കരുനാഗപ്പള്ളി -സി.എസ്.സുബ്രഹ്മണ്യൻ പോറ്റി സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ സാഹിത്യ പുരസ്ക്കാരം നിഷ അനിൽകുമാറിൻ്റെ അവധൂതരുടെ അടയാളങ്ങൾ എന്ന നോവലിന് ലഭിച്ചു.
25,000 രൂപയും, പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. ഡോ.സി. ഉണ്ണികൃഷ്ണൻ, ഡോ.സുരേഷ് മാധവ്, ഡോ.നിസാർ കാത്തുങ്ങൽ എന്നിവരടങ്ങിയ ജൂറിയാണ്.അവാർഡ് കൃതി തെരഞ്ഞെടുത്തത്.നവംബർ ഒന്നിന് വൈകിട്ട് 4ന് കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ നടക്കുന്ന സി.എസ്.സുബ്രഹ്മണ്യൻ പോറ്റി അനുസ്മരണ പരിപാടിയിൽ വെച്ച് പുരസ്ക്കാരം സമ്മാനിക്കും.
പത്രസമ്മേളനത്തിൽ അഡ്വ.എൻ.രാജൻ പിള്ള, പ്രൊഫ.ആർ.അരുൺകുമാർ, എ. ഷാജഹാൻ, ഇടക്കുളങ്ങര ഗോപൻ, എസ്.ശിവകുമാർ ,എൻ.എസ്.അജയകുമാർ, എൻ അജികുമാർ, സജിത നായർ എന്നിവർ പങ്കെടുത്തു.
സി എസ് സുബ്രഹ്മണ്യൻ പോറ്റി സ്മാരക സാഹിത്യ പുരസ്ക്കാരം നിഷ അനിൽ കുമാറിന്
കേന്ദ്രീയ വിദ്യാലയത്തിനായി അധിക ഭൂമി, പ്രക്ഷോഭം ഊർജിതമാക്കാൻ കൊടിക്കുന്നിൽ സുരേഷ് എംപി
നൂറനാട്. ഐടിബിപി ക്യാമ്പിൽ അനുവദിച്ച കേന്ദ്രീയ വിദ്യാലയത്തിനായി അധികമായി ആവശ്യമുള്ള 1.73 ഏക്കർ ഭൂമി സാനിറ്റോറിയം വളപ്പിൽ തന്നെ ലഭ്യമാക്കുന്നതിനായി മാവേലിക്കര താലൂക്ക് തലത്തിൽ പ്രക്ഷോഭം ഊർജിതപ്പെടുത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. നൂറനാട് കേന്ദ്രീയ വിദ്യാലയം സ്ഥാപിതമായാൽ ഏറ്റവും കൂടുതൽ പ്രയോജനം കിട്ടുന്ന മാവേലിക്കര താലൂക്കിലെ വിരമിച്ച സൈനികരുടെ കൂട്ടായ്മകൾ, കേന്ദ്ര സംസ്ഥാന സർക്കാർ സർവീസിൽ നിന്ന് വിരമിച്ചവരുടെ സംഘടനകൾ, നിലവിൽ സർവീസിൽ ഉള്ളവരുടെ കുടുംബാംഗങ്ങൾ, പ്രദേശവാസികൾ തുടങ്ങിയവരുമായി ഈ വിഷയത്തിൽ ആശയവിനിമയം നടത്തുമെന്നും ജനകീയ ആക്ഷൻ കൗൺസിൽ രൂപീകരിച്ച കേന്ദ്രീയ വിദ്യാലയത്തിനായുള്ള പ്രക്ഷോഭം മുന്നോട്ടു കൊണ്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.
