Home Blog Page 2015

ഉത്തർപ്രദേശിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ആറു പേർ മരിച്ചു

ലഖ്നൗ. ഉത്തർപ്രദേശിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ ആറു പേർ മരിച്ചു. എട്ടു പേരെ രക്ഷപ്പെടുത്തി പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് ബുലന്ദ്ഷഹർ കളക്ടർ ചന്ദ്രപ്രകാശ് സിംഗ് പറഞ്ഞു.
സിക്കന്ദരാബാദിലെ ആശാപുരി കോളനിയിലെ വീട്ടിലാണ് ഗ്യാസ്
സിലിണ്ടർ പൊട്ടിത്തെറിച്ചത്. തിങ്കളാഴ്ച രാത്രി 9 മണിയോടെ ആണ് അപകടം ഉണ്ടായത്. സംഭവം നടക്കുമ്പോൾ വീട്ടിൽ 18 പേർ ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം.പൊട്ടിത്തെറിയിൽ വീടിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല.
അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഭീകരർക്കെതിരെ വ്യാപക റെയ്ഡ്, ഭീകര സംഘടനയുടെ റിക്രൂട്ട്മെന്റ് സംഘത്തെ തകർത്തു

ജമ്മു കശ്മീര്‍. ഭീകരർക്കെതിരെ വ്യാപക റെയ്ഡ്.ഭീകര വിരുദ്ധ വിഭാഗമായ കൗണ്ടർ-ഇൻ്റലിജൻസ് കശ്മീർആണ് റെയ്ഡ് നടത്തിയത്. ശ്രീനഗർ, ഗന്ദർബാൽ, ബന്ദിപോറ, കുൽഗാം, ബുദ്ഗാം, അനന്ത്നാഗ്, പുൽവാമ എന്നിവേദങ്ങളിൽ റെയ്ഡ് നടത്തി. റെയ്ഡിൽ 14 മൊബൈൽ ഫോണുകളും ഒരു ലാപ്‌ടോപ്പും കണ്ടെടുത്തു.7 പേർ കസ്റ്റഡിയിലായി.തെഹ്‌രീക് ലബൈക് യാ മുസ്‌ലിം ( TLM) എന്ന ഭീകര സംഘടനയുടെ റിക്രൂട്ട്മെന്റ് സംഘത്തെ തകർത്തതായി ഇന്റലിജൻസ് വിഭാഗം അറിയിച്ചു.

കണ്ണിന് താഴെയുള്ള കറുപ്പ് നിറം… കാരണങ്ങള്‍ പലത്…

കണ്ണിന് താഴെയുള്ള കറുപ്പ് നിറം പലപ്പോഴും മുഖത്തിന്റെ മാത്രമല്ല ഒരാളുടെ വ്യക്തിത്വത്തിന്റെയും കൂടി പ്രശ്നമായി മാറുന്നു. കാരണം സുന്ദരവും ഉന്മേഷം നിറഞ്ഞതുമായ മുഖം തന്നെയാണ് ഒരാളുടെ ആദ്യ ഐഡന്റിറ്റി. ഇതിനുള്ള പരിഹാരം തേടുന്നതിന് മുമ്പ് കണ്ണിന് താഴെ കറുപ്പുനിറം വരുന്നതിന്റെ കാരണം അന്വേഷിക്കുന്നത് നന്നാവും. ഇതനുസരിച്ച് നമ്മുടെ ജീവിതശൈലി ക്രമീകരിച്ചാല്‍ പ്രശ്നത്തിനുള്ള പരിഹാരവുമാകും.
കണ്ണിന് താഴെയുള്ള കറുപ്പ് പാരമ്പര്യമായും ലഭിക്കാം എന്നതാണ് ആദ്യസൂചന. ചിലര്‍ക്കെങ്കിലും ഇത് ലഭിക്കുന്നത് മാതാപിതാക്കളുടെ ജീനില്‍ നിന്നായിരിക്കാം. ധാരാളം സൂര്യപ്രകാശം ഏല്‍ക്കേണ്ടിവരുന്നവര്‍ക്കും ഈ പ്രശ്നമുണ്ടാകും. അല്‍ട്രാവയലറ്റ് രശ്മികള്‍ കണ്ണിനൊപ്പം തൊലിയേയും ബാധിക്കും. വിനാശകാരിയായ ആള്‍ട്രാവയലറ്റ് രശ്മികള്‍ കൊളാജനെയും ഇലാസ്റ്റിന്‍ ഫൈബറുകളെയും വിഘടിപ്പിച്ച് ചര്‍മ്മത്തെ നേര്‍ത്തതും സുതാര്യവുമാക്കി മാറ്റുന്നതിന് കാരണമാകുന്നു. ഇത് കണ്ണുകളിലൂടെ രക്തധമനികളെ വ്യക്തമാക്കുകയും കണ്ണുകള്‍ക്കു താഴെ നിഴല്‍ പടര്‍ത്തുകയും ചെയ്യും. കടുത്ത വെയിലില്‍ യാത്ര ചെയ്യുന്നവരും മറ്റും ചില മുന്‍കരുതലുകള്‍ എടുക്കുന്നത് നന്നാവും.

