Home Blog Page 2009

വിമാനങ്ങൾക്ക് ബോംബ് ഭീഷണി, എക്‌സി നെതിരെ കേന്ദ്ര സർക്കാർ

ന്യൂഡെല്‍ഹി. വിമാനങ്ങൾക്ക് ബോംബ് ഭീഷണിതുടരുന്ന പശ്ചാത്തലത്തിൽ സമൂഹ മാധ്യമം എക്‌സി നെതിരെ കേന്ദ്ര സർക്കാർ. എക്‌സിന്റേത് പ്രേരണകുറ്റത്തിന് തുല്യമായ നടപടികൾ എന്ന് കേന്ദ്ര ഐ ടി. മന്ത്രാലയം.കഴിഞ്ഞ 24 മണിക്കൂറിനിടെ 79 വിമാനങ്ങൾക്ക് ഭീഷണി സന്ദേശം ലഭിച്ചു. വിമാനത്താവളങ്ങളിലെ സുരക്ഷ പരിശോധനകൾ കർക്കശമാക്കാൻ നടപടികൾ ആരംഭിച്ചു.

അന്തരാഷ്ട്ര സർവീസുകൾ അടക്കം 79 ലേറെ വിമാനങ്ങൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്.ഒരാഴ്ചയിൽ 180 ഓളം വിമാനങ്ങൾക്ക് നേരെ ഭീഷണി ഉണ്ടായി. വ്യാജ ഭീഷണി കളെ തുടർന്ന് 9 ദിവസത്തിനുള്ളിൽ വിമാനക്കമ്പനികൾക്ക് 600 കോടി രൂപയിലേറെ നഷ്ടം ഉണ്ടായതായാണ് കണക്ക്.

ഭീഷണി സന്ദേശം അയക്കുന്ന ശൈലി മാറ്റിയതായി അന്വേഷണ ഏജൻസി കണ്ടെത്തി.നേരത്തെ ഒരു എക്സ് ഹാൻഡിൽ ഒന്നിലേറെ എയർലൈനുകൾക്ക് ഭീഷണികൾ അയച്ചിരുന്നു എങ്കിൽ,
നിലവിൽ ഭീഷണികൾ ലഭിക്കുന്നത് വ്യത്യസ്ത ഹാൻഡിലുകളിൽ നിന്നാണ്.

ഈ സാഹചര്യത്തിൽ കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയജോയിൻ്റ് സെക്രട്ടറി സങ്കേത് എസ് ബോണ്ട്‌വെ എയർലൈനുകളുടെയും , സമൂഹമാധ്യമപ്രതിനിധികളുടെയും ഓൺലൈൻ യോഗം വിളിച്ചു.

യോഗത്തിൽ എക്‌സിനു നേരെ കടുത്ത വിമർശനം ഉണ്ടായി. ഭീഷണികളെ നേരിടാൻ സ്വീകരിച്ച നടപടികളെ സംബന്ധിച്ച് അറിയിക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.

ഭീഷണികൾ ആസൂത്രിതമെന്ന അന്വേഷണ ഏജൻസികളുടെ പ്രാഥമിക നിഗമനം.
വിമാനത്താവളങ്ങളിലെ സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കാനും,
അത്യാധുനിക ബോഡി സ്കാനറുകൾ ഉൾപ്പെടെ സ്ഥാപിക്കാനും നടപടികൾ ആരംഭിച്ചു.

നടൻ ബാലയുടെ നാലാം വിവാഹം; വധു ചെന്നൈ സ്വദേശി കോകില

എറണാകുളം:
നടൻ ബാല വീണ്ടും വിവാഹിതനായി. ബാലയുടെ ബന്ധു കൂടിയായ ചെന്നൈ സ്വദേശി കോകിലയാണ് വധു. എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ ആയിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.

ബാലയുടെ നാലാമത്തെ വിവാഹമാണിത്. വീണ്ടും വിവാഹിതനാകുമെന്ന് ബാല സോഷ്യൽ മീഡിയയിലൂടെ സൂചന നൽകിയിരുന്നു ഡിസംബറിനുള്ളിൽ വിവാഹമുണ്ടാവുമെന്നായിരുന്നു പറഞ്ഞിരുന്നത്. തന്റെ 250 കോടിയുടെ സ്വത്തുക്കൾ അന്യം നിന്നുപോകാതെ ഇരിക്കാൻ വിവാഹം ഉടൻ ഉണ്ടാകുമെന്നും ബാല അറിയിച്ചിരുന്നത്.