കേന്ദ്രീയ വിദ്യാലയത്തിനായി സാനിറ്റോറിയം വളപ്പിൽ തന്നെ അനുയോജ്യമായ ഭൂമി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ സൈനിക കൂട്ടായ്മകളുടെ പ്രതിനിധികൾ, പ്രാദേശിക ജനപ്രതിനിധികൾ എന്നിവരുടെ പ്രതിനിധി സംഘവുമായി ഏറ്റവുമടുത്ത ദിവസം തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു അതോടൊപ്പം കാര്യത്തിന്റെ ഗൗരവം പറഞ്ഞു മനസ്സിലാക്കുന്നതിനായി ആരോഗ്യമന്ത്രി, റവന്യൂ മന്ത്രി, ജില്ലയുടെ ചുമതലയുള്ള മന്ത്രി ജില്ലയിൽ നിന്നുള്ള മന്ത്രി, ചീഫ് സെക്രട്ടറി എന്നിവരെയും നേരിൽ കാണുമെന്ന് എം പി കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസം നൂറനാട് സംഘടിപ്പിച്ച ജനസഭയിലൂടെ നാടിന്റെ വികാരം എന്താണെന്ന് വ്യക്തമായി കഴിഞ്ഞു, കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നതിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിക്കഴിഞ്ഞ ഭൂമി നിർദ്ദേശിച്ച എംഎൽഎ ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കണമെന്ന് കൊടിക്കുന്നിൽ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തരമായി അനുകൂല നടപടി ഉണ്ടാകാത്തപക്ഷം ജനകീയ സമരസമിതി രൂപീകരിച്ച് സത്യാഗ്രഹമടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും നൂറനാട് ഐടിബിപി ക്യാമ്പിൽ കേന്ദ്രീയ വിദ്യാലയത്തിനായി അനുയോജ്യമായ ഭൂമി ലഭിക്കുന്നത് വരെ സമരപരിപാടികൾക്ക് താൻ നേതൃത്വം നൽകുമെന്നും കൊടിക്കുന്നിൽ പറഞ്ഞു
ആട് വസന്ത ഒന്നാം ഘട്ട പ്രതിരോധ കുത്തിവയ്‌പ്
മൈനാഗപ്പള്ളി.സംസ്ഥാന മൃഗസംരക്ഷണവകുപ്പ് ദേശീയ ജന്തുരോഗനിയന്ത്രണ പദ്ധതി മുഖേന നടത്തുന്ന ആട് വസന്ത ഒന്നാം ഘട്ട പ്രതിരോധ കുത്തിവയ്‌പ്പിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ വർഗ്ഗീസ് തരകൻ നിർവഹിച്ചു, ചടങ്ങിൽ മെമ്പർ ഷാജി ചിറക്കുമേൽ അധ്യക്ഷത വഹിച്ചു,മെമ്പർ അജി മോൻ ആശംസകൾ അറിയിച്ചു. പ്രതിരോധ കുത്തിവയ്പ്പിന് വെറ്ററിനറി സർജൻ ഡോ. റെനീസ് നേതൃത്വം നൽകി
വൈദ്യതാഘാതമേറ്റ് യുവാവ് മരിച്ചു
കൊട്ടാരക്കര: കാടാംകുളത്ത് വീടിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കാടാംകുളം ചരുവിള മേലേതില്‍ പരേതനായ വി. ഗംഗാധരന്റെ മകന്‍ അനീഷി(33)നെയാണ് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിയോടെയാണ് മരണ വിവരം അറിയുന്നത്.
അനീഷിന്റെ കാടാംകുളത്തെ വീട്ടില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ അനീഷിന്റെ അമ്മ മണിയമ്മ സഹോദരിയുടെ വീട്ടില്‍ ആയിരുന്നു. അനീഷും സഹോദരിയുടെ വീട്ടിലും അറ്റകുറ്റപണി നടക്കുന്ന വീട്ടിലുമായി മാറിമാറി താമസിച്ചു വരികയായിരുന്നു. രാവിലെ മുതല്‍ അനീഷിന്റെ സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനാല്‍ വീട്ടില്‍ വന്ന് നോക്കുമ്പോള്‍ കാലില്‍ വയര്‍ ചുറ്റിയ നിലയില്‍ കമഴ്ന്നു കിടക്കുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ പോലീസില്‍ വിവരം അറിയിച്ചു. കൊട്ടാരക്കര പോലീസ് സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. സിസിറ്റിവി ടെക്‌നീഷ്യന്‍ ആയിരുന്നു അനീഷ്. അമ്മ: മണിയമ്മ, സഹോദരി: ചിത്ര.