നാം ജീവിക്കുന്ന പരിസരവും ചില മരുന്നുകളും വസ്തുക്കളുമുണ്ടാക്കുന്ന അലര്‍ജിയും ഈ കറുപ്പിന് കാരണമാവും. അലര്‍ജിയുടെ കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് ഇതിനുള്ള പരിഹാരം.ശരീരത്തിലേയും അതുവഴി ത്വക്കിലേയും ജലാംശം കുറയുന്നത് കണ്ണിനടിയിലെ വരള്‍ച്ചയ്ക്കും കറുപ്പിനും കാരണമാകുന്നു. ധാരാളം വെള്ളം കുടിക്കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാം. ഉറക്കക്കുറവാണ് കണ്ണിന് കീഴിലെ പ്രശ്നങ്ങള്‍ക്കുള്ള ഒരു കാരണം. ആവശ്യമുള്ള സമയം നന്നായി ഉറങ്ങുക, ഉറങ്ങുന്നതിന് മുമ്പ് കുളിക്കുകയോ, കണ്ണുകള്‍ പച്ചവെള്ളം കൊണ്ട് നന്നായി കഴുകുകയോ ചെയ്യണം. ഇത് കണ്ണുകളുടെ ഉന്മേഷം വര്‍ദ്ധിപ്പിക്കും.
മാനസിക സമ്മര്‍ദ്ദങ്ങളും കണ്ണിന് കീഴില്‍ കറുത്തപാടുകളുണ്ടാക്കും. ഇതിനാല്‍ സമ്മര്‍ദ്ദങ്ങളെ ലഘൂകരിക്കാനും ഏതു തിരക്കിനിടയിലും അല്‍പസമയം മനസ്സിന് ഉന്മേഷം തരുന്ന ചെറുവിനോദങ്ങളില്‍ ഏര്‍പ്പെടുകയെന്നതും പ്രധാനമാണ്. അമിതമായ പുകവലിയും മദ്യപാനവും കണ്ണിന് കീഴിലുള്ള കറുപ്പിനൊരു കാരണമാണ്. ചില ത്വക്ക് രോഗങ്ങളും ഈ പ്രശ്നത്തിലേക്ക് നിങ്ങളെ നയിക്കാം. ഒരു സ്‌കിന്‍ സ്പെഷലിസ്റ്റിനോട് ഇതിനുള്ള പരിഹാരം തേടാവുന്നതാണ്. മുറിച്ച ഉരുളക്കിഴങ്ങുകൊണ്ട് കറുപ്പ് ബാധിച്ച പ്രദേശത്ത് തുടയ്ക്കുന്നതാണ് ഇതിനുള്ള വീട്ടുവൈദ്യം. പലതവണ ഇങ്ങനെ ചെയ്യുമ്പോള്‍ പാടുകളുടെ തീവ്രത കുറയും.

വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസിന് മുകളില്‍ കയറി അപകട യാത്ര; 5 പേര്‍ക്കെതിരെ കേസ്: സംഭവം തൃശൂരിൽ

തൃശൂര്‍: വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസിന് മുകളില്‍ കയറി അപകട യാത്ര. ബസിന്റെ ഡ്രൈവറും ക്ലീനറും വിവാഹ സംഘത്തിലെ മൂന്ന് പേരും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തു. മണ്ണുത്തി വടക്കഞ്ചേരിയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. ചിറക്കോട് നിന്നുള്ള വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസിന് മുകളില്‍ കയറിയാണ് യുവാക്കള്‍ അപകട യാത്ര നടത്തിയത്.
വിവാഹം കഴിഞ്ഞ് തിരികെ ചിറക്കാക്കോട്ടയ്ക്ക് വരുന്നതിനിടെ ബസ്സില്‍ ഉണ്ടായിരുന്ന മൂന്ന് യുവാക്കള്‍ എയര്‍ഹോള്‍ വഴി ബസ്സിന് മുകളിലേക്ക് കയറിയിരുന്ന് യാത്ര ചെയ്യുകയായിരുന്നു. സംഭവം കണ്ട വഴിയാത്രക്കാരാണ് വിവരം മണ്ണുത്തി പൊലീസിനെ അറിയിച്ചത്. ബസ് മണ്ണുത്തി സ്റ്റേഷന് മുന്നിലൂടെ കടന്നുപോകുന്നതിനിടെ മണ്ണുത്തി പൊലീസ് ജീപ്പുമായി ബസ്സിനെ പിന്തുടര്‍ന്ന് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. സംഭവത്തില്‍ ചരക്കേക്കോട് സ്വദേശികളായ മൂന്ന് പേര്‍ക്കെതിരെ അപകടകരമായ രീതിയില്‍ യാത്ര ചെയ്തതിന് കേസെടുത്തു. അപകട യാത്രയ്ക്ക് വഴിയൊരുക്കി നല്‍കിയ ബസിലെ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരയും കേസുണ്ട്. ബസ് നിലവില്‍ മണ്ണുത്തി പൊലീസ് സ്റ്റേഷനിലാണ്. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരെത്തി ബസിന്റെ കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മണ്ണുത്തി പൊലീസ് അറിയിച്ചു.

ഛത്തീസ്ഗഡില്‍ സംസ്‌കാരം നടത്തിയ മൂന്ന് മൃതദേഹങ്ങള്‍ വീണ്ടും കേരളത്തില്‍ എത്തിച്ച് സംസ്‌കരിച്ചു

