സ്വദേശിനി സെലിനെതിരേ നെടുപുഴ പോലീസ് കേസെടുത്തു. കേസെടുത്തതോടെ അധ്യാപിക ഒളിവിൽ പോയി. അധ്യാപിക പിടികൂടാതെ പോലീസ് ഒളിച്ചുകളിക്കുന്നുവെന്ന് കുട്ടിയുടെ കുടുംബം. കുട്ടിയുടെ രണ്ടു കാലുകളിലും ചൂരൽ കൊണ്ട് അടിയേറ്റതിന്റെ പാടുകളുണ്ടെന്ന് എഫ്.ഐ.ആറിൽ പറയുന്നു. വീട്ടുകാരുടെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്

അധ്യാപികയ്ക്കെതിരേ ജുവനെൽ ജസ്റ്റിസ് ആക്ട് പ്രകാരവും കുട്ടിയെ ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ചതിനും കേസുണ്ട്

പാലക്കാട് രാഹുൽ,ചേലക്കരയിൽ രമ്യ

തിരുവനന്തപുരം.ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പ്രഖ്യാപനം.യുഡിഎഫിന് പുതുപ്പള്ളി തൃക്കാക്കര മോഡൽ.തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു മണിക്കൂറുകൾക്കുള്ളിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കും. കോൺഗ്രസിൽ സ്ഥാനാർഥിയെ സംബന്ധിച്ച് ഏകദേശം ധാരണ

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ തന്നെ. ചേലക്കരയിൽ രമ്യാ ഹരിദാസിന് നറുക്ക് വീഴും. രണ്ടുപേരുകളും ഇന്നുതന്നെ ഹൈക്കമാൻഡിനെ അറിയിക്കും. രാഹുൽ മാങ്കൂട്ടത്തിന്റെ സ്ഥാനാർത്ഥിത്വം പാലക്കാട് ജില്ലാ നേതൃത്വത്തിന്റെ എതിർപ്പ് മറികടന്ന്

വി കെ ശ്രീകണ്ഠൻ എംപിയും ,ഡിസിസി പ്രസിഡണ്ട് എ തങ്കപ്പനും കെപിസിസി പ്രസിഡണ്ടിനോട് എതിർപ്പറയിച്ചു.തീരുമാനം ഏകപക്ഷീയമെന്ന് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ. രാഹുൽ നായി സമ്മർദ്ദം ചെലുത്തിയത് ഷാഫി പറമ്പിൽ

തൂണേരി ഷിബിൻ വധക്കേസ് പ്രതികളെ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും

കോഴിക്കോട് തൂണേരി ഷിബിൻ വധക്കേസ് പ്രതികളെ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും. നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയ ആറ് പ്രതികളെ ഇന്നലെ നാദാപുരം പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ രാത്രി
പ്രതികളെ വിചാരണ കോടതിയായ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയിൽ ഹാജരാക്കി. നാല് പ്രതികൾ ദോഹയിൽ നിന്നും രണ്ടു പ്രതികൾ ദുബായിൽ നിന്നുമാണ് നെടുമ്പാശ്ശേരിയിൽ എത്തിയത്. ഒന്നാംപ്രതി ഇസ്മയില്‍ വിദേശത്തു തന്നെയാണെന്നാണ് പോലീസ് നിഗമനം. വിചാരണ കോടതി വെറുതെവിട്ട 8 പ്രതികൾ കുറ്റക്കാരാണ് ഹൈക്കോടതി കണ്ടെത്തിയിരുന്നു. മൂന്നാം പ്രതി നേരത്തെ കൊല്ലപ്പെട്ടിരുന്നു.

ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന ഷിബിനെ
മുസ്ലിം ലീഗ് പ്രവർത്തകരായ പ്രതികൾ 2015 ജനുവരി 22 നാണ് കൊലപ്പെടുത്തിയത്. ഷിബിന്റെ പിതാവും പ്രോസിക്യൂഷനും നൽകിയ അപ്പീലിലാണ് വിചാരണ കോടതി വെറുതെവിട്ട 17 പേരിൽ എട്ടുപേർ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയത്. പ്രതികൾക്കായി നാദാപുരം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

സംസ്ഥാനത്ത് ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ശക്തമായ മഴ തുടരും. വടക്കൻ കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.മലപ്പുറം കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കാസറഗോഡ്.ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുണ്ട്.
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ നിലവിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാൽ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 3 ദിവസത്തിനുള്ളിൽ രാജ്യത്ത്‌ നിന്ന് കാലവർഷം പൂർണ്ണമായും പിൻവാങ്ങാനും തെക്ക് കിഴക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കാനും സാധ്യതയുണ്ട്.