ചന്ദന സദാശിവ എന്ന കർണാടക സ്വദേശിയായിരുന്നു ആദ്യ വധു. 2010ൽ മലയാളത്തിലെ ഒരു ഗായികയെ വിവാഹം ചെയ്തു. ഡോക്ടറായ എലിസബത്തായിരുന്നു മൂന്നാം ഭാര്യ.

എട്ടു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം .പള്ളിച്ചലിൽ എട്ടു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.നേമം വിക്ടറി സ്കൂളിന് സമീപം അമ്പലത്തിൽ വിള വീട്ടിൽ റെജിനെയാണ് നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് പിടികൂടിയത്.തിരുവനന്തപുരത്തുനിന്നും കഞ്ചാവുമായി പ്രതി പള്ളിച്ചൽ ഭാഗത്തേക്ക് ബൈക്കിൽ വരികയായിരുന്നു.എക്സൈസിന് സംശയം തോന്നി നടത്തിയ പരിശോധനയിലാണ്
ബൈക്കിന്റെ മുൻവശത്ത് ചാക്കിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.

തർക്കത്തിൽ സിപിഎം ലോക്കൽ സമ്മേളനം മുടങ്ങി

തിരുവനന്തപുരം. തർക്കത്തിൽ മുടങ്ങി സി.പി.ഐ.എം ലോക്കൽ സമ്മേളനം. വെള്ളായണി ലോക്കൽ കമ്മിറ്റി സമ്മേളനം നിർത്തിവച്ചു

സഹകരണ ബാങ്കിലെ സ്ഥിരം ജീവനക്കാരനായ വ്യക്തിയെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാക്കാൻ ഒരു വിഭാഗം ശ്രമിച്ചതാണ് തർക്കത്തിന് കാരണമായത്. നേമം ഏരിയ കമ്മിറ്റി സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ ഏകപക്ഷീയമായി ബാങ്ക് ജീവനക്കാരൻ ആയ വ്യക്തിയുടെ പേര് മൈക്കിലൂടെ വിളിച്ചു പറഞ്ഞതാണ് തർക്കത്തിന് തുടക്കം

സഹകരണ ബാങ്കിലെ സ്ഥിരം ജീവനക്കാർക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി ആകാൻ കഴിയില്ലെന്ന് പാർട്ടി ചട്ടം മറികടന്നു എന്ന് മറുഭാഗം വാദിച്ചു

പ്രാവച്ചമ്പലം ഇഎംഎസ് ഹാളിൽ ആയിരുന്നു ലോക്കൽ കമ്മിറ്റി സമ്മേളനം

കൊല്ലത്ത് മൃഗവേട്ട,കാട്ടുപോത്തിനെ വേട്ടയാടി കൊന്നു

കൊല്ലം. സംസ്ഥാനത്ത് വീണ്ടും മൃഗവേട്ട. കാട്ടുപോത്തിനെ വേട്ടയാടി കൊന്നു. കാട്ടുപോത്ത് വേട്ട നടത്തിയത് ഇറച്ചിക്ക് വേണ്ടി.സംഭവം കൊല്ലം അഞ്ചല്‍ കളംകുന്ന് ഫോറസ്റ്റ് സെക്ഷനില്‍.കാട്ടുപോത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടത് ഏരൂര്‍ ഓയില്‍ പാം എസ്റ്റേറ്റിലാണ്.

മൃഗവേട്ടയില്‍ കേസ് എടുത്തു. കേസ് ഒതുക്കി തീര്‍ക്കാന്‍ നീക്കം നടന്നതായി സംശയം. മൃഗവേട്ട രഹസ്യമാക്കി വനംവകുപ്പ്. കേസ് എടുക്കുന്നതിലും വീഴ്ച. കാട്ടുപോത്തിന്റെ അവശിഷ്ടം കണ്ടെത്തിയത് ഈമാസം 16 ന്. വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തത് 21 ന്

അവശിഷ്ടങ്ങള്‍ കാട്ടുപോത്ത് തന്നെ എന്ന് ഉറപ്പിക്കാൻ ഡി.എന്‍.എ പരിശോധനയ്ക്ക് അയച്ചു. കൊല്ലം അഞ്ചലിലെ മൃഗവേട്ട

വനം ഇൻ്റലിജൻസ് അന്വേഷണം തുടങ്ങി. ഉദ്യോഗസ്ഥ വീഴ്ചയും പരിശോധിക്കുന്നു. ഉന്നത സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്താണ് പരിശോധന. കേസെടുക്കാൻ വൈകിയത് തെളിവ് നശിപ്പിക്കാൻ ഇടയാക്കിയെന്ന് പ്രാഥമിക വിലയിരുത്തല്‍.