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഛത്തീസ്ഗഡ് കോര്‍ബ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ അടക്കിയ ബന്ധുക്കളായ മൂന്ന് പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ പുറത്തെടുത്ത് കേരളത്തിലെ വ്യത്യസ്ത പള്ളികളില്‍ വീണ്ടും അടക്കം ചെയ്തു. കോട്ടപ്പുറം പള്ളിവടക്കേതില്‍ പരേതനായ സി. മാത്യുവിന്റെ ഭാര്യ ചിന്നമ്മ മാത്യു, മകള്‍ സുനി കോശിയുടെ ഭര്‍തൃപിതാവ് മാത്യു വൈദ്യന്‍, മാത്യു വൈദ്യന്റെ മറ്റൊരു മരുമകള്‍ സൂസന്‍ വര്‍ഗീസ് എന്നിവരുടെ മൃതദേഹമാണ് പതിറ്റാണ്ടുകള്‍ക്ക് ശേഷം പുറത്തെടുത്ത് കേരളത്തില്‍ എത്തിച്ച് വീണ്ടും അടക്കിയത്. മാത്യു വൈദന്‍ 2001ലും സൂസി വര്‍ഗീസ് 2008ലും ചിന്നമ്മ മാത്യു 2014ലും ആണ് മരിച്ചത്. മൂവരുടെയും മൃതദേഹം ചത്തീസ്ഗഡ് കോര്‍ബ ഓര്‍ത്തഡോക്‌സ് പള്ളിയിലാണ് അടക്കം ചെയ്തിരുന്നത്.
ചിന്നമ്മ മാത്യുവിന്റെ മകള്‍ സുനി കോശിയും ഭര്‍ത്താവ് കോശിയും ഛത്തീസ്ഗഡിലെ കമ്പനിയില്‍ നിന്ന് വിരമിച്ചു. സ്വന്തം നാടായ തേവലക്കരയില്‍ സ്ഥിര താമസമാക്കുന്നതു കൊണ്ടാണ് ഉറ്റവരുടെ മൃതദേഹങ്ങള്‍ അവിടുത്തെ നിയമ പ്രകാരം കല്ലറ പൊളിച്ചു എടുത്ത് കേരളത്തിലെത്തിച്ചത്.
ചിന്നമ്മ മാത്യുവിന്റെ ഭൗതിക അവശിഷ്ടം ഇന്നലെ 4ന് കൊട്ടാരക്കര കോട്ടപ്പുറം സെന്റ് ഇങ്‌നേഷ്യസ് ഓര്‍ത്തഡോക്‌സ് പള്ളിയിലും, മാത്യു വൈദ്യന്റത് തേവലക്കര ഓര്‍ത്തഡോക്‌സ് പള്ളിയിലും അടക്കം ചെയ്തു. സൂസന്‍ വര്‍ഗീസിന്റെ മൃതദേഹവും തേവലക്കരയിലാണ് അടക്കിയത്. കോര്‍ബോ ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നിന്ന് എഡിഎമ്മിന്റെയും റവന്യു വകുപ്പ്, പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് കല്ലറ തുറന്ന് മൃതദേഹ അവശിഷ്ടം പുറത്തെടുത്തത്.
ചിന്നമ്മ മാത്യുവിന്റെ ഭര്‍ത്താവ്: പരേതനായ മാത്യു. മക്കള്‍: പൊന്നച്ചന്‍, ബെന്നി കോട്ടപ്പുറം (മാധ്യമ പ്രവര്‍ത്തകന്‍), ബെഞ്ചമിന്‍, സുനി കോശി, പരേതയായ മിനി ജോണ്‍.
മാത്യുവൈദ്യന്റെ മക്കള്‍: മത്തായി വൈദ്യന്‍, തോമസ് വൈദ്യന്‍, വര്‍ഗീസ് വൈദ്യന്‍, കോശി വൈദ്യന്‍. സുസമ്മ ഭര്‍ഗീസിന്റെ ഭര്‍ത്താവ്: വര്‍ഗീസ് വൈദ്യന്‍. മക്കള്‍: പ്രിനി വര്‍ഗീസ്, പ്രബിന്‍ വര്‍ഗീസ്.

ലക്ഷ്മി നക്ഷത്ര കൊല്ലം സുധിയെ വിറ്റ് കാശാക്കുന്നുണ്ടോ? വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് സാജു നവോദയ