ഇന്ത്യ – കാനഡ നയതന്ത്ര ഏറ്റുമുട്ടൽ ആഗ്രഹിക്കാത്ത സാഹചര്യമെന്ന് കാനഡ

ടൊറോന്‍റോ. ഇന്ത്യ – കാനഡ നയതന്ത്ര ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ.

കാനഡയല്ല ഇത്തരം സാഹചര്യം സൃഷ്ടിച്ചത്. ഇന്ത്യ ഒരു സുപ്രധാന ജനാധിപത്യ രാജ്യം. കാനഡ യുമായി ആഴമേറിയ ബന്ധം ഉള്ള രാജ്യം. ഇരു രാജ്യങ്ങളും ഒന്നിച്ചു നിൽക്കണമെന്നും ട്രൂഡോ.

നിജ്ജർ കൊലപാതകത്തിൽ ഇന്ത്യക്കെതിരെ തെളിവുണ്ടെന്നു ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. . ‘ഇന്ത്യ അനേഷണവുമായി സഹകരിക്കണം ‘.. തെളിവുകൾ ഇന്ത്യക്ക് കൈമാറിയിട്ടുണ്ട്. . കനേഡിയൻ പൗരന്മാരുടെ സുരക്ഷ പരമ പ്രധാനം. കാനഡയുടെ മണ്ണിൽ വിദേശ ശക്തികളുടെ ഇടപെടൽ അനുവദിക്കില്ല
.

താമരശ്ശേരി ചുരത്തിൽ കവർച്ച

താമരശ്ശേരി . സിനിമാസ്റ്റൈല്‍ ആക്രമണം, ചുരത്തിൽ കവർച്ച. ഡെലിവറി വാഹനം തടഞ്ഞുനിർത്തിയാണ് മോഷണം നടത്തിയത്. കാറിലെത്തിയ സംഘം ആണ് കവർച്ച നടത്തിയത്. ഡെലിവറി വാഹനത്തെ കാർ ഇടിപ്പിക്കുകയും തുടർന്ന് ഡ്രൈവറെ മർദ്ദിച്ച് പണം കവരുകയും ആയിരുന്നു. മാനന്തവാടിയിലെ വ്യാപാരിയും ഡ്രൈവറുമായ നിസാറിനാണ് പരുക്കേറ്റത്. അറുപതിനായിരം രൂപ നഷ്ടമായി. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം

മന്ത്രി മാറ്റം സംബന്ധിച്ച ഭിന്നതക്കിടെ എന്‍ സി പി നേതൃയോഗം

തിരുവനന്തപുരം . എന്‍ സി പി യോഗം 19 ന്. മന്ത്രി മാറ്റം സംബന്ധിച്ച ഭിന്നതക്കിടെ എന്‍ സി പി നേതൃയോഗം .19 ന് ജില്ലാ പ്രസി ഡൻ്റുമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗം ചേരും. മന്ത്രിയെ മാറ്റാൻ മുന്നണി നേതൃത്വം അനുവദിക്കാത്തത് ചർച്ച ചെയ്യും. യോഗത്തിൽ പങ്കെടുക്കാൻ ഉറച്ച് മന്ത്രി എ.കെ. ശശീന്ദ്രൻ. നേതക്കൾക്കതിരായ അച്ചടക്ക നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെടും.

അതിനിടെ എൻ സി പി യിൽ വീണ്ടും നടപടി. ശശീന്ദ്രൻ വിഭാഗത്തിലെ രണ്ട് ജനറൽ സെക്രട്ടറിമാരെ പുറത്താക്കി. സംസ്ഥാന പ്രസിഡണ്ട് ആണ് ജനറൽ സെക്രട്ടറിമാരെ പുറത്താക്കിയത്. റസാഖ് മൗലവി, വി എ വല്ലഭൻ എന്നിവരെയാണ് പുറത്താക്കിയത്. സംഘടന വിരുദ്ധ പ്രവർത്തനത്തിന് നൽകിയ നോട്ടീസിന് മറുപടി നൽകിയില്ല എന്ന് വിശദീകരണം