ആനയടി കോട്ടപ്പുറം ജംഗ്ഷനിൽ ബസ്സ് ഇറങ്ങിയ യുവാവിൽ നിന്നും നാല് ഗ്രാം എംഡിഎംഎംഎ പിടികൂടി
ശാസ്താംകോട്ട:സ്കൂൾ – കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ബാംഗ്ലൂരിൽ നിന്നുമെത്തിച്ച രാസലഹരിയുമായി യുവാവ് അറസ്റ്റിൽ.കരുനാഗപ്പള്ളി കല്ലേലിഭാഗം രജി ഭവനത്തിൽ അഭിജിത്തിനെയാണ് (21) കൊല്ലം റൂറൽ ഡാൻസാഫ് ടീമും ശൂരനാട് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.പ്രതിയിൽ നിന്നും നാല് ഗ്രാം എംഡിഎംഎംഎ പിടികൂടി.
ദേശീയ പാതയിൽ ആനയടി കോട്ടപ്പുറം ജംഗ്ഷനിൽ ചൊവ്വാഴ്ച രാവിലെ ബസിൽ നിന്നും ഇറങ്ങുമ്പോഴാണ് ഇയ്യാൾ പിടിയിലായത്.കൊല്ലം റൂറൽ എസ്.പി സാബു മാത്യുവിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ അഭിജിത്ത് നിരീക്ഷണത്തിലായിരുന്നു.കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
ആശുപത്രി ജീവനക്കാരോട് അതിക്രമം; പ്രതികള്‍ പിടിയില്‍
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗര്‍ഭം നിയമവിരുദ്ധമായി അലസിപ്പിച്ച കേസിലെ പ്രതിയായ ഡോക്ടര്‍ പോലീസ് പിടിയിലായി. ആലപ്പുഴ കാര്‍ത്തികപ്പള്ളി കൃഷ്ണപുരം, പാലസ് വാര്‍ഡില്‍ മാളിയേക്കല്‍ കൊച്ചു പുത്തന്‍പുര വീട്ടില്‍ ഡോ. ജോസ് ജോസഫ് (68) ആണ് കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്.
പ്രായപെണ്‍കുട്ടിയുടെ ഗര്‍ഭം നിയമവിരുദ്ധമായി അലസിപ്പിക്കുകയും കൃത്യമായ രേഖകള്‍ സൂക്ഷിക്കാതെയും രേഖകളില്‍ കളവായി പ്രായം എഴുതി ചേര്‍ത്ത് തെളിവുകള്‍ നശിപ്പിച്ചതിനും കിളികൊല്ലൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
കൊല്ലം അസി. പോലീസ് കമ്മീഷണര്‍ ഷെരീഫ്.എംന്റെ നേതൃത്വത്തില്‍ കിളികൊല്ലൂര്‍
പോലീസ് ഇന്‍സ്‌പെക്ടര്‍ ഗിരീഷ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ കായംകുളം, ശക്തികുളങ്ങര പോലീസ് സ്റ്റേഷനുകളില്‍ സമാന സ്വഭാവമുള്ള കേസ്സുകളില്‍ പ്രതിയായിട്ടുള്ളയാളാണ്. ശക്തികുളങ്ങര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ സമാന സ്വഭാവത്തിലുള്ള കേസ്സില്‍ ഉള്‍പ്പെടരുതെന്നുള്ള വ്യവസ്ഥയിന്‍മേല്‍ ജാമ്യത്തില്‍ നില്‍ക്കവേയാണ് പ്രതി കേസ്സില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത്.എസ്, സന്തോഷ് കുമാര്‍.സി, ലാലു.എസ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിച്ച കേസ്; ഡോക്ടര്‍ പിടിയില്‍
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗര്‍ഭം നിയമവിരുദ്ധമായി അലസിപ്പിച്ച കേസിലെ പ്രതിയായ ഡോക്ടര്‍ പോലീസ് പിടിയിലായി. ആലപ്പുഴ കാര്‍ത്തികപ്പള്ളി കൃഷ്ണപുരം, പാലസ് വാര്‍ഡില്‍ മാളിയേക്കല്‍ കൊച്ചു പുത്തന്‍പുര വീട്ടില്‍ ഡോ. ജോസ് ജോസഫ് (68) ആണ് കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്.