കൊല്ലം സുധിയുടെ അപ്രതീക്ഷിത വിടപറയലിന് ശേഷം ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ വിമര്‍ശങ്ങ്ള്‍ക്ക് ഏറ്റുവാങ്ങുന്നത് സ്റ്റാര്‍ മാജിക് ഷോ അവതാരക ലക്ഷ്മി നക്ഷത്രയും ഭാര്യ രേണുവും ആണ് .ലക്ഷ്മി സുധിയുടെ മരണത്തേയും കുടുംബത്തിന്റെ സാഹചര്യത്തേയും വിറ്റ് കാശാക്കുന്നുവെന്നായിരുന്നു വിമര്‍ശനം. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സാജു നവോദയ.
സുധിയുടെ ഭാര്യ രേണുവിനും കുഞ്ഞുങ്ങള്‍ക്കും ലക്ഷ്മി സാമ്പത്തിക സഹായം അടക്കം നല്‍കിയിരുന്നു. ഇതെല്ലാം തന്റെ യുട്യൂബ് ചാനലിലൂടെ ലക്ഷ്മി പുറത്തുവിട്ടിരുന്നു. അടുത്തിടെ സുധിയുടെ മണം പെര്‍ഫ്യൂം ആക്കി കുടുംബത്തിന് സമ്മാനിച്ച സംഭവവും വിഡിയോ ആയി ചെയ്തിരുന്നു. ഇതെല്ലാമാണ് സൈബര്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.
‘എന്തെങ്കിലും ചെയ്യണമെങ്കില്‍ രഹസ്യമായി ചെയ്യുക. പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ വീട്ടില്‍ കൊണ്ടുപോയി കൊടുക്കുക. ജനങ്ങളിലേക്ക് ചീത്ത കേള്‍ക്കാന്‍ പാകത്തിന് എന്തെങ്കിലും ഇട്ട് കൊടുത്തിട്ടുണ്ടെങ്കില്‍ അത് കിട്ടണമെന്നേ താന്‍ പറയു ‘എന്നാണ് വിഷയത്തില്‍ സാജു നവോദയ പ്രതികരിച്ചത്.
‘സുധി പോയി… ഇനി ആ കുഞ്ഞുങ്ങളുടെ കാര്യം രേണുവിന് നോക്കണം. ചേട്ടന്‍ പോയിയെന്നും പറഞ്ഞ് ഇരുന്നിട്ട് കാര്യമില്ലല്ലോ. കുറച്ച് ബോള്‍ഡായി നില്‍ക്കുന്നതാകും എപ്പോഴും നല്ലത്. മക്കളില്‍ ഒരാള്‍ കൈകുഞ്ഞാണ്. അവനെ ഇപ്പോഴത്തെ സാഹചര്യത്തില്‍ വളര്‍ത്തി വലുതാക്കണമെങ്കില്‍ മൂലയ്ക്ക് ഒതുങ്ങി നിന്നിട്ട് കാര്യമില്ല. നമ്മള്‍ക്ക് ഉള്ള വിഷമത്തിന്റെ ഇരട്ടിയുടെ ഇരട്ടി രേണുവിന്റെ മനസിലുണ്ടാകും. പിന്നെ രേണുവിനെ കുറ്റം പറയാന്‍ വരുന്നവര്‍ അവരുടെ ഭാഗം കൂടി ശരിയാണോ എന്നു നോക്കിയിട്ട് വേണം കമന്റുകള്‍ എഴുതി കൂട്ടിവയ്ക്കാന്‍. ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല രസമാണെന്ന് പറയാറില്ലേ… ഇതൊക്കെ അവനവന്റെ ജീവിതത്തില്‍ സംഭവിക്കുമ്പോഴെ മനസിലാകൂവെന്നും’ സാജു പറയുന്നു.

സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി; ഇടക്കാല ജാമ്യം തുടരും

ന്യൂ ഡെൽഹി : ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി. അതുവരെ ഇടക്കാല ജാമ്യം തുടരും. അന്വേഷണവുമായി സഹകരിക്കുമെന്നും സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്നും സിദ്ധിഖിന്റെ അഭിഭാഷകൻ വ്യക്തമാക്കി. എന്നാൽ ഇതിനെ സർക്കാർ അഭിഭാഷകൻ എതിർത്തു

അന്വേഷണവുമായി സഹകരിക്കാത്ത സിദ്ധിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് സർക്കാർ വാദിച്ചു. നേരത്തെ സുപ്രീം കോടതി സിദ്ധിഖിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കേസ് തുടർന്ന് പരിഗണിക്കുന്നതു വരെയായിരുന്നു ജാമ്യം. അറസ്റ്റുണ്ടായാൽ വിചാരണ കോടതി നിർദേശിക്കുന്ന വ്യവസ്ഥകളോടെ ജാമ്യത്തിൽ വിടണമെന്നും നിർദേശിച്ചിരുന്നു

നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ നടൻ സിദ്ധിഖ് തെളിവുകൾ നശിപ്പിച്ചെന്നും അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ച ശേഷം സിദ്ധിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സർക്കാർ വാദിച്ചിരുന്നു.