കരുനാഗപ്പള്ളി ലോക്കൽ സമ്മേളനങ്ങളിൽ കടുത്ത വിഭാഗീയത

കരുനാഗപ്പള്ളി. സിപിഎം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴിലെ ലോക്കൽ സമ്മേളനങ്ങളിൽ കടുത്ത വിഭാഗീയത.കല്ലേലിഭാഗം ലോക്കൽ സമ്മേളനത്തിന് പിന്നാലെ തൊടിയൂർ ലോക്കൽ സമ്മേളനവും നിർത്തിവെച്ചു.ജില്ലാ കമ്മിറ്റി അംഗത്തിന്റെ സ്കൂൾ നിർമാണവുമായി ബന്ധപ്പെട്ട അഴിമതി ചർച്ച ചെയ്യമെന്ന് സമ്മേളനങ്ങളിൽ ആവശ്യം. കുബേര കേസിൽ പ്രതിയായ ബാർ ഉടമയെ ലോക്കൽ കമ്മിറ്റി ഉൾപ്പെടുത്താൻ ജില്ലാ കമ്മിറ്റി അംഗങ്ങൾ ശ്രമിച്ചതും പ്രതിഷേധത്തിന് ഇടയാക്കി. തൊടിയൂരിലെ മറ്റൊരു ജില്ലാ കമ്മിറ്റി അംഗത്തിന് കാപ്പ കേസ് പ്രതിയുമായുള്ള വഴിവിട്ട സാമ്പത്തിക ബന്ധവുമെന്നും സമ്മേളന പ്രതിനിധികൾ

സി പി ഐ എം സംസ്ഥാന സമ്മേളനം നടക്കുന്ന കൊല്ലം ജില്ലയിലെ ഏറ്റവും പ്രധാനപെട്ട കമ്മിറ്റികളിൽ ഒന്നായ കരുനാഗപ്പള്ളി ഏരിയക്ക് കീഴിലുള്ള 2 സമ്മേളനങ്ങളാണ് നിർത്തിവെച്ചത്. കല്ലേലിഭാഗം ലോക്കൽ സമ്മേളനം സസ്‌പെൻഡ് ചെയ്തു. കയ്യാങ്കളിയും വിഭാഗീയതയെയും തുടർന്ന് കല്ലേലിഭാഗം ലോക്കൽ സമ്മേളനം സസ്‌പെൻഡ് ചെയ്തു.

കുരുന്നുകൾക്ക് ആദ്യാക്ഷരംകുറിച്ച് ബ്രൂക്ക് ഇന്റർനാഷണൽ

ശാസ്താംകോട്ട : രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ വിജയദശമി ദിവസത്തോട് അനുബന്ധിച്ച് വിദ്യാരംഭ ചടങ്ങുകൾ നടന്നു. ബ്രൂക്ക് ഡയറക്ടർ റവ. ഫാദർ ഡോ. ജി എബ്രഹാം തലോത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകി.
ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിന്റെ മുറ്റത്തായിരുന്നു ചടങ്ങുകൾ ക്രമീകരിച്ചിരുന്നത്.

വാഹനമിടിച്ച ശേഷം നിര്‍ത്താതെ പോയി: ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ വാഹനമിടിച്ച ശേഷം നിര്‍ത്താതെ പോയെന്ന പരാതിയില്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മട്ടാഞ്ചേരി സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി. കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മട്ടാഞ്ചേരിയില്‍ വച്ച് കാറിടിച്ച ശേഷം ശ്രീനാഥ് ഭാസി നിര്‍ത്താതെ പോയെന്നായിരുന്നു മട്ടാഞ്ചേരി പൊലീസിന് ലഭിച്ച പരാതി.

സെപ്റ്റംബര്‍ എട്ടിന് തെറ്റായ ദിശയിലൂടെയെത്തിയ ശ്രീനാഥ് ഭാസിയുടെ കാര്‍ പരാതിക്കാരന്റെ സ്‌കൂട്ടറിലിടിക്കുകയും നിര്‍ത്താതെ പോകുകയുമായിരുന്നു. അപകടത്തില്‍ പരാതിക്കാരന് സാരമായ പരിക്കുകള്‍ സംഭവിച്ചിരുന്നു. സംഭവത്തില്‍ നടനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.