പ്രായപെണ്‍കുട്ടിയുടെ ഗര്‍ഭം നിയമവിരുദ്ധമായി അലസിപ്പിക്കുകയും കൃത്യമായ രേഖകള്‍ സൂക്ഷിക്കാതെയും രേഖകളില്‍ കളവായി പ്രായം എഴുതി ചേര്‍ത്ത് തെളിവുകള്‍ നശിപ്പിച്ചതിനും കിളികൊല്ലൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
കൊല്ലം അസി. പോലീസ് കമ്മീഷണര്‍ ഷെരീഫ്.എംന്റെ നേതൃത്വത്തില്‍ കിളികൊല്ലൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഗിരീഷ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ കായംകുളം, ശക്തികുളങ്ങര പോലീസ് സ്റ്റേഷനുകളില്‍ സമാന സ്വഭാവമുള്ള കേസ്സുകളില്‍ പ്രതിയായിട്ടുള്ളയാളാണ്. ശക്തികുളങ്ങര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ സമാന സ്വഭാവത്തിലുള്ള കേസ്സില്‍ ഉള്‍പ്പെടരുതെന്നുള്ള വ്യവസ്ഥയിന്‍മേല്‍ ജാമ്യത്തില്‍ നില്‍ക്കവേയാണ് പ്രതി കേസ്സില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത്.എസ്, സന്തോഷ് കുമാര്‍.സി, ലാലു.എസ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സി പി എം കൊല്ലം ജില്ലാ കമ്മിറ്റിയംഗം പി ആർ വസന്തൻ്റെ സാമ്പത്തിക തിരിമറി ഗൗരവമുള്ളത്, അന്വേഷിക്കും
കൊല്ലം. സി പി എം ജില്ലാ കമ്മിറ്റിയംഗം പി ആർ വസന്തൻ്റെ സാമ്പത്തിക തിരിമറി.വിഷയം ഗൗരവമുള്ളതെന്ന് സി പി എം ജില്ലാ സെക്രട്ടേറിയേറ്റിൻ്റെ വിലയിരുത്തൽ. വസന്തന് എതിരെ തൽക്കാലം നടപടിയില്ല
പാർട്ടി നിയന്ത്രണത്തിലുള്ള സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻ്റിനെ മാറ്റി.കണക്കുകളിൽ വിശദമായ പരിശോധന നടത്താനും തീരുമാനം.
വ്യക്തികളിലേക്ക് സ്കൂളിലെ പണം പോകരുതെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ കർശന നിർദ്ദേശം.
പാർട്ടി നിയന്ത്രണത്തിലുള്ള സ്കൂളുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലാ കമ്മിറ്റിയംഗം പി ആർ വസന്തൻ നടത്തിയ സാമ്പത്തിക തിരിമറി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റ് വിശദമായി ചർച്ച ചെയ്തു. ആരോപണം ഗൗരവമുള്ളതെന്ന് വിലയിരുത്തിയ സി പി ഐ എം ജില്ലാ സെക്രട്ടേറിയേറ്റ് സ്കൂൾ മാനേജ്മെൻ്റ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് ഏരിയ കമ്മിറ്റിയംഗം വി പി ജയപ്രകാശ് മേനോനെ മാറ്റി പകരം
ജില്ലാ കമ്മിറ്റി അംഗം സി. കെ ബാലചന്ദ്രന് പകരം ചുമതല നൽകി.ലേബർ കോൺട്രാക്ട് സൊസിറ്റിയുടെയും സ്കൂളിൻ്റെ മാനേജ്മെൻ്റ് കമ്മിറ്റിയുടെ പ്രസിഡൻ്റും ഒരാൾ ആയത് തെറ്റായി പോയെന്നും ജില്ലാ സെക്രട്ടിയേറ്റ് വിലയിരുത്തി.കണക്കുകളിൽ വിശദമായ പരിശോധന നടത്താനും
വ്യക്തികളിലേക്ക് സ്കൂളിലെ പണം പോകരുതെന്നും നേതാക്കൾക്ക് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കർശന നിർദ്ദേശം നൽകി.
.ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കടുത്ത നടപടിയിലേക്ക് പോയാൽ പാർട്ടിക്ക് ക്ഷീണം ഉണ്ടാകുമെന്നും തൽക്കാലം
ഉടൻ നടപടി വേണ്ടെന്നും യോഗത്തിൽ തീരുമാനം ഉണ്ടായി. എല്ലാത്തിനും പാർട്ടി മറുപടി പറയുമെന്ന് ആയിരുന്നു ആരോപണ വിധേയനായ പി ആർ വസന്തൻ്റെ മറുപടി
വിഭാഗീയതയെ തുടർന്ന് നിർത്തി വെച്ച ബ്രാഞ്ച്,ലോക്കൽ സമ്മേളനങ്ങൾ പൂർത്തീകരിച്ച ശേഷം മാത്രം ഏരിയ സമ്മേളനങ്ങൾ നടത്തിയാൽ മതിയെന്നും ജില്ലാ നേതൃത്വത്തിന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മാധ്യമങ്ങൾക്ക് വാർത്ത ചോർന്നതിലും പരിശോധന ഉണ്ടാകും.
ഉത്തർപ്രദേശിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ആറു പേർ മരിച്ചു
ലഖ്നൗ. ഉത്തർപ്രദേശിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ ആറു പേർ മരിച്ചു. എട്ടു പേരെ രക്ഷപ്പെടുത്തി പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് ബുലന്ദ്ഷഹർ കളക്ടർ ചന്ദ്രപ്രകാശ് സിംഗ് പറഞ്ഞു.
സിക്കന്ദരാബാദിലെ ആശാപുരി കോളനിയിലെ വീട്ടിലാണ് ഗ്യാസ്
സിലിണ്ടർ പൊട്ടിത്തെറിച്ചത്. തിങ്കളാഴ്ച രാത്രി 9 മണിയോടെ ആണ് അപകടം ഉണ്ടായത്. സംഭവം നടക്കുമ്പോൾ വീട്ടിൽ 18 പേർ ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം.പൊട്ടിത്തെറിയിൽ വീടിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല.
അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഭീകരർക്കെതിരെ വ്യാപക റെയ്ഡ്, ഭീകര സംഘടനയുടെ റിക്രൂട്ട്മെന്റ് സംഘത്തെ തകർത്തു
ജമ്മു കശ്മീര്‍. ഭീകരർക്കെതിരെ വ്യാപക റെയ്ഡ്.ഭീകര വിരുദ്ധ വിഭാഗമായ കൗണ്ടർ-ഇൻ്റലിജൻസ് കശ്മീർആണ് റെയ്ഡ് നടത്തിയത്. ശ്രീനഗർ, ഗന്ദർബാൽ, ബന്ദിപോറ, കുൽഗാം, ബുദ്ഗാം, അനന്ത്നാഗ്, പുൽവാമ എന്നിവേദങ്ങളിൽ റെയ്ഡ് നടത്തി. റെയ്ഡിൽ 14 മൊബൈൽ ഫോണുകളും ഒരു ലാപ്‌ടോപ്പും കണ്ടെടുത്തു.7 പേർ കസ്റ്റഡിയിലായി.തെഹ്‌രീക് ലബൈക് യാ മുസ്‌ലിം ( TLM) എന്ന ഭീകര സംഘടനയുടെ റിക്രൂട്ട്മെന്റ് സംഘത്തെ തകർത്തതായി ഇന്റലിജൻസ് വിഭാഗം അറിയിച്ചു.





