ഹെന്നൂരിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടം,മരണം 5 ആയി

ബംഗളുരു.ഹെന്നൂരിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടം.മരണം 5 ആയി.ഇനി കണ്ടെത്താൻ ഉള്ളത് 3 പേരെ

ആകെ കെട്ടിടത്തിൽ ഉണ്ടായിരുന്നത് 21 പേർ.രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.ബംഗളുരുവിൽ മഴയ്ക്ക് ശമനം

മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും ചേർന്ന ബസ് തടഞ്ഞ സംഭവത്തിൽ ഇരുവരെയും രക്ഷിക്കാൻ പൊലീസ് ശ്രമം

തിരുവനന്തപുരം. മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും ചേർന്ന ബസ് തടഞ്ഞ സംഭവത്തിൽ ഇരുവരെയും രക്ഷിക്കാൻ പൊലീസ് ശ്രമം. കോടതിയിൽ സമർപ്പിച്ച പൊലീസ് റിപ്പോർട്ടിലാണ് ഇരുവരോടും പൊലീസിന്റെ മൃദു സമീപനം. പരാതിക്കാരനായ ഡ്രൈവർ യദുവിനെ കുറിച്ച് ഗുരുതരമായ പരാമർശങ്ങളും റിപ്പോർട്ടിലുണ്ട്. യദു മറ്റു പല കേസുകളിലും പ്രതിയാണെന്നും , അനുവദനീയ റൂട്ടിലൂടെ അല്ല ഡ്രൈവർ ബസ് ഓടിച്ചതെന്നും പൊലീസ് റിപ്പോർട്ട് പറയുന്നു. സച്ചിൻദേവ് ബസ്സിൽ അതിക്രമിച്ച് കയറിയിട്ടില്ല. ഡ്രൈവർ തുറന്നു നൽകിയതനുസരിച്ച് ഹൈഡ്രോളിക് ഡോർ വഴിയാണ് അകത്ത് കയറിയത്. മേയർ അസഭ്യം പറഞ്ഞതിന് തെളിവില്ലെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

നാലാമതും വിവാഹം കഴിച്ച് നടൻ ബാല

കൊച്ചി: നാലാമതും വിവാഹം കഴിച്ച് നടൻ ബാല. ഇത്തവണ നടന്റെ മാമന്റെ മകള്‍ കോകിലയാണ് ജീവിത സഖി. കലൂർ പാവക്കുളം ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. വളരെ അടുത്ത ബന്ധുക്കളും മാധ്യമ പ്രവർത്തകരുമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.

പ്രമുഖ ഗായിക അടക്കം മൂന്നുപേർ ജീവിത സഖിയായി എത്തിയിരുന്നു എങ്കിലും വിവാഹജീവിതം അത്ര രസത്തിൽ ആയിരുന്നില്ല. തന്റെ 250 കോടിയുടെ സ്വത്തുക്കള്‍ അന്യം നിന്നുപോകാതെ ഇരിക്കാന്‍ വിവാഹം ഉണ്ടാകുമെന്നു കഴിഞ്ഞ ദിവസമാണ് ബാല അറിയിച്ചത്.

ബംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: കനത്ത മഴ തുടരുന്നതിനിടെ ബെംഗ്ലൂരിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് മൂന്ന് പേർക്ക് ദാരുണാന്ത്യം. 17 ഓളം തൊഴിലാളികൾ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുന്നതായാണ് സൂചന. ബെംഗളൂരുവിലെ ബാബുസാ പള്ളിയയിലാണ് സംഭവം.