സിദ്ദിഖിന് താല്‍ക്കാലികാശ്വാസം,കേസ് പരിഗണിക്കുന്നത് നീട്ടി

ന്യൂഡെല്‍ഹി. ബലാൽസംഗക്കേസിൽ നടൻ സിദ്ധിഖിന് താല്‍ക്കാലികാശ്വാസം, കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചകൂടി കോടതി നീട്ടി. മുൻകൂർ ജാമ്യഅപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കാനിരിക്കയായിരുന്നു. എതിര്‍സത്യവാംങ്മൂലം നല്‍കാന്‍ ഈ കാലാവധി പ്രയോജനപ്പെടുത്താം.
കേസിൽ SIT യും സിദ്ധിഖും സുപ്രിം കോടതിയിൽ സത്യ വാഗ്മൂലം സമർപ്പിച്ചിട്ടുണ്ട്.സിദ്ധിഖിന്റ ജാമ്യാപേക്ഷ സ്ത്രീത്വത്തിൻ്റെ അന്തസ്സിനെ ഹനിക്കുന്നതാണെന്ന് പോലീസ് ആരോപിക്കുന്നു.അതിജീവിതയോട് അങ്ങേയറ്റം അപമര്യാദയോടെയും അനാദരവോടെയും പെരുമാറുകയും,അപകീർത്തി പ്പെടുത്തുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ നിന്നും തെളിവുകൾ ശേഖരിക്കേണ്ടത് കൊണ്ട് അന്വേഷണം പ്രക്രിയ സങ്കീർണമാണ്.അറസ്റ്റ് അനിശ്ചിതകാലത്തേക്ക് നീട്ടുന്നത് ഫലപ്രദമായ അന്വേഷണത്തിന് തടസ്സമാകും. തെളിവുകൾക്കായി സിദ്ദിഖിനെ അറസ്റ്റ് ചെയ്തു കസ്റ്റഡിയിൽ ചെയ്യാൻ അനുമതി വേണമെന്നാണ് പോലീസിന്റെ ആവശ്യം. എന്നാൽ
അന്വേഷണവുമായി സഹകരിക്കുന്നുണ്ട് എന്നും തൻ്റെ പക്കൽ ഉള്ളതെല്ലാം കൈമാറി എന്നും
സിദ്ദിഖ് സത്യ വാങ്മൂലത്തിൽ കോടതിയെ അറിയിച്ചു. പോലീസ് തന്നെ പിന്തുടരുന്നുണ്ട് എന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

പോലീസ് ആവശ്യപ്പെട്ട പഴയ ഫോണുകൾ തൻറെ കൈവശമില്ലെന്നും സിദ്ദിഖ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. അജ്ഞാതരായ ചിലർ തന്നെ പിന്തുടരുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയിരുന്നു എന്നും എന്നാൽ അത് പോലീസുകാർ തന്നെയെന്ന് ഉന്നത ഉദ്യോഗസ്ഥർ മറുപടി നൽകിയതായും സിദ്ദിഖ് സത്യവാങ്മൂലത്തിൽ സൂചിപ്പിക്കുന്നുണ്ട്.
നാളെ മുൻകൂർ ജാമ്യഹർജി സുപ്രീം കോടതി പരി​ഗണിക്കാനിരിക്കെയാണ് സിദ്ദിഖ് സത്യവാങ്മൂലം സമർപ്പിച്ചത്.
ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങുന്ന ബഞ്ചണ് ഹർജി പരിഗണിക്കുക.