അഗ്‌നിരക്ഷാസേനയും പൊലീസും നടത്തിയ തെരച്ചിലിലാണ് മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. മറ്റ് മൂന്ന് പേരെ രക്ഷപ്പെടുത്തി. കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. വിഷയത്തിൽ പോലീസ് ഒദ്യോഗിക വിശദീകരണം നടത്തിയിട്ടില്ല.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷപ്പെട്ട യുവാവ് അപകടത്തെ കുറിച്ച് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. സംഭവത്തിന് പിന്നാലെ ഡിസിപി ദേവരാജുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവർ ഫോണിൽ സംസാരിച്ചിരുന്നു.

തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിനായി ശീലമാക്കേണ്ട അഞ്ച് കാര്യങ്ങൾ

തൈറോയ്ഡിന്റെ ആരോഗ്യത്തെ കാത്തുസൂക്ഷിക്കേണ്ടത് ശരീരത്തിന്റെ വളർച്ചയ്ക്കും ഉപാപചയ പ്രവർത്തനങ്ങൾക്കും ഏറെ പ്രധാനമാണ്. കുട്ടികളിലെ വളർച്ചയ്ക്ക് തൈറോയ്ഡ് പ്രധാനമാണ്. തലച്ചോറിൻ്റെ വളർച്ചയിൽ കാര്യമായ പങ്ക് വഹിക്കുന്നു. തൈറോയ്ഡിന്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.

ധാരാളം വെള്ളം കുടിക്കുക

ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. ശരിയായ ഉപാപചയ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ വെള്ളം കുടിക്കുന്നത് തൈറോയ്ഡ് ആരോഗ്യത്തിന് പ്രധാനമാണ്. കാരണം വെള്ളം കുടിക്കുന്നത് ഊർജ്ജ നില നിലനിർത്തുകയും നിർജ്ജലീകരണം തടയുന്നതിനും സഹായിക്കുന്നു.

നന്നായി ഉറങ്ങുക

തൈറോയ്ഡ് രോഗിയാണെങ്കിൽ ആവശ്യത്തിന് ഉറങ്ങണം. ആവശ്യത്തിന് ഉറക്കം ലഭിക്കുന്നത് സ്ട്രെസ് ഹോർമോണുകൾ കുറയ്ക്കാനും ഊർജ്ജ നില വർദ്ധിപ്പിക്കാനും ഉപാപചയം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഉറക്കക്കുറവ് തൈറോയ്ഡ് പ്രവർത്തനത്തെ മോശമാക്കാമെന്ന് ജേർണൽ ഓഫ് ക്ലിനിക്കൽ എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

അയോഡിൻ അടങ്ങിയ ഭക്ഷണങ്ങൾ

തൈറോയ്ഡ് പ്രവർത്തനത്തിൽ അയോഡിൻ ഒരു പ്രധാന പങ്ക് വഹിക്കുന്നതിനാൽ തൈറോയ്ഡ് ഗ്രന്ഥിക്ക് അയോഡിൻ കഴിക്കുന്നത് അത്യന്താപേക്ഷിതമാണ്. ഇത് രോഗപ്രതിരോധ പ്രവർത്തനത്തെ സന്തുലിതമാക്കുന്നു.

സമ്മർദ്ദം ഒഴിവാക്കൂ

തൈറോയ്ഡ് രോഗികൾ സമ്മർദ്ദം ഒഴിവാക്കണം. കാരണം ഇത് തൈറോയ്ഡ് പ്രവർത്തനത്തിലും മൊത്തത്തിലുള്ള ഹോർമോൺ ബാലൻസിലും നേരിട്ട് സ്വാധീനം ചെലുത്തും. സമ്മർദ്ദം ഒഴിവാക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താനും തൈറോയിഡിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കും.

വ്യായാമം പതിവാക്കൂ

വ്യായാമം ചെയ്യുന്നത് തൈറോയ്ഡ് ആരോഗ്യത്തിന് പല തരത്തിൽ ഗുണം ചെയ്യും. പ്രത്യേകിച്ച് തൈറോയ്ഡ് തകരാറുള്ള രോഗികൾക്ക്. യോഗ, സൈക്ലിംഗ്, നീന്തൽ, നടത്തം എന്നിവ ശീലമാക്കാം. മിതമായ വ്യായാമം തൈറോയ്ഡ് ഹോർമോണുകളുടെ അളവ് മെച്ചപ്പെടുത്തുമെന്ന് ജേണൽ ഓഫ് ക്ലിനിക്കൽ എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.