സനാതന ധർമത്തിനെതിരായ വിവാദ പരാമർശം,മാപ്പ് പറയില്ലെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ

ചെന്നൈ. സനാതന ധർമത്തിനെതിരായ വിവാദ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. കോടതി ആവശ്യപ്പെട്ടാലും മാപ്പ് പറയില്ല.
പെരിയാറും അണ്ണാദുരൈയും കരുണാനിധിയും പറഞ്ഞതാണ് താൻ ആവർത്തിച്ചതെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

സനാതനധർമ്മത്തിനെതിരായ ഉദയനിധി സ്റ്റാലിന്റെ പരാമർശം വീണ്ടും ചർച്ചയാകുമ്പോഴാണ് അദ്ദേഹത്തിന്റെ പുതിയ പ്രതികരണം. സനാതനധർമ്മത്തെ എതിർക്കുന്നവർ സ്വയം ഇല്ലാതാകുമെന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. പറഞ്ഞ വാക്കുകളിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നാണ് ഉദയനിധി ഉറപ്പിച്ച് ആവർത്തിക്കുന്നത്. പെരിയാറും അണ്ണാദുരൈയും കരുണാനിധിയും പറഞ്ഞതാണ് താൻ ആവർത്തിച്ചത്. അവരുടെ വാക്കുകിലാണ് എപ്പോഴും സംസാരിക്കാറുള്ളത്. തന്റെ വാക്കുകൾ വളച്ചൊടിച്ച് പല കോടതികളിലും പലരും നിരവധി കേസുകൾ കൊടുത്തിട്ടുണ്ട്. പരാമർശത്തിൽ കോടതി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാലും താൻ മാപ്പ് പറയില്ലന്ന് ഉദയനിധി പറഞ്ഞു. സമൂഹത്തിൽ നിലനിന്നിരുന്ന പല അസമത്വങ്ങൾക്കും എതിരെ പ്രവർത്തിച്ച തന്റെ മുൻഗാമികളിുടെ പാത പിന്തുടരാണ് താനും ശ്രമിക്കുന്നതെന്നും ഉദയനിധി പറയുന്നു. തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെയും ഉദയനിധി രൂക്ഷവിമർശനമുന്നയിച്ചു. ഉപമുഖ്യമന്ത്രിയായതിന് പിന്നാലെ വിവിധ ജില്ലകളിലുള്ള ഉദയനിധിയുടെ പര്യടനം തുടരുകയാണ്.

വിലയില്‍ തിരിമറി സാധ്യത, ബവ്കോ വെബ്സൈറ്റ് അടച്ചു

തിരുവനന്തപുരം. ബിവറേജസ് ഔട്ട്ലെറ്റുകളിൽ മദ്യം ഓൺലൈനായി ബുക്ക് ചെയ്യാൻ കേരള ബിവറേജസ് കോർപ്പറേഷൻ ഏർപ്പെടുത്തിയ വെബ്സൈറ്റായ booking.ksbc.co.in അടച്ചു. താത്കാലികമായാണ് വെബ്സൈറ്റ് അടച്ചത്.
സാങ്കേതികമായ അപ്ഡേഷനു വേണ്ടിയാണ് വെബ്സൈറ്റ് താത്കാലികമായി അടച്ചതെന്നാണ് ബെവ്കോയുടെ വിശദികരണമങ്കിലും വെബ്സൈറ്റ് ഹാക്ക് ചെയ്ത് വിലയിൽ തിരിമറി നടത്താനുള്ള സാധ്യത കണക്കിലെടുത്താണ് വെബ്സൈറ്റ് അടച്ചതെന്നാണ് വിവരം. ഇക്കാര്യം ഒരു സൈബർ സെക്യൂരിറ്റി വിദഗ്ദൻ ചൂണ്ടിക്കാണിക്കുകയും ഇക്കാര്യം ഔട്ട്ലെറ്റിൽ എത്തി തെളിയിക്കുകയും ചെയ്തിരുന്നു. യുപിഎ ആപ്ളിക്കേഷൻ വഴി വെബ്സൈറ്റിൽ പണമടയ്ക്കുമ്പോൾ ഹാക്ക് ചെയ്ത് തുകയിൽ മാറ്റം വരുത്താൻ കഴിയുമെന്നാണ് കണ്ടെത്തിയത്.